2020 മേയ് 13, ബുധനാഴ്‌ച

341. രാമായണത്തിന്റെ പര്യവസാനം... (ഭൗതിക വാദം)

   341. രാമായണത്തിന്റെ പര്യവസാനം...
//
എല്ലാവരും മനുഷ്യരാണ് എന്ന ചിന്താഗതി വളർന്നു വരാതെ ഭൂമിയിൽ മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകില്ല. ശാസ്ത്ര അറിവുകൾ എല്ലാവർക്കും ആവശ്യമാണ്. അതാകട്ടെ മാനവരാശിയുടെ ആകെ നേട്ടങ്ങളുമാണ്. ശാസ്ത്രത്തിന് മുൻപിൽ എല്ലാവരും മനുഷ്യർ മാത്രം.
//
(ഭൗതിക വാദത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വസ്തുതകൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നല്ലാതെ വർഗീയ ഭീകരതയെ നേരിടാനാവില്ല. ഭൗതിക വാദത്തിന്റെ ലക്ഷ്യം അതാണ്). "ഭാവന" യിൽ എന്തുമാകാം. പക്ഷെ ചൂഷക വർഗങ്ങൾ ഏറ്റവും മാരകമായ "ആയുധം" ആയി ഉപയോഗിക്കുന്നത് "ദൈവ " ങ്ങ ളെയാണ്. ആവർത്തിച്ച് തെളിയിക്കാൻ കഴിയുന്നതിനെയാണ് "ശാസ്ത്രം" ആയി കണക്കാക്കുക. ഉടായിപ്പ് കഥകൾ ശാസ്ത്രം ആവില്ല. കളിമണ്ണ് കുഴച്ച് പാർവതി ഊതിയപ്പോൾ ഗണപതി ഉണ്ടായി, അത് ഉടനെ ശിവനുമായി യുദ്ധം ചെയ്തു, ശിവൻ ഗണപതിയുടെ തല വെട്ടി വീഴ്ത്തി, ആനതല വച്ചു. (അത് പ്ളാസ്റ്റിക് സർജറി ആണെന്നാണ് പറയുക). വായുവിൽ നിന്നും ഹനുമാനും ഭീമനും ഉണ്ടായി എന്നോക്കെ പറയുന്നതാണ് ഉടായിപ്പ് കഥകൾ. രാമായണത്തിൽ പുഷ്പകവിമാനത്തിൽ പോയപ്പോൾ ജടായുവിനെ വീട്ടിവീഴ്ത്തി എന്ന് പറയുമ്പോൾ "വിമാനം" എന്താണ് എന്നാണ് മനസിലാക്കേണ്ടത്?
ഇതൊക്കെ സത്യമാണെന്ന് ഏത് വർഗീയ വാദിയും വിശ്വസിക്കും. അതിനുള്ള ചിന്താ ശേഷി മാത്രമേ അവർക്കുള്ളു. പക്ഷെ മറ്റുള്ളവർ വിശ്വസിക്കണം എന്ന് അവർ വാശി പിടിക്കരുത്. വ്യക്തിജീവിതത്തിൽ ആർക്കും ഏത് ദൈവത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ജനാധിപത്യ വ്യവസ്ഥയിൽ രാജ്യം "ദൈവങ്ങളുടെ" പേരിൽ രാഷ്ട്രീയ ആയുധമായി ജനങ്ങളുടെ മേൽ ഉപയോഗിക്കുന്നത് കലാപ കാരണമാകും. വർഗീയവാദികൾ ദൈവങ്ങളെ രാഷ്ട്രീയ ആയുധം ആക്കുന്നതിനെ മാത്രമേ മാർക്സിസത്തിന്റെ കാഴ്ചപ്പാടിൽ ഒഴിവാക്കേണ്ടതായുള്ളു.
