2014 ഡിസംബർ 19, വെള്ളിയാഴ്‌ച

70. SOCIALISM AGAINST CAPITALISM

             70. The highest form of class struggle is SOCIALISM AGAINST CAPITALISM.
. .We convinced this while SOVIET UNION (USSR) was a fact and IMPERIALISM OF USA destroyed USSR with the help of GORBACHEVU; GENERAL SECRETARY OF CPSU; AND PRESIDENT OF OLD SOVIET UNION.
........SOCIALISM IS THE TOP OF SOCIAL SENSE; WHILE CAPITALISM IS THE TOP OF UTTER SELFISHNESS.......
.........Unfortunately the leaders of Indian Working class movements in 1950s were unable to understand this. In capitalism bourgeois will not be able to handle the ruling of the country directly. So they will form political organizations according to their needs and wishes and such political parties will called as bourgeois political parties.They will say that their acts will be to safeguard the interests of the peoples. But in facts they will only safeguards the interests of themselves and their owners; ie, land lords and bourgeois. In India, the growth of AMBAANI is the clear evidence. If we continue the present program, we have nothing to talk about the program to the public as the economic policy is to promote CAPITALISM which is very seriously promoting Congress and BJP and we have no role on it. We have tried our best in Bengal which is very much affected our position. And the actual economic policy; multi-phased and multi-sectoral is implementing Congress since 1947 (as mixed economy) which also cannot talk as our aim. But if approving economic policy as SOCIALIST ECONOMY THROUGH PEOPLES DEMOCRACY; we have a lot to the public. Then only our party will be on MARXIST line. Our men will be compelled to study the basic principles of Marxism.
.......As per Marxian economy and its Center point SURPLUS VALUE THEORY, a portion of manpower of an employ ie, at least 1/8 hours, will get the employer (CAPITAL) without payment of wage per day. (Marx calculate 50% of daily wage will get as Paymentless manpower and it may be correct according to his time) Now we must deduct so many factors such as cost of raw materials; diminishing value of instruments, supervisory charges,etc. etc. If 1000 employees working in a firm per day, 1000 hours of manpower will get the employer as Wageless value of manpower. The number of hours must be calculated in a week; in a month; and a year and years together. This will be a huge amount according to the number of employees working in a firm. In a SOCIALIST COUNTRY this factor will get nation, and the same will be utilised for the welfare of the nation and this will certainly affect the employee also. Marx pointed out that this is actual exploitation of manpower of employees and poor men in a capitalist society. We cannot mention these facts to our men as long as the present PROGRAM exists.
........According to Mukesh Ambani, in a statement issued by him which was published in a daily dt.21 7 2014, the cash balance of their firm was Rs.93,066 crores. The old Dheerubai Ambaani started their business with a capital amount of Rs.15,000 which grow up as Rs.65,000 crores at the time of his demise. The success story of DHEERUBAI AMBAANI, narrated in dailies at the time of his death was that he will do anything which is right or not; if profit is sure without waiting for sanction. His words are right which we must consider that what is CAPITALISM and WHAT IS REAL DEMOCRACY IN A CAPITALIST SOCIETY.
........Our party must change our PROGRAM as a SOCIALIST INDIA THROUGH PEOPLES DEMOCRACY, which PEOPLES DEMOCRACY will not be the present system; which is only bourgeois democracy because in capitalism only bourgeois democracy is possible. The "democracy" prevailing in India must be changed to that a democracy which will be safeguarding the interests of working class and poor men; because the present is only democracy in words and actually it is safeguarding the interests of BOURGEOIS AND BOURGEOIS POLITICAL PARTIES.
..(DATE OF THIS BLOG FIRST PUBLISHED ..19 12 2014)....

2014 ഡിസംബർ 15, തിങ്കളാഴ്‌ച

69.വർഗീയതയെ നേരിടാൻ

                                                        69.വർഗീയതയെ നേരിടാൻ.                                                                            വർഗീയതയെ നേരിടാൻ  കോണ്‍ഗ്രസിനെ  സഹായിക്കണം എന്ന് കേൾക്കുമ്പോൾ ഒരു വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. തനിയെ നിൽക്കാൻ കഴിവില്ലാത്ത കോണ്‍ഗ്രസ്  എങ്ങിനെയാണ്  വർഗീയ വിപത്ത്  നേരിടുക? അവർക്ക്  അതിന്  കഴിയുമെങ്കിൽ  2002 ലെ ഗുജറാത്ത്  സംഭവമോ  2012 ലെ  യൂ.പി. യിലെ  സംഭവമോ ഉണ്ടാകുമായിരുന്നുവോ? ഇന്ന്  നരേന്ദ്ര മോഡി  സർക്കാർ ഉണ്ടാകുമായിരുന്നുവോ? വർഗീയ  വിപത്തിനെ നേരിടാൻ കഴിയുക ചെങ്കൊടിയുടെ പ്രസ്ഥാനത്തിന്  മാത്റം ആണ്. അതിനു തീരുമാനിക്കണം എന്ന് മാത്റം. പഴയ പുന്നപ്റ-വയലാർ  സഖാക്കൾ ഉപയോഗിച്ച വാരിക്കുന്തം എടുക്കണം. അതിന്റെ  ഒരറ്റത്ത്  ചെങ്കൊടി കെട്ടി  ഒരാൾ  വർഗീയ  കലാപം  നടക്കുന്ന സ്ഥലത്ത്  നില  ഉറപ്പിച്ചാൽ  മതി.  വാരിക്കുന്തം ഉപയോഗിക്കാനല്ല. അത്  കൊടി കെട്ടാൻ ഉപയോഗിക്കുന്നു  എന്ന് മാത്റം.  പക്ഷെ  ആ കൊടിയുടെ  അടുത്ത്  രക്ഷ ആഗ്രഹിക്കുന്ന  എല്ലാവരും എത്തികൊള്ളും.  അവർക്ക് ആത്മവിശ്വാസം കൊടുക്കണം.  അത് മാത്റം മതി.  ഇൻഡ്യയിൽ ചെങ്കൊടി മുതലാളിത്തത്തിന്റെ  കുറ്റിയിൽ  കെട്ടിയത് കൊണ്ടാണ് അതിന്  തുണിയുടെ വില പോലും ഇല്ലാതെ പോയത്. സോഷ്യലിസത്തിന്റെ  കുറ്റിയിൽ കെട്ടിയാൽ  കാര്യം വേറെയാകും. പുതിയ സഘാക്കളിൽ  ചെങ്കൊടിയുടെ ചരിത്റം  അറിയാത്തവരും ഉണ്ടാകും എന്നത് കൊണ്ട്  പറയാം. 1917 ൽ ഒക്ടോബർ വിപ്ളവത്തിലൂടെ പഴയ റഷ്യയിൽ സോഷ്യലിസ്റ്റ്  ശിശു ജനിച്ചത്‌  കയ്യിൽ ഒരു ചെറിയ ചെങ്കൊടിയും കൊണ്ടാണ്. ആ കൊടിയിൽ സോഷ്യലിസവും മാർക്സിസവും ഉണ്ടായിരുന്നു. ആ കൊടി അവിടെ നിർവഹിച്ച പങ്ക്  അറിഞ്ഞാൽ ആരും അമ്പരന്ന്  പോകും.   പ്റതി വിപ്ളവ അട്ടിമറിയുടെ ഭാഗമായി  ട്സാർ ചക്റവർത്തിയുടെ സർവ സയ്ന്യാധിപൻ ആയിരുന്ന കൊല്ചാക്കിന്റെ  നേതൃത്വത്തിൽ വെള്ളപട്ടാളം ചുവപ്പ്  സേനയെ നേരിട്ടു. അവരെ സഹായിക്കാൻ എല്ലാ സാംബ്റാജ്യ ശക്തികളും ഉണ്ടായിരുന്നു. പതിനാല്  യുദ്ധ മുഘങ്ങളിൽ ആയി ചുവപ്പ്  സേനയെ നേരിട്ടു. നാല്  വർഷത്തോളം പ്റതിവിപ്ളവ ആഭ്യന്തരയുദ്ധം നടന്നു. എന്നിട്ടും  ആ സോഷ്യലിസ്റ്റു  ശിശുവിനെ വക വരുത്താൻ പിന്തിരിപ്പന്മാർക്ക്  കഴിഞ്ഞില്ല. പ്റതിവിപ്ളവ യുദ്ധം  കഴിഞ്ഞപ്പോൾ  വ്യവസായങ്ങളുടെ ശവപ്പറമ്പ്  ആയിരുന്നു സോവിയറ്റ് യൂണിയൻ. അവിടെ നിന്നാണ്  അവർ വളർന്നുവന്നത്.     ഇവിടെ  വർഗീയ വാദികളെ ആശയപരമായിട്ടാണ്  നേരിടേണ്ടത്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്; കുടിക്കുന്ന ജലം ഒന്നാണ്; ഉപയോഗിക്കുന്ന ഭാഷ ഒന്നാണ്; കഴിക്കുന്ന ഭക്ഷണം ഒന്നാണ്;  ഉപയോഗിക്കുന്ന  ഉപകരണങ്ങൾ ഒന്നാണ്; എല്ലാവരും  മനുഷ്യരാണ്  എന്ന വസ്തുത എല്ലാവരും അന്ഗീകരിക്കണം എന്ന് മാത്റമേ നമുക്ക്  പറയാനുള്ളൂ. എന്നാൽ  പൊതുവെ മന്ദബുദ്ധികളായ (അല്ലാത്തവർ വർഗീയ വാദികൾ ആവില്ല) വർഗീയവാദികൾക്ക്‌  ഇവ മനസ്സിലാകാൻ ബുദ്ധിമുട്ടാണ്.  അപ്പോൾ അവർ  ഇൻഡ്യയുടെ  ഭരണ ഘടന  അന്ഗീകരിക്കണം  എന്ന് ആവശ്യപെടണം.(പരമാധികാര-സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ  റിപ്പബ്ളിക്കാണ്  ഇൻഡ്യ). നാം അവിടെ ഉറച്ച്  നിന്നാൽ മതി.

2014 ഡിസംബർ 6, ശനിയാഴ്‌ച

68. കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം എന്നിവയുടെ ഉത്ഭവം

        68. കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം  എന്നിവയുടെ ഉത്ഭവം  എന്ന  കൃതിയിൽ  മാർക്സിസതിന്റെ  സ്ഥാപക ആചാര്യന്മാരിൽ  ഒരാളായ ഫ്റടറിക്ക്  എങ്കൽസ് ചൂണ്ടിക്കാട്ടുന്നത്  "വർഗസമരം" നിരവധി ഘട്ടങ്ങളിലൂടെ കടന്ന്  മുതലാളിത്ത വ്യവസ്ഥയിൽ  ബൂർഷ്വാസിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടമാണ്  എന്നാണ് .  അടിമത്വവും സ്വകാര്യ സ്വത്ത്‌ സമ്പ്റദായവും നിലവിൽ വന്നപ്പോൾ അടിമകളെ അടിച്ചമർത്തുന്നതിനും അടിമ ഉടമകൾക്ക്  സംരക്ഷണം കൊടുക്കുന്നതിനുമാണ്  ഭരണ കൂടത്തിന്റെ പ്റാകൃത രൂപം നിലവിൽ വരുന്നത്. ചരിത്റത്തിൽ ഉണ്ടായിട്ടുള്ള ഭരണ കൂടങ്ങൾ എല്ലാം സമ്പന്ന വർഗങ്ങളുടെതും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്  ഉള്ളതുമായിരുന്നു. എക്കാലത്തും  'ഭരണ കൂടം' തൊഴിലാളി-വർഗത്തെയും ദരിദ്ര വിഭാഗങ്ങളെയും അടിച്ചമർതുന്നതിനുള്ള "മർദ്ദനോപകരണം" എന്ന നിലക്കാണ്  വർത്തിച്ചിട്ടുള്ളത് .  "പ്റാകൃത കമ്യൂണിസം"; "അടിമത്വം";  "ഫ്യൂടലിസം"; "മുതലാളിത്തം"; "സോഷ്യലിസം"; കമ്യൂണിസം  എന്നിങ്ങനെ  സാമ്പത്തിക വ്യവസ്ഥയുടെ  അടിസ്ഥാനത്തിൽ കാലഘട്ടങ്ങളെ  തിരിക്കുന്നു എങ്കിലും അവയൊക്കെ കേവലം നിഗമനങ്ങൾ മാത്റം ആണ്. അടിമത്വം  ഫ്യൂടലിസതിലും നിലനിന്നിരുന്നു.  ബ്രിട്ടനിൽ ഫ്യൂടലിസത്തിൽ തന്നെയാണ്  മുതലാളിത്തം കെട്ടിപ്പടുത്തത്.   "പ്റാകൃത കമ്യൂണിസം"  എന്നത്  സ്വകാര്യ സ്വത്ത്‌  സംപ്റദായം നിലവിൽ വരുന്നതിനും മുമ്പുള്ള ചരിത്റാതീത കാല ഘട്ടം ആണ്. ഒറ്റ ഒറ്റയായി  നടന്നിരുന്ന മനുഷ്യൻ ക്റമേണ കൂട്ടം കൂട്ടമായി  കഴിയുന്നത്‌  ശത്റുക്കളെ   നേരിടുന്നതിനും വേട്ടയാടുന്നതിനും കൃഷി ചെയ്യുന്നതിനും കൂടുതൽ പ്റയോചന പ്റദമാണെന്ന്  കണ്ടെത്തി. അന്ന്  എല്ലാം എല്ലാവരുടെതും ആയിരുന്നു. എല്ലാവരും എല്ലാവർക്കും വേണ്ടി നില കൊണ്ടിരുന്നു. (അതായത്  അന്ന്  ദൈവങ്ങളും ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ആരംഭിചിയ്ട്ടില്ല എന്ന്  അർഥം).   മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാസി നേരിട്ടല്ല തൊഴിലാളി വർഗവുമായി ഏറ്റുമുട്ടുക. ബൂർഷ്വാസിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ബോധ്യമുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ വഴിയാണ്  ബൂർഷ്വാസിയുടെ ആധിപത്യം സ്ഥാപിച്ചെടുക്കുക. സ്വാർഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ്  മുതലാളിത്തം. മുതലാളിത്തം വിശ്വാസ പ്റമാണമായി കൊണ്ടുനടക്കുന്ന ബൂർഷ്വാ രാഷ്ട്രീയക്കാരനും ബൂർഷ്വാസിയുടെ അതേ മാനസിക അവസ്ഥ തന്നെയുള്ളവരായിരിക്കും.  വ്യക്തി ജീവിതത്തിൽ മറ്റാരും അറിയാതെ അയാൾ നടത്താൻ ആഗ്രഹിക്കുന്ന ചെറ്റത്തരങ്ങൾക്കും  തെമ്മാടിത്തരങ്ങൾക്കും  അയാൾ കൊടുക്കുന്ന പേരാണ്  "രാഷ്ട്രീയം".  എത്റ വൃദ്ധൻ ആയ നേതാവ്  പ്റായപൂർതി  ആകാത്ത പെണ്‍കുട്ടിയെ പീടിപ്പിച്ചാലും  സ്വന്തം ഭാര്യയെ വധിച്ചാലും ഓഫീസ്  ജീവനക്കാരിയെ വധിച്ച്‌  ചാക്കിൽ കെട്ടി സൂക്ഷിച്ചാലും  എത്റ  ലക്ഷം കോടിയുടെ അഴിമതിയും കുംഭ കോണവും  നടത്തിയാലും  അതെല്ലാം  അവര്ക്ക്   "രാഷ്ട്രീയം" ആണ്.  അതിൽ ചേരുന്ന എല്ലാവരും സ്വന്തം സ്വാർഥത ഒഴികെ മറ്റൊന്നും കണക്കിലെടുക്കാത്തത്  കൊണ്ട് എല്ലാവരും ഒറ്റകെട്ടുമാണ്. ചിലർ  എല്ലാത്തിനും  നേരെ കണ്ണടച്ച്  "പരിശുദ്ധൻ" ആകാൻ ശ്റമിക്കുന്നതും സ്വന്തം സ്വാർഥത  സംരക്ഷിക്കാൻ  വേണ്ടി  മാത്റം. 
...6 12 2014...                                                                                                                      

