67. ബൂർഷ്വാ വിപ്ളവങ്ങൾ. യൂറോപ്യൻ നാടുകളിൽ വ്യവസായ വിപ്ളവങ്ങളെ തുടർന്ന് ഫ്യൂടൽ പ്റഭുക്കളുടെ ശക്തി ക്ഷയിക്കുകയും പുതിയതായി ഒരു സമ്പന്ന വർഗം രൂപം കൊള്ളുകയും ചെയ്തു. രാജാക്കന്മാരുടെ ശക്തി; സ്വന്തമായി സൈന്യങ്ങൾ വരെ ഉണ്ടായിരുന്ന പ്റഭുക്കന്മാർ ആയിരുന്നു. പ്റഭുക്കന്മാരിൽ നിന്ന് തുച്ചമായ പാട്ടത്തിനു ഭൂമി ഏറ്റെടുത്ത് വൻ തോതിൽ പരുത്തി കൃഷിയും കന്നുകാലി മേച്ചിൽ സ്ഥലങ്ങളും മറ്റും നടത്തി സമ്പന്നരായി മാറിയ ഇടത്തരക്കാരായിരുന്നവർക്ക് ധനം ഉണ്ടായെങ്കിലും അധികാരം ഒന്നും ഉണ്ടായിരുന്നില്ല. വ്യവസായ വിപ്ളവങ്ങളെ തുടർന്ന് വളർന്നു വന്ന തൊഴിലാളി വർഗ്ഗവും പുതിയ സമ്പന്ന വർഗ്ഗവും (Bourgeois) ചേർന്ന് ഫ്യൂടൽ പ്റഭുക്കളേയും രാജവാഴ്ചയേയും സായുധ വിപ്ളവങ്ങളിലൂടെ തകർത്ത് സ്ഥാപിച്ചതാണ് ബൂർഷ്വാ ജനാധിപത്യം എന്ന് അറിയപെടുന്ന ആധുനിക ജനാധിപത്യം. ഇതിന് ബൂർഷ്വാ വിപ്ളവങ്ങൾ എന്നാണ് പറയുക. ഇൻഡ്യയിൽ ഈ ഘട്ടം കഴിഞ്ഞിട്ടില്ല എന്നാണ് ചില സഘാക്കളുടെ വിലയിരുത്തൽ. ബൂർഷ്വാ വിപ്ലവങ്ങളിലൂടെ ഇല്ലാതാക്കപ്പെടുന്നത് പ്രധാനമായും രാജ വാഴ്ചയാണ്. എന്നാൽ രാജ വാഴ്ചയെ സംരക്ഷിച്ചു നിർത്തുന്നത് ഫ്യൂഡൽ പ്രഭുക്കളാണ്. രാജ വാഴ്ച തകർക്കപ്പെടുന്നതോടെ ഫ്യൂഡൽ പ്രഭുക്കളുടെ വാഴ്ചയും ഇല്ലാതാകും. രാജ വാഴ്ചയിൽ ഫ്യൂഡൽ പ്രഭുക്കൾക്ക് ആരെയും വധിക്കുന്നത് ഉൾപ്പെടെ എല്ലാ അധികാരങ്ങളും ഉള്ളവരാണ്. അപ്രകാരം അധികാരങ്ങളുള്ള പ്രഭുക്കന്മാരോ രാജ വാഴ്ചയോ ഇന്ത്യയിൽ ഒരിടത്തും ഇല്ല. കൈവശം ധാരാളം ഭൂമി ഉള്ളതുകൊണ്ട് മാത്രം അവർ ഫ്യൂഡൽ പ്രഭുക്കൾ ആകുന്നില്ല. ലെനിൻ ഒരു കൃതിയിൽ പറയുന്നത് കൊളോണിയൽ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ബൂർഷ്വാ വിപ്ലവങ്ങൾ കൂടി ആയിരിക്കും എന്നാണ്. ഇൻഡ്യയിൽ പാർലമെന്ററി ജനാധിപത്യം വളരെയേറെ വികസിച്ചതാണ്. എന്നാൽ ബൂർഷ്വാസി തങ്ങളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകും എന്നതും നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കണം. ജനാധിപത്യം എന്നാൽ യഥാർഥ ജനങ്ങളുടെ താത്പ്പര്യങ്ങൾ ആണ് സംരക്ഷിക്കപ്പെടുന്നത് എന്നത് നാം ബോധപൂർവം ശ്രദ്ധിക്കുക തന്നെ വേണം. ആധുനിക മുതലാളിത്തതോടൊപ്പം വളർന്നുവന്ന ബൂർഷ്വാ ജനാധിപത്യത്തിന്റെ പ്റത്യേകത അവിടെ മൂലധനശക്തികളുടെ താത്പര്യങ്ങളായിരിക്കും സംരക്ഷിക്കപെടുക എന്നതാണ്. കാരണം ബൂർഷ്വാ വിപ്ളവങ്ങളുടെ നേതൃത്വം മൂലധന ശക്തികൾക്ക് ആയിരിക്കും എന്നത് തന്നെ. മാർക്സ് അദ്ദേഹത്തിന്റെ "മൂലധനം" എന്ന കൃതിയിൽ "മൂലധനത്തിന്റെ ആദിമ സഞ്ചയം" എന്ന അധ്യായത്തിൽ മുതലാളിത്തത്തിന്റെ വളർച്ചയുടെ ചരിത്റം പരിശോധിക്കുകയാണ്.........."