//
നാല് വേദങ്ങളിലും കാണുന്ന ദൈവം "ഇന്ദ്രൻ" മാത്രമാണ്. ബ്രഹ്‌മാവ്‌ (മനുസ്മൃതി) ശ്രീ.രാമൻ (രാമായണം); കൃഷ്ണൻ (മഹാഭാരതം); മഹാവിഷ്ണു തുടങ്ങിയ ദൈവങ്ങളൊന്നും വേദങ്ങൾക്ക് ശേഷം രചിച്ചിട്ടുള്ള ഒരോ കൃതികളിലൂടെയും ഉണ്ടായിട്ടുള്ളവരാണ്. മനുസ്മൃതിയിൽ "ത്രേതായുഗം" ത്തിന് കാണിച്ചിരിക്കുന്നത് 3600 വർഷം മാത്രമാണ്. മറ്റു യുഗങ്ങൾക്ക് അതിന് താഴെമാത്രം വർഷങ്ങൾ. ലക്ഷങ്ങളുടെ കണക്കുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ബൈബിൾ ഉത്പ്പതിയിൽ ന്യായപ്രമാണങ്ങളിൽ കാണുന്ന കാര്യമാണ് വെളിച്ചപ്പാടിനെ കാണരുത്; മുഹൃതം നോക്കരുത്; മന്ത്രവാദം ചെയ്യരുത് തുടങ്ങിയവ. നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉത്ഭവം ഇന്ത്യ അല്ല എന്നതാണ്‌ വസ്തുത.
//
(ഇന്ത്യൻ ഭരണ ഘടന 51 (എ )(എച് ) വകുപ്പ് പ്രകാരം ശാസ്ത്രീയ മനോഭാവം; അന്യൂഷണ--പരിഷ്‌കരണ രീതിയും സ്വീകരിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ്).
..........രാമായണത്തിന്റെ അവസാനം ശ്രീ രാമൻ ബ്രാഹ്മണാ ധിപത്യത്തിലുള്ള (ചാതുർ വർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള) രാമ രാജ്യം സ്ഥാപിക്കുകയാണ്. അവിടെ മോക്ഷത്തിന് അവകാശം ഇല്ലാത്ത ശംപൂകൻ എന്ന ശൂദ്രൻ മോക്ഷത്തിനായി തപസു ചെയ്യുകയും ശ്രീ രാമൻ ശംപൂകന്റെ ശിരസ് ഛേദിക്കുകയും ആണ്. ("രാമായണം" ഭാവനാ സൃഷ്ടി മാത്രമായ ഒരു കഥയായിരിക്കെ യഥാർത്ഥത്തിൽ ആ കൃത്യം നിർവഹിക്കുന്നത് രാമായണ കർത്താവായ അഗ്നിശർമ (വാത്മീകി) എന്ന ബ്രാഹ്മണൻ മാത്റമാണ്. "രാമായണം" ഒരു കഥയാണോ എന്ന് സംശയം ഉണ്ടെങ്കിൽ ഒരു കഥാ പാത്റം ആയ ഹനുമാന്റെ ജന്മ രഹസ്യം കൂടി അറിയണം. ഹനുമാൻ "വായുപുത്റൻ" ആണ്. നാം ശ്വസിക്കുന്ന അന്തരീക്ഷ വായുവിൽ 78 വശതമാനം നൈട്രജൻ ആണ്. ബാക്കി കാർബൺ ഡയോക്സൈഡ്; ഓക്സിജൻ; ഹൈഡ്രജൻ തുടങ്ങിയവയും. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും (മാതാപിതാക്കൾ ഇല്ലാതെ) "ഹനുമാൻ" ജനിച്ചു എന്ന് കഥയിൽ മാത്റമേ അവതരിപ്പിക്കാൻ ആവുകയുള്ളൂ). മോക്ഷത്തിന് അവകാശം ഇല്ലാത്ത ഹനുമാനെയും അവസാനം ഗുരുവായ വിശ്വാമിത്രന്റെ നിർദ്ദേശാനുസരണം ശ്രീ രാമൻ വധിക്കുകയാണ്. രാമായണത്തിന്റെ യഥാർഥ ഉദ്ദേശം തന്നെ ചാതുർവർണ്യ വ്യവസ്ഥയ്ക്ക് ഊന്നൽ കൊടുക്കുകയാണ്. രാമായണം രചിച്ച വാത്മീകി എന്നത് അഗ്നി ശർമ്മ എന്ന ബ്രാഹ്മണന്റെ തൂലിക നാമം ആണ്. (GOOGLE) ശൂദ്രന് പോലും അക്ഷരം പഠിക്കാൻ അവസരം ഇല്ലാത്ത