591. തൊഴിലാളിവർഗ സർവാധിപത്യത്തെ കുറിച്ച്.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ലൂയീസ് എച്ച് മോർഗന്റെ നരവംശ ശാസ്ത്ര പഠനങ്ങളും മാർക്സിസം അംഗീകരിക്കുന്നു. അതോടൊപ്പം ഫ്രെഡറിക് എന്ഗൽസിന്റെ "കുടുംബം; സ്വകാര്യ സ്വത്ത്; ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന കൃതിയും മാർക്സിസം മനസിലാക്കാൻ ആഗ്രഹിക്കുന്നവർ പരിഗണിക്കേണ്ടതാണ്. ഒരു മാർക്സിസ്റ്റ് പണ്ഡിതൻ ആയിരുന്ന കെ. ദാമോദരൻറെ "മനുഷ്യൻ" എന്ന പുസ്തകവും പരിഗണിക്കേണ്ടതാണ്. സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് മാർക്സ് കാലഘട്ടങ്ങളെ പരിശോധിക്കുന്നത്. ആരാണ് ഭരിക്കുന്നത് എന്നത് മാർക്സ് കണക്കിലെടുക്കുന്നില്ല. പ്രാകൃത കമ്മ്യൂണിസം; അടിമത്തം; ഫ്യൂഡലിസം; മുതലാളിത്തം; സോഷ്യലിസം; കമ്മ്യൂണിസം എന്നിങ്ങനെയാണ് കാലഘട്ടങ്ങളെ വിളിക്കുന്നത്. മനുഷ്യൻ കൂട്ടമായി ജീവിക്കാൻ തുടങ്ങുകയും എല്ലാ കാര്യങ്ങളിലും കഴിവുള്ളവർ എല്ലാവരും ഒന്നായി പങ്കെടുക്കുകയും അവയുടെ ഫലം എല്ലാവരും ചേർന്ന് അനുഭവിക്കുകയും ചെയ്തിരുന്ന ഒരുകാല ഘട്ടം ഉണ്ടായിരുന്നു. കൂട്ടമായി ജീവിക്കുകയും ഭക്ഷണത്തിനുള്ള മൃഗങ്ങളെ വേട്ടയാടുകയും കൃഷി ആരംഭിക്കുകയും ശത്രുക്കളെ കൂട്ടമായി നേരിടുകയും ചെയ്തിരുന്ന കാലത്തിനെ മാർക്സ് വിളിക്കുന്നത് "പ്രാകൃതകമ്മ്യൂണിസം" എന്നാണ്. അന്ന് ധനികൻ എന്നോ ദരിദ്രൻ എന്നോ ഉള്ള വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ദൈവങ്ങളുടെ പേരിലും ജാതിയുടെ പേരിലും വേർതിരിവ് ഉണ്ടായിരുന്നില്ല. അവയെയാണ് ഗോത്രങ്ങൾ എന്ന് വിളിച്ചിരുന്നത്.
//
ക്രമേണ ഗോത്രങ്ങൾക്ക് തലവനും തലവൻ രാജാവും ആയി മാറി. ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായപ്പോൾ പരാജയപ്പെടുന്നവരെ കൊല്ലുകയോ അടിമകൾ ആക്കുകയോ ചെയ്തു. അവരുടെ സ്വത്തുക്കൾ വിജയിക്കുന്നവർ സ്വന്തമാക്കി. അവയാകെ ഗോത്രത്തലവൻ അയാളെ സഹായിച്ചിരുന്നവർക്ക് വീതിച്ചുകൊടുക്കുകയും കൂടുതൽ ഭാഗം സ്വന്തമാക്കുകയും ചെയ്തു. ഈ കാലത്താണ് ഭരണകൂടങ്ങളുടെ ആരംഭം. പ്രധാനമായും അടിമ വ്യവസ്ഥക്ക് നിയമ പ്രാബല്യം ഉണ്ടാക്കുകയായിരുന്നു ഭരണകൂടങ്ങളുടെ ചുമതല. അന്ന് ജോലികളെല്ലാം ചെയ്യേണ്ടത് അടിമകൾ ആയിരുന്നു. അവിടെ പ്രാകൃത കമ്മ്യൂണിസം അടിമ വ്യവസ്ഥയായി മാറുകയായിരുന്നു. ക്രമേണ ഭൂമിയുടെ മേലുള്ള ആധിപത്യം വളരെ കൂടുതൽ ഉണ്ടായിരുന്ന ഭൂഉടമ "ഭൂപ്രഭു" ആയിമാറി. ഭരണത്തിന് ഗോത്ര തലവൻ രാജാവ് ആയി ഉണ്ടായിരുന്നു എങ്കിലും അവരെ നിയന്ത്രിച്ചിരുന്നത് ഭൂ പ്രഭുക്കന്മാർ ആയിരുന്നു. കാരണം അടിമകൾ കൂടുതലും ഭൂപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു. രാജാക്കന്മാർ മാറി മാറി വന്നിരുന്നു എങ്കിലും ഭൂഉടമസ്ഥതയിൽ മാറ്റം ഉണ്ടായിരിരുന്നില്ല. ആ കാലഘട്ടം "ഫ്യൂഡലിസം" എന്ന പേരിലാണ് അറിയപ്പെടുന്നത്.
