2022 ഫെബ്രുവരി 26, ശനിയാഴ്‌ച

"പിച്ചും പേയും" പറഞ്ഞാൽ "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" ആവില്ല. .

 "പിച്ചും പേയും" പറഞ്ഞാൽ "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" ആവില്ല. . . . .(ഹരിഹരക്കുറുപ്പ് പി എസ്.)

. ."യുക്തിരേഖ" മാസികയിൽ ഏതാനം ലക്കങ്ങളിലായി ഏതോ ഒരു "ഋഷികുമാർ" എന്നയാൾ കാറൽ മാർക്സ്; എൻഗൽസ്‌ , ഹെഗൽ തുടങ്ങിയവരുടെ പേരുകൾ പല സ്ഥലത്തായി ഉപയോഗിച്ച് "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" "ഫാഷിസത്തിന്റെ തത്വ ശാസ്ത്റം" ആണെന്ന് സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ആ കൂട്ടത്തിൽ ഹിറ്റ്‌ലറെ പോലെ കൊടും ക്രൂരർ ആയിരുന്നവർ "ശുദ്ധ ആര്യ രക്തം" ആയിരുന്നു എന്നും സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളതിനാൽ ആൾ ആരാണെന്നും വ്യക്തമാണ്. "ആന എന്നാൽ കുഴിയാനയാണ് " എന്ന് സ്ഥാപിച്ച് കുഴിയാനയെ വർണിക്കാൻ ശ്രമിക്കുന്നതുപോലെയാണ് അദ്ദേഹത്തിന്റെ അവതരണ രീതി പോകുന്നത്. "ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും" യഥാർത്ഥത്തിൽ രണ്ടു വിഭാഗങ്ങളാണ്. ഭൗതിക പ്രപഞ്ചമാണ് അല്ലെങ്കിൽ ഭൗതിക പദാർത്ഥമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം.

. .ഇതിന് നേരെ വിപരീതമാണ് "ആത്മീയ വാദം" അഥവാ "ആശയ വാദം". "ആത്മീയ വാദം" അല്ലെങ്കിൽ "ദൈവീക വാദം" അനുസരിച്ച് ആദ്യം "സ്വയം" എങ്ങനെയോ "ആത്മാവ്" അല്ലെങ്കിൽ "ദൈവം" ഉണ്ടായി. പിന്നീട് മേൽപ്പടി "ദൈവം" അല്ലെങ്കിൽ "പരിശുദ്ധാത്മാവ് " ഒരോന്നായി എല്ലാം സൃഷ്ടിച്ചു. ഇത് എല്ലാ മതങ്ങളുടേയും നിലപാടാണ്. "മനുസ്മൃതി" അനുസരിച്ച് പരിശുദ്ധാത്മാവ് ജലത്തിൽ "ബീജം" നിക്ഷേപിച്ചു. അത് ഒരു സംവത്സരം കൊണ്ട് സ്വർണ വർണത്തിൽ ഭീമാകാരമായ അണ്ഡമായി വളരുകയും അത് പിളർന്ന് ബ്രഹ്‌മാവ്‌ ഉണ്ടാവുകയും ചെയ്തു. ഏറെക്കുറെ ബൈബിളിൽ പറയുന്നതും ഇങ്ങനെയൊക്കെ തന്നെ. കാറൽ മാർക്സ് ചൂണ്ടിക്കാണിക്കുന്നത് എത്രയോ കാലങ്ങൾ കൊണ്ടാണ് ഒരു ഭാഷ രൂപപ്പെടുന്നത് എന്ന് പോലും ആരും കണക്കിലെടുക്കാറില്ല എന്നാണ്.

. .എന്നാൽ മേല്പറഞ്ഞതുമായി പൊരുത്തപ്പെടുന്നതല്ല "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്നത് "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം. "പ്രപഞ്ചം" എന്ന് നാം കരുതുന്നത് "ബഹിരാകാശം" എന്ന "അനന്തത" യാണ്. സൂര്യൻ എന്ന നക്ഷത്രവും സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളും സൗരയൂധത്തിലെ മാത്രം കാര്യങ്ങളാണ്. സൂര്യനാകട്ടെ ലക്ഷകണക്കായ നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ്. അവയാകെ വെറും "മായ" ആണെന്നാണ് ശ്രീ. കൃഷ്ണൻ ഭഗവത് ഗീതയിൽ "പഠിപ്പിക്കു"ന്നത്‌. അതിൽ പാവം വിശ്വാസികൾക്ക് യാതൊരു സംശയവും ഇല്ലാതാനും.

