2022 ജനുവരി 29, ശനിയാഴ്‌ച

436. SOME BASIC FACTS WITH 'MARXISM".

                         436. SOME BASIC FACTS WITH 'MARXISM".

"MATERIALS" are the base of "MATERIALISM".
Without the living material "Brain", no thinking and no IDEAS will get us. The living material "Brain" of Karl Marx gave humanity the ideas of "MARXISM" and the "Brain" of ancestors of human races gave the ideas of so many GODs. Without brain and thinking of anybody, no ideas of anything will get anybody.
. .But religions will never admit this, and they are deadly against "scientific temper". They can't say from where the idedas are coming. It is a fact that all religious books contains "SCIENCE" only upto its period. Those who introduced those books only with the knowledge then available. So, in all religious books, "SUN" is not a "STAR" or EARTH not rotating the SUN or the shape of EARTH not as glob. Only fools will confirm in religious books. So "MANUSMRUTHI" not admitting ladies as an inevitable part of new generation and presented anything can be come out from face, chest, etc. But actual fact is that only joining together male and female, a new baby will get. It was the fundamental defect of "MANUSMRUTHI" which anybody have mere common sense and primary education will admit..
"MATHEMATICS" are wonderful world of ideas, but nobody considering as GODs.
. .Actually the main concept of GODs are some ideas and the same existing in various names and religions. Through the ideas of Gods, each religions killing each others by claiming that only their GOD as real GOD and others' are only FRAUD. Anybody can believe in any GOD as their personal right, but should not compel others also should believe the same GOD and also such "GOD" should not become a religious weapon of anybody.
.
.Everybody ignoring the basic facts that actually everybody are only human beings and creation of "nature" with common facts that the actual living fact is mere oxygen and common to all living things and to nature there are no HINDU/ISLAM/XIAN, only human beings even though some minor differences. If they have the minimum quality of "love" with each other, above utmost selfishness, the world will be happy to everybody. Problems are common to humanity in general like "COVID 19", and only can be solved through the unity of everybody without the narrow mind of religious concept.
. .We knew the religious books were introduced by somebody, were the outcome of their thinking such as "Manusmruthi" from Manu; Maha Bharatha of Veda Vyasa; Ramayana of Vatmeeki; Bible by Moses; "Khuran" of Mohammed; etc. Without considering the actual fact; that the contents of religious books are only connected with those who introduced such ideas; common peoples dealing their life with such ideas. But their actual facts; poverty and hardships; etc. remaining as such; because those are connected with physical or material circumstances; which are controlling by selfishness of somebody (bourgeois).
. ."Nature" which is creating and maintaining everything is actually "WONDERFUL" but will never react to prays of any artificial GODs.
//
.As per our CONSTITUTION, Art. 51A(h) following "scientific temper" is the fundamental duty of every citizens. I am following Indian Constitution and doing my duty. Don't use blunder stories as political weapon of anybody.
Like
Comment
Share

2022 ജനുവരി 26, ബുധനാഴ്‌ച

434. എന്താണ് വർഗ സമരം?

                                        434. എന്താണ് വർഗ സമരം?

. ."മാർക്സിസം" എന്ന തത്വശാസ്ത്റം അംഗീകരിക്കുന്നവരിലും അംഗീകരിക്കാത്തവരിലും ആശയകുഴപ്പം ഉള്ള ഒരു സാങ്കേതിക പദമാണ് വർഗ സമരം എന്നത്. "മാർക്സിസം" എന്ന തത്വ ശസ്ത്റം ആവിഷ്‌ക്കരിച്ച കാറൽ മാർക്സോ അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും നൽകിയ ഫ്രെഡറിക് എങ്കൽസോ തൊഴിലാളികളായിരുന്നില്ല. മിക്കവാറും എല്ലാ രാജ്യങ്ങളിലും "മാർക്സിസം" അംഗീകരിച്ച് പ്റവർത്തിക്കുന്നവരും യഥാർത്ഥ തൊഴിലാളി വിഭാഗത്തിൽ പെടുന്നവരായികൊള്ളണമെന്നില്ല. പിന്നെ എങ്ങനെയാണ് "വർഗസമരം" യാഥാർഥ്യമാകുന്നത്? സോഷ്യലിസ്റ്റ് ആശയങ്ങളോടൊപ്പം നിലകൊള്ളുക എന്നതാണ് വർഗ സമരത്തിൽ വിശ്വസിക്കുക എന്നതിന് പ്രായോഗിക അർഥം.

