588. സിപിഐ(എം) പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തൽ.
സിപിഐ(എം), സി പി ഐ പാർട്ടികൾ പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരി ക്കുന്നില്ലെങ്കിൽ ദയവായി പാർട്ടിയുടെ പേര് മാറണം. മാർക്സിന്റെ പേരും ചിത്രവും ഉപയോഗി ക്കരുത്. കാരണം മാർക്സിസം മുതലാളി ത്തിന് ഉള്ളതല്ല. നിലവിൽ ഉള്ളത് തുടരുക എന്നതിന് അർത്ഥം ഹിന്ദുത്വ ഭരണം തുടരണം എന്ന് മാത്രം. ഇത് കാണുന്ന സഖാക്കൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ വ്യക്തമാക്കണം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യ ത്തിന്റെയും ഇന്ത്യൻ ഭരണ ഘടനയുടെയും ഭാഗമാണ്.
//
1969 മുതൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിൽ വിശ്വസിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് ഞാൻ. ആദ്യമായി പങ്കെടുത്ത എ ഐ വൈ എഫ് ന്റെ യോഗത്തിൽ കേൾക്കാൻ കഴിഞ്ഞത് മുതലാളിത്തം ലാഭത്തിനായി മാത്രം നിലകൊള്ളുന്ന സാമൂഹ്യ വ്യവസ്ഥ ആണെന്നും മനുഷ്യത്വം എന്ന ഘടകം അവിടെ ഒരിക്കലും ഉണ്ടാവില്ല എന്നും മറ്റുമുള്ള കാര്യങ്ങളായിരുന്നു. മാത്രമല്ല സോഷ്യലിസം സമൂഹത്തിന്റെ ആകെ താത്‌പര്യം സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണെന്നും കൃഷി, വിദ്യാഭ്യാസം; രോഗ ചികിത്സ തുടങ്ങിയവ ഒന്നും ലാഭം കണക്കാക്കി നടത്തേണ്ടവ അല്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാകാൻ പ്രേരിപ്പിച്ചത്. കൂടാതെ സമൂഹത്തിന് ആവശ്യമുള്ളവ എല്ലാം നിർമ്മിക്കുന്നത് തൊഴിലാളികൾ ആണെന്നും എവിടേയും തൊഴിലാളികൾ എന്നും ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നു എന്നും അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുക സോഷ്യലിസത്തിലാണ് എന്നും ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ മനസിൽ സൂക്ഷിക്കുന്നത് കൊണ്ട് 2002 ൽ ഒരു പാർട്ടി ക്ലാസിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് പാർട്ടി കാഴ്ചപ്പാട് എന്ന് കേട്ടപ്പോൾ അതിനോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് അന്ന് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് ഹർകിഷൻ സിംങ് സുർജിത്തിനും കേരള സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് പിണറായി വിജയനും മറ്റ് അറിയാവുന്നവർക്കും പാർട്ടി പരിപാടിയിൽ ഭേദഗതി ആവശ്യമാണെന്നും മുതലാളിത്തം പ്രോത്സാഹിപ്പിച്ച് ജനകീയ ജനാധിപത്യം എന്ന കാര്യം അസാധ്യമാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കത്തുകൾ അയച്ചത്. ചൈനയിൽ നടപ്പുള്ള ജനകീയ ജനാധിപത്യം സോഷ്യലിസത്തോടൊപ്പം ആണ്. ചൈനയുടെ യഥാർത്ഥ പേര് ജനകീയ ജനാധിപത്യ ചൈന എന്നാണ്. "ജനകീയ ജനാധിപത്യത്തി"ന് വികസിത മുതലാളിത്തം എന്ന് അർഥം തീരുമാനിക്കുമെന്ന് ലേശം പോലും പ്രതീക്ഷിച്ചില്ല. ദീർഘ കാലം കൊണ്ട് മനസ്സിലാക്കിയിട്ടുള്ള മാർക്സിസം എന്ന തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി പരിപാടി ഒരു തരത്തിലും നടപ്പിലാവില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരുപത്തി രണ്ട് കത്തുകൾ കേന്ദ്ര കമ്മിറ്റിക്ക് അയച്ചിരുന്നു. (പകർപ്പ് ഇപ്പോഴും കൈവശം സൂക്ഷിക്കുന്നു).
