2016 മേയ് 25, ബുധനാഴ്‌ച

156. സ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിസർക്കാരിന് അഭിവാദനങ്ങൾ. .

        156. സ.പിണറായി വിജയന്റെ  നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിസർക്കാരിന്                                                          അഭിവാദനങ്ങൾ.                                                                      കേരളത്തിലെ ജനങ്ങൾ അഭിമാനകരമായ നിലയിൽ വിജയിപിച്ച ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാർ സ. പിണറായി വിജയന്റെ നേതൃത്വത്തിൽ (അദ്ദേഹം മുഖ്യമന്ത്രി ആയി)  2016 മെയ്‌  മാസം 25 ന്  സത്യ പ്രതിജ്ഞ ചെയ്തു അധികാരം  ഏറ്റിരിക്കുകയാണ്.  സ. പിണറായി വിജയനും സത്യപ്രതിജ്ഞ ചെയത്  അധികാരത്തിൽ എത്തിയിരിക്കുന്ന എല്ലാ സഘാക്കൾക്കും അഭിവാദനങ്ങൾ.   അവരുടെ മുമ്പിൽ കേരളത്തിലെ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം അതിന്റെ പൂർണ അർഥത്തിൽ പ്രാവർതികമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം നിലനില്ക്കുകയാണ്.  അത്     അത്ര   എളുപ്പം ആണെന്ന് ഞാൻ കരുതുന്നില്ല.  കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഭരിചിരുന്നവർ ജനങ്ങൾക്ക്‌ ഏൽപ്പിച്ചിട്ടുള്ള മാരകമായ പരിക്കുകൾ പരിഹരിച്ചിട്ട് വേണം മുന്നോട്ടു പോകുവാൻ.  കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങൾ കേരളത്തിലെ ജനങ്ങളെയും ദ്രോഹകരമായി ബാധിക്കും എന്ന വസ്തുത ആർക്കും വിസ്മരിക്കാൻ ആവില്ല. ഏതെല്ലാം തരത്തിൽ കേരളത്തിന്‌ വിരുദ്ധമായ കാര്യങ്ങൾ ചെയ്യാമോ അതെല്ലാം അവർ ചെയ്യുക തന്നെ ചെയ്യും. റബ്ബർ കൃഷിക്കാരെയും ആ മേഖലയെയും കോൺഗ്രസും കേരള കോണ്ഗ്രസ്സും ബി.ജെ.പി.യും ചേർന്ന്  എപ്രകാരം  തകർത്തു  എന്ന് നമുക്കറിയാം.  ക്രൂഡ് ഓയിൽ വില ഇടിയുംബോഴും നികുതി കൂട്ടിയും പെട്രോൾ/ഡീസൽ/പാചക വാതക വിലകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നിത്യോപയോഗക വസ്തുക്കളുടെ വിലകളിൽ ഉണ്ടാകുന്ന ഭാരിച്ച വർദ്ധന ജനങ്ങൾക്ക്‌  അധികമധികം   ഭാരമായി കൊണ്ടിരിക്കും.  ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന്  ഒന്നുംതന്നെ ചെയ്യാവുന്നതല്ല. ആദായ നികുതി ഉൾപ്പെടെ പ്രധാനപെട്ട വരുമാനമാർഗങ്ങൾ കേന്ദ്ര സർക്കാരിനാണ് ലഭിക്കുക. അതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു സംസ്ഥാന സർക്കാരിനും ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുളള ഭരണം കാഴ്ച വയ്ക്കാൻ ആവുകയില്ല.  സംസ്ഥാനത്തിന്റെ വരുമാന പരിധിയിൽ നിന്നും പരിമിതമായ തോതിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ മാത്രമേ ഒരു സംസ്ഥാന സർക്കാരിന്  കാഴ്ചവയ്ക്കാൻ ആവുകയുള്ളൂ. എന്നിരുന്നാലും ഇപ്പോൾ  നിലവിലുള്ള സർക്കാർ  ആശുപത്രികൾ കാര്യക്ഷമമായി  പ്രവർത്തിക്കാനായാൽ സാധാരണക്കാർക്ക്  ഒരു വലിയ അളവ് വരെ ചികിത്സയുടെ ഭാരിച്ച ചെലവിൽ നിന്നും രക്ഷപെടാനാകും. ഇന്ത്യയിൽ മറ്റേത്  സംസ്ഥാനതെക്കാളും കേരളത്തിന്‌ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുള്ളത്  ഇട വിട്ട് -ഇട വിട്ട്  തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ കേരളത്തിൽ അധികാരത്തിൽ എത്തി ചേർന്നിട്ടുള്ളതുകൊണ്ടാണ്.  കഴിഞ്ഞ അഞ്ചു വർഷങ്ങളിലും കേരളത്തിൽ കൊടികുത്തി വാണ അഴിമതികളിൽ നിന്നും ജനങ്ങളെ മോചിപ്പിച്ചും വർഗീയ ഭീകരതയിലേക്ക്  ജനങ്ങളെ എത്തിക്കാതെയും പരമാവധി കാര്യക്ഷമതയുള്ള ഭരണം കാഴ്ച വയ്ക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌  അഭിമാനകരമായ വിജയം നല്കിയ കേരളത്തിലെ നല്ല മനസുകൾക്ക്  നന്ദി രേഖപ്പെടുതുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ഒരിക്കൽക്കൂടി  അഭിവാദ്യമർപ്പിക്കുകയും  ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