. .തികച്ചും സ്വാഭാവികമായ ഒരു വസ്തുതയാണ് "വർഗ സമര" ത്തിൽ അടങ്ങിയിരിക്കുന്നത്. ലോകത്ത് എല്ലായിടത്തും കായികമായ തൊഴിൽ ചെയ്യുന്നവർ മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആനുപാതികമായ രീതിയിൽ വേതനം ലഭിക്കുന്നവരോ അർഹിക്കുന്ന മാന്യമായ പരിഗണന സമൂഹത്തിൽ നിന്നും ലഭിക്കുന്നവരോ ആകണമെന്നില്ല. മാത്റമല്ല കായികമായ തൊഴിൽ ചെയ്യുന്നവർ കുറഞ്ഞ വേതനം ലഭിക്കുന്നവരും പൊതുവെ അവഹേളിക്കപ്പെടുന്നവരും ആയിരിക്കും എന്നതാണ് വസ്തുത. എന്നാൽ കായികമായ തൊഴിൽ ചെയ്യുന്നവരിൽ കൂടി മാത്റമാണ് യഥാർത്ഥത്തിൽ സമൂഹത്തിന്റെ നില നിൽപ്പിന് ആവശ്യമായ വസ്തുക്കൾ എല്ലാം സൃഷ്ടിക്കപ്പെടുന്നത്. അവർ ജോലി ചെയ്യുന്നത് എല്ലാവിധ അപകട സാധ്യതകളും നേരിട്ടുകൊണ്ടും പലപ്പോഴും ജീവൻ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലും ആയിരിക്കും. ഇരുമ്പ് - കൽക്കരി ഖനികളിൽ പണി ചെയ്യുന്നവർ ഇല്ലെങ്കിൽ ഒരു മൊട്ടു സൂചി പോലും ഉണ്ടാകില്ല എന്നതാണ് വസ്തുത. മറ്റ്‌ ഏത് മേഖലകളിൽ ഉള്ളവർ ജോലി ചെയ്യണമെങ്കിലും പണി ആയുധങ്ങൾ ഖനി തൊഴിലാളികളിൽ കൂടി മാത്റമേ ഉണ്ടാവുകയുള്ളു. സകലതും ഒന്നിന്റെ തുടർച്ച ആയിട്ടാണ് സൃഷ്ടിക്കപ്പെടുന്നത്.