കാലത്ത് ഒരു കാട്ടാളന് സംസ്കൃതത്തിൽ അപാര പാണ്ഡ്യത്യം ഉണ്ടാവുക അസ്സാദ്ധ്യം ആണ്. ഇന്ത്യയുടേയും ശ്രീ ലങ്കയുടെയും ഭൂമി ശാസ്ത്ര അറിവില്ലാത്ത ഒരാൾക്ക് രാമായണം പോലെ ഒരു കൃതി രചിക്കാൻ ആവില്ല. "മനുസ്മൃതി"യിൽ തുടങ്ങുന്ന "ചാതുർവർണ്യ" വ്യവസ്ഥ സ്ഥാപിച്ചെടുക്കുകയാണ് "രാമായണം" കൃതിയിലൂടെ "വാത്മീകി" എന്ന തൂലിക നാമം സ്വീകരിച്ച "അഗ്നി ശർമ്മ എന്നയാളിന്റെയും ഉദ്ദേശം. "മനുസ്മൃതി" അനുസരിച്ചു് ബ്രാഹ്മണർ; ക്ഷതിയർ; വൈശ്യർ എന്നീ മൂന്നു വിഭാഗങ്ങളുടേയും ദാസ്യവൃത്തിയാണ് ശൂദ്രർ ചെയ്യേണ്ടത്. അവർക്ക് ധനം സമ്പാദിക്കാൻ അവകാശം ഇല്ല; സമ്പാദിച്ചാൽ അവർ ദാസ്യജോലി ചെയ്യില്ല. അങ്ങനെ സമ്പാദിച്ചാൽ അത് ബ്രാഹ്മണാർക്ക് എടുക്കാം. (മനുസ്മൃതി; ഏഴാം അദ്ധ്യായം).
...........(ഇവയൊക്കെയാണ് "ഹിന്ദു രാഷ്ട്റം" സ്ഥാപിക്കാൻ ശ്റമിക്കുന്ന "ബിജെപി" എന്ന വർഗീയ രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ. "മനുഷ്യൻ" എന്ന ഒരു വിഭാഗമേ ഇല്ലാത്ത ഒരു പാർട്ടി. "മനുഷ്യത്വം" എന്നതവിടെ ഉണ്ടാവുകയില്ല എന്നത് പ്റത്യേകം പറയേണ്ടതില്ലല്ലോ).
........."വായു" എന്നാൽ എന്താണ് എന്ന് നമുക്കറിയാം. നാം ശ്വസിക്കുന്ന അന്തരീക്ഷ വായു. അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും നമുക്കറിയാം. ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ (3/4 ഭാഗം), ഹൈഡ്രജൻ എല്ലാം അതിൽ അടങ്ങിയിരിക്കുന്നു. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും രാമായണത്തിൽ പറയുന്ന പോലെയുള്ള "ഹനുമാൻ" ജനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന പാവങ്ങൾ ഈ കാലത്തും ഉണ്ട് എന്നത് കൗതുകകരം തന്നെ അല്ലേ? ഹനുമാനെ ഒരു വാനരൻ ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിലും അതിന് ശ്രീ.ലങ്ക മുതൽ ഹിമാലയം വരെ പറക്കാനും ഒരു ഉപകരണവും ഇല്ലാതെ ഒരു മല തുരന്നു എടുക്കാനും അതുമായി തിരിച്ച് ശ്രീ. ലങ്ക വരെ പറക്കാനും കഴിയും? എന്നാലോ അതിന് ശ്രീ.രാമനെ ലങ്കയിലേക്ക് എത്തിക്കാൻ തോന്നിയതുമില്ല.
..........തീർന്നില്ല. അതേ വായുവിന്റെ മകനായി മഹാഭാരതത്തിൽ ഭീമസേനൻ എന്നൊരു മകൻ കൂടി ജനിക്കുന്നുമുണ്ട്. എന്നിട്ടും "വേദവ്യാസൻ" മഹാഭാരതത്തിൽ ശ്രീ. രാമന് ഒരു അവസരവും കൊടുത്തതുമില്ല. (വേദവ്യാസന്റെ മാതാവ് സത്യവതി പിതാവ് പരാശ്ര മഹര്ഷിയും ആണ്. മത്സ്യത്തിൽ നിന്നും ഒരു മനുഷ്യ സ്ത്റീ (സത്യവതി) പിറക്കുമെന്ന് വിശ്വസിക്കണം?)