2014 നവംബർ 30, ഞായറാഴ്‌ച

67.ബൂർഷ്വാ വിപ്ളവങ്ങൾ

                                                       67.  ബൂർഷ്വാ  വിപ്ളവങ്ങൾ.                                                                                         യൂറോപ്യൻ നാടുകളിൽ വ്യവസായ വിപ്ളവങ്ങളെ തുടർന്ന്  ഫ്യൂടൽ പ്റഭുക്കളുടെ  ശക്തി ക്ഷയിക്കുകയും പുതിയതായി ഒരു സമ്പന്ന വർഗം രൂപം കൊള്ളുകയും ചെയ്തു. രാജാക്കന്മാരുടെ ശക്തി; സ്വന്തമായി സൈന്യങ്ങൾ വരെ ഉണ്ടായിരുന്ന പ്റഭുക്കന്മാർ ആയിരുന്നു.  പ്റഭുക്കന്മാരിൽ നിന്ന്  തുച്ചമായ പാട്ടത്തിനു ഭൂമി ഏറ്റെടുത്ത്  വൻ തോതിൽ പരുത്തി കൃഷിയും കന്നുകാലി മേച്ചിൽ സ്ഥലങ്ങളും മറ്റും നടത്തി സമ്പന്നരായി മാറിയ ഇടത്തരക്കാരായിരുന്നവർക്ക്  ധനം ഉണ്ടായെങ്കിലും അധികാരം ഒന്നും ഉണ്ടായിരുന്നില്ല. വ്യവസായ വിപ്ളവങ്ങളെ തുടർന്ന്  വളർന്നു വന്ന തൊഴിലാളി വർഗ്ഗവും പുതിയ സമ്പന്ന വർഗ്ഗവും (Bourgeois) ചേർന്ന്  ഫ്യൂടൽ പ്റഭുക്കളേയും രാജവാഴ്ചയേയും സായുധ വിപ്ളവങ്ങളിലൂടെ തകർത്ത് സ്ഥാപിച്ചതാണ്  ബൂർഷ്വാ  ജനാധിപത്യം എന്ന്  അറിയപെടുന്ന ആധുനിക ജനാധിപത്യം. ഇതിന്  ബൂർഷ്വാ വിപ്ളവങ്ങൾ എന്നാണ്  പറയുക.  ഇൻഡ്യയിൽ ഈ ഘട്ടം കഴിഞ്ഞിട്ടില്ല  എന്നാണ്  ചില സഘാക്കളുടെ  വിലയിരുത്തൽ.  ബൂർഷ്വാ വിപ്ലവങ്ങളിലൂടെ ഇല്ലാതാക്കപ്പെടുന്നത് പ്രധാനമായും  രാജ വാഴ്ചയാണ്.  എന്നാൽ രാജ വാഴ്ചയെ സംരക്ഷിച്ചു നിർത്തുന്നത് ഫ്യൂഡൽ പ്രഭുക്കളാണ്.  രാജ വാഴ്ച  തകർക്കപ്പെടുന്നതോടെ  ഫ്യൂഡൽ പ്രഭുക്കളുടെ  വാഴ്ചയും ഇല്ലാതാകും. രാജ വാഴ്ചയിൽ  ഫ്യൂഡൽ പ്രഭുക്കൾക്ക്  ആരെയും വധിക്കുന്നത് ഉൾപ്പെടെ എല്ലാ അധികാരങ്ങളും ഉള്ളവരാണ്.  അപ്രകാരം അധികാരങ്ങളുള്ള  പ്രഭുക്കന്മാരോ രാജ വാഴ്ചയോ  ഇന്ത്യയിൽ ഒരിടത്തും ഇല്ല. കൈവശം  ധാരാളം ഭൂമി ഉള്ളതുകൊണ്ട് മാത്രം അവർ ഫ്യൂഡൽ പ്രഭുക്കൾ ആകുന്നില്ല. ലെനിൻ ഒരു കൃതിയിൽ പറയുന്നത്  കൊളോണിയൽ രാജ്യങ്ങളിലെ  സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ  ബൂർഷ്വാ വിപ്ലവങ്ങൾ കൂടി ആയിരിക്കും എന്നാണ്.  ഇൻഡ്യയിൽ  പാർലമെന്ററി ജനാധിപത്യം  വളരെയേറെ വികസിച്ചതാണ്.  എന്നാൽ ബൂർഷ്വാസി  തങ്ങളുടെ താത്പ്പര്യങ്ങൾ  സംരക്ഷിക്കുന്നതിനായി  ഏതറ്റം വരെയും പോകും എന്നതും നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കണം.  ജനാധിപത്യം എന്നാൽ  യഥാർഥ ജനങ്ങളുടെ താത്പ്പര്യങ്ങൾ  ആണ് സംരക്ഷിക്കപ്പെടുന്നത്  എന്നത് നാം ബോധപൂർവം ശ്രദ്ധിക്കുക തന്നെ വേണം.  ആധുനിക മുതലാളിത്തതോടൊപ്പം വളർന്നുവന്ന ബൂർഷ്വാ ജനാധിപത്യത്തിന്റെ പ്റത്യേകത അവിടെ മൂലധനശക്തികളുടെ താത്പര്യങ്ങളായിരിക്കും സംരക്ഷിക്കപെടുക എന്നതാണ്.  കാരണം  ബൂർഷ്വാ വിപ്ളവങ്ങളുടെ നേതൃത്വം മൂലധന ശക്തികൾക്ക്   ആയിരിക്കും എന്നത് തന്നെ. മാർക്സ്  അദ്ദേഹത്തിന്റെ  "മൂലധനം" എന്ന കൃതിയിൽ "മൂലധനത്തിന്റെ ആദിമ സഞ്ചയം" എന്ന അധ്യായത്തിൽ മുതലാളിത്തത്തിന്റെ വളർച്ചയുടെ ചരിത്റം പരിശോധിക്കുകയാണ്.........."അമേരിക്കയിൽ സ്വർണവും വെള്ളിയും കണ്ടെത്തിയത്; അവിടുത്തെ ആദിവാസികളെ കടപുഴക്കി, അടിമകളാക്കി;  ഖനികളിലിട്ടുകൊന്നത്; ഈസ്റ്റിൻഡീസിനെ കീഴടക്കാനും കൊള്ളയടിക്കാനും തുടങ്ങിയത്; കച്ചവടത്തിനായി കറുത്ത തൊലിക്കാരെ വേട്ടയാടി പിടിക്കാനുള്ള ഒരു നായാട്ടു ഭൂമിയായി ആഫ്രിക്കയെ മാറ്റിയത്;--ഇതെല്ലാം ആധുനിക മുതലാളിത്തത്തിന്റെ "അരുണോദയത്തെ" കുറിചു. അങ്ങനെ  "മൂലധനം" ഭൂജാതമായത്  ആപാദചൂടം; ഒരോ രോമാകൂപത്തിൽ നിന്നും ചോരയും ചളിയും ഒലിപ്പിച്ചു-കൊണ്ടാണെന്ന്  മുതലാളിത്ത സമൂഹത്തിന്റെ ഉല്പത്തിയുടെ  യഥാർഥ ചരിത്റം  വിവരിച്ചുകൊണ്ട്  മാർക്സ്  തെളിയിച്ചു.   "ന്യൂ ഇനഗ്ളന്ടിലെ  പ്യൂരിട്ടന്മാർ, പ്രൊട്ടെസ്റ്റന്റ്  മതത്തിന്റെ കൊടിപിടിച്ച "പക്വമതികൾ"  1703 ൽ അവരുടെ സഭയുടെ കൽപ്പന  പ്രകാരം അമേരിക്കയിൽ നിന്നും പിടികൂടിയ ഒരോ റെഡ് ഇന്ടിയക്കാരെന്റെയും  "ഉച്ചിതൊലിക്ക് " (വധിച്ചു എന്ന് ഉറപ്പുവരുത്താൻ ശിരസിലെ തൊലി എടുത്തിരുന്നു) 40 പവൻ വില നിശ്ചയിച്ചിരുന്നു. 1720-ൽ വില നൂറ്  പവനാക്കി ഉയർത്തി. 1744-ൽ മസചുസെറ്റ്ബെ ഒരു പ്റത്യേക വർഗക്കാരെ കലാപകാരികളായി പ്റക്യാപിച്ച ശേഷം പന്ത്രണ്ടു വയസിൽ മേലെയുള്ള പുരുഷന്റെ ഉചി തൊലിക്ക്  100 പവൻ;  തടവിൽ പിടിച്ചാൽ 105 പവൻ; കുട്ടികൾക്കും സ്ത്റീകൾക്കും 55 പവൻ വീതം വില നിശ്ചയിച്ചിരുന്നു.  മുതലാളിത്തം കടന്നുവന്ന വഴികൾ...സമ്പത്ത് കുന്നുകൂട്ടുവാൻ നടത്തിയ കിരാത പ്റവർത്തികൾ. ഒരു തരത്തിലുമുള്ള ദൈവ വിശ്വാസങ്ങൾ ആർക്കും തടസ്സമായിരുന്നില്ല.  വേട്ടപട്ടികളും ഉചിതൊലിയുരിക്കലും  ദൈവവും പ്രകൃതിയും തങ്ങൾക്ക് നല്കിയ മാർഗങ്ങളാണെന്ന് ബ്രിടീഷ്‌  പർലമെന്റ്  പ്റഘ്യാപിച്ചു. (..................................................."മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച"  യെ കുറിച്ച്  പറഞ്ഞ സഖാവിന്  ഇതേകുറിച്ചൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല?). 

2014 നവംബർ 26, ബുധനാഴ്‌ച

66............സോഷ്യലിസവും പാർലിമെന്ടറി ജനാധിപത്യവും

            66..സോഷ്യലിസവും പാർലമെന്ടറി ജനാധിപത്യവും...മഹാനായ കാറൽ മാർക്സ് ജനിച്ചത്‌ 1818 മെയ്‌ 5 നാണ്. അദ്ദേഹം അന്തരിക്കുന്നത് 1883 മാര്ച്ച് 14 നുമാണ്. 1857 ലാണ് ഇൻഡ്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം ആയി കണക്കാക്കുന്ന കലാപം ഇൻഡ്യയിൽ നടക്കുന്നത്. അതുവരെ ഇൻഡ്യയുടെ ഭരണം ഇന്ഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു. 1857 ലെ ഇന്ത്യയിലെ കലാപത്തെ തുടർന്ന് ഇന്ത്യയുടെ ഭരണം ബ്രിടീഷ് രാജ്ഞി ഏറ്റെടുത്തു. ആ കാലഘട്ടം ബ്രിട്ടന് ലോകം ഒട്ടാകെയായി സൂര്യൻ അസ്തമിക്കാത്ത സംബ്രാജ്യം ഉള്ള കാലമാണ്. അതായത് ഭൂ ഗോളത്തിന്റെ എല്ലാ ഭാഗത്തും ബ്രിട്ടന്റെ ഭരണം ഉണ്ടായിരുന്നു എന്ന് അർഥം.
............. ഇംഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയെ കണക്കിലെടുത്ത് മുതലാളിത്തം പൂർണ വളർച്ചയായെന്ന് കാറൽ മാർക്സ് വിലയിരുത്തി. ഇംഗ്ളണ്ടിൽ   വിപ്ളവം നടന്നാൽ ലോകം ഒട്ടാകെ അതിന്റെ പ്റയോചനം ഉണ്ടാകും എന്ന് അദ്ദേഹം കരുതി. (അദ്ദേഹം ഒരു സാധാരണ മനുഷ്യൻ മാത്റം ആയിരുന്നു) എന്നാൽ ബ്രിട്ടനിൽ ഒന്നും സംഭവിച്ചില്ല. അദ്ദേഹം പിന്നീട് പറയുകയുണ്ടായി കൊളോണിയൽ ചൂഷണത്തിന്റെ ഫലം കിട്ടുന്ന ഇന്ഗ്ളന്ടിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപെടുവാൻ വിഷമമാണ് എന്ന്.
..............ഇംഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയെ വിലയിരുത്തി പറഞ്ഞത് ഇൻഡ്യയിലെ സ്ഥിതി ഇങ്ങനെ ആക്കുമെന്ന് അന്ന് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. "മാർക്സ് പറഞ്ഞത് മുതലാളിത്തം കഴിഞ്ഞാണ് സോഷ്യലിസം എന്നല്ലേ?" കാര്യങ്ങൾ ശരിക്കും മനസിലാക്കി; "മുതലാളിത്തം കഴിയാൻ" കാത്തിരിക്കുകയാണ് ഇവിടെ. കാറൽ മാർക്സിന്റെ കാലം പാർലിമെന്ററി ജനാധിപത്യത്തിന്റെ തുടക്കം മാത്റം ആണ്. അന്നത്തെ ഇന്ത്യയുടെ കാര്യം നമുക്കറിയാം. ലോകത്ത് ഇന്നുള്ള പല രാജ്യങ്ങളും അന്നുണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ മാർക്സിന് പാർലമെന്ററി ജനാധിപത്യത്തെ വിലയിരുത്താൻ സാധ്യമാകുമായിരുന്നില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കീഴടക്കി സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാംബ്രാജ്യം സ്ഥാപിച്ച ഇഗ്ളീഷ് ഈസ്‌റ്റിൻഡ്യാ കമ്പനി എന്ന മുതലാളിത്ത സ്ഥാപനത്തിന്റെ ഉടമസ്ഥർ ബ്രിട്ടനിലെ പ്രഭുക്കന്മാർ ആയിരുന്നു. പാർലമെന്റരി ജനാധിപത്യത്തിന്റെ ആദ്യ ഘട്ടത്തിൽ വോട്ടവകാശം സാമ്പത്തിക കഴിവിന്റെ അടിസ്ഥാനത്തിൽ മാത്റം ആയിരുന്നു. 1924.ൽ ലെനിനും അന്തരിച്ചു. അദ്ദേഹത്തിനും ആധുനിക കാലത്തെ പ്റായപൂർത്തി വോട്ടവകാശത്തെ വിലയിരുത്താനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
.............ഒരോ അഞ്ചു വർഷത്തിലും ജനങ്ങൾക്ക് ഭരണകൂടത്തിന്റെ സ്വഭാവം നിർണയിക്കാൻ കഴിയുന്ന സാഹചര്യം അന്ന് അവർക്ക് പരിഗണിക്കാൻ ആവുമായിരുന്നില്ല. ഒരോ രാജ്യത്തെയും സാഹചര്യങ്ങൾ നോക്കി മാത്റമേ പാർലമെന്ടരി മാർഗത്തിൽ സോഷ്യലിസം എത്റത്തോളം പ്റായോഗികം ആണ് എന്ന് തീരുമാനിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ സാഹചര്യങ്ങൾ സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ജനങ്ങളെ അണിനിരത്തുവാൻ പര്യാപ്തമാണ്. എന്നാൽ അത് ബൂർഷ്വാ ജനാധിപത്യം അങ്ങനെ തന്നെ സ്വീകരിച്ച് നടപ്പിലാക്കുകയല്ല.
............. ബൂർഷ്വാ ജനാധിപത്യത്തിന് ആ പേര് അർഥമാക്കുന്നതുപോലെ അതിന്റേതായ പ്രത്യേകതകളും ഉണ്ട്. ചരിത്രപരമായി തന്നെ അത് ബൂർഷ്വാസിയുടേത് ആണ്. സ്വാർഥതയുടെ ഏറ്റവും ഉയർന്ന രൂപം ആണ് മുതലാളിത്തം. സാമൂഹ്യ ചൂഷണത്തിന്റെ മൂർത്ത രൂപമാണ് അത്. അത് പ്രോത്സാഹിപ്പിക്കാനാണ് ഇൻഡ്യയിൽ തീരുമാനിച്ചത്. വളരെ കുറച്ചു ടയർ വ്യവസായികൾക്ക് വേണ്ടി ലക്ഷ കണക്കിന് റബ്ബർ കൃഷി ക്കാരെയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളെയും വഴിയാധാരമാക്കി കൊണ്ടാണ് കേരളത്തിലെ റബ്ബർ കൃഷി ബൂർഷ്വാസി തകർത്തുകളഞ്ഞത്. മുതലാളിത്തം എന്താണെന്ന് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണത്. ഇനിയും പെട്രോളിയം മേഖല റിലയൺസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കിയാലും അത് മനസിലാകും. മത തീവ്രതയുടെയും അടിസ്ഥാനവും വ്യക്തിഗത സ്വാർഥത തന്നെയാണ്.
............ ..സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം ആണ് സോഷ്യലിസം. മുതലാളിത്തവും സോഷ്യലിസവും ഒരിക്കലും പൊരുത്തപ്പെടാത്ത വൈരുധ്യങ്ങളാണ്. മുതലാളിത്തത്തിൽ പതിയിരിക്കുന്ന മൂലധനത്തിന്റെയും ജാതിമത ശക്തികളുടെയും പിന്തിരിപ്പൻ ആശയങ്ങളുടെയും അപകടം തൊഴിലാളി വർഗത്തെയും സാധാരണ ജനങ്ങളെയും ബോധ്യപെടുത്തി യഥാർഥ ജനങ്ങളുടെ ആധിപത്യം (ജനകീയ ജനാധിപത്യം) ആക്കി ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തെ മാറ്റിയെടുക്കണം. അവിടെ "ജനകീയ ജനാധിപത്യം" എന്ന ആശയം ചൂഷക വർഗങ്ങൾക്കെതിരെ പോരാടാനുള്ള ശക്തമായ ആയുധമായി ജനകീയ ജനാധിപത്യം മാറുന്നത് നമുക്ക് കാണാം. മുതലാളിത്തത്തിൽ (ബൂർഷ്വാ ജനാധിപത്യത്തിൽ) ജനകീയ ജനാധിപത്യം എന്ന നമ്മുടെ ഇപ്പോഴത്തെ "പരിപാടി" നമ്മെ ഒരിടത്തും എത്തിക്കുകയില്ല. (26 11 2014)

2014 നവംബർ 22, ശനിയാഴ്‌ച

65. സോഷ്യലിസം പാർലമെന്ററി മാർഗത്തിൽ

             65. സോഷ്യലിസം പാർലമെന്ററി മാർഗത്തിൽ....(SOCIALISM THROUGH PARLIAMENTARY DEMOCRACY).. ജീവിതം മുഴുവൻ പ്റസ്ഥാനത്തിനായി മാറ്റിവച്ച മഹത് വ്യക്തികളുടെ പേര് ഇവിടെ പരാമർശിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടല്ല. എന്നാൽ ചില വാചകങ്ങളിലെ ആശയങ്ങൾ പരിശോധിക്കാതെ ഇൻഡ്യയിലെ പ്രസ്ഥാനങ്ങൾക്ക്  മുന്നോട്ട് പോകാൻ ആവില്ലാത്തതിനാൽ അതും ഇവിടെ ചേർക്കുകയാണ്.  ദയവായി ക്ഷമിക്കുക. സ. ഈ.എം.എസ് .ന്റെ ഒരു ചെറിയ കൃതിയാണ്   "തൊഴിലാളി വർഗ രാഷ്ട്റീയത്തിന്റെ ശാസ്ത്റവും കലയും" എന്നത്. അതിന്റെ 53-തെ പേജിലെ  ഒരു വാചകം ആണ് "ഇൻഡ്യയിലെ   "ജനാധിപത്യം"   ലെനിന്റെ രൂക്ഷമായ വിമർശനത്തിനു വിധേയമായ ബൂർഷ്വാ ജനാധിപത്യം ആണ്.  ആ നിലക്ക്  ബൂര്ഷ്വ പാർലമെന്ററി ജനാധിപത്യതിലുടെ ഇന്നത്തെ ഭരണ വർഗത്തെ അധികാര ഭ്റഷ്ടമാക്കുക എന്ന പ്റശനം  ഉദിക്കുന്നില്ല".  ഇവിടെ ഒരു ചെറിയ പിശക്  സ.ഈ.എം.എസിന്  സംഭവിക്കുന്നുണ്ട്.  ലെനിൻ രൂക്ഷമായി എതിര്ക്കുന്നത്  മുതലാളിത്ത വ്യവസ്ഥയെ ആണ്. (ഈ പുസ്തകത്തിന്റെ 21-മത്തെ പേജിൽ "മുതലാളിത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ചയുടെ  ആവശ്യകതയെ കുറിച്ചും പറയുന്നുണ്ട്).   "ഏറ്റവും നല്ല ബൂർഷ്വാ പാർലിമെന്ടരി ജനാധിപത്യവും തൊഴിലാളിവർഗത്തെ സംബധിച്ചിടത്തോളം "കൂലി അടിമത്തം" മാത്റം ആണെന്ന്.  (ഭരണ കൂടവും വിപ്ലവവും)  അതിനെയാണ്  ഇവിടെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. എന്നിട്ട്  അതിനാണ്  "ജനകീയ ജനാധിപത്യ വിപ്ളവം"  ആയി ചിത്റീകരിചിട്ടുള്ളത്. "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം" എന്നത്  തെരഞ്ഞെടുപ്പ് -മന്ത്രറി സഭാ രൂപീകരണവും മറ്റും മാത്റം ആയിട്ടാണ്  സ. ഈ.എം.എസ്. കണക്കാക്കുന്നത്.   "കൂലി അടിമത്തം" എന്നാൽ പഴയ അടിമക്ക്  ചങ്ങലയിൽ ബന്ധിച്ചിട്ടാണെങ്കിലും  ഭക്ഷണവും കാലികൾക്ക് തുല്യമായ സംരക്ഷണവും ഉണ്ടായിരുന്നു.   മുതലാളിത്തത്തിൽ തന്റെ അധ്വാന ശക്തി ഏത്  ഉടമയ്ക്ക്  വിൽക്കണം എന്ന്  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്റം ആണ് അവനുള്ളത്.  ഒരു ദിവസം പണി ഇല്ലെങ്കിൽ കൂലിയും ഇല്ല. അന്ന് അവൻ പട്ടിണിയാണ്.  അതാണ്‌  "കൂലി അടിമ"എന്ന് പറയുന്നത്. നാം ഇന്ത്യയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്  ലെനിന്റെ ഭാഷയിൽ "കൂലി അടിമത്വം" മാത്രമാണ്.  അതിന്  ഇന്ത്യൻ തൊഴിലാളി വർഗം ഒരുക്കമല്ല എന്നാണ്  1950 കൾ മുതൽ ഇൻഡ്യ ഒട്ടാകെ കാണുന്ന മുരടിപ്പിന്റെ അടിസ്ഥാന കാരണം. ഈ "കാഴ്ചപ്പാടിൽ" നിൽക്കുന്നിടത്തോളം ഇതിന്‌  മാറ്റം ഉണ്ടാവുകയില്ല.  മുതലാളിത്തത്തിൽ അധ്വാന ഫലതിന്  തൊഴിലാളി  അർഹനല്ല. സോഷ്യലിസത്തിൽ മാത്റമേ പരോക്ഷമായിട്ടാണെങ്കിലും അധ്വാന ഫലത്തിന്  തൊഴിലാളി അർഹനാവുകയയുള്ളൂ. ഇവിടെയാകട്ടെ സോഷ്യലിസത്തിന്റെ പ്റശ്നം  ആലോചിക്കുന്നത് പോലും ഇല്ല. തുടർന്ന്  അടുത്ത ഖണ്ണ്ടികയിൽ  "ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ചിലപ്പോൾ ഭരിക്കാൻ അവസരം ലഭിച്ചാലും അവയ്ക്ക് സ്ഥിരത ഉണ്ടാവില്ല എന്നും (1957 ലെയും 1967 ലെയും കേരളതിലെ  അനുഭവം ചൂണ്ടിക്കാട്ടി) അത്  കൊണ്ട്  പാർലമെന്ററി  മാർഗത്തിൽ സോഷ്യലിസം  സ്ഥാപിക്കുന്നത് പോയിട്ട്  സാമൂഹ്യ പരിഷ്ക്കരണങ്ങൾ പോലും സാധ്യമാവുകയില്ല" എന്നുമാണ്.  സംസ്ഥാനങ്ങളിൽ എത്റ കാലം ഭരിക്കാൻ അവസരം ലഭിച്ചാലും സോഷ്യലിസത്തിലേക്ക്  പോകാൻ ആവില്ല എന്നത്  (ആദായ നികുതി ഉൾപ്പെടെ പ്റധാനപെട്ട വരുമാന മാർഗങ്ങൾ കേന്ദ്രത്തിനാണ്) പോലും ആ സഖാവ്  കണക്കിലെടുത്തിട്ടില്ല. പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം  ആവില്ല എന്ന പൊതുധാരണ അദേഹവും ശരിവച്ചു എന്ന് മാത്റം. സോഷ്യലിസം ഒരു പരമാധികാര രാഷ്ട്രത്തിൽ മാത്രമേ; അതായത് ഇൻഡ്യ ഒട്ടാകെ മാത്രമേ   സാധ്യമാവുകയുള്ളു. എന്നാൽ അതിന്  പാർലമെന്ററി മാർഗം തടസ്സമാണ്  എന്ന് കരുതുന്നത്  എന്താണ് സോഷ്യലിസം എന്ന് അറിയാത്തത്  കൊണ്ടാണ്.  ഒരു രാജ്യത്തെ ജനങ്ങളുടെ സർവ മേഖലകളിലെയും വികസനമാണ്  സോഷ്യലിസതിൽ ഉണ്ടാകേണ്ടത്.  കാർഷിക; വ്യാവസായിക; വിദ്യാഭ്യാസ; ആരോഗ്യ മേഘലകളിലെയെല്ലാം വികസനം സോഷ്യലിസ്റ് പ്ലാനിങ്ങിലൂടെ; എല്ലാ വിഭാഗം ജനങ്ങളുടേയും ബോധപൂർവമായ സഹകരണത്തോടെ മാത്രം സാധ്യമാകുന്നതാണ്.  മുതലാളിത്തം എത്ര വികസിച്ചാലും അങ്ങനെയൊരു ലക്ഷ്യത്തിൽ എത്തിച്ചേരാനാവുകയില്ല; കാരണം ലാഭം ഇല്ലാത്ത മേഘലകളിലേയ്ക്ക്  മുതലാളിത്തം കടന്നുചെല്ലുകയില്ല.  നമ്മുടെ നാട്ടിലെ കൃഷിയുടെ കാര്യം മാത്രം എടുത്താൽ മതി.  കൃഷിക്കാരൻ ആത്മഹത്യാ ചെയ്യേണ്ട സാഹചര്യം  പലപ്പോഴും ഉണ്ടാകാറുണ്ട്.  സായുധ വിപ്ലവത്തിലൂടെ; ജനാധിപത്യം ഇല്ലെങ്കിൽ അധികാരത്തിൽ  എത്തിച്ചേരാം  എന്നല്ലാതെ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാനാവില്ല.   ഇന്ത്യയുടെ പരമാധികാരം കേന്ദ്ര ഗവണ്മെന്റിലും പാർലമെന്റിലും നിക്ഷിപ്‌തമാണ്.  കേരളത്തിലെ 1957 ലെ  ഈ.എം.എസ്. സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടത്   "ക്രമസമാധാനനില തകർന്നു"  എന്ന കാരണം പറഞ്ഞാണ്.  സോഷ്യലിസം എന്ന ലക്ഷ്യം ഇഡ്യൻ ജനതയുടെ മുമ്പാകെ വയ്ക്കുകയും അത് എന്താണ് എന്ന് അവരെ പഠിപ്പിക്കുകയും തൊഴിലാളിവർഗത്തെ അതിനായി ആണി നിരത്തുകയും വേണം.  ഏത് ആവശ്യത്തിനായാലും എല്ലാവരും നമ്മുടെ കൂടെ ഉണ്ടാകും എന്ന തെറ്റിദ്ധാരണയാണ്  ഇപ്പോഴത്തെ "പരിപാടിയുടെ" ഏറ്റവും വലിയ ദൗർബല്യം.                                                                                                                          