//
എന്നാൽ പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തുന്നത് പാർട്ടി ആകെയും അറിയേണ്ട കാര്യമാണ് എന്നതുകൊണ്ട് സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം 2005 ജനുവരി ഒന്നാം തീയതി പ്രസിദ്ധീകരിച്ച "ഭാരതത്തിൽ എന്ത് കൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന പുസ്തകത്തിൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളോടൊപ്പം "സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും" എന്ന അധ്യായത്തിൽ പാർട്ടി പരിപാടിയുടെ വിമർശനങ്ങളും ഉൾപ്പെടുത്തി. എന്നാൽ എന്റെ പുസ്തകത്തിൽ പാർട്ടി പരിപാടിയെക്കുറിച്ച് വിമർശനം ഉള്ളതുകൊണ്ട് എനിക്ക് സിപിഐ(എം) അംഗത്വത്തിന് അർഹതയില്ല എന്നാണ് സഖാവ് വൈക്കം വിശ്വൻ ജില്ലാ സെക്രട്ടറി ആയിരുന്ന സിപിഐ(എം) കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. ഒരു രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന കാര്യങ്ങളാണ് പാർട്ടി പരിപാടിയുടെ ഉള്ളടക്കം.അതുകൊണ്ടു തന്നെ അവയാകെ ജനങ്ങൾ അറിയേണ്ടതുമാണ്. മാർക്സിസത്തിന്റെ ശക്തി അവയാകെ സത്യം മാത്രം ആയിരിക്കും എന്നതാണ്. ജനങ്ങളെ വിഡ്ഢികൾ ആക്കാൻ ശ്രമിച്ചാൽ ജനാധിപത്യത്തിൽ അവരുടെ പിന്തുണ അല്ലെങ്കിൽ അവരുടെ വോട്ട് ലഭിക്കില്ല. അതാണ് ഇപ്പോൾ ഇന്ത്യയാകെ സംഭവിക്കുന്നത്. മുതലാളിത്തത്തിനാണ് ഇപ്പോൾ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. അത് സോഷ്യലിസത്തിനായി തീരുമാനിച്ചാൽ ജനങ്ങൾ അവരുടെ പൂർണ പിന്തുണയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകും. പാർട്ടി എനിക്ക് അംഗത്വം നിഷേധിച്ചപ്പോൾ ചെയ്തത് മാർക്സിന്റെ ആശയങ്ങളോട് ചെയ്ത തെറ്റാണ്; കാരണം മാർക്സിസം മുതലാളിത്തത്തിന് ഉള്ളതല്ല; സോഷ്യലിസത്തിന് മാത്രം ഉള്ളതാണ് എന്ന് സ്ഥാപിക്കുക മാത്രമാണ് ഞാൻ അന്ന് ചെയ്തതും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും. ഇന്ത്യ ഒട്ടാകെ പാർട്ടി തകർച്ചയെ നേരിടുമ്പോഴും പാർട്ടി നേതൃത്വം ഇപ്പോഴും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ ഉറച്ചു നിൽക്കുകയാണ്. നിരവധി പ്രാവശ്യങ്ങൾ അപേക്ഷിച്ചിട്ടും 2005 ൽ എന്നോട്; അല്ലെങ്കിൽ കാറൽ മാർക്സിന്റെ ആശയങ്ങളോട് കാണിച്ച അവഗണ തിരുത്തിയിട്ടില്ല. ഒരിക്കലും നടപ്പിലാകില്ലാത്ത പരിപാടിയുടെ ഉള്ളടക്കം പാർട്ടിയുടെയാകെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് പാർട്ടി അംഗത്വം നിഷേധിക്കാൻ കാരണമാകുമെന്ന് തീർത്തും പ്രതീക്ഷിച്ചില്ല.
//
എന്താണ് ജനകീയ ജനാധിപത്യം എന്ന് പോലും മനസിലാകാത്ത വികലമായ "പാർട്ടി ബോധമാണ്" 2005 ൽ എന്റെ പാർട്ടി അംഗത്വം നിഷേധിക്കുന്നതിന് ഇടവരുത്തിയത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് മാർക്സിസമാണ് എന്ന ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ എന്റെ മെമ്പർഷിപ്പ് നിഷേധിച്ചതും അതിന്റെ ഭാഗം മാത്രം. നിർഭാഗ്യവശാൽ ഇപ്പോഴും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല എന്നാണ് മനസിലാകുന്നത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് പോലും കാരണമായ പഴയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 101 അംഗ നാഷണൽ കൗണ്സിലിൽ നിന്നും ഇ എം എസ് ഉൾപ്പെടെ കേവലം 31 സഖാക്കൾ ഇറങ്ങിപ്പോന്നത് പാർട്ടി ഭരണഘടനയോ അച്ചടക്കമോ കണക്കിൽ എടുത്തായിരുന്നില്ല. എന്നാൽ അവരുടെ നിലപാട് ആയിരുന്നു ശരി എന്ന് പിന്നീട് കാലം തെളിയിച്ചു. തികച്ചും ശരിയാകുന്ന കാര്യങ്ങളിൽ ശരിക്ക് മാത്രമായി നിലകൊള്ളുക എന്നതായിരുന്നു ഞാൻ സ്വീകരിച്ച നിലപാട്. കാറൽ മാർക്സ് ചൂണ്ടി കാണിക്കുന്ന ശരിയോടൊപ്പം നിലകൊള്ളുക മാത്രമാണ് ഞാൻ ചെയ്തത്. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ-സാംസ്കാരിക ഉപരിഘടനയെ നിർണയിക്കുക എന്നത് കാറൽ മാർക്സ് അദ്ദേഹത്തിന്റെ "മൂലധനം" എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് മുൻപ് എഴുതിയ അർത്ഥ ശാസ്ത്ര നിരൂപണത്തിന് ഒരു സംഭാവന" എന്ന കൃതിയിൽ തന്നെ വ്യക്തമാക്കുന്നതാണ്. ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിച്ച്; ഇന്ത്യയിലെ ചൂഷക വർഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിൽക്കുന്നിടത്തോളം പാർട്ടി പരിപാടി നടപ്പിലാവില്ല എന്ന് ബോധ്യപ്പെടുത്തു ന്നതിനായിരുന്നു വിമർശനങ്ങൾ പുസ്തകത്തിന്റെ ഭാഗം ആക്കിയത്. പുസ്ഥകം വായിച്ചിട്ടും പൊളിറ്റ് ബ്യൂറോയിലെയോ കേന്ദ്ര കമ്മിറ്റിയിലെയോ ആർക്കും മാർക്സ് ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ബോധ്യമായില്ല. കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവുകേട് ബാധിക്കുക ഒരു രാജ്യത്തെ ജനങ്ങളെയാകെയാണ്. ഞാൻ ചൂണ്ടിക്കാണിച്ച വസ്തുതകൾ ബന്ധപ്പെട്ട സഖാക്കൾ മനസിലാക്കിയിരുന്നു എങ്കിൽ ഇന്ത്യ മഹാരാജ്യം ഹിന്ദുത്വവാദികളുടെ ഭീകര ഭരണത്തിന് വിധേയമാവുക ഇല്ലായിരുന്നു. എന്റെ പാർട്ടി മെമ്പർഷിപ്പ് നിഷേധിച്ചത് കൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ പാർട്ടി അംഗത്വത്തിനായി സിപിഐ(എം) കോട്ടയം ജില്ലാ കമ്മിറ്റിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. മാർക്സിസം ചൂഷണരഹിത സാമൂഹ്യ വ്യവസ്തക്ക് മാത്രം ഉള്ളതാണെന്ന് പാർട്ടിയെ ബോധ്യ പ്പെടുത്താൻ ശ്രമിച്ചതാണ് എനിക്ക് പാർട്ടി അംഗത്വം നിഷേധിക്കാൻ കാരണം.
