2020 മാർച്ച് 20, വെള്ളിയാഴ്‌ച

333. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.

  
333. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ..
/
2002 ൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ക്ലാസിൽ "ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്നതാണ് പാർട്ടി കാഴ്ച്ചപ്പാട്‌ എന്ന് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. മുതലാളിത്ത ചൂഷണത്തിൽ നിന്നും തൊഴിലാളിവർഗം ഉൾപ്പെടെ പണിയെടുക്കുന്ന ജനങ്ങളുടെയാകെ മോചനത്തിനുള്ള മാർക്സിസം എന്ന തത്വശാസ്ത്രം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന തിനായി എങ്ങനെ പ്രയോചനപ്പെടും എന്നതായിരുന്നു എന്നെ അമ്പരപ്പിച്ചത്. അന്ന് മുതൽ "ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന കാഴ്ചപ്പാട് തിരുത്തണം എന്നും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന കാഴ്ചപ്പാട് (പാർട്ടി പരിപാടി) അംഗീകരിക്കണം എന്ന് അപേക്ഷിച്ചു കൊണ്ടുള്ള നിവേദനങ്ങൾ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി സ.ഹർകിഷൻ സിംഗ് സുർജിത്തിനും അന്ന് എംപി ആയിരുന്ന സ.എസ്.രാമചന്ദ്രൻ പിള്ളക്കും കേരള സംസ്ഥാന സെക്രട്ടറി ആയിരുന്ന സ.പിണറായി വിജയനും അറിയുന്ന മറ്റ് എല്ലാവർക്കും ഇഗ്ളീഷിലും മലയാളത്തിലും ആയി അയച്ചുവരികയാണ്. എല്ലാ പാർട്ടി കോൺഗ്രസ് അവസരങ്ങളിലും അത് ആവർത്തിച്ചിരുന്നു. ഞാൻ പറഞ്ഞിരുന്ന കാര്യങ്ങൾ ആർക്കും ബോധ്യപ്പെടാത്തതു കൊണ്ടും ഞാൻ ഒരു സാധാരണപാർട്ടി അംഗം മാത്രം ആയിരുന്നത് കൊണ്ടും ആരും അതൊന്നും പരിഗണിച്ചില്ല. മാർക്സിസം എന്ന തത്വശാസ്ത്രം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഉള്ളത് അല്ലാത്തത് കൊണ്ട് ഒരോ വർഷവും ഇന്ത്യയിൽ പാർട്ടി തകർച്ചയും തുടർന്നു.
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാടിൽ നിൽക്കുമ്പോൾ സമരങ്ങൾ ഒരിക്കലും ഇന്ത്യയിലെ ചൂഷക വർഗങ്ങൾക്ക് എതിരെ ആവില്ല. പെട്രോളിയം മേഖല പൊതുമേഖലയിൽ തന്നെ നിലനിർത്തണം എന്ന ആവശ്യം ഇന്നത്തെ സാഹചര്യത്തിൽ സിപിഐ(എം) സമരങ്ങളുടെ ആവശ്യം ആയി അംഗീകരിക്കില്ല. അത് മൂലം സാർവത്രികമായ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നത് തൊഴിലാളികളും സാധാരണ ജനങ്ങളുമാണ്. ഇന്ത്യൻ റെയിൽവേ സ്വകാര്യവത്ക്കരിക്കാൻ പാടില്ല എന്നും റയിൽവേയിലെ ഒഴിവുകൾ നികത്തണം എന്നും ആവശ്യപ്പെടാൻ തടസമായി നിൽക്കുന്നത് മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് ആണ്. ഒരു സംസ്ഥാനത്തിനും കേന്ദ്ര സഹായം ഇല്ലാതെ മുന്നോട്ടു പോകാൻ ആവില്ല എന്നതും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യമാകേണ്ടത് ഇന്ത്യയുടെ ഭരണം ആകണം എന്നതും സഖാക്കൾ പിണറായി വിജയൻ; ഭീമൻ ബസു; സൂര്യകാന്ത മിശ്ര; മണിക് സർക്കാർ തുടങ്ങിയ സിപിഐ(എം) പോളിറ്റ് ബ്യുറോ മെമ്പർമാർക്ക് ബോധ്യമാകില്ല എന്നതാണ് പാർട്ടിപരിപാടി മാറുന്നതിന് തടസമായിനിൽക്കുന്നത് എന്നാണ് കരുതുന്നത്. ഏതെല്ലാം കാര്യങ്ങൾ പറഞ്ഞാലും അതൊന്നും ആരുടെയും ശ്രദ്ധയിൽ വരില്ല. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കുകയും പൊതുമേഖലകൾ പൂർണമായും പൊതുമേഖല ആയി തന്നെ സംരക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ചും അല്ലാതെ നടത്തുന്ന സമരങ്ങൾ ആർക്കും വേണ്ടി അല്ലാതെയും ആർക്കും എതിരെ അല്ലാതേയും ആയിരിക്കും. 24 മത് പാർട്ടി കോൺഗ്രസും ചടങ്ങു് മാത്രം ആയി തീരാനാണ് സാധ്യത.
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത് കൊണ്ട് ഉണ്ടായ അപകടം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്, സോഷ്യലിസത്തിന് ശത്രുക്കളേയില്ല എന്ന നിലപാടിലേക്ക് പാർട്ടി ഒട്ടാകെ എത്തി ച്ചേർന്നു എന്നതാണ്. സോഷ്യലിസത്തിന്റെ പ്രശ്നമേയില്ല എന്ന തോന്നൽ പാർട്ടി നേതൃത്വത്തിന് ഒട്ടാകെ ഉണ്ടായി എന്നതാണ്. അതാണ് ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കിയാൽ മാത്രം മതി; ഇന്ത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിക്കട്ടെ എന്ന ധാരണയിൽ കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലും ധാരണ ആയത്. എന്നാൽ വർഗ ശത്രുക്കളുടെ കാര്യമോ? ലോകത്ത്‌ ഒരിടത്തും ചെങ്കൊടിയോ സോഷ്യലിസ്റ്റ് ആശയഗതിയോ ഉണ്ടാകാൻ പാടില്ല എന്ന നിലപാടിൽ കേരളത്തിൽ കെ സുധാകരൻ മുതൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വരെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ അവരുടെ മുഴുവൻ കഴിവുകളും സമ്പത്തും വിശ്വാസങ്ങളും ഉപയോഗിച്ച് നേരിടുകയും കരുതലോടെ കാവൽ നിൽക്കുകയാണ് എന്ന കാര്യം പാർട്ടി നേതൃത്വം കണക്കിലെടുത്തില്ല.
