293. സോഷ്യലിസം എന്തുകൊണ്ടാണ് സാമൂഹ്യ നീതിയാകുന്നത്?
..........സൂര്യ പ്റകാശം എല്ലാവർക്കും പൊതുവായുള്ളതാണ്.....വായു എല്ലാവർക്കും പൊതുവായുള്ളതാണ്........ജലം എലാവർക്കും പൊതുവായുള്ളതാണ്.......രാജ്യത്തിന്റെ സമ്പത്തും എല്ലാവർക്കും അവകാശപ്പെട്ടത് ആകേണ്ടതാണ്........ഭൂമിയും എല്ലാവർക്കും പൊതുവായി അവകാശപ്പെട്ടത് ആകേണ്ടതാണ്.......എന്ന് പറഞ്ഞാൽ ചുരുങ്ങിയത് വീട് വച്ച് താമസിക്കുന്നതിനും പ്റാധമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും മരിച്ചു പോയാൽ ശവ സംസ്ക്കാരം നടത്തുന്നതിനും എങ്കിലും മതിയായ ഭൂമി എല്ലാ പൗരന്മാർക്കും ലഭ്യമായിരിക്കേണ്ടതാണ്.
.........ഭൂമിയുടെ കാര്യത്തിൽ ഏറ്റവും മിതമായ ആവശ്യങ്ങൾക്ക് പോലും ഇന്ന് ഇൻഡ്യയിൽ എല്ലാ പൗരന്മാർക്കും അത് ലഭിക്കുന്നുണ്ട് എന്ന് നമുക്ക് പറയാനാവില്ല. എന്നാൽ അത് ഉറപ്പുവരുത്തേണ്ട ചുമതല സോഷ്യലിസ്റ്റു ഭരണകൂടം നിർവഹിക്കേണ്ടതുണ്ട്. വീട് വയ്ക്കാൻ ഭൂമി ഇല്ലാത്തതുകൊണ്ട്; റോഡ് സൈഡിൽ പോലും അന്തി ഉറങ്ങുന്നവരും രാത്റി വാഹനം കയറി മരണടയുന്നവരുടെ പത്റ വാർത്തകളും നമ്മുടെ രാജ്യത്ത് പലപ്പോഴും നാം കാണാറുണ്ട്. അങ്ങനെ ഉള്ളവരാണ് തണുപ്പ് മൂലം മരിച്ചു; ചൂട് അധികമായതിനാൽ മരണപെട്ടു എന്ന വാർത്തകളിൽ ഉൾപ്പെടുന്നത്. ഇപ്റകാരമുള്ള വാർത്തകൾ അങ്ങനെയുള്ളവരോട് രാജ്യം നീതി കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്. അവർക്കും ആവശ്യമായ ഭൂമി ഇൻഡ്യയിൽ ഇല്ല എന്ന് ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. അവരോടും ഭരണകൂടം നീതി ചെയ്യേണ്ടതുണ്ട്; സോഷ്യലിസ്റ്റു ഭരണ കൂടത്തിന് അതിനു കഴിയണം. "മാർക്സിസം" മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യ നീതി അംഗീകരിക്കാത്ത ഒരു ഭരണ കൂടത്തിനും അതിനു കഴിയുകയില്ല എന്നത് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
.........നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന എല്ലാ അവശ്യ വസ്തുക്കളും സമൂഹത്തിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ അദ്ധ്വാന ശക്തിയിലൂടെ നിർമ്മിക്കപ്പെടുന്നവയാണ്. നിത്യവും നാം ഉപയോഗിക്കുന്ന ഒരു ഗ്ളാസ് ചായയുടെ കാര്യമെടുക്കുക. അതിൽ തേയില തീരെ ചെറിയ അളവാണ് എങ്കിൽ പോലും തേയില തോട്ടങ്ങളിലെയും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലെയും തൊഴിലാളികളുടെ അദ്ധ്വാന ഫലമാണ്. അതു പോലെ പഞ്ചസാര; ചായ തിളപ്പിക്കുന്ന പാത്റം; ഇന്ധനം; തുടങ്ങിയവയെല്ലാം വിവിധ മേഖലകളെ പ്റതിനിധാനം ചെയ്യുന്നു. നിങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത് എത്റയോ മേഖലകളിൽ കൂടിയാണെന്ന് ആലോചിച്ചാൽ അവയിലെല്ലാം ഇപ്റകാരമുള്ള അദ്ധ്വാനശക്തികളുടെ സംയോചനങ്ങൾ കാണാം. ഇനിയും വൈദ്യുതിയുടെ കാര്യമെടുക്കാം. എങ്ങനെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുക? ആയിരകണക്കിന് തൊഴിലാളികളുടെ കഠിനാദ്ധ്വാനത്തിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ ഏതു കാര്യമെടുത്താലും അവയൊക്കെ സമൂഹത്തിലെ മിക്കവാറും എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ പ്റവർത്തന ഫലമാണെന്ന് മനസിലാകും. അവയൊന്നും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ അതിർ വരമ്പുകളാൽ വേർതിരിക്കാവുന്നവയല്ല. അവിടെയൊക്കെ നാം കാണുക തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യമാണ്. ബൂർഷ്വാസിയും വർഗീയ വാദികളും ഈ ഐക്യം തകർക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന; തൊഴിലാളികളുടെ; പണിയെടുക്കുന്ന ജന വിഭാഗങ്ങളുടെയാകെ ജീവിതമാകെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ഞെരിഞ്ഞമരുമ്പോൾ സമൂഹത്തിൽ മറ്റൊരു വിഭാഗം; കാര്യമായ കായിക ജോലിയൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹ ഭാഗവും കൈപ്പിടിയിലാക്കി; സുഖഭോഗങ്ങളിലും ആർഭാഡങ്ങളിലും മുഴുകി; സമ്പത്തു കുന്നുകൂട്ടി ജീവിതം നയിക്കുന്നു. ഇതാണ് മുതലാളിത്ത വ്യവസ്ഥയിലെ പൊതു സ്ഥിതി. യഥാർഥത്തിൽ പണിയെടുക്കുന്ന മുഴുവൻ ആളുകളുടേയും ജീവിതം കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇല്ലാതാക്കുന്നത് അവരോടു ചെയ്യുന്ന നീതി മാത്റമാണ്; കാരണം അവരാണ് സമൂഹത്തിന് ആവശ്യമായതെല്ലാം കഠിനാദ്ധ്വാനത്തിലൂടെ നിർമ്മിച്ചെടുക്കുന്നതും അങ്ങനെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതും. അതാണ് സോഷ്യലിസത്തിലെ സാമൂഹ്യ നീതി. ചൂഷണത്തിലും സ്വാർഥതയിലും വേര് ഉറപ്പിച്ചിട്ടുള്ള മുതലാളിത്തം ഒരിക്കലും ഈ സാമൂഹ്യ നീതി അംഗീകരിക്കുകയില്ല.
..........കാറൽ മാർക്സിന്റെ ഏറ്റവും മികച്ച സംഭാവനയായ "മിച്ച മൂല്യ" സിദ്ധാന്ത മാണ് സോഷ്യലിസത്തിന്റെ പ്റധാന സാമ്പത്തിക അടിത്തറ. തൊഴിലാളി വർഗത്തിന്റെയും പണിയെടുക്കുന്ന ജന വിഭാഗങ്ങളുടെ ആകെയും അദ്ധ്വാന ഫലമായുണ്ടാകുന്ന "മിച്ച മൂല്യം" മുതലാളിത്തത്തിൽ സ്വകാര്യ മുതലാളിമാരുടെ സ്വകാര്യ സമ്പാദ്യമാകുന്നത് തടയുകയാണ് സോഷ്യലിസത്തിന്റെ സവിശേഷത. ഭൂമിയും ഖനികളും പ്റധാനപെട്ട വ്യവസായ മേഘലകളും രാഷ്ട്രത്തിന്റേതായി മാറ്റപ്പെടുമ്പോൾ അവയിലെ വരുമാനമാകെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഉപയോഗിക്കാനാകും. അവ ഉപയോഗിച്ച് രാഷ്ട്രത്തിന്റെ പൊതുവായ അഭിവൃദ്ധി ഉണ്ടാക്കുന്നതിനും ജനങ്ങളുടെ പാർപ്പിടം; വിദ്യാഭ്യാസം; ചികിത്സ തുടങ്ങിയവ ആവശ്യമുള്ളവർക്ക് തികച്ചും സൗജന്യ മായി നടത്തുന്നതിന് ഭരണ കൂടത്തിന് സാമ്പത്തിക ഭദ്രത ഉണ്ടാകും. മുതലാളിത്തത്തിലാകട്ടെ അവയാകെ വളരെ ചെറിയ വിഭാഗത്തിന്റെ സമ്പത്താകുന്നതിനും രാജ്യത്തിൻറെ സമ്പത്തിക സ്ഥിതി തന്നെ അപകടത്തിലാകുന്നതിനും ജനങ്ങളിൽ ബഹു ഭൂരിപക്ഷത്തിനും ദാരിദ്ര്യത്തിലും ജീവിത യാതനകളിലും കഴിയുന്നതിനും ഇടയാക്കുകയാണ് ചെയ്യുക.
