336 . "ഹിന്ദുത്വം" എന്തെന്നറിയാത്തവർ.
. .മറ്റുള്ളവരെ ആക്രമിച്ചു കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രാകൃത ആര്യ ഗോത്ര നിലപാടിൽ തന്നെയാണ് ബിജെപി എന്ന ഹിന്ദു വർഗീയ വാദികൾ ഇപ്പോഴും. ഒരു തരത്തിലും ഈ കാലഘട്ടത്തിന് നിരക്കുന്നതല്ല അവരുടെ നിലപാടുകൾ. അവരെ ചരിത്രത്തിലേക്ക് തിരിച്ചയക്കുക തന്നെ വേണം. ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്നുവന്നതാണ് ആര്യന്മാർ. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. വധിക്കാതെ പിടികൂടിയവരെ അടിമകളാക്കി. അവരെ കൊണ്ട് പണിതുയർത്തിയതാണ് ഇന്ത്യയിലെ മഹാ അത്ഭുതങ്ങളായ "ശിലാ ക്ഷേത്രങ്ങളും മറ്റും. ബൈബിളിൽ "ഉല്പത്തി" ഭാഗത്തെ "ന്യായ പ്രമാണങ്ങളിൽ" ഒന്ന് "വെളിച്ചപ്പാടിനെ കാണരുത്; മുഹ്ര്‌ത്തം നോക്കരുത്" തുടങ്ങ്ങിയവ നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉറവിടം എവിടെ ആയിരുന്നു എന്നത് കൂടെയാണ്. ദ്രാവിഡരെ അസുരന്മാരും ആര്യന്മാരെ ദേവന്മാരും ആയി ചിത്രീകരിച്ചു. കള്ളവും ചതിയും ഒന്നും ഇല്ലാതിരുന്ന ഒരു കാലമാണ് നമ്മുടെ മാവേലിയുടേത്. മാവേലി ചെയ്ത ഒരു "കുറ്റം" അദ്ദേഹം "അസുര ചക്രവർത്തി" ആയിരുന്നു എന്നതു മാത്റമാണ് (ദ്രാവിഡ സംസ്കാരം)
(Rig Veda, Mandala 3. Hymn 33) .
//
പരസ്പരം കൊന്നൊടുക്കുന്ന പഴയ "ഗോത്ര" സംസ്‌ക്കാരം അല്ലാതെ യാതൊരു മാനുഷിക മൂല്യങ്ങളും. അറിയയില്ലാത്ത ഒരു വിഭാഗമാണ് ആർഎസ്എസ് അല്ലെങ്കിൽ ബിജെപി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പൊതു ശല്യം ആയ "ഹിന്ദു വർഗീയ വാദികൾ". അവരുടെ ശവ സംസ്കാരം ഇന്ത്യയിൽ നടപ്പിലാക്കാൻ തടസം ആകുന്നത് സിപിഐ (എം) ആയതുകൊണ്ട് സിപിഐ (എം) പ്രവർത്തകരെ കൊന്നൊടുക്കി അവർക്ക് മുന്നോട്ടു പോകാമെന്നാണ് അവരുടെ ധാരണ. പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ ജനങ്ങളെ അണി നിരത്തി കൊണ്ടല്ലാതെ ഈ സാമൂഹ്യ വിരുദ്ധരെ ഇല്ലാതാക്കാൻ ആവില്ല. കേരളം മാത്രമല്ല ഇന്ത്യ ഒട്ടാകെ തന്നെ അതിനുള്ള പ്രയാണത്തിലാണ്. കേരളത്തിൽ എന്തെല്ലാം ചെയ്തിട്ടും ഒരു കടുകുമണിയുടെ വളർച്ച പോലും അവർക്ക് ഉണ്ടാകുന്നില്ല എന്നതും അവർക്ക് ബോധ്യപ്പെടുന്നില്ല.
"ഹിന്ദു മതം" എന്നൊരു മതം ഇല്ല.
//
യഥാർത്ഥത്തിൽ "ഹിന്ദു" എന്ന വാക്കിന്റെ ഉറവിടം അഫ്‌ഗാനിസ്ഥാനിന്റെ വടക്കു - പടിഞ്ഞാറ് ഭാഗത്തുള്ള പർവത നിരകളുടെ പേരായ "ഹിന്ദുക്കുഷ് എന്ന വാക്കിൽ നിന്നുണ്ടായതാണ്. "മഹാഭാരതം" കഥയിൽ സൂചിപ്പിക്കുന്ന "ഗാന്ധാരം " ഖണ്ഡഹാർ എന്ന പ്രദേശം അഫ്‌ഗാനിസ്ഥാനിലാണ്.
