#socialistindiainmarxistideology
2020 ഡിസംബർ 21, തിങ്കളാഴ്‌ച
375. "National assets of the country"
2020 ഡിസംബർ 15, ചൊവ്വാഴ്ച
373. വർഗ സമര സിദ്ധാന്തം അംഗീകരിക്കുക തന്നെ വേണം.
373. വർഗ സമര സിദ്ധാന്തം അംഗീകരിക്കുക തന്നെ വേണം.
. . വർഗ ശത്രുക്കളെ അങ്ങനെ കാണാൻ കഴിയാത്തതാണ് ഇന്ത്യൻ തൊഴിലാളി വർഗം അഭിമുഖീകരിക്കുന്ന തിരിച്ചടികളുടെ യഥാർത്ഥ കാരണം. വർഗ സമര സിദ്ധാന്തം അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ് വിഷയം. ചൂഷകരും ചൂഷിതരും തമ്മിലുള്ള വൈരുധ്യമാണ് വർഗ സമരങ്ങളുടെ കാരണം. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷക വർഗ്ഗങ്ങളേയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസിലാക്കുന്നില്ല. സാമ്പത്തിക മേധാവിത്വമാണ് ചൂഷക വർഗങ്ങളുടെ മേധാവിത്തത്തിന് കാരണം എന്ന് മനസിലാക്കാതെ 1950 കാലത്ത് അവരെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് മാർക്സിസത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ്. ഇപ്പോൾ കേരളത്തിൽ നാം കാണുന്നത് കോൺഗ്രസും ബിജെപിയും അവരുടെ പണവും ഉപയോഗിച്ച് മുഴുവൻ മാധ്യമങ്ങളേയും വിലക്കെടുത്ത് ഒരു കാരണ വശാലും ഭൂമിയിൽ നന്മ നിലനിൽക്കരുതെന്ന വാശിയോടെയുള്ള ഇടതുപക്ഷത്തിനെതിരായ (സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള) ആക്രമണമാണ്. ഇന്ത്യ ഒട്ടാകെ ഇത് ആവർത്തിക്കാൻ ആരും തയാറാകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കോൺഗ്രസുമായി ഇന്ത്യ ഒട്ടാകെ ഐക്യം ഉണ്ടാക്കാൻ ആരെങ്കിലും പാർട്ടി കോൺഗ്രസിന്റെ അനുവാദം ഇല്ലാതെ "ധാരണ" ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ തൊഴിലാളി വർഗത്തോട് ചെയ്യുന്ന കൊടും വഞ്ചന മാത്രമായിരിക്കും. വർഗ സമര സിദ്ധാന്തം അംഗീകരിച്ചുകൊണ്ട് ഒരു തൊഴിലാളിവർഗ പ്റസ്ഥാനത്തിന് ചൂഷകവർഗ രാഷ്ട്രീയ നേതൃത്വവും ആയി രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ ആവില്ല.
. . .1964 ൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാകാൻ ഇടയാക്കിയ വിഷയത്തിൽ അന്നത്തെ നാഷണൽ കൗൺസിലിൽ ബഹു ഭൂരിപക്ഷം ഉണ്ടായിരുന്ന എസ് എ ഡാങ്കെയുടെയും മറ്റും കൂടെ ആയിരുന്നില്ല അന്നുണ്ടായിരുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ബഹു ഭൂരിപക്ഷവും എന്ന് പിന്നീട് തെളിഞ്ഞതാണ്. അന്ന് ഡാങ്കെയുടെ കൂടെ ഉണ്ടായിരുന്ന അണികൾ പോലും പിന്നീട് അപ്രത്യക്ഷമായി. കോൺഗ്രസിനോട് കൂടെ ചേർന്ന് സി പി ഐ ഭരണം നടത്തിയിട്ടും കേരളത്തിലോ ഇന്ത്യ ഒട്ടാകെയോ തൊഴിലാളി വർഗ്ഗത്തിന്റെയോ സാധാരണ ജനങ്ങളുടെയോ പിന്തുണ ആർജിക്കാൻ അവർക്കായില്ല. അന്ന് ഡാങ്കെയുടെയും മറ്റും മോഹം കേരളത്തിൽ മാത്റം ഐക്യം ഉണ്ടാക്കാൻ ആയിരുന്നില്ല; ഇന്ത്യ ഒട്ടാകെ ആയിരുന്നു. എന്നാൽ മാർക്സിസത്തെ കുറിച്ചുള്ള അജ്ഞത മൂലം ഇന്ത്യൻ ചൂഷക വർഗ്ഗങ്ങളുടെ രാഷ്ട്രീയ നേതൃത്വമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മനസിലാക്കിയില്ല. ചൂഷക വർഗ്ഗങ്ങൾ ഒരു കാരണ വശാലും തൊഴിലാളിവർഗം ഒരു രാഷ്ട്രീയ ശക്തി ആകാൻ അനുവദിക്കുകയില്ല എന്നതും കണക്കിലെടുത്തിക്കില്ല. തന്മൂലം ഇന്ത്യൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിന് ഉണ്ടായ തിരിച്ചടികളെ മേലിലെങ്കിലും കാണാതിരിക്കരുത്. അന്നുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലും ക്രമേണ ഇല്ലാതാവുകയാണ്.
