2019 ജൂൺ 22, ശനിയാഴ്‌ച

281. സോഷ്യലിസത്തിലേക്കുള്ള പാത...

                                                   281. സോഷ്യലിസത്തിലേക്കുള്ള പാത...
.............ഒരു രാജ്യത്തെ ജനങ്ങളെ ആകെ കണക്കിലെടുത്തു് ജനങ്ങൾക്ക് എല്ലാ മേഖലകളിലും ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. അതിനാണ് "സോഷ്യലിസ്റ്റ് പ്ളാനിങ് " എന്ന് പറയുക. എല്ലാവർക്കും പാർപ്പിടം; തൊഴിൽ; ഭക്ഷണം; വിദ്യാഭ്യാസം; മെച്ചപ്പെട്ട ചികിത്സ തുടങ്ങിയവയൊക്കെ മുൻകൂട്ടി പ്ളാൻ ചെയ്ത് വേണം സോഷ്യലിസത്തിലേയ്ക്ക് മുന്നേറാൻ. "മുതലാളിത്തം" എത്ര മാത്രം വളർന്നാലും ആ സ്ഥിതിയിലേക്ക്  എത്തിച്ചേരാൻ ആവുകയില്ല.  സായുധ വിപ്ലവത്തിലൂടെയും  ഒരിക്കലും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവുകയില്ല. നാം എടുക്കുന്ന നടപടികൾ തൊഴിലാളി വർഗത്തിനും സാധാരണ ജനങ്ങൾക്കും ബോധ്യപ്പെട്ടാൽ അവരുടെ കലവറ ഇല്ലാത്ത പിന്തുണ നമുക്കുണ്ടാകും. അതാണ് സോവിയറ്റ് യൂണിയനിലും ചൈനയിലും മറ്റും സംഭവിച്ചത്. 
............എന്നാൽ സോഷ്യലിസം എത്ര മഹത്താണെങ്കിലും മുതലാളിത്തത്തിന്റെ എല്ലാ ദോഷങ്ങളിലും നിന്ന് മുതലെടുത്തു ജനങ്ങളെ ദ്രോഹിച്ചു ഏത് മാർഗത്തിലും പണമുണ്ടാക്കി ആർഭാഡ ജീവിതം നയിക്കുന്ന ഒരു വലിയ വിഭാഗം ഏത് രാജ്യത്തും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയുള്ളവരുടെ സംരക്ഷകരായി "ജനാധിപത്യം സംരക്ഷിക്കാൻ" മുതലാളിത്തം പ്രമാണമാക്കി പ്രവർത്തിക്കുന്നവരുടേതായി രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകും. എളുപ്പത്തിനായി നമുക്ക് അവരെ "ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ" എന്ന് വിളിക്കാം. ഏത് മാർഗ്ഗത്തിലൂടെയും പണമുണ്ടാക്കാൻ ശ്രമിക്കുന്നവർ അങ്ങനെയുണ്ടാക്കുന്ന പണത്തിന്റെ വിഹിതം ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കും നൽകും. പകരമായി മുതലാളിയുടെ എല്ലാ കൊള്ളരുതായ്മകളും അനുസൂതം തുടർന്ന് നടത്താൻ ബൂർഷ്വാ രാഷ്ട്രീയകാരൻ സഹായിക്കും. ............