605. "സോഷ്യലിസം" എന്ന ലക്‌ഷ്യം ഇല്ലാതെ മാർക്സിസ്റ്റ് ആശയ ഗതിക്ക് നിലനിൽക്കാൻ ആവില്ല.
//
"വിപ്ലവകരമായ ഒരു തത്വശാസ്ത്രം ഇല്ലാതെ ഒരു വിപ്ലവ പ്രസ്ഥാനത്തിന് നില നിൽക്കാൻ ആവില്ല". 1950 കാലം മുതൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പാർട്ടി സ്വീകരിച്ച പാത പ്രതിവിപ്ലവ മാർഗം ആയി മാറി. അതാണ് വികസനം മാത്രം ആയി കാര്യങ്ങൾ മാറിയത്. വികസനത്തിൽ രാഷ്ട്രീയം ഇല്ല. അതിനർത്ഥം "അരാഷ്ട്രീയം". വർഗ ശത്രുക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് പാടില്ല എന്ന നിലപാട് സ്വീകരിക്കുമ്പോൾ നമ്മുടെ പാത വർഗ ശത്രുക്കൾ ഇല്ല എന്നതാണ്.
//
കാറൽ
മാർക്സ് എന്ന മഹാൻ അവതരിപ്പിച്ച "മാർക്സിസം" എന്ന ആശയങ്ങൾ പൂർണമായി
സ്വീകരിക്കുകയോ പൂർണമായി തള്ളിക്കളയുകയോ ചെയ്യാം. അതല്ലാതെ മാർക്സിന്റെ
പേരും മാർക്സിസത്തിന്റെ ചില ഭാഗങ്ങൾ മാത്രമായി സ്വീകരിക്കാൻ ആവില്ല. കാരണം
നിലനിൽക്കുന്നത് ചൂഷക വർഗ്ഗങ്ങളുടെ വർഗ വാഴ്ച ആണെന്നും അത് ഇല്ലാതാക്കി
എല്ലാ മനുഷ്യരും സന്തോഷത്തോടെ കഴിയുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന
ലക്‌ഷ്യം സ്വീകരിക്കണം. സ്വീകരിക്കുന്നില്ലെങ്കിൽ മാർക്സിസം
അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ് അർത്ഥം.
/ /
വിപ്ലവ
പൂർവ റഷ്യ വ്യാവസായികമായി തികച്ചും പിന്നണിയിൽ ആയ്‌തിരുന്നത് കൊണ്ട്
"സോഷ്യലിസം" ലക്ഷ്യമായി അംഗീകരിക്കുന്നതിൽ തർക്കം ഉണ്ടായപ്പോൾ ലെനിൻ
പറഞ്ഞത് സോഷ്യലിസം അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസ്റ്റ് ആശയഗതി
കുഴിച്ചുമൂടുക മാത്രം ആയിരിക്കും എന്നാണ്. "സോഷ്യലിസം"
സ്ഥാപിക്കുന്നതിനുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ആയുധം ആയ മാർക്സിസ്റ്റ്
ആശയഗതിക്ക് സോഷ്യലിസം ലക്‌ഷ്യം അല്ലെങ്കിൽ നിലനിൽക്കാൻ ആവില്ല എന്നതാണ്
കാരണം. അപ്പോഴാണ് "എന്തുചെയ്യണം?" എന്ന കൃതി രചിക്കാൻ ഇടയായത്. അവിടെയാണ്
സോഷ്യലിസ്റ്റ് ആശയഗതിയുടെ പ്രസക്തി അല്പം പോലും കുറച്ചുകാണരുതു് എന്ന്
പറയുന്നത്. റഷ്യയിൽ ലെനിന്റെ വാക്കുകൾക്ക് അംഗീകാരം ലഭിച്ചതുകൊണ്ട് പഴയ
സോവിയറ്റ് യൂണിയൻ ഉണ്ടായി. ലോകമൊട്ടാകെ സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രചരിക്കാൻ
ഇടയായി. എന്നാൽ ഇൻഡ്യയിൽ ലെനിൻ ചൂണ്ടിക്കാണിച്ചത് തന്നെ സംഭവിച്ചു. ലെനിൻ പറഞ്ഞത് സോഷ്യലിസം അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസ്റ്റ് ആശയഗതി കുഴിച്ചുമൂടുക മാത്രം ആയിരിക്കും എന്നത് ഇന്ത്യയിൽ അങ്ങനെ തന്നെ സംഭവിച്ചു. ഒരു രാജ്യത്തെ രക്ഷിക്കാൻ നൂറു വർഷത്തെ ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല; ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ബൂർഷ്വാ പാർട്ടിക്കെ കഴിയുകയുള്ളു എന്ന് അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ സംഭവിച്ചത് അതാണ്. മാർക്സിസം എന്ന തത്വ ശാസ്ത്രം പൂർണമായും ഇല്ലാതായിരിക്കുന്നു. നൂറു
വർഷങ്ങളുടെ ചരിത്രം അവകാശപ്പെടുമ്പോഴും മാർക്സിസ്റ്റ് ആശയ ഗതി എന്താണ്
എന്ന് ആർക്കും അറിയില്ല. ഇന്ത്യയിൽ 1950 കാലത്തിന് ശേഷം 75 വർഷങ്ങൾക്ക്
മേൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യമായി അന്ഗീകരിച്ചതു
കൊണ്ട് യഥാർത്ഥ മാർകിസ്റ്റ് ആശയങ്ങൾ ആർക്കും അറിയില്ലാതെ
ആയിരിക്കുന്നു.
