2020 മേയ് 28, വ്യാഴാഴ്‌ച

343. സ്ത്രീകൾക്ക്‌ സമൂഹത്തിൽ തുല്യത

343. സ്ത്രീകൾക്ക്‌ സമൂഹത്തിൽ തുല്യത അംഗീകരിക്കുന്നത് "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം മാത്രം.
/
ഇന്ത്യൻ ഭരണ ഘടന വകുപ്പ് 14, 15, 39(എ) വകുപ്പുകളിൽ എല്ലാം സ്ത്രീകൾക്ക് പുരുഷന്മാരുടെ തുല്യത അംഗീകരിക്കുന്നു എങ്കിലും യഥാർത്ഥത്തിൽ സ്ത്രീ പുരുഷ സമത്വം അഗീകരിക്കുന്നത് മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്രം അംഗീകരിക്കുന്നവർ മാത്രം.
//
"ഭഗവത് ഗീത" ഉൾപ്പെടെ ഒരിടത്തും; ഒരു മതവും പുരുഷന് തുല്യമായി സ്ത്റീയെ അംഗീകരിക്കുന്നില്ല. ഏതൊരു മത ഗ്രന്ഥവും രചിക്കുന്ന കാലത്തുള്ള അറിവുകൾ മാത്റമേ ആ കൃതിയിലും ഉണ്ടാവുകയുള്ളു. മത ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ കാണുന്നവർ മറ്റ് കാര്യങ്ങളിൽ ഒന്നും ആ നിലപാട് സ്വീകരിക്കാൻ ഒരുക്കമല്ല. അല്ലെങ്കിൽ അവർ ആധുനിക കാലത്ത് ഉണ്ടായിട്ടുള്ള വൈദ്യുതി, ഇന്റർനെറ്റ്‌ തുടങ്ങിയ ജീവിത സൗകര്യങ്ങൾ ഒന്നും ഉപയോഗിക്കരുത്. ആധുനിക കാലത്തെ എല്ലാ ജീവിത സൗകര്യങ്ങളും ഉപയോഗിക്കുന്നവർ സ്ത്രീകളുടെ സാമൂഹ്യ പദവിയിൽ മാത്റം തികച്ചും പിന്തിരിപ്പൻ നിലപാടാണ് സ്വീകരിക്കുന്നത്. ശബരി മലയിലും പുരുഷന് തുല്യമായി ദൈവത്തെ ആരാധിക്കുവാൻ സ്ത്റീയെ അംഗീകരിക്കുന്നതിന് പറയുന്ന തടസ്സം മറ്റൊന്നുമല്ല. ശബരിമലയിൽ സ്ത്രീ വിശ്വാസികളെ തടയുന്ന ബിജെപി നിലപാട് മനുസ്മൃതി അനുസരിച്ചുള്ളതാണ്. ശബരിമലയിൽ ആർ.എസ്.എസ്. ഇൻഡ്യൻ ഭരണ ഘടനയേയും സുപ്റീം കോടതിയേയും വിശ്വാസികളായ സ്ത്റീകളേയും വെല്ലു വിളിക്കുന്നു.
//
ശബരിമലയിൽ സ്ത്റിയോ പുരുഷനോ എന്ന് തീർച്ചയില്ലാത്തവർക്ക്‌ കയറാം. അത് തീരുമാനിക്കുന്നത് "താഴമൺതന്ത്റി" യാണ". എന്താണ് അദ്ദേഹത്തിന് അവിടെ കാര്യം? അദ്ദേഹം വിശിഷ്ടനായ "ബ്രാഹ്മണൻ" ആണ്". അവിടെയാണ് "മനുസ്മൃതി" കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനമാകുന്നത്. അബദ്ധജടിലമായ വസ്തുതകൾ മാത്റമാണ് ആ കൃതിയിൽ ഉള്ളത്. എന്നാൽ ഇവിടെ പ്രസക്തമാകുന്നത് ഒരു "സ്ത്റീക്ക് " പ്രസവിക്കാനുള്ള കഴിവിനെയാണ് , ഏറ്റവും നികൃഷ്ടമായി കാണുന്നത് എന്ന വസ്തുതയാണ്. "സ്ത്റി" പ്രസവിച്ചില്ലെങ്കിൽ ഈ പറയുന്ന "താഴമൺ തന്ത്റി" യും ഉണ്ടാകുമായിരുന്നില്ല. ഒരു ശിശുവിനെ സൃഷ്ടിക്കുന്നതിൽ സ്ത്രീ ശരീരത്തിൽ "പ്രകൃതി" (പ്റകൃതിയെ ദൈവമായും കരുതാം; പക്ഷെ ആരുടേയും പ്റാർത്ഥനയോട് പ്രതികരിക്കുന്ന ദൈവമല്ല) ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സംവിധാനത്തിന്റെ ഭാഗമാണ് ആർത്തവം. (അത് ഇല്ലെങ്കിൽ പ്റസവവും ഇല്ല) അതിനെയാണ് എല്ലാ മതങ്ങളും ഏറ്റവും മോശമായി കാണുന്നത്. മറ്റൊന്നാണ് ഒരു ശിശു ജനിച്ചുകഴിഞ്ഞാൽ ഉടനെ കുഞ്ഞിനായി മാതാവിൽ "മുലപ്പാൽ" ഉണ്ടായിക്കഴിയും. യഥാർത്ഥത്തിൽ മത ഗ്രന്ഥങ്ങൾ രചിച്ചവരുടെ വിവരക്കേട് മാത്റമാണ് ജീവജാലങ്ങളുടെ നിലനിൽപ്പിനായി "സ്ത്റീ" ശരീരത്തിൽ പ്റകൃതി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളെ മോശമായി കാണുന്നതിലും സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനും ഇടയാക്കിയിട്ടുള്ളത്. ബൈബിളിൽ പുരുഷന്റെ ഒരു വാരിയെല്ലിൽ നിന്നും സ്ത്റീയെ സൃഷിടിച്ചു എന്നാണ് സ്ഥാപിച്ചിരിക്കുന്നത്.
//
അഫ്‌ഗാനിസ്ഥാനിൽ സ്ത്റീകളെ ഏറ്റവും ക്രൂരമായ രീതിയിലാണ് ഒരു മതം കൈകാര്യം ചെയ്യുന്നത്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്റീശരീരത്തിന്റെ പ്രവർത്തനം മൂലം മാത്റമാണ് എന്ന യാതൊരു പരിഗണനയും അവിടെ നൽകുന്നില്ല. പുരുഷന് തുല്യമായ പരിഗണന സ്ത്റീക്ക് നൽകണം എന്നതിന്റെ അടിസ്ഥാനം ജീവജാലങ്ങളുടെ നിലനില്പിൽ സ്ത്രീയും പുരുഷനും തുല്യ പങ്ക് വഹിക്കുന്നു എന്നതാണ്. "പ്റസവം" എന്ന അത്യന്തം സങ്കീർണമായ സാഹചര്യങ്ങളിൽ "സ്ത്റീ" തികച്ചും നിസ്സഹായ അവസ്ഥയിലാണ്. ഇത് മനുഷ്യരുടെ മാത്റം കാര്യമല്ല. എല്ലാ ജീവജാലങ്ങളുടെയും കാര്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് മാത്റമാണ് പ്രകൃതി കണക്കിലെടു ത്തിട്ടുള്ളത്. അവിടെ സ്ത്രീക്ക് പൂർണമായ സംരക്ഷണം എന്ന ഉത്തരവാദിത്തം പുരുഷന് നൽകി. അതിനാവശ്യമായ ശാരീരിക ശക്തിയും നൽകി. എന്നാൽ മതങ്ങൾ കാണുന്നത് അത് സ്ത്രീകൾക്ക് "ദൈവം" നൽകിയ ശിക്ഷയാണെന്നാണ്. പ്രസവിക്കാൻ ഉള്ള കഴിവ് "ദൈവം" നൽകിയ അനുഗ്രഹമായി കരുതണമെങ്കിൽ മനസ്സിൽ അല്പം നന്മയും സാമാന്യബുദ്ധിയും വേണം. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീകളെ വെടിവച്ച് കൊല്ലുന്ന മതത്തെ, സ്പോർട്സ് താരങ്ങളെ കഴുത്ത് അറുത്തുകൊല്ലുന്ന, പെൺകുട്ടികളെ വിദ്യാഭ്യാസം കൊടുക്കാത്ത; ഗായകരെ അനുവദിക്കാത്ത മതം തീർച്ചയായും മാനവരാശിക്ക് ഗുണകരമാവില്ല.
//
"ബ്രാഹ്മണ" രുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ മാത്റം സൃഷിടിച്ചിട്ടുള്ള അടിസ്ഥാന ഗ്രന്ഥമായ "മനുസ്മൃതിയിൽ" (ഏഴാം അധ്യായം ) സ്ത്രീകളുടെ "പദവി" തീരുമാനിക്കപ്പെട്ടിട്ടുള്ളത്. അത് പ്രകാരം "ഭർത്താവ് " മരിച്ച സ്ത്റീക്ക് വീണ്ടും വിവാഹിതയാകാൻ പാടില്ല. അവൾ ആഹാരം ക്രമീകരിച്ച് ജീവിക്കണം. എന്നാൽ ഭർത്താവ് , ഭാര്യ മരിച്ചതിന്റെ ചടങ്ങുകൾ അവസാനിക്കുന്നതിന് മുൻപ് തന്നെ വീണ്ടും വിവാഹിതനാകണം.
//
ഭഗവത് ഗീത--ഒൻപതാം അധ്യായം; 32 മത് ശ്ളോകത്തിൽ പറയുന്നത് "സ്ത്റീകളും വൈശ്യരും ശൂദ്രരും നീച യോനിയിൽ (നീച കുലത്തിൽ) പിറന്നവരാണ് എന്നാണ്. (അവർക്ക് മോക്ഷത്തിന് അവകാശം ഇല്ല; എങ്കിലും അവർ എന്നെ (കൃഷ്ണനെ) ഭജിച്ചാൽ മോക്ഷം ലഭിക്കും.). (ബ്രാഹ്മണനും ക്ഷത്റിയനും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ.) അവിടെ ബ്രാഹ്മണ സ്ത്റീക്ക് പോലും ഇളവില്ല. ഒരേ യോനിയിൽ നിന്നും പുരുഷനായ ബ്രാഹ്മണൻ ജനിച്ചാൽ അത് സുകൃത യോനിയും ബ്രാഹ്മണ സ്ത്റീ ജനിച്ചാൽ നീച യോനി; (പാപ) യോനിയും ആകുന്ന വിചിത്റ സ്ത്റീ ആണ് "ഭഗവത് ഗീത"യിലെ പാവം ബ്രാഹ്മണ സ്ത്റീ.
//
"ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത. ഇത് കൂടുതൽ ബോധ്യപ്പെടാൻ അടുത്ത ശ്ളോകം (33) കൂടി വായിക്കണം.
(അവിടെ പറയുന്നത് മോക്ഷത്തിന് അവകാശമുള്ള അർജുനൻ മരിച്ചാൽ വീരസ്വർഗം തന്നെ ലഭിക്കും. എന്നാണ്. ജയിച്ചാൽ രാജ്യാവകാശം; മരിച്ചാൽ വീര സ്വർഗം തന്നെ ലഭിക്കും.) (അതുകൊണ്ട് യുദ്ധം ചെയ്യാൻ മടിക്കേണ്ടതില്ല).
//
രാമായണത്തിൽ തപസ് അനുഷ്ഠിക്കുന്ന ശൂദ്രന്റെ കഴുത്തു് വെട്ടുകയാണ് ശ്രീരാമൻ എന്ന് കൂടി മനസിലാക്കണം. കാലഹരണപ്പെട്ട അറുപിന്തിരിപ്പൻ ചാതുർവർണ്യ വ്യവസ്ഥ പുനഃ സ്ഥാപിക്കാൻ കൂട്ട് നിൽക്കുകയാണ് എന്ന വസ്തുത. അതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് - "കാര്യം കാണാൻ "ഹിന്ദു"; അതുകഴിഞ്ഞാൽ "ജന്തു" എന്ന്.
// 0 7 12 2018 //