//
2002 മുതൽ കേന്ദ്ര കമ്മിറ്റി മുമ്പാകെ സമർപ്പിച്ചു വരുന്ന "പാർട്ടി പരിപാടിയെക്കുറിച്ചുള്ള വിമർശനങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. ഇവയൊന്നും ഒരു സമ്മേളനത്തിലും 6--7 മിനിറ്റു കൊണ്ട് അവതരിപ്പിക്കാനാവില്ല. മറ്റ് രീതികളിൽ അവതരിപ്പിക്കാൻ പാർട്ടി അനുവദിക്കുകയുമില്ല. സോഷ്യലിസത്തിന് അല്ലാതെ മിച്ച മൂല്യ സിദ്ധാന്തം പ്രസക്തമാവില്ല എന്ന് പറയണമെങ്കിൽ മിച്ച മൂല്യ സിദ്ധാന്തം എന്താണെന്ന് പറയണം. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതും അപ്പോൾ വർഗ വൈരുധ്യങ്ങൾ; വർഗ സമരം ആവുകയില്ല എന്നും സമ്പത്തിന്റെ ആധിപത്യമാണ് ചൂഷകവർഗ്ഗങ്ങളുടെ ആധിപത്യത്തിന്റെ കാരണം എന്നും അവരെ പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കു കയാണെന്നും അത് മാർക്സിസം ആവില്ല എന്നും മുതലാളിത്തം വളർന്നാൽ സാമ്പ്രാജ്യത്തം ആയിട്ടാണ് മാറുക എന്നും കാറൽ മാർക്സ് കണക്കിലെടുത്തത് ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണെന്നും സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണ് എന്നും സഖാക്കളെ പഠിപ്പിക്കേണ്ടതുണ്ട്. അതൊന്നും മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ സാധ്യമല്ല. ഇവയൊക്കെയാണ് പാർട്ടി നേരിടുന്ന പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ. ഇവയൊക്കെ കണക്കിലെടുക്കാതെ ഹിന്ദു വർഗീയവാദികളുടെ ഭീകര വാഴ്ച ഇല്ലാതാക്കാനാവില്ല. മാർക്സിസം ചൂഷക വർഗ്ഗങ്ങളുടെ തെറ്റുതിരുത്താൻ ഉള്ളവയല്ല; അവരുടെ വർഗ വാഴ്ച എന്നന്നേക്കുമായി ഇല്ലാതാക്കാൻ ഉള്ളവയാണ്. ഇപ്പോൾ അങ്ങനെയുള്ള കാഴ്ചപ്പാടുകൾ ഇല്ല. കേൾക്കുന്ന വാക്കിന്റെ ഒന്നിന്റെയും അർഥം മനസിലാകാതെ കേവലം വാക്കുകൾ മാത്റം സ്വീകരിക്കുന്നവർക്ക് കാറൽ മാർക്സിന്റെ ലക്‌ഷ്യം മനസിലാവില്ല. അത് ലോകത്ത് പണിയെടുക്കുകയും ദുരിതം മാത്രം അനുഭവിക്കേണ്ടി വരുന്ന 99 ശതമാനം ജനങ്ങളുടേയും ജീവിത ദുരിതങ്ങളാണ്. ഇന്ത്യയിൽ മുതലാളിത്തം മാത്റം മതിയെന്ന തീരുമാനത്തിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ എത്തിച്ചേർന്നിരിക്കുന്നു. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യമേയില്ല എന്ന തീരുമാനത്തിലാണ് 1964 ൽ സിപിഐ സ്വീകരിച്ച കോൺഗ്രസുമായി ഇന്ത്യ ഒട്ടാകെ ഐക്യം എന്ന രാഷ്ട്രീയം സ്വീകരിക്കാൻ തീരുമാനിച്ചത്. അല്ലെങ്കിൽ ബംഗാളിലെ അനുഭവം ഉള്ളപ്പോഴും അത് ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കാൻ അവർ തയ്യാറാവില്ല. ഇൻഡ്യയിൽ ഒരു കാരണ വശാലും മാർക്സിസം വിഭാവന ചെയ്യുന്ന സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ത ഉണ്ടാകാൻ പാടില്ല എന്നതിൽ കോൺഗ്രസും ബിജെപിയും ഒന്നാണ് എന്നത് സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക് ഒരിക്കലും ബോധ്യപ്പെടില്ല?
//
ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ ശില്പി ആയ മഹാനായ ഡോ.ബി ആർ അംബേദ്ക്കറോടുള്ള ആദരവ് പൂർത്തിയാകണമെങ്കിൽ ഇന്ത്യൻ ഭരണ ഘടനയുടെ പൂർണമായ പ്രാവർത്തികമാക്കലും അത്യന്താപേക്ഷിതമാണ്. അതിന്റെ മൗലിക അടിത്തറയാണ് വകുപ്പ് 14 അനുശാസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തുല്യത. എല്ലാവരും മനുഷ്യരാണ്; എല്ലാവരിലും ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണം മനുഷ്യത്വം ആയിരിക്കണം എന്നതാണ് ഭരണഘടന വകുപ്പ് 14 ലിലും പ്രതിഫലിക്കുന്നത്. എല്ലാവരെയും മനുഷ്യരായി പരിഗണിക്കുന്ന തത്വ ശാസ്ത്രം മാർക്സിസം മാത്രമാണ്; അതിന്റെയും യഥാർത്ഥ വേരുകൾ ബുദ്ധമതത്തിലുമാണ്. ജോലി ചെയ്യുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശമുണ്ട് എന്നതാണ് മാർക്സിസത്തിന്റെ ചുരുക്കം. ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ അല്ലെങ്കിൽ ചൂഷകവർഗ്ഗ താത്പ്പര്യമാകട്ടെ അത് ഒരു കാരണ വശാലും അനുവദിക്കില്ല എന്നതും. ലോകമൊട്ടാകെ ആ കാര്യത്തിൽ അവർ ഒന്നാണ്. അവരുടെ തട്ടിപ്പ് മനസിലാകാത്ത പാവപ്പെട്ടവരും അവരുടെ തട്ടിപ്പുകൾക്ക് ഇരയായി തങ്ങളുടെ തന്നെ ജീവിതം ദുരന്തമാക്കി തീർക്കുന്നു. അവർക്ക് "ദൈവം" കേവലം മുഖം മൂടിമാത്രം.ശാസ്ത്രീയ വീക്ഷണവും എല്ലാ ജീവജാലങ്ങളോടുമുള്ള കരുണയും ആയിരുന്നു ബുദ്ധമതത്തിന്റെ അടിസ്ഥാനം. അതായിരുന്നു മഹാനായ ഡോ.അംബേദ്‌ക്കർ ബുദ്ധമതം സ്വീകരിക്കാനുള്ള കാരണവും. ബ്രാഹ്മണ "മഹത്വവും" അശ്വമേധ "യാഗങ്ങളും ബലികളും" അംഗീകരി ക്കാതിരുന്നതു കൊണ്ട് ബ്രാഹ്മണമതം ബുദ്ധമതത്തെ ഇന്ത്യയിൽ ഇല്ലാ താക്കി. ബുദ്ധവിഹാരങ്ങൾ തർത്തു കളയു കയും ബുദ്ധ ഭിക്ഷുക്കളെ വധിക്കു കയും ചെയ്തു. പക്ഷെ ചൈന, ജപ്പാൻ, ശ്രീ.ലങ്ക തുടങ്ങിയ രാജ്യ ങ്ങ ളിൽ അത് ഇപ്പോഴും നില നിൽ ക്കുന്നു. അശോകചക്രവർത്തി സ്വീകരി ച്ചിരുന്ന മതം ബുദ്ധമതം ആയിരുന്നു. "അശോക സ്തംഭം" നമ്മുടെ ദേശീയ ചിഹ്നം ആണെങ്കിൽ ഇന്ത്യയിൽ നില നിൽക്കേണ്ട മതം ബുദ്ധമതം ആണ്. ചാതുർവർണ്യ വ്യവസ്ഥ ബുദ്ധമതം അംഗീകരി ക്കുന്നില്ല. ആരുടേയും മുഖത്ത് നിന്നും നെഞ്ചത്ത് നിന്നും മറ്റും ഒരു ജീവിയും ഉണ്ടാവില്ല എന്നതാണ് ബുദ്ധമത നിലപാട്.