//
ഏറ്റവും ദയനീയമായ വസ്തുത 1950 കാലത്ത് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതാണ്. അത് തികച്ചും മാർക്സിസ്റ്റ് വിരുദ്ധ നിലപാട് ആണെന്ന്; മാർക്സിസം പൂർണമായും നിക്ഷേധിക്കുകയാണ് എന്നത് 1950 കാലത്തിന് ശേഷം നീണ്ട 75 വർഷങ്ങൾക്ക്
ശേഷവും ഇഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ബോധ്യപ്പെടുന്നില്ല എന്നതാണ്. മാർക്സിന്റെ അടിസ്ഥാനപരമായ കണ്ടെത്തൽ; അടിമത്തം നില നിന്ന കാലത്ത് അടിമ വ്യവസ്ഥ നിയമാനു സൃതം ആക്കുന്നതിനും സമ്പത്ത് ഉള്ളവന്റെ സമ്പത്തിന് സംരക്ഷണം നൽകുന്നതിനും ആണ് "ഭരണകൂടം" നിലവിൽ വന്നത് എന്നും അംഗീകരിക്കുന്നില്ല. അത് സമ്പത്ത് ഇല്ലാത്തവനെ; പഴയ അടിമകളെ അടിച്ചമർത്തുന്നതിനുള്ള സമ്പന്ന വർഗ്ഗങ്ങളുടെ "മർദ്ദനോപകരണം" ആയിരുന്നു "ഭരണകൂടം" എക്കാലവും എന്നതും ഇഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലാകുന്നില്ല. സമ്പന്ന വർഗങ്ങളുടെ സമ്പത്ത് തൊഴിലാളിവർഗ്ഗത്തിന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്ത് ഉണ്ടാക്കുന്നതാണ് എന്നത് അംഗീകരിക്കുന്നില്ല. ചൂഷണ രഹിത വ്യവസ്ഥയാണ് മാർക്സിസത്തിന്റെ ലക്‌ഷ്യം എന്നത് അംഗീകരിക്കുന്നില്ല. ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് ഉപേക്ഷിക്കുക എന്നതിന്റെ പ്രശ്നമേയില്ല. ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുത്തുന്നത് തൊഴിലാളിവർഗ്ഗത്തിന്റെ അദ്ധ്വാന ശക്തി ചൂഷണം കൂടുതൽ ആക്കുന്നതിനാണ്; അതിന് തൊഴിലാളിവർഗ്ഗത്തിന്റെ സഹകരണം ഒരിക്കലും ഉണ്ടാവില്ല എന്നത് നീണ്ട 75 വർഷങ്ങൾക്ക്
ശേഷവും മനസിലാകുന്നില്ല. ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിലപാട് ഹിന്ദുത്വ ബിജെപിക്ക് അനുകൂലമായ നിലപാട് ആണെന്നതും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. അത് നരേന്ദ്രമോഡിക്ക് കൂടുതൽ കൂടുതൽ കരുത്തു പകരുകയാണ് എന്നതും ബോധ്യപ്പെടുന്നില്ല.
//
മുതലാളിത്തം
പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം മാർക്സിന്റെ "മിച്ചമൂല്യ" സിദ്ധാന്തം
അടക്കമുള്ള സാമ്പത്തിക ശാസ്ത്രം പൂർണമായും ഉപേക്ഷിക്കുക എന്നാണ്. "മൂലധനം"
എന്ന ബൃഹത്തായ കൃതി രചിച്ചത് തൊഴിലാളിവർഗം അനുഭവിക്കുന്ന അദ്ധ്വാനശക്തിയുടെ
ചൂഷണം എന്താണെന്ന് പഠിപ്പിക്കാനാണ്. എന്നാൽ മുതലാളിത്തം
പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷണത്തെക്കുറിച്ച് പാർട്ടിക്ലാസുകളിൽ
പഠിപ്പിക്കാൻ ആവില്ല. മാർക്സിന്റെ "അർത്ഥശാസ്ത്രത്തെ"ക്കുറിച്ച് ക്ലാസ്
എടുക്കുന്നത് എത്ര വികലമായിട്ടാണ്
എന്നത് കേൾക്കുമ്പോൾ മനസിലാകും. "ചൂഷണം" എന്ന വാക്ക് പരമാവധി
ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഉത്പാദനമൂല്യം പറയാതെ "മിച്ചമൂല്യം"
പഠിപ്പിക്കാൻ ആവില്ല. മിച്ചമൂല്യത്തെ കുറിച്ചുള്ള ഒരു ഇഗ്ളീഷിലുള്ള
പോസ്റ്റിന് ബംഗാളിലുള്ള ഒരു സഖാവ് കമന്റു ചെയ്തത് ഉത്പാദന മൂല്യം എന്ന
വിഷയമേയില്ല എന്നാണ്. ഫലത്തിൽ പാർട്ടി ക്ളാസുകൾ ചടങ്ങുകൾ മാത്രം ആയി തീരും.
അതാകട്ടെ വളരെ നീണ്ട കാലത്തേക്ക് (1950 കാലം മുതൽ 75 വർഷങ്ങളിലേക്ക് ആയി
മാറുകയും ചെയ്തു.) അങ്ങനെയുള്ള സാഹചര്യത്തിൽ മാർക്സിസം എന്താണെന്ന്
പൊളിറ്റ് ബ്യൂറോ മെമ്പർമാർ ഉൾപ്പെടെ ആർക്കും അറിയില്ല എന്നത് സ്വാഭാവികം
ആണ്. എന്താണ് പഠിപ്പിക്കുന്നത്; എന്തിനാണ് പഠിപ്പിക്കുന്നത് എന്ന് ആർക്കും
അറിയില്ല. അടിസ്ഥാന വിഷയം ചൂഷണം ഇല്ലാതാക്കുന്നതിന് പകരം അത്
പ്രോത്സാഹിപ്പിക്കുന്നത് ആയതാണ്. പാർട്ടി ക്‌ളാസ് ലഭിക്കുന്നവർക്ക് മറ്റുള്ളവരോട് പറയാൻ യാതൊന്നും ഇല്ല. അച്ചടക്കമുള്ള പാർട്ടി സഖാക്കൾ എന്തിനോടും
സഹകരിക്കുന്നവരാണ്. ഫലത്തിൽ സംഭവിക്കുന്നത് പാർട്ടികളാസ്സുകൾ യാതൊരു
പ്രയോചനവും ഇല്ലാതാകുന്നു എന്നതാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ
യഥാർത്ഥ മാർക്സിസം പറയാനോ പഠിപ്പിക്കാനോ ആവില്ല. മാർക്സിസം എന്ന
പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കുന്നതിലൂടെ മാത്രമേ മുതലാളിത്തത്തെ
പ്രോത്സാഹിപ്പിക്കാൻ കഴിയൂ. അത് വളരെക്കാലമായി തുടരുന്നു. പൊതുമേഖലാ
സ്ഥാപനങ്ങളിൽ "മിച്ചമൂല്യം" രാഷ്ട്രത്തിനാണ് ലഭിക്കുക എന്ന് പറഞ്ഞാൽ; പൊതു
മേഖലയാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അടിത്തറ എന്നന്നൊന്നും പറഞ്ഞാൽ
പൊളിറ്റ് ബ്യൂറോ മെമ്പർമാർ ഉൾപ്പെടെ ആർക്കും മനസിലാവില്ല. കാരണം
മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഒഴികെ ആർക്കും ഒന്നും അറിയില്ല.