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
343. വർഗ സമരത്തിന്റെ കാഴ്ചപ്പാടിൽ.
..........ബ്രാഹ്മണാധിപത്യം തകർക്കാതെ ഇന്ത്യയിൽ വർഗ സമരം മുന്നോട്ടുകൊണ്ടുപോകാനും സാമൂഹ്യ ഘടനയിൽ മാറ്റം ഉണ്ടാക്കാനും ആവില്ല. എല്ലാവരും മനുഷ്യരാണ് എന്നത് അംഗീകരിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടം. സമൂഹത്തെ പല തട്ടുകളാക്കി തിരിക്കുകയും യഥാർത്ഥത്തിൽ ജോലി ചെയ്യുന്നവരെ നികൃഷ്ടമാകുയി കാണുന്നു എന്നതും സ്ത്രീകളെ ഒന്നാകെ രണ്ടാം താരമാക്കി തിരിക്കുകയും ചെയ്യുന്നു എന്നതാണ് അപകടകരമായ സ്ഥിതിവിശേഷം. അത് കൊണ്ട് തന്നെ അത് ഇന്ത്യൻ ഭരണ ഘടനയെ നിരാകരിക്കുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുന്പ് അതിനെതിരെ ശ്രീ. ബുദ്ധൻ നടത്തിയ ശ്രമങ്ങൾ പോലും വിജയിച്ചില്ല എന്നത് അത് എത്ര മാത്റം ആഴത്തിൽ വേരോട്ടം ഉള്ളതാണ് എന്ന് അനുമാനിക്കാം. ജനങ്ങളെ പല തട്ടുകളാക്കി വേർ തിരിക്കുന്നതുകൊണ്ടാണ് അംബേദ്ക്കർ 1927 ൽ "മനുസ്മൃതി" കത്തിച്ചത്. അത് ഒരു നിർണായക സംഭവം ആയി തന്നെ കാണണം. പുരാണ കൃതികളെ വിശ്വാസികൾക്ക് തീർച്ചയായും ആശ്രയിക്കാം. എന്നാൽ അതിലെ ഉള്ളടക്കം ശാസ്ത്രീയമായ രീതിയിൽ കാണുകയും വേണം. ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നതിലെ അവയുടെ ഉള്ളടക്കം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും സാമൂഹ്യനീതി നിഷേധിക്കുന്നതും ആണ്. അങ്ങനെയുള്ള കാഴ്ചപ്പാടുകളിൽ ഭരണ ഘടനാ ശില്പി കൂടി ആയ ബി ആർ അംബേദ്ക്കർ ആധുനിക ഇന്ത്യയ്ക്ക് നൽകിയ സംഭാവനകളെ കുറച്ചുകാണുന്നത് അംബേദ്ക്കറെയും ആ മഹാ മനുഷ്യനെ ആരാധിക്കുന്നവരെയും അവഹേളിക്കുന്നതിന് തുല്യമായിരിക്കും.
പൂണൂൽ ഇട്ടവൻ പറഞ്ഞാൽ എത്ര വലിയ വിവരക്കേടും ആരും സമ്മതിക്കും എന്നതാണ് ഏറ്റവും വലിയ ഗതികേടും അപകടവും. അത് സംസ്കൃതം കൂടി ആണെങ്കിൽ ഏത് കൊലകൊമ്പനും കൊമ്പ് തറയിൽ കുത്തും. ഇൗ സ്ഥിതി മാറ്റി എടുത്തേ പറ്റൂ.
വർഗ സമരത്തിന്റെ കാഴ്ചപ്പാടിൽ യഥാർത്ഥ തൊഴിലാളി വർഗത്തിൽ ബഹുഭൂരിപക്ഷവും ദളിത്-പിന്നോക്ക വിഭാഗം ആയി സമൂഹത്തിന്റെ മുഖ്യ ശ്രേണിയിൽ നിന്ന് മാറ്റപ്പെട്ടിരിക്കുകയാണ് എന്നതും അവരോടു നീതി ചെയ്യണമെങ്കിൽ അംബേദ്ക്കരോട് നീതി ചെയ്തുകൊണ്ട് മാത്റമേ സാധ്യമാവുകയുള്ളു എന്നതും വസ്തുതകൾ മാത്രമാണ്. അതുകൊണ്ട്‌ ബി ആർ അംബേദ്ക്കറും ഇൻഡ്യൻ ജനതയുടെ ആകെ ആദരവ് അർഹിക്കുന്നു.
........മനുസ്മൃതിയും രാമായണവും മഹാഭാരതവും ബിസി 500 ന് ശേഷം രചിക്കപെട്ടതാണെന്ന് അനുമാനിക്കാം. മൗര്യ സാമ്ബ്രാജ്യം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചാണക്യന്റെ പദവിയാണ് എല്ലാവരും കണക്കിലെടുത്തത്. മനുസ്മൃതിയിൽ ബ്രഹ്‌മാവ്‌ ഒഴികെയുള്ള ദൈവങ്ങൾ ഒന്നും കാണുന്നില്ല. പണം പലിശക്ക് കൊടുക്കുന്നത് വൈശ്യന്റെ ജോലിയിൽ വരുന്നതാണെന്ന് പറയുന്നതും ബ്രാഹ്മണനോട് കടത്തുകൂലി വാങ്ങരുതെന്ന് പറയുന്നതും മറ്റും കാര്യങ്ങൾ ഒത്തിരി പഴക്കം ഇല്ലന്നെന് തെളിയിക്കുന്നു. (മനുസ്മൃതി അദ്ധ്യായം 7). ശൂദ്രനെ പരമാവധി ദ്രോഹിക്കുന്നതിലും ബ്രാഹ്മണനെ ഏറ്റവും ഉയരത്തിൽ പ്രതിഷ്ഠിക്കുന്നതിലും ഒന്നിലും ആരും ഒരു പിശുക്കും കാണിക്കുന്നില്ല. മനുസ്മൃതിയിലെ പകുതിയോളം ഭീഷ്മരുടെ ഉപദേശം ആയി മഹാഭാരതത്തിലുണ്ട്. എന്നാൽ ബ്രഹ്‌മാവിനെ തഴഞ്ഞു. മനുസ്മൃതിയിൽ കൃഷ്ണനും വിഷ്ണുവും ഇല്ല. ബ്രഹ്‌മാവിന്റെയും ദേവേന്ദ്രന്റെയും പ്രാധാന്യം വ്യാസൻ ഇല്ലാതാക്കി. രാമനും കാര്യമായ ഊന്നൽ നൽകിയില്ല. അതിനു പകരം കൃഷ്ണനെ ഗംഭീരമാക്കി. അങ്ങനെ വ്യാസനും ഏറ്റവും മുന്നോട്ടു വന്നു.

2020 മേയ് 17, ഞായറാഴ്‌ച

342. ഭൗതിക വാദവും യുക്തി വാദവും.

                               342. ഭൗതിക വാദവും യുക്തി വാദവും.
........ഭൗതിക വാദം എന്നാൽ ഭൗതിക വസ്തുക്കൾ അല്ലെങ്കിൽ ഭൗതിക പദാർത്ഥം ആണ് പ്റധാനം എന്നാണ്  അർത്ഥം. ഇത് യഥാർഥ ശാസ്ത്രീയ വാദം ആണ്.  യഥാർഥത്തിൽ ഉള്ളത് എന്താണോ  അത് അംഗീകരിക്കുകയാണ്  ശാസ്ത്റത്തിന്റെ രീതി. ഇതിന്  നേരെ വിപരീതം ആണ് ആശയ വാദം അല്ലെങ്കിൽ ആത്മീയ വാദം.  ആശയം (ആത്മാവ് അല്ലെങ്കിൽ ദൈവം) ആണ് പ്രധാനം; എന്നതാണ്   ആത്മീയ വാദത്തിന്റെ അടിസ്ഥാനം. ദൈവം എന്നത്  യഥാർത്ഥത്തിൽ ഒരു ആശയം ആണ്. ലോകത്തിന്റെ വിവിവിധ ഭാഗങ്ങളിൽ  ദൈവം വിവിധ പേരുകളിൽ അറിയപ്പെടുന്നു. പലരും അത് പല പേരുകളിൽ അവതരിപ്പിച്ചു.
യുറോപ്പിൽ അതിന്  യഹോവ അല്ലെങ്കിൽ കർത്താവ് എന്ന പേര് കൊടുത്തു (ബൈബിൾ). അറബി നാടുകളിൽ അതിന്  കൊടുത്ത പേര്  "അള്ളാഹു" (ഖുർആൻ) എന്നാണെങ്കിൽ  ഇൻഡ്യയിൽ അതിന്  വളരെ യേറെ പേരുകൾ ആണ്. പരമ ശിവൻ (ശിവ പുരാണം) ; ശ്രീ. കൃഷ്ണൻ (മഹാ ഭാരതം; ഭാഗവതം); ശ്രീ. രാമൻ (രാമായണം); മഹാ വിഷ്ണു തുടങ്ങിയവ ആണ്  ദൈവത്തിന്റെ പേരുകൾ. ഇവയെല്ലാം ബന്ധപ്പെട്ട പുസ്തകങ്ങളിൽ കൂടി ആണ് അറിയപ്പെടുന്നത്. ആ പുസ്തകങ്ങൾ ഇല്ലെങ്കിൽ ആ ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല.