//
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു "പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ളിക് " ആണ്. അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ ഇന്ത്യൻ ജനത സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥക്കായി നിലകൊള്ളുന്നതാണ്. ഇന്ത്യൻ ജനത സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി വോട്ട് ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് എന്നതുകൊണ്ടും കോൺഗ്രസ് അത് നടപ്പിലാക്കിയില്ല എന്നതുകൊണ്ടും ജനങ്ങളുടെ താത്‌പര്യം ഇല്ലാതാകുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്ന ഇന്ത്യയുടെ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായുള്ള പരിവർത്തനത്തിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മാർക്സിസ്റ്റ്) സഹായകരമായ നിലപാട് സ്വീകരിക്കണം.
//
1950 കാലത്തിന് മുൻപ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതിരുന്ന സാഹചര്യവും ഇന്ത്യൻ പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ ഭരണഘടന സോഷ്യലിസം കൂടി അംഗീകരിച്ചിട്ടുള്ള സാഹചര്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്ന ഒരാൾ എങ്കിലും സിപിഐ; സിപിഐ(എം) പാർട്ടി നേതൃത്വങ്ങളിൽ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷം ഹിന്ദുത്വ ഭീകര ഭരണം നടക്കുന്നത് ആകുമായിരുന്നില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കാതിരുന്നതുകൊണ്ട് ജനങ്ങൾ അതിനുള്ള ജനവിധി നൽകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആണ് എന്നത് കൊണ്ടും കോൺഗ്രസ് ജനവിധി നടപ്പിലാക്കിയില്ല എന്നത് കൊണ്ടും ഇന്ത്യൻ ജനതയുടെ ബഹുഭൂരിപക്ഷത്തിന്റെയും സോഷ്യലിസത്തിന് വേണ്ടിയുള്ള ജനവിധി ഇല്ലാതാകുന്നില്ല. ജനങ്ങളുടെ സോഷ്യലിസത്തിന് വേണ്ടിയുള്ള ജനവിധി നടപ്പിലാക്കുക എന്ന രാഷ്ട്രീയ കടമ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏറ്റെടുക്കുകയും നടപ്പിലാക്കുകയും വേണം. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന വസ്തുതയിൽ പഴയ സോവിയറ്റ് യൂണിയനിൽ നിന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ ചരക്ക് ഉത്പാദന സമ്പ്രദായത്തിൽ ജനാധിപത്യപരമായ മാറ്റങ്ങളും ആവശ്യമാണ്. അത് അനുസരിച്ചാണ് സോഷ്യലിസ്റ്റ് ചൈന മുന്നോട്ടു പോകുന്നത്. ഇന്ത്യൻ ഭരണ ഘടന തന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിച്ചിട്ടുള്ള സാഹചര്യത്തിൽ ഇന്ത്യൻ ജനവിധി അനുസരിച്ചായിരിക്കണം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മുന്നോട്ടു പോകുവാൻ കഴിയുക.
//
ഏത് രാജ്യത്തും നിലനിൽക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ കമ്മ്യൂണിസ്റ് പാർട്ടി ഉൾപ്പെടെ ഏത് സംഘടനകൾക്കും പ്രവർത്തിക്കാൻ ആവുകയുള്ളൂ. 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരി ബ്രിടീഷ് രാജ്ഞി ആയിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുകയും ജനാധിപത്യം നടപ്പിലാവുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ഒരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവരും ആയി മാറി. (ഇൻഡ്യൻ ഭരണ ഘടന വകുപ്പ് 14 പ്രകാരം ഉള്ള ഏതൊരു പൗരന്റെയും തുല്യത നടപ്പിലാകുന്നതിന് യഥാർത്ഥ ജനാധിപത്യം അഥവാ ജനകീയ ജനാധിപത്യം നടപ്പിലാകുന്നതിന് പഴയ രാജ വാഴ്ചക്കാലത്തെ ഭൂമിയുടെ മേലുള്ള ആധിപത്യം കൂടി ഇല്ലാതാകണം. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ യഥാർത്ഥ സമ്പത്ത് ഉത്പാദിപ്പിക്കുന്ന തൊഴിലാളിവർഗത്തിനാണ്). ഇങ്ങനെയുള്ള അടിസ്ഥാന വസ്തുതകളിലേക്കൊന്നും 1950 കാലത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം കടന്നുചെന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം നിലവിൽ വന്ന തികച്ചും പുതിയ സാഹചര്യങ്ങളിൽ ആയിരക്കണക്കിന് വർഷങ്ങളിൽ നിലനിന്നിരുന്ന ചൂഷക വർഗ വാഴ്ച തകർത്ത് മാർക്സിസത്തിന്റെ മൗലിക ലക്ഷ്യമായ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം അംഗീകരിക്കാത്തതിന് ആരിലും തെറ്റ് കണ്ടെത്തുന്നതിൽ ഇപ്പോൾ അർഥം ഇല്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ - സാംസ്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്ന കാറൽ മാർക്സിന്റെ; മാർക്സിസം എന്ന തത്വശാസ്‌ത്രം ആവിഷ്‌ക്കരിക്കുന്നതിന്റെ പ്രാഥമികമായ കണ്ടെത്തൽ യാഥാർഥ്യം മാത്രമാണ് എന്നാണ് ഇന്ത്യയുടെ ഭരണം പ്രാചീന ബ്രാഹ്മണാധിപത്യത്തിലുള്ള ഹിന്ദുത്വവാദികളിലേക്ക് എത്തിച്ചേർന്നത്. നടപ്പിലാക്കേണ്ടത് സോഷ്യലിസം ആണെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടതും അടിത്തറ ആകുന്നതും തൊഴിലാളി വർഗം ആണ്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം തൊഴിലാളിവർഗത്തിനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്ക് നേതുത്വം കൊടുത്താൽ മതി. മാർഗ ദർശകം ആകേണ്ടത് മാർക്സിസം എന്ന തത്വശാസ്ത്രം ആണ്. എന്നാൽ നടപ്പിലാക്കേണ്ടത് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ ആണെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടതും അടിത്തറ ആകുന്നതും ബൂർഷ്വാസിയാണ്, ചൂഷക വർഗങ്ങൾ ആകെയാണ്. തൊഴിലാളിവർഗത്തിനും മാർക്സിസം എന്ന തത്വ ശാസ്ത്രത്തിനും യാതൊരു പ്രസക്തിയും ഇല്ല. അതാണ് 1950 കൾക്ക് ശേഷം ഇന്ത്യയിൽ സംഭവിച്ചത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് പ്രാചീന അടിമ ഉടമയോട് യോചിക്കുക എന്നതാണ് ആധുനിക തൊഴിലാളിവർഗത്തിന്റെ പഴയ തലമുറ ആയ അടിമയുടെയും അന്നത്തെ അടിമ ഉടമയുടെയും താത്പ്പര്യങ്ങൾ കണക്കിലെടുത്താൽ സംഭവിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യൻ തൊഴിലാളിവർഗ്ഗ പ്രസ്ഥാനം ദുർബലമായി. മാർക്സിസം എന്ന തത്വശാസ്ത്രം പ്രവർത്തിയിൽ ഇല്ലാതായി.