അമേരിക്കയിൽ സ്വർണവും വെള്ളിയും കണ്ടെത്തിയത്; അവിടുത്തെ ആദിവാസികളെ കടപുഴക്കി, അടിമകളാക്കി; ഖനികളിലിട്ടുകൊന്നത്; ഈസ്റ്റിൻഡീസിനെ കീഴടക്കാനും കൊള്ളയടിക്കാനും തുടങ്ങിയത്; കച്ചവടത്തിനായി കറുത്ത തൊലിക്കാരെ വേട്ടയാടി പിടിക്കാനുള്ള ഒരു നായാട്ടു ഭൂമിയായി ആഫ്രിക്കയെ മാറ്റിയത്;--ഇതെല്ലാം ആധുനിക മുതലാളിത്തത്തിന്റെ "അരുണോദയത്തെ" കുറിചു. അങ്ങനെ "മൂലധനം" ഭൂജാതമായത് ആപാദചൂടം; ഒരോ രോമാകൂപത്തിൽ നിന്നും ചോരയും ചളിയും ഒലിപ്പിച്ചു-കൊണ്ടാണെന്ന് മുതലാളിത്ത സമൂഹത്തിന്റെ ഉല്പത്തിയുടെ യഥാർഥ ചരിത്റം വിവരിച്ചുകൊണ്ട് മാർക്സ് തെളിയിച്ചു. "ന്യൂ ഇനഗ്ളന്ടിലെ പ്യൂരിട്ടന്മാർ, പ്രൊട്ടെസ്റ്റന്റ് മതത്തിന്റെ കൊടിപിടിച്ച "പക്വമതികൾ" 1703 ൽ അവരുടെ സഭയുടെ കൽപ്പന പ്രകാരം അമേരിക്കയിൽ നിന്നും പിടികൂടിയ ഒരോ റെഡ് ഇന്ടിയക്കാരെന്റെയും "ഉച്ചിതൊലിക്ക് " (വധിച്ചു എന്ന് ഉറപ്പുവരുത്താൻ ശിരസിലെ തൊലി എടുത്തിരുന്നു) 40 പവൻ വില നിശ്ചയിച്ചിരുന്നു. 1720-ൽ വില നൂറ് പവനാക്കി ഉയർത്തി. 1744-ൽ മസചുസെറ്റ്ബെ ഒരു പ്റത്യേക വർഗക്കാരെ കലാപകാരികളായി പ്റക്യാപിച്ച ശേഷം പന്ത്രണ്ടു വയസിൽ മേലെയുള്ള പുരുഷന്റെ ഉചി തൊലിക്ക് 100 പവൻ; തടവിൽ പിടിച്ചാൽ 105 പവൻ; കുട്ടികൾക്കും സ്ത്റീകൾക്കും 55 പവൻ വീതം വില നിശ്ചയിച്ചിരുന്നു. മുതലാളിത്തം കടന്നുവന്ന വഴികൾ...സമ്പത്ത് കുന്നുകൂട്ടുവാൻ നടത്തിയ കിരാത പ്റവർത്തികൾ. ഒരു തരത്തിലുമുള്ള ദൈവ വിശ്വാസങ്ങൾ ആർക്കും തടസ്സമായിരുന്നില്ല. വേട്ടപട്ടികളും ഉചിതൊലിയുരിക്കലും ദൈവവും പ്രകൃതിയും തങ്ങൾക്ക് നല്കിയ മാർഗങ്ങളാണെന്ന് ബ്രിടീഷ് പർലമെന്റ് പ്റഘ്യാപിച്ചു. (..................................................."മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" യെ കുറിച്ച് പറഞ്ഞ സഖാവിന് ഇതേകുറിച്ചൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല?).
2014 നവംബർ 30, ഞായറാഴ്‌ച
2014 നവംബർ 26, ബുധനാഴ്‌ച
66............സോഷ്യലിസവും പാർലിമെന്ടറി ജനാധിപത്യവും
66..സോഷ്യലിസവും പാർലമെന്ടറി ജനാധിപത്യവും...മഹാനായ കാറൽ മാർക്സ് ജനിച്ചത് 1818 മെയ് 5 നാണ്. അദ്ദേഹം അന്തരിക്കുന്നത് 1883 മാര്ച്ച് 14 നുമാണ്. 1857 ലാണ് ഇൻഡ്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം ആയി കണക്കാക്കുന്ന കലാപം ഇൻഡ്യയിൽ നടക്കുന്നത്. അതുവരെ ഇൻഡ്യയുടെ ഭരണം ഇന്ഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു. 1857 ലെ ഇന്ത്യയിലെ കലാപത്തെ തുടർന്ന് ഇന്ത്യയുടെ ഭരണം ബ്രിടീഷ് രാജ്ഞി ഏറ്റെടുത്തു. ആ കാലഘട്ടം ബ്രിട്ടന് ലോകം ഒട്ടാകെയായി സൂര്യൻ അസ്തമിക്കാത്ത സംബ്രാജ്യം ഉള്ള കാലമാണ്. അതായത് ഭൂ ഗോളത്തിന്റെ എല്ലാ ഭാഗത്തും ബ്രിട്ടന്റെ ഭരണം ഉണ്ടായിരുന്നു എന്ന് അർഥം.
............. ഇംഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയെ കണക്കിലെടുത്ത് മുതലാളിത്തം പൂർണ വളർച്ചയായെന്ന് കാറൽ മാർക്സ് വിലയിരുത്തി. ഇംഗ്ളണ്ടിൽ വിപ്ളവം നടന്നാൽ ലോകം ഒട്ടാകെ അതിന്റെ പ്റയോചനം ഉണ്ടാകും എന്ന് അദ്ദേഹം കരുതി. (അദ്ദേഹം ഒരു സാധാരണ മനുഷ്യൻ മാത്റം ആയിരുന്നു) എന്നാൽ ബ്രിട്ടനിൽ ഒന്നും സംഭവിച്ചില്ല. അദ്ദേഹം പിന്നീട് പറയുകയുണ്ടായി കൊളോണിയൽ ചൂഷണത്തിന്റെ ഫലം കിട്ടുന്ന ഇന്ഗ്ളന്ടിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപെടുവാൻ വിഷമമാണ് എന്ന്.
