2019 ജൂലൈ 15, തിങ്കളാഴ്‌ച

286. പാർട്ടി പൂർണkമായും തകർച്ചയുടെ വക്കിൽ എത്തി നിൽക്കുമ്പോഴും

              286. പാർട്ടി പൂർണമായും തകർച്ചയുടെ വക്കിൽ എത്തി നിൽക്കുമ്പോഴും 
അടിസ്ഥാനപരമായി കാര്യങ്ങൾ കാണാൻ നേതൃത്വം തയ്യാറാകുന്നില്ല എന്നാണ് മനസിലാക്കാൻ കഴിയുക. കേരളത്തിൽ ഉണ്ടായ പരാജയം ഇന്ത്യ ഒട്ടാകെയുള്ള സ്ഥിതിയുടെ ഭാഗമായി കാണണം. 1950 കാലം മുതൽ തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ എന്തെങ്കിലും പ്റത്യയ ശസ്ത്റ പ്റശ്നങ്ങൾ ഉള്ളതായി പാർട്ടി കരുതുന്നതായി തോന്നുന്നില്ല. അതിനർത്ഥം ഇപ്പോഴത്തെ "പരിപാടി" തയ്യാറാക്കിയവർക്ക് മാർക്സിസത്തെ കുറിച്ച് കാര്യമായ ധാരണകൾ ഉണ്ടായിരുന്നില്ല എന്ന് മാത്റമാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ പ്രോത്സാഹിപ്പിക്കേണ്ടത് ബൂർഷ്വാസിയെ ആണ്. അവിടെ മാർക്സിസത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ "വർഗ സമരം" (രണ്ടു വർഗ്ഗങ്ങൾ - അടിമയും ഉടമയും; അതിന്റെ മുതലാളിത്തത്തിലെ രൂപമായ ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും ആയിട്ടുള്ള പോരാട്ടം ഇല്ലാതാവുകയും വർഗ സങ്കലനം എന്ന തലത്തിലേയ്ക്ക് രൂപം മാറുകയും ചെയ്യുന്നു. അതിന്റെ തുടർച്ചയാണ് എസ് ഏ ഡാങ്കെ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങളും ഏറ്റവും ഒടുവിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പാർട്ടി ജനറൽ സെക്രട്ടറി തന്നെ കോൺഗ്രസ് സഖ്യത്തിനായി കഠിനാദ്ധ്വാനം നടത്തിയതും. 
............അതിന്റെ ഭാഗമായി ബംഗാളിൽ ഒമ്പതിനായിരം കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്തതിനെ തെറ്റായി പാർട്ടി ഇപ്പോഴും കണ്ടിട്ടില്ല. ഇന്ത്യ ഒട്ടാകെ ജനങ്ങൾ അത് സി പി ഐ (എം) ന്റെ നയമായിട്ടാണ് കാണുക. പാർട്ടി പരിപാടി പുനഃ പരിശോധിക്കണം. സോഷ്യലിസ്റ് സമ്പദ് ഘടന ജനകീയ ജനാധിപത്യത്തിലൂടെ എന്ന പരിപാടി അംഗീകരിക്കണം. അതൊരു ലക്ഷ്യമായിട്ടാണ് അംഗീകരിക്കേണ്ടത്. മുതലാളിത്തം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ലക്‌ഷ്യം ആവുകയില്ല. മുതലാളിത്തത്തോടൊപ്പം ഉള്ള ജനാധിപത്യത്തിനാണ് "ബൂർഷ്വാ ജനാധിപത്യം" എന്ന് പറയുക. അത് പഴയ അടിമ വ്യവസ്‌ഥയുടേയും ഫ്യൂഡലിസത്തിന്റെയും തുടർച്ചയാണ്. അതിനെ പേര് മാത്റം മാറ്റി "ജനകീയ ജാനാധിപത്യം" ആക്കി മാറ്റാനാവില്ല. "ജനകീയ ജനാധിപത്യ ചൈന" യിലേതുപോലെ ജനകീയ ജനാധിപത്യം സോഷ്യലിസത്തോടൊപ്പം മാത്റമേ സാധ്യമാവുകയുള്ളു. അതായിരിക്കണം നാം ലക്‌ഷ്യം ആയി അംഗീകരിക്കേണ്ടത്. ചെങ്കൊടി പൂർണമായും ഇല്ലാതാകാൻ ഇടയാകരുത്. ഇന്നത്തെ അവസ്ഥയിൽ പാർട്ടിയെ എത്തിച്ചത് ഇപ്പോഴത്തെ പാർട്ടി പരിപാടി മാത്രമാണ്.