ആത്മാവ് എന്നത് യഥാർത്ഥത്തിൽ  "മനസ്" ആണ്. അത്  ജീവനുള്ള ആളിന്റെ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഭാഗം ആണ്.  അറിയുന്നതും മനസിലാക്കുന്നതും ആയ വസ്തുതകൾ തലച്ചോറിൽ സൂക്ഷിക്കുന്ന ഭാഗമാണ് "മനസ്. കംപ്യൂട്ടറിന്റെ "ഹാർഡ് ഡിസ്ക്" ആയി "മനസി" നെ കണക്കാക്കാം. ജീവനും ബോധവും ഉള്ള കാലത്തോളം നമ്മുടെ അറിവുകൾ എല്ലാം അവിടെ ഭദ്രമാണ്. കാലങ്ങൾ കൊണ്ട് മറവി സംഭവിക്കും എങ്കിലും മിയ്ക്കവാറും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരാളെ പിന്നീട് ഒരിക്കൽ കാണുമ്പോൾ നാം ഓർമ്മിച്ചെടുക്കുന്നു. മനസിന് അതിന് സെക്കന്റുകൾ പോലും ആവശ്യമില്ല. എന്നാൽ "തലച്ചോറിന്" മാരകമായ മാനസിക രോഗമോ മറവി രോഗമോ ബാധിച്ചാലോ മരണം സംഭവിച്ചാലോ "മനസിന്റെ" കാര്യം തകരാറിലാകും. ഒരാൾക്ക് മരണം സംഭവിച്ചാൽ "മനസ്" (ആത്മാവ്") മാത്രമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. ജീവനുള്ള ആൾ മരിച്ചു കഴിഞ്ഞാൽ ആത്മാവ്  (മനസ്) രക്ഷപെട്ട്  സ്വർഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് പോകും എന്ന്  ദൈവ വിശ്വാസികൾ വിശ്വസിക്കുന്നു.
.........ഭൗതിക വാദം അനുസരിച്ച്  ദൈവം എന്നത് ഒരു ആശയം ആണ്. ഒരു ആശയം ഉണ്ടാകണം എങ്കിൽ ജീവനുള്ള; ബോധം ഉള്ള; ചിന്തിക്കാൻ കഴിവുള്ള ഒരാൾ ഉണ്ടാകണം. അയാളുടെ ചിന്തിക്കാനുള്ള പദാർത്ഥം ആയ തലച്ചോറ്; ഇല്ലെങ്കിൽ ചിന്തയും അതിന്റെ ഫലം ആയ ആശയവും ഉണ്ടാകില്ല.
......... പ്റപഞ്ചവും പ്രകൃതിയും  തീർച്ചയായും  അത്ഭുതങ്ങൾ    തന്നെയാണ്.  എന്നാൽ അത്  ഏതെങ്കിലും  മനുഷ്യരുടെ ഭാവനയിൽ വിരിഞ്ഞ വ്യാജ ദൈവങ്ങൾ ആണെന്ന് വാദിക്കുന്നത് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല.  ജീവജാലങ്ങളുടെ നിലനിൽപ്പിനായി പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സംവിധാനം ആണ് സ്ത്രീയും പുരുഷനും എന്നത്. പരസ്പരം ഉണ്ടാകുന്ന അതി ശക്തമായ ആകർഷണം അതിന്റെ ഭാഗം ആണ്.  അതില്ലെങ്കിൽ പുതിയ ജീവൻ ഉണ്ടാകില്ല. ഒരു ശിശുവിനെ ഗർഭം ധരിക്കുന്നതുമുതൽ സ്ത്റീ അനുഭവിക്കേണ്ടി വരുന്ന യാതനകളും അതിന്റെ ഭാഗമായ പ്റസവം തുടങ്ങിയ യാതനകളും  ഒന്നും വ്യാജ ദൈവങ്ങളെ സൃഷ്ടിച്ചവർ  അറിഞ്ഞതേയില്ല?  "ആർത്തവം" അവരുടെ കുറ്റമാണോ അതോ പ്രകൃതി ഏൽപ്പിച്ച ഒഴിവാക്കാനാവാത്ത ചുമതലയാണോ? അതിന്  പകരം ദൈവം പുരുഷന്മാരെ മാത്റം സൃഷ്ടിച്ചതായി അവതരിപ്പിച്ചു. അതിന്റെ ഭാഗമായ ശാസ്ത്രീയതയൊന്നും വ്യാജ ദൈവങ്ങളെ സൃഷ്ടിച്ചവർ മനസിലാക്കിയില്ല. അന്ന് അതിനുള്ള ശാസ്ത്റ വളർച്ച ഉണ്ടായിരുന്നില്ല. അതുകൊണ്ട്  അവരുടെ ഭാവനക്ക് അനുസരിച്ചു്  ദൈവങ്ങളുടെ വചനങ്ങളെയും  സൃഷ്ടിച്ചു.  അതിന്റെ ഫലമോ എല്ലാ മതങ്ങളിലേയും സ്ത്റീകൾ പ്റകൃതി ഏൽപിപ്പിച്ച ചുമലതലകളോടൊപ്പം ദൈവങ്ങളെ സൃഷ്ടിച്ചവരുടെ ക്രൂരതകളും അനുഭവിക്കേണ്ടി വരുന്നു.  ശാസ്ത്റവും മാനവ രാശിയും ഇത്റമാത്റം വളർന്നിട്ടും ഒരു  മതത്തിലും "മനുഷ്യത്വം" മാത്റം വളരുന്നില്ല; വളരാൻ അതിലെ ദ്രോഹബുദ്ധികൾ അനുവദിക്കുന്നില്ല.

മതം പഠിപ്പിക്കുന്നത് ആദിയിൽ "വചനം" ഉണ്ടായി എന്നാണ്.  ശൂന്യതയിൽ നിന്ന്  എങ്ങനെ ആണ്  "വചനം" ഉണ്ടാവുക? അതിശക്തമായ കാറ്റ് ഉണ്ടെങ്കിൽ ശബ്ദം ഉണ്ടാകും.  അത്  സൂര്യന്റെ ചൂട് മൂലം വായു ചൂടാകുന്നത് മൂലം വായുവിൽ ഉണ്ടാകുന്ന ചലനം ആണ്.  ഇടി മിന്നൽ ഉണ്ടാകുന്നത്  എങ്ങനെ എന്ന്  ഇന്ന് നമുക്കറിയാം. അതൊന്നും അറിയില്ലാതിരുന്ന കാലത്ത്  അവയൊക്കെ ദൈവത്തിന്റെ പ്രവർത്തനങ്ങൾ ആണെന്ന്  അവയെ കുറിച്ച് ചിന്തിച്ചവർ മറ്റുള്ളവരെ പഠിപ്പിച്ചു.

"മനു സ്മൃതി" ഉണ്ടാകണമെങ്കിൽ "മനു" എന്ന ആൾ  ഉണ്ടാകണം.
അഗ്നിശർമ എന്ന യഥാർത്ഥ പേരുള്ള "വാത്മീകി" എന്ന ആളും സംസ്കൃത ഭാഷയും ഇല്ലായിരുന്നു എങ്കിൽ രാമായണം ഉണ്ടാകുമായിരുന്നില്ല. രാമായണം ഇല്ലെങ്കിൽ പിന്നെ രാമന്റെ കഥയും ഇല്ല എന്ന്  പ്രത്യേകം പറയേണ്ടതില്ല.
വേദ വ്യാസൻ എന്ന ആൾ ഇല്ലായിരുന്നു എങ്കിൽ മഹാ ഭാരതം എന്ന കൃതിയും അതിലെ കഥാപാത്രങ്ങലും ഉണ്ടാകുമായിരുന്നില്ല. കൃഷ്ണനും  ഉണ്ടാകുമായിരുന്നില്ല.  ഭാരതത്തിന്  പുറത്ത്  ഇവരാരും ഇല്ല.
ബൈബിൾ കഥയും ഇങ്ങനെ തന്നെ. മോസസ്  ഇല്ലായിരുന്നുവെങ്കിൽ ബൈബിൾ കഥയും ഉണ്ടാകുമായിരുന്നില്ല.
മുഹമ്മദുനബി ഇല്ലായിരുന്നുവെങ്കിൽ ഖുർആനും ഉണ്ടാകുമായിരുന്നില്ല.
ഭൗതിക വാദം അല്ലെങ്കിൽ ശാസ്ത്രീയ വാദം അംഗീകരിക്കാതെ വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഞാൻ ദൈവത്തെ  നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ ഞാൻ ദൈവ വിശ്വാസി അല്ല; യുക്തി വാദി ആണ് എന്ന് ആരെങ്കിലും നിലപാട് സ്വീകരിച്ചാൽ അവരെയും "യുക്തിവാദി" എന്ന് പറയാമെങ്കിലും ഏതെങ്കിലും യാദൃശ്ചിക വിഷയങ്ങൾ  ഉണ്ടാകുംപോൾ അവർ വിശ്വാസി ആയി മാറും. ഒരു ലോട്ടറി അടിക്കുകയോ ജോലി കിട്ടുകയോ വിവാഹം നടക്കുകയോ  അല്ലെങ്കിൽ മറ്റ്‌ ഏതെങ്കിലും കാര്യങ്ങളിൽ അവർ യുക്തിവാദി അല്ലാതെ ആകും.  അനിശ്ചിതങ്ങൾ ആണ് അവരെ നിയന്ത്രിക്കുക.

(എല്ലാവരും ഭൗതിക വാദികൾ അല്ലെങ്കിൽ യുക്തിവാദികൾ ആകണം എന്ന് ആരും ആരെയും നിർബന്ധിക്കുന്നില്ല. മതത്തിന്റെ പേരിലുള്ള കൊടും ക്രൂരതകൾ ഉണ്ടാകരുത് എന്നു മാത്റം. ചുരുങ്ങിയത് മനസാക്ഷി എങ്കിലും വേണം എന്ന് മാത്റം. എന്നാൽ മതം ആ നിലപാട് സ്വീകരിക്കാൻ ഒരുക്കമല്ല. സ്ത്രീയെ എങ്ങനെയെല്ലാം ക്രൂശിക്കാം എന്നിടത്താണ്  മതം നിലകൊള്ളുന്നത്.  

2020 മേയ് 13, ബുധനാഴ്‌ച

341. രാമായണത്തിന്റെ പര്യവസാനം... (ഭൗതിക വാദം)