//
"ഹിന്ദു" എന്ന പേരിൽ ഒരു ദൈവമോ വ്യക്തിയോ ഇല്ല. സാധാരണ ഒരു പേര് അർത്ഥമാവുക ഏതെങ്കിലും വ്യക്തിയേയോ ആശയത്തെയോ എല്ലാം ആണ്. എന്നാൽ "ഹിന്ദു" എന്ന പേരിൽ ഒരു മതത്തിനു കാരണമായി യാതൊന്നും ഇല്ല.
രാജ്യത്തിന്റെ സമ്പത്ത് ഒട്ടാകെ വളരെ കുറച്ചു പേർക്ക് മാത്രം ആയിരിക്കണം എന്ന് എന്തുകൊണ്ടാണ് "സംഘപരിവാർ" തീരുമാനിക്കുന്നു എന്നതിലാണ് "ഹിന്തുത്വ" ന്റെ ശുദ്ധ തട്ടിപ്പ് കുടികൊള്ളുന്നത്. അവിടെയാണ് പൊതുമേഖലയിൽ വ്യവസായങ്ങളോ സ്ഥിരമായി ആർക്കും ജോലിയോ പാടില്ല എന്നതിലെ ദുഷ്ട രാഷ്ട്രീയം. പൊതുമേഖലാ വ്യവസായങ്ങളുടെ പ്രസക്തി അവ രാജ്യത്തിന്റെ സമ്പത്താണ് എന്നതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വവാദികളും എവിടെയും അവരുടെ സ്വാർത്ഥത മാത്രം കണക്കാക്കുകയും ബോധപൂർവം അവയാകെ നഷ്ടത്തിലാക്കി കൂറ്റൻ മുതലാളിമാർക്ക് കൈമാറുകയും ചെയ്യും. അതിൽ അവരുടെ സോഷ്യലിസ്റ്റ് വിരുദ്ധത കൂടിയുണ്ട്. പൊതുമേഖലകൾ ലാഭത്തിലായാൽ അങ്ങനെ ഉണ്ടാകുന്ന ലാഭം ജനങ്ങളുടെ അഭിവൃദ്ധിക്കായി ഉപയോഗിക്കാം. ഒരിക്കലും അത് പാടില്ല എന്നതാണ് ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ നിലപാട്.
//
"ഹിന്ദു" എന്ന പേരിൽ ഒരു ജാതി പോലും ഇല്ല. തികച്ചും തെറ്റിദ്ധരിപ്പിക്കാൻ മാത്രം ഉപയോഗപ്പെടുന്ന ഒരു പദം ആണ് "ഹിന്ദുമതം" എന്നത്. യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനുള്ള ഒരു "വിശ്വാസ ചൂണ്ട" മാത്രമാണ് ആ പദം. (അതിന്റെ ഭാഗമാണ് ഇന്ത്യയിലെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തുന്ന അതിന്റെ സാമ്പത്തിക നയങ്ങളും). പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടാവുന്ന ഏതെങ്കിലും ജാതികൾ അതിൽ ഇല്ല. ക്ഷേത്രത്തിൽ കയറുന്ന ഹിന്ദുവായ ദളിത് ബാലനെ വെടി വച്ച് കൊല്ലുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്വയം കുറെ ആളുകൾ തങ്ങൾ ബ്രാഹ്മണർ ആണെന്നും മറ്റുള്ളവർ മറ്റെന്തൊക്കെയോ ആണെന്നും തീരുമാനിക്കുന്നു. എന്തെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ള തീരുമാനങ്ങൾ അല്ല അവയൊന്നും. ജീവജാലങ്ങളുടെ ഉത്ഭവത്തെകുറിച്ച് കാര്യമായ അറിവുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത്; ഭൂമിക്ക് ഗോളാകൃതി ആണെന്ന് പോലും അറിയാതിരുന്ന കാലത്ത് ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്നവരിൽ ചിലർ അവരുടെ ഭാവനക്കനുസരിച്ച് പല പല കഥകളും രചിച്ചു. ബൈബിൾ പഴയ നിയമം അതിന്റെ ഭാഗമാണ്. അങ്ങനെയുള്ള മറ്റൊന്നാണ് ഖുർആൻ. അതിന്റെ മറ്റൊരു ഭാഗമാണ് "മനു" എന്നയാളുടെ ഭാവനയിൽ വിരിഞ്ഞ "ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണൻ ഉണ്ടായി എന്ന് തുടങ്ങുന്ന "വിവരങ്ങൾ". മനുവിന്റെ "സ്മൃതി" കളുടെ ഏറ്റവും വലിയ വികലത സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കുന്ന വിധത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് "സ്ത്രീ - പുരുഷ" യോചിപ്പ് ആവശ്യമാണെന്ന വസ്തുത അദ്ദേഹം മനസിലാക്കിയില്ല എന്നതാണ്. ഏതിന്റെയെങ്കിലും മുഖത്ത് നിന്നും അല്ലെങ്കിൽ ഏതെങ്കിലും ശരീരഭാഗങ്ങളിൽ നിന്നും ജീവനുള്ള എന്തെങ്കിലും ഉണ്ടാകും എന്ന് ഈ കാലത്തും കരുതണമെങ്കിൽ അവർ മാനസിക രോഗികൾ ആയിരിക്കണം. അതിനും പുറമെ സ്ത്രീകൾ ഒരു വിഭാഗത്തിലും ഉണ്ടായിട്ടുള്ളതായി "മനുസ്മൃതി" പറയുന്നില്ല.
. .യഥാർത്ഥത്തിൽ "ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ (സ്ത്റീകളും വൈശ്യരും ശൂദ്രരും പാപയോനിയിൽ ജനിച്ചവരാണ്. (ജന്മ പാപികൾ ആണ്) ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) (ഇതൊക്കെ എഴുതിവിട്ടവരുടെ ഭാവനാ വിലാസങ്ങൾ മാത്രമാണെങ്കിലും മുഴുവൻ "ശുദ്ധഗതിക്കാരും അവയൊക്കെ സാക്ഷാൽ ദൈവങ്ങളുടെ തീരുമാനങ്ങൾ ആയിട്ടാണ് കരുതുന്നത്) എല്ലാ അവഹേനങ്ങളും പാവങ്ങൾ സ്ത്രീകൾ അനുഭവിക്കണം എന്നാണ് മത തീവ്റ വാദികളുടെ നിലപാട്).
അവിടെ ബ്രാഹ്മണ സ്ത്രീകൾക്കു പോലും ഇളവില്ല. കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത.
. .വർഗീയ വാദികൾ എന്തുകൊണ്ടാണ് സാമൂഹ്യ വിരുദ്ധർ ആകുന്നത്?
. .ആധുനിക കാലത്ത് മനുഷ്യ സമൂഹം എന്നാൽ ജാതിയോ മതമോ കണക്കാക്കാതെ നിത്യ ജീവിതത്തിൽ മനുഷ്യർ ഇടപഴകുന്നവർ എല്ലാവരും ചേരുന്നതാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ്. അവിടെ ആരെയും ജാതിയോ മതമോ കണക്കാക്കി ഒഴിവാക്കാൻ ആവില്ല. ഒരു രോഗിക്ക് തന്നെ ചികില്സിക്കുന്ന ഡോക്ടർ ഏത് മതം/ജാതി ആണെന്ന് നോക്കാൻ ആവില്ല. ഒരു ഡോക്ടർക്ക് തന്റെ രോഗിയുടെ ജാതിയോ മതമോ നോക്കാനാവില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് തന്റെ തൊഴിലിനോട് നീതി ചെയ്യാനാവില്ല. ബസ്സിൽ അല്ലെങ്കിൽ ട്രെയിനിൽ യാത്റ ചെയ്യുന്നവർക്ക് അത് ഓടിക്കുന്നവരുടെ മതം/ജാതി നോക്കാനാവില്ല.
എന്നാൽ തികച്ചും മന്ദബുദ്ധികളായ "ഹിന്ദുത്വം" ഉൾപ്പെടെയുള്ള വർഗീയ വാദികൾക്ക് അവയൊന്നും ബാധകമല്ല. എന്ന് മാത്റമല്ല ഏത് തരത്തിലുള്ള സാമൂഹ്യ വിരുദ്ധരേയും അവർ എത്റ ഉന്നത പദവിയിൽ സ്ഥാപിക്കാനും തയ്യാറാണ് തന്നെ. എ പി. അബ്ദുള്ള കുട്ടിയെന്നയാളെ ബിജെപി യുടെ ദേശീയ ഉപ അധ്യക്ഷനാക്കാൻ ഉള്ള ഏറ്റവും പ്റധാനപെട്ട യോഗ്യത സരിത എസ് നായർ എന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നതു മാത്രമാണ്.