2014 നവംബർ 19, ബുധനാഴ്‌ച

65.ഒരാൾ പാർട്ടി അംഗം ആകുന്നതിന് മുമ്പുള്ള വിപ്ളവബോധം

               65.ഒരാൾ പാർട്ടി അംഗം ആകുന്നതിന്‌  മുമ്പുള്ള വിപ്ളവ ബോധം എല്ലാം പാർട്ടി അംഗം ആയി പരിപാടിയെ കുറിച്ചുള്ള ക്ളാസ്  കിട്ടുന്നതോടെ ഇല്ലാതാകും. യഥാർഥ തൊഴിലാളി വർഗത്തിൽ പെടുന്ന ഒരു സഘാവിനോട്    സോഷ്യലിസതിനുള്ള   വളർച്ച  മുതലാളിത്തത്തിന് ആയില്ല എന്നും  മുതലാളിത്തം പ്രോത്സാഹിപ്പികേണ്ട ഘട്ടം ആണെന്നും കേൾക്കുമ്പോൾ അയാൾ ഞെട്ടും; അമ്പരക്കും. പക്ഷെ ഒരക്ഷരം അയാൾ  എതിര് പറയില്ല. കാരണം അപ്പോഴേക്കും പാർടി അയാളുടെ നിലനില്പ്പിന്റെ ഭാഗം കൂടി ആകും. പരിപാടി അന്ഗീകരിചില്ലെങ്കിൽ അയാൾ വഴിയാധാരം ആകും. മരിച്ചാൽ ഒരു രീത്തിനുള്ള  അവകാശം പോലും അവന്  ഇല്ലാതാകും. ബൂർഷ്വാസിയെ പ്റോത്സാഹിപ്പിക്കുന്നതും വർഗസമരം  ആണെന്ന്  അവൻ സമ്മതിക്കണം. അവൻ അതും സമ്മതിക്കും. നിലനില്പ്  ഒരിക്കലും കുറ്റം ആയി കാണാൻ ആവില്ല. നിലനില്പിനായി സർക്കാർ സർവീസിൽ പോയ ആളാണ്‌ ഞാൻ. എന്നാൽ ആ മർമ്മം ആണ്  ഇവിടെ തുരുപ്പ്  ചീട്ടായി ഉപയോഗിക്കുന്നത്. എന്നാൽ പിന്നീട്  ആ സഘാവ്  സ്വന്തം കടമ നിർവഹിക്കുക മാത്റമേ ചെയ്യുകയുള്ളൂ. വിമർശനം ഒഴിവാക്കാനും സ്വന്തം പദവി സംരക്ഷിക്കാനും മാത്റം ശ്റമിക്കും. പ്റകടനത്തിൽ പങ്കെടുക്കും; മുദ്രാവാക്യം വിളിക്കില്ല. അഥവാ മുദ്രാവാക്യം വിളിച്ചാൽ കൈ ഉയരില്ല. ശബ്ദവും കുറവായിരിക്കും. തെരഞ്ഞെടുപ്പിന്റെ സമയത്ത്  ഭാര്യയോട്  പറയും; ഞാൻ വോട്ട്  ചെയ്യും: നിനക്ക്  നിന്റെ ഇഷ്ടം പോലെ ചെയ്യാം. ഇത് മകനും കേൾക്കും. ഇത്  മൂലം മൂന്ന്  വോട്ട്  പ്റതിക്ഷിക്കുന്നിടത്  രണ്ട്  വോട്ട്  കുറയും. കാരണം അവർക്ക്  അമ്പലം; പള്ളി; SNDP; NSS; ദൈവം; മറ്റ്  ജാതി സംഘടനകൾ എല്ലാം നോക്കണമല്ലോ. ഇത്  എല്ലാവരുടെയും കാര്യം അല്ല.ചുരുങ്ങിയത്  അഞ്ച്  ശതമാനത്തിൽ താഴെ മാത്റം. (ചിന്തിക്കാൻ കഴിവ് ഉള്ളവർക്ക്  മാത്റമേ  ഇതൊക്കെ പ്റശനം ആവുകയുള്ളൂ.) ഇത്  തുടർചയായി  സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ പാർടി നിലനില്ക്കും. വളരില്ല എന്ന്  മാത്റം. "എന്നെന്നും മുതലാളിത്തത്തിന്റെ കുറ്റിയിൽ കെട്ടിയിടാൻ ശ്റമിക്കുന്നവർക്ക്  കുറ്റിയും പറിച്ച്  ഓടേണ്ടി വരും" എന്ന്  ഒരു സഘാവ്  പറഞ്ഞപ്പോൾ പിറ്റേ ദിവസത്തെ "മുഖ പ്റസംഗം" "പാർടി പരിപാടിയേയും എതിര്ക്കുന്നോ?" എന്നായിരുന്നു. പരിപാടി എന്താണെന്നും എങ്ങനെ അത്  നിലനിർത്തുന്നു എന്നും അങ്ങനെ നമുക്ക്  മനസില്ലാകും.

.. ...........91.A LITTLE MORE ABOUT ME.                                     
..........I was started my political life in CPI through AIYF during 1969. At that time, Com.EMS was the CM of Kerala and CPI was a partner of it. After some months C Achuthamenon became the CM of Kerala with the support of Congress.   But, I could not afford the Congress coalition and I objected it whenever occasions gets. In the state Conference of CPI, Kerala during 1971 in connection with the 9th Party Congress, I was a delegate also.  When the party Congress was over and co-operation with Congress was go on. During the next party Congress also I strongly objected the Congress connection.  I was Jt. Secretary of CPI Thodupuzha Taluk Committee, 1974 and compelled to take the post of Taluk Committee Secretary, Thodupuzha.  But I was mentally not in agreeing with the Congress-CPI connection. After 10th party Congress  I left CPI because I could not afford CPI's political line.(I was silent for some period)  During 1976, I got employment in Govt.Service.  When CPI had withdraw the Congress connection and raised the slogan the unity  of Communist movement I also agreed with the same.  When understanding the "program" of CPI and CPIM, I cannot agree with the CPI program, National Democratic Front and I strongly supported the "Peoples Democratic Front of CPIM.  According to me, CPI had not a target; a Working Class Government. They stands only for coalition with Congress.  In 1985, I wrote to C. Achutha Menon that unity will happen only if we approving the "PEOPLES DEMOCRATIC FRONT"; but he was  not agreed with it. At that time I was with CPI's service organization.  When understanding the differences of CPI & CPIM program, I was with CPIM program. Then, in 1985 I joined Kerala NGO union with the membership of CPIM.  During that period, I don't know the stands towards CAPITALISM.  When I understood this, I had sent so many letters to CPIM Genl Secretary, then Com. Surjit; but all my efforts ends in vain.  Without changing the attitude towards capitalism,and admitting socialism, the position of Indian working class movements will not change.  I wrote 22 letters to Com.Harkishan Singh Surjit;  during 2002 to 2005; to change the program with admitting a SOCIALIST INDIA THROUGH PEOPLES DEMOCRACY"; and during January, 2005 I had published a book by name "WHY SOCIALISM IS NOT ESTABLISHING IN INDIA?" (in Malayalam) with basic principles of Marxism and my criticism on program - 6-2; & 6-5 with a view to consider the criticism; must be examined party as a whole.  As 12 years have been elapsed; nobody had anything mentioned about the basic principles contained in by book.   On the allegation that I had criticized the "Program" I was expelled from the party during 3/2005.  The contents of my criticism is placing before my comrades in these statements as blogs in FB. Any comrades having a mere sense will admit that it is impossible to place the entire matters in 5 minutes or 6 minutes during our conferences.  In ordinary course; no discussion will be allowed in Conferences; and even in Party Congresses; it will not allowed; and only on the lines issued by CC in Party Congresses.  How can we change the program; even in Branch Conferences will not allow to examine the contents of the "PROGRAM"?  Now my membership admitted as a "candidate";  even though I have a history of 48 years in working class politics since 1969; and cannot attend  conferences other than branch.  (Hari harakurup P S).

2014 നവംബർ 15, ശനിയാഴ്‌ച

64. THE PROGRAMME MUST BE CHANGED#marxism

                               64. THE PROGRAM MUST BE CHANGED. ....
I am fully admitting the integrity and dedication during the life time spent by Com.EMS to set up the working class movement in India, especially forming CPI(M) in 1964. SA Dange and others sticked upon to merge the communist movement with Congress. But the policy of Dange based on the issue to promote Indian capitalism and the same is in time also. This is on a misunderstanding that socialism is impossible through Parliamentary system. We cannot establish socialism through armed revolution because socialism is a stage of society where the needs of the society developed through economic development. ........
Through armed revolution only we can reach in power in a country where no democracy is existing. After reaching in power the establishing of socialism only through socialist planning with the cooperation of all sectors of the society based on Marxian ideology. Now in India the constitution of India is a "Socialist" one and all opportunities to propagate the socialist ideas among the working class and common peoples and during the period before 1950s, we cannot imagine this.... We must give up the concept to promote the Indian capitalism by changing the "Program".
To understand what I am saying we must study the history of old Soviet Union since 1920s, ie, after the 4 years rebel war against the little Soviet Union and about 2.5 crores of men were killed. At the time when starting the process of establishing socialism, no industries where there and nothing to utilize such as capital; technology; raw materials; technicians, etc. But the working class and poor men; farmers with the socialism and the support of Marxian theory, there happened the wonder in the world. 25,000 employees formed themselves and they made wonderful things there.
And in India, during 1950s, the leaders decided to promote Indian capitalism without understanding what is CAPITALISM and what is the history of capitalism; what is the role can be made with Marxian theory and what role can be played by the working class. Only they can do to suffer hardships; more and more.
The first elected Communist State Government in India; in Kerala; in 1957; EMS Government invited BIRLA to start a Rayons factory (MAVOOR RAYONS; BY BIRLA; IN KERALA) and (LDF) Budhadeb Government, in West Bengal acquired 9127 farmers farm land to start a Car factory at Bengal by TATA was as a part of that decision. So since 1950s, Indian working Class are reluctant to co-operate with the working class movement in India because to promote capitalism means to promote exploitation. When decided to promote "CAPITALISM" bourgeois became our friend; the class struggle theory became vogue. On that decision; S A Dange and others proved that they didn't knew to what purpose Karl Marx invented the ideas as "MARXISM". On this conception; all bourgeois and capitalist countries such as USA; BRITAIN; FRANCE etc. countries can be see only friendly nations.
Since 1950s, (after 64 years since the decision) as there is no socialism before Indian Working class and decided to promote capitalism, most of the leaders (not everybody) have no ideas about socialism. They knew only about capitalism and according to them nothing to worry about promoting capitalism. They are considering politics as job. They don't know about poverty; financial hardships suffering by working class because most of them not belongs to working class family. But the working class those who joined in the movement; only understanding when they gained the class about the economical stand only in party class; they will not convince the necessity of promoting capitalism; will slowly quit the movement without racing any objection about the economical stand. Somebody who remains in the party; when the party became the means of existence and those who are on the top of any mass organisations. When they came over their position in such organisations; will became sleeping member or quit the party. So whatever hardships made to overcome the pathetic condition, all ends in vain.
..........So I request the leaders to consider to change the PROGRAM and will only capable to fulfil the responsibilities laid on working class movements in India.
(15th November, 2014)  

2014 നവംബർ 9, ഞായറാഴ്‌ച

62. വിലക്കയറ്റം എങ്ങിനെ തടയാം?

                                                62.വിലക്കയറ്റം  എങ്ങിനെ തടയാം?   പത്ത്  കോടി പേരുടെ ഒപ്പ് ശേഖരിച്ച്  ഡൽഹിയിൽ പത്തു ലക്ഷം പേരുടെ  പ്റകടനത്തോടെ  രാഷ്ട്റപതിക്ക്  സമർപ്പിച്ചാൽ  ഉടനെ  കോണ്ഗ്രസൊ ബി.ജെ.പി.യോ റിലയന്സിന്റെ പക്കൽ നിന്നും എണ്ണ - പ്റകൃതി വാതക മേഘല  ഏറ്റെടുത്ത്  നമ്മുടെ ആവശ്യം നടപ്പിലാക്കിക്കളയും എന്ന വ്യാമോഹം  ഒന്നും നമുക്കില്ല. അവർ  നടപ്പാക്കുകയും വേണ്ട. സോഷ്യലിസ്റ്റ്  ആശയഗതി എന്തെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ആക്കി നാം അതിനെ ഉപയോഗിക്കുന്നു  എന്ന്  മാത്റം.  എന്നാൽ ഈ മുദ്രാ - വാക്യം ഉയർത്തുമ്പോൾ തന്നെ ഇന്ത്യയാകെ അതിന്റെ  മാറ്റൊലി ഉണ്ടാകും.  നമ്മുടെ  മുദ്രാവാക്യം ഏറ്റുവിളിക്കാൻ; അതിനോട്  യോജിക്കാൻ ധാരാളം ആളുകൾ  ഉണ്ടാകും. ഈ മുദ്രാവാക്യം  സാധാരണ ഗതിയിൽ "വില  കയറ്റം തടയുക" എന്ന് പറയുന്നത് പോലെയല്ല; അത് നേടിയെടുക്കും വരെ ആ മുദ്രാ വാക്യം ഒരു ആയുധം ആക്കി ഉപയോഗിക്കും.  എന്നാൽ ഒരു കാര്യം ഓർമയിൽ  ഉണ്ടായിരിക്കണം. മുതലാളിത്തം  പ്റോത്സാഹിപ്പിച്ച്  സോഷ്യലിസത്തിലേക്ക് പോകാമെന്ന ധാരണ നമുക്കില്ല. "സാമ്പ്റാജ്യത്വം; മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം" എന്ന ലെനിന്റെ ചൂണ്ടികാട്ടൽ  സത്യമെന്ന് തന്നെ നാം കണക്കിലെടുക്കുന്നു. മുതലാളിത്തത്തിൽ ചരക്ക്   ഉത്പാദനം അടക്കം സമസ്ത മേഘലകളും ലാഭത്തിന്  വേണ്ടി ഉള്ളതാണ്.  മുതലാളിത്തം പ്റൊത്സാഹിപ്പിച്ച്      വിലക്കയറ്റം      തടയാമെന്ന് കരുതുന്നത് മുതലാളിത്തം എന്താണെന്നതിനെ   കുറിച്ച്  അടിസ്ഥാനപരമായ ധാരണകൾ ഇല്ലാത്തതുകൊണ്ടാണ്.  "മുതലാളിത്ത ചരക്ക്  ഉത്പാദനത്തിന്റെ ഒരോ യൂണിറ്റിലും മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു" എന്ന്     മാർക്സ്      "മൂലധനത്തിന്റെ" വിശകലനത്തിൽ വ്യക്തമാക്കുന്നു.  എന്ത്  ഉല്പാദിപ്പിച്ചാൽ  ആണ് എത്റ അധികം ലാഭം കിട്ടുക എന്ന് മാത്റമാണ്  മൂലധന ശക്തികൾ നോക്കുക. "മുന്നൂറ്  ശതമാനം ലാഭം കിട്ടുമെങ്കിൽ  അതിന്റെ ഉടമയെ കഴുവേറ്റുമെങ്കിൽ കൂടി മൂലധനം അതിനെ വിട്ടുകളയില്ല" എന്നാണ്  മാർക്സ് ചൂണ്ടിക്കാട്ടുന്നത്.   ലാഭം ഇല്ലാത്ത മേഘലയിൽ മൂലധനം താല്പ്പര്യം       കാണിക്കുകയില്ല. സോഷ്യലിസ്റ്റ് സംപത്ഘടനയും ജനകീയ ജനാധിപത്യവും  എന്ന പരിപാടി അന്ഗീകരിച്ചാൽ ഇപ്പോഴത്തെ പരിപാടി പോലെയല്ല.  അത്  നടപ്പിലാക്കാൻ ഉള്ളതാണ്.  ഇന്ത്യൻ  ഭരണകൂടത്തെ അട്ടിമറിക്കുകയും തൊഴിലാളി വർഗ ഭരണ കൂടം സ്ഥാപിക്കുകയും ചെയ്യുക എന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പ്റയാണം നാം ആരംഭിക്കുകയാണ്.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിലുള്ള ഇപ്പോഴത്തെ പരിപാടിയിൽ നില്ക്കുന്നിടത്തോളം വർഗ സമരം എന്ന മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട കണ്ടെത്തൽ; തൊഴിലാളി വർഗ്ഗത്തിന്റെ ഏറ്റവും പ്റധാനപെട്ട സമരായുധം നമുക്ക്  പ്റയോഗിക്കാനാവുകയില്ല. സോഷ്യലിസം  എന്ന ലക്‌ഷ്യം വരുമ്പോൾ വർഗ സമരം എന്ന സമരായുധം പ്റവർത്തിപഥത്തിൽ വരുമെന്ന് മാത്റം അല്ല; ഇൻഡ്യയിൽ സോഷ്യലിസ്റ്റ്  ചേരി എന്നും മുതലാളിത്ത-സംപ്റാജ്യത്ത ചേരി എന്നും രണ്ട്  ചേരി രൂപപെടുകയും ചെയും.