//
ക്രമേണ കൃഷിയേക്കാൾ ആദായകരമായ വ്യവസായ വളർച്ച ഉണ്ടായി. ഫ്യൂഡൽ കാലത്ത് കാര്യമായ സമ്പത്ത് ഇല്ലാതിരുന്നവർ വ്യവസായ വളർച്ചയെ തുടർന്ന് സമ്പന്നർ ആവുകയും രാജാക്കന്മാരുടെ ആധിപത്യം ബലപ്രയോഗത്തിലൂടെ തകർത്ത് ഭരണം കൈവശത്തിൽ ആക്കുകയും ചെയ്തു. അതിന് മാർക്സിസം പറയുന്നത് "ബൂർഷ്വാ വിപ്‌ളവങ്ങൾ" അല്ലെങ്കിൽ ജനാധിപത്യ വിപ്ലവങ്ങൾ എന്നാണ്. ഇന്ത്യയിൽ അത് 1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടെ പൂർത്തിയായി. അവിടെ ആധിപത്യം മുതലിന് അല്ലെങ്കിൽ ധനത്തിന് ആയിരുന്നു. മുതലാളിമാരുടെ ആധിപത്യം മുതലാളിത്തമായി മാറി. പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയവർ എങ്ങനേയും സമ്പത്ത് വർധിപ്പിക്കാൻ ശ്രമം തുടങ്ങി. അതാണ് ഇപ്പോഴത്തെ കാലം. കാറൽ മാർക്സിന്റെ കാലത്ത് തന്നെ ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്പ്രാജ്യം സൃഷ്ടിക്കാൻ കഴിവുള്ള കമ്പനി ആയി മാറിയതിനെ മാർക്സ് മുതലാളിത്തത്തിന്റെ പൂർണ വളർച്ച ആയിട്ടാണ് കരുതിയത്. എന്നാൽ അതിന്റെ ഉടമസ്ഥർ ഇന്ഗ്ലണ്ടിലെ പ്രഭുക്കന്മാർ ആയിരുന്നു. ബ്രിട്ടീഷ്സാമ്പ്രാജ്യം വളർന്നത് ഫ്‌യൂഡലിസത്തിൽ തന്നെയാണ്.
//
രാജ വാഴ്ച ഇല്ലാതായെങ്കിലും ഭൂമിയിലെ ആധിപത്യം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അവർക്ക് പഴയ രാജ വാഴ്ചക്കാലത്തെ അധികാരങ്ങൾ ഒന്നും ഇല്ല. ഇന്ത്യൻ പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ ഇന്ത്യ ഒട്ടാകെ ബാധകമാകുന്ന പഴയ കാല ഭൂപ്രഭുക്കന്മാരുടെ ഭൂമിയിലെ ആധിപത്യം ഇലാതാക്കാനും ഭൂമിയുടെ ഉടമസ്ഥത എല്ലാ പൗരന്മാരുടെയും അവകാശം ആക്കാൻ കഴിയും. അപ്രകാരം അല്ലാതെ ഇന്ത്യയിലെ ബ്രാഹ്മണാധിപത്യവും ഇല്ലാതാക്കാനാവില്ല. ചരിത്രത്തിൽ ഉണ്ടായിട്ടുള്ള കാലഘട്ടങ്ങൾ എല്ലാം ഒരു സുപ്രഭാതത്തിൽ ഉണ്ടായിട്ടുള്ളവയല്ല. ഫ്യൂഡലിസതിന്റെ കാലത്തും അടിമത്തവും നിലനിന്നിരുന്നു. അടിമത്തം ഇല്ലാതായത് അടിമകളുടെ സംരക്ഷണ ഉത്തരവാദിത്തം; പ്രായമായ അടിമകളുടെ സംരക്ഷണം ഒരു പ്രശ്നം ആയിരുന്നതുകൊണ്ടും കരുത്തുള്ള അടിമകൾ പലപ്പോഴും അപകടകാരികൾ ആയിരുന്നതുകൊണ്ടും അവനെ "സ്വതന്ത്രൻ" ആക്കിയാൽ തുച്ഛമായ കൂലി കൊടുത്താൽ മതി എന്നുള്ളതുകൊണ്ടും മറ്റുമായിരുന്നു. അതാണ് ലെനിൻ പറഞ്ഞത് മുതലാളിത്തത്തിൽ തൊഴിലാളി കൂലി അടിമ മാത്രമാണ് എന്ന്. കാറൽ മാർക്സിന്റെ കാലത്ത് തന്നെ ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്പ്രാജ്യം സൃഷ്ടിക്കാൻ കഴിവുള്ള കമ്പനി ആയി മാറിയതിനെ മാർക്സ് മുതലാളിത്തത്തിന്റെ പൂർണ വളർച്ച ആയിട്ടാണ് കരുതിയത്. എന്നാൽ അതിന്റെ ഉടമസ്ഥർ ഇന്ഗ്ലണ്ടിലെ പ്രഭുക്കന്മാർ ആയിരുന്നു. ബ്രിട്ടീഷ്സാമ്പ്രാജ്യം വളർന്നത് ഫ്‌യൂഡലിസത്തിൽ തന്നെയാണ്.