   341. രാമായണത്തിന്റെ പര്യവസാനം...
//
എല്ലാവരും മനുഷ്യരാണ് എന്ന ചിന്താഗതി വളർന്നു വരാതെ ഭൂമിയിൽ മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകില്ല. ശാസ്ത്ര അറിവുകൾ എല്ലാവർക്കും ആവശ്യമാണ്. അതാകട്ടെ മാനവരാശിയുടെ ആകെ നേട്ടങ്ങളുമാണ്. ശാസ്ത്രത്തിന് മുൻപിൽ എല്ലാവരും മനുഷ്യർ മാത്രം.
//
(ഭൗതിക വാദത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വസ്തുതകൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നല്ലാതെ വർഗീയ ഭീകരതയെ നേരിടാനാവില്ല. ഭൗതിക വാദത്തിന്റെ ലക്ഷ്യം അതാണ്). "ഭാവന" യിൽ എന്തുമാകാം. പക്ഷെ ചൂഷക വർഗങ്ങൾ ഏറ്റവും മാരകമായ "ആയുധം" ആയി ഉപയോഗിക്കുന്നത് "ദൈവ " ങ്ങ ളെയാണ്. ആവർത്തിച്ച് തെളിയിക്കാൻ കഴിയുന്നതിനെയാണ് "ശാസ്ത്രം" ആയി കണക്കാക്കുക. ഉടായിപ്പ് കഥകൾ ശാസ്ത്രം ആവില്ല. കളിമണ്ണ് കുഴച്ച് പാർവതി ഊതിയപ്പോൾ ഗണപതി ഉണ്ടായി, അത് ഉടനെ ശിവനുമായി യുദ്ധം ചെയ്തു, ശിവൻ ഗണപതിയുടെ തല വെട്ടി വീഴ്ത്തി, ആനതല വച്ചു. (അത് പ്ളാസ്റ്റിക് സർജറി ആണെന്നാണ് പറയുക). വായുവിൽ നിന്നും ഹനുമാനും ഭീമനും ഉണ്ടായി എന്നോക്കെ പറയുന്നതാണ് ഉടായിപ്പ് കഥകൾ. രാമായണത്തിൽ പുഷ്പകവിമാനത്തിൽ പോയപ്പോൾ ജടായുവിനെ വീട്ടിവീഴ്ത്തി എന്ന് പറയുമ്പോൾ "വിമാനം" എന്താണ് എന്നാണ് മനസിലാക്കേണ്ടത്?
ഇതൊക്കെ സത്യമാണെന്ന് ഏത് വർഗീയ വാദിയും വിശ്വസിക്കും. അതിനുള്ള ചിന്താ ശേഷി മാത്രമേ അവർക്കുള്ളു. പക്ഷെ മറ്റുള്ളവർ വിശ്വസിക്കണം എന്ന് അവർ വാശി പിടിക്കരുത്. വ്യക്തിജീവിതത്തിൽ ആർക്കും ഏത് ദൈവത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ജനാധിപത്യ വ്യവസ്ഥയിൽ രാജ്യം "ദൈവങ്ങളുടെ" പേരിൽ രാഷ്ട്രീയ ആയുധമായി ജനങ്ങളുടെ മേൽ ഉപയോഗിക്കുന്നത് കലാപ കാരണമാകും. വർഗീയവാദികൾ ദൈവങ്ങളെ രാഷ്ട്രീയ ആയുധം ആക്കുന്നതിനെ മാത്രമേ മാർക്സിസത്തിന്റെ കാഴ്ചപ്പാടിൽ ഒഴിവാക്കേണ്ടതായുള്ളു.
//
നാല് വേദങ്ങളിലും കാണുന്ന ദൈവം "ഇന്ദ്രൻ" മാത്രമാണ്. ബ്രഹ്‌മാവ്‌ (മനുസ്മൃതി) ശ്രീ.രാമൻ (രാമായണം); കൃഷ്ണൻ (മഹാഭാരതം); മഹാവിഷ്ണു തുടങ്ങിയ ദൈവങ്ങളൊന്നും വേദങ്ങൾക്ക് ശേഷം രചിച്ചിട്ടുള്ള ഒരോ കൃതികളിലൂടെയും ഉണ്ടായിട്ടുള്ളവരാണ്. മനുസ്മൃതിയിൽ "ത്രേതായുഗം" ത്തിന് കാണിച്ചിരിക്കുന്നത് 3600 വർഷം മാത്രമാണ്. മറ്റു യുഗങ്ങൾക്ക് അതിന് താഴെമാത്രം വർഷങ്ങൾ. ലക്ഷങ്ങളുടെ കണക്കുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ബൈബിൾ ഉത്പ്പതിയിൽ ന്യായപ്രമാണങ്ങളിൽ കാണുന്ന കാര്യമാണ് വെളിച്ചപ്പാടിനെ കാണരുത്; മുഹൃതം നോക്കരുത്; മന്ത്രവാദം ചെയ്യരുത് തുടങ്ങിയവ. നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉത്ഭവം ഇന്ത്യ അല്ല എന്നതാണ്‌ വസ്തുത.
//
(ഇന്ത്യൻ ഭരണ ഘടന 51 (എ )(എച് ) വകുപ്പ് പ്രകാരം ശാസ്ത്രീയ മനോഭാവം; അന്യൂഷണ--പരിഷ്‌കരണ രീതിയും സ്വീകരിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ്).
..........രാമായണത്തിന്റെ അവസാനം ശ്രീ രാമൻ ബ്രാഹ്മണാ ധിപത്യത്തിലുള്ള (ചാതുർ വർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള) രാമ രാജ്യം സ്ഥാപിക്കുകയാണ്. അവിടെ മോക്ഷത്തിന് അവകാശം ഇല്ലാത്ത ശംപൂകൻ എന്ന ശൂദ്രൻ മോക്ഷത്തിനായി തപസു ചെയ്യുകയും ശ്രീ രാമൻ ശംപൂകന്റെ ശിരസ് ഛേദിക്കുകയും ആണ്. ("രാമായണം" ഭാവനാ സൃഷ്ടി മാത്രമായ ഒരു കഥയായിരിക്കെ യഥാർത്ഥത്തിൽ ആ കൃത്യം നിർവഹിക്കുന്നത് രാമായണ കർത്താവായ അഗ്നിശർമ (വാത്മീകി) എന്ന ബ്രാഹ്മണൻ മാത്റമാണ്. "രാമായണം" ഒരു കഥയാണോ എന്ന് സംശയം ഉണ്ടെങ്കിൽ ഒരു കഥാ പാത്റം ആയ ഹനുമാന്റെ ജന്മ രഹസ്യം കൂടി അറിയണം. ഹനുമാൻ "വായുപുത്റൻ" ആണ്. നാം ശ്വസിക്കുന്ന അന്തരീക്ഷ വായുവിൽ 78 വശതമാനം നൈട്രജൻ ആണ്. ബാക്കി കാർബൺ ഡയോക്സൈഡ്; ഓക്സിജൻ; ഹൈഡ്രജൻ തുടങ്ങിയവയും. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും (മാതാപിതാക്കൾ ഇല്ലാതെ) "ഹനുമാൻ" ജനിച്ചു എന്ന് കഥയിൽ മാത്റമേ അവതരിപ്പിക്കാൻ ആവുകയുള്ളൂ). മോക്ഷത്തിന് അവകാശം ഇല്ലാത്ത ഹനുമാനെയും അവസാനം ഗുരുവായ വിശ്വാമിത്രന്റെ നിർദ്ദേശാനുസരണം ശ്രീ രാമൻ വധിക്കുകയാണ്. രാമായണത്തിന്റെ യഥാർഥ ഉദ്ദേശം തന്നെ ചാതുർവർണ്യ വ്യവസ്ഥയ്ക്ക് ഊന്നൽ കൊടുക്കുകയാണ്. രാമായണം രചിച്ച വാത്മീകി എന്നത് അഗ്നി ശർമ്മ എന്ന ബ്രാഹ്മണന്റെ തൂലിക നാമം ആണ്. (GOOGLE) ശൂദ്രന് പോലും അക്ഷരം പഠിക്കാൻ അവസരം ഇല്ലാത്ത കാലത്ത് ഒരു കാട്ടാളന് സംസ്കൃതത്തിൽ അപാര പാണ്ഡ്യത്യം ഉണ്ടാവുക അസ്സാദ്ധ്യം ആണ്. ഇന്ത്യയുടേയും ശ്രീ ലങ്കയുടെയും ഭൂമി ശാസ്ത്ര അറിവില്ലാത്ത ഒരാൾക്ക് രാമായണം പോലെ ഒരു കൃതി രചിക്കാൻ ആവില്ല. "മനുസ്മൃതി"യിൽ തുടങ്ങുന്ന "ചാതുർവർണ്യ" വ്യവസ്ഥ സ്ഥാപിച്ചെടുക്കുകയാണ് "രാമായണം" കൃതിയിലൂടെ "വാത്മീകി" എന്ന തൂലിക നാമം സ്വീകരിച്ച "അഗ്നി ശർമ്മ എന്നയാളിന്റെയും ഉദ്ദേശം. "മനുസ്മൃതി" അനുസരിച്ചു് ബ്രാഹ്മണർ; ക്ഷതിയർ; വൈശ്യർ എന്നീ മൂന്നു വിഭാഗങ്ങളുടേയും ദാസ്യവൃത്തിയാണ് ശൂദ്രർ ചെയ്യേണ്ടത്. അവർക്ക് ധനം സമ്പാദിക്കാൻ അവകാശം ഇല്ല; സമ്പാദിച്ചാൽ അവർ ദാസ്യജോലി ചെയ്യില്ല. അങ്ങനെ സമ്പാദിച്ചാൽ അത് ബ്രാഹ്മണാർക്ക് എടുക്കാം. (മനുസ്മൃതി; ഏഴാം അദ്ധ്യായം).
...........(ഇവയൊക്കെയാണ് "ഹിന്ദു രാഷ്ട്റം" സ്ഥാപിക്കാൻ ശ്റമിക്കുന്ന "ബിജെപി" എന്ന വർഗീയ രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ. "മനുഷ്യൻ" എന്ന ഒരു വിഭാഗമേ ഇല്ലാത്ത ഒരു പാർട്ടി. "മനുഷ്യത്വം" എന്നതവിടെ ഉണ്ടാവുകയില്ല എന്നത് പ്റത്യേകം പറയേണ്ടതില്ലല്ലോ).
........."വായു" എന്നാൽ എന്താണ് എന്ന് നമുക്കറിയാം. നാം ശ്വസിക്കുന്ന അന്തരീക്ഷ വായു. അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും നമുക്കറിയാം. ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ (3/4 ഭാഗം), ഹൈഡ്രജൻ എല്ലാം അതിൽ അടങ്ങിയിരിക്കുന്നു. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും രാമായണത്തിൽ പറയുന്ന പോലെയുള്ള "ഹനുമാൻ" ജനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന പാവങ്ങൾ ഈ കാലത്തും ഉണ്ട് എന്നത് കൗതുകകരം തന്നെ അല്ലേ? ഹനുമാനെ ഒരു വാനരൻ ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിലും അതിന് ശ്രീ.ലങ്ക മുതൽ ഹിമാലയം വരെ പറക്കാനും ഒരു ഉപകരണവും ഇല്ലാതെ ഒരു മല തുരന്നു എടുക്കാനും അതുമായി തിരിച്ച് ശ്രീ. ലങ്ക വരെ പറക്കാനും കഴിയും? എന്നാലോ അതിന് ശ്രീ.രാമനെ ലങ്കയിലേക്ക് എത്തിക്കാൻ തോന്നിയതുമില്ല.
..........തീർന്നില്ല. അതേ വായുവിന്റെ മകനായി മഹാഭാരതത്തിൽ ഭീമസേനൻ എന്നൊരു മകൻ കൂടി ജനിക്കുന്നുമുണ്ട്. എന്നിട്ടും "വേദവ്യാസൻ" മഹാഭാരതത്തിൽ ശ്രീ. രാമന് ഒരു അവസരവും കൊടുത്തതുമില്ല. (വേദവ്യാസന്റെ മാതാവ് സത്യവതി പിതാവ് പരാശ്ര മഹര്ഷിയും ആണ്. മത്സ്യത്തിൽ നിന്നും ഒരു മനുഷ്യ സ്ത്റീ (സത്യവതി) പിറക്കുമെന്ന് വിശ്വസിക്കണം?)
//
"രാമായണ" ത്തിൽ "പുഷ്പക വിമാനം" യഥാർത്ഥത്തിൽ രാവണന്റെയാണ്. രാവണന്റെ രാജ്യം ലങ്കയാണ്‌. അത് രാമായണത്തിലും രാമന്റെ ആകുന്നില്ല. എന്നാൽ സംഘപരിവാർ അവകാശപ്പെടുന്നത് ഇന്ത്യയുടെ പൗരാണിക നേട്ടങ്ങളുടെ ഭാഗമായിട്ടാണ്. "പുഷ്പക വിമാനത്തിൽ" സീതയുമായി യാത്രചെയ്യുമ്പോഴാണ് "ജഡായു" വിനെ വെട്ടി വീഴ്ത്തുന്നത്. ഹെലികോപ്റ്ററിൽ ആണെങ്കിൽ പോലും ആരെയും വെട്ടി വീഴ്ത്താൻ ആവില്ല. പൂർണമായും ഭാവനാസൃഷ്ടി മാത്രമായ "രാമായണം" കഥയെ സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ജനങ്ങളുടെ ദയനീയമായ ചിന്താശേഷിയാണ് സംഘപരിവാർ രാഷ്ട്രീയ അടിത്തറയും ആത്മീയ ചൂഷണത്തിന്റെ ചാലക ശക്തിയും ആക്കുന്നത്. അതുവഴിയാണ് ഒരു രാജ്യത്തിന്റെ സമ്പത്താകെ കോർപ്പറേറ്റുകൾക്ക് അടിയറവച്ച് കൊള്ളമുതൽ ഉപയോഗിച്ച് ജനാധിപത്യം പണത്തിന്റെ ആധിപത്യം ആക്കിമാറ്റി ജനജീവിതം ദുരിതപൂർണമാക്കുന്നത്.