//
സോഷ്യലിസത്തിൽ അല്ലാതെ കൃഷിക്കാരനെ രക്ഷിക്കാൻ ആർക്കും ആവില്ല. പരമാവധി ലാഭം മാത്റം ലക്ഷ്യമാകുന്ന മുതലാളിത്തത്തിൽ കൃഷിക്കാരന് ആശ്രയം ആത്മഹത്യ മാത്റം ആയിരിക്കും. ഇന്നത്തെ സ്ഥിതിയിൽ കൃഷിക്കാരന്റെ മുൻപിൽ സോഷ്യലിസം എന്ന ലക്‌ഷ്യം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ല. ഇന്ത്യ ഒട്ടാകെയുള്ള കൃഷിക്കാരുടെ സ്ഥിതിയും കേരളത്തിലെ റബർ കൃഷിക്കാരുടെയും ബന്ധപ്പെട്ട തൊഴിലാളികളുടെയും സ്ഥിതി ഇപ്പോഴത്തെ പരിപാടിയിൽ തുടരുന്നിടത്തോളം ഒരു പരിഹാരം നിഃർദ്ദേശിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണ്. കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിച്ചാൽ മാത്രമേ കാർഷിക തൊഴിലാളിക്ക് ജീവിക്കാൻ ആവശ്യമായ വേതനം ലഭിക്കുകയുള്ളു. ഒരു കിലോ ഉള്ളിക്ക് കൃഷിക്കാരന് ലഭിക്കുന്നത് ഒരു രൂപ ആയിരിക്കെ; കൃഷിക്കാരൻ ആത്മഹത്യ ചെയ്യുമ്പോൾ കാർഷിക തൊഴിലാളിയുടെ സ്ഥിതി ആർക്കും ഊഹിക്കാം. സോഷ്യലിസം എന്ന ലക്‌ഷ്യം ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പുകളിൽ ഈ കാര്യങ്ങൾ ജനങ്ങളിൽ അവതരിപ്പിക്കാം. നിലവിൽ നടത്തുന്ന സമരങ്ങൾ യാതൊരു പ്രയോചനവും നൽകുന്നില്ല. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിൽക്കുന്ന ചൈനയിൽ കാർഷിക വിളകളുടെ വില നിശ്ചയിക്കുന്നത് ഭരണകൂടമാണ്. അതുകൊണ്ട് കൃഷിക്കാരന് ആത്മഹത്യ ചെയ്യേണ്ടി വരുന്നില്ല. കാർഷിക തൊഴിലാളിയുടെ മിനിമം കൂലി നിശ്ചയിക്കുന്നത് ഭരണകൂടമാണ്, കൂടാതെ ആരോഗ്യരക്ഷ, വാസയോഗ്യമായ വീടും കുട്ടികളുടെ വിദ്യാഭ്യാസവും വാർധക്യകാല സംരക്ഷണവും ഭരണകൂടം ഉറപ്പ് നൽകുന്നു.
//
23 മത് സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ തീരുമാനം ആയി റിപ്പോർട്ട് ചെയ്തത് "ബൂർഷ്വാ പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് കൂടിയാണ്. അതിനർത്ഥം പാർട്ടി ജനാധിപത്യം അംഗീകരിക്കില്ല എന്നും സോഷ്യലിസം എന്ന ലക്‌ഷ്യം എന്നന്നേക്കുമായി ഉപേക്ഷിച്ചു എന്നുമാണ്? കാരണം രാജവാഴ്ചയിൽമാത്രം പ്രസക്തമാകുന്ന സായുധ വിപ്ലവത്തിന്റെ പ്രശ്നം ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിക്കുന്ന ജനാധിപത്യത്തിൽ ഇപ്പോൾ മാനവരാശിയുടെ മുൻപിൽ ഇല്ല.
//
ഒരോരുത്തരുടെയും രാഷ്ട്രീയ സ്വാതന്ത്ര്യം; അഭിപ്രായം അഥവാ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരും അങ്ങീകരിക്കുമ്പോഴാണ് അത് ജനാഭിലാഷം ആയി മാറുക. അതാണ്‌ ജനാധിപത്യത്തിന്റെയും അടിസ്ഥാനം. ജനാധിപത്യ വിരുദ്ധ നിലപാട് ആര് സ്വീകരിച്ചാലും അത് പ്രാകൃതവും ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കു മായി മാറും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല, ഏത് ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കില്ല എന്നതാണ് ഹിന്ദു ഭീകരതയുടെ രാഷ്ട്രീയം. അതിനെ ഏത് വിധത്തിലും പരാജയപ്പെടുത്താൻ മാനവരാശിക്ക് കഴിയണം.
