2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

59.കുടുബം , സ്വകാര്യ സ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉത്ഭവം

                   59.കുടുംബം , സ്വകാര്യ സ്വത്ത്‌, ഭരണകൂടം  എന്നിവയുടെ ഉത്ഭവം.........  സസ്യങ്ങൾ  ഒഴികെയുള്ള ജീവജാലങ്ങൾക്കെല്ലാം  തലചോറുണ്ട്.  അളവിൽ വ്യത്യാസം ഉണ്ടാകും എന്നുമാത്റം.  എന്നാൽ മനുഷ്യന്റെ    തലച്ചോറിൽ   മാത്റം  ഒട്ടേറെ  വ്യത്യാസങ്ങൾ ഉണ്ട്. അതും  മഹാ അത്ഭുതങ്ങളിൽ വരും.   ചിലർക്ക്   ചിന്തിക്കാൻ  അസാമാന്യ  കഴിവുകൾ  ഉള്ളവരാകും. പൊതുവെ  കാണുന്ന  സ്വഭാവം മറ്റുള്ളവരെ അനുകരിക്കലാണ്.   അത് വളരെ എളുപ്പമാണ്.  വളരെ അപൂർവമായി  അസാമാന്യ  ചിന്താശേഷി  കാണിക്കുന്നു. അങ്ങനെയുള്ളവരാണ്  അസാമാന്ന്യ പ്രതിഭകൾ  ആകുന്നത്.   ചിലർ  ഗണിത ശാസ്ത്രത്തിൽ ആയിരിക്കും പ്രതിഭകൾ. ചിലർ സാഹിത്യ കാരന്മാരാകും. ചിലർ  ഗായകരാകും. ചിലർക്ക്  വാസന  ചിത്റ    രചനയിലാകും. മഹാഭാരതം, ഭാഗവതം തുടങ്ങിയവ  രചിച്ച വേദ വ്യാസൻ  ഒരു മഹാ പ്രതിഭ  ആയിരുന്നു. എന്നാൽ മനസ്സ് ശുദ്ധമായിരുന്നില്ല.   ബ്രാഹ്മ്ണ മഹത്വം സ്ഥാപിക്കലായിരുന്നു ആ കൃതികളുടെ പ്രധാന  ഉദ്ദേശം. ബ്രമ്മാവിന്റെ  മുഖത്  നിന്നാണ്  ബ്രാഹ്മണൻ  ഉണ്ടായത് എന്നാണ്  പറയുക. ബ്രമ്മാവ്  തന്നെ ഒരു സാങ്കല്പ്പിക  കഥാപാത്റം  ആണ്.  പിന്നെയാണ്  മുഖത്  നിന്ന്   ബ്രാഹ്മണൻ ജനിക്കുക.  ഇതിന്റെ ഭാഗമാണ്  ചാതുർ  വർണ്യ വ്യവസ്ഥ.   കോടികണക്കിന്  ആളുകൾ  ജാതിയുടെ പേരിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നതും ഇതിന്റെ ഭാഗമാണ് .  മഹാഭാരതം വായിക്കുന്ന ആർക്കും  സാമാന്യ ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ അവയൊക്കെ സാങ്കല്പ്പിക കഥകൾ  ആണെന്ന് കാണാൻ കഴിയും.   സൂര്യന്റെ പുത്രനായിട്ടാണ് "കർണ്ണൻ" ജനിച്ചത് എന്നാണ്   പറയുക.  (ഇത് പോലെ എല്ലാം പരിശോധിക്കണം)  (അതൊക്കെ വിശ്വസിചിട്ടാണ്   മന്ദബുദ്ധികളായ വര്ഗീയ വാദികൾ  അവയെ എല്ലാം ഉപയോഗിച്ച്   ഹീനമായ രാഷ്ട്രീയ ലക്‌ഷ്യം നേടാൻ ശ്രമിക്കുന്നത്.   