//
ഇത്
എഴുതുന്ന ഹരിഹരക്കുറുപ്പ് എന്ന ഞാൻ 1969 ൽ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക്
ആയിട്ടാണ് സിപിഐ രാഷ്ട്രീയത്തിന്റെ ഭാഗം ആകുന്നത്. ആദ്യകാല
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ആയിരുന്ന സഖാവ് വഴിത്തല ഭാസ്‌ക്കരൻ
എന്നയാളുടെ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഗുണങ്ങളും മുതലാളിത്ത വ്യവസ്ഥയുടെ
ദോഷങ്ങളും എഐവൈഎഫ് ന്റെ ഒരു മീറ്റിങ്ങിൽ കേൾക്കാൻ ഇടയായത് ആണ് കാരണം.
മുതലാളിത്തം ലാഭത്തിൽ മാത്രം അധിഷ്ടിതമാണ്. ലാഭം ഇല്ലാത്തിടത്ത്
മുതലാളിത്തം താത്പ്പര്യം കാണിക്കില്ല. മനുഷ്യന്
ഏറ്റവും ആവശ്യമുള്ള കൃഷി ലാഭത്തിനായി നടത്തേണ്ടതല്ല. ഏല്ലാവർക്കും
വിദ്യാഭ്യാസം വേണം. അതും ലാഭാധിഷ്ടിതമായി കാണാൻ പാടില്ല. ആരോഗ്യവും
രോഗചികിത്സയും ലാഭം മാത്രം കണക്കിലെടു ക്കേണ്ടതല്ല. എന്നാൽ കുറച്ചുവർഷങ്ങൾ
കഴിഞ്ഞപ്പോഴാണ് അറിയുന്നത് അന്ന് സഖാവ് വഴിത്തല ഭാസ്‌ക്കരൻ പറഞ്ഞതൊന്നും
അല്ല സിപിഐ രാഷ്ട്രീയം എന്നത് എന്ന്. (ആദ്യകാല കമ്മ്യൂണിസ്റ്റ്
രാഷ്ട്രീയം എന്തായിരുന്നു എന്നാണ് അന്ന് സഖാവ് വഴിത്തല ഭാസ്‌കരന്റെ
പ്രസംഗത്തിലെ വിഷയം. ഇപ്പോൾ ആരിൽ നിന്നും അത്തരം കാര്യങ്ങൾ ഉണ്ടാവില്ല.
പഴയ ലക്‌ഷ്യം തിരികെ വരണം എന്ന് പറയുന്നത് ആർക്കും ആവശ്യമായി
തോന്നുന്നില്ല. തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിലുള്ള ഭരണകൂടം എന്ന കാഴ്ചപ്പാടിലുള്ള സിപിഐ(എം)ന്റെ ജനകീയ ജനാധിപത്യ വിപ്ലവം" എന്നതാണ് സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പാത എന്ന് കരുതി 1985 മുതൽ സിപിഐ(എം)
രാഷ്ട്രീയത്തിന്റെ ഭാഗമായി. 2002 ലാണ് സിപിഐ(എം) ന്റെ "കാഴ്ചപ്പാട്"
മുതലാളിത്തം പ്രോത്സാഹിപ്പിക്കലാണ് എന്ന് ഒരു പാർട്ടി ക്‌ളാസ് വഴി
അറിയുന്നത്. "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന പാർട്ടി പരിപാടി ആയപ്പോൾ കാര്യങ്ങൾ അപ്പാടെ മാറി. 2002 മുതൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ മാർക്സിസം അല്ല;
സോഷ്യലിസം എന്നത് പാർട്ടി പരിപാടി ആയി മാറണം എന്നത് തുടർച്ചയായി
നിവേദനങ്ങൾ വഴി ആവശ്യപ്പെട്ടു വരുന്നു. എന്നാൽ വെറും ഒരു ഹരിഹരക്കുറുപ്പ്
പറയുന്നത് മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി
നേതൃത്വങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. പതിനാറ് വർഷങ്ങൾ സിപിഐ
രാഷ്ട്രീയത്തിലും നാൽപ്പത് വർഷത്തിന് മേൽ സിപിഐ(എം) രാഷ്ട്രീയത്തിലും
പ്രവർത്തിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ സോഷ്യലിസ്റ്റ്
ഇന്ത്യ എന്നത് പാർട്ടിയുടെ പരിപാടി ആയി അംഗീകരിക്കാൻ തയ്യാറല്ല. ഒരാൾക്ക് കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗമാകാൻ മാത്രമെ കഴിയുകയുള്ളു. അയാൾ എങ്ങനെ പ്രവർത്തിക്കണം എന്ന് പാർട്ടി ആണ് തീരുമാനിക്കുക. ദൈവ
വിശ്വാസികൾ മരണാനന്തര ജീവിതത്തിലെ മോക്ഷപ്രാപ്തിയെപ്പോലെ കമ്മ്യൂണിസ്റ്റ്
നേതൃത്വങ്ങൾ സോഷ്യലിസ ത്തെക്കുറിച്ചും ഇടയ്ക്കിടെ പറയുന്നത്
രാഷ്ട്രീയലക്ഷ്യമായി അംഗീകരിച്ചുകൊണ്ടല്ല. ഇപ്പോൾ 75 വയസായ
ഹരിഹരക്കുറുപ്പിന് മരണത്തിന് മുൻപെങ്കിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്
പാർട്ടികൾ സോഷ്യലിസം എന്നത് പാർട്ടി പരിപാടി ആയി അംഗീകരിക്കണം എന്നതാണ്
ലക്‌ഷ്യം. ഇൻഡ്യൻ ഭരണ ഘടന സോഷ്യലിസം കൂടി അംഗീകരിക്കുന്നത് ആയതിനാൽ
ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയ തീരുമാനം എടുത്താൽ മാത്രം
മതി. 1950 കാലത്ത് സംഭവിച്ച പിശക് തിരുത്തി പഴയ അവിഭക്ത കമ്മ്യൂണിസ്റ്റ്
പാർട്ടി വീണ്ടും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യത്തോടെ ഉണ്ടാകേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യമാണ്.
