157. "Some Bengal Comrades" know nothing about working class politics or bourgeois politics. They are in a dream world. Anyhow they could be brought back to Bengal. It is very good if they thinking that; they will not become a candidate to Bengal Assembly Constituencies; that will certainly help to improve the position in Bengal in the Assembly seat increase to CPIM. Anybody knows the value which spent for NANDIGRAM AND SINGOOR in West Bengal by CPM? Capturing land from farmers and giving them to bourgeois are Anti-revolutionary acts and their acts lost the confidence of CPIM among poor peoples and working class in Bengal. They should apologize to Bengal peoples and without correcting the old stand; we cannot regain our strength in Bengal again. They are not ready to see, what will be the politics of India after 5 years; after ten years or after 15 years. Our view should not for a small period like RSP; etc. As we are following CAPITALISM since 1950s; and strongly opposing SOCIALISM; almost all comrades under the conception that promoting capitalism is also Marxism. Our stand is that peoples must suffer all hardships of capitalism; as other bourgeois political parties. Capitalism is the path of bourgeois parties. Bengal comrades are very happy to co-operate with INC; because we are also standing for capitalism. If we are admitting a coalition with Congress; that will be for ever; because we cannot imagine a BJP free India for a long period.......Then why they show any kind of "untouchability" to Congress?..........................(2). Socialism can be set up only on the ashes of capitalism; which had happened in old Soviet Union and China. Lenin specifically stated that "Imperialism is the top of capitalism" which had happened in India in the name of "English East India Company" and the nature of RELIANCE itself. In CAPITALISM; only "CAPITAL" will control the bourgeois politics; in capitalism; bourgeois enjoying the wealth of the country and exploiting working class and poor peoples; farmers etc. through bourgeois political parties. In return bourgeois will give money to bourgeois political parties as donation as much as possible and as they wants. For these aspects Congress or BJP are same and when we are on the present economical stand (promoting capitalism) we are also spending our energy for bourgeois; like TATA; RELIANCE; ESSAR; etc. etc. When we had struggled hard for TATA in West Bengal; our image as a revolutionary organization lost in total. But if we are admitting a program "A SOCIALIST INDIA" we can narrate the situation of state ruling and what we can do if we get the ruling of India. If such a target in our mind; we cannot allow the growth of any bourgeois political parties; because bourgeois or bourgeois political parties will not allow us to grow even a little; because that will certainly affect the existing of CAPITALISM and bourgeois. Because of this; Marx and Lenin reiterated the necessity of proletarian dictatorship. Even though bourgeois admitted parliamentary democracy; they will not allow to destroy their existence. This is the reason; that in WB, Congress does'nt voted for CPIM; while CPIM voted for Congress. They are afraid of RED FLAG; because it show some signals to CAPITALISM. If the comrades wants the co-operation of Congress; they should change their flag and the name of the party; otherwise bourgeois will not admit them as their colleagues. If there is anything in their mind about a Communist Party; which should reach in a Socialist India; they should not argue for the coalition with Congress; because that is impossible. We wants to destroy the grip of bourgeois political parties in the minds of peoples; for that, we should narrate what is capitalism; what is bourgeois political parties and what is exploitation; etc. Merely holding a red flag will not make a Communist. Only Communists can make a socialist world. SA Dange and others destroyed the Red Flag of India in 1950s itself. Real Communists will be respected by everybody. When admitted CAPITALISM in 1950s; we lost the effect of Red Flag. While admitting CAPITALISM; "Red Flag" will became mere cloth. I knew it is not easy to understand; but consider the case of China those who admitted SOCIALISM and India those who admitted CAPITALISM.
2016 മേയ് 31, ചൊവ്വാഴ്ച
2016 മേയ് 25, ബുധനാഴ്‌ച
156. സ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിസർക്കാരിന് അഭിവാദനങ്ങൾ. .
