355. വായനക്കാരെ വിഢികളാക്കുന്ന മാധ്യമ വ്യഭിചാരം.
"പുഴു അരിക്കുന്ന" മാധ്യമ പ്രവർത്തനം".
//
തൊഴിലെടുത്ത് ജീവിക്കുന്ന ജനങ്ങളുടെ ജീവിതം ഒരുകാരണവശാലും അഭിവൃദ്ധിപ്പെടരുത് എന്ന ദുഷ്ടത മാത്രമാണ് ബൂർഷ്വാ രാഷ്ട്രീയത്തിന്റെയും അതിന്റെ ഭാഗമായ "പുഴു അരിക്കുന്ന" മാധ്യമ പ്രവർത്തന" ത്തിന്റെയും ലക്‌ഷ്യം. മുതലാളിത്ത ജീർണതകൾ ക്കെതിരെ ഉളള പോരാട്ടം ആയി "പുഴു അരിക്കുന്ന" മാധ്യമ പ്രവർത്തന സ്വഭാവത്തെ ജനങ്ങളിൽ എത്തിച്ചു കൊണ്ടല്ലാതെ ഇതിനെ അതിജീവിക്കാനാവില്ല. അവയുടെ നിലപാട് ജനാധിപത്യത്തിന് തന്നെ ഹാനികരമാകുമെന്ന് മനസിലാക്കാനുള്ള ജനാധിപത്യബോധമൊന്നും അവയുടെ ഉടമൾക്ക് ഉണ്ടാവുകയില്ല. മുതലാളിത്ത - ബൂർഷ്വാ ചെറ്റത്തരങ്ങൾ എത്രത്തോളം ആകാമെന്നതിന്റെ ഉദാഹരണം ആവുകയാണ്; ആക്കു കയാണ് കേരളത്തിൽ "പുഴുഅരിക്കുന്ന" മാധ്യമ പ്രവർത്തനം. യഥാർത്ഥ വാർത്തകൾ തമസ്ക്കരിക്കുക; തെറ്റാണെന്ന് പൂർണ ബോധ്യം ഉണ്ടെങ്കിലും വളരെ വലിയ പ്ധാറാന്യത്തോടെ അവതരിപ്പിക്കുക; അവ തുടർച്ചയായി നടത്തികൊണ്ടരിക്കുമ്പോൾ കുറെ ആളുകളെ എങ്കിലും തെറ്റിദ്ധരിപ്പിക്കാം എന്ന ദുഷ്ട ഉദ്ദേശമാണ് കേരളത്തിൽ വായനക്കാരെ വിഢികളാക്കുന്ന മാധ്യമ വ്യഭിചാരം ആയി നടത്തിക്കൊണ്ടിരിക്കുന്നത്. കാർഷിക മേഖലയിൽ കൃഷിക്കാരെ കുത്തുപാള എടുപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക ദ്രോഹ നടപടികളോ പാവപെട്ട ദളിത് വിഭാഗങ്ങ ക്കെതിരെ നടത്തികൊണ്ടരിക്കുന്ന കൂട്ട ബലാൽസംഗങ്ങളോ സ്വർണ കള്ളക്കടത്തിലെ പ്രതികളെ സംരംക്ഷിക്കുന്ന കേന്ദ്ര ഭരണക്കാരുടെ നിലപാടുകളോ ഒന്നും കേരളത്തിലെ മാധ്യമ വ്യഭിചാരികൾക്ക് വിഷയം അല്ല. വർഗീയ രാഷ്ട്രീയം എത്ര വൃത്തികെട്ടതാലും അവർക്ക് സ്വീകാര്യമാണ്. ബൂർഷ്വാസിയുടെ എല്ലാ അഴിമതികളേയും അവർ കണ്ടെല്ലെന്ന് നടിക്കും. പുരാവസ്തു തട്ടിപ്പ്, തിരിച്ചറിയൽ കാർഡ് തട്ടിപ്പ്; വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദന കേസുകൾ; സ്ത്രീകളോട് കാണിക്കുന്ന ക്രൂരതകൾ തുടങ്ങിയ ഒന്നും ബൂർഷ്വാ ചെറ്റത്തരങ്ങളുടെ ഭാഗമാകുമ്പോൾ അവർ അറിഞ്ഞതേയില്ല എന്ന നിലപാട് ആകും സ്വീകരിക്കുക.