. . യഥാർത്ഥത്തിൽ എന്താണ് "ഹിന്ദുത്വം" എന്തെന്നറിയാതെയാണ് ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ബിജെപിയിൽ അണിനിരന്നിട്ടുള്ളത്. "മനുസ്മൃതി" എന്ന കൃതിയാണ് യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യത്തിന്റെ അടിസ്ഥാന ശില. "മനു" എന്നയാളിന്റെ മനസ്സിൽ ഉദിച്ച ആശയങ്ങളാണ് "മനുസ്മൃതി" എന്ന പേരിൽ അറിയപ്പെടുന്നത്. പ്രകൃതിയെക്കുറിച്ച് യാതൊന്നും അറിയില്ലാതിരുന്ന കാലത്ത് എല്ലാം എങ്ങനെ ഉണ്ടായി എന്ന എല്ലാവരുടേയും സ്വാഭാവികമായ ജിജ്ഞാസ മുതലെടുത്ത് അദ്ദേഹത്തിന് മനസ്സിൽ തോന്നിയതുപോലെ എല്ലാം അവതരിപ്പിച്ചു. എല്ലാം അദ്ദേഹത്തിന്റെ ഭാവനയാണ് എന്നതാണ് സത്യം.
. . "മനുസ്മൃതി " അനുസരിച്ച് ദൈവം (പരിശുദ്ധാത്മാവ്) ജലത്തിൽ ബീജം നിക്ഷേപിച്ചു. അത് ദീർഘകാലം കൊണ്ട് ഭീമാകാരമായ, സ്വർണ നിറമുള്ള "അണ്ഡം" (മുട്ട) ആയി മാറി. പിന്നീട് അത് രണ്ടായി പിളർന്നാണ് ബ്രഹ്‌മാവ് ഉണ്ടാകുകുന്നത്. അങ്ങനെ ഉണ്ടായ ("മനുസ്മൃതി" യിൽ ബ്രഹ്‌മാവിന്റെ മുഖത്തുനിന്ന് ഉണ്ടായി എന്നതുകൊണ്ട് ഉദ്ദേശക്കുന്നത് വായിൽ നിന്നും ഉണ്ടാകുന്ന "കഫ " ത്തിൽ നിന്നോ മൂക്കിൽ നിന്നും ഉണ്ടാകുന്ന "ശ്റവ" ത്തിൽ നിന്നോ ഉണ്ടായി എന്നായിരിക്കണം ഉദ്ദേശിക്കുന്നത്. ജീവജാലങ്ങൾ ഉണ്ടാകുന്നത് ആൺ--പെൺ കൂടിച്ചേരലിലൂടെ ആണെന്ന അറിവ് പോലും മനുവിന്റെ കാലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വികലമായ കഥകളിലൂടെ അവതരിപ്പിക്കുന്നതും ശുദ്ധാത്മാക്കാൾ വിശ്വസിക്കുന്നതും). ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണനും നെഞ്ചത്ത് നിന്നും ക്ഷത്രിയനും അരയിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ഉണ്ടായി എന്നാണ് മനുസ്മൃതിക്കാരൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇവയെല്ലാം പുരുഷന്മാരെ മാത്റം ഉദ്ദേശിച്ചാണ് പറയുന്നത്. അവിടെയൊന്നും സ്ത്രീകൾ വരുന്നില്ല. ശാസ്ത്റബോധം ലവലേശം ഉള്ളവർക്കാർക്കും ഇതൊന്നും അംഗീകരിക്കാനാവില്ല. (ഇവിടെയാണ് ഇന്ത്യൻ ഭരണ ഘടന 51 (എ) (എച്ച് ) വകുപ്പ് പ്രകാരം ഉള്ള "ശാസ്ത്രീയ മനോഭാവം; അനേവഷണ; പരിഷ്‌ക്കരണ നിലപാട് എന്നിവ ഓരോ പൗരന്റെയും മൗലിക കടമയാണ് " എന്നത് സംഘ്പരിവാറിനെതിരെ ഉപയോഗിക്കാനുള്ള ആയുധം ആയി മാറുന്നത് ).
.
