2015 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

131. "രാഷ്ട്രീയം" എന്നാൽ സാമൂഹ്യ വിരുദ്ധരുടെ താവളം ആകരുത്

                  131. "രാഷ്ട്രീയം" എന്നാൽ സാമൂഹ്യ വിരുദ്ധരുടെ താവളം ആകരുത്.   
........."രാഷ്ട്രീയം"  അധികാരത്തിനും പണം ഉണ്ടാക്കുന്നതിനുമുള്ള ഏറ്റവും എളുപ്പമായ വഴിയാണ്  എന്ന് കരുതുന്ന ഒരു പറ്റം സാമൂഹ്യ ദ്രോഹികളുടെ വിഹാര കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ്.  അങ്ങനെയുള്ളവർ പറയുന്ന  ഒരു വാചകം ആണ്  "എല്ലാം  രാഷ്ട്രീയം  അല്ലെ?" എന്ന്.   ബൂർഷ്വാസിയുടെ  രാഷ്ട്രീയം അതാണ്‌ എന്നത് സത്യം ആണ്. എന്നാൽ എല്ലാ രാഷ്ട്രീയവും അങ്ങനെയല്ല.  സ. പിണറായി വിജയന്റെ രാഷ്ട്രീയവും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയവും ഒന്നല്ല.  അത്  രണ്ടും രണ്ട്  രാഷ്ട്രീയം തന്നെയാണ്.  ഒന്നാണ് എന്ന് പറയുന്നവർ കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവരോ  തട്ടിപ്പ് രാഷ്ട്രീയക്കാരുടെ വക്താക്കളൊ  മാത്രമാണ്.  

.........പാർലമെന്റിൽ 3/4  ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്ഗ്രസ്  എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന്  കേവലം 50 സീറ്റിൽ ഒതുങ്ങാനും  ഹൈന്ദവ വര്ഗീയ വാദികളുടെ കൊടും ക്രൂരതയ്ക്ക്   ഇന്ത്യൻ ജനത ഇന്ന് ഇരയായി കൊണ്ടിരിക്കുന്ന്നതിനും കാരണം  കോണ്ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ആര്ക്കും അറപ്പ്   ഉണ്ടാക്കുന്ന ഒരു പ്രസ്ഥാനമായി മാറിയാതുകൊണ്ടാണ്.  ലക്ഷക്കണക്കിന്‌  കോടി രൂപയുടെ കുംഭ കോണങ്ങൾ നടത്തിയും സ്ത്രീ പീഡനതിനും സ്ത്രീ ഹത്യകൾക്കും കൂട്ടുനിന്നും എല്ല്ല വിധ അധമ പ്രവർത്തികളും നടത്തിയും അത് നടത്തുന്നവരെ സംരക്ഷിച്ചും  "രാഷ്ട്രീയം" എന്ന പദം ആരിലും അറപ്പ് ഉളവാക്കുന്ന സ്ഥിതിയിൽ ആയി മാറ്റുന്നതിൽ കോണ്ഗ്രസ് എന്നാ രാഷ്ട്രീയ പ്രസ്ഥാനം വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് ചില്ലറയല്ല.  ഭരണ ഘടനയിൽ "സോഷ്യലിസ്റ്റ്" എന്ന പദം കൂട്ടി ചേർത്തെങ്കിലും ആ വാക്കിനോട് നീതി പുലർത്താതെ വൻകിട കോടീശ്വരന്മാർക്ക്  നമ്മുടെ രാജ്യത്തെ അതി വിപുലമായ പ്രകൃതി സംപത്താകെ അടിയറ വയ്ക്കുകയും രാജ്യത്തിന്റെ സമ്പത്തായ  പൊതുമേഘലകളാകെ ശത്രുതാ മനോ ഭാവത്തോടെ ദേശീയ - വൈദേശിക ശക്തികൾക്ക്  കൈമാറിയിരിക്കുകയാണ്. ഇതിന്റെയൊക്കെ ഫലമായി ഇന്ത്യൻ ജനത കൊണ്ഗ്രസിനെ ഇന്ത്യയുടെ ഭരണാധികാര ശക്തിയെന്ന നിലയിൽ തുടരാൻ അനുവദിച്ചില്ല; അനുവദിക്കുകയില്ല. 