//
ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് സ്വതന്ത്റമായ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും. എന്നാൽ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കാൻ ഒരുക്കമല്ലാത്ത മുതലാളിത്തം അവരുടെ ജീർണതകൾ നിലനിർത്താൻ പരമാവധി ശ്രമിക്കും. അതിന്റെ ഭാഗമാണ് പത്രമാധ്യമങ്ങളെ ഒന്നാകെ പണത്തിന്റെ ശക്തിയിൽ വാങ്ങുകയും സോഷ്യലിസ്റ്റ് ആശയങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത്. അവരുടെ ജീർണതകൾ തുറന്നുകാണിക്കുകയും ജനങ്ങളിൽ അവയുടെ സ്വാധീനം ഇല്ലാതാക്കുകയും ചെയ്തല്ലാതെ "പുഴു അരിക്കുന്ന" മാധ്യമപ്രവർത്തന" ത്തെ ഇല്ലാതാക്കാനോ തൊഴിലാളിവർഗ താത്പ്പര്യങ്ങൾ സംരക്ഷിക്കാനോ ആവില്ല. ഒരു റബ്ബർ പത്രം റബ്ബർ വ്യവസായത്തിലെ ലാഭവും സോഷ്യലിസ്റ്റ് ആശയഗതി ഇല്ലാതാക്കലും അതിന്റെ "ലക്ഷ്യ'മായി കാണുന്നു. അതിന്റെ സ്വഭാവം മാറ്റിയെടുക്കാൻ ആവില്ല. റബ്ബർ മേഖല ഉൾപ്പെടെയുള്ള കൃഷിക്കാരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ "പുഴു അരിക്കുന്ന" മാധ്യമ പ്രവർത്തനം" ഇല്ലാതാവുക തന്നെ വേണം. അവർക്ക് പുരോഗമന ആശയങ്ങളെ ഇല്ലാതാക്കുക എന്ന ഒരേയൊരു ലക്‌ഷ്യം മാത്റം.
//
ജനാധിപത്യത്തിന്റെ
നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ പത്ര മാധ്യമങ്ങൾ. എന്നാൽ പത്ര
മാധ്യമങ്ങൾ നിഷ്പക്ഷമാകാതെ ക്ഷുദ്ര താത്പ്പര്യങ്ങൾക്ക് മാത്രമായി
നിലകൊണ്ടാൽ അവ ജനാധിപത്യ വിരുദ്ധമായി മാറുകയും ജനങ്ങളിൽ നിന്നും
ഒറ്റപ്പെടുകയും ചെയ്യും. കേരളത്തിലെ ചില മാധ്യമങ്ങൾ
ജനങ്ങൾ തെരെഞ്ഞെടുത്ത കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ നിലകൊള്ളുന്നത്
അവരുടെ അടിത്തറ ഇല്ലാതാക്കാൻ മാത്രമാണ് ഇട വരുത്തുക. അവരുടെ സർക്കുലേഷനിൽ
ലക്ഷക്കണക്കിന് കോപ്പികളുടെ തകർച്ച വരുന്നതും അവർ അവഗണിക്കുകയാണ്. നുണകളിൽ
മാത്രം അവർക്ക് വളരെ കാലം മുന്നോട്ടു പോകാൻ ആവില്ല.
//
ഒരോ ദിവസവും യാതൊരു ഉളുപ്പും ഇല്ലാതെ; ഒരോ ദിവസത്തെ ആയുസ് മാത്രമേ ഉണ്ടാവുകയുള്ളു എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ മാധ്യമ വ്യഭിചാരം തുടരുകയാണ്. അത് സ്വന്തം വായനക്കാരെ വിഡ്ഢി കളാക്കുകയാണെന്ന് അവർ അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുകയാണ്. യഥാർഥത്തിൽ പുരോഗമന - സോഷ്യലിസ്റ്റ് ആശയങ്ങളോട് ഒരു കാരണ വശാലും ജനങ്ങൾ അടുക്കരുതെന്ന ദുഷ്ട വിചാരം തന്നെയാണി വിടെ പ്രവർത്തിക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള; സ്വാർഥതയും സാമൂഹ്യ ബോധവും തമ്മിലുള്ള പോരാട്ടമാണിവിടെ നടക്കുന്നത്. കേന്ദ്ര ഭരണകൂട ത്തിന്റെ പൂർണ നിസ്സഹകരണം ആയിരുന്നിട്ടും അതിഭയങ്കരമായ വെള്ളപ്പൊക്കത്തേയും മാരകമായ COVID 19 മഹാമാരിയെയും അതിജീവിച്ച് ജനങ്ങൾക്ക് പരമാവധി മികച്ച ഒരു ഭരണം സമ്മാനിച്ച ഒരു ഭരണ സംവിധാനത്തെ ബോധപൂർവം അപകീർത്തി പ്പെടുത്തുന്ന നുണപ്റചരണം നടത്തുകയും എല്ലാവിധ ജനദ്രോഹങ്ങളും നടത്തുന്ന ജന ദ്രോഹ ശക്തികളെ സംരക്ഷിക്കുകയും ചെയ്യുന്ന നെറികെട്ട ചൂഷക വർഗ്ഗ വർഗ്ഗ സംസ്കാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്.
