2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

164. സോവിയറ്റ് യൂണിയനിൽ സംഭവിച്ചത് എന്താണ് ?

                        164. സോവിയറ്റ്  യൂണിയനിൽ സംഭവിച്ചത് എന്താണ് ?                                               മഹാനായ കാറൽ മാർക്സും എഗൽസും ചേർന്ന് അവതരിപ്പിച്ച "മാർക്സിസം" എന്ന തത്വശാസ്ത്രം മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയുടെ അന്ത്യം കുറിക്കുന്നതിനും ഒരു പുതിയ സാമൂഹ്യ വ്യവസ്ഥിതി - സോഷ്യലിസ്റ്റ്  സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിനും മാത്രം ഉദ്ദേശിച്ചായിരുന്നു. മാർക്സും എന്ഗൽസും ജീവിച്ചിരുന്നപ്പോൾ അവരുടെ ആശയങ്ങൾ ഒന്നും യാഥാർഥ്യം ആയില്ലെങ്കിലും  അവർ അന്തരിച്ചു ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ പഴയ സോവിയറ്റു യൂണിയനിൽ മഹാനായ ലെനിന് സോഷ്യലിസ്റ് സാമൂഹ്യ വ്യവസ്ഥ ഒരു യാഥാർഥ്യം ആക്കി മാറ്റാൻ കഴിഞ്ഞു. കാറൽ മാർക്സും എന്ഗൽസും ലെനിനും തീർച്ചയായും മഹാന്മാരായ ചിന്തകരും മനുഷ്യസ്നേഹികളും എല്ലാമായിരുന്നെങ്കിലും അവർക്ക് സമൂഹത്തിലെ നാനാവിധമായ   മനുഷ്യ  മനസുകളുടെ നിഗൂഢതകളിലേക്ക്   കടന്നുചെല്ലാൻ ആയില്ല. കാരണം അവർ മനശാസ്ത്രഞ്ജർ ആയിരുന്നില്ല.   സോഷ്യലിസ്റ്  സാമൂഹ്യ വ്യവസ്ഥയുടെ  സാമൂഹ്യ നന്മയിൽ ബഹുഭൂരിപക്ഷവും ആണിനിരക്കും എന്നവർ കരുതി.  വളരെ അപൂർവമായി മാത്രം കാണുന്ന ഉന്നതമായ ചിന്താശേഷിയും മനുഷ്യ മനസിന്റെ നന്മയും എല്ലാവരിലും ഉണ്ടാകും എന്നവർ തെറ്റിദ്ധരിച്ചു. തൻമൂലം ലെനിനും സ്റ്റാലിനും ശേഷം  സോവിയറ്റു യൂണിയൻ എങ്ങനെ മുന്നോട്ട്  പോകണം എന്ന വിഷയം പരിസമാപ്തിയിൽ എത്തിയത് സോവിയറ്റ്  യൂണിയൻ തന്നെ ഇല്ലാതാക്കി കൊണ്ടാണ്.  സോഷ്യലിസം തന്നെ ഉപേക്ഷിക്കുകയും  ഇല്ലാതാക്കിയ മുതലാളിത്തം തിരികെ കൊണ്ടുവരികയും ചെയ്തു.  1991 ൽ കമ്മ്യൂണിസ്ററ് പാർട്ടി ജനറൽ സെക്രട്ടറി തന്നെ പാർട്ടിയെ നിരോധിക്കുകയും സോവിയറ്റ്  യൂണിയൻ പിരിച്ചു വിടുകയും ചെയ്തു. എന്നാൽ സോവിയറ്റ്  യൂണിയനിലെ  സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ജീവിച്ചിരുന്ന ജനങ്ങളാകെ സോഷ്യലിസത്തിനായി ഉറച്ച നിലപാട് എടുത്തില്ല എന്നതും  അവർ ഇപ്പോഴും അവിടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ല എന്നതും നാം കണക്കിലെടുക്കേണ്ടതുണ്ട്.  പ്രകൃതിയിലെ എല്ലാ വിഭാഗം ജീവ ജാലങ്ങളിലും കാണപ്പെടുന്ന ഒരു പരിധി വരെയുള്ള സ്വാർഥത മനുഷ്യരിൽ മാത്രമായി നീക്കം ചെയ്യണം; എല്ലാവരും സമൂഹത്തിന്റെ ഉന്നമനത്തിനായി മാത്രം നിലകൊള്ളണം എന്നത്‌ എത്ര ഉന്നതമായ മഹനീയമായ കാഴ്ചപ്പാട് ആണെങ്കിലും  എപ്പോഴും പ്രാവർത്തികമാവുക അത്ര എളുപ്പമല്ല.  മാത്രമല്ല സമൂഹത്തിലെ എല്ലാവരും  ഒരേ സ്വഭാവം ഉള്ളവരാവുക എളുപ്പമല്ല; അസ്സാദ്ധ്യമാണ്.  മുതലാളിത്ത വ്യവസ്ഥിതി ആയിരുന്നെങ്കിൽ തനിക്ക്  വളരെ വലിയ ധനികനാകാമായിരുന്നു എന്ന് ചിലരെങ്കിലും ആഗ്രഹിക്കുക സ്വാഭാവികമാണ്.  അതിന്റെയൊക്കെ ഫലമായിട്ടാണ്  മുതലാളിത്തം  പുനഃസ്ഥാപിതമായത്.  മുതലാളിത്തത്തിലെ എല്ലാ പ്രത്യേകതകളും അവിടെ പുനഃസ്ഥാപിതമായി.  അതിന്റെ ഫലമായി റഷ്യയുടെ പ്രസിഡന്റായ വ്ളാഡിമർ പുടിൻ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആയി മാറി.  പഴയ സോവിയറ്റ്   യൂണിയനിലെ രഹസ്യാന്യൂഷണ മേധാവി ആയിരുന്ന അദ്ദേഹം സോവിയറ്റ് യൂണിയൻ ഇല്ലാതാക്കുന്നതിൽ ഗോർബച്ചേവ്  ഉൾപ്പെടെ ഉള്ളവരോടൊപ്പം വളരെ വലിയ പങ്കുവഹിച്ചിരിക്കാനാണ് സാധ്യത.