..............ഇംഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയെ വിലയിരുത്തി പറഞ്ഞത് ഇൻഡ്യയിലെ സ്ഥിതി ഇങ്ങനെ ആക്കുമെന്ന് അന്ന് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. "മാർക്സ് പറഞ്ഞത് മുതലാളിത്തം കഴിഞ്ഞാണ് സോഷ്യലിസം എന്നല്ലേ?" കാര്യങ്ങൾ ശരിക്കും മനസിലാക്കി; "മുതലാളിത്തം കഴിയാൻ" കാത്തിരിക്കുകയാണ് ഇവിടെ. കാറൽ മാർക്സിന്റെ കാലം പാർലിമെന്ററി ജനാധിപത്യത്തിന്റെ തുടക്കം മാത്റം ആണ്. അന്നത്തെ ഇന്ത്യയുടെ കാര്യം നമുക്കറിയാം. ലോകത്ത് ഇന്നുള്ള പല രാജ്യങ്ങളും അന്നുണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ മാർക്സിന് പാർലമെന്ററി ജനാധിപത്യത്തെ വിലയിരുത്താൻ സാധ്യമാകുമായിരുന്നില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കീഴടക്കി സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാംബ്രാജ്യം സ്ഥാപിച്ച ഇഗ്ളീഷ് ഈസ്‌റ്റിൻഡ്യാ കമ്പനി എന്ന മുതലാളിത്ത സ്ഥാപനത്തിന്റെ ഉടമസ്ഥർ ബ്രിട്ടനിലെ പ്രഭുക്കന്മാർ ആയിരുന്നു. പാർലമെന്റരി ജനാധിപത്യത്തിന്റെ ആദ്യ ഘട്ടത്തിൽ വോട്ടവകാശം സാമ്പത്തിക കഴിവിന്റെ അടിസ്ഥാനത്തിൽ മാത്റം ആയിരുന്നു. 1924.ൽ ലെനിനും അന്തരിച്ചു. അദ്ദേഹത്തിനും ആധുനിക കാലത്തെ പ്റായപൂർത്തി വോട്ടവകാശത്തെ വിലയിരുത്താനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
.............ഒരോ അഞ്ചു വർഷത്തിലും ജനങ്ങൾക്ക് ഭരണകൂടത്തിന്റെ സ്വഭാവം നിർണയിക്കാൻ കഴിയുന്ന സാഹചര്യം അന്ന് അവർക്ക് പരിഗണിക്കാൻ ആവുമായിരുന്നില്ല. ഒരോ രാജ്യത്തെയും സാഹചര്യങ്ങൾ നോക്കി മാത്റമേ പാർലമെന്ടരി മാർഗത്തിൽ സോഷ്യലിസം എത്റത്തോളം പ്റായോഗികം ആണ് എന്ന് തീരുമാനിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ സാഹചര്യങ്ങൾ സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ജനങ്ങളെ അണിനിരത്തുവാൻ പര്യാപ്തമാണ്. എന്നാൽ അത് ബൂർഷ്വാ ജനാധിപത്യം അങ്ങനെ തന്നെ സ്വീകരിച്ച് നടപ്പിലാക്കുകയല്ല.
............. ബൂർഷ്വാ ജനാധിപത്യത്തിന് ആ പേര് അർഥമാക്കുന്നതുപോലെ അതിന്റേതായ പ്രത്യേകതകളും ഉണ്ട്. ചരിത്രപരമായി തന്നെ അത് ബൂർഷ്വാസിയുടേത് ആണ്. സ്വാർഥതയുടെ ഏറ്റവും ഉയർന്ന രൂപം ആണ് മുതലാളിത്തം. സാമൂഹ്യ ചൂഷണത്തിന്റെ മൂർത്ത രൂപമാണ് അത്. അത് പ്രോത്സാഹിപ്പിക്കാനാണ് ഇൻഡ്യയിൽ തീരുമാനിച്ചത്. വളരെ കുറച്ചു ടയർ വ്യവസായികൾക്ക് വേണ്ടി ലക്ഷ കണക്കിന് റബ്ബർ കൃഷി ക്കാരെയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളെയും വഴിയാധാരമാക്കി കൊണ്ടാണ് കേരളത്തിലെ റബ്ബർ കൃഷി ബൂർഷ്വാസി തകർത്തുകളഞ്ഞത്. മുതലാളിത്തം എന്താണെന്ന് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണത്. ഇനിയും പെട്രോളിയം മേഖല റിലയൺസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കിയാലും അത് മനസിലാകും. മത തീവ്രതയുടെയും അടിസ്ഥാനവും വ്യക്തിഗത സ്വാർഥത തന്നെയാണ്.