//
28 വർഷങ്ങൾ സർക്കാർ സർവീസിലും 20 വർഷങ്ങൾ കേരള എൻജിഒ യൂണിയൻ പ്രവർത്തകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും എന്റെ സർക്കാർ രേഖകളിൽ സദ് സേവന കുറിപ്പുകൾ (GOOD SERVICE ENTRY) മാത്രം. സർവീസിൽ നിന്നും വിരമിച്ച ശേഷം സ്ഥിര താമസമാക്കിയ ആലപ്പുഴ ജില്ലയിൽ 2016 ൽ പുതിയതായി ഗ്രൂപ്പിൽ അംഗമാക്കി 2018 മുതൽ വീണ്ടും സാധാരണ അംഗം ആയി പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴി മാർക്സിസവുമായി ബന്ധപ്പെട്ട ആശയങ്ങൾ പാർട്ടി സഖാക്കളിലും സാധാരണ ജനങ്ങളിലും എത്തിക്കാൻ ശ്രമിക്കുന്നു. പാർട്ടി പരിപാടിയെ കുറിച്ച് വിമർശനങ്ങൾ കൂടി ഉള്ളതുകൊണ്ട് എന്റെ പോസ്റ്റുകളിൽ യാതൊരുവിധത്തിലും ഉള്ള പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടിയിൽ പൊതുവായ നിർദ്ദേശങ്ങൾ ഉള്ളതിനാൽ ആണെന്ന് കരുതുന്നു ആരും ഒരു പോസ്റ്റും കണ്ടിട്ടുളളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. പാർട്ടി ബ്രാഞ്ച് സമ്മേളനത്തിൽ പ്രായാധിക്യം കണക്കിലെടുത്ത് ലോക്കൽ സമ്മേളനത്തിൽ പോലും പ്രതിനിധിയും ആവില്ല. മാർക്സിസത്തിന്റെ ശരിയും തെറ്റും മനസിലാക്കാൻ കഴിയാത്തവർ യുവാവായ വിദ്യാർത്ഥി നേതാവായാലും യാതൊരു ഗുണവും ചെയ്യില്ല എന്നതാണ് നൂറ് വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അവിടെ പ്രായമല്ല; ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്ന ചിന്താശേഷിയുള്ള മനസാണ് പ്രസക്തമാകുന്നത്. നരേന്ദ്ര മോദിയെ പ്പോലെ ഒരു കൊടും ഭീകരന് ജന്മദിനാശംസകൾ അയക്കാൻ മാർക്സിസം മനസിലായിട്ടുള്ള വർക്ക് ആവില്ല. കാരണമാകുന്നത് ആരും ശത്രുക്കൾ അല്ല എന്ന നിലപാടാണ്. ഗുജറാത്തിലെ 2002 ലെ കൂട്ടക്കൊല മാത്രമല്ല ആയിരത്തോളം കൃഷിക്കാർ ആത്മഹത്യ ചെയ്യാൻ കാരണമായ കൃഷിക്കാരുടെ പ്രശ്നങ്ങൾ അയാൾക്ക് വിഷയമേ ആയില്ല. എന്നാൽ ഉത്തരപ്രദേശിലെ തെരെഞ്ഞെടുപ്പ് ആയപ്പോൾ കാർഷിക പരിഷ്‌ക്കാരങ്ങൾ പിൻവലിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇന്ത്യയിൽ മറ്റാരും പാർട്ടി പരിപാടിയെക്കുറിച്ച് വിമർശനം പോലും ഉന്നയിക്കാൻ സാദ്ധ്യതയില്ല. 2002 മുതൽ ഇരുപത്തി രണ്ട് വർഷങ്ങൾ തുടർച്ചയായി പാർട്ടി പരിപാടിയെക്കുറിച്ച് നടത്തിയിട്ടുള്ള വിമർശനങ്ങൾ പാർട്ടി പോളിറ്റ് ബ്യൂറോയുടേയോ കേന്ദ്ര കമ്മിറ്റിയുടെയോ ശ്രദ്ധയിൽ വന്നിട്ടില്ല എന്ന് മാത്രമാണ് അനുമാനിക്കാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പാർട്ടി പരിപാടിയിലോ ഇന്ത്യൻ രാഷ്ട്രീയത്തിലോ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാനും ആവില്ല. ഞാൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ ഇന്ത്യയിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങളിൽ ഒരാളുടെ അഭിപ്രായങ്ങൾ മാത്രം.
//
വിപ്ലവം.