//
 ആർക്കും എന്തും വിശ്വസിക്കാം. തീർച്ചയായും അത് അവരുടെ മൗലികാവകാശം ആണ്. അങ്ങനെ എന്തും വിശ്വസിക്കുന്നവരെയാണ് സങ്കികൾ അല്ലെങ്കിൽ ചാണകം എന്ന് പറയുക. ദശാവതരങ്ങൾ എന്ന് പറയുന്നത് ഉടായിപ്പ് "കഥകൾ" ആണ്. ശ്രീരാമൻ എന്ന ദൈവം രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ്. രാമായണ കർത്താവായ അഗ്നിശർമ (വാത്മീകി) എന്ന ബ്രാഹ്മണൻ എന്ന കൃതി രചിക്കുന്നത് ചാതുർവർണ്യ വ്യവസ്ഥ ഉറപ്പിക്കുന്നതിനാണ്. "രാമായണം" ഒരു കഥയാണോ എന്ന് സംശയം ഉണ്ടെങ്കിൽ ഒരു കഥാപാത്റം ആയ ഹനുമാന്റെ ജന്മ രഹസ്യം കൂടി അറിയണം. ഹനുമാൻ "വായുപുത്റൻ" ആണ്. നാം ശ്വസിക്കുന്ന അന്തരീക്ഷ വായുവിൽ 78 വശതമാനം നൈട്രജൻ ആണ്. ബാക്കി കാർബൺ ഡയോക്സൈഡ്; ഓക്സിജൻ; ഹൈഡ്രജൻ തുടങ്ങിയവയും. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും (മാതാപിതാക്കൾ ഇല്ലാതെ) "ഹനുമാൻ" ജനിച്ചു എന്ന് കഥയിൽ മാത്റമേ അവതരിപ്പിക്കാൻ ആവുകയുള്ളൂ). രാമായണത്തിന്റെ അവസാനം ശ്രീ രാമൻ ബ്രാഹ്മണാധിപത്യത്തിലുള്ള (ചാതുർ വർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള) രാമ രാജ്യം സ്ഥാപിക്കുകയാണ്. അവിടെ മോക്ഷത്തിന് അവകാശം ഇല്ലാത്ത ശംപൂകൻ എന്ന ശൂദ്രൻ മോക്ഷത്തിനായി തപസു ചെയ്യുകയും ശ്രീ രാമൻ ശംപൂകന്റെ ശിരസ് ഛേദിക്കുകയും ആണ്.  രാമായണം രചിച്ച വാത്മീകി എന്നത് അഗ്നി ശർമ്മ എന്ന ബ്രാഹ്മണന്റെ തൂലിക നാമം ആണ്. (GOOGLE) ശൂദ്രന് പോലും അക്ഷരം പഠിക്കാൻ അവസരം ഇല്ലാത്ത കാലത്ത് ഒരു കാട്ടാളന് സംസ്കൃതത്തിൽ അപാര പാണ്ഡ്യത്യം ഉണ്ടാവുക അസ്സാദ്ധ്യം ആണ്. ഇന്ത്യയുടേയും ശ്രീ ലങ്കയുടെയും ഭൂമി ശാസ്ത്ര അറിവില്ലാത്ത ഒരാൾക്ക് രാമായണം പോലെ ഒരു കൃതി രചിക്കാൻ ആവില്ല. ശ്രി.കൃഷ്ണൻ എന്നത് മഹാഭാരതത്തിലെ ഒരുകഥാപാത്രം ആണ്. തീർച്ചയായും വ്യാസൻ ഒരു അത്ഭുത പ്രതിഭ തന്നെ ആയിരുന്നു. പക്ഷെ വ്യാസൻ ഇല്ലെങ്കിൽ മഹാഭാരതം എന്ന കൃതിയും ശ്രീ.കൃഷ്ണൻ എന്ന ദൈവവും ഉണ്ടാകുമായിരുന്നില്ല. "മഹാവിഷ്ണു" എന്ന ദൈവത്തെപോലും സംഘ പരിവാർ അംഗീകരിക്കുന്നില്ല. എവിടെയും അവർ പറയുക "ജയ് ശ്രീ റാം" എന്നാണ്. കാരണം ശ്രീ രാമൻ മാത്രമാണ് മോക്ഷത്തിന് അവകാശം ഇല്ലാത്ത ശംപൂകൻ എന്ന ശൂദ്രൻ മോക്ഷത്തിനായി തപസു ചെയ്യുകയും ശ്രീ രാമൻ ശംപൂകന്റെ ശിരസ് ഛേദിക്കുകയാണ്. ////  മാർക്സിസം സാമൂഹ്യ ശാസ്ത്രം ആണ്. ആവർത്തിച്ച് തെളിയിക്കാൻ പറ്റുന്നതിനെയാണ് ശാസ്ത്രം എന്ന് പറയുക. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ 1950 കാലം മുതൽ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്ന അഭിപ്രായക്കാരനല്ല ഞാൻ. ഇന്ത്യൻ മുതലാളിത്തം വളരണം എന്നതാണ് 1950 കാലം മുതൽ അംഗീകരിച്ചിട്ടുള്ള നിലപാട്. അത് മാർക്സിസമല്ല.
//
ബ്രാഹ്മണന്റെ "മഹത്വം" ഉയർത്തി കാണിക്കുന്നതിൽ ഒരു പിശുക്കും വ്യാസനും ഇല്ല. ശൂദ്രനും സ്ത്രീയും വേദവ്യാസനും ദാസ്യ വേലക്കാർ തന്നെ. (ഭഗവത് ഗീത; ഒൻപതാം അധ്യായത്തിലെ 32 മത്തെ ശ്ലോഗം അനുസരിച്ച് ബ്രാഹ്മണ സ്ത്രീകൾക്ക് പോലും "മോക്ഷ" ത്തിന് അവകാശം ഇല്ല).
ഭൗതിക വാദി ആവുക എന്നാൽ ശാസ്ത്രീയ വാദി ആവുക എന്നാണ് അർഥം. എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ സമീപനം ഉണ്ടാകണം. അതിന് നേരെ വിപരീതം ആണ് ആത്മീയ വാദി ആവുക എന്നത്. അതിന് അർഥം ശാസ്ത്ര നിഷേധി എന്ന് തന്നെയാണ്.
..............2...............
ഭൗതിക വാദി ആവുക എന്നാൽ ......
//
ഏത് മതത്തിലും ആർക്കും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അത് എല്ലാവരുടെയും പൗരാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ആണ്. എന്നാൽ മതം രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തി മറ്റ് പൗരന്മാരുടെ സാധാരണ ജീവിതത്തിന് ഹാനികരമാകരുത്. മാർക്സിസത്തിൽ വിശ്വസിക്കുന്നവർ ജനങ്ങളിൽ ശാസ്ത്ര ബോധം എത്തിക്കുക എന്ന ചുമതല ഏറ്റെടുത്ത് കൊണ്ടല്ലാതെ മാനവരാശിയുടെ ഐക്യവും മനുഷ്യത്വവും വളർത്തിക്കൊണ്ടുവരാൻ ആവില്ല. പ്രാചീനശിലായുഗം മുതലാണ് മാനവരാശിയുടെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് എന്നതും പിന്നീടാണ് ഇന്ന് അറിയപ്പെടുന്ന ദൈവങ്ങളും മതങ്ങളും ഉണ്ടായിട്ടുള്ളത് എന്ന ചരിത്രസത്യം സാധാരണ ജനങ്ങളിൽ എത്തിക്കുക എന്ന കടമയും മാർക്സിസത്തിൽ വിശ്വസിക്കുന്നവർ
നിർവഹിക്കണം. മതങ്ങളിൽ വിശ്വസിക്കുന്നവർ തങ്ങളുടെ മതം അല്ലെങ്കിൽ ദൈവം മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കുന്നതിനാലാണ് ലോകത്തിലാകെ കലാപങ്ങൾ തുടർ കഥകൾ ആകുന്നത്. ഏത് മത ഗ്രന്ഥവും രചിക്കപ്പെടുന്ന കാലത്തെ ശാസ്ത്ര അറിവ് മാത്രമേ അവയിൽ ഉണ്ടാവുകയുള്ളു.
//
.......ശാസ്ത്രീയ വാദി ആവുക എന്നാണ് അർഥം. എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ സമീപനം ഉണ്ടാകണം. ശാസ്ത്റീയമായി തെളിയിക്കാൻ കഴിയുന്നതിനെ മാത്റമേ വിശ്വസിക്കാവു. പഞ്ചേന്ദ്രിയങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നതിനെ എല്ലാം ശാസ്ത്റം അംഗീകരിക്കുന്നു. അതിന് നേരെ വിപരീതം ആണ് ആത്മീയ വാദി ആവുക എന്നത്. അതിന് അർഥം ശാസ്ത്ര നിഷേധിയാവുക എന്ന് തന്നെയാണ്.
"ആത്മാവ്" എന്ന് സ്ഥാപിക്കുന്നത് യഥാർഥത്തിൽ ബോധമുള്ള (ജീവനുള്ള) ഒരാളുടെ തലച്ചോറിന്റെ ഭാഗമായ "മനസ്" ആണ്. അറിയുന്നതും മനസിലാക്കുന്നതും ആയ വസ്തുതകൾ തലച്ചോറിൽ സൂക്ഷിക്കുന്ന ഭാഗമാണ് "മനസ്". കംപ്യൂട്ടറിന്റെ "ഹാർഡ് ഡിസ്ക്" ആയി "മനസി" നെ കണക്കാക്കാം. ജീവനും ബോധവും ഉള്ള കാലത്തോളം നമ്മുടെ അറിവുകൾ എല്ലാം അവിടെ ഭദ്രമാണ്. കാലങ്ങൾ കൊണ്ട് മറവി സംഭവിക്കും എങ്കിലും മിയ്ക്കവാറും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരാളെ പിന്നീട് ഒരിക്കൽ കാണുമ്പോൾ നാം ഓർമ്മിച്ചെടുക്കുന്നു. മനസിന് അതിന് സെക്കന്റുകൾ പോലും ആവശ്യമില്ല. എന്നാൽ "തലച്ചോറിന്" മാരകമായ മാനസിക രോഗമോ മറവി രോഗമോ (അൽഷിമേഴ്സ്) ബാധിച്ചാലോ മരണം സംഭവിച്ചാലോ "മനസിന്റെ" കാര്യം തകരാറിലാകും. ഒരാൾക്ക് മരണം സംഭവിച്ചാൽ "മനസ്" (ആത്മാവ്") മാത്രമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. (ഭഗവത് ഗീത; അദ്ധ്യായം രണ്ട്). "ഭൗതിക പ്രപഞ്ചം" ആകെ മായയാണ്. എല്ലാ മതങ്ങളുടേയും നിലപാട് ഇത് തന്നെയാണ്. യഥാർത്ഥത്തിൽ ഒരാൾക്ക് മരണം സംഭവിക്കുമ്പോൾ തലച്ചോറും അതിന്റെ ഭാഗമായ മനസ്സും എല്ലാം മരിക്കുകയാണ്. എന്നാൽ "മനസ്" നെയാണ് ആത്മാവ് ആയി ചിത്റീകരിച്ചുകൊണ്ട് മരണാനന്തര ജീവിതത്തിന്റെ മായ പ്റപഞ്ചത്തിൽ മതങ്ങൾ "സ്വർഗ്ഗ ലോകം" കെട്ടിപ്പടുത്തിരിക്കുന്നത്.
തലച്ചോറിന്റെ അളവും ഗുണനിലവാരവും അനുസരിച്ച് ബൗദ്ധിക നിലവാരത്തിലും വ്യത്യാസം ഉണ്ടാകും. തീരെ മോശ പെട്ടവരാണ് ആത്മീയ വാദത്തിന് അടിപ്പെ പെടുന്നവർ. .
എന്താണ് ആത്മീയ ചൂഷണം? യഥാർത്ഥത്തിൽ മരണത്തോടെ അവസാനിക്കുന്ന "മനസ്" നെ "ആത്മാവ്" ആണ് നിത്യവും സത്യവും എന്ന് വിശ്വസിപ്പിച്ച് മതങ്ങൾ നടത്തുന്നതാണ് "ആത്മീയ ചൂഷണം. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ച് പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കി അധികാരവും പണവും ഉണ്ടാക്കുന്നവർക്ക് അറിയാം തങ്ങൾ നടത്തുന്നത് വഞ്ചന തന്നെ ആണെന്ന്. കാരണം ശാസ്ത്റത്തിന്റെ പുരോഗതി അറിയാത്തവരല്ല മതത്തിന്റെ പേരിൽ ജനങ്ങളെ സംഘടിപ്പിക്കുന്നത്.
ആത്മാവ് "സ്വർഗത്തിലേക്ക് " പോകുമെന്നും ഉള്ള നിലപാടാണ് ആത്മീയ വാദത്തിന്റേത്. എല്ലാ മതങ്ങളും അവകാശപ്പെടുന്ന "സ്വർഗം" എന്നത് സത്യത്തിൽ പ്രപഞ്ചത്തിന്റെ അനന്തത മാത്റമാണ്. ആയിരകണക്കിന് കോടി പ്രകാശ വർഷങ്ങൾ വരെ ഇന്ന് പ്രപഞ്ചം എന്താന്നെന്ന് എല്ലാവർക്കും അറിയാം. അവിടെ ഒന്നും മതങ്ങൾ അവകാശപ്പെടുന്ന ഒരു സ്വർഗ്ഗവും ഇല്ല. ഭൂമിയെ എപ്പോഴും കൃത്രിമ ഉപഗ്രഹങ്ങൾ പ്റദക്ഷിണം വച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയിലും പ്രപഞ്ചത്തിലാകെയും ഒരോ സെക്കന്റിലും നടക്കുന്ന ഒരോ ചെറിയ ചലനങ്ങൾ പോലും അതി സൂക്ഷ്മമായി രേഖപ്പെടുത്താൻ കഴിയുന്ന ക്യാമറകൾക്ക് "സ്വർഗം" എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടു പിടിക്കാൻ കഴിയും. എന്നാൽ എല്ലാം അറിഞ്ഞാലും ഒന്നും അറിയാത്ത മട്ടിൽ മതങ്ങൾ ആത്മാവിന്റെ പേരിലുള്ള ചൂഷണം തുടർന്നുകൊണ്ടിരിക്കും.