..........പഴയ അടിമ വ്യവസ്ഥയുടെയും ഫ്യുഡലിസത്തിന്റെയും തുടർച്ച ആയ മുതലാളിത്തത്തിൽ സാമൂഹ്യ നീതി എന്ന പ്രശ്നമേയില്ല. ഇൻഡ്യയിലാകട്ടെ കാലഹരണപ്പെട്ട പഴയ ചാതുർവർണ്യ വ്യവസ്ഥയുടെ അവശിഷ്ടങ്ങളായ സവർണാധിപത്വും ജനജീവിതം ദുസ്സഹമാക്കുന്നു. പണം ഇല്ലാത്തവൻ പിണം എന്നതാണ് മുതലാളിത്ത വ്യവസ്ഥയുടെ പ്രത്യേകത. കാറൽ മാർക്സിന്റെ ഒരു വാചകമാണ് "പണി എടുക്കുന്നവർ ഒന്നും നേടുന്നില്ല, നേടുന്നവൻ പണി എടുക്കുന്നുമില്ല" എന്നത്. കായിക അദ്ധ്വാനം ചെയ്യുന്നത് മോശമായി കാണുന്നത് ചൂഷക വർഗങ്ങളുടെ പൊതു സ്വഭാവമാണ്. എന്നാൽ കായികാദ്ധ്വാനത്തിലൂടെ അല്ലാതെ രാജ്യത്തിനും ജനങ്ങൾക്കും മുന്നോട്ടു പോകാനാവില്ല എന്നത് ചൂഷക വർഗ്ഗങ്ങൾ സൗകര്യ പൂർവം വിസ്മരിക്കുന്നു. ഇൻഡ്യയിലെ കാർഷിക മേഖല ഇതിന്റെ പരമമായ ദൃഷ്ടാന്തമാണ്. എത്റയെല്ലാം പണിയെടുത്തിട്ടും കൃഷിക്കാരൻ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നിവൃത്തിയില്ലാതെ ആത്മഹത്യയയിൽ അഭയം തേടുക ഇന്ത്യയൊട്ടാകെ കാണുന്ന സ്ഥിതി വിശേഷമാണ്. മുതലാളിത്ത വ്യവസ്ഥ തുടരുന്നിടത്തോളം ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാവുകയില്ല. അഴിമതിയും കുംഭ കോണങ്ങളും സർവ സാധാരണമായ മുതലാളിത്ത വ്യവസ്ഥയിൽ "എല്ലാവരുടെയും " രക്ഷകരായി ചമയുന്ന ബൂർഷ്വാ - ചൂഷക വർഗ രാഷ്ട്രീയ നേതൃത്വങ്ങൾ ഭരണം കയ്യാളുമ്പോൾ എല്ലായ്പ്പോഴും സംരക്ഷകരാകുന്നത് അവർക്ക് വൻതോതിൽ സാമ്പത്തിക സഹായം ചെയ്യുന്നവർക്ക് മാത്രമായിരിക്കും. അതിന് കഴിവില്ലാത്തവർ എപ്പോഴും എല്ലാ അർഥത്തിലും നരക ജീവിതം നയിക്കേണ്ടിവരുമെന്ന് ഇന്ത്യൻ ജനതയുടെ തൊണ്ണൂറു ശതമാനത്തിന്റെയും ജീവിതം തെളിയിച്ചുകൊണ്ടിരിക്കുന്നു.
........."പരമാധികാര; മതേതര; സോഷ്യലിസ്റ്റു; ജനാധിപത്യ" രാജ്യമായ ഇൻഡ്യയിൽ ഇന്ത്യൻ ഭരഘടന ജനങ്ങൾക്ക് നൽകുന്ന അവകാശങ്ങളും; ഭരണഘടന ജനങ്ങളിൽ അർപ്പിക്കുന്ന കടമകളും വിശ്വാസങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ടും അവയുടെ അന്തസത്ത പൂർണതയിൽ എത്തിയ്ക്കുന്നതിന് ഇന്ത്യൻതൊഴിലാളി വർഗം പ്റതിജ്ഞാബദ്ധമാണ്; ആ ചുമതല അവർ നിറവേറ്റുകതന്നെ വേണം.
.. 29 08 2019... ............ ..............