. ."ആത്മാവ്" എന്ന് സ്ഥാപിക്കുന്നത് യഥാർഥത്തിൽ ബോധമുള്ള (ജീവനുള്ള) ഒരാളുടെ തലച്ചോറിന്റെ ഭാഗമായ "മനസ്" ആണ്. അറിയുന്നതും മനസിലാക്കുന്നതും ആയ വസ്തുതകൾ തലച്ചോറിൽ സൂക്ഷിക്കുന്ന ഭാഗമാണ് "മനസ്". കംപ്യൂട്ടറിന്റെ "ഹാർഡ് ഡിസ്ക്" ആയി "മനസി" നെ കണക്കാക്കാം. ജീവനും ബോധവും ഉള്ള കാലത്തോളം നമ്മുടെ അറിവുകൾ എല്ലാം അവിടെ ഭദ്രമാണ്. കാലങ്ങൾ കൊണ്ട് മറവി സംഭവിക്കും എങ്കിലും മിയ്ക്കവാറും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരാളെ പിന്നീട് ഒരിക്കൽ കാണുമ്പോൾ നാം ഓർമ്മിച്ചെടുക്കുന്നു. മനസിന് അതിന് സെക്കന്റുകൾ പോലും ആവശ്യമില്ല. എന്നാൽ "തലച്ചോറിന്" മാരകമായ മാനസിക രോഗമോ മറവി രോഗമോ (അൽഷിമേഴ്സ്) ബാധിച്ചാലോ മരണം സംഭവിച്ചാലോ "മനസിന്റെ" കാര്യം തകരാറിലാകും. ഒരാൾക്ക് മരണം സംഭവിച്ചാൽ "മനസ്" (ആത്മാവ്") മാത്രമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. ഒരാൾക്ക് മരണം സംഭവിച്ചാൽ "തലച്ചോറ് " ആണ് ആദ്യം മരിക്കുക. അപ്പോൾ സ്വാഭാവികമായി തലച്ചോറിന്റെ ഭാഗമായ "മനസും" മരിക്കും. എന്നാൽ തലച്ചോറ് ഉൾപ്പെടെ ഒരാൾ മരിച്ചാൽ തലച്ചോറിന്റെ ഭാഗമായ "മനസ്" (ആത്മാവ്") മാത്റമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. എല്ലാ മതങ്ങളുടെയും യഥാർത്ഥ അടിസ്ഥാനം ഇങ്ങനെ രക്ഷപെട്ടു പോകുന്ന "മനസിനെ" (ആത്മീയ ഭാഷയിൽ ആത്മാവ്) ചുറ്റിപ്പറ്റിയുള്ളതാണ്. ഏറ്റവും കൗതുകകരമായ കാര്യം വളരെ ബ്ര്ഹതായ "അക്കാഡമിക് " മേഖലക്ക് എത്റയെല്ലാം അറിവുകൾ ഏതെല്ലാം മേഖലയിൽ നേടിയാലും "ആത്മീയ മേഖല" യിൽ യാതൊരു പങ്കും ഇല്ല എന്നതാണ്. "ഭൗതിക പ്റപഞ്ചം" ആകെ മായയാണെന്ന് പറയുന്ന ("ഭഗവത് ഗീത" രണ്ടാം അദ്ധ്യായം) ഭഗവത് ഗീതയും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഹിന്ദു വർഗീയ വാദികളുടെ നീക്കം. അന്ധവിശ്വാസങ്ങൾ പാഠ്യ പദ്ധതി ആക്കുന്നതിനെതിരെ ശക്തമായ പോരാട്ടങ്ങൾ ആവശ്യമാണ്.

. .ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അംഗീകരിക്കുന്നു. തെളിയിക്കാൻ കഴിയാത്തതിനെ ഒന്നും മാർക്സിസം അംഗീകരിക്കുന്നില്ല. "ആത്മാവാണ് " അല്ലെങ്കിൽ ദൈവമാണ് ("ആശയം") എന്നതാണ് ആത്മീയ വാദത്തിന്റെ അടിസ്ഥാനം. എന്നാൽ ആരുടെയെങ്കിലും "തലച്ചോറ് " എന്ന ജൈവ പദാർത്ഥത്തിന്റെ "ചിന്ത" എന്ന പ്രവർത്തന ത്തിലൂടെ അല്ലാതെ ഒരു ആശയവും ഉണ്ടാവുകയില്ല. ആശയ വാദത്തിന്റെ ഒരു വകഭേദമാണ് "യുക്തിവാദം". അതിനും ആരുടെയെങ്കിലും "തലച്ചോറ് " എന്ന ഭൗതിക പദാർത്ഥം കൂടിയേ കഴിയു.

. .മാർക്സിസം അംഗീകരിക്കുന്നത് ഡാർവിന്റെ "പരിണാമ വാദവും" ലൂയീസ് എച് മോർഗന്റെ നരവംശ ശാസ്ത്ര പഠനവും ആണ്. ആധുനിക മനുഷ്യന്റെ പൂർവികർ ചുരുങ്ങിയത് ഒരു കോടി വർഷമെങ്കിലും മുൻപാണ് രണ്ടു കാലിൽ നിവർന്നു നിൽക്കാനും രണ്ടു കണ്ണുകളും ഉപയോഗിച്ച് വസ്തുക്കളും ചുറ്റുപാടും കാണാനും കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും തുടങ്ങിയത്. രണ്ടുകാലിൽ നിവർന്നു നിൽക്കാനും രണ്ടു കണ്ണുകളും ഉപയോഗിച്ച് പരിതസ്ഥിതിയെ കൂടുതൽ മനസിലാക്കാനും കഴിഞ്ഞതാണ് മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യന്റെ "തലച്ചോറിനെ" വ്യത്യസ്തനാക്കുന്നത് എന്നതാണ് നരവംശ ശാസ്ത്റ പഠനങ്ങളുടെ അടിസ്ഥാനം. ഇത് വ്യക്തമാകണമെങ്കിൽ മാനവ രാശിയുടെ ചരിത്റം കൂടി മനസിലാക്കണം. ചുരുങ്ങിയത് പത്തു ലക്ഷം വർഷങ്ങളുടെ എങ്കിലും ചരിത്ര ത്തിലൂടെ യുള്ള വളർചയിലൂടെ ആകണം ആധുനിക മനുഷ്യൻ ഇന്നത്തെ നിലയിൽ എത്തിച്ചേർന്നിട്ടുണ്ടാവുക. രണ്ട് കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണുന്നതും രണ്ട് കണ്ണ് കൊണ്ട് രണ്ട് വസ്തുക്കളെ കാണുന്നതും വ്യത്യസ്തമാണ്. രണ്ടു കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞത് മനുഷ്യന്റെ തലച്ചോറിന്റെ വളർച്ചക്കും കാണുന്നവ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും സഹായിച്ചു. ആന, കടുവ തുടങ്ങിയ എല്ലാ മൃഗങ്ങൾക്കും അവയുടെ ശരീരത്തിന്റെ പ്റത്യെകത കൊണ്ട് ഒരേ സമയം വ്യത്യസ്ത കാഴ്ചകളാണ് കാണുക. രണ്ടു കാലിൽ നിവർന്നു നില്ക്കാൻ കഴിഞ്ഞതും ചുറ്റുപാടും നന്നായി കാണാൻ കഴിഞ്ഞതും മനുഷ്യ രാശിയുടെ വളർച്ച വേഗത്തിലാക്കി. മനുഷ്യ "മസ്തിഷ്ക്കം" (തലച്ചോറ് ) മറ്റു ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തമായത് ജീവിതം കൂടുതൽ മെച്ചപ്പെട്ടതാകാൻ ഇടയാക്കി. "മനുഷ്യൻ" അവന്റെ ജീവിത വഴിത്താരയിൽ കണ്ടെത്തിയ നിരവധിയായ ആശയങ്ങളിൽ ഒന്ന് മാത്രമാണ് ദൈവങ്ങൾ. മറ്റൊന്നാണ് സംസാര ഭാഷയും അതിന്റെ ഭാഗമായ ലിപി സമ്പ്രദായവും. ജീവിക്കാൻ ആവശ്യമായ എന്തെല്ലാം കാര്യങ്ങൾ അവൻ കണ്ടെത്തി. ഗണിത ശാസ്ത്റം അതിലൊന്നാണ്. വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ മറ്റൊന്നാണ്. അതിനൊക്കെ അവനെ സഹായിച്ചത് മറ്റു ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്ഥമായ മനുഷ്യ "മസ്തിഷ്ക്കം" ആണ്. ഭൂമിക്ക് ഗോളാകൃതി ആയതുകൊണ്ട് വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ ഭാഷയും ജീവിത രീതിയും ദൈവങ്ങളും എല്ലാം ഉണ്ടായി. തങ്ങളുടേത് മാത്റമാണ് യഥാർത്ഥ ദൈവം എന്നും മറ്റെല്ലാം തട്ടിപ്പ് മാത്റമാണ് എന്നുമാണ് എല്ലാ മതങ്ങളുടേയും നിലപാട്. പതിനാറാം നൂറ്റാണ്ടിൽ മാത്റമാണ് ഭൂമിക്ക് ഗോളാകൃതി ആണെന്നും അത് സ്വയം ഭ്രമണം ചെയ്യുന്നുണ്ടെന്നും അതോടൊപ്പം സൂര്യനെയും പ്രദക്ഷിണം വയ്ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് രാത്റിയും പകലും ഉണ്ടാകുന്നതെന്നും മറ്റും കാണ്ടെത്തുന്നത്. എത്റഎല്ലാം വിദ്യാഭ്യാസം നേടിയാലും മതങ്ങൾ പഠിപ്പിച്ചു വിടുന്നതല്ലാതെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകൾ സാധാരണക്കാരുടെ "ബോധമനസിലേക്ക്" പ്രവേശിക്കുകയില്ല. അഞ്ഞൂറുകോടി പ്രകാശവർഷങ്ങളിലെ വരെ കാര്യങ്ങൾ വരെ അറിയുമെങ്കിലും "ഇ ശ്രീധരൻ" എന്ന പ്രഗത്ഭനായ എൻജിനീയർക്ക് പോലും ശാസ്ത്രീയ അറിവുകൾ ഒരു മാറ്റവും വരുത്തില്ല.

. ഭൗതിക വാദത്തിന്റെയും വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെയും അടിസ്ഥാന തത്വങ്ങൾ താഴെ പറയുന്നവയാണ്:-

1. ഭൗതിക പ്രപഞ്ചമാണ് അല്ലെങ്കിൽ ഭൗതിക പഥാർത്ഥമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
2. ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും.
3.പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
4. ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
5. വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
6. ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
7. നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.
8. അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു.
. .സാധാരണ നടക്കാറുള്ള ചർച്ചാ യോഗങ്ങളിൽ ഒന്നും മേല്പറഞ്ഞവ കൂടുതലായി വിശദീകരിക്കാറില്ല. അതുകൊണ്ടു തന്നെ ഒരു നല്ല ശതമാനത്തിനും ഇവയെ കുറിച്ചൊന്നും വിശദീകരിക്കാനും കഴിയാറില്ല. അതിലൊന്നാണ് "ഏതൊന്നും അതാണ് താനും; എന്നാൽ അതല്ല താനും" എന്നത്. നമ്മുടെ മുന്നിൽ കാണുന്ന ഏതൊരാളും ഇപ്പോൾ കാണുന്ന അവസ്ഥ ആയിരുന്നില്ല പത്തു വർഷങ്ങൾക്ക് മുൻപ്. പത്തു വർഷങ്ങൾ അവരിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അപ്പോൾ അവർ ഇപ്പോൾ കാണുന്ന ആൾ അല്ല; എന്നാൽ ആണ് താനും. എപ്പോഴാണ് അവരിൽ മാറ്റം വന്നത്? ഇനിയും പത്തു വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഇപ്പോൾ കാണുന്ന ആൾ ആയിരിക്കില്ല. തീർച്ചയായും മാറ്റങ്ങൾ വന്നിരിക്കും. എപ്പോഴാണ്‌ മാറ്റങ്ങൾ വന്നത് അല്ലെങ്കിൽ വരുന്നത്? ഒരോ സെക്കന്റിലും വരുന്ന മാറ്റങ്ങൾ പിന്നീട് മാത്റം ആണ് നമ്മുടെ ശ്രധയിൽ വരുന്നത് എന്ന് മാത്റം.

