2019 ഓഗസ്റ്റ് 3, ശനിയാഴ്‌ച

289. കേരളത്തിൽ 1940 കളിൽ ആണ് കമ്മ്യൂണിസ്റ്റു പാർട്ടി

................289. കേരളത്തിൽ 1940 കളിൽ ആണ് കമ്മ്യൂണിസ്റ്റു പാർട്ടി 
"കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടി" എന്ന പേരിൽ പ്റവർത്തനം ആരംഭിക്കുന്നത്. വളരെ കുറച്ചുകാലം കൊണ്ട്  (കേവലം പതിനേഴു വർഷങ്ങൾ) ഏകദേശം 42 ശതമാനം ആളുകളുടെ പിന്തുണ ആർജിക്കാൻ കഴിഞ്ഞു. 1957 ലെ തെരഞ്ഞെടുപ്പിൽ 65 സീറ്റും ലഭിച്ചു. അതിനു ശേഷം എന്തെല്ലാം ചെയ്തിട്ടും 42 ശതമാനത്തിന്റെ പിന്തുണയിൽ വലിയ മാറ്റം വന്നില്ല. അതിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനേഴു ലക്ഷം വോട്ടറന്മാരുടെ (ഏഴ് ശതമാനത്തിന്റെ) കുറവ് വന്നിരിക്കുന്നത്. പുരോഗമന ആശയങ്ങൾ മനസിൽസൂക്ഷിക്കുന്നവരുടെ പഴയ തലമുറ കുറഞ്ഞു വരുന്നു. വിദ്യാർഥി-യുവജനങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഒന്നും  ജനപിന്തുണ വർധിക്കുന്നതിലേയ്ക്ക്  നയിക്കുന്നില്ല എന്നാണ്  അതിവേഗം പാർട്ടി തകർച്ചയിലേക്ക് നയിക്കുന്നത്.   1950 കാലം മുതൽ ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം കമ്മ്യൂണിസ്റ്റു പാർട്ടി ഉപേക്ഷിച്ചതും മുതലാളിത്തം വളരണം എന്ന നിലപാട് സ്വീകരിച്ചതും പുരോഗമന ആശയങ്ങൾ രാഷ്ട്രീയ രംഗത്ത് ഇല്ലാതാക്കുന്നതിന് കാരണം ആയി. നീണ്ട 69 വർഷങ്ങൾ സോഷ്യലിസ്റ്റു ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ്  പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എന്ന് നേതൃത്വത്തിന് ബോധ്യപ്പെടുന്നില്ല. പുരോഗമന ആശയങ്ങൾ അല്ലെങ്കിൽ സോഷ്യലിസ്റ്റു ആശയങ്ങൾ എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും നേതൃത്വങ്ങളിൽ യാതൊരു പിടിയും ഇല്ല എന്നാണ്  ക്ഷേത്രങ്ങളിൽ  അല്ലെങ്കിൽ പള്ളികളിൽ ഇടപെടണം എന്ന നിർദേശങ്ങൾ ഉണ്ടാകുന്നതിനു കാരണം. അവിടെയൊക്കെയാണ്  ഹിന്ദു വർഗീയ വാദികളുടെ വളർച്ചയ്ക്കാവശ്യമായ വിഭവങ്ങളുടെ ഉറവിടങ്ങൾ എന്ന്  നേത്ര്വത്തിന്  മനസിലാകുന്നില്ല? ഉള്ളവർ കൂടി ബി ജെ പി പാളയത്തിലേക്ക് പോകാനാണ് ഇപ്പോഴത്തെ നിർദേശങ്ങൾ ഇട വരുത്തുക. 
................തൊഴിലാളി വർഗ രാഷ്ടീയവും ബൂർഷ്വാ  രാഷ്ട്രീയവും  രണ്ടു വ്യത്യസ്ത ധ്രുവങ്ങളാണ്. ഒന്ന് സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയും മറ്റേത്  സ്വാർത്ഥതയുടെയും തിന്മയുടെയും ഏറ്റവും ഉയർന്ന അവസ്ഥയും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയിൽ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനന്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്. കാറൽ മാർക്സ് സമൂഹത്തെയാകെ എല്ലാ വിധ കഷ്ടപ്പാടുകളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കേണ്ട ചുമതല അർപ്പിച്ചിട്ടുള്ളത് തൊഴിലാളി വർഗത്തിലാണ്. ആ ചുമതലയിൽ നിന്നും തൊഴിലാളി വർഗത്തെ ഒഴിവാക്കുകയും തൊഴിലാളി വർഗം മോചനം നേടേണ്ടതില്ല എന്ന നിലപാടാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് 1950 കാലത്തു ഡാങ്കെയും മറ്റും സ്വീകരിച്ചതും 69 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും തുടരുന്നതും. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു നിലപാട് ഒരു കമ്മ്യൂണിസ്റ്റു പാർട്ടി സ്വീകരിക്കുമ്പോൾ തൊഴിലാളി വർഗം എന്തു നിലപാട് സ്വീകരിക്കും? ഇന്ത്യ ഒട്ടാകെ തൊഴിലാളി വർഗം സ്വീകരിക്കുന്ന നിസ്സംഗതയുടെ കാരണം എന്താണെന്ന് ആർക്കും ഒരു പിടിയും കിട്ടുന്നില്ല.
...............ഇത് പുരോഗമന സോഷ്യലിസ്റ്റു ആശയങ്ങളുടെ തകർച്ചയ്ക്കും അഭാവത്തിനും ഹൈന്ദവ പിന്തിരിപ്പൻ ആശയങ്ങൾ മുന്നോട്ടു വരുന്നതിനും കാരണമായി. പരിപാടി ഭേദഗതി ചെയ്യുന്നില്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും. അടിത്തറയാകെ ബി ജെ പി യിലേക്ക് പോവുകയാണ്. പരിപാടി മാറിയില്ലെങ്കിൽ കേരളവും നഷ്ടപ്പെടും. തിരുവനന്തപുരത്തെ സർക്കാർ ജീവനക്കാരുടെ വോട്ടുകൾ കൂടുതലും ബി ജെ പി യ്ക്ക് ആയിരുന്നു. ഹിന്ദുത്വത്തിനെതിരായ പുരോഗമന ആശയങ്ങൾ ഇല്ലാതായി എന്നതാണ് കാരണം. അത് പരിഹരിക്കാനാണ് പരിപാടി മാറണം എന്ന് പറയുന്നത്.
..............2002 കാലം മുതൽ ഈ കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചു വരികയാണ്.  ആർക്കും  കാര്യങ്ങളുടെ  അപകടാവസ്ഥ ബോധ്യപെടുന്നില്ല. വർഗീയ പിന്തിരിപ്പൻ ശക്തികൾ തൊഴിലാളി വർഗ രാഷ്ട്രീയം ഇൻഡ്യയിൽ ഒരു തരത്തിലും അനുവദിക്കുകയില്ല എന്ന നിലപാട്  സ്വീകരിക്കുമ്പോൾ പോലും യഥാർഥ തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക്  തിരിച്ചു പോകണമെന്ന അപേക്ഷകൾ വന രോദനങ്ങൾ ആയി മാത്റം പരിണമിക്കുന്നു...................................3rd August, 2019...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