.............സ. ഇ.എം.എസിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയിലെ ഇരുപത്തൊന്നാം പേജിലെ വരികളാണ് "പ്രാങ് മുതലാളിത്ത സമൂഹത്തിൽ (ഫ്യുഡലിസം) തകർപ്പൻ പ്റഹരം ഏൽപ്പിക്കേണ്ടത്‌ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ചയ്ക്കും" തുടർന്ന് അതിന്റെ സ്ഥാനത്ത് സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിനും ആവശ്യമാണ്‌. " സോഷ്യലിസ്റ്റ് സമൂഹം എന്ന ലക്ഷ്യം ഇപ്പോഴില്ല. ഇപ്പോൾ മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്നാണ് ഈ വരികളിലെ ആശയം. നില നിൽക്കുന്ന ചൂഷക വർഗ വാഴ്ചയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതിന് അർത്ഥം വർഗ സമര സിന്ദ്ധാന്തം അംഗീകരിക്കുന്നില്ല എന്നാണ്. അതിന്റെ അർത്ഥം മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് തന്നെയാണ്.
..............ഭരണകൂടം അതിന്റെ തുടക്കം മുതൽ തന്നെ അടിമ ഉടമകളുടെയും സാമ്പത്തിക മേധാവിത്വം ഉള്ളവരുടെയും ആയിരുന്നു. അവരുടെ ആധിപത്യം തകർക്കുന്നതിന് പകരം ഇൻഡ്യയിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തീരുമാനിച്ചത്. അവരുടെ ആധിപത്യം തകർത്തു് സോഷ്യലിസ്റ്റു വ്യവസ്ഥ സ്ഥാപിക്കാൻ തീരുമാനിക്കുമ്പോൾ മാത്റമാണ് മാർക്സിസം പ്റവർത്തിപഥത്തിൽ വരികയുള്ളു. മുതലാളിത്തം പ്രോത്സാഹിപ്പിച്ചു കൊണ്ട് ജനകീയ ജനാധിപത്യം സ്ഥാപിക്കും എന്ന് പറഞ്ഞാൽ മുതലാളിത്തം എന്താണെന്നോ ജനകീയ ജനാധിപത്യം എന്താന്നെന്നോ ധാരണ ഇല്ലെന്ന് മാത്റമാണ് അർത്ഥമാവുക.

2019 ജൂലൈ 10, ബുധനാഴ്‌ച

285. IT IS IMPOSSIBLE TO CONVINCE THE NECESSITY OF A ..

            285. It is impossible to convince anybody for voting to a Communist Party for "FREE DEVELOPMENT OF CAPITALISM".
............PARTY "PROGRAMME" MUST BE CHANGED.
............In Kerala, there was a short fall 17 lac votes of LDF; when comparing the votes of previous elections and this affected the leaders as a shock treatment. Out of 20 seats of Indian Parliament in Kerala and LDF got only one seat and even that was a miracle escape with a very low majority. Unfortunately CPIM leaders are considering the draw back in Kerala was only an effect of "SABARIMALA" issue. They can't see the result in Kerala was only a part of its failure in all over India. They don't know how the "PROGRSMME" will work in overall India. When the General Secretary keeping silence about corruption of Indian National Congress, it means only that he is supporting it as a policy matter of CPI(M) (based on Party "PROGRAMME" (PROMOTING CAPITALISM);  and that will affect the image of party. When Bengal Party capturing land from farmers, all Indians will consider that the same is the policy of CPI(M) and that will affect all over India. They are not considering the result was the draw back of the policy ie, promoting capitalism since 1950s and neglecting MARXISM and socialist ideas. Even the result of Bengal and Tripura was an after effect of Sabarimala? If the draw back in Kerala was an effect of Sabarimala; certainly the benefit must be with BJP; but they had only zero in Kerala.