//
"മാർക്സിസം" കൈകാര്യം ചെയ്യുന്നവർക്ക് അതുമായി ബന്ധപ്പെട്ട വാക്കുകളുടെ യഥാർത്ഥ ആശയം മനസ്സിലായില്ലെങ്കിൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. പൊതുവെ ബഹുഭൂരി പക്ഷം ജനങ്ങൾക്കും യഥാർത്ഥ വസ്തുതകൾ മനസിലാവുക വളരെ ബുദ്ധിമുട്ടാണ്. അതിൽ ഒന്നാണ് "വർഗസമരം" എന്നത്. കാറൽ മാർക്സിനെ കുറിച്ച് ഫ്രെഡറിക് എൻഗല്സ് തന്നെ പറയുന്ന കാര്യമാണ് -- "മാർക്സ് വളരെ ഉയരത്തിൽ നിന്നും വളരെ അകലേക്ക് കണ്ടു" എന്നത്. അത് പോലും എല്ലാവർക്കും മനസിലാക്കുക അത്ര എളുപ്പമല്ല. മാർക്സ് വർഗ്ഗസമരത്തെ കുറിച്ച് പറഞ്ഞത് - എഴുതപെട്ട ചരിത്രമാകെ വർഗ്ഗ സമരങ്ങളുടെ ചരിത്രമാണ് എന്നാണ്. അടിമ വ്യവസ്ഥയും സ്വകാര്യ സ്വത്ത് സമ്പ്രദായവും നിലവിൽ വന്നകാലം മുതൽ തന്നെ വർഗ സമരവും നിലവിൽ വന്നു എന്നാണ്. അത് മനസിലാക്കുക വളരെ ബുദ്ധിമുട്ടാണ്. അടിമ വ്യവസ്ഥയും സോക്രടീസിനെ വിഷം കൊടുത്തു കൊന്നതും യേശു ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊന്നതും ബ്രാഹ്മണാധിപത്യവും അമേരിക്കയിൽ റെഡ് ഇന്ത്യൻസിനെ ഉന്മൂലനം ചെയ്തതും ഇൻഡ്യയിൽ ഗാന്ധിജി ഉൾപ്പെടെ ഉണ്ടായിട്ടുള്ള കൊലകളും എല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ എവിടെയും മനുഷ്യർ ആണ് ഉള്ളത് എന്നതും മനുഷ്യരിൽ ധനികർ ആയാലും ദരിദ്രർ ആയാലും നല്ലവരും ഉണ്ട് അല്ലാത്തവരും ഉണ്ട് എന്നതും വസ്തുതകളാണ്. ജന്മം കൊണ്ട് മാർക്സ് ഇടത്തരം വിഭാഗത്തിൽ ഉൾപ്പെടുന്നയാളും എൻഗേൽസ് വ്യവസായിയും ആണ്. പണിയെടുക്കുന്നവരുടെ ചേരിയിൽ ഉറച്ചുനിൽക്കുന്നതിൽ അവർ ജനിച്ച വിഭാഗം തടസ്സമായില്ല. മാർക്സിന്റെ ജീവിത സഖി ഒരു പ്രഭുവിന്റെ, വെസ്റ്റ് ഫാലൻ പ്രഭുവിന്റെ മകൾ ആയിരുന്നു. ധനത്തോടുള്ള ആർത്തിയാണ് എല്ലാ ദുഖങ്ങൾക്കും കാരണം എന്ന് ചൂണ്ടിക്കാണിച്ച ആൾ ആയിരുന്നു രാജാവ് ആയിരുന്ന ശ്രീ.ബുദ്ധൻ. ഇന്ത്യയിൽ കമ്യൂണിസ്റ്റ് ആചാര്യൻ ആയി മാറിയ ഇ എം എസ് ബ്രാഹ്മണനും ജന്മിയും ആയിരുന്നു. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വർഗ സമരം എന്നാൽ രണ്ട് വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് എന്ന് പറഞ്ഞാൽ കേൾക്കുന്നവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. ഒരു പക്ഷെ അതൊക്കെ ആയിരിക്കണം ഇന്ത്യയിൽ വർഗ ശത്രുക്കൾ എന്ന ഒരു വിഭാഗമേ ഇല്ല എന്ന നിലപാടിലേക്ക് 1950 കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം എത്തിച്ചേർന്നതും രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും (സിപിഐ; സിപിഐ(എം) എത്തിച്ചേർന്നതും. അതിന്റെ ഭാഗമാണ് വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാട്. വർഗ സമര സിദ്ധാന്തം അംഗീകരിച്ചുകൊണ്ട് മുതലാളിത്ത വളർച്ച എന്ന നിലപാട് സ്വീകരിക്കാൻ ആവില്ല. ഒരു പക്ഷെ 1950 കാലത്ത് വ്യവസായ വളർച്ച എന്ന നിലപാട് ആയിരുന്നു സ്വീകരിച്ചിരുന്നത് എങ്കിൽ അത് മനസിലാക്കാത്ത നേതൃത്വം മുതലാളിത്തം അതിന്റെ അഴിമതി ഉൾപ്പെടെ എല്ലാ വൃത്തികേടുകളോടും കൂടി സ്വീകരിക്കാനാണ് തയ്യാറായിരിക്കുന്നത്. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പൂർണ വിശ്വാസം അർപ്പിക്കാൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്; കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർഗ്ഗശത്രുക്കളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നത് തന്നെ. അതോടൊപ്പം ഇൻഡ്യയിൽ ഒരുണകാരണ വശാലും കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പാടില്ല എന്ന നിലപാടും. കാരണം സോഷ്യലിസത്തിന് അല്ലാതെ മുതലാളിത്തത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവില്ല എന്നത് പാർട്ടി നേതൃത്വങ്ങൾക്ക് മനസിലാകാത്തത് ആണ് എന്ന് ചിന്തിക്കാൻ ആവില്ല.