യേശു കൃസ്തുവും  ഒരു അസാമാന്യ  പ്രതിഭ  ആയിരുന്നു. രണ്ടായിരം വർഷങ്ങൾക്ക്  മുൻപ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ  ഇന്നും പലർക്കും പിടി കിട്ടാത്തവയാണ്.   "മറ്റുള്ളവർ നിങ്ങളോട്  എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ;  നിങ്ങൾ അവരോടും അങ്ങനെ പെരുമാറണം";  ശിശുക്കളുടെ ഹൃദയ ശുദ്ധി ഉണ്ടാകണം; സ്വർഗത്തിൽ  ഉണ്ടെന്നു കരുതുന്ന എല്ലാ സുഖ സൗകര്യങ്ങളും ഭൂമിയിലും ഉണ്ടാകണം;  തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്.   യേശുവിന്റെ  ജനനം   സാധാരണ  ജനനത്തിൽ  മാത്റമേ  കാണാനാവുകയുള്ളൂ. എന്നാൽ വയലിൽ  നിന്ന്  പണി കഴിഞ്ഞ് വരുന്ന ദാസന്  ഭക്ഷണം  കൊടുക്കാതെ വീട്ടിലെ ജോലി കൂടി ചെയ്ക്കുന്നതിനെ കൃസ്തു ചോദ്യം ചെയ്യുകയാണ്.............. ...മാർക്സിസം എന്ന തത്ത്വശാസ്ത്റം  ലോകജനതയ്ക്ക് സംഭാവന ചെയ്തത് കാറൽ മാർക്സും ഫ്രെടരിക്  എങ്കൽസും  ചേർന്നാണ്. ഫ്രെടരിക്  എങ്കൽസിന്റെ  ഒരു കൃതിയാണ്  കുടുംബം, സ്വകാര്യ സ്വത്ത്‌ , ഭരണകൂടം  എന്നിവയുടെ ഉത്ഭവം  എന്നത്. ആ കൃതിയിൽ ഇന്നത്തെ മനുഷ്യന്റെ  പൂർവികർ  വാലില്ലാത്ത കുരങ്ങു  വർഗത്തിൽ നിന്ന് രൂപാന്തരം  പ്റാപിച്ചാണ്  ഉണ്ടായത് എന്ന ഡാർവിന്റെ  പരിണാമ സിദ്ധാന്തം അന്ഗീകരിക്കുന്നത്.  പ്റാചീന മനുഷ്യന്  മറ്റുള്ള  ജീവികളെ അപേക്ഷിച്ച് രണ്ടു കാലിൽ നിവർന്നു നില്ക്കാൻ കഴിഞ്ഞതും  രണ്ടു കൈകളിലെയും പെരുവിരൽ മറ്റുള്ള വിരലുകളുമായി യോജിപ്പിച്ച്  ഉപയോഗിക്കാൻ കഴിഞതും  മനുഷ്യനെ വ്യത്യ്സ്തനാക്കി.  രണ്ടു കണ്ണുകൾ കൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞത് കൂടുതൽ നന്നായി വസ്തുവിനെ കാണാൻ  പ്റാപ്തനാക്കി.  നാം നാട്ടിൽ കാണുന്ന സാധാരണ കുരങ്ങുകൾക്കും  ഈ കഴിവുണ്ട്.  നായക്കും  അതിന്  കഴിവുണ്ട്. അതിന്റേതായ വ്യത്യാസവും  അവയ്ക്കുണ്ട്.                                     

2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

58. ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും.