............"HINDUTHWA" is only an ideology based on "BRAHMINICAL" supremacy based on "FOUR CASTE" system. And also also it carries the old slavery system and feudal culture.  Their ultimate target is only a "RAM TEMPLE".  It carries all evil nature of CAPITALISM also. It can't represent INDIA as the culture of India is based on UNITY IN DIVERSITY. The main tactics of BJP is making hatred among the CITIZENS OF INDIA and it is against the CONSTITUTIONAL ASPECTS ALSO..
............CAPITALISM is a social system which is based only pure selfishness of everybody. The policy of "CONGRESS" is based on this. It can't admit the justice of social sense of SOCIETY as a society is consisting of various nature of peoples and they are contributing the society by rendering the required sector of production. For example AGRICULTURE is the base of a country; and without agricultural production; peoples of the country can't exist even one minute. But CAPITALISM will consider only industrialists (we can call them "bourgeois" because they are only holding huge part of economy of the country with them and they are controlling all bourgeois political parties like BJP AND INDIAN NATIONAL CONGRESS and all PETTY BOURGEOIS POLITICAL PARTIES holding only for making money by anti social activities like scam; corruption; promoting caste and religion; by giving considerable part of their earnings as bribe. 
..............There are one another ideology is SOCIALISM which is based on MARXISM and it considering the welfare of all CITIZENS of the country. This is the base of all SOCIALIST COUNTRIES. All kinds of wealth of the country must be benefited to all its citizens and that is possible only in a socialist country. 
..............It is very pity to note that according to CPI(M) top leaders; they hadn't any ill feeling the policy of promoting capitalism and it seems that they have the knowledge of only about CAPITALISM.
.............What ever it may be; It is impossible to convince anybody for voting to a Communist Party for "FREE DEVELOPMENT OF CAPITALISM". For the last 69 years since 1950s; in India; Communist movements are following the policy of promoting capitalism; as a hidden agenda; but Indian CITIZENS are not ready to admit the policy and no body can convince them COMMUNIST PARTY will promote bourgeois than any bourgeois political parties like BJP or INC. 
.............................ONLY CPI(M) CAN SAVE INDIA; ONLY BY CHANGING THE PARTY "PROGRAMME".  As discussions about "PROGRAMME" will never allowed even in Party Congresses; (Discussions will be only on the DRAFT POLITICAL RESOLUTIONS of CENTRAL COMMITTEE; all comrades are requested to represent to Central Committee of CPI(M) to change the party "PROGRAMME" by admitting a PROGRAMME of "SOCIALIST INDIA; through PEOPLES DEMOCRACY. (See my BLOG No..126)...............
.................
                            ..        10th July, 2019         ..

2019 ജൂലൈ 4, വ്യാഴാഴ്‌ച

284.മനസിലുണ്ടായ ഭൂകമ്പം..

                                          284.മനസിലുണ്ടായ ഭൂകമ്പം..