2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

61."സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും"

61."സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും." (ഒരു അഭിപ്രായം മാത്റം)
..........എന്ന "പരിപാടി" അന്ഗീകരിച്ചാൽ ഇൻഡ്യയിൽ ഇൻഡ്യൻ രീതിയിൽ ആകും പ്റാവർത്തികമാവുക. ഒരോ ജീവ ജാലങ്ങൾക്കും പ്രകൃതി സഹജമായ നിലനില്ക്കാനും വളരാനുമുള്ള വ്യഗ്രത സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ഒരോ വ്യക്തിക്കും അനുവദിക്കണം. അത് സമൂഹത്തിനു ഗുണകരമായ രീതിയിൽ മാറ്റിയെടുക്കണം. ചരിത്രത്തിൽ ഒരു മഹാ സംഭവം ആയിരുന്ന പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായതിൽ ഇപ്രകാരം ഒരു വീക്ഷണം ഇല്ലാതിരുന്നതും ഒരു കാരണമാണ്. അവിടെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്യുന്നില്ല എന്നതും നാം കാണണം. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന രൂപമാണ് സമൂഹത്തിനു അപകടകരമായ രീതിയിൽ മാറുന്ന മുതലാളിത്തം. രാജ്യത്തെ ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ജനങ്ങൾക്കാകെ അവകാശപെട്ട എല്ലാ മേഘലകളിലും പെടുന്ന പ്കൃറതിസമ്പത്ത് തട്ടിയെടുത്ത് മൂലധന ശക്തികൾ തടിച്ച് കൊഴുക്കുന്ന രീതിയാണ് മുതലാളിത്തത്തിൽ സംഭവിക്കുക.
.
. .മുതലാളിത്തം ഒരു വ്യവസ്ഥിതി എന്ന രീതിയിൽ അംഗീകരിക്കുന്നതും സോഷ്യലിസത്തിന്റെ ഭാഗമായി സ്വകാര്യ മേഖല കൂടി അനുവദിക്കുന്നതും ഒന്നല്ല; രണ്ടു തന്നെയാണ്. മുതലാളിത്തം ഒരു വ്യവസ്ഥ എന്ന നിലയിൽ അംഗീകരിക്കുകയാണ് നാം ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ചൈന അങ്ങനെയല്ല. നിയന്ത്രിതമായ രീതിയിൽ സ്വകാര്യ മേഖലയും അനുവദിക്കുന്നു. പ്റകൃതി സഹജമായ സ്വാർത്ഥത; നിലനില്ക്കാനും വളരാനുമുള്ള ഒരോരുത്തരുടെയും താല്പ്പര്യം അനുവദിച്ചു കൊടുക്കുമ്പോൾ അത് അവരുടെ ആഗ്രഹമനുസരിച്ച് മുന്നേറുന്നതിനും അത് സമൂഹത്തിന്റെ ആകെയുള്ള വളർച്ചയ്ക്ക് ഇടയാക്കുകയും ചെയ്യും. ഒരോരുതരിലും ഉള്ള നൈസർഗികമായ കഴിവുകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു വലിയ മെച്ചം. പക്ഷെ പ്രകൃതി ഒന്നിനെയും ഒരു പരിധിയിൽ കൂടുതൽ വളരാൻ അനുവദിക്കുന്നില്ല എന്ന വസ്തുതയും നാം കണക്കിലെടുക്കണം. എന്നാൽ ഇപ്രകാരം അനുവദിച്ചാലും രാജ്യത്തിന് ആകെയുള്ള വളർച്ചയ്ക്ക് സോഷ്യലിസ്റ്റ് പ്ലാനിങ്ങിൽ രാഷ്ട്രം ആകെ കണക്കിലെടുത്തുള്ള പദ്ധതികൾ കൂടിയേ കഴിയു. സമൂഹത്തിലെ ഒരോരുതരും ഓർക്കേണ്ടത് ആർക്കും ഒരു കാര്യ.വും മറ്റുള്ളവയുടെ സഹായം ഇല്ലാതെ അവരവർക്ക് തന്നെ നിർവഹിക്കാൻ ആവില്ല എന്ന വസ്തുതയാണ്. ഇത് അടിസ്ഥാനപരമായ ഒരു സോഷ്യലിസ്റ്റ് വീക്ഷണമാണ്.
.
. .മാർക്സ് ചൂണ്ടി കാണിക്കുന്നത് "ചരക്ക് " രൂപം കൊള്ളുന്നത്‌ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള അദ്ധ്വാന ശക്തികളുടെ കൂടി ചേരലിലൂടെയാണ് എന്നാണ്. ഇത് അല്പം കൂടി വിശകലനം ചെയ്‌താൽ ഏത് ചരക്കും അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തു ആയി മാറുന്നു എന്നു കാണാം. സമസ്ഥ മേഘലകളിലും തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയിലൂടെയാണ് ചരക്ക് രൂപം കൊള്ളുന്നത്‌. എന്നാൽ മുതലാളിത്തത്തിൽ തൊഴിലാളിക്ക് സ്വന്തം അദ്ധ്വാന ശക്തിയുടെ വിലയുടെ ഒരു ഭാഗം മാത്രമാണ് ലഭിക്കുക. അധ്വാന ഫലത്തിന് തൊഴിലാളി അർഹനല്ല. അത് മൂലധന ഉടമയ്ക്ക് ഉള്ളതാണ്. സോഷ്യലിസത്തിൽ മാത്രമേ അധ്വാന ഫലത്തിന് തൊഴിലാളി അർഹാനാവുകയുള്ളു. ഭൂമിയും എണ്ണ-പ്റകൃതി വാതക നിക്ഷേപങ്ങളും എല്ലാ വിഭാഗങ്ങളിലും പെടുന്ന ഖനികളും; പ്റകൃതി സംപതാകെ രാഷ്ട്രത്തിന്റെ സമ്പത്തായി മാറണം . സോഷ്യലിസ്റ്റ് സമ്പത്ത് ഘടനയും ജനകീയ ജനാധിപത്യവും എന്ന പരിപാടി അന്ഗീകരിച്ചാൽ ഭൂമിയും എണ്ണ-പ്റകൃതി വാതക നിക്ഷേപങ്ങളും എല്ലാ വിഭാഗങ്ങളിലും പെടുന്ന ഖനികളും .. രാജ്യത്തെ പ്റകൃതി സംപത്താകെ രാഷ്ട്റതിന്റെതും ജനങ്ങൾക്ക് ആകെ അവകാശപെട്ടതും ആണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ എണ്ണ - പ്രകൃതി വാതക നിക്ഷേപങ്ങൾ പൂർണമയും രാഷ്ട്റം ഏറ്റെടുത്ത് പൊതു മേഘലയിൽ ആക്കണം എന്ന് ആവശ്യപെട്ട് പ്റക്ഷോഭം ആരംഭിക്കണം. ആവശ്യമായ പ്റചരണങ്ങളോടെ ഇതിനായി പത്ത് കോടി ഒപ്പ് ശേഖരിക്കണം. നൂറ്റി ഇരുപത്തിയഞ്ച് കോടി ജന സന്ഗ്യ ഉള്ള നമ്മുടെ നാട്ടിൽ പത്തു കോടി ചെറിയ സംഘ്യയാണ്. എന്നാൽ പത്തു കോടിയിൽ ഒരു ഒപ്പ് പോലും കുറയാൻ പാടില്ല. മേലോട്ട് എത്റ വേണമെങ്കിലും കൂടാം. ഒപ്പ് ശേഖരണം ഭവന സന്ദർശനം നടത്തി മാത്റമേ നടത്താൻ പാടുള്ളൂ. വീടുകളിൽ കാര്യങ്ങൾ വിശദീകരിച്ച് ഒപ്പ് ശേഖരിച്ച് ആ വീട്ടിൽ സന്ദർശിച്ചു എന്നതിന്റെ സൂചനയായി ഒരു ചെറിയ കൊടിയും ഏൽപ്പിക്കണം. കൊടി എന്ത് ചെയ്തു എന്ന് പിന്നീട് അനെവ്ഷിക്കേണ്ടതില്ല. ആറ് മാസങ്ങൾ കൊണ്ട് ഈ കാംപെയ്ൻ തീർത്താൽ മതി. ശേഖരിച്ച ഒപ്പ് പത്തു ലക്ഷം പേരുടെ പ്റകടനത്തോടു കൂടി (ദൽഹിയിൽ) രാഷ്ട്രപതിക്ക് സമർപ്പിക്കണം. എന്നാൽ കോണ്ഗ്രസോ ബി.ജെ.പി. യോ ഇത് നടപ്പാക്കികളയും എന്നാരും കരുതേണ്ടതില്ല. അതിന് തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ഇൻഡ്യയിൽ അധികാരത്തിൽ വരണം. അതിനുള്ള പാത ഒരുക്കുക മാത്രമാണ് നാം ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്താണ് സോഷ്യലിസ്റ് ആശയങ്ങൾ എന്ന് ജനങ്ങളോട് പറയുകയാണ് നമ്മുടെ ഉദ്ദേശം. അതായിരിക്കും പ്രധാനമായും ഈ പ്രക്ഷോഭത്തിൽ കൂടി നാം ജനങ്ങളോട് പറയുക. ഈ പരിപാടി കഴിയുമ്പോൾ ഇന്ത്യൻ ജനതയുടെ 30 ശതമാനം പേരെങ്കിലും നമ്മോടൊപ്പം ഉണ്ടാകും.
(October 16; 2014)

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

60. .ജ്യോതിഷം എന്ന വിവരക്കേട് .

                           60.ജ്യോതിഷം എന്ന വിവരക്കേട് .                                                              ശാസ്ത്രം എത്രമാത്രം പുരോഗമിച്ചാലും മനുഷ്യരാശിയെ പുറകോട്ട് ബലമായി പിടിച്ചുവലിക്കുന്ന വിവരക്കേടിന്റെ കോട്ടയാണ് ജ്യോതിഷം എന്ന പേരിൽ അറിയപെടുന്നത്.  ഭൂമിക്ക്  ഗോളാകൃതി ആണെന്നും അത്  സ്വന്തം സാങ്കൽപ്പിക അച്ചുതണ്ടിൽ കറങ്ങികൊണ്ടിരിക്കുകയാണെന്നും അത്  സൂര്യനെ പ്രദക്ഷിണം വയ്ക്കുകയാണെന്നും ചൂണ്ടികാണിച്ച ബ്രൂണോ എന്ന ശാസ്ത്രന്ജനെ മതം ജീവനോടെ ദഹിപ്പിച്ചു. ഗലീലിയൊയെയും കോപ്പെർ നിക്കസിനെയും ക്രൂരമായി പീഡിപ്പിച്ചു.  എന്നാൽ ആ മതം ഇപ്പോൾ ശാസ്ത്രം അംഗീകരിക്കുന്നു. എന്നാൽ ഇപ്പോഴും നമ്മുടെ ജ്യോതിഷം ഭൂമി പരന്നതാണെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളാണെന്നും അവ ഭൂമിയെയാണ് പ്രദക്ഷിണം വൈക്കുന്നത് എന്നുമുള്ള  നിലപാടിലാണ്. ഭൂമിയെക്കാൾ പതിമൂന്നുലക്ഷം മടങ്ങ്‌  വലിപ്പവും ലക്ഷക്കണക്കിന്‌ ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചു--കൊണ്ടിരിക്കുന്നതുമായ സൂര്യൻ ജ്യോതിഷത്തിന് നക്ഷത്രമല്ല; ഗ്രഹമാണ്; അത് ഭൂമിയെയാണ് ഭ്രമണം ചെയ്യുന്നത്. ഇനിയും ഭൂൂമിയാണ് സൂൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത് എന്ന് അന്ഗീകരിക്കുകയാനെങ്കിൽ പന്ത്രണ്ട് രാശികളിലായി 27 നക്ഷത്രങ്ങൾ മാത്രം കണ്ടാൽ മതിയോ? അശ്വതി മുതൽ രേവതി വരെ 27 നാളുകൾ (നക്ഷത്രങ്ങൾ) ആണ്  ജ്യോതിഷതിനുള്ളത്. രാശി മാറി മാറി വരുമ്പോൾ നക്ഷത്രങ്ങളും മാറി മാറി ഉണ്ടാകേണ്ടതല്ലേ?ഇനിയും ഭൂമി അതിവേഗം ഭ്രമണം ചെയ്യുന്നതുകൊണ്ട്  ഭൂമിക്കാകെ ബാധകമായ ഒരു സെക്കണ്ട്  സമയം പോലും ഉണ്ടാവുകയില്ല.  24 മണിക്കൂർ കൊണ്ട് ഭൂമി ഒരു പ്രാവശ്യം ഭ്രമണം ചെയ്തിരിക്കും. അപ്പോൾ  ഏതെങ്കിലും ഒരു സ്ഥലത്തെ സമയം കണക്കാക്കുന്നത് അർഥശൂന്യമല്ലേ?  ഇനിയും  ഒരു ശിശു യഥാർഥത്തിൽ ജനീക്കുന്നത്  മാതാവിന്റെ ഗർഭാശയതിലാണ്. ആ സമയം ആർക്കും നിർണയിക്കാനാവില്ല. മാതാവ് പ്രസവിക്കുന്ന സമയം അല്ല കണക്കിലെടുക്കേണ്ടത്.  ഇനിയും ചില നാളുകളിൽ ജനിച്ചാൽ വളരെ അപകടം ആണ്. പൂരാടം നക്ഷത്രവും ധനു ലഗ്നവും ചന്ദ്ര രാശി ലഗ്നമായി വന്നാൽ അവൻ/അവൾ പിതാവിനെ കൊല്ലും. നിസ്സഹായനായ പാവം കുഞ്ഞ്  ജനിക്കുന്നത് മുതൽ എല്ലാവരുടെയും കുറ്റപെടുതലുകൾ കേൾക്കാൻ തുടങ്ങും. വിവരക്കേട്‌  മാത്രം അല്ല; വളരെ അപകട കാരികൂടിയാണ് ജ്യോതിഷം.   വിവാഹ ആവശ്യത്തിന് വേണ്ടി ആരെങ്കിലും "നിങ്ങൾ ഏത്  നക്ഷത്രത്തിലാണ്  ജനിച്ചത്" എന്ന് ചോദിച്ചാൽ തീർച്ചയായും പറയേണ്ട മറുപടി  "ഞാൻ നക്ഷത്രത്തിലല്ല ജനിച്ചത്; എന്റെ മാതാവിന്റെ ഗർഭാശയത്തിലാണ് " എന്നാണ്.  "ലക്ഷക്കണക്കിന്  ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിലും ആർക്കും ജനിക്കാൻ ആവില്ല".   

2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

59.കുടുബം , സ്വകാര്യ സ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉത്ഭവം

                   59.കുടുംബം , സ്വകാര്യ സ്വത്ത്‌, ഭരണകൂടം  എന്നിവയുടെ ഉത്ഭവം.........  സസ്യങ്ങൾ  ഒഴികെയുള്ള ജീവജാലങ്ങൾക്കെല്ലാം  തലചോറുണ്ട്.  അളവിൽ വ്യത്യാസം ഉണ്ടാകും എന്നുമാത്റം.  എന്നാൽ മനുഷ്യന്റെ    തലച്ചോറിൽ   മാത്റം  ഒട്ടേറെ  വ്യത്യാസങ്ങൾ ഉണ്ട്. അതും  മഹാ അത്ഭുതങ്ങളിൽ വരും.   ചിലർക്ക്   ചിന്തിക്കാൻ  അസാമാന്യ  കഴിവുകൾ  ഉള്ളവരാകും. പൊതുവെ  കാണുന്ന  സ്വഭാവം മറ്റുള്ളവരെ അനുകരിക്കലാണ്.   അത് വളരെ എളുപ്പമാണ്.  വളരെ അപൂർവമായി  അസാമാന്യ  ചിന്താശേഷി  കാണിക്കുന്നു. അങ്ങനെയുള്ളവരാണ്  അസാമാന്ന്യ പ്രതിഭകൾ  ആകുന്നത്.   ചിലർ  ഗണിത ശാസ്ത്രത്തിൽ ആയിരിക്കും പ്രതിഭകൾ. ചിലർ സാഹിത്യ കാരന്മാരാകും. ചിലർ  ഗായകരാകും. ചിലർക്ക്  വാസന  ചിത്റ    രചനയിലാകും. മഹാഭാരതം, ഭാഗവതം തുടങ്ങിയവ  രചിച്ച വേദ വ്യാസൻ  ഒരു മഹാ പ്രതിഭ  ആയിരുന്നു. എന്നാൽ മനസ്സ് ശുദ്ധമായിരുന്നില്ല.   ബ്രാഹ്മ്ണ മഹത്വം സ്ഥാപിക്കലായിരുന്നു ആ കൃതികളുടെ പ്രധാന  ഉദ്ദേശം. ബ്രമ്മാവിന്റെ  മുഖത്  നിന്നാണ്  ബ്രാഹ്മണൻ  ഉണ്ടായത് എന്നാണ്  പറയുക. ബ്രമ്മാവ്  തന്നെ ഒരു സാങ്കല്പ്പിക  കഥാപാത്റം  ആണ്.  പിന്നെയാണ്  മുഖത്  നിന്ന്   ബ്രാഹ്മണൻ ജനിക്കുക.  ഇതിന്റെ ഭാഗമാണ്  ചാതുർ  വർണ്യ വ്യവസ്ഥ.   കോടികണക്കിന്  ആളുകൾ  ജാതിയുടെ പേരിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നതും ഇതിന്റെ ഭാഗമാണ് .  മഹാഭാരതം വായിക്കുന്ന ആർക്കും  സാമാന്യ ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ അവയൊക്കെ സാങ്കല്പ്പിക കഥകൾ  ആണെന്ന് കാണാൻ കഴിയും.   സൂര്യന്റെ പുത്രനായിട്ടാണ് "കർണ്ണൻ" ജനിച്ചത് എന്നാണ്   പറയുക.  (ഇത് പോലെ എല്ലാം പരിശോധിക്കണം)  (അതൊക്കെ വിശ്വസിചിട്ടാണ്   മന്ദബുദ്ധികളായ വര്ഗീയ വാദികൾ  അവയെ എല്ലാം ഉപയോഗിച്ച്   ഹീനമായ രാഷ്ട്രീയ ലക്‌ഷ്യം നേടാൻ ശ്രമിക്കുന്നത്.   യേശു കൃസ്തുവും  ഒരു അസാമാന്യ  പ്രതിഭ  ആയിരുന്നു. രണ്ടായിരം വർഷങ്ങൾക്ക്  മുൻപ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ  ഇന്നും പലർക്കും പിടി കിട്ടാത്തവയാണ്.   "മറ്റുള്ളവർ നിങ്ങളോട്  എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ;  നിങ്ങൾ അവരോടും അങ്ങനെ പെരുമാറണം";  ശിശുക്കളുടെ ഹൃദയ ശുദ്ധി ഉണ്ടാകണം; സ്വർഗത്തിൽ  ഉണ്ടെന്നു കരുതുന്ന എല്ലാ സുഖ സൗകര്യങ്ങളും ഭൂമിയിലും ഉണ്ടാകണം;  തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്.   യേശുവിന്റെ  ജനനം   സാധാരണ  ജനനത്തിൽ  മാത്റമേ  കാണാനാവുകയുള്ളൂ. എന്നാൽ വയലിൽ  നിന്ന്  പണി കഴിഞ്ഞ് വരുന്ന ദാസന്  ഭക്ഷണം  കൊടുക്കാതെ വീട്ടിലെ ജോലി കൂടി ചെയ്ക്കുന്നതിനെ കൃസ്തു ചോദ്യം ചെയ്യുകയാണ്.............. ...മാർക്സിസം എന്ന തത്ത്വശാസ്ത്റം  ലോകജനതയ്ക്ക് സംഭാവന ചെയ്തത് കാറൽ മാർക്സും ഫ്രെടരിക്  എങ്കൽസും  ചേർന്നാണ്. ഫ്രെടരിക്  എങ്കൽസിന്റെ  ഒരു കൃതിയാണ്  കുടുംബം, സ്വകാര്യ സ്വത്ത്‌ , ഭരണകൂടം  എന്നിവയുടെ ഉത്ഭവം  എന്നത്. ആ കൃതിയിൽ ഇന്നത്തെ മനുഷ്യന്റെ  പൂർവികർ  വാലില്ലാത്ത കുരങ്ങു  വർഗത്തിൽ നിന്ന് രൂപാന്തരം  പ്റാപിച്ചാണ്  ഉണ്ടായത് എന്ന ഡാർവിന്റെ  പരിണാമ സിദ്ധാന്തം അന്ഗീകരിക്കുന്നത്.  പ്റാചീന മനുഷ്യന്  മറ്റുള്ള  ജീവികളെ അപേക്ഷിച്ച് രണ്ടു കാലിൽ നിവർന്നു നില്ക്കാൻ കഴിഞ്ഞതും  രണ്ടു കൈകളിലെയും പെരുവിരൽ മറ്റുള്ള വിരലുകളുമായി യോജിപ്പിച്ച്  ഉപയോഗിക്കാൻ കഴിഞതും  മനുഷ്യനെ വ്യത്യ്സ്തനാക്കി.  രണ്ടു കണ്ണുകൾ കൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞത് കൂടുതൽ നന്നായി വസ്തുവിനെ കാണാൻ  പ്റാപ്തനാക്കി.  നാം നാട്ടിൽ കാണുന്ന സാധാരണ കുരങ്ങുകൾക്കും  ഈ കഴിവുണ്ട്.  നായക്കും  അതിന്  കഴിവുണ്ട്. അതിന്റേതായ വ്യത്യാസവും  അവയ്ക്കുണ്ട്.                                     

