291. എന്തുകൊണ്ടാണ് സി പി ഐ (എം) "പാർട്ടി പരിപാടി" യഥാർഥത്തിൽ ഒരു ചത്ത കുതിര മാത്റ മാണെന്ന് പറയുന്നത്?
............1950 കാലഘട്ടത്തിൽ രൂപം കൊണ്ടതാണ് ഇപ്പോഴത്തെ "പരിപാടി"യുടെ കാതലായ അടിത്തറ. ഇപ്പോഴും അത് തന്നെയാണ് തുടരുന്നത്. ഇൻഡ്യൻ സാഹചര്യങ്ങളിൽ ഇൻഡ്യയിൽ എങ്ങനെയാണ് സോഷ്യലിസം സ്ഥാപിക്കുക എന്ന കാര്യത്തിൽ ധാരണകൾ ഇല്ലാതിരുന്ന അന്നത്തെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം ഇൻഡ്യൻ മുതലാളിത്തം സോഷ്യലിസം സ്ഥാപിക്കുന്നതിന് ആവശ്യമായ വളർച്ച നേടിയിട്ടില്ലാത്തതിനാൽ ഇൻഡ്യയിൽ അത് പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് എന്ന തീരുമാനമാണ് എടുത്തത്. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണ്. ഇത് രണ്ടും ഇപ്പോൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം ദൈവവിധിയാണ് എന്ന് സ്ഥാപിക്കേണ്ടത് ചൂഷക വർഗങ്ങളുടെ ആവശ്യമാണ്. അവിടെയാണ് ഭൗതിക വാദം പ്രസക്തമാവുന്നത്. ചൂഷക വർഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഭൗതിക വാദം അപ്രസക്തമായി. എന്താണ് മുതലാളിത്തം എന്നും മുതലാളിത്ത ചൂഷണം എന്നും ഡാങ്കെയും കൂട്ടരും മനസിലാക്കിയില്ല എന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ തകർച്ചയുടെ മൂല കാരണം ആവുകയായിരുന്നു. ലോകത്ത് ആദ്യമായി സോഷ്യലിസം സ്ഥാപിച്ച പഴയ റഷ്യ വികസിത മുതലാളിത്തം ആയിരുന്നില്ല എന്ന വസ്തുതയും സോഷ്യലിസത്തിന്റെ പ്റസക്തി ലെവ ലേശം കുറച്ചു കാണരുതെന്ന "എന്തുചെയ്യണം?" എന്ന ലെനിന്റെ പുസ്തകത്തിലെ നിർദേശവും ഒന്നും 1950 കളിലെ പാർട്ടി നേതൃത്വം കണക്കിലെടുത്തില്ല. മുതലാളിത്ത ചൂഷണം ഭൂ മുഖത്തു നിന്ന് തന്നെ ഉന്മൂലനം ചെയ്യുന്നതിനായി രൂപമെടുത്ത ഒരു തത്വ ശാസ്ത്റം അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിസ്റ്റുപാർട്ടി മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ "പാർട്ടി പരിപാടി" "ഒരുചാപിള്ള" (കുഞ്ഞു മരിച്ചു ജനിയ്ക്കുക എന്ന അവസ്ഥ) ആയി തീർന്നു. "എത്റയധികം ചൂഷണത്തിന് സാധ്യതയുണ്ടോ അത്റയും വേഗം മുതലാളിത്തം വളരും" എന്ന ലെനിന്റെ വാക്കുകളും ആരും പരിഗണിച്ചില്ല. തങ്ങളെ ചൂഷണം ചെയ്യാൻ തൊഴിലാളി വർഗം നിന്ന് തരികയില്ല എന്ന ലളിതമായ വസ്തുത പോലും ആരും കണക്കിലെടുത്തില്ല.

.