156. സ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിസർക്കാരിന് അഭിവാദനങ്ങൾ. കേരളത്തിലെ ജനങ്ങൾ അഭിമാനകരമായ നിലയിൽ വിജയിപിച്ച ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാർ സ. പിണറായി വിജയന്റെ നേതൃത്വത്തിൽ (അദ്ദേഹം മുഖ്യമന്ത്രി ആയി) 2016 മെയ് മാസം 25 ന് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റിരിക്കുകയാണ്. സ. പിണറായി വിജയനും സത്യപ്രതിജ്ഞ ചെയത് അധികാരത്തിൽ എത്തിയിരിക്കുന്ന എല്ലാ സഘാക്കൾക്കും അഭിവാദനങ്ങൾ. അവരുടെ മുമ്പിൽ കേരളത്തിലെ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം അതിന്റെ പൂർണ അർഥത്തിൽ പ്രാവർതികമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം നിലനില്ക്കുകയാണ്. അത് അത്ര എളുപ്പം ആണെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഭരിചിരുന്നവർ ജനങ്ങൾക്ക് ഏൽപ്പിച്ചിട്ടുള്ള മാരകമായ പരിക്കുകൾ പരിഹരിച്ചിട്ട് വേണം മുന്നോട്ടു പോകുവാൻ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങൾ കേരളത്തിലെ ജനങ്ങളെയും ദ്രോഹകരമായി ബാധിക്കും എന്ന വസ്തുത ആർക്കും വിസ്മരിക്കാൻ ആവില്ല. ഏതെല്ലാം തരത്തിൽ കേരളത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാമോ അതെല്ലാം അവർ ചെയ്യുക തന്നെ ചെയ്യും. റബ്ബർ കൃഷിക്കാരെയും ആ മേഖലയെയും കോൺഗ്രസും കേരള കോണ്ഗ്രസ്സും ബി.ജെ.പി.യും ചേർന്ന് എപ്രകാരം തകർത്തു എന്ന് നമുക്കറിയാം. ക്രൂഡ് ഓയിൽ വില ഇടിയുംബോഴും നികുതി കൂട്ടിയും പെട്രോൾ/ഡീസൽ/പാചക വാതക വിലകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നിത്യോപയോഗക വസ്തുക്കളുടെ വിലകളിൽ ഉണ്ടാകുന്ന ഭാരിച്ച വർദ്ധന ജനങ്ങൾക്ക് അധികമധികം ഭാരമായി കൊണ്ടിരിക്കും. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒന്നുംതന്നെ ചെയ്യാവുന്നതല്ല. ആദായ നികുതി ഉൾപ്പെടെ പ്രധാനപെട്ട വരുമാനമാർഗങ്ങൾ കേന്ദ്ര സർക്കാരിനാണ് ലഭിക്കുക. അതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു സംസ്ഥാന സർക്കാരിനും ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുളള ഭരണം കാഴ്ച വയ്ക്കാൻ ആവുകയില്ല. സംസ്ഥാനത്തിന്റെ വരുമാന പരിധിയിൽ നിന്നും പരിമിതമായ തോതിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ മാത്രമേ ഒരു സംസ്ഥാന സർക്കാരിന് കാഴ്ചവയ്ക്കാൻ ആവുകയുള്ളൂ. എന്നിരുന്നാലും ഇപ്പോൾ നിലവിലുള്ള സർക്കാർ ആശുപത്രികൾ കാര്യക്ഷമമായി പ്രവർത്തിക്കാനായാൽ സാധാരണക്കാർക്ക് ഒരു വലിയ അളവ് വരെ ചികിത്സയുടെ ഭാരിച്ച ചെലവിൽ നിന്നും രക്ഷപെടാനാകും. ഇന്ത്യയിൽ മറ്റേത് സംസ്ഥാനതെക്കാളും കേരളത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുള്ളത് ഇട വിട്ട് -ഇട വിട്ട് തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ കേരളത്തിൽ അധികാരത്തിൽ എത്തി ചേർന്നിട്ടുള്ളതുകൊണ്ടാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലും കേരളത്തിൽ കൊടികുത്തി വാണ അഴിമതികളിൽ നിന്നും ജനങ്ങളെ മോചിപ്പിച്ചും വർഗീയ ഭീകരതയിലേക്ക് ജനങ്ങളെ എത്തിക്കാതെയും പരമാവധി കാര്യക്ഷമതയുള്ള ഭരണം കാഴ്ച വയ്ക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനകരമായ വിജയം നല്കിയ കേരളത്തിലെ നല്ല മനസുകൾക്ക് നന്ദി രേഖപ്പെടുതുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരിക്കൽക്കൂടി അഭിവാദ്യമർപ്പിക്കുകയും ചെയ്യുന്നു.