                                   58.  ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും.                                                    മാർക്സിസതിലെ ശാസ്ത്റീയമായ  പ്റപഞ്ച വീക്ഷണമാണ് ഭൗതികവാദം. ശാസ്ത്റീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അങ്ഗീകരിക്കുന്നു. ആവർത്തിച്ച്       തെളിയിക്കാൻ കഴിയുന്നതിനെ  മാത്റമേ ശാസ്ത്റം ആയി പരിഗണിക്കുകയുള്ളൂ. നാം ചുറ്റും കാണുന്നതെല്ലാം  വൈരുധ്യങ്ങളിലൂടെ  യാണ് മുന്നോട്ടു പോകുന്നതെന്ന്  കാര്യങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്നവർക്ക്  മനസിലാക്കാൻ കഴിയും.  ഭൂമിയുടെ  ദക്ഷിണ ദ്രൂവവും ഉത്തര ദ്രൂവവും  വസ്തുതയാണെന്ന പോലെ  വൈദ്യുതിയുടെയും  പോസിറ്റീവും നെഗറ്റീവും ചേർന്നാൽ മാത്രമേ  വൈദ്യുതി  ആവുകയുള്ളൂ.  പ്രകൃതിയിലെ എല്ലാ കാര്യങ്ങളും  സംവിധാനം ചെയ്തിരിക്കുന്നത് വൈരുധ്യാധിഷ്ഠിത  രീതിയിലാണ്.  ജനനവും മരണവും ചേർന്നാൽ ജീവിതമായി.  ജീവിതത്തെ ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നും  മാറ്റാനാവുകയില്ല.  സ്വർഗ്ഗവും നരകവും;  ശരിയും തെറ്റും;  സത്യവും അസത്യവും......2.ഏതെങ്കിലും രൂപത്തിലുള്ള പദാർഥത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ;   ശാസ്ത്റീയമായി  തെളിയിക്കാൻ   കഴിയാത്തതിനെ ഒന്നും മാർക്സിസം  അന്ഗീകരിക്കുന്നില്ല.  ഗണിത ശാസ്ത്റം  ആശയങ്ങളുടെ ലോകം ആണ്.  ഇന്ന്  ലോകം മുന്നോട്ടു പോകുന്നത്  യഥാർഥത്തിൽ  ഗണിത  ശാസ്ത്റത്തിന്റെ  ഗുണം  കൊണ്ടാണ്.  ശാസ്ത്ങ്ങറളുടെയും ശാസ്ത്റം  എന്നാണു  ഗണിത  ശാസ്ത്റതെ  വിവക്ഷിക്കുന്നത്.  നിങ്ങൾ എത്റ വലിയ സംഘ്യ എടുത്താലും     അത്  അത്റയും "ഒന്ന് " കളുടെ കൂട്ടം ആണെന്ന് കാണാൻ കഴിയും. അതിൽ നിന്ന് "ഒന്ന് "  മാറ്റിയാൽ പിന്നെ പഴയ സംഘ്യ ഇല്ല.  മാനവ രാശിയുടെ വളർച്ചയുടെ കഥയും  അത്  പോലെ തന്നെയാണ്.  ഒന്നിന് പിറകെ ഒന്ന് എന്ന രീതിയിലാണ് മനുഷ്യ രാശി  ഇന്നത്തെ നിലയിൽ  എത്തിയിട്ടുള്ളത്.  അതൊന്നും ജാതിയുടെയോ മതത്തിന്റെയോ ദൈവങ്ങളുടെയോ കഥകൾ  അല്ല.  മാർക്സ് ചൂണ്ടി കാണിക്കുന്ന  ഒരു വസ്തുത യുണ്ട്.  ഒരു ഭാഷ ഇല്ലാതെ എങ്ങിനെയാണ് മനുഷ്യൻ പരസ്പരം ആശയ വിനിമയം നടത്തുക? വളരെ വലിയ   മേഘലയിലേക്കാണ്   മാർക്സിന്റെ ഈ വാചകം വിരൽ ചൂണ്ടുന്നത്‌ .   എത്റയോ  കാലം കൊണ്ടാണ് ഒരു ഭാഷയും അതിന്റെ ലിപികളും രൂപം കൊള്ളുക?     