          2002 ലാണ്  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" യാണ് പാർട്ടിയുടെ "കാഴ്ചപ്പാട്" എന്ന് ആദ്യമായി അറിയുന്നത്. അപ്പോൾ ഒരു ഞെട്ടലും അമ്പരപ്പുമാണ് ഉണ്ടായത്. മറ്റുള്ളവർക്കാർക്കും അതിൽ യാതൊരു പ്റശ്‌നവും തോന്നാത്തതിലും ഒരു വല്ലായ്ക തോന്നി. ഏതായാലും അത് തിരുത്തണമെന്ന്  അഭ്യർഥിച്ചു കേന്ദ്ര കമ്മിറ്റിയ്ക്കു കത്ത്‌  അയക്കാനും തീരുമാനിച്ചു. തുടർന്ന്  ഇരുപത്തി രണ്ടോളം കത്തുകൾ - ഒരോന്നിലും പുതിയ പുതിയ കാര്യങ്ങൾ ചൂണ്ടി കാണിച്ചാണ് കത്തുകൾ അയച്ചത്.  വർഗ സമരം പ്റസക്തമല്ലാതെ വരുന്നത്; മുതലാളിത്തത്തിൽ നടക്കുന്ന ചൂഷണം; അത് പ്രോത്സാഹിപ്പിക്കേണ്ടി വരുന്നതിലെ വഞ്ചന; മിച്ച മൂല്യ സിദ്ധാന്തം അപ്റസക്തമാകുന്നത്  തുടങ്ങി ഇന്ന് പറയുന്ന കാര്യങ്ങൾ എല്ലാം കത്തിൽ പറഞ്ഞിട്ടുള്ളവയാണ്. എന്റെ കത്തുകൾ  പി ബി യ്ക്ക്  ലഭിക്കുന്നെണ്ടന്ന്  സൂചിപ്പിച്ചുള്ള  മറുപടികളും ലഭിക്കാറുണ്ട്.  എന്നാൽ ഒരിക്കൽ പി ബി യിലുള്ള ഒരു സഖാവിനെ കാണാനിടയായപ്പോൾ  എന്നോട് പറഞ്ഞത്  "പരിപാടി" യിൽ മാറ്റമൊന്നും വരില്ല എന്നാണ്.
.........."മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് പാർട്ടിയെ എങ്ങനെ ബാധിക്കും എന്ന പൂർണ ബോധ്യമുള്ളതുകൊണ്ടാണ്  "പരിപാടി" മാറണം എന്ന നിലപാട് സ്വീകരിച്ചത്. അന്ന് പ.ബംഗാളിലും ത്രിപുരയിലും ഉരുക്ക്  കോട്ടകൾ പോലെയുള്ള സ്ഥിതിയായിരുന്നു. സിപിഐ (എം)നു മാത്റം പ.ബംഗാൾ നിയമസഭയിൽ 176 അംഗങ്ങൾ. ഇന്നത്തെ സ്ഥിതി ആകുമെന്ന്  ഞാനും പ്റതീക്ഷിചിരുന്നതല്ല.
..........തുടർന്ന്  2005 ൽ പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ കൂടി ഉൾപ്പെടുത്തി; മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളും ചേർത്ത്  "ഭാരതത്തിൽ എന്തുകൊണ്ട്  സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന പേരിൽ 2005 ൽ  ഒരു പുസ്തകം പ്റസിദ്ധീകരിച്ചു. "പരിപാടി" യെ വിമർശിച്ച പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ അപരാധത്തിന്  പാർട്ടി മെമ്പർഷിപ്പിൽ നിന്നും പുറത്താക്കി. പാർട്ടി ഒട്ടാകെ പരിശോധിക്കേണ്ട കാര്യങ്ങൾ  എന്ന നിലക്കാണ് പുസ്തകത്തിന്റെ ഭാഗമാക്കിയത്. (2015 ൽ പുതിയ ഗ്രൂപ്പ്  വഴി മെമ്പർഷിപ്  പുനഃസ്ഥാപിച്ചു. പാർട്ടി അംഗം ആയത്  സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി മാത്റമാണ് ).
..........തുടർന്നാണ്  പ.ബംഗാളിൽ സിംഗൂർ; നന്ദീഗ്രാം സംഭവങ്ങളും ബംഗാളിലെയും ത്രിപുരയിലെയും ഭരണം നഷ്ടപ്പെടുന്നതും ഇപ്പോഴത്തെ സ്ഥിതിയാകുന്നതും. പരിപാടിയെ കുറിച്ച് വിമർശനം ഉന്നയിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന് എന്റെ എഫ്. ബി. പോസ്റ്റുകൾ കാണുന്നവർക്കറിയാം.  അവയൊന്നും സാധാരണ സമ്മേളനങ്ങളിൽ  അഞ്ച്;  ആറ്; മിനിറ്റുകളിൽ പറയാവുന്നവയല്ല. പാർട്ടി കോൺഗ്രസിൽ പോലും പൊളിറ്റ്  ബ്റോയും കേന്ദ്ര കമ്മിറ്റിയും അംഗീകരിക്കാത്ത ഒരു ചർച്ചയും  അനുവദിക്കുകയില്ല.