/
ജനാധിപത്യത്തിലും "വിപ്ലവം" വിപ്ലവം" എന്ന് ഉരുവിട്ട് നടക്കുന്ന മാവോ വാദികൾ ഉൾപ്പെടെ ഉള്ളവർക്ക് 1947 ൽ ബ്രിടീഷ് രാജ്ഞിയിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രീയ അധികാരം ഓരോ ഇന്ത്യൻ പൗരന്മാരിലേക്കുമായി മാറിയതിലെ വിപ്ലവം മനസിലാവില്ല. ദ്രൗപദി മുർമു എന്ന വനിതക്കും ഇന്ത്യൻ രാഷ്ട്രപതി ആകാൻ അർഹത ഉണ്ടായത് രാഷ്ട്രീയ അധികാരം രാജാവിൽ നിന്നും പൗരന്മാരിലേക്ക് മാറിയതിലെ "വിപ്ലവം" കൊണ്ടാണെന്ന് മനസിലാവില്ല. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം ആണെന്ന് മനസിലാവില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു എങ്കിൽ ആധുനിക പാർലമെന്ററി ജനാധിപത്യം പോലും ഉണ്ടാകുമായിരുന്നില്ല എന്നത് ബോധ്യപ്പെടില്ല. അതിന് കാരണം ആയത് മാർക്സിസം എന്ന തത്വശാസ്ത്രവും ജനങ്ങൾ സോഷ്യലിസം എന്നത് സ്വീകരിച്ചത് കൊണ്ടാണെന്നും മനസിലാവില്ല. അതിൽ ജോസഫ് സ്റ്റാലിൻ എന്ന മഹാൻ വഹിച്ച പങ്ക് മനസിലാവില്ല. അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ; ജർമ്മനി വിജയിച്ചിരുന്നു എങ്കിൽ 1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി പോലും സംഭവിക്കുമായിരുന്നില്ല. "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ" സോഷ്യലിസം സാധ്യമല്ലെന്ന് പറയുന്നവർക്ക് ജനാധിപത്യം എന്താണെന്നോ മാർക്സിസം എന്താണെന്നോ സോഷ്യലിസം എന്താണെന്നോ അറിയില്ല എന്നതാണ് വാസ്തവം. 1927 ഡിസംബർ 25 ന് ഡോ.ബി ആർ.അംബേദ്ദ്‌ക്കർ മനുസ്മൃതി അഗ്നിയിൽ ദഹിപ്പിച്ചതിലെ വിപ്ലവം അവർക്ക് മനസിലാവില്ല. ഒരു ആറ്റം ബോംബിനും നേടാൻ കഴിയാത്ത വിജയമാണ് ഡോ.ബി ആർ.അംബേദ്ദ്‌ക്കർ നേടിയത്. എന്നാൽ അതിനോട് സഹകരിക്കേണ്ടവർക്ക് അതിലെ വിപ്ലവം മനസിലായില്ല. കേരളത്തിൽ മഹാത്മാ അയ്യാങ്കാളി നടത്തിയ "വില്ലുവണ്ടി യാത്ര" യിലെ വിപ്ലവം മറ്റൊരുതരത്തിലും നടത്താൻ ആവില്ല.
//
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി പാർട്ടിയിൽ എത്തുകയും പാർട്ടി ക്ലാസിൽ പഠിച്ചിട്ടുള്ളത് അല്ലാതെ മറ്റ് യാതൊന്നും അറിയേണ്ടതില്ല, കേൾക്കേണ്ടതില്ല എന്ന നിലപാടിലാണ് മിക്കവാറും സഖാക്കൾ. അതാകട്ടെ 1950 കൾക്ക് ശേഷം ആർഷഭാരത സംസ്‌കാരത്തിലും മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചയിലും അധിഷ്ഠിതമായിരിക്കും. സോഷ്യലിസം, ചൂഷണം; ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥ; വർഗ ശത്രുക്കൾ തുടങ്ങിയ വാക്കുകൾ പോലും പാർട്ടിക്ലാസുകളിൽ ഉണ്ടാകാൻ സാധ്യത ഇല്ല. മുതലാളിത്തത്തെ ന്യായീകരിച്ചും സോഷ്യലിസത്തെ തള്ളിക്കളഞ്ഞുകൊണ്ടും ഉള്ളതാകും പാർട്ടി ക്‌ളാസ്സുകൾ. എങ്ങനെയും പരമാവധി പ്രായപരിധി വരെ തുടരുക എന്നല്ലാതെ തൊഴിൽ എന്ന നിലയിൽ മാത്രം പാർട്ടിയെ കാണുന്നവർക്ക് പ്രത്യേകിച്ച് യാതൊരു ഉത്തരവാദിത്തവും തങ്ങൾക്കില്ല എന്നതാണ് നിലപാട്. ഇന്ത്യയിൽ പാർടി ഇല്ലാതായാലും അത് തങ്ങളെ ബാധിക്കുന്ന കാര്യം അല്ല എന്നാണ് അവരുടെ നിലപാട്. അങ്ങനെ കരുതുന്ന പോളിറ്റ് ബ്യൂറോ -- കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ നിന്നും യാതൊരു പ്രതികരണവും പ്രതീക്ഷിക്കാൻ ആവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി പാർട്ടിയിൽ എത്തുന്നവർക്ക് യഥാർത്ഥ തൊഴിലാളി വർഗം അനുഭവിക്കുന്ന ദാരിദ്ര്യം -- ജീവിത യാതനകൾ തുടങ്ങിയവ അറിയണമെന്നില്ല. അങ്ങനെയുള്ളവരോട് 1950 കാലത്ത് സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചപ്പോൾ കാറൽ മാർക്സിന്റെ ജീവിത ലക്ഷ്യമാണ് ഉപേക്ഷിച്ചത് എന്നൊന്നും പറഞ്ഞാൽ മനസിലാവുക ബുദ്ധിമുട്ടാണ്. കൂടാതെ വർഗ്ഗ വൈരുദ്ധ്യങ്ങൾ, വൈരുധ്യാധിഷ്ഠിത ഭൗതിക വാദം പോലെയുള്ള മാർക്‌സിസത്തിൻ്റെ ശാസ്ത്രീയ അടിത്തറയായ ആശയങ്ങൾ ഗ്രഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സാമ്പത്തിക ശേഷി ഇല്ലാതെ പഠനം തുടരാൻ കഴിയാതിരിക്കുകയും തൊഴിലാളിയായി മാറുകയും ചെയ്‌താൽ പാർട്ടിയുടെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതിയിലെത്താൻ ആവില്ല. 1950 കാലത്ത് നടപ്പിൽ വന്ന നയം മാറ്റത്തിന്റെ ഭാഗമാണ് അതും. റഷ്യൻ വിപ്ളവ കാലത്ത് യഥാർത്ഥ തൊഴിലാളികളിൽ നിന്നും വരുന്നവർക്ക് അല്ലാതെ തോക്ക് കൈവശം വയ്ക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.