//
പക്ഷെ, അപ്പോൾ സംഭവിച്ചത് വർഗ സമര സിദ്ധാന്തം എന്ന മാർക്സിസത്തിന്റെ മൗലിക അടിത്തറ തന്നെ നിഷേധിക്കുക ആയിരുന്നു. അവിടെ സംഭവിക്കുന്നത് തൊഴിലാളിവർഗം ചൂഷണം അനുഭവിക്കുന്നില്ല; വർഗ വൈരുദ്ധ്യങ്ങൾ ഇല്ല; ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥയുടെ പ്രശ്നം തന്നെയില്ല എന്നതാണ്. അല്ലെങ്കിൽ ചൂഷക വർഗങ്ങളെ, വർഗ ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമേയില്ല. 1950 കൾക്ക് ശേഷം നീണ്ട 74 വർഷങ്ങൾക്ക് ശേഷവും കാര്യങ്ങൾ അവിടെ തന്നെ നിൽക്കുന്നു എന്നതാണ് ഇന്ത്യയിൽ ബിജെപിയുടെ; ഹിന്ദുത്വവാദികളുടെ ഭരണം ഇല്ലാതായാൽ മാത്രം മതി എന്ന നിലപാടിൽ സിപിഐ(എം) കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിൽ എത്തിച്ചേർന്ന നിഗമനവും 2024 നവംബറിൽ നടന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റ് യോഗം അത് ആവർത്തിച്ച് ശരി വച്ചതും. തെരെഞ്ഞെടുപ്പ് അവസരങ്ങളിൽ "വികസനം" എന്ന വിഷയത്തിൽ മാത്രം നിലകൊള്ളുന്നതും അതുകൊണ്ടാണ്. 1917 ൽ ഒക്ടോബർ വിപ്ലവം നടന്ന പഴയ റഷ്യയിൽ ലെനിനോ 1949 ൽ വിപ്ലവം നടന്ന ചൈനയിൽ മാവോക്കോ അങ്ങനെയുള്ള യാതൊരു സംശയങ്ങളുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ അവസാനത്തിന് കാരണം ആയത് അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന ഗോർബച്ചേവ് ആയിരുന്നു. ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് മുൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്നുകഴിയില്ല എന്നും പാർട്ടി നിലനിൽക്കേണ്ട ആവശ്യം ഇല്ല എന്ന അർത്ഥ ത്തിലുമാണ്. അതിനോട് ഇപ്പോഴത്തെ നേതൃത്വവും പൂർണമായും യോചിക്കുന്നു എന്നതാണ് നിലപാടുകളിൽ യാതൊരു മാറ്റവും ആവശ്യമില്ല എന്നതിന് അർഥം. ഇന്ത്യ ഒട്ടാകെ പാർടി ഇല്ലാതാവുന്നതിനോടും പാർട്ടി ആവശ്യമില്ല എന്നതിനോടും പൂർണമായും യോചിക്കുന്നു എന്നതാണ് വാസ്തവം. മാർക്സിസം മുതലാളിത്തത്തിന് മാത്രം ഉള്ളതാണ് എന്ന നിലപാടിലും മാറ്റമില്ല.
//
"വർഗ്ഗ-സമരം" പോലെ തന്നെ യഥാർത്ഥ അർത്ഥത്തെ ഇല്ലാതാക്കുന്ന ഒരു വിഷയമാണ് "ജനകീയ ജനാധിപത്യം" എന്ന വാക്കിന് "മുതലാളിത്ത വളർച്ച" എന്ന അർഥം നൽകുന്നത്. ജനാധിപത്യം എന്നാൽ യാഥാർത്ഥ ജനങ്ങളുടെ ആധിപത്യം എന്ന വസ്തുത മനസിലാവില്ല; "ജനകീയ ജനാധിപത്യം" എന്ന വാക്കിന്റെ യഥാർത്ഥ ഉറവിടം "ജനകീയ ജനാധിപത്യ ചൈന" എന്നത് ആയിരിക്കെ അറിവില്ലായ്മ്മ കൊണ്ട് ആരെങ്കിലും അതിന് "മുതലാളിത്ത വളർച്ച" എന്ന് വിളിച്ചാലും സാമാന്യ ബുദ്ധിയും സാമാന്യ വിദ്യാഭ്യാസവും ഉള്ളവർക്ക് ആ വാക്കിന് "മുതലാളിത്ത വളർച്ച" എന്ന അർത്ഥം നൽകാനാവില്ല. അത് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നത് ആണെന്ന ബോധ്യപ്പെട്ട ജനങ്ങൾ ഒരിക്കലും അതിനോട് സഹകരിക്കില്ല എന്ന ബോധ്യപെട്ടാലും അത് തിരുത്തില്ല എന്നത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ്. ജനങ്ങൾ വളരെ വലിയ വിശ്വാസം അർപ്പിച്ചതാണ് ബംഗാൾ എന്ന സംസ്ഥാനത്ത് അസംബ്ലിയിലേക്കും പാർലമെന്റിലേക്കും ഒരാൾ പോലും വിജയിക്കാൻ പാടില്ല എന്ന് ജനങ്ങൾ തീരുമാനിച്ചിട്ടും നിലപാടിൽ ഒരു മാറ്റത്തിനും തയ്യാറല്ല എന്നതാണ് 2024 നവംബർ ആദ്യം നടന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും സ്വന്തം മനസാക്ഷിയെ വഞ്ചിക്കാതെ "ജനകീയ ജനാധിപത്യം" എന്ന വാക്കിന് മുതലാളിത്ത വളർച്ച എന്ന അർഥം നൽകാനാവില്ല. പക്ഷെ എന്തിനും ഏതിനും മേലെ സ്വാർത്ഥത മാത്രം കാണുന്നവർക്ക് മനസാക്ഷി എന്ന വിഷയം പോലും ഉണ്ടാവില്ല. ഹരിഹരക്കുറുപ്പ് എന്ന ഈ കുറിപ്പ് എഴുതന്നയാൾ 2002 മുതൽ കഴിഞ്ഞ 22 വർഷങ്ങൾ ആയി സ്വന്തം മനഃസാക്ഷിയോടും കാറൽമാർക്സ് എന്ന മഹാന്റെ ആശയങ്ങളോടും നീതി പുലർത്തികൊണ്ട് ഒറ്റപ്പെടൽ അനുഭവിച്ച് മുന്നോട്ട് പോകുന്നത് മാർക്സിസം സത്യമാണെന്ന ബോധ്യത്തിലാണ്. നൂറ് വർഷം പ്രവർത്തിച്ചിട്ടും നൂറ്റി നാൽപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ജനങ്ങളിൽ നിന്ന് എത്ര മാത്രം ഒറ്റപ്പെടൽ നേരിട്ടാലും മുതലാളിത്തത്തിന് ഉള്ളതാണ് മാർക്സിസം എന്ന നിലപാട് സ്വീകരിക്കുന്നത് അപൂർവം ചിലരുടെ സ്വാർത്ഥതക്ക് മാത്രം.