//
ഹരിഹരക്കുറുപ്പിന്റെ പോസ്റ്റുകളിലെ കാര്യങ്ങൾ മാറ്റെവിടെ നിന്നും പകർത്തിയെടുക്കുന്നവയല്ല. ഏത് കാര്യവും കേൾക്കുമ്പോൾ തന്നെ അതിലെ വസ്തുതകൾ മനസിലാക്കുന്നു എന്നതാണ് വിഷയം. മാർക്സിന്റെ ചലന നിയമം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി ഒട്ടാകെ പരിശോധിക്കേണ്ടതാണ്. സോഷ്യൽ മീഡിയയിൽ വരാൻ കഴിയാത്ത സഖാക്കളിലും അവ എത്തണം. എന്നാൽ അത് വസ്തുതകൾ തന്നെയാണോ എന്ന് പരിശോധിക്കേണ്ട സിപിഐ(എം) സഖാക്കൾ അത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി ഭാവിക്കുന്നതേയില്ല. നിരവധി പ്രാവശ്യം
അവയാകെ പാർട്ടി പരിശോധിക്കണം എന്നും തെറ്റ് ചൂണ്ടിക്കാണിച്ചാൽ തീർച്ചയായും തിരുത്താം എന്ന് അപേക്ഷിച്ചിട്ടുള്ളതാണ്. അവ വസ്തുതകൾ ആണെങ്കിൽ ഇന്ത്യയിലെ മറ്റുഭാഷകളിലേക്കും വിവർത്തനം ചെയ്യാവുന്നതുമാണ്. എന്നാൽ അതൊന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോയുടെയോ കേന്ദ്ര കമ്മിറ്റി സഖാക്കളുടെയോ ശ്രദ്ധയിൽ വന്നിട്ടുള്ളതായി അറിയാൻ കഴിയുന്നില്ല. നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണ് അവയിലെ ഉള്ളടക്കങ്ങൾ എന്ന് അവർക്ക് ബോധ്ദ്യമാകുന്നില്ല.
//
1950 കാലത്തിന് ശേഷം 75
വർഷങ്ങൾക്ക് മേൽ സോഷ്യലിസം ഉപേക്ഷിക്കുകയും ചൂഷക വർഗങ്ങളെ
ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തത് കൊണ്ട് സംഭവിച്ച ഒരു രാജ്യത്തിന്റെ ദുരന്തം ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി
(മാർക്സിസ്റ്റ്/സിപിഐ ) നേതൃത്വങ്ങൾക്ക് ബോധ്യമാകുന്നില്ല. സോഷ്യലിസം എന്നത്
ലക്‌ഷ്യം ആയി അംഗീകരിക്കാത്തതിനാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും
മാർക്സിസ്റ്റ് ആശയഗതിയും രാഷ്ട്രീയമേഖലയിൽ നിന്നും
അന്യമായിക്കൊണ്ടിരിക്കുന്നത്. ഇൻഡ്യയിൽ "സോഷ്യലിസം" ലക്ഷ്യമായി
അംഗീകരിക്കാതെ മാർക്സിസ്റ്റ് ആശയ ഗതി
കുഴിച്ചുമൂടുകയാണ്. 1950 കാലത്ത് കേവലം രണ്ട് പാർലമെന്റ് അംഗങ്ങൾ മാത്രം
ഉണ്ടായിരുന്ന സംഘപരിവാർ ഇന്ത്യ ഭരിക്കുന്ന പാർട്ടി ആയി മാറിയിട്ടും
സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന രാഷ്ട്രീയ ലക്‌ഷ്യം അഗീകരിക്കാൻ സിപിഐ; സിപിഐ(എം) പാർട്ടികൾ തയ്യാറല്ല.
//
വൈരുധ്യാധിഷ്ഠിത ഭൗതിക വാദം
മനസിലാക്കാതെ മാർക്സിസം മനസിലാക്കാൻ ആവില്ല. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം ഇൻഡ്യയിലെ 1950 കാലത്തെ കമ്മ്യൂണിസ്റ്റു നേതാക്കൾക്കാർക്കും മനസിലായില്ല. മനുഷ്യൻ ആണെന്ന പരിഗണന അടിമയോട് അടിമ ഉടമ ഒരിക്കലും കാണിക്കാറില്ല. അവനെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് അടിമ ഉടമയുടെ താൽപ്പര്യം. അവൻ അനുഭവിച്ചിട്ടുള്ള നരക യാതന മനസിലാക്കിയാൽ മാത്റമേ അടിമയുടേയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യം മനസിലാവുകയുള്ളു. ആധുനിക മുതലാളിക്ക് തൊഴിലാളിയെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് ലക്‌ഷ്യം. തൊഴിലാളിക്കാകട്ടെ ജീവൻ നിലനിർത്താൻ ആരുടെയെങ്കിലും കീഴിൽ പണിയെടുത്തേ പറ്റുകയുള്ളു. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കാറൽ മാർക്സിന് മനസിലായി. ലോകമൊട്ടാകെ തൊഴിലാളി ഒന്നായി സംഘടിച്ചാൽ അതിന്റെ ശക്തി എന്തായിരിക്കും എന്ന് കാറൽ മാർക്സിന് മനസിലായതുകൊണ്ട് മാർക്സ് ലോക തൊഴിലാളി വർഗത്തോട് പറഞ്ഞു: "നിങ്ങൾ ഏകോപിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ യാതൊന്നുമില്ല. നേടാനോ ഒരു വലിയ ലോകമുണ്ട് താനും."