//
ഇന്ത്യയിൽ "മുതലാളിത്തം" വളരണം എന്ന ഉറച്ച നിലപാടിൽ പാർട്ടി നിൽക്കുന്നതുകൊണ്ട് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശം കൂടി പാർട്ടി പോളിറ്റ് ബ്യൂറോക്ക് ഉണ്ട്. അതിന് കണ്ടെത്തുന്ന എളുപ്പമാർഗം മുതലാളിത്തത്തിൽ തന്നെ ഉറച്ചു നിൽക്കുക എന്നതാണ്. മുതലാളിത്തത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല എന്നതും പോളിറ്റ് ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കും അറിയാം. അതാണ് കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടി സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായി ഭേദഗതി ചെയ്യാത്തത്. ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി മാറരുത്. പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന മറ്റൊരു കാര്യം പരമാവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിക്കാതിരിക്കുക എന്നതാണ്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് കൊണ്ട് പാർട്ടി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് അതും സംഭവിക്കരുത്. കൂടാതെ മത്സരിക്കുന്ന പ്രദേശങ്ങളിൽ പാർട്ടി അനുഭാവികളെ കണ്ടെത്തുന്നതിനും ക്രമേണ അവർ പാർട്ടി ആയി മാറുന്നതിനും ഇടയാകും. അങ്ങനെയും സംഭവിക്കരുത്. എല്ലാം ഒരേയൊരു ആവശ്യത്തിനായി--മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച. പാർട്ടി എങ്ങനെ വളരും എന്നോ എന്തുകൊണ്ട് വളരുന്നില്ല എന്നോ അറിയാത്തവർ എല്ലാം മൂന്നു കൊല്ലങ്ങളിലും അനുഷ്‌ഠാനം പോലെ സമ്മേളനങ്ങൾ നടത്തിക്കൊണ്ടിരിക്കും.
//
2002 കാലത്ത് ബംഗാളിൽ 293 അംഗ സംസ്ഥാന നിയമ സഭയിൽ 200 ൽ കൂടുതൽ അംഗങ്ങൾ സിപിഐ(എം) ന് മാത്രം ഉണ്ടായിരുന്നു. എന്നാൽ അവിടെ മുതലാളിത്ത വളർച്ച വളരെ വേഗം നടക്കുന്നതിനായി നന്ദീഗ്രാം എന്ന സ്ഥലത്ത് ഒൻപതിനായിരത്തിലധികം കൃഷിക്കാരുടെ ഭൂമി പിടിച്ചെടുതത് ടാറ്റയ്ക്ക് കാർ ഫാക്ടറിക്കായി (2008) കൊടുക്കാനും മറ്റും ശ്രമിച്ചതിന്റെ ഫലമായി ജനങ്ങൾ എതിരാവുകയും ബെന്ഗാൾ അസംബ്ലിയിൽ ഒരു അംഗം പോലും ഇല്ലാതാവുകയും ചെയ്തു. ത്രിപുര എന്ന സംസ്ഥാനത്ത് ഉണ്ടായിരുന്ന ഭരണവും നഷ്ടപ്പെട്ടു. മുതലാളിത്തം പ്രോത്സാഹി പ്പിക്കുന്നതാണ് മാർക്സിസം എന്ന് ദീർഘകാലം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്ക് ഞാൻ പറയുന്ന കാര്യങ്ങൾ ബോധ്യമാവില്ല എന്നത് തികച്ചും സ്വാഭാവികം. മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ മാർക്സിസം അല്ലെന്ന് അതിൽ ഉറച്ചുനിൽക്കുന്നവർക്ക് അറിയില്ലെങ്കിലും ബൂർഷ്വാസിയെ ക്കുറിച്ചുള്ള മാർക്സിന്റെ കണ്ടെത്തലുകൾ വസ്തുതകൾ മാത്രമാണ്. തൊഴിലാളിവർഗ രാഷ്ട്രീയം ഒരുകാരണ വശാലും നിലനിൽക്കാൻ പാടില്ല എന്നതിൽ ബൂർഷ്വാസിക്കും ചൂഷക വർഗ്ഗങ്ങൾക്കും ഒരു സംശയവും ഇല്ല. രാജവാഴ്ചക്കാലത്ത് തൊഴിലാളിവർഗ്ഗ സർവാധിപത്യ ത്തിന്റെ കാരണം പോലും അതാണ്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരം കൂടി ഉള്ളതുകൊണ്ട് തൊഴിൽ എടുക്കുന്നവരുടെ വളരെ വലിയ ഭൂരിപക്ഷത്തിൽ സാമ്പത്തിക ശേഷി ഉണ്ടെങ്കിലും സമൂഹത്തിൽ ന്യൂനപക്ഷമായ ചൂഷകവർഗങ്ങൾക്ക് അധിക കാലം പിടിച്ചുനിൽക്കാൻ ആവില്ല. അവിടെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ തൊഴിലാളിവർഗത്തിന്റെ സംഘടിത മുന്നേറ്റത്തിന് ഭീഷണി ആയി മാറുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ പൂർണമായും ഉപേക്ഷിക്കാതെ ഇന്ത്യയിൽ ഒരിടത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനും ആവില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം ഇന്ത്യക്ക് ബാധകമല്ല, സ്ഥിര ശത്രുക്കൾ ഇല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു തുടങ്ങിയ അഭിപ്രായങ്ങൾ പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിന്നും ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ല. അതൊക്കെ സത്യം തന്നെ ആണെന്ന് കരുതുകയും ചെയ്യും. കാറൽ മാർക്സിന്റെ ജന്മ ദിനം, ചരമ ദിനം തുടങ്ങിയവ എല്ലാ വർഷങ്ങളിലും കൃത്യമായി അനുസ്മരിച്ച് മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കും.