. .രാമായണം; മഹാഭാരതം തുടങ്ങിയവയിലെല്ലാം പുതിയ പുതിയ ദൈവങ്ങളെ അവതരിപ്പിക്കുന്നെണ്ടെങ്കിലും എല്ലാ കൃതികളിലും ബ്രാഹ്മണനെ ഉയർത്തി കാട്ടുന്നതിൽ യാതൊരു പിശുക്കും ആരും കാണിക്കുന്നില്ല. ബ്രഹ്‌മാവ് പോലും "മനു" വിന്റെ ഭാവനാ സൃഷ്ടി മാത്റമായിരിക്കെ അതിന്റെ മുഖത്ത് നിന്നും ഉണ്ടായി എന്നൊക്കെ പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവരാരും വിശ്വസിക്കുകയില്ല. പക്ഷെ നിരവധി വർഷങ്ങളിലൂടെ ആവർത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ച് അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ മനുഷ്യരായി കാണാതെ വ്യത്യസ്ത ജാതികളാക്കി തിരിച്ചിരിക്കുകയാണ് ഇൻഡ്യയിൽ.
. . ചാതുർവർണ്യ വ്യവസ്ഥ അനുസരിച്ച് (മനുസ്മൃതി ഏഴാം അദ്ധ്യായം) ബ്രാഹ്മണൻ; ക്ഷത്റിയൻ, വൈശ്യൻ എന്നീ മൂന്നു വിഭാഗങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രൻ ചെയ്യേണ്ടത്. അവൻ ധനം സമ്പാദിക്കാൻ പാടില്ല. അങ്ങനെ ധനം സമ്പാദിച്ചാലും അത് ബ്രാഹ്മണന് എടുക്കാം. കാരണം ധനം സമ്പാദിച്ചാൽ അവൻ പിന്നെ ദാസ്യ വൃത്തി ചെയ്യില്ല.
. . ഇതിലൊക്കെ ദയനീയം സ്ത്റീകളുടെ കാര്യമാണ്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്റീ - പുരുഷ സംയോഗത്തിലൂടെ ആണെന്ന് മനുസ്മൃതിക്കാരൻ അംഗീകരിക്കാത്തതുകൊണ്ട് സ്ത്റീകൾക്ക് പുരുഷനോടൊപ്പം പരിഗണന ഇല്ലെന്നു മാത്റമല്ല; ഏറ്റവും നികൃഷ്ടമായാണ് ചിത്റീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ബ്ര്ഹമാവിന്റെ മുഖത്തുനിന്ന് ബ്രാഹ്മണ പുരുഷൻ മാത്രമാണ് ഉണ്ടായത് എന്നും സ്ത്രീകൾ എല്ലാം ജന്മനാ പാപികൾ ആണെന്നും സ്ഥാപിച്ചിരിക്കുകയാണ്. ഭഗവത് ഗീത ഒൻപതാം അധ്യായത്തിൽ മുപ്പത്തിരണ്ടാം ശ്ളോഗത്തിൽ പറയുന്നത് സ്ത്രീകളും വൈശ്യരും ശൂദ്രരും "പാപയോനിയിൽ" പിറന്നവരാണ് എന്നാണ്. അതുകൊണ്ട് അവർക്ക് മോക്ഷത്തിന് അവകാശമില്ല. (എങ്കിലും എന്നെ ആശ്രയിച്ചാൽ മോക്ഷം ലഭിക്കും എന്നാണ് പറയുന്നത്). യഥാർത്ഥത്തിൽ അവർ മോക്ഷത്തിന് അർഹതപെട്ടവർ അല്ല. (എന്നാൽ രാമായണത്തിൽ അവസാനം മോക്ഷത്തിന് ശ്രമിക്കുന്ന ശംപൂകനെ ശ്രീരാമൻ വധിക്കുകയാണ്.
. . ഇവയൊക്കെ അടിസ്ഥാന പ്റമാണങ്ങൾ ആയി നിൽക്കെ "ഹിന്ദു" ആയി അറിയപെട്ടാൽ; ഇന്ത്യയിൽ ബി ജെ പി ഭരണം വന്നാൽ എല്ലാ പിന്നോക്കക്കാരും രക്ഷപ്പെടും എന്ന് കരുതി "ഹിന്ദു രാഷ്ട്റ" ത്തിനായി ശ്രമിച്ച പാവങ്ങൾ ഇപ്പോൾ എന്താണ് ബിജെപി എന്ന് മനസ്സിലാക്കുകയാണ്. ബ്രാഹ്മണ മേധാവിത്തത്തിൽ സമൂഹത്തെയാകെ നിലനിർത്തുന്ന; തികച്ചും പ്റകൃതമായ സാമൂഹ്യ ഘടന മാത്റമാണ് ബിജെപി യുടെ രാഷ്‌ട്രീയ അടിസ്ഥാനം. അതിന്റെ കൂടെ പഴയ രാജവാഴ്ചയുടെ അവശിഷ്ടങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യുക.