..........മാർക്സിസം തൊഴിലാളി വർഗ്ഗത്തിന്റെ ചേരിയിൽ ഉറച്ചു നിൽക്കുന്നു; കാരണം തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പു തുള്ളികളിലാണ് ലോകം കെട്ടിപ്പടുത്തിരിക്കുന്നത് എന്നതുകൊണ്ട് തന്നെ. എല്ലാ കഠിനാദ്ധ്വാനങ്ങളും ചെയ്യേണ്ടത് അവനാണ്; എല്ലാ അപകട സാധ്യതകളും നേരിടേണ്ടത് അവനാണ്; എപ്പോഴും മരണത്തെ അഭിമുഖികരിക്കേണ്ടി വരുന്നതും അവനാണ്; മരണപ്പെടുന്നതും അവനാണ്; എല്ലാ കഷ്ടപ്പാടുകളും ദാരിദ്ര്യവും അനുഭവിക്കേണ്ടി വരുന്നതും അവനാണ്. മാർക്സിന്റെ ഒരു പ്രസിദ്ധമായ വാചകമാണ് "പണിയെടുക്കുന്നവൻ ഒന്നും നേടുന്നില്ല; നേടുന്നവൻ പണിയെടുക്കുന്നുമില്ല." ഏറ്റവും കരുത്തുറ്റ വർഗ്ഗവും തൊഴിലാളി വർഗമാണ്; അതുകൊണ്ടാണ് ഈ ലോകത്തെ തന്നെ മാറ്റി തീർക്കേണ്ട ചുമതല കാറൽ മാർക്സ് ഏൽപ്പിച്ചത് തൊഴിലാളി വർഗത്തിലാണ്.
. .കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
. .ലോകമൊട്ടാകെ പണിയയെടുക്കുകയും ജീവിതം ദുരിതപൂർണമായിരിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെയാകെ മോചനത്തിനായി "സോഷ്യലിസം" എന്ന ലക്‌ഷ്യം കാറൽ മാർക്സ് മുന്നോട്ടു വച്ചപ്പോൾ അതിന് എതിർക്കാനും ഒരു കാരണ വശാലും അത് അനുവദിക്കുകയില്ല എന്ന നിലപാടുമായി ലോകമൊട്ടാകെ ചെറുത്തു നിൽപ്പുണ്ടായി എന്നതും വസ്തുതയാണ്. ലോകത്ത് ആദ്യമായി "സോവിയറ്റ് യൂണിയൻ" എന്ന സോഷ്യലിസ്റ്റ് രാജ്യം ഉണ്ടായപ്പോൾ ആ രാജ്യത്തെ തകർത്തേ അടങ്ങുകയുള്ളു എന്ന നിലപാടാണ് അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ മുതലാളിത്ത രാജ്യങ്ങളും സ്വീകരികരിച്ചത്.
. ."സോഷ്യലിസ" ത്തോട് ഒടുങ്ങാത്ത ശത്റുതയാണ് ബൂർഷ്വാസിയും ചൂഷക വർഗ്ഗങ്ങൾ ആകെയും തുടരുന്നത് എന്നത് ഒരു വസ്തുതയാണ്. ഒറ്റയൊറ്റയായി പരിശോധിച്ചാൽ എല്ലാ വ്യക്തികളും വിഭിന്ന സ്വഭാവം ഉള്ളവരാണ്. "ധനം" ഉള്ളതുകൊണ്ട് മാത്റം ആരും ദുഷിച്ച സ്വഭാവം ഉള്ളവരോ അത് ഇല്ലാത്തതുകൊണ്ട് ആരെങ്കിലും സദ്സ്വഭാവികളോ ആകണമെന്നില്ല. കാറൽ മാർക്സിന് എല്ലാ സഹായങ്ങളും നൽകിയ ഫ്റഡറിക് എന്ഗൽസ്‌ ഒരു വ്യവസായിയുടെ മകനും വ്യവസായിയും ആയിരുന്നു.
.
. .സോഷ്യലിസം അംഗീകരിക്കുന്നവരും ഒരു കാരണവശാലും അത് പാടില്ല എന്ന് ശഠിക്കുന്നവരും ഉണ്ട് എന്നത് വസ്തുതയാണ്. സോവിയറ്റ് യൂണിയൻ നില നിന്നപ്പോൾ അതിനെ തകർക്കാൻ ലോകമൊട്ടാകെ
യുള്ള ചൂഷക വർഗ്ഗങ്ങൾ ഒറ്റകെട്ടായി അണിനിരന്നു. നിർഭാഗ്യവശാൽ കള്ളൻ കപ്പലിൽ തന്നെ ആയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി ഗോർബച്ചേവ് തന്നെ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുകയും അവിടത്തെ പാർട്ടിയെ നിരോധിക്കുകയും ചെയ്തു. വർഗ ശത്രുക്കൾ ഏതെല്ലാം വേഷം ധരിക്കും എന്നാർക്കും മുൻകൂട്ടി അറിയാൻ കഴിഞ്ഞെന്ന് വരില്ല. ഇന്ത്യയിലും കാര്യങ്ങൾ അങ്ങനെയാണ് സംഭച്ചിരിക്കുന്നത്. മുതലാളിത്തതോടൊപ്പം നിലകൊള്ളുക എന്നാൽ വർഗ ശത്രുക്കളോടൊപ്പം നിലകൊള്ളുക എന്ന് തന്നെയാണ് അർത്ഥം. നൂറു വർഷത്തെ അനുഭവം ഉണ്ടെങ്കിലും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന ചൂഷക വർഗ രാഷ്ട്രീയത്തോട് സന്ധി ചെയ്യാൻ ശ്രമിക്കുന്നവർ വർഗ ശത്രുക്കളുടെ പാളയത്തിൽ തന്നെയാണ്. "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തെ കുറിച്ച് വിദൂര ധാരണകൾ പോലും ഇല്ല എന്നതാണ് അടിസ്ഥാന പ്രശ്നം. സോഷ്യലിസം അംഗീകരിക്കുക എന്നാൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിൽ ചെയ്യുന്ന വിഭാഗങ്ങളോട് അനുഭാവം പ്രകടിപ്പിക്കുക എന്നാണ് അർഥം. അവരുടെ പ്രശ്നങ്ങൾ തങ്ങളുടേത് കൂടെയാണെന്ന് കരുതുന്നവരാണ് വർഗ സമരത്തിൽ വിശ്വസിക്കുന്നവർ. അങ്ങനെ ചിന്തിക്കുന്ന ജനങ്ങളെ ആകെയും തൊഴിലാളിവർഗ ചേരിയിൽ അല്ലെങ്കിൽ സോഷ്യലിസത്തിന്റെ ചേരിയിൽ മാത്രമേ കാണാനാവുകയുള്ളു. അവിടെ ധനിക-ദരിദ്ര വ്യത്യാസങ്ങൾ പൊതുവെ പ്രശ്നം ആകുന്നില്ല എങ്കിൽ പോലും സാമ്പത്തിക ശേഷിയുള്ളവർ കൂടുതലായും ചൂഷക വി ഭാഗങ്ങളോട് ഒപ്പമായിരിക്കും അണി നിരക്കുക. കേരളത്തിൽ സ.ഇ എം എസ് ഉൾപ്പെടെയുള്ളവർ സോഷ്യലിസ്റ്റ് ചേരിയോടൊപ്പം അണിനിരന്നത് സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി അംഗീകരിച്ചുകൊണ്ടാണ്. അതുപോലെ ചൂഷക വർഗ ചേരിയിൽ അണിനിരക്കുന്നവർ എല്ലാവരും സമ്പന്നരും ആകണമെന്നില്ല. എന്നാൽ നിർദ്ധനരായവർ വളരെ ദുർലഭമായി മായി ചൂഷക വർഗ ചേരിയിൽ കാണപ്പെടുന്നുള്ളു. അവരെയാണ് "പെറ്റി ബൂർഷ്വാസി" (ദരിദ്രർ എങ്കിലും ചൂഷകരോടൊപ്പം നിലകൊള്ളുന്നവർ) എന്ന് പറയുക.