............ ..സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം ആണ് സോഷ്യലിസം. മുതലാളിത്തവും സോഷ്യലിസവും ഒരിക്കലും പൊരുത്തപ്പെടാത്ത വൈരുധ്യങ്ങളാണ്. മുതലാളിത്തത്തിൽ പതിയിരിക്കുന്ന മൂലധനത്തിന്റെയും ജാതിമത ശക്തികളുടെയും പിന്തിരിപ്പൻ ആശയങ്ങളുടെയും അപകടം തൊഴിലാളി വർഗത്തെയും സാധാരണ ജനങ്ങളെയും ബോധ്യപെടുത്തി യഥാർഥ ജനങ്ങളുടെ ആധിപത്യം (ജനകീയ ജനാധിപത്യം) ആക്കി ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തെ മാറ്റിയെടുക്കണം. അവിടെ "ജനകീയ ജനാധിപത്യം" എന്ന ആശയം ചൂഷക വർഗങ്ങൾക്കെതിരെ പോരാടാനുള്ള ശക്തമായ ആയുധമായി ജനകീയ ജനാധിപത്യം മാറുന്നത് നമുക്ക് കാണാം. മുതലാളിത്തത്തിൽ (ബൂർഷ്വാ ജനാധിപത്യത്തിൽ) ജനകീയ ജനാധിപത്യം എന്ന നമ്മുടെ ഇപ്പോഴത്തെ "പരിപാടി" നമ്മെ ഒരിടത്തും എത്തിക്കുകയില്ല. (26 11 2014)2014 നവംബർ 22, ശനിയാഴ്‌ച
65. സോഷ്യലിസം പാർലമെന്ററി മാർഗത്തിൽ
65. സോഷ്യലിസം പാർലമെന്ററി മാർഗത്തിൽ....(SOCIALISM THROUGH PARLIAMENTARY DEMOCRACY).. ജീവിതം മുഴുവൻ പ്റസ്ഥാനത്തിനായി മാറ്റിവച്ച മഹത് വ്യക്തികളുടെ പേര് ഇവിടെ പരാമർശിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടല്ല. എന്നാൽ ചില വാചകങ്ങളിലെ ആശയങ്ങൾ പരിശോധിക്കാതെ ഇൻഡ്യയിലെ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാൻ ആവില്ലാത്തതിനാൽ അതും ഇവിടെ ചേർക്കുകയാണ്. ദയവായി ക്ഷമിക്കുക. സ. ഈ.എം.എസ് .ന്റെ ഒരു ചെറിയ കൃതിയാണ് "തൊഴിലാളി വർഗ രാഷ്ട്റീയത്തിന്റെ ശാസ്ത്റവും കലയും" എന്നത്. അതിന്റെ 53-തെ പേജിലെ ഒരു വാചകം ആണ് "ഇൻഡ്യയിലെ "ജനാധിപത്യം" ലെനിന്റെ രൂക്ഷമായ വിമർശനത്തിനു വിധേയമായ ബൂർഷ്വാ ജനാധിപത്യം ആണ്. ആ നിലക്ക് ബൂര്ഷ്വ പാർലമെന്ററി ജനാധിപത്യതിലുടെ ഇന്നത്തെ ഭരണ വർഗത്തെ അധികാര ഭ്റഷ്ടമാക്കുക എന്ന പ്റശനം ഉദിക്കുന്നില്ല". ഇവിടെ ഒരു ചെറിയ പിശക് സ.ഈ.എം.എസിന് സംഭവിക്കുന്നുണ്ട്. ലെനിൻ രൂക്ഷമായി എതിര്ക്കുന്നത് മുതലാളിത്ത വ്യവസ്ഥയെ ആണ്. (ഈ പുസ്തകത്തിന്റെ 21-മത്തെ പേജിൽ "മുതലാളിത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ചയുടെ ആവശ്യകതയെ കുറിച്ചും പറയുന്നുണ്ട്). "ഏറ്റവും നല്ല ബൂർഷ്വാ പാർലിമെന്ടരി ജനാധിപത്യവും തൊഴിലാളിവർഗത്തെ സംബധിച്ചിടത്തോളം "കൂലി അടിമത്തം" മാത്റം ആണെന്ന്. (ഭരണ കൂടവും വിപ്ലവവും) അതിനെയാണ് ഇവിടെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. എന്നിട്ട് അതിനാണ് "ജനകീയ ജനാധിപത്യ വിപ്ളവം" ആയി ചിത്റീകരിചിട്ടുള്ളത്. "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം" എന്നത് തെരഞ്ഞെടുപ്പ് -മന്ത്രറി സഭാ രൂപീകരണവും മറ്റും മാത്റം ആയിട്ടാണ് സ. ഈ.എം.എസ്. കണക്കാക്കുന്നത്. "കൂലി അടിമത്തം" എന്നാൽ പഴയ അടിമക്ക് ചങ്ങലയിൽ ബന്ധിച്ചിട്ടാണെങ്കിലും ഭക്ഷണവും കാലികൾക്ക് തുല്യമായ സംരക്ഷണവും ഉണ്ടായിരുന്നു. മുതലാളിത്തത്തിൽ തന്റെ അധ്വാന ശക്തി ഏത് ഉടമയ്ക്ക് വിൽക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്റം ആണ് അവനുള്ളത്. ഒരു ദിവസം പണി ഇല്ലെങ്കിൽ കൂലിയും ഇല്ല. അന്ന് അവൻ പട്ടിണിയാണ്. അതാണ് "കൂലി അടിമ"എന്ന് പറയുന്നത്. നാം ഇന്ത്യയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് ലെനിന്റെ ഭാഷയിൽ "കൂലി അടിമത്വം" മാത്രമാണ്. അതിന് ഇന്ത്യൻ തൊഴിലാളി വർഗം ഒരുക്കമല്ല എന്നാണ് 1950 കൾ മുതൽ ഇൻഡ്യ ഒട്ടാകെ കാണുന്ന മുരടിപ്പിന്റെ അടിസ്ഥാന കാരണം. ഈ "കാഴ്ചപ്പാടിൽ" നിൽക്കുന്നിടത്തോളം ഇതിന് മാറ്റം ഉണ്ടാവുകയില്ല. മുതലാളിത്തത്തിൽ അധ്വാന ഫലതിന് തൊഴിലാളി അർഹനല്ല. സോഷ്യലിസത്തിൽ മാത്റമേ പരോക്ഷമായിട്ടാണെങ്കിലും അധ്വാന ഫലത്തിന് തൊഴിലാളി അർഹനാവുകയയുള്ളൂ. ഇവിടെയാകട്ടെ സോഷ്യലിസത്തിന്റെ പ്റശ്നം ആലോചിക്കുന്നത് പോലും ഇല്ല. തുടർന്ന് അടുത്ത ഖണ്ണ്ടികയിൽ "ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ചിലപ്പോൾ ഭരിക്കാൻ അവസരം ലഭിച്ചാലും അവയ്ക്ക് സ്ഥിരത ഉണ്ടാവില്ല എന്നും (1957 ലെയും 1967 ലെയും കേരളതിലെ അനുഭവം ചൂണ്ടിക്കാട്ടി) അത് കൊണ്ട് പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കുന്നത് പോയിട്ട് സാമൂഹ്യ പരിഷ്ക്കരണങ്ങൾ പോലും സാധ്യമാവുകയില്ല" എന്നുമാണ്. സംസ്ഥാനങ്ങളിൽ എത്റ കാലം ഭരിക്കാൻ അവസരം ലഭിച്ചാലും സോഷ്യലിസത്തിലേക്ക് പോകാൻ ആവില്ല എന്നത് (ആദായ നികുതി ഉൾപ്പെടെ പ്റധാനപെട്ട വരുമാന