. ."വൈരുധ്യാധിഷ്ഠിത ഭൗതിക വാദം" ശാസ്ത്രീയമായ പരിശോധനാ രീതി മാത്റമാണ്. അതിൽ ഒന്ന് മാത്റമാണ് "വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും ഉണ്ട് " എന്നത്. എല്ലാവരുടെയും "ശ്വാസ --ഉഛ്വാസം" പോലും ഇതിന്‌ ഉദാഹരണമാണ്. "അകത്തേക്ക് " എന്നതിന്റെ വിപരീതമാണ് "പുറത്തേയ്ക്ക് " എന്നത്. ജീവനുള്ള എല്ലാത്തിനും ഇത് ബാധകമാണ്. മറ്റൊന്നാണ് ജനനവും മരണവും. പ്രവർത്തനവും പ്രതി പ്രവർത്തനവും തമ്മിൽ വേർ തിരിക്കാനാവില്ല. ഇവയെല്ലാം വസ്തുതകൾ മാത്രമാണ്. നിർഭാഗ്യവശാൽ അതൊന്നും അദ്ദേഹത്തിന് മനസിലായിട്ടില്ല. "മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്റത്തെ" നേരിടാൻ ആകാത്ത സകല പിന്തിരിപ്പന്മാരും പച്ച നുണ പറഞ്ഞാണ് ആത്മീയ വാദത്തിന്റെ ചൂഷണം താരതമ്മ്യേന ചിന്താ ശേഷി കുറഞ്ഞ പാവപെട്ട ജനങ്ങളെ ഇല്ലാത്ത ദൈവങ്ങളുടേയും ചെകുത്താന്മാരുടെയും സ്വർഗ്ഗ--നരക പ്രേത--പിശാചുക്കളുടെയും ലോകത്ത്‌ പാവങ്ങളെ വലിക്കുന്നത്, അതിന് കണ്ടു പിടിച്ച നുണകളുടെ കൂമ്പാരമാണ് "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" "ഫാഷിസത്തിന്റെ തത്വ ശാസ്ത്റം" എന്ന തലകെട്ടിൽ അവതരിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ വാദഗതി "ദൈവത്തിന്റെ വിപരീതമാണ് ചെകുത്താൻ" എന്നും അവർ തമ്മിൽ തികഞ്ഞ ശത്രുതയിലാണ് എന്ന് തുടങ്ങുന്നവയാണ്. ദൈവവും ചെകുത്താനും കേവലം ആശയങ്ങൾ മാത്റമാണ്. ഏത് ആശയവും രൂപം കൊള്ളുന്നത് "തലച്ചോറ് " എന്ന ജൈവ പദാർത്ഥത്തിന്റെ ചിന്തയുടെ ഫലമാണെന്നും ചിന്തയെ ചിന്തിക്കുന്ന പദാർത്ഥമായ "തലച്ചോറ്" ൽ നിന്നും വേർതിരിക്കാനാവില്ല എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം. ഇതിന് നേരെ വിപരീതമാണ് "ആത്മീയ വാദം" അല്ലെങ്കിൽ ആശയ വാദം. "ആത്മാവ് " അല്ലെങ്കിൽ ദൈവം എന്നത് കേവലം ആശയം മാത്റമാണ്. ഒരു ആശയവും ശൂന്യത യിൽ നിന്നും ഉണ്ടാവില്ല.

. .പ്രകൃതി എല്ലാം സംവിധാനം ചെയ്തിരിക്കുന്നത് "വിപരീതങ്ങളിലൂടെ" ആണെന്നതാണ് "വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ" അടിസ്ഥാനം. ഇത് ചൂണ്ടി കാണിക്കുക മാത്റമാണ് ഹെഗലും എൻഗൽസും എല്ലാം ചെയ്യുന്നത്. ഭൂമിയുടെ രണ്ടു ദ്റൂവങ്ങളാണ് "ഉത്തരദ്റൂവവും" ദക്ഷിണ ദ്റൂവവും". ഇത് രണ്ടുമാണ് രണ്ടു കാന്തിക മണ്ഡലങ്ങളുടെ അടിസ്ഥാനം. പോസിറ്റീവും നെഗറ്റീവും തമ്മിലുള്ള സംഘടനമാണ് വൈദ്യുതിയുടെ അടിസ്ഥാനം. പോസിറ്റിവും പോസിറ്റീവും തമ്മിലും നെഗറ്റീവും നെഗറ്റീവും തമ്മിൽ പ്രവർത്തനം ഇല്ല. ഭൂമിയുടേ ഭ്രമണത്തിന്റെ അടിസ്ഥാനവും ഇത് തന്നെ. ഇതേ തത്വം തന്നെയാണ് ഫാൻ കറങ്ങുന്നതിന്റെ അടിസ്ഥാനവും. ഇത് ഒരു തത്വമായി അവതരിപ്പിക്കുകയാണ് എൻഗൽസ്‌ ചെയ്യുന്നത്. "വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്, സമരവും ഉണ്ട്". പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളിലും ഇത് കാണാം. ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ടാകും. തെക്കും വടക്കും പോലെ അല്ലെങ്കിൽ കിഴക്കും പടിഞ്ഞാറും പോലെ പരസ്പരം യോചിപ്പുമുണ്ട്; വിയോചിപ്പ്പുമുണ്ട്. നിങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറേക്ക് പോകും തോറും പടിഞ്ഞാറ് കിഴക്ക് ആയികൊണ്ടിരിക്കും. അതുപോലെ പടിഞ്ഞാറ് നിന്നും കിഴക്കോട്ടു പോകുംതോറും കിഴക്ക് പടിഞ്ഞാറ് ആയിക്കൊണ്ടിരിക്കും. നിങ്ങൾ എവിടെ നിൽക്കുന്നുവോ അവിടെ നാല് ദിക്കുകളും സംയോചിക്കും. കൂട്ടലും കുറക്കലും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ശ്വാസ - ഉച്ചവാസം പോലും ഇതിനുദാഹരണമാണ്. പുതിയത് ഇല്ലെങ്കിൽ പഴയതും ഇല്ല. ഇവയൊന്നും മനസിലാക്കാതെ "വൈരുധ്യ വാദം ഫാഷിസമാണ് " എന്ന് തട്ടിവിടുന്നത് സംഗപരിവാറിന്റെ ആത്മീയവാദത്തിന് അടിത്തറ നൽകാനാണ് എന്നതാണ് വസ്തുത. എല്ലാ മതങ്ങളും കടന്നു വന്നത് കൂട്ട കൊലപാതകങ്ങളിലൂടെയാണ് എന്ന വസ്തുത ശാസ്ത്റീയ ഭൗതിക വാദത്തിന് പച്ച നുണകൾ പടച്ചുവിട്ടുകൊണ്ട് മറയിടാം എന്നാണ് സംഗപരിവാറിന്റെ ധാരണ.

എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി.

എല്ലാവരും പറയുന്ന ഒരു കാര്യമാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയെ കുറിച്ച്. യഥാർത്ഥത്തിൽ ഒരു ശക്തിയല്ല; നിരവധി ശക്തികളാണ് ഉള്ളത്. ശാസ്ത്രീയ വീക്ഷണം അനുസരിച്ച് പ്രപഞ്ചം അനുഭവപെടുന്നത് പദാർധത്തിന്റെയും ഊർജത്തിന്റെയും രൂപതിലാണ്. സൗരയൂഥത്തിലെ സൂര്യന്റെയും സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെയും പരസ്പരമുള്ള അധിശക്തമായ പരസ്പര ആകർഷണം മൂലമാണ് സൗരയൂഥം ഇങ്ങനെ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപെട്ട ശക്തി സൂര്യന്റെ ചൂടും വെളിച്ചവും ആകർഷണ ശക്തിയും ആണ്. എന്നാൽ ഭൂമി എല്ലാ വസ്തുക്കളിലും ചെലുത്തുന്ന അതി ശക്തമായ ആകർഷണ ശക്തിയും ഒരു വലിയ ശക്തി തന്നെയാണ്. ഭൂമിയിൽ നിന്ന് മുപ്പത് ലക്ഷം കി.മീ. വരെ ഭൂമിയുടെ അതി ശക്തമായ ആകർഷണ വലയത്തിലാണ് നില കൊള്ളുന്നത്‌. എങ്കിൽ പോലും നമ്മുടെ ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും ഇന്നത്തെ പോലെ നിലനില്ക്കുന്നത് സൂര്യന്റെ ശക്തി മൂലം മാത്രം ആണ്. സൂര്യ പ്രകാശം ഇല്ലെങ്കിൽ ഭൂമി എല്ലായ്പ്പോഴും കർക്കിടക മാസത്തിലെ കറുത്ത വാവ് പോലെയായിരിക്കും. അവിടെ ജീവൻ ഉണ്ടായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ? സൂര്യന്റെ ചൂട് ഇല്ലെങ്കിൽ കടലിലെ ജലം ബാഷ്പ്പീകരിച്ച് മേലോട്ട് ഉയർന്ന് --ചൂട് ഇല്ലെങ്കിൽ വായുവിൽ ചലനം ഇല്ലാതെ; കാറ്റ് ഇല്ലാതെ മഴ ഉണ്ടാവുകയില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി എന്താണ്? അത് സത്യത്തിൽ നമ്മുടെ സൂര്യൻ തന്നെയാണ്. സൂര്യൻ ഇല്ലെങ്കിൽ ചൂട് ഇല്ല; കാറ്റ് ഇല്ല; മഴയില്ല; വെളിച്ചം ഇല്ല; ജീവ ജാലങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. എല്ലാം തരുന്ന സൂര്യനോട് ഇവയൊക്കെ തരണമേ എന്ന് പ്രാര്തിക്കണോ? ഇതിനെ ഏതെങ്കിലും പ്രാർഥിച്ച് എന്തെകിലും മാറ്റം വരുതാനാവുമൊ? ഇല്ല. .