//
അറിവില്ലായ്മയും
കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവില്ലായ്മയും ആരുടേയും കുറ്റം ആയി കരുതാൻ
ആവില്ല. പക്ഷെ അറിവില്ലായ്മ ഒന്നിനും പരിഹാരവും ആവില്ല. പ്രത്യേകിച്ചും അത്
നൂറ്റിനാൽപ്പത് കോടിയിലധികം ജനങ്ങളെ ബാധിക്കുന്ന ഒരു രാജ്യത്തിന്റെ
കാര്യമാകുമ്പോൾ. ഇന്ത്യൻ ഭരണഘടനയും ഇന്ത്യയുടെ ഭാവിയും കണക്കിലെടുത്ത്
സിപിഐ(എം) "പാർട്ടി പരിപാടി" സോഷ്യലിസ്റ്റ് ഇൻഡ്യ എന്നത് ആയി മാറുക തന്നെ
വേണം.
//
1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം ഇന്ത്യൻ ജനതയ്ക്ക് സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ സാമൂഹ്യ നീതി നിഷേധിക്കുകയും മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് കാറൽ മാർക്സ് എന്ന മഹാനോട് ചെയ്യുന്ന ക്രൂരത മാത്രമാണ്. എന്താണ് "ജനാധിപത്യം" എന്ന "അറിവില്ലായ്മ്മ" ജനങ്ങൾക്ക് സാമൂഹ്യ നീതി നിക്ഷേധിക്കുന്നത് കുറ്റകരം അല്ലാതാക്കുന്നില്ല. ജോലി ചെയ്യുന്നവർക്ക് മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട് എന്നതാണ് മാർക്സിസത്തിന്റെ സാമാന്യ നീതി. "മുതലാളിത്തം" അത് നിഷേധിക്കുന്നു. മാർക്സിസം എന്താണെന്നോ എന്തിനാണെന്നോ മനസിലായിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് സ്ഥിരം ശതുക്കൾ ഇല്ല എന്നത് മാത്രം അല്ല. (അവിടെ വർഗ്ഗസമര സിദ്ധാന്തം നിഷേധിക്കുകയാണ്; ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഹിന്ദുത്വവാദി കൾക്കും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിപാടില്ല എന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല). ഇന്ത്യൻ ജനങ്ങളുടെ സമ്പത്തായ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ആകെ വൻകിട മുതലാളിമാർക്ക് വൻതോതിൽ കോഴ വാങ്ങി കൈമാറുന്നതിനെ പാർട്ടി പരിപാടിയിലെ 6.5 പ്രകാരം പൊതുമേഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും എന്നതും പൊതുമേഖല സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സാമ്പത്തിക അടിത്തറയാണ് എന്നതും വിസ്മരിച്ച് സാമ്പ്രാജ്യത്ത ആഗോളവത്ക്കരണത്തിന്റെ ഭാഗമായ സ്വകാര്യവത്ക്കരണത്തെ പൂർണമായും പിന്തുണക്കുകയാണ്. പൊതുമേഖല എന്നത് മാർക്സിയൻ സാമ്പത്തിക ശാസ്ത്രപ്രകാരമുള്ള മിച്ച മൂല്യസിദ്ധാന്തം പ്രായോഗികമാക്കുകയാണ് എന്നതും അവർക്കു മനസിലായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തണം എന്ന ആവശ്യം പോലും ഉയർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ തയ്യാറല്ല. ഇന്ത്യൻ മുതലാളിത്തവും ലോക മുതലാളിത്തവും വളരണം എന്നത് അല്ലാതെ മറ്റ് യാതൊരു ഉദ്ദേശങ്ങളും അവർക്ക് ഇല്ല. ഇന്ത്യ ആര് വേണമെങ്കിലും ഭരിക്കട്ടെ. തങ്ങൾക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ള പദവി പ്രായം പരമാവധി ആകുന്നതു വരെ തുടരണം എന്നത് മാത്രം അവരുടെ രാഷ്ട്രീയ ബോധം.