മാർഗങ്ങൾ കേന്ദ്രത്തിനാണ്) പോലും ആ സഖാവ് കണക്കിലെടുത്തിട്ടില്ല. പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം ആവില്ല എന്ന പൊതുധാരണ അദേഹവും ശരിവച്ചു എന്ന് മാത്റം. സോഷ്യലിസം ഒരു പരമാധികാര രാഷ്ട്രത്തിൽ മാത്രമേ; അതായത് ഇൻഡ്യ ഒട്ടാകെ മാത്രമേ സാധ്യമാവുകയുള്ളു. എന്നാൽ അതിന് പാർലമെന്ററി മാർഗം തടസ്സമാണ് എന്ന് കരുതുന്നത് എന്താണ് സോഷ്യലിസം എന്ന് അറിയാത്തത് കൊണ്ടാണ്. ഒരു രാജ്യത്തെ ജനങ്ങളുടെ സർവ മേഖലകളിലെയും വികസനമാണ് സോഷ്യലിസതിൽ ഉണ്ടാകേണ്ടത്. കാർഷിക; വ്യാവസായിക; വിദ്യാഭ്യാസ; ആരോഗ്യ മേഘലകളിലെയെല്ലാം വികസനം സോഷ്യലിസ്റ് പ്ലാനിങ്ങിലൂടെ; എല്ലാ വിഭാഗം ജനങ്ങളുടേയും ബോധപൂർവമായ സഹകരണത്തോടെ മാത്രം സാധ്യമാകുന്നതാണ്. മുതലാളിത്തം എത്ര വികസിച്ചാലും അങ്ങനെയൊരു ലക്ഷ്യത്തിൽ എത്തിച്ചേരാനാവുകയില്ല; കാരണം ലാഭം ഇല്ലാത്ത മേഘലകളിലേയ്ക്ക് മുതലാളിത്തം കടന്നുചെല്ലുകയില്ല. നമ്മുടെ നാട്ടിലെ കൃഷിയുടെ കാര്യം മാത്രം എടുത്താൽ മതി. കൃഷിക്കാരൻ ആത്മഹത്യാ ചെയ്യേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. സായുധ വിപ്ലവത്തിലൂടെ; ജനാധിപത്യം ഇല്ലെങ്കിൽ അധികാരത്തിൽ എത്തിച്ചേരാം എന്നല്ലാതെ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാനാവില്ല. ഇന്ത്യയുടെ പരമാധികാരം കേന്ദ്ര ഗവണ്മെന്റിലും പാർലമെന്റിലും നിക്ഷിപ്‌തമാണ്. കേരളത്തിലെ 1957 ലെ ഈ.എം.എസ്. സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടത് "ക്രമസമാധാനനില തകർന്നു" എന്ന കാരണം പറഞ്ഞാണ്. സോഷ്യലിസം എന്ന ലക്ഷ്യം ഇഡ്യൻ ജനതയുടെ മുമ്പാകെ വയ്ക്കുകയും അത് എന്താണ് എന്ന് അവരെ പഠിപ്പിക്കുകയും തൊഴിലാളിവർഗത്തെ അതിനായി ആണി നിരത്തുകയും വേണം. ഏത് ആവശ്യത്തിനായാലും എല്ലാവരും നമ്മുടെ കൂടെ ഉണ്ടാകും എന്ന തെറ്റിദ്ധാരണയാണ് ഇപ്പോഴത്തെ "പരിപാടിയുടെ" ഏറ്റവും വലിയ ദൗർബല്യം.
2014 നവംബർ 19, ബുധനാഴ്‌ച
65.ഒരാൾ പാർട്ടി അംഗം ആകുന്നതിന് മുമ്പുള്ള വിപ്ളവബോധം
65.ഒരാൾ പാർട്ടി അംഗം ആകുന്നതിന് മുമ്പുള്ള വിപ്ളവ ബോധം എല്ലാം പാർട്ടി അംഗം ആയി പരിപാടിയെ കുറിച്ചുള്ള ക്ളാസ് കിട്ടുന്നതോടെ ഇല്ലാതാകും. യഥാർഥ തൊഴിലാളി വർഗത്തിൽ പെടുന്ന ഒരു സഘാവിനോട് സോഷ്യലിസതിനുള്ള വളർച്ച മുതലാളിത്തത്തിന് ആയില്ല എന്നും മുതലാളിത്തം പ്രോത്സാഹിപ്പികേണ്ട ഘട്ടം ആണെന്നും കേൾക്കുമ്പോൾ അയാൾ ഞെട്ടും; അമ്പരക്കും. പക്ഷെ ഒരക്ഷരം അയാൾ എതിര് പറയില്ല. കാരണം അപ്പോഴേക്കും പാർടി അയാളുടെ നിലനില്പ്പിന്റെ ഭാഗം കൂടി ആകും. പരിപാടി അന്ഗീകരിചില്ലെങ്കിൽ അയാൾ വഴിയാധാരം ആകും. മരിച്ചാൽ ഒരു രീത്തിനുള്ള അവകാശം പോലും അവന് ഇല്ലാതാകും. ബൂർഷ്വാസിയെ പ്റോത്സാഹിപ്പിക്കുന്നതും വർഗസമരം ആണെന്ന് അവൻ സമ്മതിക്കണം. അവൻ അതും സമ്മതിക്കും. നിലനില്പ് ഒരിക്കലും കുറ്റം ആയി കാണാൻ ആവില്ല. നിലനില്പിനായി സർക്കാർ സർവീസിൽ പോയ ആളാണ് ഞാൻ. എന്നാൽ ആ മർമ്മം ആണ് ഇവിടെ തുരുപ്പ് ചീട്ടായി ഉപയോഗിക്കുന്നത്. എന്നാൽ പിന്നീട് ആ സഘാവ് സ്വന്തം കടമ നിർവഹിക്കുക മാത്റമേ ചെയ്യുകയുള്ളൂ. വിമർശനം ഒഴിവാക്കാനും സ്വന്തം പദവി സംരക്ഷിക്കാനും മാത്റം ശ്റമിക്കും. പ്റകടനത്തിൽ പങ്കെടുക്കും; മുദ്രാവാക്യം വിളിക്കില്ല. അഥവാ മുദ്രാവാക്യം വിളിച്ചാൽ കൈ ഉയരില്ല. ശബ്ദവും കുറവായിരിക്കും. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഭാര്യയോട് പറയും; ഞാൻ വോട്ട് ചെയ്യും: നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം. ഇത് മകനും കേൾക്കും. ഇത് മൂലം മൂന്ന് വോട്ട് പ്റതിക്ഷിക്കുന്നിടത് രണ്ട് വോട്ട് കുറയും. കാരണം അവർക്ക് അമ്പലം; പള്ളി; SNDP; NSS; ദൈവം; മറ്റ് ജാതി സംഘടനകൾ എല്ലാം നോക്കണമല്ലോ. ഇത് എല്ലാവരുടെയും കാര്യം അല്ല.ചുരുങ്ങിയത് അഞ്ച് ശതമാനത്തിൽ താഴെ മാത്റം. (ചിന്തിക്കാൻ കഴിവ് ഉള്ളവർക്ക് മാത്റമേ ഇതൊക്കെ പ്റശനം ആവുകയുള്ളൂ.) ഇത് തുടർചയായി സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ പാർടി നിലനില്ക്കും. വളരില്ല എന്ന് മാത്റം. "എന്നെന്നും മുതലാളിത്തത്തിന്റെ കുറ്റിയിൽ കെട്ടിയിടാൻ ശ്റമിക്കുന്നവർക്ക് കുറ്റിയും പറിച്ച് ഓടേണ്ടി വരും" എന്ന് ഒരു സഘാവ് പറഞ്ഞപ്പോൾ പിറ്റേ ദിവസത്തെ "മുഖ പ്റസംഗം" "പാർടി പരിപാടിയേയും എതിര്ക്കുന്നോ?" എന്നായിരുന്നു. പരിപാടി എന്താണെന്നും എങ്ങനെ അത് നിലനിർത്തുന്നു എന്നും അങ്ങനെ നമുക്ക് മനസില്ലാകും.
.. ...........91.A LITTLE MORE ABOUT ME.
..........I was started my political life in CPI through AIYF during 1969. At that time, Com.EMS was the CM of Kerala and CPI was a partner of it. After some months C Achuthamenon became the CM of Kerala with the support of Congress. But, I could not afford the Congress coalition and I objected it whenever occasions gets. In the state Conference of CPI, Kerala during 1971 in connection with the 9th Party Congress, I was a delegate also. When the party Congress was over and co-operation with Congress was go on. During the next party Congress also I strongly objected the Congress connection. I was Jt. Secretary of CPI Thodupuzha Taluk Committee, 1974 and compelled to take the post of Taluk Committee Secretary, Thodupuzha. But I was mentally not in agreeing with the Congress-CPI connection. After 10th party Congress I left CPI because I could not afford CPI's political line.(I was silent for some period) During 1976, I got employment in Govt.Service. When CPI had withdraw the Congress connection and raised the slogan the unity of Communist movement I also agreed with the same. When understanding the "program" of CPI and CPIM, I cannot agree with the CPI program, National Democratic Front and I strongly supported the "Peoples Democratic Front of CPIM. According to me, CPI had not a target; a Working Class Government. They stands only for coalition with Congress. In 1985, I wrote to C. Achutha Menon that unity will happen only if we approving the "PEOPLES DEMOCRATIC FRONT"; but he was not agreed with it. At that time I was with CPI's service organization. When understanding the differences of CPI & CPIM program, I was with CPIM program. Then, in 1985 I joined Kerala NGO union with the membership of CPIM. During that period, I don't know the stands towards CAPITALISM. When I understood this, I had sent so many letters to CPIM Genl Secretary, then Com. Surjit; but all my efforts ends in vain. Without changing the attitude towards capitalism,and admitting socialism, the position of Indian working class movements will not change. I wrote 22 letters to Com.Harkishan Singh Surjit; during 2002 to 2005; to change the program with admitting a SOCIALIST INDIA THROUGH PEOPLES DEMOCRACY"; and during January, 2005 I had published a book by name "WHY SOCIALISM IS NOT ESTABLISHING IN INDIA?" (in Malayalam) with basic principles of Marxism and my criticism on program - 6-2; & 6-5 with a view to consider the criticism; must be examined party as a whole. As 12 years have been elapsed; nobody had anything mentioned about the basic principles contained in by book. On the allegation that I had criticized the "Program" I was expelled from the party during 3/2005. The contents of my criticism is placing before my comrades in these statements as blogs in FB. Any comrades having a mere sense will admit that it is impossible to place the entire matters in 5 minutes or 6 minutes during our conferences. In ordinary course; no discussion will be allowed in Conferences; and even in Party Congresses; it will not allowed; and only on the lines issued by CC in Party Congresses. How can we change the program; even in Branch Conferences will not allow to examine the contents of the "PROGRAM"? Now my membership admitted as a "candidate"; even though I have a history of 48 years in working class politics since 1969; and cannot attend conferences other than branch. (Hari harakurup P S).
.. ...........91.A LITTLE MORE ABOUT ME.