..........ഫേസ് ബുക്ക് വഴി കാര്യങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുകയാണ്. എത്രത്തോളം ഫലപ്റമാകുമെന്ന്  ഒരു ധാരണയും ഇല്ല. എന്ന് വരെ ഈ സൗകര്യങ്ങൾ ലഭിക്കുമെന്നും അറിയില്ല. കാറൽ മാർക്സ്  മുന്നോട്ടു വച്ച  സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥയ്ക്ക്  അല്ലാതെ  "മാർക്സിസം" മറ്റൊന്നിനും പ്റയോജനപ്പെടുക ഇല്ലെന്ന്  നൂറ്  വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പോലും  ബോധ്യപ്പെടുകയില്ല എന്നത്  എത്റ കഷ്ടമാണ്?
.........."പരിപാടിയിൽ മാറ്റമൊന്നും വരികയില്ല" എന്ന നിലപാടിൽ  മാറ്റം വന്നിട്ടുള്ളതിന്റെ സൂചനകൾ ഒന്നും  ഇതുവരെ  ലഭിച്ചിട്ടില്ല. നൂറ്റി മുപ്പതു കോടി ജനങ്ങളുടെ ഭാവിയാണ് ; ഒരു രാജ്യത്തിന്റെ  ഭാവിയാണ്  ഇവിടുത്തെ പ്റശ്നം എന്ന  നിലയിൽ  ഈ  വിഷയം  കാണണം എന്ന്  പുരോഗമന പ്റസ്ഥാനങ്ങളിടെ  സുഹൃത്തുക്കളോട്  അപേക്ഷിക്കുന്നു.
..........."ഒരു നല്ല സാമൂഹ്യ വ്യവസ്ഥ" എന്ന ലക്‌ഷ്യം കമ്മ്യൂണിസ്റ്റു പ്റസ്ഥാനം അംഗീകരിക്കണം എന്നത്  മാത്റമാണ്  ഞാൻ മുന്നോട്ടു വയ്ക്കുന്ന അഭിപ്റായം. 

2019 ജൂലൈ 2, ചൊവ്വാഴ്ച

283. എസ്.ഏ. ഡാങ്കെ; ഇ എം എസ്. തുടങ്ങിയ പഴയ കാല നേതാക്കൾ

                   283. എസ്.ഏ. ഡാങ്കെ; സി. രാജേശ്വര റാവു; അജയ് ഘോഷ് ; ഇ എം എസ്. തുടങ്ങിയ പഴയ കാല നേതാക്കൾക്കാർക്കും മുതലാളിത്തത്തേക്കാൾ എന്തെങ്കിലും പ്റത്യേകത സോഷ്യലിസത്തിന് ഉള്ളതായി മനസിലായില്ല. തൊഴിലാളി വർഗ്ഗവും പാവപെട്ട ജനങ്ങളാകെ സോഷ്യലിസത്തോടു കാണിക്കുന്ന താൽപ്പര്യം മുതലാളിത്തത്തോടും കാണിക്കും എന്നവർ കരുതി. ദാരിദ്ര്യത്തെ കുറിച്ച് അവർക്ക് കേട്ടുകേൾവി മാത്റമേ ഉണ്ടായിരുന്നുള്ളു. യഥാർഥത്തിൽ മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം അവർക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് അവർ തീരുമാനിച്ചു--നമുക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാം.