.........ഇപ്രകാരമൊരു സാഹചര്യത്തിലാണ്  ഹൈന്ദവ വർഗീയ വാദികളിലേക്ക് ഇന്ത്യയിലെ ഭരണം എത്തിപ്പെട്ടത്.  അതാകട്ടെ  "വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്" എന്ന നിലയിൽ ആയിരിക്കുകയാണ്. കോണ്ഗ്രസിന്റെ എല്ലാ സാമ്പത്തിക നയങ്ങളും പിന്തുടരുന്നത് കൂടാതെ കൂട്ടക്കൊലകളുടെ ഭീകരമായ സ്ഥിതി കൂടി വര്ഗീയ വാദികൾ നടത്തിക്കൊണ്ടിരിക്കുന്നു. ഭരിക്കാൻ ലഭിച്ച വളരെ കുറച്ചു കാലം കൊണ്ട് തന്നെ അഴിമതികളുടെയും അധികാര ദുർവിനിയോഗങ്ങളുടേയും പാത തന്നെയാണ് അവരുടെതും എന്ന് ജനങ്ങളെ അവർ ബോധ്യപ്പെടുത്തിയിരിക്കുന്നു. മദ്ധ്യ പ്രദേശ്‌ എന്ന സംസ്ഥാനത്ത് നിരവധി വർഷങ്ങളായി വിദ്യാഭ്യാസ മേഘലയിൽ നടത്തി കൊണ്ടിരിക്കുന്നത്  (വ്യാപം കുംഭ കോണം) ആരെയും അമ്പരപ്പിക്കുന്നതാണ്.  രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ വധിച്ച ഗോട്സേക്ക് ക്ഷേത്രം നിർമ്മിക്കാൻ പോലും തയ്യാറായി നടക്കുന്ന വർഗീയ വാദികൾ ഇന്ത്യ ഭരിക്കാൻ ഇടയായിരിക്കുന്നത് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യ സ്നേഹിയേയും വേദനിപ്പിക്കുന്ന കാര്യം ആണ്. അവർ എങ്ങിനെയാണ് ഭരണത്തിൽ എത്തിയത് എന്നത് അതിലേറെ ദുഃഖ:കരമായ കാര്യവും. പൊതുവേയുള്ള ഇന്ത്യൻ ജനതയുടെ മാനസികമായ പിന്നോക്കാവസ്ഥയാണ് നരേന്ദ്ര മോഡി യുടെ ഭരണം ഉണ്ടാകുന്നതിന് ഇടയായത്. ഗുജറാത്തിലും ഉത്തര പ്രദേശിലും നടത്തിയ ഭ്രാന്തമായ വര്ഗീയ കൊലപാതകങ്ങളിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളിൽ ഭീതി പടർതിയും മറ്റ് വിഭാഗങ്ങളിൽ വർഗ്ഗീയ വിദ്വേഷം ആളി കത്തിച്ചും ഒരു വിധത്തിൽ ബി.ജെ.പി. ഇൻഡ്യയിൽ അധികാരത്തിൽ എത്തിയത്. അതിനിട വരുതിയതാകട്ടെ ദീര്ഘ കാലം ഇന്ത്യ ഭരിക്കാനിടയാക്കിയ കോണ്ഗ്രസ്സിന്റെ അഴിമതിയിലും കുംഭ കോണങ്ങളിലും ജനവിരുധതയിലും മുങ്ങിയ ദുർഭരണമാണ് താനും. 

..........ആധുനിക കാലഘട്ടത്തിൽ ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ ഒരു രാജ്യത്തിനോ പോലും തനിയെ നില്ക്കാൻ ആവില്ലാത്തപ്പോൾ ഇന്ത്യയിൽ ഒരു മതവിഭാഗം ഭരണത്തിൽ എത്തി അവരുടെ സർവ്വാധിപത്യം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വികലമായ സാമൂഹ്യബോധ നിലവാരം കൊണ്ടാണ്.  തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ ഒരു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരു പോലെ കാണുന്നതിന് പകരം അവർക്ക്  എതിര് നില്ക്കുന്നു എന്ന് കരുതുന്നവരെ "ഇന്ത്യ വിട്ടോളു"  എന്ന് ഇടയ്ക്കിടെ ചിലർ പറയുന്നതും  ഇന്ത്യൻ പൗരന്മാരെ ആൾക്കൂട്ട കൊലകൾ നടത്തുന്നതും  അവർ ജനാധിപത്യം അന്ഗീകരിക്കുന്നില്ല എന്നതിന്റെ തെളിവ് മാത്രമാണ്.  എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാൻ കഴിയാത്ത ഭരണ കൂടം നിലനില്ക്കാൻ അർഹത ഇല്ലാത്തതാണ്.