തലച്ചോറിന്റെ അളവും ഗുണനിലവാരവും അനുസരിച്ച് ബൗദ്ധിക നിലവാരത്തിലും വ്യത്യാസം ഉണ്ടാകും. തീരെ മോശ പെട്ടവരാണ് ആത്മീയ വാദത്തിന് അടിപ്പെ പെടുന്നവർ.
മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലായുഗം മുതലാണ്. അന്നൊന്നും ഇന്നത്തെ മതങ്ങളോ ദൈവങ്ങളോ രാജ്യങ്ങളോ ഭാഷകളോ ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യന്റെ വളർച്ചയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന ജീവിതം വളർന്നപ്പോൾ ഭാഷകളും മതങ്ങളും ദൈവങ്ങളും എല്ലാം ഉണ്ടായി. എന്നാൽ ഒരോ മതങ്ങളുടെയും (ദൈവങ്ങളുടെയും) അവതാരകർ തങ്ങളുടെ മതം അല്ലെങ്കിൽ ദൈവം മാത്രമാണ് സത്യവും യാഥാർഥവും എന്ന് തീരുമാനിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ ശ്രമിച്ചു. അത് ഇപ്പോഴും തുടരുകയാണ്. എല്ലാവരും മനുഷ്യരാണ്; എല്ലാ നേട്ടങ്ങളും മാനവ രാശിയുടേതാണ് എന്ന ബോധപൂർവം ഉള്ള സഹകരണം ആണ് ഉണ്ടാകേണ്ടത്.
..............3..............
(3). ഭൗതികവാദം.
...........ശാസ്ത്ര ബോധം ഉണ്ടാവുക എന്നാൽ എല്ലാം യാന്ത്രികം ആയി കാണുക എന്ന അർഥം ഇല്ല. മതത്തിന്റെ ചൂഷണ സ്വഭാവം ഇല്ലാതാവുക എന്ന് മാത്റം അർഥം കണ്ടാൽ മതി. ഉദാഹരണം ആയി എല്ലാ മതങ്ങളും "ആർത്തവ" ത്തിന്റെ പേരിൽ സ്ത്രീകളെ ഒന്നടങ്കം നികൃഷ്ടം ആയി കാണുകയാണ്. പ്രകൃതി ജീവജാലങ്ങളുടെ നിലനിൽപ്പ് (വംശ വർദ്ധനവ്) മാത്രമാണ് കണക്കിലെടുക്കുന്നത്. പക്ഷെ മരണം പോലും ഉണ്ടാകാവുന്ന പ്രസവം പോലെയുള്ള സാഹചര്യങ്ങളിൽ സ്ത്രീക്ക് ശത്രുക്കളിൽ നിന്നും ഉണ്ടാകാൻ ഇടയുള്ള സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്തം പുരുഷന് പ്രകൃതി നൽകിയിട്ടുണ്ട്. അതാണ് ആണിന് കൂടുതൽ കരുത്ത് നൽകിയത്. ഒരു ശിശു ജനിക്കുന്നതിനുള്ള എല്ലാ ഘടകങ്ങളും സ്ത്രീ ശരീരത്തിലും നൽകി. പരസ്പര പൂരകങ്ങളായിട്ടാണ് പ്രകൃതി സ്ത്രീയയേയും പുരുഷനെയും സൃഷ്ടിച്ചിട്ടുള്ളത്. അതാണ് കൊമ്പൻ ആനക്ക് കൊമ്പ് നൽകിയത്. പ്രകൃതിയിൽ എല്ലാ ജീവജാലങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യരിൽ മാത്രമാണ് പുരുഷൻ സ്ത്രീയുടെ മേൽ ഗുണ്ട സമീപനം കാണിക്കുന്നത്. സാമാന്യ ബുദ്ധി ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നം ആണ് വിഷയം. ഭഗവത് ഗീത; ഒൻപതാം അധ്യായത്തിലെ 32 മത്തെ ശ്ലോഗം അനുസരിച്ച് ബ്രാഹ്മണ സ്ത്രീകൾക്ക് പോലും "മോക്ഷ" ത്തിന് അവകാശം ഇല്ല. പുതുതായി ഒരു ജീവനെ സൃഷ്ടിക്കുന്നതിനായി പ്രകൃതി സ്ത്രീ ശരീരത്തിൽ വരുത്തിയിട്ടുള്ള അത്ഭുതകരമായ സംവിധാനം ആണെന്ന വസ്തുത മതത്തെ സൃഷ്ടിച്ചിട്ടുള്ളവർ മനസിലാക്കിയിട്ടില്ല. ആർത്തവം ഇല്ലാത്ത സ്ത്രീക്ക് പ്രസവിക്കാൻ ആവില്ല എന്ന കാര്യം മതത്തെ സൃഷ്ടിച്ചവർ മനസിലാക്കിയില്ല. ശബരിമലയിൽ സ്ത്റീ ആണെങ്കിൽ കയറാൻ പാടില്ല; സ്ത്റീയോ പുരുഷനോ എന്ന് തീർച്ച ഇല്ലെങ്കിൽ പ്രവേശിക്കാം. അത് തീരുമാനിക്കുന്നത് "താഴമൺ തന്ത്രി" യാണ്. (ആരാണ് "താഴമൺ തന്ത്രി? എന്താണ് ശബരിമലയിൽ അദ്ദേഹത്തിന്റെ പദവി? അവിടെയാണ് "മനുസ്മൃതിയും" ബ്രാഹ്മണാധിപത്യവും എപ്രകാരം സാമൂഹ്യ ജീവിതത്തെ നിയന്ത്രിക്കുന്നു എന്നത് വ്യക്തമാകുന്നത്.
ഹിന്ദു മതം അനുസരിച്ച് (വ്യാസന്റെ മാതാവ് സത്യവതിയുടെ ജനനം) പുരുഷ ന്റെ ബീജം സ്ത്രീ ശരീരത്തിൽ എത്തുന്നത് ആമാശയത്തിൽ ആണെന്ന് വേദവ്യാസൻ ധരിച്ചു. ഒരു മത്സ്യത്തിന്റെ ആമാശയത്തിൽ എത്തിയാലും അത് മനുഷ്യ ശിശു ആയിക്കൊളളും? അത് കുടത്തിൽ സൂക്ഷിച്ചാലും കുഞ്ഞു ജനിക്കും എന്നും കരുതി. വസിഷ്ഠന്റെ ബീജം കുടത്തിൽ സൂക്ഷിച്ചാണ് നാരദൻ ഉണ്ടാകുന്നത് എന്നാണ് ഒരു കഥ. അങ്ങനെ മഹാഭാരതത്തിലെ മത്സ്യഗന്ധിയും (സത്യവതി) വേദ വ്യാസനും മഹാഭാരതവും ഉണ്ടായി. ബൈബിളിൽ പുരുഷന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെ ഉണ്ടാക്കി.
"കൃഷി" സ്ഥലത്ത് എങ്ങനെ വേണമെങ്കിലും കൃഷി ഇറക്കും? അവളുടെ സമ്മതം ആവശ്യമേയില്ല? (ഖുറാൻ) സ്ത്രീയെ എന്തായിട്ടാണ് കരുതുന്നത് ?
സ്ത്രീയുടെ കാര്യം മതത്തിന്റെ പേരിൽ ആണെങ്കിൽ എന്തും ആരും വിശ്വസിക്കണം എന്നാണ് ചിലർ ശഠിക്കുന്നത്.
മനഃശാസ്ത്രവും ശാസ്ത്രം ആയി തന്നെയാണ് കരുതുന്നത്.
വ്യക്തി ജീവിതത്തിൽ മത വിശ്വാസ്വം പുലർത്തുന്നത് ഒരോ വ്യക്തിയുടെയും സ്വകാര്യം ആണ്. അത് രാഷ്ട്രീയത്തിന്റെയും സ്ത്രീകളോടുള്ള വിവേചനത്തിന്റെയും ഭാഗം ആകാതിരുന്നാൽ മതി. അമ്പലങ്ങളിലും പള്ളികളിലും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും മതത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല. ബൗദ്ധിക നിലവാരത്തിൽ പുരുഷനോടൊപ്പം തന്നെയാണ് സ്ത്രീകളും.
(പാർട്ടി നേതാക്കൾ ശാസ്ത്രീയ വീക്ഷണം ഇല്ലാത്ത ബഡായി കഥകൾക്ക് പ്രചാരം കൊടുക്കുന്നത് ചാതുർവർണ്യ വ്യവസ്ഥ ഉറപ്പിക്കുകയും സംഘ പരിവാർ ശക്തികൾക്ക് ഊർജം പകരുകയാണ് ചെയ്യുക).
(തികച്ചും സാങ്കല്പിക കഥകളിൽ ജനങ്ങളെ ഉറപ്പിച്ച് നിർത്തുകയും രാജ്യത്തിന്റെ സമ്പത്താകെ അഴിമതി - കുംഭ കോണങ്ങൾ വഴി വൻകിട മുതലാളിമാർക്ക് തീറെഴുതുകയും ചെയ്യുമ്പോൾ ശാസ്ത്രീയ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും അത്യാവശ്യ പൗരധർമമാണ്).
//4//
അല്ല. അതിന് മുൻപ് ഒരു കഥയുണ്ട്. ഒരു രാജാവ് (ശാന്തനു) വേട്ടക്ക് പോയി. വനത്തിൽ വച്ച് അദ്ദേഹത്തിന് സ്‌ഖലനം ഉണ്ടായി. അത് വളരെ "ദിവ്യ മുഹൃത്തം" ആയതുകൊണ്ട് അദ്ദേഹം അത് താമരയിലയിൽ ശേഖരിച്ച് ഒരു പരുന്തു വശം കൊട്ടാരത്തിൽ രാജ്ഞിക്കായി കൊടുത്തയച്ചു. മാർഗ്ഗമധ്യേ മറ്റൊരു പരുന്ത് ഭക്ഷണം ആണെന്ന് തെറ്റിദ്ധരിച്ച് തട്ടിയെടുക്കാൻ ശ്രമിക്കുകയും അത് താഴെ ജലത്തിൽ വീഴുകയും ചെയ്തു. അത് ഒരു മൽസ്യം വിഴുങ്ങുകയും മത്സ്യത്തിന്റെ ഉള്ളിൽ ഒരു പെൺകുഞ് ആയി മാറുകയും അത് പിന്നീട് മുക്കുവന്റെ കയ്യിൽ എത്തിച്ചേർന്നു എന്നാണ് വ്യാസൻ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. മഹാ ബുദ്ധിമാൻമാർ ഈ കഥ തന്ത്റത്തിൽ ഒഴിവാക്കും. അതാണ് കെ പ്രകാശം വിവർത്തനം ചെയ്തത് എന്ന് പ്രത്യേകം പറഞ്ഞത്. വ്യാസന്റെ മാതാവ് "ക്ഷത്രിയ രക്തം" ആണെന്ന് വരുത്താൻ ശ്രഷ്ടിച്ച കഥയാണിത്. പക്ഷെ ആരും ആ കഥ മാത്റം കണക്കിലെടുത്തിട്ടില്ല.
//5//
ശുദ്ധ ബഡായി കഥകൾ സത്യമാണെന്ന് വിശ്വസിച്ച് മനുഷ്യരെ മനുഷ്യരായി കാണാതിരിക്കാൻ ശ്രമിക്കുന്നവരാണ് വർഗീയ വാദികൾ. (ചാണകങ്ങൾ). ഇത് എല്ലാ മതങ്ങൾക്കും ബാധകമാണ്. പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒന്ന് മാത്റമാണ് മനുഷ്യർ. സ്ത്രീകളോടുള്ള സമീപനത്തിൽ എല്ലാ മതങ്ങളും തുല്യരാണ്. മാർക്സിസം മാത്രമാണ് മനുഷ്യരെ മനുഷ്യർ ആയി കാണുന്നുള്ളൂ.
"വായു" എന്നാൽ എന്താണ് എന്ന് നമുക്കറിയാം. നാം ശ്വസിക്കുന്ന അന്തരീക്ഷ വായു. അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും നമുക്കറിയാം. ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ (3/4 ഭാഗം), ഹൈഡ്രജൻ എല്ലാം അതിൽ അടങ്ങിയിരിക്കുന്നു. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും രാമായണത്തിൽ പറയുന്ന പോലെയുള്ള "ഹനുമാൻ" ജനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന പാവങ്ങൾ ഈ കാലത്തും ഉണ്ട് എന്നത് കൗതുകകരം തന്നെ അല്ലേ? ഹനുമാനെ ഒരു വാനരൻ ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിലും അതിന് ശ്രീ.ലങ്ക മുതൽ ഹിമാലയം വരെ പറക്കാനും ഒരു ഉപകരണവും ഇല്ലാതെ ഒരു മല തുരന്നു എടുക്കാനും അതുമായി തിരിച്ച് ശ്രീ. ലങ്ക വരെ പറക്കാനും കഴിയും?
//
/////13 05 2020/////