//
"രാമായണ" ത്തിൽ "പുഷ്പക വിമാനം" യഥാർത്ഥത്തിൽ രാവണന്റെയാണ്. രാവണന്റെ രാജ്യം ലങ്കയാണ്‌. അത് രാമായണത്തിലും രാമന്റെ ആകുന്നില്ല. എന്നാൽ സംഘപരിവാർ അവകാശപ്പെടുന്നത് ഇന്ത്യയുടെ പൗരാണിക നേട്ടങ്ങളുടെ ഭാഗമായിട്ടാണ്. "പുഷ്പക വിമാനത്തിൽ" സീതയുമായി യാത്രചെയ്യുമ്പോഴാണ് "ജഡായു" വിനെ വെട്ടി വീഴ്ത്തുന്നത്. ഹെലികോപ്റ്ററിൽ ആണെങ്കിൽ പോലും ആരെയും വെട്ടി വീഴ്ത്താൻ ആവില്ല. പൂർണമായും ഭാവനാസൃഷ്ടി മാത്രമായ "രാമായണം" കഥയെ സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ജനങ്ങളുടെ ദയനീയമായ ചിന്താശേഷിയാണ് സംഘപരിവാർ രാഷ്ട്രീയ അടിത്തറയും ആത്മീയ ചൂഷണത്തിന്റെ ചാലക ശക്തിയും ആക്കുന്നത്. അതുവഴിയാണ് ഒരു രാജ്യത്തിന്റെ സമ്പത്താകെ കോർപ്പറേറ്റുകൾക്ക് അടിയറവച്ച് കൊള്ളമുതൽ ഉപയോഗിച്ച് ജനാധിപത്യം പണത്തിന്റെ ആധിപത്യം ആക്കിമാറ്റി ജനജീവിതം ദുരിതപൂർണമാക്കുന്നത്.
//
 ആർക്കും എന്തും വിശ്വസിക്കാം. തീർച്ചയായും അത് അവരുടെ മൗലികാവകാശം ആണ്. അങ്ങനെ എന്തും വിശ്വസിക്കുന്നവരെയാണ് സങ്കികൾ അല്ലെങ്കിൽ ചാണകം എന്ന് പറയുക. ദശാവതരങ്ങൾ എന്ന് പറയുന്നത് ഉടായിപ്പ് "കഥകൾ" ആണ്. ശ്രീരാമൻ എന്ന ദൈവം രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ്. രാമായണ കർത്താവായ അഗ്നിശർമ (വാത്മീകി) എന്ന ബ്രാഹ്മണൻ എന്ന കൃതി രചിക്കുന്നത് ചാതുർവർണ്യ വ്യവസ്ഥ ഉറപ്പിക്കുന്നതിനാണ്. "രാമായണം" ഒരു കഥയാണോ എന്ന് സംശയം ഉണ്ടെങ്കിൽ ഒരു കഥാപാത്റം ആയ ഹനുമാന്റെ ജന്മ രഹസ്യം കൂടി അറിയണം. ഹനുമാൻ "വായുപുത്റൻ" ആണ്. നാം ശ്വസിക്കുന്ന അന്തരീക്ഷ വായുവിൽ 78 വശതമാനം നൈട്രജൻ ആണ്. ബാക്കി കാർബൺ ഡയോക്സൈഡ്; ഓക്സിജൻ; ഹൈഡ്രജൻ തുടങ്ങിയവയും. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും (മാതാപിതാക്കൾ ഇല്ലാതെ) "ഹനുമാൻ" ജനിച്ചു എന്ന് കഥയിൽ മാത്റമേ അവതരിപ്പിക്കാൻ ആവുകയുള്ളൂ). രാമായണത്തിന്റെ അവസാനം ശ്രീ രാമൻ ബ്രാഹ്മണാധിപത്യത്തിലുള്ള (ചാതുർ വർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള) രാമ രാജ്യം സ്ഥാപിക്കുകയാണ്. അവിടെ മോക്ഷത്തിന് അവകാശം ഇല്ലാത്ത ശംപൂകൻ എന്ന ശൂദ്രൻ മോക്ഷത്തിനായി തപസു ചെയ്യുകയും ശ്രീ രാമൻ ശംപൂകന്റെ ശിരസ് ഛേദിക്കുകയും ആണ്.  