//
"മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് 1950 കാലം മുതൽ ഉണ്ടായിരുന്ന കാഴ്ചപ്പാട് ആണ് എന്നാണ് ഞാൻ പിനീട് മനസിലാക്കിയത്. കാരണം 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന സഖാവ് ഇഎംഎസിന്റെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് സ്വീകരിച്ച നിരവധി നടപടികളോടൊപ്പം അന്നത്തെ ഇന്ത്യയിലെ ടാറ്റ--ബിർള ധനികരിൽ രണ്ടാമൻ ആയിരുന്ന ബിർളയെ ക്ഷണിച്ച് കോഴിക്കോട് "മാവൂർ റയോൺസ്" എന്ന വ്യവസായ സ്ഥാപനം തുടങ്ങിയത്. ബൂർഷ്വാസി എപ്പോഴും പരമാവധി ലാഭത്തിൽ മാത്രം നിലകൊള്ളുന്നവർ ആയതിനാൽ "റയോൺസ്" നിർമിച്ചിരുന്ന ഫാകറ്ററിയിലെ മലിന ജലം ശുദ്ധീകരിക്കാതെ ചാലിയാർ പുഴയിലേക്ക് ഒഴുക്കുകയും പുഴയിലെ ജലം രക്തനിറത്തിൽ ജനങ്ങൾക്ക് ഒരു വിധത്തിലും ഉപയോഗിക്കാൻ കഴിയാതെ ആവുകയും ജനങ്ങൾ അപ്പാടെ എതിരാവുകയും ചെയ്തു.
//
ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന് 1950 കാലത്ത് തീരുമാനിക്കുന്നത് അന്നത്തെ പ്രമുഖ നേതാക്കൾ ആയിരുന്ന എസ് എ ഡാന്ഗെ; സി. രാജേശ്വര റാവു; അജയ് ഘോഷ്; ബസവ പുന്നയ്യ തുടങ്ങിയ സഖാക്കൾ ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. വർഗ വൈരുധ്യങ്ങളാൽ മുതലാളിത്തം സ്വയം നശിക്കും എന്ന് മാർക്സ് വിലയിരുത്തിയത് ചൂഷക വർഗ താത്പ്പര്യങ്ങളും തൊഴിലാളിവർഗ താത്പ്പര്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ മൂലമാണ്. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ തീരുമാനിച്ചാൽ അവിടെ ഇല്ലാതാകുന്നത് വർഗ്ഗ സമരമെന്ന മൗലിക കാഴ്ചപ്പാടു് ആണ്. പിന്നെ വർഗ സമരമോ ബൂർഷ്വാസിയുടെ ചൂഷണത്തിന് എതിരായ പോരാട്ടത്തിന്റെ പ്രശ്നമോ ഇല്ല എന്നൊന്നും ആരും ഓർത്തില്ല. അന്ന് പ്രസക്തമായിരുന്ന "സായുധവിപ്ലവ" പ്രശ്നം ഒഴിവാക്കാൻ കണ്ടെത്തിയ കുറുക്കുവഴി മാത്രം ആയിരുന്നു യഥാർത്ഥത്തിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട്. സോഷ്യലിസത്തിന് മാത്രം രൂപം കൊണ്ടിട്ടുള്ള തത്വ ശാസ്ത്രം സോഷ്യലിസം എന്ന ലക്‌ഷ്യം മാറിയാൽ അപ്രസക്തമാകും എന്ന കാര്യം ആരും ഓർത്തില്ല. എന്താണ് ജനാധിപത്യം; എന്താണ് യഥാർത്ഥത്തിൽ മുതലാളിത്തം എന്നതൊന്നും 1950 കാലത്ത് ആരും മനസിലാക്കിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. രാജ വാഴ്ച ഇല്ലാതാവുകയും ഒരോ പൗരനും രാഷ്ട്രീയ അധികാരം കൂടിയുള്ള സാഹചര്യത്തിൽ രാഷ്ട്രീയ അധികാരം രാജാവിൽ മാത്രം നിക്ഷിപ്തം ആയിരുന്ന സായുധ വിപ്‌ളവത്തിന്റെ സാഹചര്യം തന്നെ ഇല്ലാതായി. ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യം അഥവാ രാഷ്ട്രീയ സ്വാതന്ത്ര്യം അതിന്റെ ഭാഗമായ പത്ര സ്വാതത്ര്യം കമ്മ്യൂണിസ്റ്റ് പാർട്ടികളെ നിരോധിക്കുക എന്ന വിഷയം പോലും ഇല്ലാതാക്കി. ഇതൊന്നും 1950 കാലത്ത് ചർച്ചചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നില്ല.