2016 മേയ് 15, ഞായറാഴ്‌ച
147. അഴിമതിയുടെ പേകോലങ്ങളെയും ജാതി-വർഗീയ പിന്തിരിപ്പന്മാരെയും പരാജയപ്പെടുത്തുക
147. അഴിമതിയുടെ പേകോലങ്ങളേയും ജാതി-വർഗീയ പിന്തിരിപ്പന്മാരെയും പരാജയപ്പെടുത്തുക തന്നെ വേണം. "രാഷ്ട്രീയം" എന്നാൽ അഴിമതിയും കുംഭ കോണങ്ങളും സ്ത്രീ പീഡനങ്ങളും സ്ത്രീ ഹത്യയും ഉൾപ്പെടെ എന്തും ചെയ്യാനുള്ള മേഘലയാണ്; ജനങ്ങൾ വോട്ട് ചെയ്താൽ അതെല്ലാം നടത്തുന്നതിനുള്ള ജനങ്ങളുടെ വിധിയെഴുതാണ് എന്ന് കരുതുന്ന സാമൂഹ്യ വിരുധരേയും കാലം എത്ര പുരോഗമിച്ചാലും അതൊന്നും പരിഗണിക്കാതെ സമൂഹത്തെയാകെ കാലം തിരസ്ക്കരിച്ച ചരിത്രത്തിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്ന അറു പിന്തിരിപ്പന്മാരെയും ഈ വരുന്ന തിരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക തന്നെ വേണം. കഴിഞ്ഞ അഞ്ചു വർഷങ്ങളിലും ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്തത് തങ്ങളുടെ ഇഷ്ടപ്രകാരം പൊതു പ്രവർത്തന രംഗത്ത് ഏത് തരത്തിലുള്ള വൃത്തികേടുകളും നടത്താനുള്ള ജനവിധിയാണെന്ന് കരുതികൊണ്ടാണ് "യൂ.ഡി.എഫ്." എന്ന സാമൂഹ്യ വിരുദ്ധരുടെ കൂട്ടുകെട്ട് രാഷ്ട്രീ രംഗം മലിനമാക്കി കൊണ്ടിരുന്നത്. മന്ത്രി മാർ തന്നെ എല്ലാ തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയാൽ പിന്നെ അണികളുടെ കാര്യം പറയേണ്ടതില്ലല്ലോ. മന്ത്രിമാർ തങ്ങളുടെ സഹായികളായി തിരെഞ്ഞെടുത്തത് കൊടും ക്രിമിനലുകളെ വൻ തോതിൽ വില ഈടാക്കി കൊണ്ടാകുംപോൾ അത് അവർ മേലിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ നിർദ്ദേശം കൂടിയാകും. വില്ലേജ് ഓഫീസിലെ "പോക്ക്-വരവ്" രജിസ്റ്റർ തന്നെ നശിപ്പിച്ചു കൊണ്ടാണ് സഹായികൾ പ്രവർത്തനം തുടങ്ങിയത്. തുടർന്ന് നടന്ന എല്ലാ മേഘലകളിലേയും പ്രവർത്തനങ്ങൾ നമുക്ക് അറിയാവുന്നതാണ്. പാർട്ടി ഓഫീസിലെ ജീവനക്കാരിയെ കൊന്ന് ചാക്കിൽ കെട്ടി സൂക്ഷിച്ചതും മന്ത്രി മന്ദിരങ്ങൾ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായതും ആരേയും ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ? ധന കാര്യ മന്ത്രി കുംഭ കോണങ്ങൾ നടത്താനുള്ള മേഘലയാക്കിയത് ബെട്ജെറ്റിലെ രഹസ്യങ്ങൾ ബന്ധപ്പെട്ടവർക്ക് ചോർത്തി കൊടുത്തുകൊണ്ടാണ്. ഇവയ്ക്കൊക്കെ ജനങ്ങളുടെ പിന്തുണ ഉണ്ടെന്നാകും ഒരിക്കൽ കൂടി ഇത്തരക്കാർക്ക് വീണ്ടും ഭരിക്കാൻ അവസരം ലഭിച്ചാൽ കരുതുക. ഒരു കാരണ വശാലും അങ്ങനെ സംഭവിക്കാൻ പാടില്ല. മറ്റൊരു കൂട്ടർ ജാതിയുടെയും മതത്തിന്റെയും പേരിലാണ് ജനങ്ങളെ ഭിന്നിപ്പിക്കാനും ജനങ്ങളിൽ കലാപം ഉണ്ടാക്കുന്നതിനുമുള്ള ദുഷ്ട ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കാലഹരണപെട്ടതും കാലം ചവറ്റുകൊട്ടയിൽ തള്ളിയതുമായ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളിൽ വികാരമുണർത്തി ചാതുർവർണ്യ വ്യവസ്ഥയിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നതിനുള്ള പിന്തിരിപ്പൻ ശക്തികളുടെ നീചപ്രവർത്തനങ്ങളും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളും ചേരുന്നതാണ് പൗരന്മാർ; അല്ലെങ്കിൽ സമൂഹം. നാം ദിവസവും ഏർപ്പെടുന്ന നിരവധിയായ കാരങ്ങളിൽ ഒന്നിലും ജാതിയുടെയോ മതത്തിന്റെയോ ആയ വേർതിരിവുകൾ സാധ്യമല്ല. അവയൊന്നും പരിഗണിക്കാതെ ജാതി-മതത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ കാണുന്നത് ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും സാമൂഹ്യ ജീവിതം ദുരിത-ദുരന്ത പൂർണമാക്കുന്നതിനുമാണ് ഇടയാക്കുക. ഈ സാഹചര്യങ്ങളിൽ ഈ വരുന്ന തിരെഞ്ഞെടുപ്പിൽ അഴിമതിയുടേയും വർഗീയതയുടെയും പേകോലങ്ങളെ പരാജയപ്പെടുത്തണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർധികളെ വിജയിപ്പിക്കണമെന്നും എല്ലാ സമ്മതിദായകരോടും അഭ്യർഥിക്കുന്നു.
2016 മേയ് 4, ബുധനാഴ്‌ച
155. പെട്രോൾ/ഡീസൽ/പാചക വാതക വിലവർധനയ്ക്ക് എതിരെ പ്രതികരിക്കുക..
155. പെട്രോൾ/ഡീസൽ/പാചക വാതക വിലവർധനയ്ക്ക് എതിരെ പ്രതികരിക്കുക.. കോണ്ഗ്രസ്-ബി.ജെ.പി. സ്ഥാനാർഥികളെ പരാജയപ്പെടുത്തുക. ലോക മാർക്കറ്റിൽ ക്രൂട് ഓയിൽ വില എത്ര മാത്രം താഴ്ന്നാലും ഒരു കാരണ വശാലും അതിന്റെ പ്രയോചനം സാധാരണ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ നരേന്ദ്ര മോഡി യുടെ ബി.ജെ.പി.സർക്കാരും എണ്ണ കമ്പനികളും കൂടി അടിക്കടി ഒരു വശത്ത് നികുതികൾ വർധിപ്പിച്ചും മറുവശത്ത് എണ്ണ കമ്പനികൾ പെട്രോൾ/ഡീസൽ/പാചക വാതക വിലകൾ കൂട്ടിയും ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇവയുടെ വിലകൾ വർധിപ്പിച്ചാൽ അത് പരോക്ഷമായി സർവത്ര മേഘലകളും വിലകൾ വർധിക്കാൻ ഇടയാക്കും എന്നത് വസ്തുതയാണ്. ഡീസൽ വില വർധിപ്പിച്ചാൽ അത് യാത്രക്കൂലിയും ലോറി കൂലിയും എല്ലാം വർധിക്കുന്നതിന് ഇടയാക്കും; അത് എല്ലാ ഉത്പ്പന്നങ്ങളുടെയും വില കൂട്ടുന്നതിലേക്ക് ആണ് ഇടയാക്കുക. വിലകയറ്റം തടയണം എന്നാവശ്യപ്പെട്ടു നടത്തുന്ന സമരങ്ങളൊന്നും കോൺഗ്രസോ ബി.ജെ.പി.