469. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും അഴിമതി രഹിത രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ഉള്ള ഒരു അഭ്യർത്ഥന.(ഹരിഹരക്കുറുപ്പ്.പി എസ്., ഒരു ഇന്ത്യൻ പൗരൻ)
. .ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും അംഗീകരിക്കാത്ത ഹിന്ദുത്വ തീവ്റ വാദികളുടെ "നരേന്ദ്രമോഡി" സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ മൂലം ഇന്ത്യ മഹാ രാജ്യം അത്യന്തം ഭീകരമായ സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ തത്വങ്ങളോടൊന്നും യോചിക്കാത്ത ഹിന്ദുത്വ തീവ്റ വാദികൾ സ്വാതന്ത്റിയ സമര പോരാട്ടങ്ങളിലൂടെ ഉടലെടുത്ത ഇൻഡ്യയുടെ മതേതര സ്വഭാവവും ഇന്ത്യ മുക്കാൽ നൂറ്റാണ്ടോളം കൊണ്ട് നേടിയെടുത്ത എല്ലാ നേട്ടങ്ങളും ഇല്ലാതാക്കുന്നതിനെതിരെ; ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ജനാധിപത്യവും ഇല്ലാതാകുന്നതിനെതിരെ നൂറ്റി മുപ്പത്തിയഞ്ച് കോടിയിലധികം ജനങ്ങളുടെ ഭാവിയെക്കരുതി ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അഴിമതി രഹിത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പ്റസ്ഥാനങ്ങളും മുന്നോട്ടുവരണമെന്ന് ഇൻഡ്യയുടെ ഭാവിയിൽ ആശങ്കയുള്ള ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അപേക്ഷിക്കുന്നു. മഹാനായ ഡോ.ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണ ഘടനയിൽ തന്നെ ഉറപ്പുവരുത്തിയിട്ടുള്ള പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം മൂലം ദീർഘ കാലത്തെ അടിച്ചമർത്തൽ മൂലം സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റിനിർത്തപ്പെട്ടിട്ടുള്ള ദളിത് പിന്നോക്ക വിഭാഗങ്ങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും "സ്ഥിരം നിയമനങ്ങൾ" പൂർണമായും ഇല്ലാതാകുന്നതിലൂടെ അവസാനിക്കുകയാണ്. ഡോ. ബി ആർ അംബേദ്ക്കറോട് നീതി പുലർത്തുന്നതിനും ഇന്ത്യൻ ജനത ഒന്നായി അണി നിരക്കേണ്ടതുണ്ട്.
. ."സ്ഥിരം ജോലി" യും മെച്ചപ്പെട്ട വേതനഘടനയും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നവരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തും എന്നത് മാത്റമല്ല, അവരിലൂടെയാണ് രാജ്യത്തെ വ്യവസായമേഖല മുന്നോട്ടുപോകുന്നത്. അവരാണ് ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതും വീട് വയ്ക്കുന്നതും കാർ വാങ്ങുന്നതും കുട്ടികളെ നല്ല നിലയിൽ വിദ്യാഭ്യാസം ചെയ്യിക്കുന്നതും എല്ലാം. ആർക്കും സ്ഥിരം ജോലിയും മെച്ചപ്പെട്ട വേതനവും ഇല്ലാതാകുന്നത് ബാങ്കിങ് മേഖല ഉൾപ്പെടെ വ്യാവസായിക മേഖലയുടെ ആകെ തകർച്ചക്കാണ് വഴിവയ്ക്കുക. ഒരു രാജ്യത്തെ ജനങ്ങളെയാകെ ഒന്നായി കാണാൻ കഴിയാത്ത "ഹിന്ദുത്വ" രാഷ്ട്രീയത്തിന് സാമാന്യ ബുദ്ധി ഒരിക്കലും ഉണ്ടാകില്ല. സർക്കാർ ഖജനാവ് ശൂന്യമാകുന്നത് നികത്താൻ കണ്ടെത്തുന്ന എളുപ്പവഴിയാണ് അടിക്കടി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയർത്തുന്നത്. സമസ്ത മേഖലകളിലെയും അതിഭയങ്കരമായ വിലക്കയറ്റത്തിനാണ് അത് ഇടയാക്കുക.