ഇൻഡ്യയിൽ കേവലം "പതിനയ്യായിരം രൂപയിൽ" വ്യവസായം ആരംഭിച്ച ധീരുഭായി അംബാനി ആന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി അറുപത്തി അയ്യായിരം കോടി രൂപയുടേത് ആയിരുന്നു. അദ്ദേഹം അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റേതായി പത്രത്തിൽ വന്ന വിശേഷണങ്ങളിൽ ഒന്നാണ് "എനിക്ക് ലാഭം കിട്ടുമെന്നുള്ള കാര്യത്തിൽ "ശരി" മാത്രമേ ചെയ്യാവു എന്ന ഒരു നിർബന്ധവും എനിക്കില്ല" എന്നും "ഞാൻ ആരുടേയും അനുവാദത്തിനായി കാത്തു നിൽക്കാറുമില്ല" എന്നുമാണ്. മുതലാളിത്തത്തിന്റെ പ്രമാണമാണ് അത്. അദ്ദേഹം അന്തരിച്ചപ്പോൾ അനന്തരാവകാശികളായ മക്കൾ പിതാവിനേക്കാൾ എത്രയോ കൂടുതലായാണ് പണം ഉണ്ടാക്കുന്നതിനുള്ള കുതന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. 
..........എണ്ണ; പ്രകൃതി വാതക മേഖലകൾ അംബാനിമാരുടെ പിടിയിൽ നിന്നും മോചിപ്പിക്കാതെ ഇൻഡ്യയിൽ വില കയറ്റം തടയാനോ വ്യാവസായിക മേഖലകളിൽ മുന്നേറാനോ ആവില്ല. അടിക്കടി പെട്രോൾ-ഡീസൽ-പാചക വാതക വിലകൾ വർധിപ്പിക്കുന്നത് അതി രൂക്ഷമായ അവശ്യ സാധനങ്ങളുടെ വിലകൾ വർദ്ധിക്കുന്നതിനും നാണയ പെരുപ്പത്തിനും (കറൻസിയുടെ മൂല്യം നഷ്ടപ്പെടൽ) ഇടയാക്കുകയാണ്. 
...........പൊതുമേഖലകൾ സംരക്ഷിക്കുക; എണ്ണ-പ്രകൃതി വാതക മേഖല പൂർണമായും പൊതു മേഖലയിൽ നിലനിർത്തുക; മതേതര ഭാരതത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചു് പത്തു കോടി ഒപ്പ് ശേഖരണ പരിപാടിയിലൂടെ ഈ ആവശ്യങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയും അവരെ അതിനായി അണി നിരത്തുകയും വേണം.  ആ പോരാട്ടം സോഷ്യലിസ്റ്റു ആശയങ്ങൾ ജനങ്ങളിൽ എത്തിയ്ക്കുന്നതിനുള്ള അവസരം ആയി ഉപയോഗിക്കുകയും "രാഷ്ട്രീയം" എന്നാൽ ജനങ്ങളെ വഞ്ചിക്കുകയാണ് ; അഴിമതി നടത്തുകയാണ്  എന്ന ബൂർഷ്വാ രാഷ്ട്രീയം തുറന്നു കാണിയ്ക്കുകയും വേണം.  പൊതു മേഖലകൾ സ്വകാര്യവത്ക്കരിക്കുക എന്ന നിലപാട്  ബൂർഷ്വാ പാർട്ടികൾ ഒരിക്കലും തെരഞ്ഞെടുപ്പുകളിൽ വിഷയമാക്കാറില്ല.  തെരഞ്ഞെടുക്കപെട്ട ജന പ്റതി നിധികളെ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മറ്റു പാർട്ടികൾ  വിലയ്‌ക്കെടുക്കുന്ന  പ്രവണതയും തുറന്നുകാണിക്കണം. ജനകീയ ജനാധിപത്യത്തെ ജനങ്ങളിൽ എത്തിയ്ക്കുക എന്ന  കടമയാണ് ഇതിലൂടെ നാം ലക്ഷ്യമിടുന്നത്.