2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

58. ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും.

                                   58.  ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും.                                                    മാർക്സിസതിലെ ശാസ്ത്റീയമായ  പ്റപഞ്ച വീക്ഷണമാണ് ഭൗതികവാദം. ശാസ്ത്റീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അങ്ഗീകരിക്കുന്നു. ആവർത്തിച്ച്       തെളിയിക്കാൻ കഴിയുന്നതിനെ  മാത്റമേ ശാസ്ത്റം ആയി പരിഗണിക്കുകയുള്ളൂ. നാം ചുറ്റും കാണുന്നതെല്ലാം  വൈരുധ്യങ്ങളിലൂടെ  യാണ് മുന്നോട്ടു പോകുന്നതെന്ന്  കാര്യങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്നവർക്ക്  മനസിലാക്കാൻ കഴിയും.  ഭൂമിയുടെ  ദക്ഷിണ ദ്രൂവവും ഉത്തര ദ്രൂവവും  വസ്തുതയാണെന്ന പോലെ  വൈദ്യുതിയുടെയും  പോസിറ്റീവും നെഗറ്റീവും ചേർന്നാൽ മാത്രമേ  വൈദ്യുതി  ആവുകയുള്ളൂ.  പ്രകൃതിയിലെ എല്ലാ കാര്യങ്ങളും  സംവിധാനം ചെയ്തിരിക്കുന്നത് വൈരുധ്യാധിഷ്ഠിത  രീതിയിലാണ്.  ജനനവും മരണവും ചേർന്നാൽ ജീവിതമായി.  ജീവിതത്തെ ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നും  മാറ്റാനാവുകയില്ല.  സ്വർഗ്ഗവും നരകവും;  ശരിയും തെറ്റും;  സത്യവും അസത്യവും......2.ഏതെങ്കിലും രൂപത്തിലുള്ള പദാർഥത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ;   ശാസ്ത്റീയമായി  തെളിയിക്കാൻ   കഴിയാത്തതിനെ ഒന്നും മാർക്സിസം  അന്ഗീകരിക്കുന്നില്ല.  ഗണിത ശാസ്ത്റം  ആശയങ്ങളുടെ ലോകം ആണ്.  ഇന്ന്  ലോകം മുന്നോട്ടു പോകുന്നത്  യഥാർഥത്തിൽ  ഗണിത  ശാസ്ത്റത്തിന്റെ  ഗുണം  കൊണ്ടാണ്.  ശാസ്ത്ങ്ങറളുടെയും ശാസ്ത്റം  എന്നാണു  ഗണിത  ശാസ്ത്റതെ  വിവക്ഷിക്കുന്നത്.  നിങ്ങൾ എത്റ വലിയ സംഘ്യ എടുത്താലും     അത്  അത്റയും "ഒന്ന് " കളുടെ കൂട്ടം ആണെന്ന് കാണാൻ കഴിയും. അതിൽ നിന്ന് "ഒന്ന് "  മാറ്റിയാൽ പിന്നെ പഴയ സംഘ്യ ഇല്ല.  മാനവ രാശിയുടെ വളർച്ചയുടെ കഥയും  അത്  പോലെ തന്നെയാണ്.  ഒന്നിന് പിറകെ ഒന്ന് എന്ന രീതിയിലാണ് മനുഷ്യ രാശി  ഇന്നത്തെ നിലയിൽ  എത്തിയിട്ടുള്ളത്.  അതൊന്നും ജാതിയുടെയോ മതത്തിന്റെയോ ദൈവങ്ങളുടെയോ കഥകൾ  അല്ല.  മാർക്സ് ചൂണ്ടി കാണിക്കുന്ന  ഒരു വസ്തുത യുണ്ട്.  ഒരു ഭാഷ ഇല്ലാതെ എങ്ങിനെയാണ് മനുഷ്യൻ പരസ്പരം ആശയ വിനിമയം നടത്തുക? വളരെ വലിയ   മേഘലയിലേക്കാണ്   മാർക്സിന്റെ ഈ വാചകം വിരൽ ചൂണ്ടുന്നത്‌ .   എത്റയോ  കാലം കൊണ്ടാണ് ഒരു ഭാഷയും അതിന്റെ ലിപികളും രൂപം കൊള്ളുക?     ചാൾസ്  ഡാർവിന്റെ പരിണാമ  സിദ്ധാന്ധവും  ലൂയീസ്   എച്   മോർഗന്റെ പ്റാചീന  സമുദായങ്ങളെ കുറിച്ചുള്ള ഗവേഷണ ഫലങ്ങളും മാർക്സിസം അംഗീകരിക്കുന്നു.       എന്നാൽ എങ്ങനെയാണ്  ഗണിത  ശാസ്ത്റം  ഉണ്ടായത്?  പ്രകൃതി അത്ഭുതങ്ങളുടെ കലവറയാണ്.   എവിടെ നോക്കിയാലും നമുക്ക് കാണാൻ കഴിയുക അത്ഭുതങ്ങൾ മാത്റമാണ് . വിവിധ മേഘലകളിലെ ജൈവ വൈവിധ്യം ശ്രദ്ധിച്ചാൽ നാം അമ്പരന്നു പോകും. ജീവ ജാലങ്ങളുടെ നില നില്പിനും  വളർച്ചയ്ക്കും  ആയി പ്രകൃതി ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ അത്ഭുതകരമാണ്.  ഇന്നും  പുതിയ ജീവനെ എങ്ങിനെ സൃഷ്ടിക്കാമെന്നു ശാസ്ത്രതിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ  പ്രകൃതിക്ക്  അത്  ഒരു പ്രശ്നമേയല്ല. എവിടെ എന്ത് എങ്ങിനെ വേണം--അവിടെ അത് അങ്ങിനെ ഉണ്ട്. എല്ലാത്തിനും ജനനം-വളർച്ച-നാശം  കൃത്യമായി  തീരുമാനിച്ചിട്ടുണ്ട്.     ഇവയൊന്നും ആരും  ആരെയെങ്കിലും പ്രാർധിച്ചിട്ട്  ഉണ്ടായിട്ടുള്ളവയോ  ആർകെങ്കിലും പ്രാർഥിച്ച്‌  എന്തെങ്കിലും മാറ്റം വരുത്താവുന്നവയോ  അല്ല.      ദൈവ  വിശ്വാസികൾ പറയുക ഇവയെല്ലാം  ദൈവനിശ്ചയം ആണെന്നാണ്.  അതും  ഒരു ആശയം  ആണ്.   എങ്ങിനെയാണ്  ഒരാശയം ഉണ്ടാവുക?മനുഷ്യന്റെ തലച്ചോറ് ഒരു അത്ഭുത വസ്തുവാണ്.   പ്റപഞ്ചതിലെ അത്ഭുതങ്ങളിൽ  ഒന്നാണ്  മനുഷ്യന്റെ  തലച്ചോറ്.  തലച്ചോറിനെ  ചിലർ  കമ്പുറ്റെർ  ആയി വിശേഷിപിക്കാറുണ്ട്.  എന്നാൽ  അതിനെക്കാൾ  എത്റയോ  ഉയരത്തിലാണ്  തലച്ചോറിന്റെ  സ്ഥിതി.        (തുടരും) 

2014 സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

56.ദേശീയ ജനാധിപത്യമോ ജനകീയ ജനാധിപത്യമോ അല്ല പ്രശ്നം.

              56.ദേശീയ ജനാധിപത്യമോ ജനകീയ ജനാധിപത്യമോ അല്ല പ്രശ്നം...    ഇൻഡ്യയിൽ ഭാവിയിൽ മുതലാളിത്തം ഇനിയും പ്രോത്സാഹിപ്പിക്കണമോ വേണ്ടയോ എന്നതാണ്  കാതലായ പ്രശ്നം.  ഇൻഡ്യൻ  മുതലാളിത്തം  സോഷ്യലിസം സ്ഥാപിക്കാൻ പക്വ്വം അല്ല എന്നും അത് പ്രോത്സാഹിപ്പിക്കണം  എന്നുമാണ്       1950... കളിൽ തീരുമാനിച്ചത്. (റഷ്യൻ ഭാഷയിലേക്ക് മൂലധനം ആദ്യമായി  വിവർത്തനം  ചെയ്ത ആദ്യ കാല റഷ്യൻ മാർക്സിസ്റ്റ്  ആയിരുന്ന പ്ളഘാനോവ്‌  റഷ്യ വികസിത മുതലാളിത്തം  അല്ലാത്തതിനാൽ  സോഷ്യലിസം സ്ഥാപിക്കാൻ പക്വം അല്ല എന്നാണു പറഞ്ഞത്.  ലെനിൻ അതിനോട് യോജിച്ചില്ല. തുടർന്നാണ്‌  "എന്ത് ചെയ്യണം?" എന്ന കൃതി രചിച്ചത്.    അവികസിത മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക്  പോകാം  എന്നാണു ലെനിൻ തെളിയിച്ചത് )   ഇതിന്റെ അടിസ്ഥാനത്തിലാണ്  ദേശീയ ബൂർഷ്വാസിയുമായി സഖ്യം ഉണ്ടാക്കാൻ തീരുമാനിച്ചത്......ഇതിന്റെ ഫലമായി  ഇൻഡ്യൻ  മുതലാളിത്തം വളർന്നു  വളർന്ന്  റെലയൻസു  വേണ്ടി വന്നാൽ ഇൻഡ്യ  തന്നെ           വിലയ്ക്ക്              എടുത്തേക്കും എന്ന നിലയിൽ   ആയിരിക്കുന്നു.  1950- കളിലെ നേതൃത്വത്തിന്  തത്വശാസ്ത്റവുമായി കാര്യമായ  ധാരണകൾ  ഇല്ലാതിരുന്നതായിരിക്കാം   ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ കാരണം.  ഇപ്റകാരം  ഒരു നിലപാട്  സ്വീകരിച്ചപ്പോൾ ചൂഷക വർഗ വാഴ്ച  തകർക്കാൻ  മാത്റം രൂപം കൊണ്ട തത്വ ശാസ്ത്രം  അപ്റസക്തം ആയി.  സോഷ്യലിസത്തിന്റെ  പ്റസക്തി  ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ  ആശയങ്ങൾക്ക്  ഇട ആക്കുക ആയിരിക്കും ഫലം;  എന്നും സോഷ്യലിസ്റ്റ് ആശയഗതി എത്റമാത്റം  ശൈശവ അവസ്തയിലാണോ അത്റമാത്റം സോഷ്യലിസ്റ്റ് ഇതര ആശയ ഗതികളോട്  ആസഹഷ്ണുത കാണിക്കണം എന്നുമുള്ള ലെനിന്റെ വാക്കുകൾ ആരും ഓർത്തില്ല.  എന്താണ് ബൂർഷ്വാ  ആശയഗതി എന്നാൽ?       നമ്മുടെ ഭഗവത്ഗീത ഉൾപ്പെടെ ഉള്ള പിന്തിരിപ്പൻ ആശയഗതി പൂർണമായും അതിൽ വരും. (ഭഗവത്  ഗീതയിൽ ശ്രീ. കൃഷ്ണൻ അർജുനനെ പഠിപ്പിക്കുന്നത്  മർത്യ  ജന്മം അല്ല സത്യത്തിലുള്ളത്, ആത്മാവാണ് സത്യം എന്നും ആത്മാവിനു മരണം ഇല്ല എന്നുമാണ്)    നിലവിലുള്ള എല്ലാ  നിയമങ്ങളും വ്യവസ്ഥകളും ചൂഷക വർഗ വാഴ്ചക്ക്  വേണ്ടി ഉള്ളതാണ്.   സമ്പത്തിന്റെ  എല്ലാ  സൌകര്യങ്ങളും  അവര്ക്കുണ്ട്.  കോട്ടയത്തെ ഒരു പത്റത്തിന്റെ കാര്യം നമുക്ക് അറിയാം. അത്  പോലെ  എത്റയോ  പത്രങ്ങൾ.   അതിനെയൊക്കെയും  പ്രോത്സാഹിപ്പിക്കണം.   അതിന്റെ  കൂടെയാണ്  തൊഴിലാളിവർഗ  പ്രസ്ഥാനവും  ചൂഷക വർഗങ്ങളുടെ രക്ഷക്ക്  എത്തിയത്. ഭരണ കൂടം എന്നും സമ്പന്ന വർഗങ്ങളുടെത്‌ ആയിരുന്നു എന്നതും ചൂഷകവർഗങ്ങളുടെ മർദ്നൊപകരണം ആണ് ഭരണകൂടം എന്നതും ആരും ഓർത്തില്ല. ആ മർദനൊപകരണം  ചൂഷക വർഗങ്ങന്ളിൽ നിന്ന്  മോജിപ്പിക്കുകയും ജനങ്ങളുടെത് ആക്കുകയും വേണം. അതാണ്‌ മാർക്സിസം തൊഴിലാളി വർഗത്തിൽ അർപ്പിക്കുന്ന കടമ. മുതലാളിത്തം  പ്രോത്സാഹിപ്പിക്കുക  എന്ന നിലപാട് സ്വീകരിച്ചപോൾ  ബൂർഷ്വാസിയെ വർഗശത്രു ആയി കാണാൻ ആവില്ല എന്നായി. ഫലതിൽ വർഗ സമരം എന്നത്  അപ്രസക്തമായി. 


2014 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

55.(3) സോഷ്യലിസത്തിന്റെ ശാസ്ത്റീയത

55.(3) സോഷ്യലിസത്തിന്റെ ശാസ്ത്റീയത...............(മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം സോഷ്യലിസവുമായി മാത്റം ബന്ധപ്പെട്ടിരിക്കുന്നു)........ഒരു ദിവസം നൂറ്  മണികൂറിന്റെ അധ്വാന ശക്തിയുടെ മൂല്യം പ്രതിഭലം ഇല്ലാതെ ലഭിക്കുന്ന മൂലധന ഉടമയുടെ മൂലധനം ഒരു മാസമോ വർഷമോ  അല്ല; വർഷങ്ങളായി തുടരുകയാണ്.  അത് അതിവേഗം പെരുകികൊണ്ടിരിക്കും. ഇതിനു പുറമേ വിപണന മൂല്യം നിശ്ചയിക്കുക മൂലധന ഉടമ തന്നെയാണെന്നത് അയാൾക്ക്  പൊതുജനത്തെ ചൂഷണം ചെയ്യുന്നതിനുളള വളരെ വലിയ സൗകര്യം ആണ്  നല്കുന്നത്.           ചരക്കിൽ അടങ്ങിയിരിക്കുന്ന അധ്വാനത്തിന്റെ വിശകലനത്തിലൂടെ   "മിച്ച മൂല്യ സിദ്ധാന്തത്തിന്റെ" കണ്ടെത്തൽ തൊഴിലാളിവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന  സാമ്പത്തിക ചൂഷണതിന്റെ സ്വഭാവം മാത്റമല്ല മാർക്സിനു വെളിവാക്കിയത്; സമ്പന്ന വർഗത്തിന് ദൈവം കൊടുക്കുന്നതാണെന്ന വാദത്തിന്റെ പൊള്ളത്തരം കൂടിയാണ്.                                           മാർക്സ്                  മിച്ചമൂല്യ സിദ്ധാന്തത്തിന്റെ പ്രസക്തി ബോധ്യപെട്ടപ്പോൾ സ്വയം പറഞ്ഞതാണ്:    "സബാഷ് തുരപ്പൻ പണിക്കാര" എന്ന്.       മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയാണ്  താൻ കണ്ടെത്തിയിരിക്കുന്നത്  എന്നും മുതലാളിത്തത്തിന്റെ  തകർച്ചയ്ക്ക്  തന്നെ അത് ഇടയാക്കുമെന്ന്  ബോധ്യപെട്ടിട്ടാണ്  മർക്സ് അങ്ങനെ  പറഞ്ഞത്.  (മാർക്സിന്റെ ജീവ ചരിത്റം, പ്രോഗ്രസ്സ്  പബ്ളിഷെർസ്, മോസ്കോ) മിച്ചമൂല്യത്തിന്റെ ഉറവിടം കണ്ടെത്തിയ മാർക്സ്      അടിമ   വ്യവസ്ഥ മുതൽ സമ്പന്ന വർഗങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം     കൂടിയാണ്       കണ്ടെത്തിയത്.   മുതലാളിത്തത്തിൽ  മൂലധന ശക്തികളുടെ  സമ്പത്തായി  കുന്നുകൂടുന്ന മിച്ചമൂല്യം സോഷ്യലിസത്തിൽ ഉല്പാദനോപകരണങ്ങളും ഉല്പാദനോപാഥികളും പൊതു സ്വത്ത്‌  ആകുന്നതിനാൽ  രാഷ്ട്രതിന്റെതായി മാറുന്നു. ഇത്  രാഷ്ട്രം ശക്തമാകുന്നതിനും  ജനങ്ങളുടെ അഭിവൃദ്ധിക്കും സഹായിക്കുന്നു.     ഇതാണ് സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാനപെട്ട  ശാസ്ത്റീയത. മുതലാളിത്ത ചരക്കു ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും (ചരക്കിന്റെ ഒരൊ യൂണിറ്റിലും) മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു. മൂലധനം പെരുകുംതോറും അതിന്റെ ആധിപത്യവും  വളര്ന്നുകൊണ്ടിരിക്കും.  പതിനയ്യായിരം രൂപയുടെ സ്വത്തു ഉണ്ടായിരുന്ന ധീരുബായ് അംബാനിയുടെ ശക്തി അല്ല മുകേഷ് അംബാനിക്ക്. ഇന്ത്യയുടെ സമസ്ത മേഘലകളും നിയന്ത്രിക്കാൻ ഇന്ന് അയാളുടെ മൂലധനതിന്നു കഴിയും.  കാറൽ മാർക്സ് അദ്ദേഹത്തിന്റെ  സാമ്പത്തിക ശാസ്ത്ര പഠനത്തിന്റെ     തുടക്കത്തിൽ     തന്നെ ചൂണ്ടിക്കാണിക്കുന്നതാണ് സാമ്പത്തിക അടിത്തറയാണ്  രാഷ്ടരീയ - സാംസ്ക്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്ന നിഗമനം ഇവിടെയും ശരിവയ്ക്കുകയാണ്.   ഭാരതീയ പാരമ്പര്യം അനുസരിച്ച് വിദ്യയും വൈദ്യവും (വിദ്യാഭ്യാസവും ആരോഗ്യവും) ലാഭ മേഘലകളാക്കാൻ പാടില്ല.  സോഷ്യലിസവും അത് തന്നെയാണ് പറയുന്നത്. എന്നാൽ  ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വ്യവസായം ആയിട്ടാണ് അവ കാണുന്നത്.   