. .ഭൂമി, വായു, ജലം, സൂര്യപ്രകാശം പോലെ നാം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും സേവനങ്ങളും ജാതിയോ മതമോ ഇല്ലാതെ, എന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെടുന്നവയാണ്. എല്ലാ മേഖലയിലേയും തൊഴിലാളികൾ കേവലം "മനുഷ്യർ" മാത്റമാണ്. എന്നാൽ ആരും "മനുഷ്യർ" ആകരുത്; "മനുഷ്യത്വം" പാടില്ല എന്നാണ് എല്ലാ വർഗീയ വാദികളുടെയും നിലപാട്. ഒരു അധ്യാപകന്റെയോ ഡോക്ടറുടെയോ അത് പോലെ മറ്റേതു മേഖലയിലെയും സേവനങ്ങൾക്കും ജാതിയോ മതമോ ഉള്ളവയല്ല. "ഹിന്ദു വൈദ്യുതി" എന്നോ "ഇസ്ളാം വൈയ്ദ്യുതി" എന്നോ ആർക്കും അവകാശപ്പെടാൻ ആവില്ല. പ്രകൃതി ദുരന്തമോ "കോവിട് 19" പോലുള്ള മഹാവ്യാധികളോ ഉണ്ടാകുന്നത് ജാതിയോ മതമോ അടിസ്ഥാനമാക്കി കാണാൻ ആവില്ല. ഒരു രോഗിക്കും തങ്ങളെ ഏതെങ്കിലും ജാതിയിലെയോ മതത്തിലെയോ ഡോക്ടർ ചികിൽസിക്കണം എന്നാവശ്യപ്പെടാൻ ആവില്ല. എന്നാൽ അനാവശ്യമായി ജനങ്ങളെ ജാതി മതത്തിന്റെ അടിസ്ഥാനത്തിൽ വേർപെടുത്തി പരസ്പരം ശത്റുക്കളാക്കുന്നവരേയും അത് രാഷ്ട്രീയ അടിസ്ഥാനമാക്കുന്നവരെയും സാമൂഹ്യ ദ്രോഹികളായി തന്നെ കാണണം.
. .ഇന്ത്യ ഒട്ടാകെ പൊതു മേഘലകളും ബാങ്കുകളും ഉൾപ്പെടെ ചുരുങ്ങിയത് ഒരു കോടി സ്ഥിരം തൊഴിൽ അവസരങ്ങളെങ്കിലും ഇല്ലാതാകും. ഒരു മേഖലയിലും ആർക്കും സ്ഥിരം തൊഴിൽ ഇല്ലാതാകുമ്പോൾ സ്ഥിരം ജോലി ലഭിച്ച് വിവാഹ ജീവിതം സ്വപ്നം കാണുന്നവർ എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിക്കും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുമ്പോൾ അത് ബാധിക്കുക ഇന്ത്യ ഒട്ടാകെ ഒരു കോടി കുടുംബങ്ങളെയാണ്. അതിൽ അമ്പത് ലക്‌ഷം മുന്നോക്ക വിഭാഗവും അമ്പത് ലക്ഷം പിന്നോക്ക വിഭാഗവും ഉൾപ്പെടും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നത് ബാധിക്കുക പ്രത്യക്ഷമായി ഒരു കോടി കുടുംബങ്ങളേയും പരോക്ഷമായി നൂറു കോടി കുടുംബങ്ങളേയുമാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും തകർന്നു തരിപ്പണമാകും എന്നതാണ് ബിജെപിയുടെ തുടർഭരണം ഇന്ത്യയിൽ ഇടയാക്കാൻ പോകുന്നത്. ഇതിൽ നിന്നും ഇന്ത്യൻ ജനതയ്ക്ക് മോചനം നേടാനുള്ള ഏക മാർഗം ഇന്ത്യയിൽ ഒരൊറ്റയാൾ പോലും ബിജെപിക്ക് ഒരു കാരണ വശാലും വോട്ടു ചെയ്യുകയില്ല എന്ന പ്രതിജ്ഞ എടുക്കുക മാത്രമാണ്.
. .എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇല്ലാതാകുമ്പോൾ സ്ഥിരം തൊഴിലും തൊഴിലാളി സംഘടനകളും ഇല്ലാതാകുമെന്നതും സംഘപരിവാറിന്റെ ലക്ഷ്യമാണ്. സർക്കാരിലേക്കുള്ള ധനാഗമ മാർഗങ്ങൾ എല്ലാം ഇല്ലാതാക്കുകയും സാമ്പത്തികബുദ്ധിമുട്ടിന്റെ പേരിൽ ജനങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
. . ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാലുഭാഗം ജനങ്ങളും ഇന്ത്യ ഒരു സോഷ്യലിസ്റ്റു രാജ്യമാകണം എന്ന കാര്യത്തിലുള്ള ജനതയുടെ അഭിപ്രായം അവരുടെ വിലയേറിയ വോട്ടവകാശം രേഖപ്പെടുത്തികൊണ്ട് തീർപ്പുകല്പിച്ചിട്ടുള്ളതും ആയത് ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗം ആയിട്ടുള്ളതും ആണ്. അവർ വോട്ടു ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് എന്നതുകൊണ്ടും കോൺഗ്രസ് അത് നടപ്പിലാക്കിയില്ല എന്നതുകൊണ്ടും സോഷ്യലിസത്തിന്റെ കാര്യത്തിലുള്ള ജനാഭിലാഷം ഇല്ലാതാകുന്നില്ല. സോഷ്യലിസത്തിനായി കോൺഗ്രസിന് വോട്ടുചെയ്ത ജനത ഇപ്പോഴും ഇന്ത്യയിൽ തന്നെ ഉണ്ട്. ഒരു നല്ല സാമൂഹ്യ വ്യവസ്ഥ ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യുടെ മുഴുവൻ പ്രകൃതി സമ്പത്തും എൽ ഐ സി ഉൾപ്പെടെ നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും വൻകിട കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഹിന്ദുത്വ തീവ്ര വാദികളുടെ നടപടികളെ ചെറുത്തു തോല്പിക്കേണ്ടത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഏത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും കടമയാണ്.