//
അവിടെ ബൂർഷ്വാസി, ചൂഷക വർഗ്ഗങ്ങൾ ഒറ്റകെട്ടാണെന്ന യാഥാർഥ്യവും ഇവിടെ നാം തിരിച്ചറിയുന്നു. പക്ഷെ എല്ലാവരും മനസിലാക്കേണ്ട ഒരു വസ്തുത അവരുടെ എല്ലാ ദുഷ്ടലാക്കുകളെയും വെല്ലുവിളികളെയും അതിജീവിച്ച് നല്ല മനസുകൾ നന്മയോടൊപ്പം നിൽക്കുന്നു എന്ന വസ്തുതയാണ്. അതാണ് "കൈരളി" ചാനലിൽ അനുഭവപ്പെടുന്ന പുതിയ ഉണർവ്. സത്യം ബോധ്യപ്പെടുന്ന സാധാരണക്കാർ ബൂർഷ്വാ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇടതുപക്ഷത്ത് അണിനിരക്കുന്നു. ഇവിടെ സഖാക്കൾ ആരും ഉത്ക്കണ്ഠപ്പെടേണ്ടതില്ല. നന്മ വിജയിക്കും; നന്മയെ വിജയിക്കുകയുള്ളു. മാധ്യമ വ്യഭിചാരം എത്റ ആഞ്ഞു ശ്രമിച്ചാലും കേരളത്തിൽ പഴയ "ഉമ്മൻചാണ്ടി മോഡൽ ഭരണം" തിരികെ കൊണ്ട് വരാൻ ആരാലും സാധ്യമാവുകയില്ല. നന്മയെ നിലനിർത്തുക; തിന്മയെ പുറം തള്ളുക എന്ന പൊതു തത്വം നിലനിൽക്കും; വിജയിക്കും. അതാണ് പഴയ രാജ വാഴ്ചകൾ ഇല്ലാതായതും ആധുനിക ജനാധിപത്യം നിലവിൽ വന്നതും. ജനാധിപത്യത്തിലെ അഴുക്കുകളും നീക്കം ചെയ്യുക തന്നെ ചെയ്യും.
//
ബൂർഷ്വാ - തരികിട രാഷ്ട്രീയം സംരക്ഷിലല്ല മാധ്യമ ധർമം. അതല്ല ജനാധിപത്യത്തിൽ മാധ്യമങ്ങൾ നിർവഹിക്കേണ്ട ചുമതല. അവർ യഥാർഥ ജനാധിപത്യത്തെതന്നെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ "സ്വർണ കടത്ത് " പത്രങ്ങൾ വിട്ടു. "ശബരിമല" അഭ്യാസവും ഏൽക്കുന്നില്ല എന്നതും ബോധ്യപ്പെട്ടു. കാരണം അതിന്റെ പുറകിൽ ബിജെപി ആണെന്ന് വ്യക്തമായി. സന്ദീപ് നായരെ അവർക്ക് വേണ്ട. അതിന് പുറകിൽ കേന്ദ്ര മന്ത്രി ഉണ്ടോയെന്നു പോലും അവർക്ക് സംശയം ഇല്ല. എത്റ ശ്രമിച്ചാലും മാധ്യമ വ്യഭിചാരത്തിന് യാഥാർഥ്യങ്ങളെ ഇല്ലാതാക്കാൻ ആവില്ല. സത്യങ്ങൾ പുറത്തുവരുമ്പോൾ അവരുടെ വികൃത മുഖം പൊതുജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. എല്ലാ ബൂർഷ്വാ പത്രങ്ങളും അവരുടെ ചാനലുകളും ഇടതു പക്ഷത്തിനെതിരെ ആഞ്ഞു പിടിക്കുകയാണ്. എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കണം. മറ്റ് സംസ്ഥാനങ്ങളിലെ തട്ടിപ്പ് രാഷ്ട്രീയം കേരളത്തിലും പൊടിപൊടിക്കണം. നൂറ് വർഷം മുൻപ് ഇൻഡ്യ ബ്രിടീഷ് ആധിപത്യത്തിൽ ആയിരുന്നു. ഇപ്പോൾ അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ "ഹിന്ദുത്വ" ഭരണവും ആരെല്ലാം എത്രയെല്ലാം ശ്രമിച്ചാലും അധികം താമസിയാതെ ചരിത്രത്തിന്റെ ഭാഗമാകും. സഖാക്കൾ യാതൊരു സംശയങ്ങളും കൂടാതെ ശരിയുടെ ഭാഗത്ത് മാത്രം നിലയുറപ്പിക്കുക. മാർക്സിസം അജയ്യമാണ്; കാരണം അത് സത്യമാണ്.