//
1964 ൽ എസ് എ ഡാന്ഗെയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചൂഷക വർഗ്ഗങ്ങളുടെ രാഷ്ട്രീയനേതൃത്വമായ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ തീരുമാനിച്ചപ്പോൾ അതിനോട് വിയോചിച്ചുകൊണ്ട് പഴയ സിപിഐയുടെ നാഷണൽ കൗണ്സിലിൽ നിന്നും സഖാക്കൾ ഇ എം എസ്; എ കെ ജി ഉൾപ്പെടെ മുപ്പത്തിരണ്ട് സഖാക്കൾ ഉണ്ടായിരുന്നുവെങ്കിൽ അന്തരിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു എന്ന് പറഞ്ഞപ്പോൾ; പഴയ സിപിഐ യുടെ ചരിത്രം അറിയുന്നവരായിട്ട് പോലും വിയോചിക്കാൻ ഒരാൾ പോലും സിപിഐ(എം) പൊളിറ്റ് ബ്യൂറോയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടായിരുന്നതായി ഇതുവരെയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അത് മാത്രമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കി മത്സരിച്ച പ.ബംഗാളിൽ ഒരാൾ പോലും വിജയിക്കാതെ ആയപ്പോൾ അതെ സഖ്യം ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കാൻ ആണ് 23 മത് പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. അതിനർത്ഥം സീതാറാം യെച്ചൂരിയുടെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു എന്നത് മാത്രമാണ്. 2019 ലും 2024 ലും പാർലമെന്റ് തെരെജെടുപ്പിൽ കേരളത്തിൽ ഒരാൾ മാത്രം വിജയിക്കാൻ കാരണമായത് എതിർ സ്ഥാനാർഥി ഒരു വനിത ആയിരുന്നത് കൊണ്ട് മാത്രമാണ് എന്ന് മനസിലാക്കിയാൽ ഭാവിയിൽ എതിർ സ്ഥാനാർഥി വനിത അല്ലെങ്കിൽ ഒരാൾ പോലും വിജയിക്കാൻ സാധ്യത ഉണ്ടാവില്ല. പാർലമെന്റ് തെരെഞ്ഞെടുപ്പ് എന്താണ്; അസംബ്ലി തെരെഞ്ഞെടുപ്പ് എന്താണ് എന്നതിലെ വ്യത്യാസം ഒന്നും മനസിലാവില്ലാത്തവരെ യാതൊന്നും ബോധ്യപ്പെടുത്താനും ആവില്ല. മുതലാളിത്തത്തിൽ മാത്രം ഉറച്ചുനിൽക്കുമ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാലും കുഴപ്പം ഇല്ല എന്ന പൊതു ധാരണയിൽ സിപിഐ(എം) പൊളിറ്റ് ബ്യൂറോയിലേയും കേന്ദ്രകമ്മിറ്റിയിലേയും ഭൂരിപക്ഷം എത്തിചേരാൻ ആണ് സാധ്യത. അതിലേക്കാണ് 2024 നവംബർ മാസത്തിൽ സിപിഐ(എം) പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം സൂചന നൽകുന്നത്. അതിനോടൊന്നും വിയോചിക്കുന്ന ഒരാൾ പോലും ഇന്ത്യ ഒട്ടാകെ ഉണ്ടാകാൻ സാധ്യതയില്ല. അതിനർത്ഥം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ ഒരുമാറ്റവുമുണ്ടാകില്ല; പാർട്ടി പരിപാടി മാറുകയുമില്ല. അതിന്റെയൊക്കെ അനന്തരഫലങ്ങൾ ആയി മാറുക ഇൻഡ്യയിലെ ഹിന്ദുത്വ മതഭ്രാന്തന്മാരുടെ ഭരണം എന്നന്നേക്കുമായി മാറുക എന്നത് ആയിരിക്കും. പഴയ ആര്യഗോത്ര നിലപാടുകളിൽ തുടരുന്ന ഹിന്ദുത്വ ഭരണം ഇന്ത്യ ഒട്ടാകെ 2002 ൽ ഗുജറാത്തിൽ നടത്തിയ കൂട്ടക്കൊലകൾ ആവർത്തിക്കുമ്പോൾ ഇന്ത്യയിൽ ചെറുത്ത് നിൽപ്പിന് ഒരു ചുവന്ന കൊടി പോലും ഉണ്ടാവില്ല എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സിപിഐ(എം) പാർട്ടി പരിപാടി ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരും കാറൽ മാർക്സ് എന്ന പേരും ദയവായി ഉപയോഗിക്കരുത് എന്ന് പാർട്ടി സമ്മേളനങ്ങളിൽ പറയാൻ പോലും ഇന്ത്യയിൽ ആരും ഉണ്ടാവില്ല.
//
പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച കാറൽ മാർക്സ് തൊഴിലാളികൾ കഠിനാദ്ധ്വാനം ചെയ്യുകയും ജീവിത യാതനകൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങൾ മനസിലാക്കിയപ്പോഴാണ് സാമ്പത്തികശാസ്ത്ര ഗവേഷണങ്ങളിലേക്ക് തിരിയുന്നത്. അതി ഗഹനമായ പരിശോധനയാണ് മാർക്സ് നടത്തിയത്. തുടർന്ന് അദ്ദേഹം മനസിലാക്കിയ വസ്തുതയാണ്; യഥാർത്ഥത്തിൽ "പണിയെടുക്കുന്നവർ ഒന്നും നേടുന്നില്ല; നേടുന്നവർ പണിയെടുക്കുന്നുമില്ല" എന്നത്. അതിന്റെ ഭാഗമാണ് തൊഴിലാളികൾ അനുഭവിക്കേണ്ടി വരുന്ന ചൂഷണത്തെക്കുറിച്ചും ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയിലേക്കും അദ്ദേഹത്തെ നയിച്ചത്. അതിന്റെ ഭാഗമാണ് "മൂലധനം" എന്ന അദ്ദേഹത്തിന്റെ ബൃഹത്തായ കൃതിയും മിച്ചമൂല്യ സിദ്ധാന്തം അടക്കമുള്ള തത്വ ശാസ്ത്രവും. മാർക്സിന്റെ ജീവിതകാലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലമാണ്. (ജനനം--മെയ് 5 1818; മരണം - മാർച്ച് 14, 1883). ലോകത്ത് രാജ വാഴ്ചകളും സാമ്പ്രാജ്യത്ത വാഴ്ചകളും അതി രൂക്ഷമായി നിലനിൽക്കുന്ന കാലം. ഇന്ത്യ അന്ന് (1850) ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിലാണ്. ലോകത്ത് എവിടെയെങ്കിലും വിപ്ലവം വഴി തൊഴിലാളി വർഗം അധികാരം പിടിച്ചെടുത്താൽ അത് അട്ടിമറിക്ക പ്പെടാതിരിക്കാൻ നിർദ്ദേശിച്ച മാർഗമാണ് തൊഴിലാളിവർഗ സർവാധിപത്യം. അതിന് കാരണമായത് 1871 ലെ "പാരീസ് കമ്മ്യൂൺ" ആണ്. ഫ്രാൻസിൽ 1871 മാർച്ച് 18 ന് വിപ്ലവം നടത്തി അധികാരം പിടിച്ചെടുത്തെങ്കിലും മൂന്ന് മാസത്തിനുള്ളിൽ പിന്തിരിപ്പൻ ശക്തികളാൽ അത് അട്ടിമറിക്കപ്പെട്ടു.