. .ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചപ്പോൾ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കണക്കിലെടുത്തതേയില്ല.
//
എഴുതപെട്ട
ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്ന മാർക്സിന്റെ കണ്ടെത്തൽ
മറ്റെല്ലാ മാർക്സിസ്റ്റ് ആശയങ്ങളും പോലെ തന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്
നേതൃത്വങ്ങൾക്ക് 1950 കാലം മുതൽ തന്നെ മനസിലാകാതെ പോയതാണ്. പ്രാചീന റോമിലെ
"സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ" നടന്ന അടിമ കലാപം മുതൽ അതിന്
ചരിത്രമുണ്ട്. നന്മക്കെതിരെ തിന്മയുടെ ഭീകരത എന്നും അതിനെ പറയാം.
സോക്രടീസിന് വിഷം കൊടുത്ത് കൊന്നതും അനീതിക്കെതിരെ നിലയുറപ്പിച്ച
യേശുവിന്റെ കുരിശ് മരണവും ഇന്ത്യയിലെ ബ്രാഹ്മണാധിപത്യവും
അതിന്റെ ഭാഗമാണ്. അമേരിക്കയിൽ അത് ആദ്യനിവാസികൾ ആയിരുന്ന റെഡ് ഇന്ത്യൻസിനെ
ഉൻമൂലനം ചെയ്തതും ആഫ്രിക്കയിലെ കറുത്ത വംശജരെ അടിമകളാക്കി ലോകമൊട്ടാകെ
വിലപ്പന നടത്തിയതും അതിന്റെ ഭാഗമാണ്. ഇൻഡ്യയിൽ ആര്യന്മാർ ഇന്ത്യയിലെ ആദ്യ
നിവാസികൾ ആയിരുന്ന ദ്രാവിഡരെ അടിമകൾ ആക്കി ചെയ്തിട്ടുള്ള ക്രൂരതകളും
ഇപ്പോഴും തുടരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് എതിരായ അക്രമങ്ങളും വർഗ
സമരങ്ങളുടെ ഭാഗമാണ്. നിർഭാഗ്യവശാൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ
അതൊന്നും അംഗീകരിക്കാൻ ഒരുക്കമല്ല. അതാണ് മുതലാളിത്ത സമൂഹത്തിന്റെ
സ്വതന്ത്രമായ വളർച്ചയിൽ ഒരു മാറ്റവും പാടില്ല എന്ന നിലപാടിന്റെ അടിസ്ഥാനം. //
ഭൗതികവാദം എന്നതിന് അർത്ഥം എല്ലാത്തിന്റെയും
അടിസ്ഥാനം
ഭൗതിക വസ്തുക്കൾ അല്ലെങ്കിൽ ഭൗതിക പദാർത്ഥങ്ങൾ ആണ് എന്നാണ്. ഈ വസ്തുത
പരിശോധിക്കേണ്ടത് മാർക്സിസം രൂപംകൊണ്ടത് മാനവ രാശി അനുഭവിക്കുന്ന
സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും ഇല്ലാതാക്കുന്നതിനാണ്. ആത്മീയ
വാദത്തിന്റെ അടിസ്ഥാനം എല്ലാത്തിന്റെയും അടിസ്ഥാനം ആത്മാവ് അല്ലെങ്കിൽ ആശയം
"ദൈവം" ആണെന്നാണ്. കാറൽ മാർക്സിന് മുൻപ് ഉണ്ടായിരുന്ന എല്ലാവരുടെയും ധാരണ
എല്ലാത്തിന്റെയും അടിസ്ഥാനം "ആത്മാവ്" "ദൈവം" ആണെന്നായിരുന്നു. അത്
കേവലം ഒരു ആശയം മാത്രമാണ്. ബ്രാഹ്മണരുടെ അടിസ്ഥാന ഗ്രന്ഥമായ
"മനുസ്മൃതിയുടെ" ആരംഭത്തിൽ പറയുന്നത് "പരിശുദ്ധാത്മാവ്" (ദൈവം) ജലത്തിൽ
ബീജം നിക്ഷേപിച്ചു എന്നാണ്. എല്ലാ മതങ്ങളും ദൈവത്തെ കണക്കാക്കുന്നത്
"പരിശുദ്ധാത്മാവ്" ആയിട്ടാണ്. "പരിശുദ്ധാത്മാവ്" സ്വയം ഉണ്ടായി എന്നാണ്
എല്ലാ മതങ്ങളുടേയും നിലപാട്. എന്നാൽ കാറൽ മാർക്സ് എന്ന മഹാൻ
ചൂണ്ടിക്കാണിക്കുന്നത് "ഏതൊരു ആശയവും" ശൂന്യതയിൽ നിന്നും ഉണ്ടാവില്ല
എന്നാണ്. ആരുടെയെങ്കിലും "തലച്ചോറ്" എന്ന ജൈവ പദാർത്ഥത്തിന്റെ ചിന്തയുടെ
ഫലം ആയിട്ടല്ലാതെ ഒരു ആശയവും ഉണ്ടാവില്ല. മനുഷ്യരുടെ ചരിത്രം
ആരംഭിക്കുന്നത് പ്രാചീന ശിലാ യുഗത്തിൽ നിന്നും ആണെന്നതും ലക്ഷക്കണക്കിന്
വർഷങ്ങളിലൂടെ ഉണ്ടായ മാനവ രാവശിയുടെ വളർച്ചയിൽ ഉണ്ടായ നിരവധി ആയ ആശയങ്ങളിൽ
ഒന്ന് മാത്രമാണ് ദൈവം എന്ന ആശയം. ഗണിത ശാസ്ത്രം ആശയങ്ങളുടെ മഹാസാഗരമാണ്.