2014 സെപ്റ്റംബർ 2, ചൊവ്വാഴ്ച

55 (2) ............സോഷ്യലിസത്തിന്റെ ശാസ്ത്റീയത

55. (2) ............സോഷ്യലിസത്തിന്റെ ശാസ്ത്റീയത....അധ്വാന ശക്തിയുടെ  പ്രത്യ്ക്ഷവും പരോക്ഷവും ആയ സംയോചനത്തെ കുറിച്ച് അല്പം കൂടി വ്യക്തമാക്കാം. ഒരു ആശാരിക്കു മേശ പണിയണമെന്ന്  കരുതുക. അയാളുടെ  അധ്വാന  ശക്തി   വിനിയോഗിക്കണമെങ്കിൽ കുറെയേറെ പശ്ചാതല സൗകര്യം ആവശ്യമാണ്‌.   അയാൾക്ക്‌  ഉളി തുടങ്ങിയ  ഉപകരണങ്ങൾ ആവശ്യമാണ്‌. ഉളിക് ഒരു നീണ്ട ചരിത്റം ഉണ്ട്.  അത്  ഇരുമ്പ് ഖനിയിൽ നിന്നും തുടങ്ങുകയാണ്........പലക തുടങ്ങിയ തടി ഉരുപ്പടികൾ  ആവശ്യമാണ്‌. ഏതെങ്കിലും ഒരു  വൃക്ഷം കാണിച്ചുകൊടുത്താൽ  ആശാരി നിസഹായനാണ്. അത്  വെട്ടി വീഴ്ത്തി  ലോറിയിൽ കയറ്റി മില്ലിൽ കൊണ്ടുപോയി  അറുത്ത്  പണിയാൻ  പാകത്തിന്  അയാളുടെ  അടുത്ത്  ലഭിക്കണം. ഇനിയും ആയില്ല. അയാളുടെ  മറ്റ്  ജീവിത ആവശ്യങ്ങൾ  സമൂഹം നിർവഹിക്കണം. (എന്ന്  പറഞ്ഞാൽ  അയാളുടെ  ആഹാരത്തിന്റെ കാര്യം ഉൾപെടെ  എല്ലാ കാര്യങ്ങളും). ഇത്റയും സൌകര്യങ്ങൾ പശ്ചാത്തലമായി ഉണ്ടെങ്കിൽ മാത്റമേ ഒരു ആശാരിക്കു മേശ പണിയാൻ അയാളുടെ  അധ്വാന ശക്തി  വിനിയോഗിക്കാൻ ആവുകയുള്ളൂ. ഏതൊരു ചരക്ക്  രൂപം കൊള്ളുമ്പോഴും സാമൂഹ്യമായ അധ്വാന ശക്തിയും അതിൽ ഉൾചേർന്നിരിക്കും. അതായത്  സമൂഹത്തിലെ വിവിധ മേഘലകളിലെ  തൊഴിലാളികളുടെ അധ്വാന ശക്തിയുടെ ആകെ  തുകയാണ്  ഒരോ ചരക്കിന്റെയും മൂല്യം.  ചരക്കിൽ അടങ്ങിയിരിക്കുന്ന അധ്വാന ശക്തിയെ സൂക്ഷ്മമായി വിശകലനം ചെയ്ത മാർക്സ്  ഓരോ തൊഴിലാളിയും എങ്ങിനെ ചൂഷണത്തിന്  വിധേയനാകുന്നു എന്നും മനസ്സിലാക്കി. തൊഴിലാളിക്ക്  കൂലിയായി മൂലധന ഉടമ കൊടുക്കുന്നത്  യഥാർഥത്തിൽ തൊഴിലാളിയുടെ  അധ്വാന  ശക്തിയുടെ  വില  ആണെന്  മാർക്സ്  കണ്ടെത്തി. അധ്വാന ശക്തി  ഒരു ചരക്കെന്ന നിലയിൽ  വിലക്ക് വാങ്ങുന്ന മുതലാളി  അത് ഉപയോഗിച്  കൂടുതൽ മൂല്യം ഉൽപാദിപ്പിച്  മാർക്കറ്റിൽ വില്പ്പന  നടത്തി കൂടുതൽ വില നേടുന്നു.  അദ്വാന ശക്തിയെ മാർക്സ്  മണിക്കൂർ  കണക്കിനുള്ള യൂണിറ്റ് കളാക്കി  തിരിച്ചു.   8 (അക്കാലത്ത് പ്രവൃത്തി സമയം  10 മണിക്കൂറും അതിലധികവും ആണ്) മണിക്കൂർ  പ്റവൃത്തി  സമയത്തിനായി മുതലാളി  കൊടുക്കുന്ന കൂലിക്കുള്ള  ജോലി അയാൾ  നാല് മണികൂർ  കൊണ്ട് തന്നെ ചെയ്തിരിക്കും. ബാക്കി  നാല്  മണിക്കൂറിന്റെ  ജോലി പ്റതിഭലം  ഇല്ലാതെ തന്നെ  മുതലാളിക്ക്  ലഭിക്കുന്നതായി  മാർക്സ് കണ്ടെത്തി. ഇതിനെ മിച്ചമുള്ള മൂല്യമായി (മിച്ചമൂല്യം)മാർക്സ്  വിലയിരുത്തി . എന്നാൽ ഇതിൽ പല ഘടകങ്ങളും  ഉൾപെടുന്നു. അസംസ്കൃത വസ്തുക്കളുടെ വില, ഉല്പാദനൊപകരണങ്ങളുടെ തേയ്മാന ചെലവ്, ഉല്പാദനൊപാധികളുടെ (റോഡ്‌, സാങ്കേതിക സൌകര്യങ്ങൾക്കുള്ള  ചെലവുകൽ, മുതലായവ), ഒരു സംഘാടകൻ  എന്ന നിലക്കുള്ള മുതലാളിക്ക്  അർഹമായ പ്രതിഭലം, നികുതികൾ തുടങ്ങിയവയൊക്കെ അതിൽ വരുന്നുണ്ട്.     അവയെല്ലാം കഴിച്ചാലും ചുരുങ്ങിയത്  ഒരു മണിക്കൂറിന്റെ  എങ്കിലും  അധ്വാന ശക്തിയുടെ  മൂല്യം  മുതലാളിക്ക്  ലഭിക്കും. ഒരു തൊഴിലാളിയുടെ  ഒരു മണിക്കൂർ  എന്ന കണക്കിൽ  നൂറ്‌  തൊഴിലാളികൾ  ഉള്ള ഫാക്ടറിയിൽ  ഒരു  ദിവസം നൂറുമണിക്കൂർ  മുതലാളിക്ക്  ലഭിക്കും.         (തുടരും)

2014 ഓഗസ്റ്റ് 30, ശനിയാഴ്‌ച

55...........(1)..സോഷ്യലിസത്തിന്റെ ശാസ്ത്രീയത

               55.സോഷ്യലിസത്തിന്റെ ശാസ്ത്റീയത ......ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാന ശാസ്ത്രീയത ഒരു രാജ്യതിലെ ഭൂമിയും എല്ലാ വിധ പ്രകൃതി വിഭവങ്ങളും  രാജ്യത്തിന്റെ സമ്പത്തും അവ ജനങ്ങൾക്കാകെ  അവകാശ പെട്ടതാണെന്നതും  (എല്ലാ വിഭാഗങ്ങളിലും പെടുന്ന ഖനികളും എണ്ണ  പ്രകൃതി വാതക  നിക്ഷേപങ്ങളും ഉൾപെടെ) ആണ്.  (മുതലാളിത്തം അങ്ങനെ ഒന്നും അന്ഗീകരിക്കുന്നില്ല) ഇന്നു ഇൻഡ്യയിലെ സ്ഥിതി നമുക്കറിയാം. എണ്ണ-പ്രകൃതി വാതക മേഘല അമ്ബാനിമാർ ഉൾപ്പെടെയുള്ള കോടീശ്വരന്മാർക്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള മാർഗം ആയിരിക്കുന്നു എന്ന് മാത്റമല്ല  സർവ്വ  മേഘലകളിലും വില കയറ്റത്തിന്റെ തിരമാലകൾ ഉണ്ടാകാൻ ഇടയാക്കുന്നു.  കല്ക്കരി ലക്ഷകണക്കിനു കോടികളുടെ കുംഭകോണങ്ങൾക്ക്  കാരണമാവുകയും ചെയ്യുന്നു.   ലോകത്ത് ഏറ്റവും അധികം ഇരുമ്പ് അയിര്  നിക്ഷേപം ഉള്ള രാജ്യം ഇന്ത്യയാണ്. അത് പോലെ ലോകത്ത് ഏറ്റവും അധികം ബോക്സയിറ്റ്  (അലൂമിനിയം) നിക്ഷേപം ഉള്ളതും നമ്മുടെ രാജ്യത്ത് ആണ്. മറ്റു  നിരവധി ധാതു സമ്പത്തുകളും ഇന്ത്യയിൽ ഉണ്ട്.   ലോകത്ത് ഏറ്റവും സമ്പന്ന രാജ്യം ആകാനുള്ള വിഭവ സമ്പത് ഉണ്ടായിട്ടും സ്വാതന്ത്ര്യത്തിനു ശേഷം  65 കൊല്ലങ്ങൾക്ക് ശേഷവും നമ്മുടെ രാജ്യം ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലാണ്.  ഇങ്ങനെ ഒന്നും ഉള്ള രാജ്യം അല്ല ചൈന.  എന്നാൽ ചൈന സോഷ്യലിസ്റ്റ് പ്ളാനിങ്ങിലുടെ  സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. ...... സോഷ്യലിസത്തിന്റെ  രണ്ടാമത്തെ ശാസ്ത്റീയത  ഒരോ  ചരക്കും രൂപം കൊള്ളൂന്നത്  സമൂഹത്തിലെ എല്ലാ വിഭാഗന്ളുടെയും പ്രത്യക്ഷമായും പരോക്ഷ്യമായും ഉള്ള അധ്വാനശക്തികളുടെ സംയോച്നതിലൂടെ  ആണെന്ന്താണ്.  കാൾ  മർക്സിന്റെ  സാമ്പത്തിക ശാസ്ത്റ വിശകലം ആരംഭിക്കുന്നത് തന്നെ സാമ്പത്തിക  ശാസ്ത്റത്തിൽ സമ്പത്ത് എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക  എന്ന വാചകതോടെയാണ്. അതിനെ കുറിച്ച് കൂടുതലൊന്നും മാർക്സ്  വിശദീകരിക്കുന്നില്ല. ചരക്ക്  രൂപം കൊള്ളുന്നത്‌  തൊഴിലാളിവർഗത്തിന്റെ  അധ്വാനശക്തിയിലൂടെയാണ്.  ഏതൊരു  ചരക്കും  ഒരു ഘട്ടത്തിൽ ഉൽപ്പന്നവും  അടുത്ത ഘട്ടത്തിൽ അസ്സംസ്ക്രത വസ്തുവോ ഉപഭോഗ വസ്തുവോ ആയിരിക്കും. ഒരിടത്ത്  സിമന്റ്  ഉല്പന്നമാണങ്കിൽ അടുത്ത ഘട്ടത്തിൽ അത് അസംസ്കൃത വസ്തുവാണ്. ഒരിടത് ടയർ  ഉല്പന്നമാണങ്കിൽ അടുത്ത ഘട്ടത്തിൽ അത്  അസംസ്കൃത വസ്തുവാണ്. നിങ്ങൾ ഏത്  വസ്തുവും എടുത്ത്  പരിശോധിച്ചാലും  പ്രത്യക്ഷമായും പരോക്ഷമായും വിവിധ മേഘലകളുടെ അധ്വാനശക്തികളുടെ സംയോചനം  അതിൽ കാണാൻ കഴിയും.  എല്ലാ മേഘലകളുടെയും ചലനം തൊഴിലാളിയുടെ.....തൊഴിലാളി വർഗത്തിന്റെ അദ്ധ്വാന ശക്തിയിലൂടെ ആണെന്ന്  കാണാൻ കഴിയും. തൊഴിലാളിവർഗം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം പുറത്തുകൊണ്ടുവരാൻ അദ്ദേഹം അദ്വാനശക്തിയെ  വിശകലനം ചെയ്യുകയാണ്.

2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

54. ബി.ജെ.പി. യും കോണ്‍ഗ്രസ്സും സാമ്രാജ്യ ദാസന്മാർ മാത്രം.

                     54. പൊതു മേഖലകൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം? ...ബി.ജെ.പി. യും കോണ്‍ഗ്രസ്സും സാമ്രാജ്യ ദാസന്മാർ  മാത്രം.....1991 ൽ ഗോർബച്ചേവ്  സോവിയറ്റ് യൂണിയൻ  പിരിച്ചുവിടുകയും     പാർട്ടിയെ  നിരോധിക്കുകയും  ചെയ്തതോടെ  അമേരിക്ക ഉൾപെടെയുള്ള  സാമ്രാജ്യ ശക്തികൾ അവരുടെ കൊളോണിയൽ ചൂഷണത്തിന്റെ ക്രൂര ദംഷ്ട്രങ്ങൾ പുറത്തെടുത്തു. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ പുതിയ പുതിയ  കോളനികൾ  സ്ഥാപിക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ  മൂന്നാം ലോക യുദ്ധം ഇല്ലാതെ തന്നെ  ഇൻഡ്യ  ഉൾപെടെയുള്ള രാജ്യങ്ങളെ അവരുടെ വരുതിയിൽ ആക്കാൻ കഴിഞ്ഞു.  കോണ്ഗ്രെസ്, ബി.ജെ.പി. തുടങ്ങിയ  ബൂര്ഷ്വ-പെറ്റി  ബൂർഷ്വാ പാർട്ടികൾക്ക് അവരുടെ സാമ്ബ്രാജ്യ വിധേയത്വം  പ്രകടിപ്പിക്കാൻ നല്ല അവസരം ആണ്  ലഭിച്ചത്.  സ്വാർഥതയിൽ കവിഞ്ഞ ഒരുതരതില്ലുള്ള  ജനതാല്പര്യവും തങ്ങൾക്  ഇല്ല എന്ന്  കിട്ടിയ അവസരതിലൂടെ അവർ തെളിയിച്ചു.  ഒരു തരത്തിലുള്ള സോഷ്യലിസ്റ്റ് കാഴ്ചപാടുകളും പാടില്ല എന്നതാണ്  സാമ്ബ്രാജ്യ ശക്തികളുടെ  നിലപാട്.  രാഷ്ട്രം ദുർബലവും  മൂലധന ശക്തികൾ കൂടുതൽ കൂടുതൽ കരുത്തരും ആകണം. രാഷ്ട്രത്തിന്റെ സംമ്പത്താകെ   മൂലധന ശക്തികളുടെ  വരുതിയിൽ ആകണം.  പൊതുമേഘലകൾ പാടില്ല എന്ന് പറയുന്നതിന്റെ  അർത്ഥം  വളരെ വലുതാണ്‌.  അവയുടെ  ലാഭം രാഷ്ട്രത്തിന്  ലഭിച്ചാൽ  അവ ജനങ്ങൾക്  ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കും. അത് പാടില്ല.  പൊതുമേഘല  സ്ഥാപനങ്ങളിൽ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അവ വിലകയറ്റം തടയാൻ സഹായിക്കും.  അവ ഗുണ നിലവാരം ഉള്ളവ ആകും.  പരമാവധി രാഷ്ട്രത്തിന്റെ  സമ്പത്ത്  ഘടനയെ ശക്തമാക്കും. വികസിത മുതലാളിത്ത രാജ്യങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം  ഇന്ത്യയെ കാര്യമായ തരത്തിൽ ബാധിക്കാതിരുന്നത് സാമാന്യം ശക്തമായ പൊതു മേഖലകൾ ഉണ്ടായിരുന്നത് കൊണ്ടാണ്.  അവ ഒന്നും പാടില്ല. സബ് സിഡികൾ കൊടുക്കരുത്  എന്ന്  മാത്റം അല്ല അവരുടെ ആവശ്യം; സബ്  സിഡികൾ  കൊടുക്കാൻ ഭരണ കൂടതിനു കഴിയരുത്‌ എന്നും അവർക്ക്  കരുതൽ  ഉണ്ട്. സാംബ്രാജ്യ  ദാസന്മാർ  ആയ ബൂർഷ്വാ  പാർടികളോട്  പൊതുമേഘലകൾ  എന്ത് ദോഷം ആണ് ചെയ്തത്?  പൊതുമേഖലകൾ ദുർബലാമായാൽ രാഷ്ട്രം ദുർബലമാകും;  മൂലധന ശക്തികൾ കൂടുതൽ ശക്തരാകും.  മുതലാളിത്തം അതാണ്‌ ആവശ്യപ്പെടുന്നത്.   അഴിമതികൾ വഴി  ബൂർഷ്വാ പാർടികൾക്  കോടികണക്കിന്  രൂപയുടെ സമ്പത്ത് ഉണ്ടാക്കാനും പൊതുമേഘലകൾ  ഇല്ലാതെയാകുന്നതിലൂടെ കഴിയും. നമ്മുടെ  എണ്ണ -പ്രകൃതി വാതക മേഘല  റിലയൻസിന്റെ   കൈപിടിയിൽ ആയതാണ് ഇൻഡ്യയിൽ  വിലക്കയറ്റത്തിന്റെ സുനാമികൾ തന്നെ ഉണ്ടായികൊണ്ടിരിക്കാൻ കാരണം.  എഫ്.എ.സി.റ്റി. തകരാൻ കാരണം. സാംബ്രാജ്യ ദാസന്മാരായ  ബൂര്ഷ്വ--പെറ്റി.. ബൂർഷ്വാ പാര്ടികൾക്ക്  ഭരണം ലഭിക്കണം എന്നല്ലാതെ മറ്റ് ചിന്താഗതികൾ ഒന്നും ഇല്ല.  ഏത്  മാർഗത്തിലൂടെയും അഴിമതികൾ നടത്തുന്നതിനാണ്  അവരുടെ ശ്രമം.  പൊതുമേഖലകൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട്  നടത്തുന്ന സമരങ്ങൾ മുതലാളിത്തം  തന്നെ ഇല്ലാതാക്കുന്നതിനും സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾ കൂടി ആകണം. സാംബ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന ലെനിന്റെ വാക്കുകൾ ഇന്ത്യയിൽ വിസ്മരിച്ചു. മുതലാളിത്തം എത്ര മാത്രം വളർന്നാലും സോഷ്യലിസത്തിൽ എത്തുകയില്ല എന്ന് മാത്രം അല്ല; നമ്മുടെ പാത കൂടുതൽ കൂടുതൽ ദുർഘടം ആയിക്കൊണ്ടിരിക്കും.  "എന്തുചെയ്യണം?" എന്നാ കൃതിയിൽ ലെനിൻ സൂചിപ്പിക്കുന്നത്  ബൂര്ഷ്വാ പാർലമെന്ററി തെരഞ്ഞെടുപ്പുകൾ മുതലാളിത്തിന് എതിരെയുള്ള   പ്രചരണത്തിനുള്ള വേദികൾ കൂടിയാകണം എന്നാണ്.   എങ്കിൽ മാത്രമേ ഇങ്ങനെയുള്ള  തിരഞ്ഞെടുപ്പുകൾ സ്ഥായിയായ പ്രയോചനം നേടിത്തരുകയുള്ളൂ.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിൽക്കുന്നതുകൊണ്ട്  ലെനിന്റെ വാക്കുകൾ അപ്രസക്തമാകുന്നു;  പ്രക്ഷോഭ സമരങ്ങൾ നിഷ്പ്രയോചനങ്ങൾ ആയി തീരുന്നു.  

2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

53.ഭാരതത്തിൽ എങ്ങിനെയാണ് സോഷ്യലിസം സ്ഥാപിക്കുക?