ചാൾസ്  ഡാർവിന്റെ പരിണാമ  സിദ്ധാന്ധവും  ലൂയീസ്   എച്   മോർഗന്റെ പ്റാചീന  സമുദായങ്ങളെ കുറിച്ചുള്ള ഗവേഷണ ഫലങ്ങളും മാർക്സിസം അംഗീകരിക്കുന്നു.       എന്നാൽ എങ്ങനെയാണ്  ഗണിത  ശാസ്ത്റം  ഉണ്ടായത്?  പ്രകൃതി അത്ഭുതങ്ങളുടെ കലവറയാണ്.   എവിടെ നോക്കിയാലും നമുക്ക് കാണാൻ കഴിയുക അത്ഭുതങ്ങൾ മാത്റമാണ് . വിവിധ മേഘലകളിലെ ജൈവ വൈവിധ്യം ശ്രദ്ധിച്ചാൽ നാം അമ്പരന്നു പോകും. ജീവ ജാലങ്ങളുടെ നില നില്പിനും  വളർച്ചയ്ക്കും  ആയി പ്രകൃതി ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ അത്ഭുതകരമാണ്.  ഇന്നും  പുതിയ ജീവനെ എങ്ങിനെ സൃഷ്ടിക്കാമെന്നു ശാസ്ത്രതിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ  പ്രകൃതിക്ക്  അത്  ഒരു പ്രശ്നമേയല്ല. എവിടെ എന്ത് എങ്ങിനെ വേണം--അവിടെ അത് അങ്ങിനെ ഉണ്ട്. എല്ലാത്തിനും ജനനം-വളർച്ച-നാശം  കൃത്യമായി  തീരുമാനിച്ചിട്ടുണ്ട്.     ഇവയൊന്നും ആരും  ആരെയെങ്കിലും പ്രാർധിച്ചിട്ട്  ഉണ്ടായിട്ടുള്ളവയോ  ആർകെങ്കിലും പ്രാർഥിച്ച്‌  എന്തെങ്കിലും മാറ്റം വരുത്താവുന്നവയോ  അല്ല.      ദൈവ  വിശ്വാസികൾ പറയുക ഇവയെല്ലാം  ദൈവനിശ്ചയം ആണെന്നാണ്.  അതും  ഒരു ആശയം  ആണ്.   എങ്ങിനെയാണ്  ഒരാശയം ഉണ്ടാവുക?മനുഷ്യന്റെ തലച്ചോറ് ഒരു അത്ഭുത വസ്തുവാണ്.   പ്റപഞ്ചതിലെ അത്ഭുതങ്ങളിൽ  ഒന്നാണ്  മനുഷ്യന്റെ  തലച്ചോറ്.  തലച്ചോറിനെ  ചിലർ  കമ്പുറ്റെർ  ആയി വിശേഷിപിക്കാറുണ്ട്.  എന്നാൽ  അതിനെക്കാൾ  എത്റയോ  ഉയരത്തിലാണ്  തലച്ചോറിന്റെ  സ്ഥിതി.        (തുടരും) 

2014 സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

56.ദേശീയ ജനാധിപത്യമോ ജനകീയ ജനാധിപത്യമോ അല്ല പ്രശ്നം.

              56.ദേശീയ ജനാധിപത്യമോ ജനകീയ ജനാധിപത്യമോ അല്ല പ്രശ്നം...    ഇൻഡ്യയിൽ ഭാവിയിൽ മുതലാളിത്തം ഇനിയും പ്രോത്സാഹിപ്പിക്കണമോ വേണ്ടയോ എന്നതാണ്  കാതലായ പ്രശ്നം.  ഇൻഡ്യൻ  മുതലാളിത്തം  സോഷ്യലിസം സ്ഥാപിക്കാൻ പക്വ്വം അല്ല എന്നും അത് പ്രോത്സാഹിപ്പിക്കണം  എന്നുമാണ്       1950... കളിൽ തീരുമാനിച്ചത്. (റഷ്യൻ ഭാഷയിലേക്ക് മൂലധനം ആദ്യമായി  വിവർത്തനം  ചെയ്ത ആദ്യ കാല റഷ്യൻ മാർക്സിസ്റ്റ്  ആയിരുന്ന പ്ളഘാനോവ്‌  റഷ്യ വികസിത മുതലാളിത്തം  അല്ലാത്തതിനാൽ  സോഷ്യലിസം സ്ഥാപിക്കാൻ പക്വം അല്ല എന്നാണു പറഞ്ഞത്.  ലെനിൻ അതിനോട് യോജിച്ചില്ല. തുടർന്നാണ്‌  "എന്ത് ചെയ്യണം?" എന്ന കൃതി രചിച്ചത്.    