//
എങ്ങനെ അധികാരത്തിൽ എത്തിച്ചേരുക എന്നത് മാർക്സിസത്തിന്റെയോ സോഷ്യലിസത്തി ന്റെയോ ഭാഗമല്ല. "ജനാധിപത്യ" ത്തിലെ അഭിപ്രായ സ്വാതത്ര്യം അഥവാ പത്റസ്വാതന്ത്റിയം മാർക്സിസവും സോഷ്യലിസവും എന്താണെന്ന് ജനങ്ങളെ പഠിപ്പിക്കാൻ അവസരമൊരുക്കുന്നു. രാജ വാഴ്ചയിൽ ഇത് ഒരിക്കലും അനുവദിക്കപ്പെട്ടിട്ടില്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ സ്വാതന്ത്റിയം ബൂർഷ്വാ രാഷ്ട്രീതത്തിലെ ചൂഷകവർഗ രാഷ്ട്രീയത്തിൽ നിന്നും രക്ഷപെടാൻ തന്റെ വോട്ട് പ്രയോചന പെടുത്താൻ തൊഴിലാളിയെ പ്രാപ്തനാക്കുന്നു. നിയമ നിർമാണത്തിനും നിയമ വാഴ്ചക്കും പാർലമെന്റും നിയമ സഭകളും സോഷ്യലിസത്തിലും അത്യന്താപേക്ഷിതമാണ്. അസംബ്ളി - പാർലമെന്ററി സംവിധാനം വഴി അല്ലാതെ ഒരു രാജ്യത്തും നിയമ വാഴ്ച സാധ്യമല്ല. ജനങ്ങളുടെ പിന്തുണ അറിയാൻ പാർലമെന്ററി മാർഗം മാത്റമാണ്‌ പോംവഴി. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സോഷ്യലിസത്തിനെതിരായ പ്റചരണവും മുതലാളിത്തം പ്രോത്സാഹിപ്പിക്കലുമാണ്.
//
ഏതൊരു ലക്‌ഷ്യം ആണോ കാറൽ മാർക്സ് തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ചത് അത് ഉപേക്ഷിക്കുകയും ഏതൊന്നിന് എതിരായിട്ടാണോ "മാർക്സിസം" എന്ന തത്വ ശാസ്ത്റം രൂപം കൊണ്ടത് അത് ലക്ഷ്യമാവുകയും ചെയ്തപ്പോൾ തൊഴിലാളിവർഗവും സാധാരണജനങ്ങളും ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ, അകന്നുപോവുകയാണ് സംഭവിക്കുന്നത്. 1957 മുതൽ കേരളത്തിൽ തുടർഭരണം ഉണ്ടാകാത്തതിന്റെ അടിസ്ഥാന കാരണവും ഇത് തന്നെയാണ്.
//
എത്രയോ പാർട്ടി കോൺഗ്രസുകൾ കടന്നു പോയിട്ടും ഇവയൊന്നും ഒരു പാർട്ടി നേതാവിന്റെയും ശ്രദ്ധയിൽ വന്നില്ല എന്നത് അവരൊക്കെ മുതലാളിത്ത വ്യവസ്ഥയിൽ മാത്റം വിശ്വാസം അർപ്പിച്ചിട്ടുള്ളവരാണ് എന്നാണ് വ്യക്തമാവുന്നത്. 1964 ൽ ഏതൊരു സാഹചര്യത്തിലാണ് പഴയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സഖാക്കൾ ഇഎംഎസ് ഉൾപ്പെടെയുള്ള 31 സഖാക്കൾ പുറത്തു വന്ന് സിപിഐ(എം) രൂപീകരിച്ചതെന്ന് പോലും കണക്കിലെടുക്കാതെയാണ് സീതാറാം യെച്ചൂരിയും മറ്റും വീണ്ടും ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. 293 അംഗങ്ങൾ ഉള്ള ബംഗാൾ അസംബ്ലിയിൽ 200 സീറ്റിലധികം സിപിഐ(എം) ന് മാത്രം ഉണ്ടായിരുന്ന സ്ഥാനത് കോൺഗ്രസുമായി സഖ്യം ഉണ്ടാക്കി മത്സരിച്ചപ്പോൾ ഒരാൾ പോലും വിജയിക്കാതെ ആയപ്പോഴെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കും; പാർട്ടി പരിപാടി ഭേദഗതി ചെയ്യും എന്നാണ് കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിന്റെ സമയത്ത് പ്രതീക്ഷിച്ചത്. യാതൊന്നും സംഭവിച്ചില്ല എന്ന് മാത്രം അല്ല കോൺഗ്രസുമായുള്ള സഖ്യം ത്രിപുര ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കാനാണ്‌ പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്. സ.പിണറായി വിജയൻ ഉൾപ്പെടെയുള്ള സഖാക്കൾ പാർട്ടി പരിപാടിയിൽ യാതൊരു മാറ്റവും കൂടാതെ മുന്നോട്ടു പോവുക എന്ന നിലപാട് സ്വീകരിക്കുന്നത് 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഫലങ്ങൾ ആവർത്തിക്കുക മാത്റമാണ് ഉണ്ടാവുക. തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഒരാഴ്ചത്തേക്ക് നിശബ്ദത പാലിക്കും. അതൊഴിവാക്കാനാണ് പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യത്തിനായി ജനങ്ങളുടെ പിന്തുണ തേടുകയായിരിക്കും അടിയന്തിരമായി പാർട്ടി സ്വീകരിക്കേണ്ട നിലപാട്.
//
ഹിന്ദുത്വവാദികളുടെ "രാമരാജ്യം" എന്ന രാഷ്ട്രീയ ലക്‌ഷ്യവും സാമ്പത്തിക ലക്ഷ്യവും ഉള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ "ഹിന്ദുത്വഭരണം" ഇല്ലാതാകണം എന്ന ലക്‌ഷ്യം ഇല്ല എന്ന യാഥാർഥ്യം പാർട്ടി നേതാക്കൾക്ക് ബോധ്യമായിട്ടുള്ളതായി കരുതാൻ കഴിയുന്നില്ല. മാത്രമല്ല സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും ദിവസങ്ങളോളം സാമ്പത്തിക കുറ്റാന്യൂഷകരുടെ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരുന്നത് അവർ പൊതുമുതൽ കൊള്ളയടിക്കുന്നതിൽ പങ്കാളികളാണ് എന്നാണ് വ്യക്തമാക്കുന്നത്. 65 വർഷങ്ങളി ലധികം ഇന്ത്യ ഭരിച്ച രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കോൺഗ്രസിന്റെ "രാഷ്ട്രീയം" എന്താണെന്ന് മനസിലാക്കിയ ഇന്ത്യ ജനത ഇന്ത്യയുടെ ഭാവി ഭരണം കോൺഗ്രസിനെ വീണ്ടും ഏൽപ്പിക്കും എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തം മാത്രമാണ്.