..........2. കേരളത്തിലും പ. ബെന്ഗാളിലും ത്രിപുരയിലും ഭരിക്കാൻ അവസരം ലഭിച്ചിട്ടുള്ള തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ഇന്ത്യയിലെ സംസ്ഥാന ഭരണകൂടങ്ങൾക്കുള്ള അധികാര പരിധിയിൽ നിന്ന്  ജനങ്ങൾക്ക് നല്കാൻ കഴിയുന്ന പരമാവധി സേവനങ്ങൾ നല്കുകയും രാഷ്ട്രീയത്തിലെ അഴിമതി ഒഴിവാക്കുന്നതിനായി പരമാവധി ശ്രമം നടത്തിയിട്ടുള്ളതാണ്. സർവാദരണീയരായ ഈ.എം.എസ്.; ജ്യോതി ബസു; നൃപൻ ചക്രവർത്തി;ഇ.കെ.നായനാർ; വി.എസ്. അച്യുതാനന്ദൻ; സി.അച്യുതമേനോൻ; പി.കെ.വാസുദേവൻ നായർ;  ബുദ്ധദേബ് ഭാടാചാര്യ തുടങ്ങിയ മുഘ്യ മന്ത്രിമാരോ അവരുടെ മന്ത്രി സഭയിൽ ഉണ്ടായിരുന്ന മന്ത്രി മാരോ അഴിമതി നടത്തിയിട്ടുള്ളതായി ശത്രുക്കൾ പോലും ആരോപണം ഉന്നയിച്ചിട്ടില്ല.  മഹാത്മാ ഗാന്ധിയെ പോലെയും  തൊഴിലാളി വർഗ പ്രസ്ഥാനങ്ങളിലെ ഇ.എം.എസ.നെ പോലുള്ളവരുടെയും മാതൃകയിൽ രാഷ്ട്രീയം സംശുധമായിരിക്കണം എന്ന് കരുതുന്നവർ അണിനിരക്കുന്ന തൊഴിലാളി വർഗപ്രസ്ഥാനങ്ങൾക്ക്‌  മാത്രമേ സംശുദ്ധ രാഷ്ട്രീയം മുന്നോട്ടുകൊണ്ടു പോകാൻ ആവുകയുള്ളൂ.

2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

129.WHILE ADMITTING PARLIAMENTARY DEMOCRACY.

                               129.WHILE ADMITTING PARLIAMENTARY DEMOCRACY.
.. ........Without Parliamentary procedure; nothing can be implemented in a country. While saying so; there is no meaning that through parliamentary system only capitalism could be followed. In any country anybody can impose any law without passing a bill in an elected body? The body in what name is not the question; there must be a body and in India the name for that body is PARLIAMENT. 
..........Socialism is possible in all India basis only; for which we must place SOCIALISM before Indian working class. Up to a stage in which we get the power in all India basis; we must follow the present line in states. At present peoples of India are not ready to vote us; because they don't know for what purpose they must vote us; we are not saying to them anything something different to other bourgeois political parties including corruption. When we get power in States; we are eagerly implementing capitalism such as Singoor; Nandigram and giving all assistance to exploit even drinking water in Kerala such as Cococola. 
.............But we can say to the public the limitations of the state ruling and the benefits of socialism and what can do if we gets power in India. At present what is our actual aim in India? Is it capitalism? NO. Is it socialism? NO. At the same time we will blame capitalism wherever we get chances. So; for what purpose they will vote for us at present? When peoples thinks that it is their necessity the ruling of our party in India, they will vote for us. Now they don't feel so. Why? 
.............And I would like to say that SOCIALISM is impossible through ARMED REVOLUTIONS. In a country where there is no PARLIAMENTARY SYSTEM is existing; armed revolution is essential and through armed revolution only we can reach in power and establishing SOCIALISM OR CAPITALISM can be implemented only through parliamentary systems; because anything can be implemented in a country only through passing in the elected body. 
.............During the lifetime of Karl Marx; there were no Parliamentary systems and the only possible way was armed revolutions to remove the "King". . After publishing the book "DAS CAPITAL" Marx had opined that the changing of an economical system of a country can be possible only with the verdict of the majority of the peoples (The life history of Marx; Progress Publishers, Moscow). Without understanding the public so that what is socialism and what is capitalism how can they vote for a Communist Party? 
............For promoting CAPITALISM; working class are helpless; they can do only hard work and avoiding claims for wage hike, etc only. Socialism is a stage of the society in which the wealth of the country can be utilised for the welfare of the whole peoples instead in capitalism the whole wealth will be utilised for a few land lords and capital forces only; where as the motive of production will be only more and more profit. 
...........In India, I am suggesting that permitting private sector also to a limited level; such as in China. Even though we are blaming China; they are not admitting capitalism as a social system as we are now admitted in India. There must be enough food grains/hospitals/ doctors/ schools and all developments in all sectors. How it be possible through armed revolution? We need mass support for which no ban on us to understand the public what is socialism; for which we must teach them what is socialism. Through capitalism; we are spoiling ourselves only.  