                    53.ഭാരതത്തിൽ എങ്ങിനെയാണ് സോഷ്യലിസം സ്ഥാപിക്കുക? ഇവിടെ  ആരും പഴയ സോവിയറ്റു യൂണിയന്റെ ചരിത്രം അങ്ങനെ തന്നെ ആവർത്തിച്ചു കളയാം എന്ന ധാരണ വേണ്ട.  അവിടെ ഇപ്പോൾ ജനങ്ങൾ പഴയ കമ്മ്യൂണിസ്റ് പാർട്ടിക്ക് വോട്ട് ചെയ്യാൻ പോലും തയ്യാറല്ല. സായുധ വിപ്ലവത്തിൽ കൂടി മാത്രമേ സോഷ്യലിസം സാധ്യമാവുകയുള്ളു എന്ന ചിലരുടെ ധാരണകളും  അപ്രസക്തമാക്കുന്നതാണ്  പഴയ സോവിയറ്റു യൂണിയനിലെ  ഇപ്പോഴത്തെ അവസ്ഥ. സമൂഹത്തിൽ ഒരു ശതമാനം ആളുകൾ പോലും ചിന്തിക്കാൻ കഴിവുള്ളവരല്ല; അനുസരിക്കാൻ മാത്രം കഴിയുന്നവരാണ് എന്നിരിക്കെ;  എല്ലാവരെയും  തോക്കിൻ മുനയിൽ നിർത്തി  നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള  സോഷ്യലിസത്തിലേയ്ക്ക്  കൊണ്ടുപോകാൻ ആവില്ല. മുതലാളിത്തം ആണെങ്കിൽ തനിക്കും ഒരു അംബാനി ആകാമായിരുന്നു എന്ന് ചിന്തിക്കുന്നവർ എവിടെയും എന്നും കാണും.  നൂറ്റി ഇരുപത്തിയഞ്ച്  കോടി ജനങ്ങളും  നാം ആഗ്രഹിക്കുന്ന തരത്തിൽ ചിന്തിക്കും  എന്നും ആരും കരുതരുത്.  ഊമ്മൻ ചാണ്ടിയെ പോലുള്ളവരും നരേന്ദ്ര മോദിയെ പോലുള്ളവരും എന്നും എവിടെയും കാണും.  നമുക്ക് അവരെയൊക്കെ സഹിക്കുക അല്ലാതെ കൊന്നൊടുക്കാൻ ആവില്ല. അതുകൊണ്ട്  സ്വകാര്യ മേഖല ഇല്ലാത്ത ഒരു സോഷ്യലിസത്തെ കുറിച്ചും ആരും ചിന്തിക്കേണ്ടതില്ല. ഉപ ജീവനത്തിനായി  ഒരോരുത്തരും ഒരോ മാർഗം കണ്ടുപിടിക്കും. അത് സമൂഹത്തിന്   യോചിച്ചതാണെങ്കിൽ അനുവദിക്കണം; പ്രോത്സാഹിപ്പിക്കണം. സോഷ്യലിസം ഒരു പരമാധികാര  രാഷ്ട്രത്തിൽ മാത്റമേ സാധ്യമാകുകയുള്ളു.  ഇൻഡ്യ ഒരു പരമാധികാര രാഷ്ട്രം ആണ്. എന്നാൽ സംസ്ഥാനങ്ങൾ പരമാധികാരം ഉള്ളവയല്ല. ഇൻഡ്യൻ പാർലമെന്റ്  സംസ്ഥാനങ്ങൾക്ക്  അനുവദിച്ചിട്ടുള്ള  അധികാരങ്ങൾ മാത്രമേ സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ആവുകയുള്ളൂ.  നമ്മുടെ ഭരണ ഘടനയുടെ 1976-ലെ 42-മത്  ഭേദഗതി പ്രകാരം ഇൻഡ്യ ഒരു പരമാധികാര (സോഷ്യലിസ്റ്റ് - മതേതര) ജനാധിപത്യ റിപ്പബ്ളിക്  ആണ്.  കൂടാതെ 51 (എ) വകുപ്പിൽ "മൗലിക കർത്തവ്യങ്ങളിൽ" 51 (ബി) വകുപ്പ് അനുസരിച്ച് "ശാസ്ത്രീയ മന:സ്ഥിതിയും മാനുഷ്യകത്വവും  അനെവ്ഷണ - പരിഷ്കരണ മനോഭാവവും വികസിപ്പിക്കുക" എന്നതും ഉൾപെടുന്നു......ഈ വാചകങ്ങളിൽ  അടങ്ങിയിരിക്കുന്ന അർഥം അതിന്റെ പൂർണ അർഥത്തിൽ പ്രാവർതികമാക്കണമെങ്കിൽ ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഉള്ള തൊഴിലാളിവര്ഗ പ്രസ്ഥാനങ്ങൾക്ക്  മാത്രമേ സാധ്യമാവുകയുള്ളു. സോഷ്യലിസം ഇൻഡ്യ ഒട്ടാകെയല്ലാതെ  വളരെ പരിമിതമായ അധികാരങ്ങൾ മാത്രം ഉള്ള ഏതെങ്കിലും സംസ്ഥാനങ്ങളിൽ മാത്രമായി നടപ്പാക്കാൻ ആവില്ല.   ഇൻഡ്യൻ ഭരണ ഘടന അനുസരിച്ച് കേന്ദ്ര ഭരണകൂടത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ എന്നും സംസ്ഥാന ഭരണകൂടത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ എന്നും കേന്ദ്രത്തിനും  സംസ്ഥാനത്തിനും അധികാരം ഉള്ളവ എന്നും ആയി അധികാരങ്ങൾ വേർതിരിച്ചിട്ടുണ്ട്.  എന്നാൽ പരമാധികാരം എല്ലാത്തിന്റെയും ഉപരിയായി പാർലമെന്റിനാണ്.  രാജ്യരക്ഷ, ആഭ്യന്തര സുരക്ഷ, വിദേശ കാര്യം, തുറമുഘങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ, പ്രധാനപെട്ട നികുതികൾ (ആദായ നികുതി, കസ്റ്റംസ്, എക്സൈസ്, തുടങ്ങിയവ),  വൻകിട വ്യവസായങ്ങൾ മുതലായവയുടെ  അധികാരം കേന്ദ്ര ഭരണകൂടതിനാണ്. ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, കൃഷി, ചെറുകിട വ്യവസായങ്ങൾ, ക്രമസമധാനം  മുതലായ വകുപ്പുകൾ സംസ്ഥാന ഭരണത്തിനാണ്. ക്രമസമാധാനം തകർനെന്ന പേരിലാണ് 1957-ലെ കേരളത്തിലെ ഈ.എം.എസ് . മന്ത്രിസഭയെ കേന്ദ്രം 1959-ൽ  പിരിച്ചു വിട്ടത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏതെങ്കിലും സംസ്ഥാനത്തിൽ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നു ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാമെന്നല്ലാതെ സോഷ്യലിസത്തിന്റെ കാര്യം ചിന്തികേണ്ടതില്ല. എന്നാൽ പരിപാടി അങ്ങനെയുള്ള കാര്യങ്ങളിലെക്കൊന്നും കടക്കുന്നതേയില്ല.   ഇന്നത്തെ സാഹചര്യങ്ങളിൽ കേന്ദ്രത്തിൽ ഭരണം കിട്ടിയാലും  മുതലാളിത്തം അല്ലാതെ സോഷ്യലിസത്തെ കുറിച്ച്  ആലോചിക്കാൻ ആവില്ല. പ. ബെന്ഗാളിൽ സംസ്ഥാന ഭരണത്തിന്റെ പരിമിതിയെ കുറിച്ച്  ആരും ഒന്നും പറഞ്ഞില്ല. പറഞ്ഞത്  മുതലാളിത്തം അല്ലാതെ മറ്റുമാർഗം ഒന്നും ഇല്ല എന്നാണ്.  മുതലാളിത്തേതര പാത, വിവിധ ഉടമസ്തതാ രീതികളോട് കൂടിയ ബഹുമുഘ  ഘടന എന്നെല്ലാം പറഞ്ഞാൽ  ഇൻഡ്യൻ നാഷണൽ കോൺണ്ഗ്രെസ്സ്  നെഹ്രുവിന്റെ  കാലം മുതൽ നടപ്പാക്കി വരുന്ന മിശ്ര  സംബദ് ഘടനയാണ്.  അവിടെ മഹാനായ കാറൽ മാർക്സ്  അവതരിപ്പിച്ച  ആശയങ്ങൾ  അപ്രസക്തമാകുന്നു.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക  എന്നതും  കോൺഗ്രസ്സിന്റെ നിലപാടാണ്.  നിലവിൽ അതാണ്‌ നമ്മുടെ ലക്‌ഷ്യം. അതിന്റെ പാർടിയാണ് ഇന്നുള്ളത്.  മുതലാളിത്തത്തിനായി  ഒരു കമ്മ്യൂണിസ്റ് പാർട്ടി ആവശ്യമാണെന്ന് ജനങ്ങൾ (തൊഴിലാളി വർഗം) കരുതുന്നില്ല.  "ഭരണ കൂടം ബൂർഷ്വാസിയുടെ മർദ്ദനോപകാരണം ആണ് "  എന്ന വർഗ സമരം അനുസരിച്ചുള്ള വിലയിരുത്തൽ  ഇപ്പോഴത്തെ "കാഴ്ചപ്പാട്" നിലനിൽക്കുന്നിടത്തോളം പ്രസക്തമല്ല.  കാരണം അത് ശക്തമാക്കുക എന്നതിലാണ് നാമിപ്പോൾ. "സോഷ്യലിസ്ററ്  ഭാരതം" എന്ന  പരിപാടി അംഗീകരിക്കുമ്പോൾ മാത്രമേ നമുക്ക് ഒരു ലക്ഷ്യം ഉണ്ടാകുന്നുള്ളൂ.  ഇപ്പോൾ നമുക്കൊരു ലക്ഷ്യം ഇല്ല. കാര്യങ്ങൾ ആത്മ നിഷ്ടമായി കണ്ടാൽ പോര.  വസ്തുനിഷ്ടമായി കാണണം. 

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

52. വിമർശിക്കുന്നവരെ ശത്രു ആയി കാണരുത്

52.....വിമർശിക്കുന്നവരെ ശത്രു ആയി കാണരുത് ........സോവിയറ്റ് യൂണിയനിൽ വെടി  മരുന്നിനു തീ പിടിച്ചതുപോലെ പ്രവര്ത്തിച്ച ഒരു തത്വ ശാസ്ത്രം ഇൻഡ്യയിൽ അതിന്റെ യാതൊരു ഗുണവും കാണിക്കുന്നില്ല.1920-25 മുതൽ ഇൻഡ്യിൽ നാമമാത്രമായി  പ്രവര്തിക്കാൻ തുടങ്ങിയിട്ട്  1950-കൾ  വരെ പടി പടിയായി വളര്ന്നു വന്നു. "കല്കട്ട " തീസീസ്  നു ശേഷം ഇന്ത്യൻ സാഹചര്യങ്ങളിൽ എങ്ങിനെ സോഷ്യലിസം സ്ഥാപിക്കാമെന്നല്ല പരിശോധിച്ചത്; എങ്ങിനെ മുതലാളിതം പ്രോത്സാൽഹിപ്പിക്കാമെന്ന്  ആണ് . 1950..കൾക്ക് ശേഷം ഇൻഡ്യയിൽ പ്രസ്ഥാനം മുരടിക്കുകയാണ് ചെയ്തത് എന്നതിൽ ആർക്കും തർക്കം കാണുമെന്നു കരുതുന്നില്ല. ഈ വിഷയം പരിശോധിക്കുമ്പോൾ സഘാക്കൾ എന്നോട് ദയവായി സഹകരികണം.  90 വർഷങ്ങൾ കഴിഞ്ഞ നമ്മുടെ നാട്ടിലെ പ്രസ്ഥാനം രക്ഷപെടുത്താൻ കഴിയുമോ എന്നാണു പരിശോധിക്കുന്നത്.  കേരളത്തിൽ  1940 മുതൽ ആണ്  പ്രവർത്തനം  ആരംഭിക്കുന്നത്.  1957.. കഷ്ടിച്ച്  ഭൂരിപക്ഷം ലഭിച്ചു. ജ. വി.ആർ. കൃഷ്ണയ്യർ, മുണ്ടശേരി മാസ്റ്റെർ ഉൾപ്പെടെ 65 സീറ്റാണ്  ഉണ്ടായിരുന്നത്.  (പതിനേഴ്‌  വര്ഷം കൊണ്ട് ഏറെകുറെ 42 ശതമാനത്തിന്റെ  വളര്ച്ച ഉണ്ടായി.  അതിനു ശേഷം 60 വർഷത്തോളം പ്രവർത്തിച്ചിട്ടും അതിൽ നിന്നും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല.  പാർലമെന്റിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പുകളിൽ  ഒട്ടു മിക്ക ജില്ലകളിലും പരാജയപ്പെടുന്നു എന്ന പ്രശ്നം അവശേഷിക്കുകയാണ്.    "പാർലമെന്ററി  മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കൽ പോയിട്ട്  സാമൂഹ്യ പരിഷ്കരണങ്ങൾ പോലും സാധ്യമല എന്നതാണ് സത്യം."  എന്ന സ.ഈ.എം.എസ്സിന്റെ വാക്കുകൾ (തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും എന്ന കൃതിയുടെ 53-മത്തെ പേജു് )കാര്യം നമുക്ക് അല്പ്പം കൂടി പരിശോധിച്ച് നോക്കാം. സോഷ്യലിസം എന്നത് ഒരു രാജ്യത്തെ സർവമേഘലകളെയും  സ്പര്ശിക്കുന്ന സാമ്പത്തിക വളര്ച്ചയാണ്. അതൊരിക്കലും സായുധ വിപ്ളവത്തിൽ കൂടി നേടാവുന്നത്  അല്ല. ജനാധിപത്യം ഇല്ലാത്ത സാഹചര്യങ്ങളിൽ മാത്രമാണ്  അധികാരത്തിൽ എത്തി ചേരാൻ സായുധ വിപ്ളവം പ്രസക്തമാകുന്നത്. പഴയ റഷ്യയിൽ ജനാധിപത്യം ഉണ്ടായിരുന്നില്ല. റഷ്യ യിൽ സോഷ്യലിസ്റ്റ്  ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എത്രമാത്രം ബുദ്ധിമുട്ടായിരുന്നു എന്നത്  മാര്ക്സിം  ഗോര്ക്കി  യുടെ "അമ്മ" എന്ന  കൃതി വായിച്ചാൽ മനസ്സിലാകും.  ഇൻഡ്യയിൽ  സോഷ്യലിസ്റ്റ് ആശയങ്ങൾ  ജനങ്ങളിൽ എത്തിക്കാൻ ഇന്ന് യാതൊരു ബുദ്ധിമുട്ടും ഇല്ല. നാം അതിനു തയ്യാറാകണം എന്ന് മാത്രം. ഈ കാര്യം പ്രസ്ഥാനത്തിന്റെ മുമ്പിൽ എത്തിക്കാൻ ഞാൻ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് പോലും ആരും കാണുനില്ല. "മുതലാളിത്തത്തിൽ നിന്ന്  സോഷ്യലിസതിലെക്കുള്ള ലോക വ്യാപിയായ  പരിവര്തന പ്രക്രിയയുടെ  അഭേദ്യ ഭാഗമാണ് ഇന്ത്യൻ വിപ്ളവം" എന്ന യഥാർത്ഥത്തിൽ ക്രൂഷ്ചേവിന്റെ  (?) നിലപാടിലാണ് നാം ഇപ്പോഴും  നില്ക്കുന്നത്.  ഇന്ഗ്ലണ്ട് , അമേരിക്ക, ഫ്രാൻസ്  തുടങ്ങിയ രാജ്യങ്ങളിലെ വന്കിട കൊർപൊരറ്റുകൾക്ക്  അപ്പാടെ ഒരേ സമയം മാനസിക പരിവർത്തനം വന്നാൽ മാത്റം സാധ്യമാകുന്ന ഒരു ലക്ഷ്യത്തിനായി കാത്തിരിക്കണോ എന്ന് ആലോചിക്കുക. (20th August; 2014)

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

50. വർഗീയത .......വികലമായ സാമൂഹ്യ വീക്ഷണം

50. വർഗീയത - വികലമായ സാമൂഹ്യ ബോധം.  എല്ലാ വിഭാഗങ്ങളിലും പെടുന്ന വര്ഗീയത വികലമായ സാമൂഹ്യ വീക്ഷണം ആണ്. എല്ലാ വിഭാഗങ്ങളെയും  മനുഷ്യർ ആയി കാണാൻ വര്ഗീയ വാദികൾക്ക്  ആവില്ല.  മാനവ രാശി അനുഭവിക്കുന്ന എല്ലാ നേട്ടങ്ങളും മാനവരാശിയുടെ ആകെ നേട്ടങ്ങൾ  ആണ് എന്ന് അന്ഗീകരിക്കാൻ അവർ ഒരുക്കമല്ല.  തികച്ചും ചിന്താ ശൂന്യതയുടെ ഫലം ആണ് വര്ഗീയ വാദം.  ഇന്ന് നാം ഉപയോഗിക്കുന്ന ആശയ വിനിമയത്തിന് അടിസ്ഥാനം  ആയ കംപ്യുട്ടർ സംവിധാനത്തിന് നാം കടപെട്ടിരിക്കുന്നത് ഗണിത ശാസ്ത്രതോട് ആണ്.  അതിന്റെ തുടക്കം ഒന്ന്  മുതലുള്ള സംഗ്യകൾ ആണ്. അത്  മാനവ രാശിയുടെ ആകെ സംഭാവനയാണ്.  ആത്മാവ് ഉണ്ട് എന്ന് വിശ്വസിക്കുന്നവരുടെ ആത്മാവ് കഴിഞ്ഞ ജന്മത്തിൽ ആരിൽ ആയിരുന്നു എന്ന് ആര്ക്ക് അറിയാം? (ഞാൻ അങ്ങിനെ വിശ്വസിക്കുന്ന ആൾ അല്ല)  ജീവൻ കൊടുക്കുന്നവര്ക്   മാത്രമേ അത് എടുക്കാൻ ഉള്ള അവകാശം ഉള്ളു എന്നായിരുന്നു ശ്രീ ബുദ്ധൻ  അരുളി ചെയ്തത്.   ബ്രാഹ്മണ മേധാവിത്വത്തിൽ അധിഷ്ടിതമായ ചാതുർവർണ്യ വ്യവസ്ഥയെ ശ്രീ.ബുദ്ധൻ  കഠിനമായി എതിർത്തു.  അതുകൊണ്ട് ബുദ്ധമതത്തെ ബ്രാഹ്മണ മതം ഇൻഡ്യയിൽ നിന്ന് നാട് കടത്തി.  വര്ഗീയത എപ്പോഴും ദൈവ വിശ്വാസവുമായി ബെന്ധപെട്ടാണ്  സ്ഥിതി ചെയ്യുക.  എന്നാൽ അത്  പലപ്പോഴും  ഭീകര രൂപം കൈകൊള്ളും. ജീവൻ കൊടുത്ത ദൈവം തന്നെ അത് തിരിചെടുക്കട്ടെ എന്ന് ചിന്തിക്കാൻ വര്ഗീയ വാദികൾക്ക്  ആവില്ല.  രാഷ്ട്രീയ  നേട്ടത്തിനാണ്  വര്ഗീയത കൂടുതലായി ഉപയോഗിക്കുക.  അതിന്റെ ഉദാഹരണമാണ് 2002..ൽ ഗുജറാത്തിലും 2012..ൽ  യു.പി. യിലും അരങ്ങേറിയത്. അതിന്റെ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞവർ ഇന്ത്യ ഒട്ടാകെ ഗുജറാത്ത് ആവര്തിക്കാനാണ്  ശ്രമിക്കുന്നത്. വർഗീയ കലാപങ്ങളുടെ പ്രത്യേകത അവ തുടർകലാപങ്ങൾക്ക് ഇടവരുത്തുമെന്നതാണ്.   വര്ഗീയവാദികൾ എപ്പൊഴും തങ്ങൾ ഇന്ന വിഭാഗത്തിൽ പെടുന്നവർ ആണ് എന്ന്  മറ്റുള്ളവരെ ബോധ്യപെടുത്താൻ ശരീരത്തിൽ എന്തെങ്കിലും അടയാളം സൂക്ഷിക്കും. ഇത്  പലപ്പോഴും അവർക്ക്  തന്നെ വിനയായി ഭവിക്കും. മനുഷ്യന് എപ്പോഴാണ്  എന്തെങ്കിലും അത്യാഹിതം സംഭവിക്കുക എന്ന് ആർക്കും പറയാനാവില്ല. അങ്ങനെയുള്ളപ്പോൾ ആദ്യം കാണുന്നവർ അവരെ സഹായിക്കണം എന്നതാണ് സാമാന്യ രീതി. എന്നാൽ ഒരു വര്ഗീയ വാദിക്ക്  അപകടം സംഭവിച്ചാൽ ശരീരത്തിൽ അടയാളം ഉണ്ടെങ്കിൽ അതെ രീതിയിൽ തന്നെ ചിന്തിക്കുന്ന മറ്റൊരു വര്ഗീയ വാദിയാണ്  കാണുന്നതെങ്കിൽ അയാൾ സഹായിക്കുകയില്ല.  ഒരു മനുഷ്യന്  മാത്റമേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാൻ ആവുകയുള്ളൂ.  ആധുനിക കാലഘട്ടത്തിൽ എല്ലാ ജാതി-മതങ്ങളിലും പെടുന്നവർ എല്ലാവരും മനുഷ്യർ ആണ് എന്ന ബോധത്തിൽ പരസ്പരം സഹായിച്ചും സഹകരിച്ചും മാത്രമേ ജീവിക്കുവാൻ ആവുകയുള്ളൂ.  ഒരു അത്യാഹിതം സംഭവിച്ചാൽ എല്ലാ മതങ്ങളിലും പെടുന്നവർ സഹായിക്കണം. വർഗീയ വാദികൾക്  അതിനാവുകയില്ല. പൊതുവെ മന്ദ ബുദ്ധികളായ അവരെ അതൊന്നും ബോധ്യപെടുതുവാനും ആവില്ല.  വര്ഗീയ ഭീകരതയുടെ മറ്റൊരു രൂപം ആണ് 2008.ൽ ബോംബെയ്യിൽ താജ്  ഹോട്ടലിലും മറ്റും സംഭവിച്ചത്.  ഇസ്രയേൽ ഗാസയിൽ നടത്തിയതും അത് തന്നെ. മനുഷ്യനെ തിരിച്ചറിയാൻ ആവാത്ത വികലമായ സാമൂഹ്യ ബോധം ആണ് വർഗീയത.  പൊതുവെ എല്ലാവരാലും ആദരിക്കപ്പെടുന്ന സുരേഷ് ഗോപിയെ പോലുള്ള സിനിമാ നടന്മാരും അതുപോലെ എല്ലാ മേഘലകളിലും നിറഞ്ഞു നിൽക്കുന്നവരും  വർഗീയ വാദികളായി മാറുന്ന വിചിത്രമായ കാഴ്ച ഇന്ന് കാണുന്നത്  അവർ ശരാശരി മാനസിക വളർച്ച നേടാത്തവർ ആണെന്നാണ്‌ തെളിയിക്കുന്നത്.  അത്  അവർ സമൂഹത്തിൽ ഒറ്റപ്പെടുന്നതിലേക്കും പുറംതള്ളപ്പെടുന്നതിലേക്കും ആണ് എത്തിക്കുക. ഐ.എസ്. എന്ന പേരിലും മതം ഭ്രാന്തായി മാറി മനുഷ്യന്റെ കഴുത്ത് അറുക്കലും മറ്റും നടത്തി പിന്തിരിപ്പൻ ആശയങ്ങളിൽ മനുഷ്യനെ തളച്ചിടാൻ ആണ് ശ്രമിക്കുന്നത്.  അതിനെല്ലാം സഹായിക്കുന്ന വർഗീയതയെ വളർത്താനാണ്  വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ ശ്രി. നാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നത്.