//
തൊഴിലാളിവർഗം അല്ലെങ്കിൽ പണി എടുത്ത് ജീവിക്കുന്ന വർഗ്ഗവും ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്ത് മാത്രം ജീവിക്കുന്ന വർഗ്ഗവും ആദിമകാലം മുതൽ തന്നെ ഉണ്ടെന്ന കാറൽ മാർക്സിന്റെ നിഗമനവും ശരി ആയിരുന്നു എന്നതാണ് ഒരുകാരണ വശാലും സോഷ്യലിസ്റ്റ് ആശയ ഗതി ഭൂമുഖത്ത് ഉണ്ടാകരുത് എന്ന ശാഠ്യത്തിലാണ് സമ്പന്ന വർഗം എന്നതും സാമാന്യബുദ്ധിയുള്ള ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ് താനും. അവിടെയാണ് എൻഗേൽസ് മാർക്സിനെ കുറിച്ച് പറഞ്ഞത് "മാർക്സ് വളരെ ഉയരത്തിൽ നിന്നും വളരെ അകലേക്ക് കണ്ടു" എന്നത് വസ്തുത തന്നെ ആയി നിൽക്കുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് എതിരെ ലോകമാകെ പിന്തിരിപ്പൻ ശക്തികളൊന്നാണ് എന്നതും വസ്തുതകൾ മാത്രമാണ്. ഇന്ത്യയിലെ ചൂഷക വർഗ്ഗരാഷ്ട്രീയ നേതൃത്വത്തിന്; ഹിന്ദുത്വ വാദികൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പാടില്ല എന്നതിലും യാതൊരു തർക്കവും ഇല്ല.
//
എന്താണ് "ജനാധിപത്യം" എന്ന് മനസിലാക്കാതെ ഇപ്പോഴും സഖാക്കൾ തൊഴിലാളിവർഗ സർവാധിപത്യത്തെ കുറിച്ച് പറയുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള വർഗ ശത്രുക്കളുടെ നുണപ്രചരണത്തെ ശക്തിപ്പെടുത്താൻ മാത്രമേ ഇടയാക്കുകയുള്ളു. സോവിയറ്റ് യൂണിയൻ പോലു ചരിത്രത്തിന്റെ ഭാഗം ആയതും ആരും അറിഞ്ഞിട്ടില്ല. രാജാവിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം ജനാധിപത്യം നടപ്പിലായപ്പോൾ ഒരോ പൗരനിലേക്കുമായി മാറി. ഏത് പൗരനും രാജ്യത്തെ ഏത് പദവിയും വഹിക്കാം. രാജവാഴ്ചയിൽ ഇത് അസാധ്യമായിരുന്നു. രാജവാഴ്ച ക്കാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് കാറൽ മാർക്‌സും ലെനിനും തൊഴിലാളി വർഗ്ഗ സർവാധിപത്യത്തെ കുറിച്ച് പറഞ്ഞത്. ഇരുപതാം നൂറ്റാണ്ടിൽ മാത്രം നടപ്പിലായ ആധുനിക പാർലമെന്ററി ജനാധിപത്യത്തെ വിലയിരുത്താൻ പത്തൊമ്പതാം നൂറ്റാണ്ടിൽ കാറൽ മാർക്സിന് ആവുമായിരുന്നില്ല. രാജവാഴ്ചയിൽ രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ പരമാധികാരം ജനാധിപത്യം നടപ്പിലായ പ്പോൾ ഒരോ പൗരനിലേക്കുമായി മാറി. ജനാധിപത്യത്തിൽ ഒരോ പൗരനും രാജ്യത്തെ ഏത് പദവിയും വഹിക്കാൻ ജനങ്ങളിൽ ഭൂരിപക്ഷം തീരുമാനിച്ചാൽ അർഹത ഉള്ളവരാണ്. 1947 ന് മുൻപ് ഇന്ത്യ ബ്രിട്ടന്റെ കോളനി ആയിരുന്നപ്പോൾ ബ്രിടീഷ് രാജ്ഞിക്കായിരുന്ന ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് ആവുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ഒരോ പൗരനിലേക്കുമായി മാറി. അതാണ് "ദ്രൗപദി മുർമു" എന്ന വനിതക്ക് ഇന്ത്യയുടെ രാഷ്ട്രപതി അകാൻ അർഹത ഉണ്ടായത്. ജനാധിപത്യത്തിലെ "അഭിപ്രായ സ്വാതന്ത്ര്യം" അഥവാ പത്ര സ്വാതന്ത്ര്യം രാജ വാഴ്ചയിൽ ചിന്തിക്കാൻ പോലും ആവുന്നതായിരുന്നില്ല. എന്താണ് മാർക്സിസം എന്ന് മനസിലാക്കാതെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം 1950 കാലം മുതൽ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടോളം മുതലാളിത്തം പ്രോത്സാഹിപ്പിച്ചതുപോലെ ഉള്ള അറിവില്ലായ്മയാണ് ഇപ്പോഴും പഴയ രാജ വാഴ്ചക്ക് മാത്രം പ്രസക്തമാകുന്ന "തൊഴിലാളിവർഗ്ഗ സർവാധിപത്യത്തെ" കുറിച്ച് സഖാക്കൾ പറയുന്നത് ജനാധിപത്യത്തിൽ ജനവിശ്വാസം (വോട്ട്) നഷ്ടപ്പെടാൻ മാത്രമേ ഇടയാക്കുകയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടി എന്താണ് മുതലാളിത്തം എന്ന് മനസിലാക്കാതെ ജനങ്ങളോട് മുതലാളിത്തത്തിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചാൽ ലഭിക്കില്ല എന്നതാണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടരിക്കുന്നത്. നിർഭാഗ്യവശാൽ അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുക അസാധ്യമാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം 1950 കാലം മുതൽ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടോളം ആയി വോട്ട് അഭ്യർത്ഥിക്കുന്നത് ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി മാറിയാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല ലോക രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനം ഉണ്ടാക്കാൻ ഇട വരുത്തുന്നതാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് "തൊഴിലാളിവർഗ സർവാധിപത്യം" കുറുക്ക് വഴി അല്ലെന്ന് തന്നെയാണ് സോവിയറ്റ് യൂണിയനിലെ സംഭവ വികാസങ്ങൾ തെളിയിച്ചത്. ജനാധിപത്യത്തിൽ ജനങ്ങളുടെ പൂർണ സഹകരണം സോഷ്യലിസ്റ്റ് ചരക്ക് ഉത്പാദനത്തിന്റെ വിജയത്തിനും ആവശ്യമാണ്.
//
യഥാർത്ഥ ജനാധിപത്യം അംഗീകരിക്കാത്ത ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തെ പണത്തിന്റെയും മതത്തിന്റെയും ആധിപത്യം ആക്കി മാറ്റുന്നതിനെ ചെറുത്ത് തോൽപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനാധിപത്യത്തെ അംഗീകരിക്കുക തന്നെ വേണം. പണിയെടുക്കുകയും ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന സമൂഹത്തിലെ വളരെ വലിയ ഭൂരിപക്ഷത്തിനും ദാരിദ്ര്യം ഇല്ലാത്ത ജീവിതം ഉറപ്പാക്കാൻ കഴിയുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് സമൂഹത്തിലെ ബഹുഭൂരിപക്ഷവും വോട്ട് ചെയ്യുമെന്നതിന്റെ തെളിവാണ് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പെട്രോൾ പമ്പുകളും ബാങ്കുകളും മറ്റും ദേശസാൽക്കരിച്ചുകൊണ്ട് ഇന്ത്യൻ ഭരണ ഘടനയിൽ തന്നെ "സോഷ്യലിസം" ഉൾപ്പെടുത്തിയപ്പോൾ ജനങ്ങൾ ഇന്ത്യൻ പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തിന്റെ പിന്തുണ നൽകിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയം വൻകിട ബൂർഷ്വാ പ്രഭു വർഗ്ഗത്തിന്റെ ആയതുകൊണ്ട് കോൺഗ്രസ് സോഷ്യലിസ്റ്റ് നിലപാടുകൾ ഉപേക്ഷിച്ചു. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയം അംഗീകരിച്ചാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കൊടുത്തതിനെക്കാൾ വളരെ വലിയ ഭൂരിപക്ഷം ഇന്ത്യൻ പാർലമെന്റിൽ നേടാൻ കഴിയും.
//
യഥാർത്ഥ ജനാധിപത്യം അംഗീകരിക്കാത്ത ബൂർഷ്വാസി അധികാരത്തിനും പണത്തിനും വേണ്ടി ജനങ്ങളെ വിഡ്ഢികൾ ആക്കുന്നതിനാണ് "ജനാധിപത്യം" എന്ന് പറയുക. അതിന് മാർക്സിസം നൽകുന്ന പേരാണ് "|ബൂർഷ്വാ ജനാധിപത്യം" എന്നത്. എന്നാൽ യാഥാർത്ഥ ജനാധിപത്യം; "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി"; നടപ്പിലാക്കുന്നതിനാണ് ജനകീയ ജനാധിപത്യം എന്ന് പറയുക. അതിന് നിലനിൽക്കുന്ന ചൂഷക വർഗങ്ങളുടെ; പണത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ആധിപത്യം ഇല്ലാതാക്കണം. മാർക്സിസം സാമ്പത്തിക വ്യവസ്ഥക്കാണ് പരമ പ്രാധാന്യം നൽകുന്നത് എന്നതിനാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാത്രമേ ജനകീയ ജനാധിപത്യം നടപ്പിലാവുകയുള്ളു. അതാണ് സോഷ്യലിസ്റ്റ് ചൈന സ്വീകരിച്ചിട്ടുള്ള "ജനകീയ ജനാധിപത്യ ചൈന"എന്നതിന്റെ അടിസ്ഥാനം. ഇന്ത്യയിൽ ഇപ്പോൾ സോഷ്യലിസം കൂടി അംഗീകരിക്കുന്ന ഇന്ത്യൻ ഭരണഘടനയും അതിന് സഹായകമാണ്.
// 09 11 2024//