..........I was started my political life in CPI through AIYF during 1969. At that time, Com.EMS was the CM of Kerala and CPI was a partner of it. After some months C Achuthamenon became the CM of Kerala with the support of Congress. But, I could not afford the Congress coalition and I objected it whenever occasions gets. In the state Conference of CPI, Kerala during 1971 in connection with the 9th Party Congress, I was a delegate also. When the party Congress was over and co-operation with Congress was go on. During the next party Congress also I strongly objected the Congress connection. I was Jt. Secretary of CPI Thodupuzha Taluk Committee, 1974 and compelled to take the post of Taluk Committee Secretary, Thodupuzha. But I was mentally not in agreeing with the Congress-CPI connection. After 10th party Congress I left CPI because I could not afford CPI's political line.(I was silent for some period) During 1976, I got employment in Govt.Service. When CPI had withdraw the Congress connection and raised the slogan the unity of Communist movement I also agreed with the same. When understanding the "program" of CPI and CPIM, I cannot agree with the CPI program, National Democratic Front and I strongly supported the "Peoples Democratic Front of CPIM. According to me, CPI had not a target; a Working Class Government. They stands only for coalition with Congress. In 1985, I wrote to C. Achutha Menon that unity will happen only if we approving the "PEOPLES DEMOCRATIC FRONT"; but he was not agreed with it. At that time I was with CPI's service organization. When understanding the differences of CPI & CPIM program, I was with CPIM program. Then, in 1985 I joined Kerala NGO union with the membership of CPIM. During that period, I don't know the stands towards CAPITALISM. When I understood this, I had sent so many letters to CPIM Genl Secretary, then Com. Surjit; but all my efforts ends in vain. Without changing the attitude towards capitalism,and admitting socialism, the position of Indian working class movements will not change. I wrote 22 letters to Com.Harkishan Singh Surjit; during 2002 to 2005; to change the program with admitting a SOCIALIST INDIA THROUGH PEOPLES DEMOCRACY"; and during January, 2005 I had published a book by name "WHY SOCIALISM IS NOT ESTABLISHING IN INDIA?" (in Malayalam) with basic principles of Marxism and my criticism on program - 6-2; & 6-5 with a view to consider the criticism; must be examined party as a whole. As 12 years have been elapsed; nobody had anything mentioned about the basic principles contained in by book. On the allegation that I had criticized the "Program" I was expelled from the party during 3/2005. The contents of my criticism is placing before my comrades in these statements as blogs in FB. Any comrades having a mere sense will admit that it is impossible to place the entire matters in 5 minutes or 6 minutes during our conferences. In ordinary course; no discussion will be allowed in Conferences; and even in Party Congresses; it will not allowed; and only on the lines issued by CC in Party Congresses. How can we change the program; even in Branch Conferences will not allow to examine the contents of the "PROGRAM"? Now my membership admitted as a "candidate"; even though I have a history of 48 years in working class politics since 1969; and cannot attend conferences other than branch. (Hari harakurup P S).
2014 നവംബർ 15, ശനിയാഴ്‌ച
64. THE PROGRAMME MUST BE CHANGED#marxism
64. THE PROGRAM MUST BE CHANGED. ....
(15th November, 2014)
I am fully admitting the integrity and dedication during the life time spent by Com.EMS to set up the working class movement in India, especially forming CPI(M) in 1964. SA Dange and others sticked upon to merge the communist movement with Congress. But the policy of Dange based on the issue to promote Indian capitalism and the same is in time also. This is on a misunderstanding that socialism is impossible through Parliamentary system. We cannot establish socialism through armed revolution because socialism is a stage of society where the needs of the society developed through economic development. ........
Through armed revolution only we can reach in power in a country where no democracy is existing. After reaching in power the establishing of socialism only through socialist planning with the cooperation of all sectors of the society based on Marxian ideology. Now in India the constitution of India is a "Socialist" one and all opportunities to propagate the socialist ideas among the working class and common peoples and during the period before 1950s, we cannot imagine this.... We must give up the concept to promote the Indian capitalism by changing the "Program".
To understand what I am saying we must study the history of old Soviet Union since 1920s, ie, after the 4 years rebel war against the little Soviet Union and about 2.5 crores of men were killed. At the time when starting the process of establishing socialism, no industries where there and nothing to utilize such as capital; technology; raw materials; technicians, etc. But the working class and poor men; farmers with the socialism and the support of Marxian theory, there happened the wonder in the world. 25,000 employees formed themselves and they made wonderful things there.
And in India, during 1950s, the leaders decided to promote Indian capitalism without understanding what is CAPITALISM and what is the history of capitalism; what is the role can be made with Marxian theory and what role can be played by the working class. Only they can do to suffer hardships; more and more.
The first elected Communist State Government in India; in Kerala; in 1957; EMS Government invited BIRLA to start a Rayons factory (MAVOOR RAYONS; BY BIRLA; IN KERALA) and (LDF) Budhadeb Government, in West Bengal acquired 9127 farmers farm land to start a Car factory at Bengal by TATA was as a part of that decision. So since 1950s, Indian working Class are reluctant to co-operate with the working class movement in India because to promote capitalism means to promote exploitation. When decided to promote "CAPITALISM" bourgeois became our friend; the class struggle theory became vogue. On that decision; S A Dange and others proved that they didn't knew to what purpose Karl Marx invented the ideas as "MARXISM". On this conception; all bourgeois and capitalist countries such as USA; BRITAIN; FRANCE etc. countries can be see only friendly nations.
Since 1950s, (after 64 years since the decision) as there is no socialism before Indian Working class and decided to promote capitalism, most of the leaders (not everybody) have no ideas about socialism. They knew only about capitalism and according to them nothing to worry about promoting capitalism. They are considering politics as job. They don't know about poverty; financial hardships suffering by working class because most of them not belongs to working class family. But the working class those who joined in the movement; only understanding when they gained the class about the economical stand only in party class; they will not convince the necessity of promoting capitalism; will slowly quit the movement without racing any objection about the economical stand. Somebody who remains in the party; when the party became the means of existence and those who are on the top of any mass organisations. When they came over their position in such organisations; will became sleeping member or quit the party. So whatever hardships made to overcome the pathetic condition, all ends in vain.