//
ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. സിപിഐ(എം) പാർട്ടി പരിപാടി ഭേദഗതി ചെയ്യുകയും സോഷ്യലിസ്റ്റ് സമ്പദ് ഘടന ജനകീയ ജനാധിപത്യത്തിലൂടെ എന്ന പാർട്ടി പരിപാടി അംഗീകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ ചുമതല ആയിത്തന്നെ ഇന്ത്യൻ ജനതയുടെ തീരുമാനം നിർവഹിക്കുന്നതിലൂടെ മാത്രമേ ഹിന്ദുത്വ തീവ്ര വാദികളിൽ നിന്നും ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്ക പ്പെടുന്നതിന് സാധ്യമാവുകയുള്ളു.
//
"മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം പാർട്ടി ഒരു ലക്ഷ്യവും ഇല്ലാത്ത പാർട്ടി ആയിരിക്കും; കാരണം മുതലാളിത്തം വളർന്നാൽ സാമ്പ്രാജ്യത്തം ആയിട്ടാണ് മാറുക. ഏതൊരു ലക്‌ഷ്യം ആണോ കാറൽ മാർക്സ് തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ചത് അത് ഉപേക്ഷിക്കുകയും ഏതൊന്നിന് എതിരായിട്ടാണോ "മാർക്സിസം" എന്ന തത്വ ശാസ്ത്റം രൂപം കൊണ്ടത് അത് ലക്ഷ്യമാവുകയും ചെയ്തപ്പോൾ തൊഴിലാളിവർഗവും സാധാരണജനങ്ങളും ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ, അകന്നുപോവുകയാണ് സംഭവിക്കുന്നത്. 1957 മുതൽ കേരളത്തിൽ തുടർഭരണം ഉണ്ടാകാത്തതിന്റെ അടിസ്ഥാന കാരണവും ഇത് തന്നെയാണ്.
1950 കാലം മുതൽ നീണ്ട എഴുപത്തിനാല് വർഷങ്ങൾ ആയി തുടരുന്ന നിലപാടാണ് പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. മുതലാളിത്തം വളരുക സാംബ്രാജ്യത്തം ആയിട്ടാണ്. (ലെനിന്റെ "സാംബ്രാജ്യത്തം; മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതി കാണുക).
//
"ബൂർഷ്വാ പാർലമെന്ററി മാർഗ്ഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല" എന്നത് വീണ്ടും വീണ്ടും കേൾക്കേണ്ടി വരുന്നത് എല്ലാ പ്രതീക്ഷകളും തകർത്തുകളയുകയാണ്. സോഷ്യൽ മീഡിയ അല്ലാതെ അഭിപ്രായ പ്രകടനത്തിന് പോലും മറ്റ് യാതൊരു മാർഗങ്ങളും ഇല്ലതാനും. 24 മത് പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ടും അത് തന്നെ കേൾക്കാൻ ഇടയാകില്ല എന്ന് പ്രതീക്ഷിക്കാൻ മുൻകാല അനുഭവങ്ങൾ അനുവദിക്കുന്നില്ല. കാരണം അത് പറഞ്ഞിട്ടുള്ളത് സ.ഇഎംഎസ് ആണ് എന്നതാണ്. സാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവർ ഏത് പദവി വഹിച്ചാലും ദുരന്തങ്ങൾ സംഭവിക്കുന്നത് രാജ്യത്തിനാണ് എന്നതാണ് പ്രശ്നം. മാർക്സിസം മുന്നോട്ട് വയ്‌ക്കുന്ന "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയിൽ" വിശ്വസിക്കുന്ന സഖാക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ മുൻപിൽ വീണ്ടും സമർപ്പിക്കുകയാണ്. പാർട്ടി ലക്ഷ്യമാക്കേണ്ടത് ഇന്ത്യയുടെ ഭരണം എന്നതാണ്; ഒരു സംസ്ഥാനത്തിന്റെ മാത്റം തുടർഭരണം എന്നതല്ല.
//
ഇപ്പോഴാകട്ടെ പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ല. അവിടെ നടന്നതൊന്നും ഇവിടെ ആവൃത്തിക്കാനും ആവില്ല. 1950 കൾക്ക് ശേഷം ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊന്നും നമ്മുടെ പാർട്ടി നേതൃത്വങ്ങൾ അറിഞ്ഞിട്ടില്ല. പാർലമെന്ററി മാർഗം സോഷ്യലിസം സ്ഥാപിക്കുന്നതിന് തടസം അല്ല എന്നും നമ്മുടെ ഇപ്പോഴത്തെ ഇന്ത്യൻ ഭരണ ഘടന ഒരു "പരമാധികാര; സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ റിപ്പബ്ളിക്ക് " ആയതുകൊണ്ടും സോഷ്യലിസം എന്തായിരിക്കണം എന്ന് നമ്മുടെ ഭരണ ഘടനയിൽ പ്രത്യേകം നിർവ്വചനങ്ങൾ ഒന്നും കൊടുത്തിട്ടില്ലാത്തതുകൊണ്ടും ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കണം എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം തീരുമാനിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം തൊഴിലാളി വർഗ്ഗവും സാധാരണ ജനങ്ങളും ആ തീരുമാനം സ്വാഗതം ചെയ്യുകയും അങ്ങനെ ഉള്ള തീരുമാനം നടപ്പിലാക്കാൻ മുന്നോട്ടു വരികയും ചെയ്യും. അങ്ങനെയുള്ള തീരുമാനത്തോടൊപ്പം മാത്റമേ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടി വളരുകയും ഇന്ത്യയിൽ സോഷ്യലിസം നടപ്പിലാവുകയും ചെയ്യുകയുള്ളു. നേരെമറിച്ച് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കുക എന്നാണ് അർഥം. അതിന് തൊഴിലാളി വർഗം നമ്മോടൊപ്പം ഉണ്ടാവില്ല എന്ന് 1950 കാലം മുതലുള്ള 74 വർഷങ്ങളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
സാധാരണ പാർട്ടി അംഗം ബ്രാഞ്ച് സമ്മേളനത്തിനപ്പുറം പ്രതിനിധി ആകാറില്ല. 1969 മുതൽ ഞാനും കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിൽ ഉണ്ടെങ്കിലും ഇപ്പോഴും ഒരു സാധാര അംഗം മാത്റം ആണ്. 28 വർഷം സർക്കാർ സർവീസിൽ ആയിരുന്നതിനാൽ കേരള എൻജിഒ യൂണിയൻ ആയിരുന്നു പ്രവർത്തന മേഖല. പാർട്ടി കോൺഗ്രസിൽ എന്ത് ചർച്ച ചെയ്യണം എന്ന് പാർട്ടി പോളിറ്റ് ബ്യൂറോയും കേന്ദ കമ്മിറ്റിയും ആണ് തീരുമാനിക്കുക. അതിനെക്കുറിച്ച് മാത്രമേ ചർച്ച അനുവദിക്കുകയുള്ളു. "കരട് രാഷ്ട്രീയ പ്രമേയം" ആയി എന്തെങ്കിലും ചർച്ച ചെയ്യാൻ അവതരിപ്പിക്കും. അതിലെ അക്ഷര തെറ്റ് ചൂണ്ടിക്കാണിക്കാൻ മാത്രമേ "ചർച്ച" അല്ലെങ്കിൽ "ഭേദഗതി" ആയി നിർദ്ദേശിക്കാൻ ആർക്കും അവകാശം ഉണ്ടായിരിക്കുകയുള്ളൂ. മുതലാളിത്തം ഉപേക്ഷിക്കണം എന്നതൊന്നും ആരും ചിന്തിക്കുക പോലും പാടില്ല എന്ന നിലപാടാണ് ഇന്ത്യയിലെ പാർട്ടിയെ ഇപ്പോഴത്തെ സ്ഥിതിയിൽ ആക്കി തീർത്തത്.