എല്ലാ അറിവുകളും ആശയങ്ങളാണ്. അതെല്ലാം അസാമാന്യ ബുദ്ധിശക്തിയുള്ളവരുടെ
ചിന്തയുടെ ഫലം ആയുണ്ടായ ആശയങ്ങളാണ്.
/
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിക്കുന്നത് .....
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്താണ് മാർക്സിസം എന്ന് യാതൊരു അറിവും ഇല്ല എന്നതിന് ഒന്നാമത്തെ തെളിവ് 1950 കളിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതാണ്. മുതലാളിത്ത ചൂഷണത്തിൽ നിന്നും മാനവ രാശിയെ മോചിപ്പിക്കാൻ രൂപം കൊണ്ട തത്വശാസ്ത്രമാണ് മാർക്സിസം. "ഭൗതികവാദവും വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദവും മാർക്സിസം സാമൂഹ്യ വിഷയങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുന്ന രീതി മാത്രമാണ്. അത് തത്വങ്ങൾ എന്ന നിലയിൽ പറഞ്ഞാൽ എല്ലാവർക്കും മനസിലാവില്ല. ലളിതമായി പറഞ്ഞാൽ ആർക്കും മനസിലാകും. വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട് എന്നത് പ്രകൃതി നിയമം ആണ്. ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ട്. വരവും ചെലവും. കയറ്റവും ഇറക്കവും. കൂട്ടലും കുറക്കലും. അതൊക്കെയാണ് ഇന്ത്യക്ക് ബാധകമല്ല എന്നൊക്കെ ചിലർ പറയുന്നത്.
//
"തൊഴിലാളി വർഗ സർവാധിപത്യം" രാജവാഴ്ചയിൽ മാത്രം പ്രസക്തമാകുന്ന സായുധവിപ്ലവത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവരാണ്. എന്താണ് സോഷ്യലിസം എന്ന് അവരെ പഠിപ്പിച്ചാൽ മാത്രം മതി. തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം ഉള്ളവരാണ് ഓരോ പൗരനും. അവിടെ പൗരന്മാരുടെ ഭൂരിപക്ഷമാണ് കാര്യങ്ങൾ തീരുമാനിക്കുക. അതിന് ഒരിക്കൽപ്പോലും അവസരം കൊടുക്കില്ല എന്നതാണ് സിപിഐ(എം) 24 മത് പാർട്ടി കോണ്ഗ്രസ് തീരുമാനം ആയി ഉണ്ടായിട്ടുള്ളത്. മാർക്സിസത്തെക്കുറിച്ച് ആരും യാതൊന്നും പറയാറില്ല എന്നത് വാസ്തവമാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ 1950 കാലം മുതൽ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് ആരോടും ഒന്നും പറയാൻ ആവില്ല എന്നത് വാസ്തവമാണ്. അതോടൊപ്പം ഒരു സീനിയർ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഒരിക്കൽ "ആർഷ ഭാരത സംസ്ക്കാരത്തെ കുറിച്ച് അഭിമാനം കൊള്ളണം" എന്ന് പറഞ്ഞതും ഓർക്കണം.
//
കാൾ
മാർക്സിന്റെ ബ്രഹത്തായ "മൂലധനം" എന്ന കൃതി-- മൂന്ന് ഭാഗങ്ങളുള്ള ആ
കൃതിയിൽ ഒരോ തൊഴിലാളിയും; തൊഴിലാളിവർഗം അനുഭവിക്കുന്ന അദ്ധ്വാന ശക്തിയുടെ
ചൂഷണത്തെക്കുറിച്ചാണ് പരിശോധിക്കുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ
തീരുമാനിച്ചപ്പോൾ മാർക്സിന്റെ മൂലധനത്തെ കുറിച്ച് ആരോടും പറയാൻ
പാടില്ലാതായി. ഭാവിയിൽ ഒരു കാലത്തും മാർക്സിന്റെ മൂലധനത്തെക്കുറിച്ചും
തൊഴിലാളിവർഗം അനുഭവിക്കുന്ന അദ്ധ്വാന
ശക്തിയുടെ ചൂഷണത്തെക്കുറിച്ചും സംസാരിക്കാൻ ആവില്ല എന്നതാണ് ഇപ്പോഴത്തെ
സ്ഥിതി. എന്നാൽ സോഷ്യലിസത്തെ പാർട്ടി പരിപാടിയായി അംഗീകരിക്കുമ്പോൾ,
"മൂലധനം" എന്ന കൃതിയെ ക്കുറിച്ച് തൊഴിലാളിവർഗത്തോട് പറയാൻ ധാരാളം
കാര്യങ്ങളുണ്ട്.