2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

130. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ സംശുധിയും ബൂർഷ്വാ രാഷ്ട്രീയത്തിലെ ചെറ്റത്തരങ്ങളും

        130. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ സംശുധിയും ബൂർഷ്വാ രാഷ്ട്രീയത്തിലെ ചെറ്റത്തരങ്ങളും.          "മാർക്സിസം അജയ്യമാണ്; കാരണം അത് സത്യമാണ്" എന്നത് ലെനിന്റെ വാക്കുകളാണ്. ലെനിന്റെ വാക്കുകൾ എത്രമാത്രം വസ്തുതാപരമാണ് എന്ന്  സോവിയറ്റ് യൂണിയന്റെ പിറവി മുതൽ സംബ്രാജ്യ ശക്തികളെ നേരിടുന്നതിലും സോഷ്യലിസത്തിന്റെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തുന്നതിലും ഉണ്ടായ വിജയങ്ങളിലൂടെ ലോകത്തിനു ബോധ്യപ്പെട്ടതാണ്.  എന്നാൽ മാർക്സിസം എന്ന  തത്വ ശാസ്ത്രത്തിൽ നിന്ന് വ്യതി ചലിച്ചപ്പോൾ സോവിയറ്റ് യൂണിയൻ പോലും ഇല്ലാതായി.  ക്രൂഷ്ചേവിന്റെ കാലം മുതൽ സ്വീകരിച്ച നിലപാടുകൾ സോഷ്യലിസ്റ്റ് ആശയഗതികൾക്ക്  ഏൽപ്പിച്ച തിരിച്ചടികളും നമുക്കറിയാം. സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റം തത്വ ശാസ്ത്രം ഒരോ സാഹചര്യങ്ങളിലും എങ്ങനെ പ്രയോഗിക്കണം എന്നതിലും ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.  ഒരു പരിധി വരെ അത് സ്വാഭാവികമാണ്. എന്നാൽ മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം; ഭൗതികവാദം; വർഗ സമരം എന്നിവയിലെ സാരാംശം കാത്തു സൂക്ഷിച്ചാൽ അവയുടെ കരുത്തും അവ കാണിക്കുക തന്നെ ചെയ്യും. .. (2) ഇന്ത്യൻ സാഹചര്യങ്ങളിൽ ഉടലെടുത്ത പ്രത്യേകത മാർക്സിസം എങ്ങനെ പ്രയോഗിക്കണം എന്നതിലും ആശയ കുഴപ്പം ഉണ്ടാക്കി. പാർലമെന്ററി ജനാധിപത്യം സ്വീകരിച്ചാൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ?  മാറ്റം വരുത്താൻ കഴിയുമോ?  ഇല്ല എന്ന് തന്നെയാണ്  ഇന്ത്യയിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സ്ഥിതി പഠിപ്പിക്കുന്നത്.  തൊഴിലാളി വർഗത്തിനു അധികാരത്തിൽ എത്തിച്ചേരാൻ രക്ത രൂക്ഷിതമായ വിപ്ലവം ആവശ്യമില്ല എന്നതിൽ കവിഞ്ഞ്  മറ്റു കാര്യങ്ങളിൽ ഒന്നും മാറ്റം വരുത്താനാവില്ല. ഒരോ അഞ്ച്  വർഷത്തിലും ഭരണ കൂടത്തെ മാറ്റുന്നതിനുള്ള ജനങ്ങൾക്ക്‌ ലഭിക്കുന്ന അവസരം സമർഥമായി ഉപയോഗിക്കാൻ കഴിയണം. സാഹചര്യങ്ങളിൽ മാറ്റം വന്നതുകൊണ്ട് ബൂർഷ്വാസി സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ? ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്ന് അധികാരം നഷ്ടപ്പെടുമെന്ന നില വന്നപ്പോൾ 1975 -  ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനതിലൂടെ ഇന്ദിരാ ഗാന്ധിയും 2002 ലും തുടർന്നും വർഗീയ വാദികൾ നടത്തികൊണ്ടിരിക്കുന്ന നരഹത്യകളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നു.  ബൂർഷ്വാസിയുടെ വർഗ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് ലഭിക്കുന്ന ഓരോ അവസരത്തിലും അവർ തെളിയിക്കുന്നു. എത്രമാത്രം സംശുദ്ധി കാത്തുസൂക്ഷിച്ചാലും തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തെ ഏതെല്ലാം വിധത്തിൽ അപകീർത്തിപ്പെടുത്താമെന്ന്  കണ്ണിൽ എണ്ണയുമൊഴിച്ച്  കാത്തിരിക്കുന്ന ബൂർഷ്വാസി  ഒരവസരവും ലഭിക്കാത്തതുകൊണ്ട്  നടത്തിയ വിക്രിയകളാണ്   "ലാവലിന്റെ" പേരിലും "വി.എസ്. അച്ചുതാനന്തന്റെ ഭൂദാനകേസും".  എന്നാൽ  ബൂർഷ്വാ രാഷ്ട്രീയത്തെ കുറിച്ച്  അടിസ്ഥാനപരമായ ധാരണകൾ ഇല്ലാത്തതുകൊണ്ട്  ബൂർഷ്വാ രാഷട്രീയക്കാരെ നേരിടുന്നത്തിൽ ആവശ്യമായ ശുഷ്കാന്തി കാണിക്കുന്നതുമില്ല.  സർവാംഗം അഴിമതിയിൽ മുങ്ങിക്കുളിച്ച്  നില്ക്കുന്ന കോണ്ഗ്രസ്  എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അവരുടെ പ്രതിച്ഛായ എന്തെന്ന്  ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കാണിച്ച ഉദാസീനത ഉമ്മൻ ചാണ്ടിക്ക് എതിരായും മാണിക്ക്  എതിരായും നടത്തിയ സമരങ്ങളിൽ കാണിക്കാതിരുന്നത്‌ കൊണ്ട്  ആ സമരങ്ങളിൽ ഉദ്ദേശിച്ച പ്രയോചനം ലഭിച്ചില്ല.   പി.ജെ.കുര്യന്റെ കാര്യവും ശശി തരൂരിന്റെ കാര്യവും മാത്രമല്ല. സരിത എസ്. നായർ മന്ത്രിമാരെ കുറിച്ച് പ്രകടിപ്പിച്ച അഭിപ്ര്രയങ്ങളും കുറെ നാൾ മുമ്പ്  രാജ്  മോഹൻ ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങളും ചേർത്ത് വേണം ഈ കാര്യം കാണാൻ. ഈ കാലഘട്ടത്തിൽ വർഗ സമരം സായുധ പോരാട്ടത്തിലൂടെ സാധ്യമല്ല. എന്നാൽ ബൂര്ഷ്വാ രാഷ്ട്രീയക്കാരന്റെ തൊലി പൊളിച് കാണിക്കാൻ ലഭിക്കുന്ന ഒരൊ അവസരവും ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട്  "എല്ലാം ശരിയാണ് "എന്ന പൊതുജന ധാരണ ശരി വയ്ക്കുമെന്ന് അല്ല്ലാതെ അവരിൽ നിന്ന് യാതൊരു സൗജന്യവും പ്രതീക്ഷിക്കേണ്ടതില്ല.  അവരുടെ എല്ലാ വൃത്തികേടുകളും പൊതിഞ്ഞു സൂക്ഷിക്കാൻ ഒരു കോട്ടയം പത്രം മതി.

2015 ഒക്‌ടോബർ 14, ബുധനാഴ്‌ച

127. (3) & (4) WHAT IS MATERIALISM?

           127. (3) & (4)   WHAT IS MATERIALISM? Materialism is on the firm ground of SCIENCE; whereas ATHMA or "ATHMEEYATHA" is only imagination. (Marxism not compelling anybody that they should admit materialism; it is only optional). But anybody who is believing that everything is on the decision of any god; he cannot be a revolutionary. According to Lenin; a god believer can become a party member; but he should not compel others to believe in god. Life after death or rebirth is only imagination and nobody can prove by scientifically. And also those who are believing in these nonsense will not go as early as possible to their dream world. Anybody who are believing ATHMA and rebirth must realize that others who are belonging to other religions or castes could be their parents/relatives in their previous life; and according to them the birth is on the decision of god; there should not intolerance to other religions; they must admit as the God's decision..............
................(2) Anybody can make anything only with the usage of other things. Without using some thing; ie, some materials; nobody can make anything. The base of materialism is this. Anything which can be identified by our 5 sensitive parts; such as Eye; Ear; Nose; Tongue and Skin will admit materialism and Science. We can identify the smell of rose; and we can make artificial smell of rose using some chemicals. But without the help of anything; can anybody make the smell of rose? But religions are on the firm stand of "ATHMA" is actual fact; and the real life in the earth is nothing. (In Bhagavath Geetha; (Chapter II) Krishna says to Arjuna, that the killing of dear relatives such as Bheeshmar; etc. is not killing; because there is no actual birth or death; and the life in the earth is nothing; actually, the real things are Athma; and to Athma - no death. After death; Athma will go to heaven (moksha); the real place of Athma).
................So far; nobody could prove the existence of Athma scientifically. So; according to Materialism; the concept of Athma is only nonsense. All religions are on the firm stand that after death; everybody will go to either heaven or hell. FOR THE LAST SO MANY YEARS; WE ARE SEARCHING THE EXACT PLACE OF HEAVEN IN THE SKY. UP- TO 1500 LIGHT YEARS (AND MORE) THERE IS NO SUCH THINGS IN THE SKY. (ACTUALLY THERE IS NO SKY AT ALL; ONLY SPACE).
...............According to Marxism; these nonsense are spreading among the poor peoples by the priests only to divert them from bourgeois who are enjoying the wealth of the country and exploiting workers and poor peoples for a very long past; since the existence of private property and slavery system in old stage; when the private property and slavery systems begins. Priests (Religions) will convince the poor peoples and old slaves that their sufferings were their fate; and the land lords; etc. enjoying the wealth were given to them by the God. According to Marxism; these are only to safeguard the interests of land lords; and exploiters. Even though there is any god; who created everything and every living things; the entire things in the earth will be intended to everybody and every things; including all human beings. For more details; we have to go historical materialism..
.....             ......                       .....                               ......                        .....
"ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും"
കാറൽ മാർക്സിനു മുൻപ് തന്നെ ഉണ്ടായിരുന്ന ഭൗതിക വാദത്തിലെ ഒരു പ്രധാന കണ്ടെത്തലാണ് --
"ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും." എന്നത്. എല്ലാത്തിലും എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഒരു ശിശു എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ അത് നമ്മുടെ ശ്രധയിൽ വരുന്നത് പിന്നീട് മാത്റമാണ്. അപ്പപ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ ശ്രധയിൽ വരുന്നില്ല എന്ന് മാത്റം. ഇത് എല്ലാവർക്കും; എല്ലാ കാര്യങ്ങൾക്കും ബാധകമാണ്.
നാം വാങ്ങുന്ന വസ്തുക്കൾക്ക് ഒരു വർഷത്തെ ഗാരന്റി; അല്ലെങ്കിൽ രണ്ടു വർഷത്തെ ഗാരന്റി എന്നൊക്കെ പറയും. നിശ്ചിത കാലാവധി കഴിയുമ്പോൾ അവ പഴയതായി, ചിലപ്പോൾ ഉപയോഗ ശൂന്യമാകും. എപ്പോഴാണ് അത് പഴയതായത്? ഓരോ സെക്കന്റിലും സംഭവിച്ച മാറ്റം മൂലം ആ വസ്തുക്കൾ പഴയതായി.
അപ്പോൾ "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും" എന്നത് ആർക്കും ബോധ്യമാകുന്ന വസ്തുതയാണ്.