രാമായണം രചിച്ച വാത്മീകി എന്നത് അഗ്നി ശർമ്മ എന്ന ബ്രാഹ്മണന്റെ തൂലിക നാമം ആണ്. (GOOGLE) ശൂദ്രന് പോലും അക്ഷരം പഠിക്കാൻ അവസരം ഇല്ലാത്ത കാലത്ത് ഒരു കാട്ടാളന് സംസ്കൃതത്തിൽ അപാര പാണ്ഡ്യത്യം ഉണ്ടാവുക അസ്സാദ്ധ്യം ആണ്. ഇന്ത്യയുടേയും ശ്രീ ലങ്കയുടെയും ഭൂമി ശാസ്ത്ര അറിവില്ലാത്ത ഒരാൾക്ക് രാമായണം പോലെ ഒരു കൃതി രചിക്കാൻ ആവില്ല. ശ്രി.കൃഷ്ണൻ എന്നത് മഹാഭാരതത്തിലെ ഒരുകഥാപാത്രം ആണ്. തീർച്ചയായും വ്യാസൻ ഒരു അത്ഭുത പ്രതിഭ തന്നെ ആയിരുന്നു. പക്ഷെ വ്യാസൻ ഇല്ലെങ്കിൽ മഹാഭാരതം എന്ന കൃതിയും ശ്രീ.കൃഷ്ണൻ എന്ന ദൈവവും ഉണ്ടാകുമായിരുന്നില്ല. "മഹാവിഷ്ണു" എന്ന ദൈവത്തെപോലും സംഘ പരിവാർ അംഗീകരിക്കുന്നില്ല. എവിടെയും അവർ പറയുക "ജയ് ശ്രീ റാം" എന്നാണ്. കാരണം ശ്രീ രാമൻ മാത്രമാണ് മോക്ഷത്തിന് അവകാശം ഇല്ലാത്ത ശംപൂകൻ എന്ന ശൂദ്രൻ മോക്ഷത്തിനായി തപസു ചെയ്യുകയും ശ്രീ രാമൻ ശംപൂകന്റെ ശിരസ് ഛേദിക്കുകയാണ്. ////  മാർക്സിസം സാമൂഹ്യ ശാസ്ത്രം ആണ്. ആവർത്തിച്ച് തെളിയിക്കാൻ പറ്റുന്നതിനെയാണ് ശാസ്ത്രം എന്ന് പറയുക. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ 1950 കാലം മുതൽ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്ന അഭിപ്രായക്കാരനല്ല ഞാൻ. ഇന്ത്യൻ മുതലാളിത്തം വളരണം എന്നതാണ് 1950 കാലം മുതൽ അംഗീകരിച്ചിട്ടുള്ള നിലപാട്. അത് മാർക്സിസമല്ല.
//
ബ്രാഹ്മണന്റെ "മഹത്വം" ഉയർത്തി കാണിക്കുന്നതിൽ ഒരു പിശുക്കും വ്യാസനും ഇല്ല. ശൂദ്രനും സ്ത്രീയും വേദവ്യാസനും ദാസ്യ വേലക്കാർ തന്നെ. (ഭഗവത് ഗീത; ഒൻപതാം അധ്യായത്തിലെ 32 മത്തെ ശ്ലോഗം അനുസരിച്ച് ബ്രാഹ്മണ സ്ത്രീകൾക്ക് പോലും "മോക്ഷ" ത്തിന് അവകാശം ഇല്ല).
ഭൗതിക വാദി ആവുക എന്നാൽ ശാസ്ത്രീയ വാദി ആവുക എന്നാണ് അർഥം. എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ സമീപനം ഉണ്ടാകണം. അതിന് നേരെ വിപരീതം ആണ് ആത്മീയ വാദി ആവുക എന്നത്. അതിന് അർഥം ശാസ്ത്ര നിഷേധി എന്ന് തന്നെയാണ്.
..............2...............
ഭൗതിക വാദി ആവുക എന്നാൽ ......