..........മാർക്സിസം എന്താണെന്നോ എന്തിനാണ് മാർക്സ് കൊടും പട്ടിണി സഹിച്ചും "മൂലധനം" എന്ന കൃതി രചിച്ചത് എന്നോ വർഗസമരം ഏത് വർഗ്ഗങ്ങൾ തമ്മിലാണെന്നോ ഭൗതിക വാദത്തിന്റെ പ്റസക്തി എന്താണെന്നോ എന്തിനാണ് "മിച്ച മൂല്യ സിദ്ധാന്ത" ത്തിലൂടെ തൊഴിലാളി വർഗം അനുഭവിക്കുന്ന അദ്ധ്വാന ശക്തിയുടെ ചൂഷണത്തിന്റെ തീവൃത തൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്തിയത് എന്നോ മനസ്സിലാക്കിയിരുന്നെങ്കിൽ 1950 കളിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം "ചൂഷണം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിലുള്ള മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "പാർട്ടി പരിപാടി" അംഗീകരിക്കുമായിരുന്നില്ല. 72 വർഷങ്ങൾക്ക് ശേഷവും ഡാങ്കെയുടെ നിലപാടിൽ ഒരു മാറ്റവും പാടില്ലെന്നോ? ഏത് പാർട്ടി കോൺഗ്രസ് വന്നാലും ഇന്നത്തെ സ്ഥിതിയിൽ മാറ്റം വരില്ല. കാരണം എന്താണ് "മാർക്സിസം" എന്ന് യാതൊരു ധാരണയും ഉള്ളവരല്ല വിദ്യാഭ്യാസ മേഖലയിൽ നിന്നും പോളിറ്റ് ബ്യുറോ വരെ എത്തുന്നവർ. പഴയ തലമുറ ഇല്ലാതാകുന്നു, പുതുതായി വരുന്നവർ മാർക്സിസത്തിന്റെ ലക്ഷ്യത്തെ കുറിച്ച് കേട്ടുകേൾവി പോലും ഉള്ളവരല്ല. മൂന്ന് - നാല് മിനിറ്റ് ചർച്ചയിൽ യാതൊന്നും ആർക്കും പറയാനും ആവില്ല. കാറൽ മാർക്സിന്റെ പേര് മാത്റ മായിരിക്കും ഭാവിയിൽ അവശേഷിക്കുക. 1950 കൾക്ക് ശേഷം സോഷ്യലിസത്തിന് എതിരായ നിലപാട് സ്വീകരിച്ചതിന്റെ പ്രായോഗിക ഫലം മാത്റം. തൊഴിലാളി വർഗ്ഗത്തിന്റെ പ്റസക്തി 1950 കളിൽ ഉപേക്ഷിച്ചത്തിന്റെ അനന്തര ഫലം. ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥ (സോഷ്യലിസം) അല്ലാതെ ഒരു ലക്ഷ്യവും മാർക്സിസത്തിന് അംഗീകരിക്കാനാവില്ല.
.
..........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
..........മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്. പ്രസ്ഥാനം എത്റ മാത്റം തകർച്ചയെ നേരിട്ടാലും ചൂഷക വർഗ്ഗങ്ങൾ എത്റ മാത്റം അവരുടെ ആക്രമണത്തിന്റെ ശക്തി വർദ്ധിപ്പിച്ചാലും ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ മാറ്റം വരുത്തുന്ന ലക്ഷണങ്ങൾ കാണുന്നില്ല. വർഗ സമരം ഏത് വര്ഗങ്ങള് തമ്മിലാണെന്ന് ബോധ്യപ്പെടുന്നില്ല?
.
.........ദേശീയ ജനാധിപത്യ വിപ്ളവം; ജനകീയ ജനാധിപത്യ വിപ്ളവം തുടങ്ങിയ മനോഹരമായ വാക്കുകളിൽ പരിപാടിയുടെ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാതലായ അടിത്തറ ഭദ്രമായ രഹസ്യമായി സൂക്ഷിച്ചതുകൊണ്ട് ഏറ്റവും താഴെ തട്ടിലുള്ള പാർട്ടി അംഗങ്ങളിലേയ്ക്ക് സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത വസ്തുതയും എത്തി ചേർന്നത് വളരെ സാവകാശത്തിലാണ്. കാര്യം അറിഞ്ഞവർ ക്റമേണ നിഷ്‌ക്രിയരായി. നില നിൽപ്പിന്റെ ഭാഗമായി പാർട്ടി പ്റവർത്തനം കരുതിയവർ തങ്ങളുടെ ചുമതല നിർവഹിച്ചു.
