55.(3) സോഷ്യലിസത്തിന്റെ ശാസ്ത്റീയത...............(മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം സോഷ്യലിസവുമായി മാത്റം ബന്ധപ്പെട്ടിരിക്കുന്നു)........ഒരു ദിവസം നൂറ് മണികൂറിന്റെ അധ്വാന ശക്തിയുടെ മൂല്യം പ്രതിഭലം ഇല്ലാതെ ലഭിക്കുന്ന മൂലധന ഉടമയുടെ മൂലധനം ഒരു മാസമോ വർഷമോ അല്ല; വർഷങ്ങളായി തുടരുകയാണ്. അത് അതിവേഗം പെരുകികൊണ്ടിരിക്കും. ഇതിനു പുറമേ വിപണന മൂല്യം നിശ്ചയിക്കുക മൂലധന ഉടമ തന്നെയാണെന്നത് അയാൾക്ക് പൊതുജനത്തെ ചൂഷണം ചെയ്യുന്നതിനുളള വളരെ വലിയ സൗകര്യം ആണ് നല്കുന്നത്. ചരക്കിൽ അടങ്ങിയിരിക്കുന്ന അധ്വാനത്തിന്റെ വിശകലനത്തിലൂടെ "മിച്ച മൂല്യ സിദ്ധാന്തത്തിന്റെ" കണ്ടെത്തൽ തൊഴിലാളിവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ചൂഷണതിന്റെ സ്വഭാവം മാത്റമല്ല മാർക്സിനു വെളിവാക്കിയത്; സമ്പന്ന വർഗത്തിന് ദൈവം കൊടുക്കുന്നതാണെന്ന വാദത്തിന്റെ പൊള്ളത്തരം കൂടിയാണ്. മാർക്സ് മിച്ചമൂല്യ സിദ്ധാന്തത്തിന്റെ പ്രസക്തി ബോധ്യപെട്ടപ്പോൾ സ്വയം പറഞ്ഞതാണ്: "സബാഷ് തുരപ്പൻ പണിക്കാര" എന്ന്. മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയാണ് താൻ കണ്ടെത്തിയിരിക്കുന്നത് എന്നും മുതലാളിത്തത്തിന്റെ തകർച്ചയ്ക്ക് തന്നെ അത് ഇടയാക്കുമെന്ന് ബോധ്യപെട്ടിട്ടാണ് മർക്സ് അങ്ങനെ പറഞ്ഞത്. (മാർക്സിന്റെ ജീവ ചരിത്റം, പ്രോഗ്രസ്സ് പബ്ളിഷെർസ്, മോസ്കോ) മിച്ചമൂല്യത്തിന്റെ ഉറവിടം കണ്ടെത്തിയ മാർക്സ് അടിമ വ്യവസ്ഥ മുതൽ സമ്പന്ന വർഗങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം കൂടിയാണ് കണ്ടെത്തിയത്. മുതലാളിത്തത്തിൽ മൂലധന ശക്തികളുടെ സമ്പത്തായി കുന്നുകൂടുന്ന മിച്ചമൂല്യം സോഷ്യലിസത്തിൽ ഉല്പാദനോപകരണങ്ങളും ഉല്പാദനോപാഥികളും പൊതു സ്വത്ത് ആകുന്നതിനാൽ രാഷ്ട്രതിന്റെതായി മാറുന്നു. ഇത് രാഷ്ട്രം ശക്തമാകുന്നതിനും ജനങ്ങളുടെ അഭിവൃദ്ധിക്കും സഹായിക്കുന്നു. ഇതാണ് സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാനപെട്ട ശാസ്ത്റീയത. മുതലാളിത്ത ചരക്കു ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും (ചരക്കിന്റെ ഒരൊ യൂണിറ്റിലും) മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു. മൂലധനം പെരുകുംതോറും അതിന്റെ ആധിപത്യവും വളര്ന്നുകൊണ്ടിരിക്കും. പതിനയ്യായിരം രൂപയുടെ സ്വത്തു ഉണ്ടായിരുന്ന ധീരുബായ് അംബാനിയുടെ ശക്തി അല്ല മുകേഷ് അംബാനിക്ക്. ഇന്ത്യയുടെ സമസ്ത മേഘലകളും നിയന്ത്രിക്കാൻ ഇന്ന് അയാളുടെ മൂലധനതിന്നു കഴിയും. കാറൽ മാർക്സ് അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര പഠനത്തിന്റെ തുടക്കത്തിൽ തന്നെ ചൂണ്ടിക്കാണിക്കുന്നതാണ് സാമ്പത്തിക അടിത്തറയാണ് രാഷ്ടരീയ - സാംസ്ക്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്ന നിഗമനം ഇവിടെയും ശരിവയ്ക്കുകയാണ്. ഭാരതീയ പാരമ്പര്യം അനുസരിച്ച് വിദ്യയും വൈദ്യവും (വിദ്യാഭ്യാസവും ആരോഗ്യവും) ലാഭ മേഘലകളാക്കാൻ പാടില്ല. സോഷ്യലിസവും അത് തന്നെയാണ് പറയുന്നത്. എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വ്യവസായം ആയിട്ടാണ് അവ കാണുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