2019 ജൂൺ 18, ചൊവ്വാഴ്ച

280. തിരിച്ചടികളെ അതിജീവിക്കാൻ പാർട്ടി പരിപാടിയിൽ മാറ്റം വരണം.

                       280. തിരിച്ചടികളെ അതിജീവിക്കാൻ പാർട്ടി പരിപാടിയിൽ മാറ്റം വരണം.
......ഈകഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായത് ശക്തമായ ബിജെപിവിരുദ്ധ വികാരമാണ്. അവരെ തോൽപ്പിക്കാൻ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്തു. പാർട്ടിയുടെ അടിത്തറ തകരുന്നുണ്ട്. ഇന്ത്യ ഒട്ടാകെ. ബിജെപിയിലേക്ക് പോകുന്നുണ്ട് ഇന്ത്യ ഒട്ടാകെ. അത് കേരളത്തിലും ബംഗാളിലും ത്രിപുരയിലും സംഭവിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു.  അതിന്റെ കാരണമാണ് ഞാൻ 2005 മുതൽ പറയുന്നത്. അത് ആരും കാണുന്ന മട്ടില്ല. മുതലാളിത്ത ത്തിനും ഹിന്ദുത്വത്തിനും ബദലായി ഒരു ആശയവും രാഷ്ട്രീയ മണ്ഡലത്തിൽ ഇല്ല. 1950 - 60 കളിൽ ഉണ്ടായിരുന്ന പുരോഗമന സോഷ്യലിസ്റ്റു ആശയ ഗതികളെ ഇല്ലാതാക്കി. "പരിപാടിയിൽ" മാറ്റത്തിനായി എല്ലാവരും മുന്നോട്ടു വരണം. ഇപ്പോൾ ഒരു ഹരിഹര കുറുപ്പ് മാത്രമേ ഉള്ളതായി കാണുന്നുള്ളൂ.
............1920 കൾ മുതൽ മുപ്പതു വർഷങ്ങൾ കൊണ്ട് 1950 കൾ വരെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പ്രവർത്തിച്ചിരുന്നത് ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിനായിരുന്നു. 1950 കൾക്ക് ശേഷം ലക്ഷ്യത്തിൽ മാറ്റം വരുത്തി. ചൂഷണ വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതായി മാറി. ഏതു ആവശ്യത്തിനും തൊഴിലാളി വർഗത്തെ കൂടെ കൂട്ടാം എന്ന് കരുതി. 2019 വരെയുള്ള 69 വർഷങ്ങളിലെ തകർച്ച; തളർച്ച ആരുടേയും ശ്രദ്ധയിൽ വരില്ല; ഇന്നത്തെ സ്ഥിതി തന്നെ ഭാവിയിലും തുടരും എന്നനിലയ്ക്കാണ് കാര്യങ്ങൾ പോകുന്നത്.
..........."വർഗ സമരം" എന്നാൽ രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് - ഉള്ളവനും ഇല്ലാത്തവനും; ചൂഷകനും ചൂഷിതനും. അടിമയും ഉടമയും. കുലീനനും ഹീനനും. ഇൻഡ്യയിൽ അത് ചാതുർവർണ്യത്തിന്റെ രൂപത്തിൽ കൂടെയാണ്. 1950 കൾക്ക് ശേഷം മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വർഗ സമരം ഇല്ലാതായി. വർഗ സമരം അവസാനിക്കുക ചൂഷക വർഗങ്ങളുടെ സാമ്പത്തിക മേധാവിത്വം ഇല്ലാതാകുമ്പോഴാണ്. മുതലാളിത്തം പ്രോത്സാഹിപ്പിച്ചാൽ അതെങ്ങനെയാണ് ഇല്ലാതാക്കുക? പാർട്ടി പരിപാടി മാറണം. അതിനുള്ള ചർച്ചകൾ ഉണ്ടാകണം. അതിന്‌  പാർട്ടി കോൺഗ്രസുകൾ. വരെ കാത്തിരിക്കേണ്ടതില്ല. അതിനുമുമ്പ് തീരുമാനം ഉണ്ടാകണം. താമസിക്കുന്ന ഓരോ ദിവസവും തിരിച്ചുവരവ് കൂടുതൽ കൂടുതൽ ദുഷ്ക്കരമായി കൊണ്ടിരിക്കും. ഹിന്ദു വർഗീയ വാദികളുടെ പ്റവർത്തനം വളരെ വർധിച്ച രീതിയിൽ ആയികൊണ്ടിരിക്കും.
............മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം പ്രസ്ഥാനം "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആവുകയില്ല.