...........ഈ നിലപാടിൽ മാറ്റം വരുത്താതെ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അണുവിട മുന്നോട്ടു പോവില്ല.
..........ത്രിപുരയിലും ബംഗാളിലും രാഷ്ട്രീയ പ്റവർത്തനം നടത്താൻ ബൂർഷ്വാസി അനുവദിക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ നോമിനേഷൻ കൊടുക്കാനും പ്റചരണം നടത്താനും അനുവദിക്കുന്നില്ല. എന്തുചെയ്യണം? പാർട്ടി നേതൃത്വത്തിന് അറിയില്ല. വർഗ ശത്റുക്കൾ പ്റവർത്തനം ബലമായി തടയുന്നു. സ്ഥാനാർഥികളെ ആക്റമിക്കുന്നു; ഓഫിസിൽ കയറി പ്റവർത്തകരെ വധിക്കുകയും ഓഫീസ് കയ്യടക്കുകയും ചെങ്കൊടി ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ നാം കാണുന്നത് ഒരു ചത്ത കുതിര ആയ "പാർട്ടി പരിപാടി" യും അതിൽ യാത്റ ചെയ്യുന്നതായി കരുതുന്ന നേതൃത്വം കാണിക്കുന്ന നിഷ് ക്രിയത്വമാണ്. ചെങ്കൊടിയുടെ ചരിത്റം എന്താണെന്ന് അറിയാത്തവർ. വർഗ സമരത്തെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവർ. ബൂർഷ്വാസിയുടെ മുൻപിൽ ദയനീയമായി കീഴടങ്ങിയവർ. മുതലാളിത്തം എന്താണെന്ന് അറിയാതെ അത് പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തതിന്റെ ദയനീയ അന്ത്യം.
.......... 1920 മുതൽ ഇൻഡ്യയിൽ പ്രവർത്തനം ആരംഭിച്ച കമ്മ്യൂണിസ്റ്റു പ്റസ്ഥാനം ക്റമേണ വളർന്ന് മുപ്പതു കൊല്ലം കൊണ്ട് 1952 ലെ തെരഞ്ഞെടുപ്പിൽ സ.ഏ കെ ജി യുടെ നേതൃത്വത്തിൽ 32 കമ്മ്യൂണിസ്റ്റ് പാർലമെന്റ് അംഗങ്ങൾ ഉള്ള പാർട്ടി ആയി വളർന്നു. എന്നാൽ 1950 കളിൽ ലക്‌ഷ്യം മാറുകയും ചൂഷക വർഗ വാഴ്ച പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം ഏറ്റെടുക്കുകയും ചെയ്തപ്പോൾ70 വർഷങ്ങൾക്ക് ശേഷം ഉള്ള അവസ്ഥയാണ് ഇപ്പോഴത്തെ പാർലമെന്റിലെ അവസ്ഥ. (1 +2). പ്റസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ കഴിയാത്ത ഒരു പാർട്ടി പരിപാടിയെ ജീവനില്ലാത്ത കുതിരയോട് ഉപമിക്കേണ്ടി വന്നതിൽ സഖാക്കൾ ക്ഷമിക്കുക.
.........ജീവനുള്ളവയുടെ പ്റത്യേകതയാണ് വളരും എന്നതും പ്രത്യുൽപ്പാദനം നടത്തും എന്നതും. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അതിനർത്ഥം ജീവനില്ല എന്ന് തന്നെയാണ്.
.. .. .. 8 08 2019 .. .. ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