. .തികച്ചും സങ്കുചിത ചിന്താഗതിയും സ്വാർത്ഥതയും മാത്റം കൈമുതലായുള്ള കുറേയാളുകളും സമൂഹത്തിൽ ഉണ്ടെന്നതും വസ്തുതയാണ്. സമൂഹത്തിനാകെയും എന്ത് സംഭവിച്ചാലും അതൊന്നും തനിക്ക് അറിയുകയേ വേണ്ട എന്ന നിലപാടാണ് അങ്ങനെയുള്ളവർക്ക്. സാധാരണ ജനങ്ങളിൽ പൊതുവെ കണ്ടുവരുന്ന പ്രവണത മറ്റുള്ളവരെ അനുകരിക്കുക എന്നതാണ്. മനുഷ്യരിൽ മാത്രമല്ല പൊതുവെ എല്ലാ ജീവജാലങ്ങളിലും ഈ പ്രവണത കാണാം. ഇങ്ങനെയുള്ളവരെ വഞ്ചിക്കുക എന്നത് സങ്കുചിത ചിന്താഗതിയും സ്വാർത്ഥതയും മാത്റം കൈമുതലായുള്ളവർക്ക്‌, പ്റത്യേകിച്ചും അവർ സാമ്പത്തിക ശേഷി കൂടിയുള്ളവർ ആണെങ്കിൽ വളരെ എളുപ്പമാണ്. സോഷ്യലിസ്റ്റ് ആശയങ്ങൾക്കെതിരെ ഇങ്ങനെയുള്ളവർ പ്രവർത്തിക്കുക ദൈവങ്ങളെയും ജാതി--മത ചിന്താഗതി ഉള്ളവരെ അണിനിരത്തിക്കൊണ്ടായിരിക്കും.
////