//
ഇന്ത്യയിലെ കൃഷിക്കാർ ഒരു വർഷത്തിലധികം നീണ്ടുനിന്ന അതികഠിനമായ സമരം നടത്തി. ആയിരത്തിലധികം കൃഷിക്കാർ ആ സമര കാലത്തിൽ ആത്മഹത്യനചെയ്തു എന്നത് ആ സമരം എത്ര തീക്ഷ്ണം ആയിരുന്നു എന്നതിന്റെ തെളിവാണ്. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കണം. അത് കൃഷിക്കാരുടെയും കാർഷിക തൊഴിലാളികളുടെയും ആവശ്യമാണ്. 65 വർഷങ്ങളിലധികം കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇൻഡ്യ ഭരിച്ചതാണ്. അഞ്ച്
വർഷം കഴിഞ്ഞാലോ അമ്പത് വർഷം കഴിഞ്ഞാലോ ഹിന്ദുത്വ ഭീഷണി ഇല്ലാതായിട്ട്
ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ ജനങ്ങളോട് വോട്ട് ചോദിക്കാൻ ഇന്ത്യയിലെ
കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ആത്മധൈര്യം ഉണ്ടാവില്ല എന്നതാണ് ദയനീയമായ
സാഹചര്യം. ഹിന്ദുത്വവാദികളുടെയോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയോ ഭരണം എത്ര കാലം ഉണ്ടായാലും കൃഷിക്കാരുടെയും കാർഷിക തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാൻ ആവില്ല എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് ബോധ്ദ്യമാകുന്നില്ല. അതിന് ഇന്ത്യയിൽ രാഷ്ട്രീയമാറ്റം ഉണ്ടാകണം; മാർക്സിസം അംഗീകരിക്കുന്ന തൊഴിലാളിവർഗ ഭരണം ഉണ്ടാകണം. അതിന് സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കണം എന്ന് എത്രകാലം കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചാലും അവർക്ക് അത് മനസിലാവില്ല. എന്താണ് മാർക്സിസം എന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലാവുന്നില്ല എന്നതാണ് അടിസ്ഥാന വിഷയം. മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണ്; അതിന് മനസ്സിൽ നന്മ ഉള്ളവരെല്ലാം വോട്ട് ചെയ്യും എന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ബോധ്യമാവുക എന്നതാണ് ഇന്ത്യൻ ജനത അഭിമുഖീകരിക്കുന്ന വിഷയം
//
"മാർക്സിസം" എന്ന തത്വ ശാസ്ത്രം രൂപം കൊള്ളുന്നത് ലോകത്ത് പണിയെടുക്കുകയും ജീവിതമൊട്ടുക്കും ദാരിദ്ര്യവും യാതനകളും അനുഭവിക്കേണ്ടിവരികയും ചെയ്യേണ്ടി വരികയും ചെയ്‌യുന്നവരുടെ മോചനത്തിന് വേണ്ടി മാത്രമാണ്. അത് നിഷ്പക്ഷമായ തത്വശാസ്ത്രം അല്ല. അത് തൊഴിലാളിവർഗ്ഗ താത്പ്പര്യങ്ങൾക്ക് വേണ്ടിമാത്രം ഉള്ളതാണ്. അത് അപ്പാടെ അട്ടിമറിക്കപ്പെട്ടു എന്നതാണ് 1950 കാലത്ത് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സംഭവിച്ചത്. പാർട്ടിയുടെ നേതൃത്വം വിദ്യാർത്ഥി സംഘടനകൾ വഴി വരുന്നവർക്ക് ആയിരിക്കണം എന്ന് ഉണ്ടായ തീരുമാനം തൊഴിലാളിവർഗ താത്‌പര്യം അട്ടിമറിക്കപെട്ടപ്പോൾ സംഭവിച്ചതാണ്. അവർക്ക മാർക്സിസത്തോടോ തൊഴിലാളിവർഗത്തോടൊ പ്രതിബദ്ധത ഉണ്ടാകണം എന്നില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ ആണ് പാർട്ടി നയം എന്നത് കൂടെ ആയപ്പോൾ തൊഴിലാളി വർഗവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. ഇപ്പോൾ തൊഴിലാളി സംഘടനകൾ വെറും "പോഷക സംഘടനകൾ" മാത്രം. ലക്ഷ്യമാകട്ടെ മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയും. അതും തിരുത്തുക ഇപ്പോൾ അസാദ്ധ്യമായിരിക്കുന്നു. മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ ആണ് പാർട്ടി നയം എന്നത് കൂടെ ആയപ്പോൾ തൊഴിലാളി വർഗവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. ഇപ്പോൾ തൊഴിലാളി സംഘടനകൾ വെറും "പോഷക സംഘടനകൾ" മാത്രം. ലക്ഷ്യമാകട്ടെ മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയും. നിലപാട് മാറാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ആവില്ലന്ന് പറയുന്ന ഹരിഹരക്കുറുപ്പ് ജീവനോടെ ഇരിക്കുന്നത് തന്നെ അത്ഭുതമാണ്.
//
എന്താണ് മാർക്സിസം എന്നോ എന്താണ് മുതലാളിത്തം എന്നോ എന്താണ് ഇന്ത്യയുടെ ഫെഡറൽ സംവിധാനമുള്ള ഭരണ ഘടന എന്നോ യാതൊന്നും അറിയാതെയാണ് സിപിഐ(എം) ഇപ്പോൾ ഇന്ത്യയിൽ മുന്നോട്ടു പോകുന്നത്. മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ് യഥാർത്ഥ ലക്‌ഷ്യം എങ്കിൽ അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകരുത്. (അതിനുള്ള ജോലിയാണ് എല്ലാ പാർട്ടി കോൺഗ്രസുകളിലും ചെയ്യുന്നത്; പാർട്ടി ഇല്ലാതാക്കുന്നതിന്). മാർക്സിസം അംഗീകരിച്ചാൽ മുതലാളിത്തത്തിനായി പ്രവർത്തിക്കാൻ ആവില്ല. ഇവിടെ പ്രസക്തമാകുന്നത് എന്താണ് മുതലാളിത്തം എന്നതാണ്. കാലങ്ങളായി നിലനിൽക്കുന്ന ധാരണകളിൽ മാറ്റം ആവശ്യമാകുന്നതാണ് വിഷയം. ഏതെങ്കിലും സ്ഥാപനത്തിന്റെ സ്വകാര്യ ഉടമസ്ഥത അല്ല മുതലാളിത്തം. യഥാർത്ഥ മുതലാളിത്തം എന്ന വാക്കിന്റെ അർത്ഥം പണത്തിന്റെ ആധിപത്യം അല്ലെങ്കിൽ മുതലാളിമാരുടെ ആധിപത്യം എന്നാണ്. നിലവിൽ ഇന്ത്യയിൽ; കോർപ്പറേറ്റുകളുടെ ആഗ്രഹങ്ങൾ സർക്കാർ ഉത്തരവുകളായി മാറും, പകരം, കോർപ്പറേറ്റുകൾ അവർക്ക് ഇഷ്ടമുള്ളത്രയും പണം നൽകും. അതാണ് യഥാർത്ഥത്തിൽ പണത്തിന്റെ ആധിപത്യം. അത് സിപിഐ(എം) ന്റെ ലക്‌ഷ്യം അല്ല എന്നതിൽ ആർക്കും തർക്കം ഇല്ല. കോൺഗ്രസും ബിജെപിയും കൈകാര്യം ചെയ്യുന്ന ചൂഷക വർഗ്ഗങ്ങളുടെ ജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയം ആണ് മുതലാളിത്തം എന്ന് ലളിതമായി പറയാം. അവിടെ അഴിമതി; വർഗീയത; പൊതുമുതൽ കൊള്ളയടിക്കൽ എല്ലാം ഉണ്ടാകും. പഴയ രാജവാഴ്ചയിൽ ഫ്‌യൂഡൽ പ്രഭുക്കൾ നടത്തിയിരുന്ന വാഴ്ചയുടെ തുടർച്ചയാണ് മുതലാളിത്തം. ചൈനയിൽ സ്വകാര്യ മേഖല അനുവദിക്കുന്നുണ്ട് എങ്കിലും പണം ആണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്ന അവസ്ഥയില്ല.