. .തീർച്ചയായും പ്രകൃതി അത്ഭുതം തന്നെയാണ്. ഒരോന്നും എങ്ങനെ വേണമോ അത് അങ്ങനെ തന്നെയുണ്ട് താനും. മാതാവിന്റെ ഗർഭാശയത്തിൽ ഭ്രൂണം ആയി ജീവൻ ഉണ്ടാകുമ്പോൾ മുതൽ ഒരോ ഘട്ടവും കൃത്യമായ പ്ളാനിങ്ങിൽ തന്നെ എല്ലാം മുന്നോട്ടു പോകും. ജനിക്കുന്ന ശിശുവിന് ഉടനെ ശ്വസിക്കുന്നതിന് ആവശ്യമായ ശ്വാസ കോശവും കുഞ്ഞിന് ആവശ്യമായ മുലപ്പാൽ മാതാവിലും ഉണ്ടാകും. അത് എങ്ങനെ കുടിക്കണം എന്ന് ശിശുവിനെ പഠിപ്പിക്കേണ്ടതില്ല. വളരുന്ന ഓരോ ഘട്ടവും കൃത്യമായി മുന്നോട്ടു പോകും. വാർദ്ധക്യം വരെയും പിന്നീട് മരിച്ചുകഴിഞ്ഞാൽ മൃത വസ്തു എപ്രകാരം ജീർണിക്കണം എന്നെല്ലാം പ്ളാനിങ്ങിൽ ഉണ്ടാകും. എന്നാൽ എവിടെയെങ്കിലും തകരാറ് സംഭവിച്ചാൽ പ്രാർത്ഥിച്ച് പരിഹരിക്കാനും ആരും ശ്രമിക്കേണ്ടതില്ല. കൃത്രിമ ദൈവങ്ങൾക്കൊന്നും ഒരിടത്തും ഒന്നും ചെയ്യാനും ആവില്ല. നിർഭാഗ്യവശാൽ ജീവജാലങ്ങളുടെ നിലനിൽപ്പിനായി സ്ത്രീ ശരീരത്തിൽ പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സംവിധാനങ്ങൾ ഒരു മതവും മതത്തിലെ ദൈവങ്ങളും അംഗീകരിച്ചിട്ടില്ല. അവിടെ ഫ്രാങ്കോ മുളക്കന്മാരുടെ ക്രൂരതയാണ് നാം കാണുന്നത്.

.....                   (9497637445). 