//
സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.
/
1. സി പി ഐ (എം) പാർട്ടി "പരിപാടി" 6.2 അനുസരിച്ചു് വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം "ജനകീയ ജനാധിപത്യം" സ്ഥാപിക്കാൻ. അതോടൊപ്പം മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. (കാഴ്ചപ്പാട്) മുകേഷ് അമ്പാനിയെ പ്രോത്സാഹിപ്പിക്കുകയും തൂത്തെറിയുകയും ഒരേ സമയം നടപ്പിലാവുകയില്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ നിഗമനം വസ്തുത മാത്രമാണ്. രാജ വാഴ്ചയിൽ ഫ്യൂഡൽ പ്രഭുക്കൾ രാജാവിനെ സംരക്ഷിച്ചു; മുതലാളിത്തത്തിൽ മൂലധന ശക്തികൾ (ബൂർഷ്വാസി) ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംരക്ഷിക്കും). അവർ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അവരെ ഭരിക്കാൻ ഇടയാക്കില്ല. കേരളത്തിൽ സ. പിണറായി സർക്കാരിനെ വർഗ്ഗ ശത്രുക്കൾ ആക്രമിക്കുന്ന രീതികൾ കാണുക.. (പരിപാടി ഒരിക്കലും നടപ്പിലാവില്ല).
.
2. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ പരമാധികാരം ഇൻഡ്യൻ പാര്ലമെന്റിനും കേന്ദ്ര സർക്കാരിനും ആണ്. സംസ്ഥാന സർക്കാരുകൾക്ക് പാർലമെന്റ് (കേന്ദ്ര സർക്കാർ) അനുവദിക്കുന്ന വളരെ പരിമിതമായ അധികാരങ്ങൾ മാത്റമേ ഉണ്ടാവുകയുള്ളു. ഇൻഡ്യയുടെ ഫെഡറൽ സംവിധാനം അനുസരിച്ച് ഒരു സംസ്ഥാനത്തിനും കേന്ദ്ര സഹകരണം ഇല്ലാതെ കാര്യമായ മാറ്റങ്ങൾ സംസ്ഥാനങ്ങളിൽ വരുത്താനാവില്ല. ഇടതുപക്ഷ ഭരണം ഉണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും കേന്ദ്ര ഭരിച്ചിരുന്ന കോൺഗ്രസ്/ബിജെപി സർക്കാർ എല്ലാ വിധ ദ്രോഹ നടപടികളും ഇടതുപക്ഷ സർക്കാരിനെതിരെ സ്വീകരിച്ചതുകൊണ്ടാണ് ദീർഘ കാലം ഭരിച്ചിട്ടും കാര്യമായ മാറ്റങ്ങൾ അവിടങ്ങളിൽ വരുത്താൻ കഴിയാത്തത്. കേരളത്തിൽ കെ റയലിന് "കേന്ദ്രം" അനുമതി കൊടുക്കില്ലാത്തതും അതിന്റെ ഭാഗമാണ്. കേന്ദ്രവും സംസ്ഥാനവും ഒരേ പാർട്ടി ഭരിക്കുന്നതായാൽ ഈ പ്രശ്നം ഇല്ല. എന്നാൽ രാഷ്ട്രീയം "വ്യവസായം" മാത്റം ആയി കാണുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ പരമാവധി അഴിമതി--കോഴ--കുംഭ കോണങ്ങൾ നടത്തുന്നതിൽ മാത്റമേ താത്‌പര്യം കാണിക്കുകയുള്ളു. സാമ്പത്തിക പരമാധികാരം പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. ആദായ നികുതി; കസ്റ്റംസ് നികുതി, എക്‌സൈസ് നികുതി; വൻകിട വ്യവസായങ്ങളിലെ നികുതികൾ തുടങ്ങിയവ എല്ലാം കേന്ദ്ര സർക്കാരിന് ഉള്ളവയാണ്. അവയിൽ നിന്നും കേന്ദ്ര സർക്കാർ അനുവദിക്കുന്ന നിശ്ചിത വിഹിതം മാത്റമാണ് ഒരോ സംസ്ഥാന സർക്കാരുകൾക്കും ലഭിക്കുക. പാർട്ടി പരിപാടിയാകട്ടെ ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതേയില്ല. ഇന്ത്യയുടെ ഭരണം എന്നതായിരിക്കണം പാർട്ടിയുടെ ലക്‌ഷ്യം.
.
3. നേടിയെടുക്കേണ്ട ഒരു ലക്‌ഷ്യം എന്ന നിലയ്ക്കാണ് "സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം ("പരിപാടി") അംഗീകരിക്കേണ്ടത്. ജനകീയ ജനാധിപത്യം എന്നത് സാമ്പത്തിക വ്യവസ്ഥയല്ല; രാഷ്ട്രീയ; സാമൂഹ്യ വ്യവസ്ഥ മാത്രമാണ്. സോഷ്യലിസം എന്ന ലക്ഷ്യത്തോടൊപ്പം മാത്റമേ അത് നേടിയെടുക്കാൻ ആവുകയുള്ളൂ.
.


2020 മാർച്ച് 3, ചൊവ്വാഴ്ച

329. വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം

                            329. വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം                                                                                  ജനകീയ ജനാധിപത്യം സ്ഥാപിക്കാൻ. 
..........സി പി ഐ (എം) പാർട്ടി "പരിപാടി" 6.2  അനുസരിച്ചു്  വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം  "ജനകീയ ജനാധിപത്യം" സ്ഥാപിക്കാൻ. അതോടൊപ്പം മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. മുകേഷ് അമ്പാനിയെ പ്രോത്സാഹിപ്പിക്കുകയും തൂത്തെറിയുകയും ഒരേ സമയം നടപ്പിലാവുകയില്ല. (പാർട്ടി പരിപാടി നടപ്പിലാവുകയില്ല). (ഇതാണ് 2005 ൽ എന്റെ പുസ്തകത്തിലൂടെ ഞാൻ ചൂണ്ടി കാണിച്ചത്. ആർക്കും മനസ്സിലായില്ല, ആരും ശ്രദ്ധിച്ചില്ല).