അവികസിത മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക്  പോകാം  എന്നാണു ലെനിൻ തെളിയിച്ചത് )   ഇതിന്റെ അടിസ്ഥാനത്തിലാണ്  ദേശീയ ബൂർഷ്വാസിയുമായി സഖ്യം ഉണ്ടാക്കാൻ തീരുമാനിച്ചത്......ഇതിന്റെ ഫലമായി  ഇൻഡ്യൻ  മുതലാളിത്തം വളർന്നു  വളർന്ന്  റെലയൻസു  വേണ്ടി വന്നാൽ ഇൻഡ്യ  തന്നെ           വിലയ്ക്ക്              എടുത്തേക്കും എന്ന നിലയിൽ   ആയിരിക്കുന്നു.  1950- കളിലെ നേതൃത്വത്തിന്  തത്വശാസ്ത്റവുമായി കാര്യമായ  ധാരണകൾ  ഇല്ലാതിരുന്നതായിരിക്കാം   ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ കാരണം.  ഇപ്റകാരം  ഒരു നിലപാട്  സ്വീകരിച്ചപ്പോൾ ചൂഷക വർഗ വാഴ്ച  തകർക്കാൻ  മാത്റം രൂപം കൊണ്ട തത്വ ശാസ്ത്രം  അപ്റസക്തം ആയി.  സോഷ്യലിസത്തിന്റെ  പ്റസക്തി  ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ  ആശയങ്ങൾക്ക്  ഇട ആക്കുക ആയിരിക്കും ഫലം;  എന്നും സോഷ്യലിസ്റ്റ് ആശയഗതി എത്റമാത്റം  ശൈശവ അവസ്തയിലാണോ അത്റമാത്റം സോഷ്യലിസ്റ്റ് ഇതര ആശയ ഗതികളോട്  ആസഹഷ്ണുത കാണിക്കണം എന്നുമുള്ള ലെനിന്റെ വാക്കുകൾ ആരും ഓർത്തില്ല.  എന്താണ് ബൂർഷ്വാ  ആശയഗതി എന്നാൽ?       നമ്മുടെ ഭഗവത്ഗീത ഉൾപ്പെടെ ഉള്ള പിന്തിരിപ്പൻ ആശയഗതി പൂർണമായും അതിൽ വരും. (ഭഗവത്  ഗീതയിൽ ശ്രീ. കൃഷ്ണൻ അർജുനനെ പഠിപ്പിക്കുന്നത്  മർത്യ  ജന്മം അല്ല സത്യത്തിലുള്ളത്, ആത്മാവാണ് സത്യം എന്നും ആത്മാവിനു മരണം ഇല്ല എന്നുമാണ്)    നിലവിലുള്ള എല്ലാ  നിയമങ്ങളും വ്യവസ്ഥകളും ചൂഷക വർഗ വാഴ്ചക്ക്  വേണ്ടി ഉള്ളതാണ്.   സമ്പത്തിന്റെ  എല്ലാ  സൌകര്യങ്ങളും  അവര്ക്കുണ്ട്.  കോട്ടയത്തെ ഒരു പത്റത്തിന്റെ കാര്യം നമുക്ക് അറിയാം. അത്  പോലെ  എത്റയോ  പത്രങ്ങൾ.   അതിനെയൊക്കെയും  പ്രോത്സാഹിപ്പിക്കണം.   അതിന്റെ  കൂടെയാണ്  തൊഴിലാളിവർഗ  പ്രസ്ഥാനവും  ചൂഷക വർഗങ്ങളുടെ രക്ഷക്ക്  എത്തിയത്. ഭരണ കൂടം എന്നും സമ്പന്ന വർഗങ്ങളുടെത്‌ ആയിരുന്നു എന്നതും ചൂഷകവർഗങ്ങളുടെ മർദ്നൊപകരണം ആണ് ഭരണകൂടം എന്നതും ആരും ഓർത്തില്ല. ആ മർദനൊപകരണം  ചൂഷക വർഗങ്ങന്ളിൽ നിന്ന്  മോജിപ്പിക്കുകയും ജനങ്ങളുടെത് ആക്കുകയും വേണം. അതാണ്‌ മാർക്സിസം തൊഴിലാളി വർഗത്തിൽ അർപ്പിക്കുന്ന കടമ. മുതലാളിത്തം  പ്രോത്സാഹിപ്പിക്കുക  എന്ന നിലപാട് സ്വീകരിച്ചപോൾ  ബൂർഷ്വാസിയെ വർഗശത്രു ആയി കാണാൻ ആവില്ല എന്നായി. ഫലതിൽ വർഗ സമരം എന്നത്  അപ്രസക്തമായി. 