//
കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കപ്പെട്ടിരുന്ന കാലത്തെ ഒരു സിനിമയുടെ ഭാഗമായി കാണാൻ കഴിഞ്ഞിട്ടുള്ളതാണ് ഒരു പാർട്ടി ക്ലാസിൽ പറയുന്നത് - അദ്ധ്വാനമല്ല ചൂഷണം ചെയ്യുന്നത്; അദ്ധ്വാന ശക്തി ആണ് എന്ന്. അദ്ധ്വാനം ഒരു വസ്തുവിൽ പ്രയോഗിക്കുന്നതാണ്. അപ്പോഴാണ് വസ്തുവിൽ മാറ്റം വരുന്നത്. ഭൂമി കൃഷിഭൂമിയായി മാറും. വസ്തുക്കൾ ആവശ്യവസ്തുക്കൾ ആയി മാറും. അദ്ധ്വാന ശക്തിയെ മാർക്സ് മണിക്കൂറുകളുടെ യൂണിറ്റുകൾ ആക്കി തിരിച്ചു. ഒരു പ്രവർത്തി ദിവസത്തെ മാർക്സ് തൊഴിലാളിക്ക് കൊടുക്കുന്ന കൂലിക്ക് ആവശ്യമായ പ്രവർത്തി സമയം എന്നും കൊടുക്കുന്ന കൂലിക്ക് "അധികമായി ചെയ്യുന്ന പ്രവർത്തി സമയം" എന്നും രണ്ടായി തിരിച്ചു. "അധികമായി ചെയ്യുന്ന പ്രവർത്തി സമയം" ആണ് തൊഴിലാളി ബൂർഷ്വാസിയുടെ ചൂഷണത്തിന് വിധേയമാകുന്നത്. നിർഭാഗ്യവശാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് ചൂഷണം പോരോത്സാഹിപ്പിക്കുകയാണ് എന്ന് പോലും ഇൻഡ്യയൊട്ടാകെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന് ബോധ്യമാകുന്നില്ല.
//
ഇന്ത്യയിൽ "മുതലാളിത്തം" വളരണം എന്ന ഉറച്ച നിലപാടിൽ പാർട്ടി നിൽക്കുന്നതുകൊണ്ട് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശം കൂടി പാർട്ടി പോളിറ്റ് ബ്യൂറോക്ക് ഉണ്ട്. അതിന് കണ്ടെത്തുന്ന എളുപ്പമാർഗം മുതലാളിത്തത്തിൽ തന്നെ ഉറച്ചു നിൽക്കുക എന്നതാണ്. മുതലാളിത്തത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല എന്നതും പോളിറ്റ് ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കും അറിയാം. അതാണ് കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടി സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായി ഭേദഗതി ചെയ്യാത്തത്. ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി മാറരുത്. പാർട്ടിയുണ്ടാകരുത് എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന മറ്റൊരു കാര്യം പരമാവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിക്കാതിരിക്കുക എന്നതാണ്. തെരെഞ്ഞെടുപ്പു കളിൽ മത്സരിക്കുന്നത് കൊണ്ട് പാർട്ടി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് അതും സംഭവിക്കരുത്. കൂടാതെ മത്സരിക്കുന്ന പ്രദേശങ്ങളിൽ പാർട്ടി അനുഭാവികളെ കണ്ടെത്തുന്നതിനും ക്രമേണ അവർ പാർട്ടി ആയി മാറുന്നതിനും ഇടയാകും. അങ്ങനെയും സംഭവിക്കരുത്. എല്ലാം ഒരേയൊരു ആവശ്യത്തിനായി--മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച. പാർട്ടി എങ്ങനെ വളരും എന്നോ എന്തുകൊണ്ട് വളരുന്നില്ല എന്നോ അറിയാത്തവർ എല്ലാം മൂന്നു കൊല്ലങ്ങളിലും അനുഷ്‌ഠാനം പോലെ സമ്മേളനങ്ങൾ നടത്തി ക്കൊണ്ടിരിക്കും. ശാസ്ത്രം എന്നും വളർന്നു കൊണ്ടിരിക്കുമ്പോൾ സാങ്കേതിക വിദ്യകളും മാറിക്കൊണ്ടിരിക്കും; മുതലാളിത്തത്തിന് പരമാവധി വളർച്ച എന്ന ഒരു ഘട്ടം ഇല്ല എന്ന് അറിയാത്തതു കൊണ്ടല്ല മുതലാളിത്തത്തിൽ തന്നെ ഉറച്ച് നിൽക്കുന്നത്; (അത് നിരവധി വർഷങ്ങളായി ഇവിടെ പറയുന്നതാണ്) ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളരരുത് എന്ന ഉദ്ദേശത്തിൽ മാത്രം.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് ഒരു പാർട്ടി ജനറൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടും അതിന്റെ യഥാർത്ഥ അർഥം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിനുള്ള കഴിവില്ല എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം തന്നെയില്ല എന്നുമാണ് എന്ന് ആർക്കും മനസിലായില്ല. 1920-25 കാലം മുതൽ നൂറു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിതിയാണ് പറയുന്നത്. 1950 കാലം മുതൽ ദീർഘമായ 74 വർഷങ്ങളിൽ മുതലാളിത്തത്തിനായി മാത്രം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നിലകൊണ്ടതിന്റെ ഫലം. മാർക്സിസത്തിൽ നിന്നും എത്രമാത്രം അകന്നുപോയി എന്നതിന്റെ വസ്തുനിഷ്ഠമായ തെളിവ്. എന്നിട്ടും മുതലാളിത്തത്തിനുള്ളത് അല്ല മാർക്സിസം എന്നും അത് സോഷ്യലിസത്തിന് മാത്രം ഉള്ളതാണ് എന്നും ബോധ്യപ്പെടുന്നില്ല.