..........So I request the leaders to consider to change the PROGRAM and will only capable to fulfil the responsibilities laid on working class movements in India.
2014 നവംബർ 9, ഞായറാഴ്‌ച
62. വിലക്കയറ്റം എങ്ങിനെ തടയാം?
62.വിലക്കയറ്റം എങ്ങിനെ തടയാം? പത്ത് കോടി പേരുടെ ഒപ്പ് ശേഖരിച്ച് ഡൽഹിയിൽ പത്തു ലക്ഷം പേരുടെ പ്റകടനത്തോടെ രാഷ്ട്റപതിക്ക് സമർപ്പിച്ചാൽ ഉടനെ കോണ്ഗ്രസൊ ബി.ജെ.പി.യോ റിലയന്സിന്റെ പക്കൽ നിന്നും എണ്ണ - പ്റകൃതി വാതക മേഘല ഏറ്റെടുത്ത് നമ്മുടെ ആവശ്യം നടപ്പിലാക്കിക്കളയും എന്ന വ്യാമോഹം ഒന്നും നമുക്കില്ല. അവർ നടപ്പാക്കുകയും വേണ്ട. സോഷ്യലിസ്റ്റ് ആശയഗതി എന്തെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ആക്കി നാം അതിനെ ഉപയോഗിക്കുന്നു എന്ന് മാത്റം. എന്നാൽ ഈ മുദ്രാ - വാക്യം ഉയർത്തുമ്പോൾ തന്നെ ഇന്ത്യയാകെ അതിന്റെ മാറ്റൊലി ഉണ്ടാകും. നമ്മുടെ മുദ്രാവാക്യം ഏറ്റുവിളിക്കാൻ; അതിനോട് യോജിക്കാൻ ധാരാളം ആളുകൾ ഉണ്ടാകും. ഈ മുദ്രാവാക്യം സാധാരണ ഗതിയിൽ "വില കയറ്റം തടയുക" എന്ന് പറയുന്നത് പോലെയല്ല; അത് നേടിയെടുക്കും വരെ ആ മുദ്രാ വാക്യം ഒരു ആയുധം ആക്കി ഉപയോഗിക്കും. എന്നാൽ ഒരു കാര്യം ഓർമയിൽ ഉണ്ടായിരിക്കണം. മുതലാളിത്തം പ്റോത്സാഹിപ്പിച്ച് സോഷ്യലിസത്തിലേക്ക് പോകാമെന്ന ധാരണ നമുക്കില്ല. "സാമ്പ്റാജ്യത്വം; മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം" എന്ന ലെനിന്റെ ചൂണ്ടികാട്ടൽ സത്യമെന്ന് തന്നെ നാം കണക്കിലെടുക്കുന്നു. മുതലാളിത്തത്തിൽ ചരക്ക് ഉത്പാദനം അടക്കം സമസ്ത മേഘലകളും ലാഭത്തിന് വേണ്ടി ഉള്ളതാണ്. മുതലാളിത്തം പ്റൊത്സാഹിപ്പിച്ച് വിലക്കയറ്റം തടയാമെന്ന് കരുതുന്നത് മുതലാളിത്തം എന്താണെന്നതിനെ കുറിച്ച് അടിസ്ഥാനപരമായ ധാരണകൾ ഇല്ലാത്തതുകൊണ്ടാണ്. "മുതലാളിത്ത ചരക്ക് ഉത്പാദനത്തിന്റെ ഒരോ യൂണിറ്റിലും മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു" എന്ന് മാർക്സ് "മൂലധനത്തിന്റെ" വിശകലനത്തിൽ വ്യക്തമാക്കുന്നു. എന്ത് ഉല്പാദിപ്പിച്ചാൽ ആണ് എത്റ അധികം ലാഭം കിട്ടുക എന്ന് മാത്റമാണ് മൂലധന ശക്തികൾ നോക്കുക. "മുന്നൂറ് ശതമാനം ലാഭം കിട്ടുമെങ്കിൽ അതിന്റെ ഉടമയെ കഴുവേറ്റുമെങ്കിൽ കൂടി മൂലധനം അതിനെ വിട്ടുകളയില്ല" എന്നാണ് മാർക്സ് ചൂണ്ടിക്കാട്ടുന്നത്. ലാഭം ഇല്ലാത്ത മേഘലയിൽ മൂലധനം താല്പ്പര്യം കാണിക്കുകയില്ല. സോഷ്യലിസ്റ്റ് സംപത്ഘടനയും ജനകീയ ജനാധിപത്യവും എന്ന പരിപാടി അന്ഗീകരിച്ചാൽ ഇപ്പോഴത്തെ പരിപാടി പോലെയല്ല. അത് നടപ്പിലാക്കാൻ ഉള്ളതാണ്. ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയും തൊഴിലാളി വർഗ ഭരണ കൂടം സ്ഥാപിക്കുകയും ചെയ്യുക എന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പ്റയാണം നാം ആരംഭിക്കുകയാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിലുള്ള ഇപ്പോഴത്തെ പരിപാടിയിൽ നില്ക്കുന്നിടത്തോളം വർഗ സമരം എന്ന മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട കണ്ടെത്തൽ; തൊഴിലാളി വർഗ്ഗത്തിന്റെ ഏറ്റവും പ്റധാനപെട്ട സമരായുധം നമുക്ക് പ്റയോഗിക്കാനാവുകയില്ല. സോഷ്യലിസം എന്ന ലക്‌ഷ്യം വരുമ്പോൾ വർഗ സമരം എന്ന സമരായുധം പ്റവർത്തിപഥത്തിൽ വരുമെന്ന് മാത്റം അല്ല; ഇൻഡ്യയിൽ സോഷ്യലിസ്റ്റ് ചേരി എന്നും മുതലാളിത്ത-സംപ്റാജ്യത്ത ചേരി എന്നും രണ്ട് ചേരി രൂപപെടുകയും ചെയും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)