2014 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

55.(3) സോഷ്യലിസത്തിന്റെ ശാസ്ത്റീയത

55.(3) സോഷ്യലിസത്തിന്റെ ശാസ്ത്റീയത...............(മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം സോഷ്യലിസവുമായി മാത്റം ബന്ധപ്പെട്ടിരിക്കുന്നു)........ഒരു ദിവസം നൂറ്  മണികൂറിന്റെ അധ്വാന ശക്തിയുടെ മൂല്യം പ്രതിഭലം ഇല്ലാതെ ലഭിക്കുന്ന മൂലധന ഉടമയുടെ മൂലധനം ഒരു മാസമോ വർഷമോ  അല്ല; വർഷങ്ങളായി തുടരുകയാണ്.  അത് അതിവേഗം പെരുകികൊണ്ടിരിക്കും. ഇതിനു പുറമേ വിപണന മൂല്യം നിശ്ചയിക്കുക മൂലധന ഉടമ തന്നെയാണെന്നത് അയാൾക്ക്  പൊതുജനത്തെ ചൂഷണം ചെയ്യുന്നതിനുളള വളരെ വലിയ സൗകര്യം ആണ്  നല്കുന്നത്.           ചരക്കിൽ അടങ്ങിയിരിക്കുന്ന അധ്വാനത്തിന്റെ വിശകലനത്തിലൂടെ   "മിച്ച മൂല്യ സിദ്ധാന്തത്തിന്റെ" കണ്ടെത്തൽ തൊഴിലാളിവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന  സാമ്പത്തിക ചൂഷണതിന്റെ സ്വഭാവം മാത്റമല്ല മാർക്സിനു വെളിവാക്കിയത്; സമ്പന്ന വർഗത്തിന് ദൈവം കൊടുക്കുന്നതാണെന്ന വാദത്തിന്റെ പൊള്ളത്തരം കൂടിയാണ്.                                           മാർക്സ്                  മിച്ചമൂല്യ സിദ്ധാന്തത്തിന്റെ പ്രസക്തി ബോധ്യപെട്ടപ്പോൾ സ്വയം പറഞ്ഞതാണ്:    "സബാഷ് തുരപ്പൻ പണിക്കാര" എന്ന്.       മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയാണ്  താൻ കണ്ടെത്തിയിരിക്കുന്നത്  എന്നും മുതലാളിത്തത്തിന്റെ  തകർച്ചയ്ക്ക്  തന്നെ അത് ഇടയാക്കുമെന്ന്  ബോധ്യപെട്ടിട്ടാണ്  മർക്സ് അങ്ങനെ  പറഞ്ഞത്.  (മാർക്സിന്റെ ജീവ ചരിത്റം, പ്രോഗ്രസ്സ്  പബ്ളിഷെർസ്, മോസ്കോ) മിച്ചമൂല്യത്തിന്റെ ഉറവിടം കണ്ടെത്തിയ മാർക്സ്      അടിമ   വ്യവസ്ഥ മുതൽ സമ്പന്ന വർഗങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം     കൂടിയാണ്       കണ്ടെത്തിയത്.   മുതലാളിത്തത്തിൽ  മൂലധന ശക്തികളുടെ  സമ്പത്തായി  കുന്നുകൂടുന്ന മിച്ചമൂല്യം സോഷ്യലിസത്തിൽ ഉല്പാദനോപകരണങ്ങളും ഉല്പാദനോപാഥികളും പൊതു സ്വത്ത്‌  ആകുന്നതിനാൽ  രാഷ്ട്രതിന്റെതായി മാറുന്നു. ഇത്  രാഷ്ട്രം ശക്തമാകുന്നതിനും  ജനങ്ങളുടെ അഭിവൃദ്ധിക്കും സഹായിക്കുന്നു.     