..................1950 കാലത്തു് അവർ സ്വീകരിച്ച നിലപാട് ഇപ്പോഴും തുടരുകയാണ്. അതിനാവശ്യമായ എല്ലാവിധ കുതന്ത്രങ്ങളും "മാർക്സിസത്തിന്റെ വളർച്ച" എന്ന നിലയിൽ അവർ അവതരിപ്പിച്ചു; എല്ലാവരെയും പഠിപ്പിച്ചു. കേട്ടവർ അതൊക്കെ ശരിക്കും "പഠിച്ചു". മറ്റുള്ളവരെ പഠിപ്പിച്ചു. അവരോട് ഇപ്പോൾ "വർഗസമരം" എന്നത് ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണെന്നു പോലും ബോധ്യപ്പെടുത്താൻ ആവില്ല. 1950 കളെ അപേക്ഷിച്ചു് പാർട്ടിയുടെ അടിത്തറ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതു പോലും എന്തുകൊണ്ടാണെന്ന് അത്യുന്നതങ്ങളിൽ കഴിയുന്നവർക്ക് യാതൊരു പിടിയും കിട്ടുന്നില്ല.
.................കാര്യം മനസിലാക്കിയ പഴയ തലമുറ പാർട്ടി കൊണ്ട് കാര്യമായ നേട്ടം ഒന്നും ഇല്ലാത്തവർ പതുക്കെ പതുക്കെ പിന്നോട്ട് മാറി. പുതുതായി എത്തിച്ചേർന്നവരും പാർട്ടി ഉപജീവന മാർഗം അല്ലെങ്കിൽ പതുക്കെ പിൻവലിയും. അതൊക്കെ "കൊഴിഞ്ഞു പോക്കു" എന്ന നിലയിൽ മാത്റം കണക്കിലെടുത്തു. കമ്മ്യൂണിസ്റ്റു പാർട്ടി ഒരു കാരണ വശാലും മുന്നോട്ടു പോകരുത് എന്ന് കരുതുന്ന ചൂഷക വർഗ്ഗങ്ങൾ അവരുടെ എല്ലാ ആയുധങ്ങളും തൊഴിലാളി വർഗ പ്റസ്ഥാനത്തിന് നേരെ പ്റയോഗിക്കും എന്ന് അവർ കരുതിയതേയില്ല.
................സോഷ്യലിസം എന്നാൽ പഴയ സോവിയറ്റ് യൂണിയൻ അങ്ങനെ തന്നെ ഇവിടേയും ആവർത്തിക്കുകയാണ് എന്ന് കരുതിയിരുന്നവർക്ക്‌ സോഷ്യലിസം എന്ന ശല്ല്യം ഒഴിഞ്ഞു പോയത് മഹാ ഭാഗ്യമായി തന്നെ കരുതി. മുതലാളിത്തത്തിന്റെ സ്വന്തന്ത്രമായ വളർച്ചയ്ക്ക് കമ്മ്യൂണിസ്റ്റു പാർട്ടി തടസ്സം മാത്റം ആണെന്ന യാഥാർഥ്യം ഇവിടെ സ്വാഭാവികമായി തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. "ജനകീയ ജനാധി വിപ്ലവം" എന്ന വാക്കിൽ ഒരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ കൂച്ചുവിലങ്ങിട്ടു നിർത്തുക എന്ന ഗതികേടാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഫലമോ ചൂഷക വർഗങ്ങളുടെ ഭീകര വാഴ്ചയിൽ ജനങ്ങൾ നരകിക്കുന്നു.