 
 
 
 

2020 മേയ് 9, ശനിയാഴ്‌ച

340. CLIMAX OF RAMAYANA.

340. CLIMAX OF RAMAYANA.

(Study on the base of Dialectical Materialism. As per CONSTITUTION OF INDIA, Art. 51A(h) following scientific temper is fundamental duty of every citizens).
//
Those who believe in Marxism should carry out the duty of conveying to the common people the historical truth that the real history of mankind begins from the Paleolithic Age and that the gods and religions known today came into existence later. Anyone can believe or not in any religion. It is the civil rights and personal liberties of all. But religion should not be brought into politics and harm the normal life of other citizens. Those who believe in Marxism should develop the unity and sense of humanity by taking the task of bringing scientific consciousness among the masses. Riots continue all over the world because those who believe in religions take the position that their religion or God is the only right one. Those religious books contain only the scientific knowledge of the time when any religious book was introduced.
(In democracy all are human beings or citizens ("the people"). All the things (products) we use in our daily life are created by different sections of the society without caste-religion base. There is no caste or religion in the production of "commodities".
//
 
"Indra" is the only god seen in all four Vedas. Brahma (Manusmriti) Sri Rama (Ramayana); Krishna (Mahabharata); None of the gods like Lord Vishnu etc. came into existence through concerned works composed after the Vedas. Only 3600 years are shown for "Threta Yuga" in Manusmriti. Other eras have fewer years than that. There were no figures of lakhs then. We can see the contents of "Don't consult the holy man of "DEVI" ("VELICHAPPAADU"); Don't seek "HOLI MOVEMENT"(MUHRUTHAM);, Do not cast spells etc. in Bible in Genesis also. The fact is that "Hindu culture" do not originate in India, but accompanied with Aryas from Iran--Iraq area.
//
The time when there was no knowledge of how lightning, thunder storms, torrents, earthquakes, various diseases and everything arise also led to the emergence of gods. No matter how much time has changed, the enmity and killings in the name of religions continue to be a threat to humanity.
//
Unless there is a sense of "all are human beings" is developed, the killing of each other between religions will not end. Everyone needs science and scientific knowledge. That is the total achievement of mankind. Before science, there are only human beings.
 //
. "SRI.RAM" not everybody, only for BRAHMINS & KSHATHRIYAS"
(How to deal "CASTE AND RELIGIONS OF INDIA).
...........At the end of RAMAYANA story, Sri. Rama establishing a KINGDOM on the base of FOUR CASTE SYSTEM and BRAHMINS are the top and SHUDRAS became the lowest; and they should have done the duty of servants of other THREE VARNAS OF "VARNASHRAMA". According to the base of four caste system, SHUDRAS are not eligible for "MOKSHA" and when a Shudra, named SHAMPUKA started "THAPAS", for geting Moksha, Sri. Rama cut away the head of Shampuka. (Actually it was done by Agnisharma, (VAATHMEEKI) the author itself as he was a brahmin) and his actual intention was to stress the supremacy of brahmins those who have only right to pray for MOKSHA). As Ramayana was only a story, only the intention of "AUTHOR" will reflect in the story. (Note the birth secret of Hanuman). Hanuman, a close supporter of Sri. Rama was also killed by Rama on the instruction of Viswamithra as Hanuman also not included in the eligible group of Moksha since it was reserved only for Brahmins and Kshathriyas. (See Google). According to Chapter IX, Sloga 32, of Bhagavat Gita; Ladies, Vyshyas and Shudras are not eligible for "MOKSHA" (here, we must understand that "ladies" including Brahmin Ladies while male "Brahmins" were placed at the top of the society). All religions are treating female as degraded than male. The sufferings of "Sita" in "Ramayana"; and "PANCHALI" in Mahabharatha also only a part of ill treatment to ladies in general. Here, we must consider that those who wrote such articles were considered that giving birth to babies was a crime? Why they considered that "female" as only an instrument of "sexual" dealings? Why they treated "mensus" as a crime of female? Only ignorance or cruelty?
...........It was known that the Author of "RAMAYANA" is "Valmiki"; was a "Wild Man" but actually he was a Brahmin; named Agni Sharma (Valmiki was born as Agni Sharma to a Brahmin named Pracheta (also known as Sumali) of Bhrigu gotra). (Google). Actual intention of its author was only to establish the Four caste system (VARNASHRAMA OF MANU IN "MANUSMRUTHI". And also Shudras are not eligible to get knowledge. Then how is it possible a Wildman (Valmiki) could write up a wonderful Sanskrit story like "Ramayana"? And also the author of Ramayana should have the geographical knowledge of India with Sri Lanka and Himalaya as "Hanuman" of Ramayana flew from Lanka to Himalaya and returned with a mountain to Sri Lanka; though he hadn't helped Sri. Rama to get in Lanka for recapturing his wife Sita.
.
. .BJP and RSS is stern in Sri.Rama, because Sri.Rama was introduced by a Brahmana, Agnisharma @ Vatmeeki and Sri. Rama was stern against "Shudra" and he removed the head of "Shambuka" for praying "moksha" and RSS insisting always to say "Jai Sri.Ram; not Sri. Krishna because Krishna was introduced by Vyasa, who was not a Brahmana; but only son of fisherman. It means RSS intending only to highlights the supremacy of brahmins based on four caste system.
.
.........According to Ramayana, Hanuman, a strong supporter of Sri. Ram was the son of "AIR". Actually, we know what is "AIR" which we are breathing. Air, containing with oxygen; hydrogen; carbon dioxide; nitrogen (78.09%) etc. Only fools can believe that AIR can gave birth to anything. And also in Maha Bharatha; Bheema was born also the son of AIR. Why Veda Vyasa declined Brahma, the creater of the world according to Manu, in Manu smruthy? Instead Vyasa erected Vishnu over all other gods. It is too cruel. According to Manu, Brahma came out from a golden egg. Actually Brahma means Brahmana. According to Manu smruthy, Shudras have no right to earn money, because if he earned money (wealth) he will not do slavery duty of other 3 varnas. In future, probably, bjp will show more strictness in these items.
Why MANU ignorant about Sri. Rama or Maha Vishnu? In Manu's smruthy, there is only Brahma.
Maha Vishnu is responsible only to Veda Vyasa?
Brahma also should have more importance according to his range.
Only acute fools can believe "AIR" can gave birth to anything. Unfortunately, at present the basic foundation of Indian politics is vested on such foolish ideas and understandings. And the net result is that the exploitation on working class reached at the top as working hours of labours decided as 12 hours raising from 8 hours which had been established for over one century.
..........Anybody can write stories with any subjects. But if it is dealing with the life of human beings; it can't be taken up a story or comedy. The 4 caste system of India made up only some foolishness with dealing such as born from the face of somebody cannot consider as story or comedy. As it is dealt with the social life, it can be solved only narrating actual facts among common peoples.
........Actual intention of bourgeois and elite groups are only increase the rate of exploitation and they will find out so many plans and tactics to cheat working class by dividing them in so many ways and one tactics is organising them on the base of caste or religion. Actually we cannot find the word "Hindu" anywhere in Indian Purana, only establishing the supremacy of Brahmins. But a large number of employees and workers gathered in the caste and religion based trade unions, and a huge quantity is gathered in the name of bms. It is only possible to save them from the exploitation of bourgeois and elite groups, they must be united for a target of exploiktation free social system; a SOCIALIST INDIA.
(If Party leaders narrating story of Ramayana, without actual intention of the author, that will only strengthening in 4 caste system, and certainly it will only help BJP)
//
 
("Science" is what can be proven repeatedly. Baseless stories cannot be treated as "SCIENCE". Only utter fools can believe such stories as Lord Ganesha was born when Parvati blew the clay, it immediately fought with Shiva, Shiva cut off the head of Ganesha, and head of an elephant placed there, and Hanuman and Bhima born from the air which contains Nitrogen, hydrogen, oxygen, carbon dioxide, etc. Mother of Vyasa, Sathyvathi born from a fish, "Karna" was born from the mighty "SUN" etc. can be placed only in stories.
//
........09 05 2020......