//
വർഗ ശത്രുക്കൾ അവരുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന് എതിരായി നിലകൊള്ളുമ്പോഴും കാര്യങ്ങൾ മനസിലാക്കാതെ പാർട്ടി പരിപാടി ചൂഷണം പ്രോത്സാഹിപ്പിക്കാൻ ഉള്ളതാവുമ്പോൾ തെരഞ്ഞെടുപ്പുകളിൽ പരാജയങ്ങൾ തുടർ കഥകളായിക്കൊണ്ടിരിക്കും. "സോഷ്യലിസ്റ്റ് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ" എന്നതായിരിക്കണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പാർട്ടി പരിപാടി ആയി അംഗീകരിക്കേണ്ടത് എന്നും ഇന്ത്യൻ ഭരണഘടന തന്നെ ഇന്ത്യൻ ജനതയുടെ വളരെ വലിയ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ടുള്ള "സോഷ്യലിസം" നടപ്പിലാക്കുന്നതിന് "സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ" എന്നതും സോഷ്യൽ മീഡിയ വഴി പാർട്ടി സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ശ്രമിച്ചു വരികയാണ്. നിർഭാഗ്യവശാൽ അതൊന്നും സിപിഐ(എം); സിപിഐ നേതാക്കളുടെ ശ്രദ്ധയിൽ വന്നിട്ടുള്ളതായി മനസിലാവുന്നില്ല. സോഷ്യൽ മീഡിയ വഴി പറയാവുന്ന കാര്യങ്ങൾ വളരെ പരിമിതമാണ്. സിപിഐ(എം) ന്റെ സാധാരണ അംഗം മാത്രമായ എനിക്ക് ബ്രാഞ്ച് സമ്മേളനത്തിൽ നിന്നും ലോക്കൽ സമ്മേളനത്തിൽ പോലും പ്രതിനിധി ആകാനും കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്രയെല്ലാം തകർച്ചയെ നേരിട്ടാലും ഞാൻ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും പ്രസക്തി ഉള്ളതായി ആർക്കും ബോധ്യപെടുന്നില്ല എന്ന് മാത്രമാണ് എനിക്ക് മനസിലാവുന്നത്.
//
പാർട്ടി സമ്മേളനങ്ങളിൽ എന്തെല്ലാം ചർച്ച നടന്നാലും പാർട്ടി കോൺഗ്രസിൽ എന്താണ് ചർച്ച ചെയ്യേണ്ടത് എന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കും. അത് എന്തുമാകാം. അതെല്ലാം കേന്ദ്ര കമ്മിറ്റിയും അംഗീകരിക്കും. അതാണ് കീഴ്-വഴക്കം. അതാണ് ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്തിയാൽ മാത്രം മതി എന്ന ധാരണയിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തത്. ഡാങ്കെ ചെയ്തത് പോലെ യഥാർത്ഥ ലക്‌ഷ്യം മറച്ചുവയ്ക്കുക. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമമായ ലക്‌ഷ്യം, സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം കുഴിച്ചുമൂടുക. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പൂർണമായും വിശ്വാസം അർപ്പിക്കുക എന്നതായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ മൗലികമായ ലക്ഷ്യം. അതിൽ വരുന്ന പാർട്ടി കോൺഗ്രസിലും മാറ്റം വരാൻ സാധ്യതയില്ല. എന്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത് പോളിറ്റ് ബ്യൂറോക്ക് പ്രശ്നമേ ആയിരുന്നില്ല. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പരമമായ ലക്‌ഷ്യം ഹിന്ദു രാഷ്ട്രവും (രാമരാജ്യം) ഒരു ചുവന്ന കൊടി പോലും ഇല്ലാത്ത ഇന്ത്യയും ആണെന്ന് അറിയാതെയാണ് ബിജെപിയെ പാരാജയപ്പെടുത്തിയാൽ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചത് എന്ന് കരുതാൻ എനിക്കാവില്ല. പാർട്ടിയുടെ പോളിറ്റ് ബ്യൂറോവരെ എത്തിയെങ്കിലും കേവലം ഒരു തൊഴിൽ എന്ന നിലയിൽമാത്രം രാഷ്‌ട്രീയത്തെ കാണുന്നവരുടെ സിരകളിൽ ഒഴുകുന്നത് വർഗ ശത്രുക്കളുടെ ചോര മാത്രം. സ്വന്തമായി അഭിപ്രായം ഇല്ലാത്തവർ മറ്റുള്ളവർ എന്ത് പറഞ്ഞാലും അതെല്ലാം അനുസരിക്കും. കേന്ദ്ര കമ്മിറ്റിയുടെ പൊതുസ്വഭാവവും അത് തന്നെ. പാർട്ടി കോൺഗ്രസിൽ ചർച്ചചെയ്യുന്നത് കഴിഞ്ഞുപോയിട്ടുള്ള എല്ലാ പാർട്ടി കോൺഗ്രസുകളിലും സംഭവിച്ചിട്ടുള്ളത് പോലെ "എന്തെങ്കിലും" മാത്രം മതി എന്ന് കരുതുന്നവർ 24 മത് പാർട്ടി കോൺഗ്രസിൽ ചർച്ച ആക്കുന്നത് ഒരു പക്ഷെ ഗാന്ധിജിയുടെ ആത്മകഥയായ "എന്റെ സത്യാന്യൂഷണ പരീക്ഷണങ്ങൾ" ആകാനും സാധ്യതയുണ്ട്. അതിനെക്കുറിച്ച് "ചർച്ച" ചെയ്യാം എന്നല്ലാതെ ചർച്ച ചെയ്യേണ്ട വിഷയം തീരുമാനിക്കാൻ മറ്റാർക്കും അവകാശം ഇല്ല. ഞാൻ ചൂണ്ടിക്കാണിക്കുന്ന 'സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നത് ചർച്ചചെയ്യാനുള്ള വിദൂര സാധ്യത പോലും ഞാൻ കാണുന്നില്ല. എനിക്കാണെങ്കിൽ പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ പത്രങ്ങൾ വഴി അറിയാൻ മാത്രമേ നിർവാഹമുള്ളൂ. സോഷ്യൽ മീഡിയ വഴിയുള്ള എന്റെ വിമർശനങ്ങൾ ശ്രദ്ധയിൽ വരാതിരിക്കാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുന്നവരാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പോളിറ്റ്ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
////// 9 10 2024//////
/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