2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ഈ കുറിപ്പ് എഴുതുന്ന ആളെക്കുറിച്ച് അല്പം കൂടി

1969.ൽ  സ. ഇ  എം എസ്  ന്റെ നേതൃത്ത്വത്തിൽ ഐക്യ മുന്നണി മന്ത്രി സഭ കേരളത്തി ൽ ഉണ്ടായിരുന്നപോൾ എ ഐ വയ്  എഫ്. വഴി യാണ് ഞാൻ സി.പി.ഐ. രാഷ്ട്രീയത്തിൽ എത്തുന്നത്.സ.വഴിത്തല ഭാസ്കരൻ ആണ് അന്നത്തെഎന്റെ ഗുരു. എന്നാൽ താമസിയാതെ അച്യുതമേനോന്റെ  നേതൃത്വത്തിൽ കോണ്‍ഗ്രസ് പിന്തുണയോടെ മന്ത്രി സഭ വന്നു.20 വയസേ ഉണ്ടായിരുന്നുള്ളു എങ്കിലും കോണ്‍ഗ്രസ്  ബെന്ധം എനിക് യോജിക്കാമായിരുന്നതല്ല. കിട്ടിയ അവസരങ്ങളിൽ എല്ലാം ഞാൻ അതിനെ ശക്തിയായി എതിർത്തു.  1971.ൽ നടന്ന ഒൻപതാം പാര്ടി കോണ്‍ഗ്രസ്  സംസ്ഥാന സമ്മേളന പ്രതിനിധിയും ആയിരുന്നു ഞാൻ. അവിടെയും എന്റെ നിലപാട് ഞാൻ ആവര്ത്തിച്ചു.  കൊച്ചിയിൽ നടന്ന പാർടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തിലെ റെഡ് വാളന്റീയർ  ആയിരുന്നു. തുടർന്ന് സി പി ഐ  പ്രവര്ത്തനം തുടര്ന്നു.1974.ൽ  ....സി.പി.ഐ. തൊടുപുഴ താലുക്ക് കമ്മിറ്റി  ജോ.സെക്രടറി ആയിരുന്നു. പാര്ടി കൊണ്ഗ്രെസ്സ് വിജയിപ്പിക്കാൻ നടത്തിയ അത്മാർഥമായ പ്രവർതനങ്ങളാൽ ഞാൻ താലുക്ക് സെക്രട്ടറി ആകണമെന്ന ഏക കണ്ടമായ അഭിപ്രായമായിരുന്നു. ഞാൻ അതിശക്തമായി എതിരത്തു .   കൊണ്ഗ്രെസ്സ്  ബന്ധം തുടരുമെങ്കിൽ  സി.പി.ഐ. ൽ തുടരാൻ ആവില്ല എന്നതായിരുന്നു യഥാര്ഥ കാരണം. എന്നാൽ അത് ആരോടും തുറന്നു പറഞ്ഞില്ല. പാര്ടി കൊണ്ഗ്രെസ്സ്  കഴിഞ്ഞു. കൊണ്ഗ്രെസ്സ് ബന്ധത്തിൽ അതി ശക്തമായി സന്തോഷിചിരുന്നവർക്ക്  എന്റെ അഭിപ്രായം എങ്ങിനെ പരിഗണിക്കാൻ? ഞാൻ സി.പി.ഐ. രാഷ്ട്രീയം ഉപേക്ഷിച്ച്  സെക്രടരിക്ക്  കത്ത് കൊടുത്തു. ജനയുഗം പത്രത്തിന്റെ എജെന്റും ആയിരുന്നു. കുടിശിക എല്ലാം കൊടുത്തു ഏര്പ്പാട്  തീർത്തു.തുടർന്ന്  1976.ൽ  സർക്കാർ സർവീസ്.ൽ  പ്രവേശിച്ചു.  മാറ്റ് രാഷ്ട്രീയത്തിൽ ഒന്നും പോയില്ല. പിന്നീട് 1979.ൽ  പി.കെ.വി. രാജി വച്ച്  ഇടതു മുന്നണി ഭരണം വന്നു. സി.പി.ഐ. പുനരേകീകരണം എന്ന മുദ്രാവാക്യം ഉയരത്തി. അത്  ശരിയായനിലപാട് എന്ന നിലയിൽ  ജോയിന്റ് കൌണ്‍സിൽ പ്രവകര്തകനായി. സ.അച്യുതമേനോനുമായി നടത്തിയ കത്തിടപാടുകളെ  തുടർന്നാണ്‌  ദേശീയ ജനാധിപത്യ  മുന്നണി യെ കുറിച്ചും  ജനകീയ ജനാധിപത്യ മുന്നണിയെ കുറിച്ചും അറിയുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നെത്ര്ത്വത്തിൽ ഉള്ള ജനകീയ ജനാധിപത്യ  മുന്നണി  വേണമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. അച്ചുത മേനോന്റെ കത്തിൽ നിന്നാണ്  പാർട്ടി രണ്ടാകാനുള്ള കാരണം കൊണ്ഗ്രസ്സുമായുള്ള ബന്ധം ആണെന്ന് അറിയുന്നത്. 1957.ലെ നാലാം പാർട്ടി കൊണ്ഗ്രെസിൽ തന്നെ കൊണ്ഗ്രെസ് സഘ്യത്തെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു. അന്ന് നാലിൽ  മൂന്നു ഭൂരിപക്ഷത്തോടെ ആ വിഷയം തള്ളി കളഞ്ഞതാണ്. ദാന്ഗെയും മറ്റും വിട്ടില്ല.സി.പി.ഐ. രാഷ്ട്രീയത്തിലെ ചളികുഴികൾ  കണ്ടെതാൻ എനിക്ക് ആരുടേയും സഹായം ആവശ്യമായിരുന്നില്ല. ജനകീയ ജനാധിപത്യ മുന്നണി എന്നതിൽ  ഒരു തൊഴിലാളിവര്ഗ ഭരണകൂടം എന്നതാണ് ഞാൻ കണ്ടത്.  നേത്രത്വത്തിൽ ഉറച്ച നിലപാട് ഇല്ലാത്ത മുന്നണി സംവിധാനത്തിൽ ഒരു തൊഴിലാളി വർഗ ഭരണകൂടം എന്ന കാഴ്ചപാട് പോലും  ഇല്ല. മുതലാളിത്തം പ്രൊത്സാൽഹിപ്പിക്കൽ  ഉണ്ടെന്ന്  അന്ന് മനസ്സിലാക്കിയിരുന്നില്ല.സി.പി.ഐ. പാര്ടി പരിപാടി ഭേദഗതി ചെയ്ത് ജനകീയ ജനാധിപത്യ മുന്നണി സ്വീകരിക്കണം എന്ന എന്റെ അഭിപ്രായം  അച്യുതമേനോന്റെ  അടുത്ത് അറിയിച്ചു. എന്നാൽ അദ്ധേഹതിനു അതിനോട്  യോജിപ്പ് ഇല്ലായിരുന്നു. തുടര്ന്നാണ് 1985.ൽ കേരള എൻ ജി ഓ. യൂണിയൻ പ്രവര്തകനാകുന്നത്.

2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

വ്യക്തിപരമായ കഴിവുകൾ സമൂഹ നന്മയ്ക്ക്

46.പ്രകൃതി നിയമ മനുസരിച്ചുള്ള സ്വാർധത എന്ന കാഴ്ചപാട് സ്വീകരിക്കാതിരുന്നതിന്റെ പ്രതിഭലനവും സോവിയറ്റ് യൂണിയന്റെതകര്ച്ചയിലേക്ക്  ഒരു പരിധി വരെ വഴി വച്ചിട്ടുണ്ട്.   ക്രൂഴ് ചെവ്  മുതൽ ഗോർബച്ചേവ്  വരെയുള്ളവർ വഹിച്ച പങ്ക് കുറച്ചു കണ്ടുകൊണ്ടല്ല ഈ വിലയിരുത്തൽ.  ഈ വഴിക്കുള്ള പരിശോധനക്ക്  പകരം സോവിയറ്റ്  യൂണിയൻ പിരിച്ചുവിടുകയും പാർടിയെ  നിരോധിക്കുകയുമാണ്  ഗോർബച്ചേവ്  ചെയ്തത്. ഒരോ വ്യക്തിക്കും സ്വയം വളരാനുള്ള  താൽപ്പര്യം സ്വാഭാവികമാണ്. അത് അംഗീകരിച്ചു പ്രോത്സാൽഹിപ്പികുമ്പോൾ അയാളുടെ വ്യക്തിപരമായ കഴിവുകൾ കണ്ടെത്താനും അത്  രാഷ്ട്രത്തിന് മുതൽ കൂട്ടാക്കാനും കഴിയും.  സോഷ്യലിസത്തിന്  കീഴിൽ  ജനങ്ങൾക്ക്  ആവശ്യമായ നാനാവിധമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന്  ഒരു പരിധി വരെ അത് സഹായമാവുകയും ചെയ്യും.

സ്വാർധത യിലും ഉണ്ട് വൈരുധ്യം

45. സ്വാർധത .....യിലും ഉണ്ട്  വൈരുധ്യം. ഒരു പരിധി വരെയുള്ള സ്വാര്ധത പ്രകൃതി നിയമ മാണ് . ഏതു ജീവ ജാലതിനും നില നിൽക്കാനും വളരാനുമുള്ള പ്രകൃതി നിയമ മനുസരിച്ചുള്ള സ്വാർധത നാം അംഗീകരിച്ചു കൊടുക്കണം. കോഴി കുഞ്ഞിനെ സംരക്ഷിക്കുന്ന തള്ളകോഴി യുടെ സ്വാര്ധതയും സൂര്യപ്രകാശത്തിനു വേണ്ടിയുള്ള സസ്യങ്ങളുടെ സ്വാർധതയും പോലെ മനുഷ്യനിലുള്ള നില നിൽക്കാനും വളരാനുമുള്ള പ്രകൃതിനിയമ മനുസരിച്ചുള്ള സ്വാർധത സോഷ്യലിസതിലും അനു വദിചു കൊടുക്കുകയും പ്രോത്സാൽഹിപ്പിക്കുകയും വേണം. അത് സോഷ്യലിസത്തിന്റെ വളർച്ചക്ക് അനുയോജ്യമാക്കി മാറ്റണം.  എന്നാൽ പ്രകൃതിയും ഒന്നിനെയും ഒരു പരിധിയിൽ കൂടുതൽ വളരാൻ അനുവദിക്കുന്നില്ല എന്ന വസ്തുതയും നാം കാണണം.

2014 ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഈ കുറിപ്പുകൾ എഴുതുന്നയാൾ

ഈ കുറിപ്പുകൾ എഴുതുന്നയാൾ 28 വര്ഷം സർക്കാർ സർവീസിൽ (പോലിസ് വകുപ്പിൽ, മിനിസ്റ്റീരിയൽ വിഭാഗം) ആയിരുന്നു. കേരള എൻ. ജി. ഓ. യൂണിയൻ കോട്ടയം ജില്ല കൌണ്‍സിൽ അംഗമായി 20 വര്ഷം പ്രവര്ത്തിച്ചു. ഒരിക്കൽ പോലുംസംഘടന കാര്യങ്ങളിൽ വീഴ്ച വരുത്തിയിട്ടുള്ളതായി വിമര്ശനങ്ങൾ ഉണ്ടായിട്ടില്ല. ഔധൊഗിക ജോലി കാര്യങ്ങളിൽ സത്സേവനകുറിപ്പുകൾ മാത്റം.എന്നാൽ ഒറ്റ വാക്കിൽ സംശയം ചോതിക്കനലാതെ എനിക്ക് പറയാനുള്ളത് പറയാൻ അവസരം ഉണ്ടായിരുന്നില്ല. മറ്റു മാര്ഗം ഇല്ലാതെ പറയാനുള്ളത് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഭാഗമാക്കി..........

ലെനിൻ പറഞ്ഞു....

ലെനിൻ പറഞ്ഞു: മാർക്സിസം അജയ്യം ആണ്; കാരണം അത് സത്യം ആണ്. ആ അജയ്യതയാണ് റഷ്യയിൽ കുറച്ചു കാലം കൊണ്ട് തെളിയിച്ചത്. ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ചു വളരെ കുറച്ചു കാലം കൊണ്ടുലോകശക്തിയായി സോവിയറ്റ് യൂണിയൻ മാറിയതു മാർക്സിസതിന്റെയും സോഷ്യലിസത്തിന്റെയും ശക്തിയാണ് . സോഷ്യലിസം ഉള്ളിടത് ഇപ്പോഴും ശക്തി തെളിയിച്ചുകൊണ്ടിരിക്കുന്നു....ആ ശക്തിയിലുള്ള പൂര്ണ ബോധ്യം കൊണ്ടാണ് ഞാൻ പറയുന്നത്..........

സോഷ്യലിസം എന്ന ലക്‌ഷ്യം



സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു. അപ്പോൾ മാത്റമേ ആവുകയുള്ളൂ.

ഇവിടെ പരിശോധിക്കുന്നത് ഇന്ഡിയ യിലെ പ്രസ്ഥാനം മുരടിച്ചു പോയതിന്റെ തത്വ്തിക പ്രശ്നങ്ങൾ ആണ്. ഒരാശയം കൊണ്ട് ഒരാളെ സ്വാധീനിക്കാം. എന്നാൽ അയാളുടെ തൂക്കം സ്വര്ണം കൊടുത്താലും അയാളുടെ മനസു നിങ്ങൾക്ക് വാങ്ങാനാവില്ല. മുതലാളിത്തം പ്രോസാൽഹിപ്പിക്കുക എന്ന നിലപാട് പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ അമ്പാനിയെ എത്രമാത്രം സഹായിച്ചു എന്ന് ആലോചിക്കുക. അതിന്റെ ദുരന്തം ആണ് ഇൻഡ്യയിലെ ഇന്നത്തെ വിലക്കയറ്റം. പ്രസ്ഥാനം "ബൊൻസായ് " ആയി നിൽക്കുന്നതിന്റെ കാരണവും അതാണ്‌.. നിലവിലെ പരിപാടിയെ പൊടി തുടച് എടുതാലൊന്നും കാര്യങ്ങളിൽ മാറ്റം സംഭവിക്കുയില്ല. ജനകീയ ജനാധിപത്യം എന്നത് ജനങ്ങളുടെ ജനാധിപത്യം ആയി മാറണം.    ചിലർ അതിനെ തൊഴിലാളിവർഗ സർവാധിപത്യമായും മനസ്സിലാക്കുന്നുണ്ട് . അതിനു അത്രയധികം അർഥം കൊടുകേണ്ടതുമില്ല. അതിൽ ഒരു തന്ത്രം ഒളിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ അടവുകളും തന്ത്രങ്ങളും ബൂര്ഷ്വാസിക്കെതിരെ അല്ല. അവരെ പ്രോത്സാൽഹിപ്പിക്കുംപോൾ തന്ത്രം അവര്ക്കെതിരെ ആവുകയില്ല. പിന്നെ ആര്കെതിരെ ആണോ, അവർ അത് തിരിച്ചറിയുന്നു. അതാണ്‌ അവർ അടുക്കാത്തത്. പിന്നോക്കക്കാരും മറ്റുള്ളവരും മറ്റു എവിടെ പൊയാലും ഇങ്ങൊട്ടു വരില്ല. അത് മനപ്പൂർവമാണെന്നല്ല സൂചിപ്പിക്കുന്നത്. നാം മനസ്സിലാക്കാതെ സംഭവിക്കുന്നതാണ്. അവർ ഒരു മടിയും കൂടാതെ ബി.ജെ.പി. യിൽ ചേരുന്നു...............മുതലാളിത്തം പ്രോത്സാൽഹിപ്പിക്കുക എന്ന് പച്ചയായി പറഞ്ഞാൽ അത് പാസാക്കുക ബുദ്ധിമുട്ടാണ് എന്നറിയാം. അത് കൊണ്ട് കണ്ടെത്തിയ കുറുക്കു വഴിയാണ് "സാമ്പത്തിക വികാസത്തിന്റെ നിലവാരം" എന്നും പ്രത്യശാസ്ത്ര നിലവാരം എന്നുമുള്ളത്. ഇതിനു ഇപ്പോൾ ഉള്ള നേതാക്കൾ ആരും അല്ല ഉത്രവാതികൾ. 1950 കളിൽ നേതൃത്വം ഏറ്റെടുത്ത എസ് ഏ ദാന്ഗെ, സി. രാജേശ്വര റാവു, അജയ് ഘോഷ്, ബസവ പുന്നയ്യ എന്നിവരാണ്. ആശയം മുഘ്യമായി ആരുടേത് എന്നറിയില്ല. ഇപ്പോൾ ആരെയും കുറ്റക്കാർ ആയി കരുതുന്നതിൽ വലിയ കാര്യമില്ല. ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപെടണം എന്നുമാത്രം.