ഇതാണ് സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാനപെട്ട  ശാസ്ത്റീയത. മുതലാളിത്ത ചരക്കു ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും (ചരക്കിന്റെ ഒരൊ യൂണിറ്റിലും) മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു. മൂലധനം പെരുകുംതോറും അതിന്റെ ആധിപത്യവും  വളര്ന്നുകൊണ്ടിരിക്കും.  പതിനയ്യായിരം രൂപയുടെ സ്വത്തു ഉണ്ടായിരുന്ന ധീരുബായ് അംബാനിയുടെ ശക്തി അല്ല മുകേഷ് അംബാനിക്ക്. ഇന്ത്യയുടെ സമസ്ത മേഘലകളും നിയന്ത്രിക്കാൻ ഇന്ന് അയാളുടെ മൂലധനതിന്നു കഴിയും.  കാറൽ മാർക്സ് അദ്ദേഹത്തിന്റെ  സാമ്പത്തിക ശാസ്ത്ര പഠനത്തിന്റെ     തുടക്കത്തിൽ     തന്നെ ചൂണ്ടിക്കാണിക്കുന്നതാണ് സാമ്പത്തിക അടിത്തറയാണ്  രാഷ്ടരീയ - സാംസ്ക്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്ന നിഗമനം ഇവിടെയും ശരിവയ്ക്കുകയാണ്.   ഭാരതീയ പാരമ്പര്യം അനുസരിച്ച് വിദ്യയും വൈദ്യവും (വിദ്യാഭ്യാസവും ആരോഗ്യവും) ലാഭ മേഘലകളാക്കാൻ പാടില്ല.  സോഷ്യലിസവും അത് തന്നെയാണ് പറയുന്നത്. എന്നാൽ  ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വ്യവസായം ആയിട്ടാണ് അവ കാണുന്നത്.   

2014 സെപ്റ്റംബർ 2, ചൊവ്വാഴ്ച

55 (2) ............സോഷ്യലിസത്തിന്റെ ശാസ്ത്റീയത

55. (2) ............സോഷ്യലിസത്തിന്റെ ശാസ്ത്റീയത....അധ്വാന ശക്തിയുടെ  പ്രത്യ്ക്ഷവും പരോക്ഷവും ആയ സംയോചനത്തെ കുറിച്ച് അല്പം കൂടി വ്യക്തമാക്കാം. ഒരു ആശാരിക്കു മേശ പണിയണമെന്ന്  കരുതുക. അയാളുടെ  അധ്വാന  ശക്തി   വിനിയോഗിക്കണമെങ്കിൽ കുറെയേറെ പശ്ചാതല സൗകര്യം ആവശ്യമാണ്‌.   അയാൾക്ക്‌  ഉളി തുടങ്ങിയ  ഉപകരണങ്ങൾ ആവശ്യമാണ്‌. ഉളിക് ഒരു നീണ്ട ചരിത്റം ഉണ്ട്.  അത്  ഇരുമ്പ് ഖനിയിൽ നിന്നും തുടങ്ങുകയാണ്........പലക തുടങ്ങിയ തടി ഉരുപ്പടികൾ  ആവശ്യമാണ്‌. ഏതെങ്കിലും ഒരു  വൃക്ഷം കാണിച്ചുകൊടുത്താൽ  ആശാരി നിസഹായനാണ്. അത്  വെട്ടി വീഴ്ത്തി  ലോറിയിൽ കയറ്റി മില്ലിൽ കൊണ്ടുപോയി  അറുത്ത്  പണിയാൻ  പാകത്തിന്  അയാളുടെ  അടുത്ത്  ലഭിക്കണം. ഇനിയും ആയില്ല. അയാളുടെ  മറ്റ്  ജീവിത ആവശ്യങ്ങൾ  സമൂഹം നിർവഹിക്കണം. (എന്ന്  പറഞ്ഞാൽ  അയാളുടെ  ആഹാരത്തിന്റെ കാര്യം ഉൾപെടെ  എല്ലാ കാര്യങ്ങളും). ഇത്റയും സൌകര്യങ്ങൾ പശ്ചാത്തലമായി ഉണ്ടെങ്കിൽ മാത്റമേ ഒരു ആശാരിക്കു മേശ പണിയാൻ അയാളുടെ  അധ്വാന ശക്തി  വിനിയോഗിക്കാൻ ആവുകയുള്ളൂ. ഏതൊരു ചരക്ക്  രൂപം കൊള്ളുമ്പോഴും സാമൂഹ്യമായ അധ്വാന ശക്തിയും അതിൽ ഉൾചേർന്നിരിക്കും. അതായത്  സമൂഹത്തിലെ വിവിധ മേഘലകളിലെ  തൊഴിലാളികളുടെ അധ്വാന ശക്തിയുടെ ആകെ  തുകയാണ്  ഒരോ ചരക്കിന്റെയും മൂല്യം.  ചരക്കിൽ അടങ്ങിയിരിക്കുന്ന അധ്വാന ശക്തിയെ സൂക്ഷ്മമായി വിശകലനം ചെയ്ത മാർക്സ്  ഓരോ തൊഴിലാളിയും എങ്ങിനെ ചൂഷണത്തിന്  വിധേയനാകുന്നു എന്നും മനസ്സിലാക്കി. തൊഴിലാളിക്ക്  കൂലിയായി മൂലധന ഉടമ കൊടുക്കുന്നത്  യഥാർഥത്തിൽ തൊഴിലാളിയുടെ  അധ്വാന  ശക്തിയുടെ  വില  ആണെന്  മാർക്സ്  കണ്ടെത്തി. അധ്വാന ശക്തി  ഒരു ചരക്കെന്ന നിലയിൽ  വിലക്ക് വാങ്ങുന്ന മുതലാളി  അത് ഉപയോഗിച്  കൂടുതൽ മൂല്യം ഉൽപാദിപ്പിച്  മാർക്കറ്റിൽ വില്പ്പന  നടത്തി കൂടുതൽ വില നേടുന്നു.  അദ്വാന ശക്തിയെ മാർക്സ്  മണിക്കൂർ  കണക്കിനുള്ള യൂണിറ്റ് കളാക്കി  തിരിച്ചു.   8 (അക്കാലത്ത് പ്രവൃത്തി സമയം  10 മണിക്കൂറും അതിലധികവും ആണ്) മണിക്കൂർ  പ്റവൃത്തി  സമയത്തിനായി മുതലാളി  കൊടുക്കുന്ന കൂലിക്കുള്ള  ജോലി അയാൾ  നാല് മണികൂർ  കൊണ്ട് തന്നെ ചെയ്തിരിക്കും. ബാക്കി  നാല്  മണിക്കൂറിന്റെ  ജോലി പ്റതിഭലം  ഇല്ലാതെ തന്നെ  മുതലാളിക്ക്  ലഭിക്കുന്നതായി  മാർക്സ് കണ്ടെത്തി. ഇതിനെ മിച്ചമുള്ള മൂല്യമായി (മിച്ചമൂല്യം)മാർക്സ്  വിലയിരുത്തി . എന്നാൽ ഇതിൽ പല ഘടകങ്ങളും  ഉൾപെടുന്നു. അസംസ്കൃത വസ്തുക്കളുടെ വില, ഉല്പാദനൊപകരണങ്ങളുടെ തേയ്മാന ചെലവ്, ഉല്പാദനൊപാധികളുടെ (റോഡ്‌, സാങ്കേതിക സൌകര്യങ്ങൾക്കുള്ള  ചെലവുകൽ, മുതലായവ), ഒരു സംഘാടകൻ  എന്ന നിലക്കുള്ള മുതലാളിക്ക്  അർഹമായ പ്രതിഭലം, നികുതികൾ തുടങ്ങിയവയൊക്കെ അതിൽ വരുന്നുണ്ട്.     അവയെല്ലാം കഴിച്ചാലും ചുരുങ്ങിയത്  ഒരു മണിക്കൂറിന്റെ  എങ്കിലും  അധ്വാന ശക്തിയുടെ  മൂല്യം  മുതലാളിക്ക്  ലഭിക്കും. ഒരു തൊഴിലാളിയുടെ  ഒരു മണിക്കൂർ  എന്ന കണക്കിൽ  നൂറ്‌  തൊഴിലാളികൾ  ഉള്ള ഫാക്ടറിയിൽ  ഒരു  ദിവസം നൂറുമണിക്കൂർ  മുതലാളിക്ക്  ലഭിക്കും.         (തുടരും)