.........കാറൽ മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ ആയ ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയവും സാംസ്കാരികവുമായ ഉപരി ഘടനയെ നിർണയിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ മുതലാളിത്തം പ്രോത്സാഹിപ്പിച്ചു കൊണ്ട് തൊഴിലാളി വർഗത്തിന്റെ നിർണായക നേതൃത്വത്തിൽ ജനകീയ ജനാധിപത്യ ഭരണകൂടം അസാദ്ധ്യമാണെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചത്. നിർഭാഗ്യവശാൽ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ളവർ ആരും ഇല്ലാതെപോയി. ഫ്യുഡൽ കാലത്ത് ഫ്യുഡൽ പ്രഭുക്കളാണ് രാജാക്കന്മാരെ നിയന്ത്രിച്ചിരുന്നത്.  മുതലാളിത്തത്തിൽ മുതലാളിമാർ അവർക്ക്‌  താത്പര്യമുള്ളവരെ മാത്റമേ ഭരിക്കാൻ അനുവദിക്കുകയുള്ളു.  മുതലാളിമാരെ ആർക്ക് വേണമെങ്കിലും പ്രോത്സാഹിപ്പിക്കാം. പക്ഷെ "തൂത്തെറിയൽ" നടക്കില്ലെന്നു മാത്രം. ഫലമോ 2005 ൽ ഉണ്ടായിരുന്ന പ. ബംഗാൾ നഷ്ടമായി. ത്രിപുരയും പോയി.

..........ഇതിനു പുറമെയാണ് മിച്ചമൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം  എന്നീ അടിസ്ഥാന തനത്വങ്ങൾ പ്രസക്തമല്ലാതെ ആകുന്നത്. അവയൊക്കെ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള ആശയങ്ങൾ ആണ്. 
വിവിധ ഉടമസ്ഥതാ രീതികളോട് കൂടിയ പൊതു ഉടമസ്ഥത എന്ന് പറഞ്ഞാൽ കോൺഗ്രസിന്റെ മിശ്ര സമ്പദ് ഘടനയാണ്.  മുതലാളിത്തം തന്നെയാണ് അവരുടെ സാമ്പത്തിക നയവും.

..........ഒരു പാർട്ടിയുടെ പേര് എന്താണെന്നതല്ല കാര്യം; സാമ്പത്തിക നയം എന്താണെന്നതാണ്.  തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്തുണ്ടാക്കുന്ന "മിച്ച മൂല്യമാണ് "  മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറ ആയി  വർത്തിക്കുന്നത്. ആ  അടിത്തറ തകർത്താലെ "മുതലാളിത്ത വ്യവസ്ഥയെ" തകർക്കാൻ ആവുകയുള്ളൂ.  ആ അടിത്തറയിലാണ് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ അടിത്തറ കെട്ടിപ്പൊക്കാൻ.  ചൂഷക വർഗങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്‌  1950 കാലം മുതൽ ചെയ്യുന്നത്. അതിന്റെ ഫലം ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ ഇല്ലാതായി കൊണ്ടിരിക്കുന്നത്. ചൂഷക വർഗ്ഗത്തിന്റെ   സാമ്പത്തിക അടിത്തറ തകർത്തുകൊണ്ടാണ്  ലെനിനും മാവോയും മുന്നോട്ടു പോയത്.
..........ഇൻഡ്യിൽ അതിനു നേരെ വിപരീതം ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.  അത് തിരുത്തണം എന്ന ആവശ്യം വനരോദനം ആയി പരിണമിക്കുന്നു.  ഏത്  വർഗ്ഗത്തെയാണോ ചെങ്കൊടി പ്രതിനിധാനം ചെയ്യുന്നത്; ആ വർഗം അകന്നു പോയികൊണ്ടിരിക്കുന്ന്നു.
"മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്.
വർഗ സമരം ബൂർഷ്വാസിക്കെതിരെ ഉള്ളതാണ്. ബൂർഷ്വാസിക്ക് അനുകൂലം ആണെങ്കിൽ പിന്നെ വർഗ സമരം അല്ല. സാമ്പത്തിങ്ക ശാസ്ത്രത്തിന്റെ ലക്‌ഷ്യം; എന്താണ് തൊഴിലാളി അനുഭവിക്കുന്ന ചൂഷണം എന്ന് തെളിയിക്കാനുള്ളതാണ്. ബൂർഷ്വാസിയുടെ ചൂഷണത്തിൽ നിന്ന് തൊഴിലാളിയെ രക്ഷിക്കാനുള്ളതാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കുക എന്നാണ്. അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നു മാറിയാൽ പിന്നെ അത് മാർക്സിസം അല്ല. അവയെല്ലാം മുതലാളിത്തത്തിന് എതിരെ ഉള്ളവയാണ്. ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥിതി (സോഷ്യലിസം) സ്ഥാപിക്കാൻ മാത്രം ഉള്ളതാണ് മാർക്സിസം. പഴയ റഷ്യയിൽ ലെനിന് അത് മനസിലായി. അതു കൊണ്ട് പഴയ സോവിയറ്റ് യൂണിയൻ ഉണ്ടായി. ഇന്ത്യയിൽ 1950 കാലത്ത് ഡാങ്കേയ്ക്കും കൂട്ടർക്കും അത് മനസിലായില്ല. ഇന്ത്യയിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അത് മാർക്സിസം അല്ലാതായി. ഡാങ്കേയിസം ആയി. ഡാങ്കേയിസം മുതലാളിത്തം ആണ്. സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥതി സ്ഥാപിക്കാൻ തീരുമാനിച്ചാൽ മാത്റമേ "മാർക്സിസം" എന്ന തത്വ ശാസ്ത്റം പ്രവർത്തിയിൽ ഉണ്ടാവുകയുള്ളൂ. അതല്ലാതെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് ഉയർത്തെഴുനേൽപ്പ്‌ നേടാൻ ആവുകയില്ല.
ഒരാശയം (മാർക്സിസം) മനസ്സിലായാൽ മാത്രമേ അത് ജനങ്ങളിൽ എങ്ങനെ പ്രവർത്തിക്കും എന്നും മനസിലാവുകയുള്ളു. അത് ഇ എം എസിന് പോലും മനസിലായില്ല. അല്ലെങ്കിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കുമായിരുന്നില്ല.
(ഇപ്പോഴും കാര്ങ്ങൾ അങ്ങനെ തന്നെ തുടരുകയാണ്. ഇന്ത്യയിൽ ചെങ്കൊടി പൂർണമായും ഇല്ലാതായാലും ആർക്കും കാര്യങ്ങൾ മനസിലാവില്ല; പാർട്ടി "പരിപാടി" ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെടുകയില്ല).