127.(4) WHAT IS MATERIALISM? (Contin. of 3) According to materialism; any thing can be made out; only through making; using some thing; or something joining together. According to nature there is specific routine for having a new one. That may be a living creature; plants; or any kind of living things such as bacteria; fungus or some thing else; is derived from one to another.
........But there are so many ideas through which our daily routine is going on. We can see that there is a world of mathematics; through which our life is going on. Mathematics is considered as the Science on Science. Around us; everything is going on the way of mathematics; and without mathematics; we cannot live even a second. "A" is using for one; one second. How mathematics are formed? Actually entire field of mathematics are ideas. But how ideas will come forward? Ideas will come forward only through human beings; only by thinking by somebody. Except human beings; no other creatures have thinking power. The brain of a human being is something different from others; because no other living things have brain such as human being.
........The structure of a human being is in a peculiar type so that they can stand in two legs while all other creatures can't do so; even though they are very large than to a human being. An elephant is a large animal; but he can stand only using four legs. While standing using four legs; he can see only one side of him by one eye; and he is seeing other side using his other eye. But a human being can see through their two eyes one thing; because they can stand on two legs. By seeing one thing through his two eyes; he can understand more clearly what he is seeing; than other creatures seeing two things at one time. This helped the human being and humanity in general to develop the brain considerably than other creatures. Due to the peculiarities of brain; human being can understand more about what he was seeing. This helped the mankind to go forward very faster than other creatures.
.......And also; human being is one more additional benefit than others; he can use his head finger (Thumb) together with other four fingers. This helped him to use something to be as weapon. So he could control other creatures according to his facility. There is one more benefit to a human being; is that he can speak using his tongue; throat and lungs and these also made human being is different than others. So the history of mankind is entirely different from other living creatures. The history of mankind is considered to be at least 10 lakhs years whereas the present understandings only up to 9000 years only.(BC 7000 to the present stage). (Marxism is admitting the Evolution theory of Charles Darwin and the findings of Lewis H Morgan on human developments) (Anthropology)................(Continues)(This is continuation of "127 (1); (2) & (3).
NOTE: As per Constitution of India; Article 51 A; (h); to Admit Scientific approach to everything is including in our fundamental duties)
.................. 9 11 2015.............................(Consider the limit of this space. Please use actual books for detailed study)...........................14 10 2015...................................................(Continue....5)