. . മാർക്സിസം തൊഴിലാളി വർഗത്തിനും ലോകത്തിനാകെയും ചൂണ്ടിക്കാണിക്കുന്ന ഒരു നല്ല സാമൂഹ്യ വ്യവസ്ഥ (സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ) എന്ന ലക്ഷ്യത്തിനായി തൊഴിലാളി വർഗ്ഗത്തെയും സാധാരണക്കാരെയും അണി നിരത്തുകയാണ് ഈ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുക്കേണ്ട ചുമതല. രാജ വാഴ്ച ഇല്ലാതായിട്ടും ഇന്ത്യയിൽ നിലനിൽക്കുന്ന രാജ വാഴ്ചയുടെ അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ സോഷ്യലിസം എന്ന ലക്‌ഷ്യം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യൻ തൊഴിലാളി വർഗത്തിനും മാർക്സിസം എന്ന തത്വ ശാസ്ത്രത്തിനും കഴിയില്ല എന്ന ധാരണ ആർകെങ്കിലും ഉണ്ടെങ്കിൽ അത് മാർക്സിസം എന്താണെന്ന് അറിയാത്തതു കൊണ്ട് മാത്റമാണ്. അവർ ഓർക്കേണ്ടത് ലെനിന്റെ ഈ വാക്കുകൾ മാത്റമാണ്;...."മാർക്സിസം അജയ്യമാണ്; കാരണം അത് സത്യമാണ്". തികച്ചും പിന്നോക്ക രാജ്യമായിരുന്ന പഴയ റഷ്യയെ പഴയ "സോവ്യറ്റ് യൂണിയൻ" ആക്കിയതും രണ്ടാം ലോക മഹാ യുദ്ധത്തിൽ ഗംഭീര വിജയം സോവിയറ്റ് യൂണിയന് നേടിക്കൊടുത്തതും ലെനിൻ ചൂണ്ടി കാണിച്ച മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെ ശക്തിയാണ്. എന്നാൽ ആ സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയതും പഴയ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന "ഗോബച്ചേവ്" തന്നെ ആയിരുന്നു എന്നതും നാം ഓർക്കണം.
.........."വികസനം" എന്നത് ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ തട്ടിപ്പു മാത്റണ്. പച്ചയായ സ്വാർത്ഥത മാത്റമാണ് ഒരോ ബൂർഷ്വാസിയുടേയും ബൂർഷ്വാ രാഷ്ട്രീയക്കാരന്റെയും ജീവിത ലക്‌ഷ്യം. മുതലാളിത്തവും സവാർതതയ്യിൽ മാത്റം അടിസ്ഥാനമായ ഒരു സാമൂഹ്യ വ്യവസ്ഥയാണ്. മാർക്സിസം അടിസ്ഥാനമാക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരിക്കലും അതുമായി പൊരുത്തപ്പെടാൻ ആവില്ല. "സോഷ്യലിസം" ഒരു രാഷ്ട്രീയ ലക്ഷ്യമായി അംഗീകരിച്ചാൽ സ്വാഭാവികമായി മാർക്സിസം ഒരു പ്രവർത്തന മാർഗരേഖയായി പ്രവർത്തിക്കും. അപ്പോൾ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സംഭവിക്കുന്ന മാറ്റം ഇപ്പോൾ എനിക്ക് വാക്കുകളിൽ രേഖപ്പെടുത്താൻ ആവില്ല. ഇപ്പോൾ ഉരുവിടുന്ന "വികസനം " മാത്റം ആയിരിക്കില്ല അവിടെ സംഭവിക്കുക എന്ന് മാത്റം സൂചിപ്പിക്കുന്നു. ചൂഷക വർഗ രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണമെങ്കിൽ നമ്മുടെ കയ്യിൽ വേണ്ടത് സോഷ്യലിസവും മാർക്സിസവും ആണ്. അതില്ലാത്തിടത്തോളം 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ അനുഭവം എപ്പോഴും ഓർത്തിരിക്കേണ്ടതാണ്.
2020 ഡിസംബർ 7, തിങ്കളാഴ്‌ച
371. കോൺഗ്രസ് / ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുക.
2020 ഡിസംബർ 3, വ്യാഴാഴ്‌ച
369. കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീകരിക്കണം.
369. കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീകരിക്കണം.
. . കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീചരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ നമുക്കുള്ളു. മുതലാളിത്തം തകർക്കാനുള്ളതാണ് മാർക്സിസം എന്നാണ് അംഗീകരിക്കേണ്ടത്. സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുമ്പോൾ മാത്രമേ മാർക്സിസം അംഗീകരിക്കുന്നു എന്ന് പറയാനാവുകയുള്ളു. ഇപ്പോഴും ആ ലക്ഷ്യം അംഗീകരിക്കാൻ പാർട്ടി തയ്യാറല്ല.
എന്നാൽ പൊതുമേഖലകൾ സ്വകാര്യ വത്ക്കരിക്കുന്നതിനെ പോലും സ്വാഗതം ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നമുക്കുള്ളത്.