////////////////////
.
344. WHY ALL RELIGIONS ARE SEEING LADIES AS 2ND GRADE?
(Study on the basis of Dialectical Materialism)
.........Even though according to the Constitution of India there are equality in male and female; the society is going on according to the concept of religious attitude only. While nature is considering only reproduction among living things; there are degradation only in human beings through the writings of religious books. We knew religious books wrote by somebody only through their imagination. We knew the history of humanity is starting from Prehistoric age; and then there were only human beings; not any kind of god or languages were existed. Actually everybody can see that the "nature" doing things in every field really wonderful and in female body; not only in human beings; but also all kind of female bodies created so as to suitable to bear a new baby in it and everything had made there for the creation of a baby. In human being; menstruation is only a symbol of normal functioning of female body enabling her for pregnancy and if it is abnormal means that the body is not suitable for giving birth for new generation. Here, we must consider that those who wrote such articles in religious books were considered that giving birth to babies as crimes? Why they considered that "female" as only an instrument of "sexual" dealings? Why they treated "menstruation" as a crime of female? Only ignorance or cruelty?
......... According to Chapter IX, Sloga 32, of Bhagatvat GITA; Ladies, Vyshyas and Shudras are not eligible for "MOKSHA" (First meaning of the Sloga). But Sri. Ram not admitting this words of Krishna and in RAMAYANA, Sri Ram cut away the head of SHAMPUKA, only for praying for MOKSHA and BJP admitting only Ram and BJP insisting always to say "BOLO, JAI SREE RAMA" forcibly.) (here, we must understand that "ladies" including Brahmin Ladies while male "Brahmins" were placed at the top of the society). All religions are treating female as degraded than male. The sufferings of "Sita" in "Ramayana" also only a part of ill treatment to ladies in general. Here, we must consider that those who wrote such articles were considered that giving birth to babies was a crime? Why they considered that "female" as only an instrument of "sexual" dealings? Why they treated "mensus" as a crime of female? Only ignorance or cruelty?
.......As per Bible; ladies are cursed due to persuading to eat an apple which "GOD" declined to eat.
What "MANU" had imagined; became the contents of "Manu's Smruithi".
What Veda Vyasa had imagined became the contents of "Maha bharatha".
What Moses had imagined became the contents of Bible.
What Muhamed had imagined became the contents of "Khuran".
Some religious books considering female beings are just "agricultural farm" and those who farming can decide the method of farming according to their choice meanwhile in another book, female beings holding the curse of god due to eating some fruits which god resisted to eat .
........"Nature" wants only existence of living things by reproduction; male body also planned so as to suitable and supporting to female body. While giving birth to a new baby; nature considered all the risk in it and "she" will be helpless; and male body created some more strength than female body. "He" should protect her even from the attack of other animals; etc. So, not only in human beings, all other "male" things have more strength and even weapon like male "elephant" have tusks.
........But unfortunately, all religions considering that this is a punishment which "GOD" given to ladies. It is a fact religious books of all religions were written by "male" figures and they wrote according to their understandings of their period. And also it is a fact every scripts of each period will reflect the social knowledge of their time. Even though they enjoyed "sex", they showed only utter negligence towards female, while "she" were their partner and companion always. We can presume that those religious scripts wrote in ancient times, they were ignorant about the peculiarities of female body which "nature" provided, and Veda Vyasa wrote his famous work "MAHA BHARATHA" and he himself narrated about his birth as mother;
"SATHYAVATHY", mother of Veda Vyasa were born from the belly of a fish.
Even in the modern society and the scientific growth is in enormous stage; almost everybody seeing female only under the concept of religious attitude.
.@@@@@.
(Dialectical Materialism is SCIENTIFIC APPROACH of social subjects. Anything; which can be scientifically proved will be admitted by Dialectical Materialism. Materials are the base of ideas and ideas will influence material level also. The basic tenets of dialectical materialism are: that everything that exists is material and is derived from matter; that matter is in a process and constant change; and that all matter is interconnected and independent. For example; positive and negative are inevitable parts of electricity. Life of everybody are between birth and death. Every action has an opposite reaction).
. . .

2020 മേയ് 1, വെള്ളിയാഴ്‌ച

339. ഭഗവത് ഗീത--ഒൻപതാം അധ്യായം;

339. ഭഗവത് ഗീത--ഒൻപതാം അധ്യായം;
..........32 മത് ശ്ളോകത്തിൽ പറയുന്നത് "സ്ത്റീകളും വൈശ്യരും ശൂദ്രരും നീച യോനിയിൽ (നീച കുലത്തിൽ) പിറന്നവരാണ് എന്നാണ്. (അവർക്ക് മോക്ഷത്തിന് അവകാശം ഇല്ല; എങ്കിലും അവർ എന്നെ (കൃഷ്ണനെ) ഭജിച്ചാൽ മോക്ഷം ലഭിക്കും.). (ബ്രാഹ്മണനും ക്ഷത്റിയനും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ.) അവിടെ ബ്രാഹ്മണ സ്ത്റീക്ക് പോലും ഇളവില്ല. ഒരേ യോനിയിൽ നിന്നും പുരുഷനായ ബ്രാഹ്മണൻ ജനിച്ചാൽ അത് സുകൃത യോനിയും ബ്രാഹ്മണ സ്ത്റീ ജനിച്ചാൽ നീച യോനി; (പാപ) യോനിയും ആകുന്ന വിചിത്റ സ്ത്റീ ആണ് "ഭഗവത് ഗീത"യിലെ പാവം ബ്രാഹ്മണ സ്ത്റീ.

...........ജീവജാലങ്ങളുടെ നിലനിൽപ്പ് ആണ് പ്രക്രുതി കണക്കി ലെടുത്ത ത്‌. എന്നാൽ എല്ലാ മതങ്ങളും സ്‌ത്രീകളെ നികൃഷ്ടമായി കാണുകയാണ്.
"ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത. ഇത് കൂടുതൽ ബോധ്യപ്പെടാൻ അടുത്ത ശ്ളോകം (33) കൂടി വായിക്കണം. (അവിടെ പറയുന്നത് മോക്ഷത്തിന് അവകാശമുള്ള അർജുനൻ മരിച്ചാൽ വീരസ്വർഗം തന്നെ ലഭിക്കും. എന്നാണ്. ജയിച്ചാൽ രാജ്യാവകാശം; മരിച്ചാൽ വീര സ്വർഗം തന്നെ ലഭിക്കും.) (അതുകൊണ്ട് യുദ്ധം ചെയ്യാൻ മടിക്കേണ്ടതില്ല).
"മുന്ജന്മ പാപ"വും മറ്റും ആരാണ് തീരുമാനിക്കുക?
വാക്കുകൾ അല്ല, അതിലെ ആശയങ്ങൾ ആണ് സ്വീകരിക്കേണ്ടത്.
ശാസ്ത്ര ബോധവും എല്ലാവരും മനുഷ്യരാണ് എന്ന ചിന്താഗതി യുമാണ് ഇൗ കാലത്ത് എല്ലാവർക്കും ഉണ്ടാകേണ്ടത്. ആരും പിന്തിരിപ്പന്മാർ ആകരുത്.
രാമായണത്തിൽ തപസ് അനുഷ്ഠിക്കുന്ന ശൂദ്രന്റെ കഴുത്തു് വെട്ടുകയാണ് ശ്രീരാമൻ എന്ന് കൂടി മനസിലാക്കണം. കാലഹരണപ്പെട്ട അറുപിന്തിരിപ്പൻ ചാതുർവർണ്യ വ്യവസ്ഥ പുനഃ സ്ഥാപിക്കാൻ കൂട്ട് നിൽക്കുകയാണ് എന്ന വസ്തുത. അതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് - "കാര്യം കാണാൻ "ഹിന്ദു"; അതുകഴിഞ്ഞാൽ "ജന്തു" എന്ന്.
ഒരു "ഹിന്ദു" കുപ്പായം ഇടുവിച്ചാൾ ചൂഷക വർഗ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നത് ഇൻഡ്യൻ ബൂർഷ്വാസി സമർത്ഥമായി ഉപയോഗിക്കുന്നു.
(2)
ഹിന്ദു മതം അല്. സംസ്കാരം ആണത്റെ. അതായത് ശവസംസ്കാരം? അതിന്റെ അടിസ്ഥാനം മനുസ്മൃതി അടിസ്ഥാനമായ ബ്രഹ്മണാധിപത്യം ആണ്. അത് പ്രകാരം എല്ലാ സമ്പത്തും ബ്രാഹ്മണരുടേത് ആണ്. ശൂദ്രന് ധനം സമ്പാദിക്കാൻ അവകാശം ഇല്ല. അഥവാ സമ്പാദിച്ചാലും ബ്രാഹ്മണന് എടുക്കാം. ധനം സമ്പാദിച്ചാൽ അയാൾ ദാസ്യവേല വേല ചെയ്യില്ല. അതാണ് കാരണം. സ്ത്രീകളെ അപ്പാടെ നികൃഷ്ടമായി കാണുകയാണ് മനുസ്മൃതിയിൽ. മനുഷ്യത്വം കണി കാണാത്ത ഒരു സംസ്കാരം.? ശൂദ്രൻ മറ്റു മൂന്നു വർണങ്ങളുടെയും ദാസ്യ വൃത്തി ചെയ്യണം? അതിനും താഴെ ഉളളവർ വെറും ചണ്ടാളർ മാത്രം? മനുഷ്യർ ആയി ആരും ഇല്ലാത്ത ഒരു മതം. എല്ലാ മതങ്ങളും ദൈവങ്ങളും അങ്ങനെ തന്നെ. അതാണ് ഡോ . അംബേദ്ക്കർ 1927 തന്നെ അത് കത്തിച്ചത്. പക്ഷെ ഇപ്പോഴും ഇന്ത്യയിൽ ബ്രാഹ്മണാധിപത്യം തുടരുകയാണ്.
(ഒരു "ഹിന്ദു" കുപ്പായം ഇടുവിച്ചാൾ ചൂഷക വർഗ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നത് ഇൻഡ്യൻ ബൂർഷ്വാസി സമർത്ഥമായി ഉപയോഗിക്കുന്നു).
(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ സി നാരായണന്റെ മഹാഭാരതത്തെ കുറിച്ചുള്ള ലേഖനങ്ങൾ കാണുക.)
-2-
ബ്രഹ്‌മാവിനോട് കാണിച്ച ക്രൂരത...
.........."മനുസ്മൃതി"യിൽ  മനു ഗംഭീരമായി അവതരിപ്പിച്ച  "ബ്രഹ്‌മാവ്‌  എന്ന ലോക സൃഷ്ടാവിനോട്  വേദവ്യാസൻ കാണിച്ചത്  ക്രൂരത തന്നെയാണ്.  മനു വിന്റെ  ബ്രാഹ്മണ പ്രേമവും ക്ഷത്രിയന്റെ  വീരതയും  ശൂദ്രനോടുള്ള ക്രൂരതയും  സ്ത്രീകളോടുള്ള അവഗണന യും  എല്ലാം അംഗീകരിച്ച വേദവ്യാസൻ ബ്രഹ്‌മാവിനെ മാത്റം അവഗണിച്ചു.  അതിനു പകരം ശ്രീ.കൃഷ്ണൻ എന്ന പുതിയ ദൈവത്തെ സൃഷ്ടിച്ചു. കൃഷ്ണനെ വാനോളം പുകഴ്ത്തി. ഭഗവത് ഗീതയിലും പിന്നീട്  ഭാഗവതത്തിലും കൃഷ്ണനെയും പിന്നീട് കൃഷ്ണൻ മഹാ വിഷ്ണു ആയി മാറുകയും ചെയ്തു.  ശിവ പുരാണത്തിലും ബ്ര്ഹമാവിനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. മഹാ വിഷ്ണുവും ബ്രഹ്‌മാവും പരസ്പരം "ഉണ്ണീ  വാ; വാ" എന്നാണ്  സംബോധന ചെയ്യുന്നത്. ഈ കാര്യത്തിൽ  പണ്ഡിതരായ വ്യക്തികളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.  ഹിന്ദു പുരാണങ്ങൾ അനുസരിച്ച്  മഹാ വിഷ്ണുവിന്റെ സ്ഥാനം ബ്ര്ഹമാവിന് അല്ലേ ഉണ്ടാകേണ്ടിയിരുന്നത്? 
.............ദൈവങ്ങളോട് സത്യത്തിൽ ഒരു ശത്രുതയും ഇല്ലത്ത  ഒരു ഇന്ത്യൻ പൗരന്റെ സംശയം മാറ്റുന്നതിന് എല്ലാ നല്ലവരുടെയും സഹായം പ്രതീക്ഷിക്കുന്നു.  അത് പോലെ തന്നെ ദൈവങ്ങൾ തന്നെ പരസ്പരം അവഗണിക്കുന്നതും ഒരു നിരീക്ഷകൻ എന്ന നിലയിൽ  ഗൗരവത്തോടെ കാണുകയാണ്. 

............"ലക്ഷമീദേവി" തന്നെ വിഷയത്തിൽ ഇടപെടുമെന്ന്  പ്രതീക്ഷിക്കുന്നു.