യോ അറിഞ്ഞതായി ഭാവിക്കാറില്ല. എന്നാൽ ജനങ്ങളെ ദ്രോഹിക്കാനും വൻകിട കോടീശ്വരൻമാരെ സഹായിക്കാനും മാത്രം നിലകൊള്ളുന്നവർക്ക് അതൊന്നും പ്രശ്നമാകില്ല. .1947 മുതൽ 69 വർഷങ്ങൾ ഇന്ത്യ ഭരിച്ചത് കോണ്ഗ്രസും അവരുടെ സാമ്പത്തിക നയങ്ങളും ആണ്. പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ ധീരുഭായി അംബാനിയെ ഇന്ത്യ ഏല്പ്പിച്ചു കൊടുത്തു എന്നതാണ് ചുരുക്കി പറയാവുന്ന കാര്യം. ഒരേ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന കോൺഗ്രസിനേയും ബി.ജെ.പി.യേയും രണ്ടായി കാണാനാവില്ല. ഇന്ന് പെട്രോൾ-ഡീസൽ വില വർധനവിലൂടെ ഇന്ത്യൻ ജനതയെ ആകെ കൊള്ളയടിക്കുന്നതിന്റെ ഉത്തരവാദികൾ കോൺഗ്രസും- ബി.ജെ.പിയും ആണ്. 1985 ൽ തന്നെ ഇന്ത്യക്ക് ആവശ്യമായ ക്രൂട് ഓയിൽ നിക്ഷേപത്തിന്റെ 75% ഇൻഡ്യയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവയാകെ റിലയൻസിനെ പോലെയുള്ള കോര്പ്രേറ്റ് കളെ ഏൽപ്പിച്ചുകൊടുക്കുകയാണ് സോണിയ ഗാന്ധിയുടെ കോണ്ഗ്രസ് ചെയ്തത്. കൃഷ്ണ-ഗോദാവരി തടത്തിൽ കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപവും റിലയൻസിനെ ഏൽപ്പിച്ചുകൊടുത്തു. ഇവയിൽ നിന്നൊക്കെ കുഴിച്ചെടുക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില കണക്കിലെടുത്താണ് ഇവിടെ പെട്രോൾ/ഡീസൽ/പാചകവാതക വില നിശ്ചയിക്കുന്നത്. ചരക്ക് ഉത്പ്പാദനം നടക്കാതെ യാതൊരു മാനദന്ടവും ഇല്ലാതെ നികുതി വർധിപ്പിച്ച് കൊണ്ടിരിക്കുന്നത് കറൻസിയുടെ മൂല്യ ശോഷണതിനും ഇടയാക്കുന്നു. രാജ്യത്തെ ചരക്ക് ഉത്പാദനത്തിന് ആനുപാദികമായി മാത്രമേ കറൻസി ഉണ്ടാകാൻ പാടുള്ളൂ. അത് കണക്കിലെടുക്കാതെ; രാജ്യത്തെ ചരക്ക് ഉത്പാദനത്തിന്റെ തോത് താഴോട്ടു പോകുമ്പോൾ നികുതികൾ മാത്രം വർധിപ്പിക്കുന്നത് നാണയ പെരുപ്പത്തിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമാകുന്നു; കാരണമാക്കുന്നു ഭരണക്കാർ. കറൻസിയുടെ മൂല്യം ഇടിയുമ്പോൾ അത് പറഞ്ഞും പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കും. എണ്ണ കമ്പനികൾ ഉൾപ്പെടെ എല്ലാ വിഭാഗം കോടീശ്വരന്മാരിൽ നിന്നും വൻതോതിൽ കോഴ വാങ്ങികൊണ്ട് വിലകയറ്റത്തിന്റെ സുനാമികൾ തന്നെ ഉണ്ടാകുന്നതിന്റെ ഉത്തരവാദികൾ എന്ന നിലയിൽ ഈ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും ബിജെപി യുടെയും സ്ഥാനാർധികളെ പരാജയപ്പെടുതികൊണ്ട് പെട്രോളിയം മേഘലകളിലെ വില കയറ്റത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് ബഹുമാനപെട്ട എല്ലാ സമ്മതി ദായകരോടും അപേക്ഷിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)