. .ഇൻഡ്യൻ ഭരണ ഘടന പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സംവരണ ആനുകൂല്യങ്ങൾ വഴി ഉയർന്ന ഐ എ എസ് / ഐ പി എസ് തസ്തികളിലേക്ക് പിന്നോക്ക വിഭാഗങ്ങൾ കടന്നുവരുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവാത്തത് മൂലം അങ്ങനെ ആരും ഉണ്ടാകാതിരിക്കാനാണ് അവർ ഇപ്പോൾ ഉത്തര പ്രദേശിലും മറ്റും ദളിത് വിഭാഗത്തിൽ പെടുന്ന പെൺകുട്ടികളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നത്.
///21 02 2021///
........ശ്രീ.നാരായണ ഗുരുവിനെ മനസിലാക്കേണ്ടത്.
....... തുഷാർ വെള്ളാപള്ളി മനസിലാക്കുന്നത് പോലെ ആകരത്. "തത്വമസി" എന്ന കാഴ്ചപ്പാടിൽ ആകണം.
നാരായണ ഗുരു യഥാർത്ഥത്തിൽ ക്രമേണ ആദി ശങ്കരാചാര്യരുടെ നിലവാരത്തിലേക്ക് ഉയരുകയാണ്. എല്ലാ ചരാചരങ്ങളും യഥാർത്ഥത്തിൽ ഒരേയൊരു ദൈവത്തിന്റെ സൃഷ്ടിയാണ് എന്നിടത്താണ് ശങ്കരാചാര്യർ എത്തിച്ചേരുന്നത്. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് നാരായണ ഗുരു പറയുമ്പോൾ അത് മാനവരാശിയെ ആകെയാണ് കാണുന്നത് എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ എല്ലാവരെയും "മനുഷ്യർ" ആയി കാണാനുള്ള മാനസിക വളർച്ചയുള്ള മതങ്ങളോ ദൈവങ്ങളോ ഇല്ല എന്നതാണ് വസ്തുത. ശ്രീ. നാരായണ ഗുരു ഉപദേശിക്കുന്നതുപോലെ എല്ലാവരെയും മനുഷ്യർ ആയി കാണുന്ന ദൈവങ്ങൾ ഒന്നും ഒരു മതത്തിലും ഇല്ല. "ഹിന്ദുമതം" എന്നറിയപ്പെടുന്നത് യഥാർത്ഥത്തിൽ ബ്രാഹ്മണ മതമാണ്. ഹിന്ദുമതത്തിലെ ഏതെങ്കിലും ഒരു ദൈവം ആണെന്നിടത്താണ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്. അവയാകട്ടെ ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ളതുമാണ്. അതാണ് നാരായണ ഗുരു നടത്തിയ "ജാതിയില്ലാ വിളമ്പരത്തിന്റെ" യും അടിസ്ഥാനം.
. .അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ഇടതുപക്ഷവും എല്ലാം കേരളത്തിന്റെ നവോത്ഥാനത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ബ്രാഹ്മണാധിപത്യത്തിന്റെ കാണാച്ചരടുകൾ വളരെ വളരെ ആഴത്തിലും പരപ്പിലും പിടിമുറുക്കി കൊണ്ടിരിക്കുന്നു. അത് ശ്രീ. ബുദ്ധനെ പോലും നാട് കടത്തിയതാണ്. അതാണ് ഈ ശ്രീധരനെപോലും അടിച്ചുവീഴ്ത്തിയത്. "താഴമൺ തന്ത്രി" പറഞ്ഞാൽ "transgenders"ന് ശബരിമലയിൽ കയറാം. യഥാർത്ഥ സ്ത്രീകൾക്ക് കയറാൻ പാടില്ല. എല്ലാ വൃത്തികേടുകളും മനസിലും ശരീരത്തിലും ഉള്ളവർക്ക് പൂജയും നടത്താം.