//
ഏത് മതത്തിലും ആർക്കും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അത് എല്ലാവരുടെയും പൗരാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ആണ്. എന്നാൽ മതം രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തി മറ്റ് പൗരന്മാരുടെ സാധാരണ ജീവിതത്തിന് ഹാനികരമാകരുത്. മാർക്സിസത്തിൽ വിശ്വസിക്കുന്നവർ ജനങ്ങളിൽ ശാസ്ത്ര ബോധം എത്തിക്കുക എന്ന ചുമതല ഏറ്റെടുത്ത് കൊണ്ടല്ലാതെ മാനവരാശിയുടെ ഐക്യവും മനുഷ്യത്വവും വളർത്തിക്കൊണ്ടുവരാൻ ആവില്ല. പ്രാചീനശിലായുഗം മുതലാണ് മാനവരാശിയുടെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് എന്നതും പിന്നീടാണ് ഇന്ന് അറിയപ്പെടുന്ന ദൈവങ്ങളും മതങ്ങളും ഉണ്ടായിട്ടുള്ളത് എന്ന ചരിത്രസത്യം സാധാരണ ജനങ്ങളിൽ എത്തിക്കുക എന്ന കടമയും മാർക്സിസത്തിൽ വിശ്വസിക്കുന്നവർ
നിർവഹിക്കണം. മതങ്ങളിൽ വിശ്വസിക്കുന്നവർ തങ്ങളുടെ മതം അല്ലെങ്കിൽ ദൈവം മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കുന്നതിനാലാണ് ലോകത്തിലാകെ കലാപങ്ങൾ തുടർ കഥകൾ ആകുന്നത്. ഏത് മത ഗ്രന്ഥവും രചിക്കപ്പെടുന്ന കാലത്തെ ശാസ്ത്ര അറിവ് മാത്രമേ അവയിൽ ഉണ്ടാവുകയുള്ളു.
//
.......ശാസ്ത്രീയ വാദി ആവുക എന്നാണ് അർഥം. എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ സമീപനം ഉണ്ടാകണം. ശാസ്ത്റീയമായി തെളിയിക്കാൻ കഴിയുന്നതിനെ മാത്റമേ വിശ്വസിക്കാവു. പഞ്ചേന്ദ്രിയങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നതിനെ എല്ലാം ശാസ്ത്റം അംഗീകരിക്കുന്നു. അതിന് നേരെ വിപരീതം ആണ് ആത്മീയ വാദി ആവുക എന്നത്. അതിന് അർഥം ശാസ്ത്ര നിഷേധിയാവുക എന്ന് തന്നെയാണ്.
"ആത്മാവ്" എന്ന് സ്ഥാപിക്കുന്നത് യഥാർഥത്തിൽ ബോധമുള്ള (ജീവനുള്ള) ഒരാളുടെ തലച്ചോറിന്റെ ഭാഗമായ "മനസ്" ആണ്. അറിയുന്നതും മനസിലാക്കുന്നതും ആയ വസ്തുതകൾ തലച്ചോറിൽ സൂക്ഷിക്കുന്ന ഭാഗമാണ് "മനസ്". കംപ്യൂട്ടറിന്റെ "ഹാർഡ് ഡിസ്ക്" ആയി "മനസി" നെ കണക്കാക്കാം. ജീവനും ബോധവും ഉള്ള കാലത്തോളം നമ്മുടെ അറിവുകൾ എല്ലാം അവിടെ ഭദ്രമാണ്. കാലങ്ങൾ കൊണ്ട് മറവി സംഭവിക്കും എങ്കിലും മിയ്ക്കവാറും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരാളെ പിന്നീട് ഒരിക്കൽ കാണുമ്പോൾ നാം ഓർമ്മിച്ചെടുക്കുന്നു. മനസിന് അതിന് സെക്കന്റുകൾ പോലും ആവശ്യമില്ല. എന്നാൽ "തലച്ചോറിന്" മാരകമായ മാനസിക രോഗമോ മറവി രോഗമോ (അൽഷിമേഴ്സ്) ബാധിച്ചാലോ മരണം സംഭവിച്ചാലോ "മനസിന്റെ" കാര്യം തകരാറിലാകും. ഒരാൾക്ക് മരണം സംഭവിച്ചാൽ "മനസ്" (ആത്മാവ്") മാത്രമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. (ഭഗവത് ഗീത; അദ്ധ്യായം രണ്ട്). "ഭൗതിക പ്രപഞ്ചം" ആകെ മായയാണ്. എല്ലാ മതങ്ങളുടേയും നിലപാട് ഇത് തന്നെയാണ്. യഥാർത്ഥത്തിൽ ഒരാൾക്ക് മരണം സംഭവിക്കുമ്പോൾ തലച്ചോറും അതിന്റെ ഭാഗമായ മനസ്സും എല്ലാം മരിക്കുകയാണ്. എന്നാൽ "മനസ്" നെയാണ് ആത്മാവ് ആയി ചിത്റീകരിച്ചുകൊണ്ട് മരണാനന്തര ജീവിതത്തിന്റെ മായ പ്റപഞ്ചത്തിൽ മതങ്ങൾ "സ്വർഗ്ഗ ലോകം" കെട്ടിപ്പടുത്തിരിക്കുന്നത്.