............"മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്നത് തികച്ചും "മാർക്സിസ്റ്റ്" വിരുദ്ധവും; സോഷ്യലിസ്റ്റു വിരുദ്ധവും; കമ്മ്യൂണിസ്റ്റു വിരുദ്ധവും; തൊഴിലാളി വർഗ വിരുദ്ധവും; കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെ തന്നെ തകർത്തു കളയുന്നതുമാണ്. തികച്ചും ബൂർഷ്വാ പാർട്ടികളുടെ പരമ മായ ലക്ഷ്യം മാത്റമാണത്. അമേരിക്ക ഉൾപ്പെടെയുള്ള സാംബ്രാജ്യ ശക്തികളുടെ ലക്ഷ്യവും അത് തന്നെയാണ്. അത്തരം ഒരു നിലപാട് സ്വീകരിച്ചതും അതിൽ അപാകതയൊന്നും തോന്നാത്തതും "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തെക്കുറിച്ചും പ്രത്യേകിച് വർഗ സമരം എന്താണെന്നതിനെ കുറിച്ചും വിദൂര ധാരണകൾ പോലും ഇല്ലാത്തതുകൊണ്ടാണ്. 1950 കൾക്ക് ശേഷം നീണ്ട കാലത്തേയ്ക്ക് സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചത് കൊണ്ട് സംഭവിച്ചത്. വർഗ സമരം രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് എന്നതും ചൂഷക വർഗങ്ങളുടെ സാമ്പത്തിക മേധാവിത്വം ആണ് തൊഴിലാളി വർഗ്ഗത്തെയും പാവപെട്ട ജനവിഭാങ്ങളെ ആകെ തന്നെയും അടിച്ചമർത്തുന്നതിലേയ്ക്ക്കും ചൂഷണം ചെയ്യുന്നതിലേയ്ക്കും എത്തിക്കുന്നതും എന്നത് അറിവില്ലാത്തത് തൊഴിലാളി വർഗ പ്രസഥാനത്തെ എങ്ങനെ ബാധിക്കും എന്നത് ഇൻഡ്യയിൽ കണ്ടുകൊണ്ടിരിക്കുകയാണ്.
.......വർഗ സമരം അവസാനിക്കുക വർഗ വൈരുധ്യങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമാണ്.
............അത് മനസിലാക്കുന്ന ആർക്കും "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാട് സ്വീകരിക്കാനാവില്ല. ഇൻഡ്യയിൽ അങ്ങനെ ഒരു നിലപാട് സ. ഇ എം എസ് സ്വീകരിച്ചത് ആ സഖാവിനും എന്താണ് വർഗ സമരം എന്നതിനെക്കുറിച്ചു് കാര്യമായ ധാരണകൾ ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ്. അദ്ദേഹം കണക്കിലെടുത്തത് ഇൻഡ്യയിൽ നിലനിൽക്കുന്ന പാർലമെന്ററി ജനാധിപത്യത്തെ അവഗണിച്ചു് സായുധ വിപ്ളവം തന്നെ വേണം എന്ന ഒരു വിഭാഗത്തിന്റെ വികല വാദമുഖങ്ങളെ നേരിടുന്നതിനായിരിക്കണം. എന്നാൽ അദ്ദേഹം സ്വീകരിച്ച നിലപാട് മൂലം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സമ്പൂർണ തകർച്ചയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മാർക്സിസവുമായി പ്രസ്ഥാനം അകന്നുപോയത് തൊഴിലാളി വർഗ്ഗവും അകന്നുപോകാൻ ഇടയാക്കി. ഹിന്ദു വർഗീയ വാദികൾ അവരുടെ വികലമായ ആശയങ്ങളെ കൂടുതൽ കൂടുതൽ പ്രചരിപ്പിക്കുന്നതിന് അത് കാരണമായി.
.............എത്റയും വേഗം ഈ നിലപാടിൽ നിന്നും പിന്മാറുന്നില്ലെങ്കിൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം പൂർണമായും കാവിപ്പടയുടെ നീരാളിപ്പിടുത്തത്തിൽ അമർന്നുപോകും.
..............കാര്യങ്ങൾ ഒന്ന് മാറ്റിയെടുക്കാൻ പറ്റുമോയെന്ന ഭഗീരഥ പ്റയത്നത്തിലാണ് ഞാൻ.
130 കോടിയോളം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ഭാവിയെ കരുതി കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. ഒരു സഹായത്തിനു പോലും ആരും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് പറയുന്നില്ല. ധീരമായി മുന്നോട്ടു പോവുക എന്ന കമന്റുകൾ ഇടയ്ക്കിടെ കാണുന്നത് മാത്രമാണ് ആശ്വാസകരം.
........02 07 2019........