91. A LITTLE MORE ABOUT ME.

       ............91.  A LITTLE MORE ABOUT ME.                                                                                         I was started my political life in CPI through AIYF during 1969. At that time, Com.EMS was the CM of Kerala and CPI was a partner of it. After some months C Achuthamenon became the CM of Kerala with the support of Congress. But, I could not afford it and I objected it whenever occasions gets. In the state Conference of CPI, Kerala during 1971 in connection with the 9th Party Congress, I was a delegate also.      When the party Congress was over and co-operation with Congress was go on. During the next party Congress also I strongly objected the Congress connection.   ...   I was Jt. Secretary of CPI Thodupuzha Taluk Committee, 1974 and compelled to take the post of Taluk Committee Secretary, Thodupuzha.    ..    But I was mentally not in agreeing with the Congress-CPI connection.  ..   After 10th party Congress I left CPI because I could not afford CPI's political line.(I was silent for some period) During 1976, I got employment in Govt.Service. When CPI had withdraw the Congress connection and raised the slogan the unity of Communist movement I also agreed with the same. When understanding the "programme" of CPI and CPM, I cannot agree with the CPI programme, National Democratic Front and I strongly supported the "Peoples Democratic Front of CPM.  ..  According to me, CPI had not a target; a Working Class Government. They stands only for coalition with Congress.           In 1985, I wrote to C.Achuthamenon that unity will happen only if we approving the "PEOPLES DEMOCRATIC FRONT"; but he was not agreed with it.     At that time I was with CPI's service organization. When understanding the differences of CPI & CPM programme,  ..     I was with CPM programme.     ..Then, in 1985 I joined Kerala NGO union with the membership of CPM.     ..During that period, I don't know the stands towards CAPITALISM...... When I understood this, I had sent so many letters to CPM Genl Secretary, then Com. Surjit; but all my efforts ends in vain.    ..Without changing the attitude towards capitalism,    and    admitting socialism, the position of Indian working class movements will not change. I wrote 22 letters to Com.Harkishan Singh Surjit; during 2002 to 2005; to change the programme with admitting a SOCIALIST INDIA THROUGH PEOPLES DEMOCRACY";    ..and during January, 2005 I had published a book by name "WHY SOCIALISM IS NOT ESTABLISHING IN INDIA?" (in Malayalam) with basic principles of Marxism and my criticism on programme - 6-2; & 6-5 with a view to consider the criticism must be examined party as a whole.      As 16 years have been elapsed; nobody had anything mentioned about the basic principles contained in by book  as false. On the allegation that I had criticized the "Programme" I was expelled from the party during 3/2005. The contents of my criticism is placing before my comrades in these statements as blogs in FB.   ..Any comrades having a mere sense will admit that it is impossible to place the entire matters in 5 minutes or 6 minutes during our conferences. In ordinary course; no discussion will be allowed in Conferences; and even in Party Congresses; it will not allowed; and only on the lines issued by CC in Party Congresses.  It is unfortunate to note that except me, nobody is worrying the pathetic condition of our party in all over India; even though nearing one century since it had been working in India.   For the last 16 years; I am requesting to restore my party membership.

1969 മുതൽ  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി  സോഷ്യലിസ്റ്റ്   വ്യവസ്ഥക്കായി  പ്രവർത്തിക്കുന്ന ആളാണ്.  കെ ദാമോദരൻ ഉൾപ്പെടെയുള്ളവരുടെ പാർട്ടി  ക്ളാസുകളിൽ     പങ്കെടുക്കുകയും അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് പാഠങ്ങൾ  എല്ലാം പഠിക്കുകയും ചെയ്തപ്പോൾ  മാർക്സിസം മുതലാളിത്തത്തിന് ഉള്ളതല്ല എന്നാണ്  മനസിലായത്.  (പാർട്ടി സഖാക്കൾ ആരും അത് അംഗീകരിക്കാൻ ഒരുക്കമല്ല)  ചെന്നുപെട്ടത് സിപിഐ  യിൽ ആയിപോയി.  അത് എന്താണെന്ന്   മനസിലായപ്പോൾ  1974  ൽ തന്നെ സിപിഐ വിട്ടു.   1985  മുതൽ  സിപിഐ(എം) അംഗമാണ്.  പാർട്ടി മാർക്സിസം അംഗീകരിക്കണം;  ലക്‌ഷ്യം  (പാർട്ടി പരിപാടി)  സോഷ്യലിസ്റ്റ് ഇന്ത്യ എന്നതാകണം എന്ന് 2002 മുതൽ ആവശ്യപ്പെട്ടും  സോഷ്യൽ മീഡിയ വഴി അതിനായി ശ്രമിച്ചും വരികയാണ്.  28  വർഷങ്ങൾ സർക്കാർ സർവീസിലും എൻ ജി ഓ  യൂണിയന്റെയും പ്രവർത്തകൻ ആയിരുന്നു.  ഇപ്പോൾ 73  വയസ്സ്. പാർട്ടി സാധാരണ അംഗവും കർഷക സംഗം  മേഖല കമ്മിറ്റി അംഗവും ആണ്. പാർട്ടി മാർക്സിസം അംഗീകരിക്കണം;  ലക്‌ഷ്യം  (പാർട്ടി പരിപാടി)  സോഷ്യലിസ്റ്റ് ഇന്ത്യ എന്നതാകണം എന്നതിൽ  ഒരു വിട്ടു വീഴ്ചക്കും ഒരുക്കമല്ല.  മരണം വരെ അതിനായി ശ്രമിച്ചുകൊണ്ടിരിക്കും.  മരണം അല്ലാതെ മറ്റൊന്നും  നടക്കുമെന്ന യാതൊരു പ്രതീക്ഷയും ഇല്ല.