. .പൊതുമേഖലകളുടെ പ്രസക്തി അത് ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയുടെ (സോഷ്യലിസ്റ്റ് വ്യവസ്ഥ) ഭാഗം ആണെന്നതാണ്. അതിലെ ലാഭം പൊതു ഖജനാവിൽ എത്തും എന്നതും അത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും എന്നതുമാണ്. "മുതലാളിത്ത"ത്തിൽ മുതലാളിമാരുടെ സമ്പത്താണ് പൊതുമേഖലാ വ്യവസായത്തിൽ രാഷ്ട്രത്തിന്റെ സമ്പത്ത് ആകുന്നത്. അവിടെ കാറൽ മാർക്സിന്റെ "മിച്ചമൂല്യസിദ്ധാന്ത" ത്തിന്റെ പ്രയോഗമാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഹിന്ദുഭീകരരുടെ കാഴ്ചപ്പാട് പൊതുഖജനാവിൽ യാതൊരു വിഭവവും എത്തരുത് എന്നാണ്. പൊതുമേഖല യിൽ നിന്നും "കുംഭകോണങ്ങൾ" ബുദ്ധിമുട്ടാണ് എന്നതുകൊണ്ടാണ് അവയാകെ സ്വകാര്യ മേഖലക്ക് കൈമാറുന്നതും അങ്ങനെ കോടികൾ ഹിന്ദുത്വ വാദികൾ സംഭരിക്കുന്നതും അത് രാഷ്ട്രീയ അഴിമതിക്കായി ഉപയോഗിക്കുന്നതും. തൊഴിലാളിവർഗത്തിന്മേലുള്ള ചൂഷണം പരമാവധിയാക്കണം എന്ന അടിസ്ഥാനത്തിലാണ് ആർക്കും സ്ഥിരം തൊഴിലും മെച്ചപ്പെട്ട വരുമാനവും പാടില്ല എന്ന് മാത്റമല്ല കരാർ നിയമനവും ജോലി സമയം പന്ത്റണ്ട് മണിക്കൂർ ആക്കലും. കരാർ എടുക്കുന്നവർ നൽകുന്ന തുച്ഛവരുമാനവും പന്ത്രണ്ട് മണിക്കൂർ ജോലിയുമാണ് ഭാവി തലമുറയെ കാത്തിരിക്കുന്നത്.
. ."രാമരാജ്യ" ത്തിനായി നിലകൊള്ളുന്ന ഹിന്ദുത്വ തീവ്റവാദികൾ ലക്ഷ്യമിടുന്ന "രാമ രാജ്യം" യഥാർത്ഥത്തിൽ രാജ വാഴ്ചയാണ്. ഗാന്ധിജിയെപോലും വധിച്ചതിൽ അഭിമാനം കൊള്ളുന്നവർ ഇന്ത്യൻ ജനാധിപത്യം എങ്ങനെ ഇല്ലാതാക്കാമെന്നാണ് അവരുടെ ഓരോ നടപടിയും മൂലം തെളിയിച്ചുകൊണ്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് കൊണ്ട് മാത്റം ബിജെപി ജനാധിപത്യം അംഗീകരിക്കുന്നു എന്നതിന് അർത്ഥമില്ല. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. ഏത് തീരുമാനം എടുക്കുന്നതും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെയാണ്. കൃഷിക്കാർക്ക് എതിരെ സ്വീകരിച്ച കരിനിയമങ്ങളും പൗരാവകാശ നിഷേധങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവത്തോടെ ഉള്ളവയാണ്.ഇന്ത്യൻ ജനതയെ ആകെ അവർ ജനങ്ങളായി കരുതാൻ ഒരുക്കമല്ല. ഹിന്ദുക്കളെയാണ് അവരുടെ "ജനങ്ങൾ " ആയി കാണാൻ അവർക്ക് താത്പ്പര്യം. എന്നാൽ അവരുടെ യഥാർത്ഥ ലക്‌ഷ്യം ആയ "രാമരാജ്യം" ബ്രാഹ്മണാധിപത്യം ഉള്ള രാജവാഴ്ചയാണ് എന്നതുകൊണ്ടും അവിടെ "ജനാധിപത്യം" എന്ന തെരെഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതും ജനങ്ങൾ പൊതുവെ വിസ്മരിക്കുകയാണ് പതിവ്.