//
റബ്ബർ വ്യവസായം കൂടിയുള്ള കേരളത്തിലെ ഒരു പത്രം 2024 ലെ കേന്ദ്ര ബഡ്ജറ്റിൽ വിദേശത്ത് നിന്നും റബ്ബർ ഇറക്കുമതിക്കുള്ള ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാത്തതിൽ അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചത് ഇന്ത്യൻ ജനത ഏറ്റവും അധികം ഭയത്തോടെ മാത്രം വീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള അഭിമുഖം വളരെ വലിയ പ്രാധാന്യത്തോടെ പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു. "മണിപ്പൂർ" എന്ന ഇന്ത്യൻ സംസ്ഥാനത്ത് നടന്നുവരുന്ന കൊലപാതക പരമ്പരകൾ അവസാനിപ്പിക്കേണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി ബോധപൂർവം അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. എത്രയോ വർഷങ്ങളായി കേരളത്തിലെ റബ്ബർ കൃഷിക്കാരുടെയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും ജീവിതം ക്ലേശകരമാക്കുന്നതാണ് റബ്ബർ ഇറക്കുമതിയും റബ്ബറിന്റെ വിലയിടിവും.. അത് ടയർ വ്യവസായികളുടെ ലാഭം പരമാവധി ആക്കുന്നതിനായി റബ്ബർ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് മൂലം ആണെന്നും ഇന്ത്യ ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും അതിനു ശേഷം ഭരണം നടത്തുന്ന ഹിന്ദു വർഗീയ വാദികളുടേയും ബോധപൂർണമായ റബ്ബർ ഇറക്കുമതി മൂലം ആണെന്നും എല്ലാവർക്കും അറിയാം. എത്ര ആയിരം കോടികൾ വേണമെങ്കിലും ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് "സംഭാവന" ആയിക്കൊടുക്കാൻ ടയർ വ്യവസായികൾക്ക് കഴിയും. റബ്ബർ കൃഷിക്കാർക്ക് അതിന്നുകഴിവില്ല. റബ്ബറിന്റെ വിലയിടിവ് ഏറ്റവും അധികം ബാധിക്കുക ടാപ്പിങ് തൊഴിലാളികളെയാണ്. റബ്ബറിന്റെ വിലയിടിവ് മൂലം ഭൂമിയുടെ വിലയിടിവും തന്മൂലം ഭൂമി ക്രയവിക്രയം നടക്കാത്തതിനാൽ സർക്കാരിലേക്കുള്ള നികുതി വരുമാനവും ഇല്ലാതാകും. റബ്ബർ ഇറക്കുമതിക്കുള്ള നികുതി വർധിപ്പിച്ചാൽ കേന്ദ്രസർക്കാർ വരുമാനം വർധിക്കും; റബ്ബറിന്റെ വില വർദ്ധനവ് കൃഷിക്കാർക്ക് ഗുണം ചെയ്യും. അതിനൊന്നും ഇടവരുത്താതെ ഇറക്കുമതി നികുതി വർധിപ്പിക്കാത്തത് വളരെ വലിയ അളവിൽ ഗുണം ചെയ്യുന്നത് റബ്ബർ വ്യവസായം കൂടിയുള്ള പത്രമുതലാളിക്കാണ്. അതിന്റെ നന്ദി കാണിക്കാനാണ് പഴയ ഗുജറാത്ത് ഭീകരൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രിയെ പത്രതാളുകൾ വഴി ഗാഢ ആലിംഗനം ചെയ്തത്. മുതലാളിത്തം എങ്ങനെയെല്ലാം ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്നതാണ് പത്ര മുതലാളിയുടെ പ്രവർത്തനത്തിലൂടെ തെളിയിച്ചത്. റബ്ബർ കൃഷിക്കാർ റബ്ബർ മുതലാളിയുടെ പത്രം ബഹിഷ്‌ക്കരിക്കുക മാത്രമാണ് ചെയ്യാവുന്നത്. തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഹിന്ദു വർഗീയ വാദികൾക്കും വോട്ട് ചെയ്യാതിരിക്കുകയാണ് റബ്ബർ കൃഷിക്കാർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും കഴിയുക.
//
"പുഴു അരിക്കുന്ന" മാധ്യമ വ്യഭിചാര" ത്തിനെതിരെ അതി ശക്തമായ ജനരോഷം ഉണ്ടാവുക തന്നെ വേണം.
//16 09 2020//