///
//
​"ചിന്ത"യെ ചിന്തിക്കുന്ന ജൈവ പദാർത്ഥമായ "തലച്ചോറ് " ൽ നിന്നും വേർ തിരിക്കാനാവില്ല എന്നതാണ് ഭൗതിക വാദത്തിൽ കാറൽ മാർക്സിന്റെ അടിസ്ഥാനപരമായ കണ്ടെത്തൽ. ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും യഥാർത്ഥത്തിൽ രണ്ടു വിഭാഗങ്ങളാണ്. ഭൗതിക പ്രപഞ്ചമാണ് അല്ലെങ്കിൽ ഭൗതിക പദാർത്ഥമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം.
////
നാം മുന്നിൽ കാണുന്നതെല്ലാം "മായ" യാണ്, കാണാൻ കഴിയാത്ത ആത്മാവാണ് സത്യം എന്നാണ് ആത്മീയ വാദികളുടെ നിലപാട്. സത്യം "സത്യമല്ല" എന്നു സ്ഥാപിക്കാനാണ് എല്ലാ മതങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് വ്യക്തമാകാൻ "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്ന "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം കൂടി കാണണം.
യുക്തിരേഖ മാസിക പത്രാധിപർക്ക്.
''പ്രതികരണം"
സംഗ പരിവാറിന്റെ ഭീകര മുഖം.
."യുക്തി രേഖ" യിൽ ഏതാനം ലക്കങ്ങളിലായി "ഋഷികുമാർ" എന്നയാൾ "വൈരുധ്യ വാദം - ഫാഷിസം" എന്ന നിലയിൽ അവതരിപ്പിക്കുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന സംഗ പരിവാറിന്റെ ഭീകര മുഖം മറച്ചു വയ്ക്കുന്നതിനുള്ള അഭ്യാസങ്ങൾ മാത്റമാണ്.
അതിന് യുക്തിരേഖയുടെ പേജുകൾ ഉപയോഗിക്കുന്നതും ദുരൂഹമാണ്.
. .ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്നുവന്നതാണ് ആര്യന്മാർ. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. വധിക്കാതെ പിടികൂടിയവരെ അടിമകളാക്കി. അവരെ കൊണ്ട് പണിതുയർത്തിയതാണ് ഇന്ത്യയിലെ മഹാ അത്ഭുതങ്ങളായ "ശിലാ ക്ഷേത്രങ്ങളും മറ്റും. ബൈബിളിൽ "ഉല്പത്തി" ഭാഗത്തെ "ന്യായ പ്രമാണങ്ങളിൽ" ഒന്ന് "വെളിച്ചപ്പാടിനെ കാണരുത്; മുഹ്ര്‌ത്തം നോക്കരുത്" തുടങ്ങ്ങിയവ നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉറവിടം എവിടെ ആയിരുന്നു എന്നത് കൂടെയാണ്. ദ്രാവിഡരെ അസുരന്മാരും ആര്യന്മാരെ ദേവന്മാരും ആയി ചിത്രീകരിച്ചു. കള്ളവും ചതിയും ഒന്നും ഇല്ലാതിരുന്ന ഒരു കാലമാണ് നമ്മുടെ മാവേലിയുടേത്. മാവേലി ചെയ്ത ഒരു "കുറ്റം" അദ്ദേഹം "അസുര ചക്രവർത്തി" ആയിരുന്നു എന്നതു മാത്റമാണ്. .. .ഹരിഹരക്കുറുപ്പ്. പി എസ്, മാവേലിക്കര.
////
യുക്തിവാദി കമ്മ്യൂണിസ്റ്റ് ആകണമോ?
.
കമ്മ്യൂണിസ്റ്റ് യുക്തിവാദിയും ആയിരിക്കും. എന്നാൽ എല്ലാ യുക്തിവാദിയും കമ്മ്യൂണിസ്റ്റ് ആകണമെന്നില്ല. ഏത് സാമൂഹ്യ വിരുദ്ധനും യുക്തിവാദി ആകാം. തികഞ്ഞ സ്വാർത്ഥൻ സാമൂഹ്യ വിരുദ്ധനായ യുക്തിവാദി ആയിരിക്കും. മാർക്സിസവും സോഷ്യലിസവും അംഗീകരിക്കാൻ കഴിയാത്തവരെ ബൂർഷ്വാ യുക്തിവാദി ആയി കണക്കാക്കാം. സമൂഹത്തിന്റെ ഭാഗമായല്ലാതെ ആർക്കും നില നിൽക്കാനാവില്ല. കാരണം ഏതൊരു ഉത്പ്പന്നവും നിർമ്മിക്കപ്പെടുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ മറ്റുള്ളവരും ചേർന്നാണ്. അവിടെയാണ് സോഷ്യലിസം സാമൂഹ്യ നീതിയാകുന്നത്. കൂട്ടായ അദ്ധ്വാന ഫലം സമൂഹത്തിന്റെതാകണം എന്നതാണ് സോഷ്യലിസത്തിന്റെ നീതി. അതിനെതിരെ ചിന്തിക്കുന്നവർക്കും യുക്തിവാദി ആകാം. അവരാണ് മുതലാളിത്തം അംഗീകരിക്കുന്ന ബൂർഷ്വാ ബുദ്ധിജീവികൾ. സാമൂഹ്യ ശാസ്ത്റമായ മാർക്സിസം അംഗീകരിക്കാതിരിക്കുക എന്നാൽ ആത്മീയ വാദം അംഗീകരിക്കുക എന്ന് തന്നെയാണ് അർഥം. ഭൗതിക പ്രപഞ്ചമാണ്, അല്ലെങ്കിൽ ഭൗതിക പദാർത്ഥമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതിന് നേരെ വിപരീതമാണ് "ഭൗതിക പ്രപഞ്ചം ആകെ മായയാണ് " എന്ന ഭഗവത് ഗീത, അദ്ധ്യായം രണ്ടിലെ പ്റസ്‌താവന. ഇത് മാത്റമല്ല ശാസ്ത്റത്തിന് നിരക്കാത്ത ആത്മാവാണ് നിത്യവും സത്യവും, യഥാർത്ഥ ജീവിതം മരണാനന്തരമാണ് തുടങ്ങിയ നിരവധി വാദഗതികളെ മാർക്സിസം അംഗീകരിക്കാത്തവർ തത്വത്തിൽ പ്രോത്സാഹിപ്പിക്കുകയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധരാണവർ. അവർക്കും അവരുടേതായ യുക്തി കാണും. (ആരാണ് സാമൂഹ്യ വിരുദ്ധൻ എന്ന എന്റെ ബ്ലോഗ് 362 കാണുക). ( HARIHARA KURUP & SOCIALISM എന്ന എന്റെ FB ഗ്രൂപ്പിൽ കാണാം.)
//
///ഇതിന് നേരെ വിപരീതമാണ് "ആത്മീയ വാദം". നാം മുന്നിൽ കാണുന്നതെല്ലാം "മായ" യാണ്, കാണാൻ കഴിയാത്ത ആത്മാവാണ് സത്യം എന്നാണ് ആത്മീയ വാദികളുടെ നിലപാട്. സത്യം "സത്യമല്ല" എന്നു സ്ഥാപിക്കാനാണ് എല്ലാ മതങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് വ്യക്തമാകാൻ "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്ന "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം കൂടി കാണണം...... ബഹുഭൂരിപക്ഷവും മന്ദ ബുദ്ധികളാണ് എന്നത് പെരുംകള്ളന്മാർ മുതലെടുക്കുന്നു.
///////
ശിശിരം, മാവേലിക്കര 690107; 9497637445.
Like
Comment
Share