ലോകത്ത് കമ്മ്യൂണിസം; മാർക്സിസം; സോഷ്യലിസം തുടങ്ങിയ വാക്കുകളും ആശയങ്ങളും രൂപം കൊള്ളുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ്. ആ കാലം ലോകത്താകെ രാജവാഴ്ചകൾ ശക്തമായി നിലനിൽക്കുന്ന കാലമാണ്. അന്ന് ഇന്ത്യ ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലമാണ്. ലോകത്തൊരിടത്തും മാർക്സ് - എന്ഗൽസിന്റെ ജീവകാലത്ത് സോഷ്യലിസം സ്ഥാപിതമായിട്ടില്ല. 1917ൽ മാത്രമാണ് ഒക്ടോബർ വിപ്ലവം വഴി സോവിയറ്റ് യൂണിയൻ സ്ഥാപിതമാകുന്നത്. അതും 1991ൽ ഇല്ലാതായി. മാർക്സിസം രൂപം കൊള്ളുന്നതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള നിരവധി വാക്കുകൾ ഉണ്ട്. മുതലാളിത്തം; സോഷ്യലിസം; കമ്മ്യൂണിസം; വർഗം; വർഗസമരം; വർഗ ശത്രുക്കൾ; തൊഴിലാളി വർഗ സർവാധിപത്യം; ചൂഷണം; ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ; വർഗ വൈരുദ്ധ്യങ്ങൾ; വൈരുധ്യാധിഷ്ടിത ഭൗതിക വാദം തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമാണ്. അവയെല്ലാം സങ്കീർണമായ ആശയങ്ങൾ ഉൾകൊള്ളുന്നവയാണ്. അതിന്റെയൊന്നും ഒരു വിധത്തിലുള്ള ആശയങ്ങളും മനസിലാക്കാതെ വാക്കുകൾ പൂർണമായും സൂക്ഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ നേതാക്കൾ. അതിന് ആരേയും കുറ്റപ്പെടുത്തുന്നില്ല; കുറ്റപ്പെടുത്താനും ആവില്ല. എന്നാൽ ആ വാക്കുകൾ മാർക്സിസം എന്ന ആശയ സംഹിത ലോകത്ത് ആവിഷ്‌ക്കരിച്ച മഹാനായ കാറൽ മാർക്സിന്റെ ജീവിത ലക്ഷ്യങ്ങളെ തന്നെ തകർത്തുകളയുന്നതിന് ഇടയാക്കുന്നതാണ് ഇപ്പോൾ ഇൻഡ്യയിൽ സംഭവിക്കുന്നത്.
//
ലോകത്ത് നിലനിൽക്കുന്ന വ്യവസ്ഥക്ക് ബദലായി മുന്നോട്ട് വയ്ക്കുന്ന പല കാര്യങ്ങളും തികച്ചും ഭാവനയിൽ കാണുന്നവയാണ്. അതിലൊന്നാണ് വർഗ രഹിത സാമൂഹ്യ വ്യവസ്ഥ. രാജവാഴ്ചയിൽ ഒരു പരിധി വരെ യാഥാർഥ്യമാകുന്നതാണ് വർഗ രഹിത സാമൂഹ്യ വ്യവസ്ഥ. കാരണം അടിസ്ഥാനപരമായി എല്ലാവരും മനുഷ്യരാണ്. മനുഷ്യരിൽ സ്വാർത്ഥത ഇല്ലാതെ സമൂഹത്തിന്റെ ആകെ നന്മ ആഗ്രഹിക്കുന്നവരും തികച്ചും സ്വാർത്ഥരായി സമൂഹത്തെ ദ്രോഹിക്കുന്നവരും ഉണ്ടാകും. അതിൽ ധനികൻ എന്നോ ദരിദ്രൻ എന്നോ വ്യത്യാസം ഇല്ല. മാര്ക്സിന് ഏറ്റവും വലിയ സഹായി ആയിരുന്ന എന്ഗൽസ് ഒരു വ്യവസായി ആയിരുന്നു. ചരിത്രത്തിൽ അങ്ങനെയുള്ളവരും വളരെയേറെ ഉണ്ട്. സോഷ്യലിസ്റ്റ് ചൈനയിൽ അഴിമതിക്ക് കഠിനമായ ശിക്ഷ കൊടുത്തിട്ടും അഴിമതിക്കാർ ഉണ്ടാകുന്നു എന്നതും വസ്തുതയാണ്. എന്നാൽ എല്ലാവരും മനുഷ്യർ ആണ്; എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന അവസ്ഥ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും എന്നതാണ് യാഥാർഥ്യം. അതാണ് സോഷ്യലിസത്തിൽ സംഭവിക്കുക.