തലച്ചോറിന്റെ അളവും ഗുണനിലവാരവും അനുസരിച്ച് ബൗദ്ധിക നിലവാരത്തിലും വ്യത്യാസം ഉണ്ടാകും. തീരെ മോശ പെട്ടവരാണ് ആത്മീയ വാദത്തിന് അടിപ്പെ പെടുന്നവർ. .
എന്താണ് ആത്മീയ ചൂഷണം? യഥാർത്ഥത്തിൽ മരണത്തോടെ അവസാനിക്കുന്ന "മനസ്" നെ "ആത്മാവ്" ആണ് നിത്യവും സത്യവും എന്ന് വിശ്വസിപ്പിച്ച് മതങ്ങൾ നടത്തുന്നതാണ് "ആത്മീയ ചൂഷണം. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ച് പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കി അധികാരവും പണവും ഉണ്ടാക്കുന്നവർക്ക് അറിയാം തങ്ങൾ നടത്തുന്നത് വഞ്ചന തന്നെ ആണെന്ന്. കാരണം ശാസ്ത്റത്തിന്റെ പുരോഗതി അറിയാത്തവരല്ല മതത്തിന്റെ പേരിൽ ജനങ്ങളെ സംഘടിപ്പിക്കുന്നത്.
ആത്മാവ് "സ്വർഗത്തിലേക്ക് " പോകുമെന്നും ഉള്ള നിലപാടാണ് ആത്മീയ വാദത്തിന്റേത്. എല്ലാ മതങ്ങളും അവകാശപ്പെടുന്ന "സ്വർഗം" എന്നത് സത്യത്തിൽ പ്രപഞ്ചത്തിന്റെ അനന്തത മാത്റമാണ്. ആയിരകണക്കിന് കോടി പ്രകാശ വർഷങ്ങൾ വരെ ഇന്ന് പ്രപഞ്ചം എന്താന്നെന്ന് എല്ലാവർക്കും അറിയാം. അവിടെ ഒന്നും മതങ്ങൾ അവകാശപ്പെടുന്ന ഒരു സ്വർഗ്ഗവും ഇല്ല. ഭൂമിയെ എപ്പോഴും കൃത്രിമ ഉപഗ്രഹങ്ങൾ പ്റദക്ഷിണം വച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയിലും പ്രപഞ്ചത്തിലാകെയും ഒരോ സെക്കന്റിലും നടക്കുന്ന ഒരോ ചെറിയ ചലനങ്ങൾ പോലും അതി സൂക്ഷ്മമായി രേഖപ്പെടുത്താൻ കഴിയുന്ന ക്യാമറകൾക്ക് "സ്വർഗം" എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടു പിടിക്കാൻ കഴിയും. എന്നാൽ എല്ലാം അറിഞ്ഞാലും ഒന്നും അറിയാത്ത മട്ടിൽ മതങ്ങൾ ആത്മാവിന്റെ പേരിലുള്ള ചൂഷണം തുടർന്നുകൊണ്ടിരിക്കും.
തലച്ചോറിന്റെ അളവും ഗുണനിലവാരവും അനുസരിച്ച് ബൗദ്ധിക നിലവാരത്തിലും വ്യത്യാസം ഉണ്ടാകും. തീരെ മോശ പെട്ടവരാണ് ആത്മീയ വാദത്തിന് അടിപ്പെ പെടുന്നവർ.
മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലായുഗം മുതലാണ്. അന്നൊന്നും ഇന്നത്തെ മതങ്ങളോ ദൈവങ്ങളോ രാജ്യങ്ങളോ ഭാഷകളോ ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യന്റെ വളർച്ചയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന ജീവിതം വളർന്നപ്പോൾ ഭാഷകളും മതങ്ങളും ദൈവങ്ങളും എല്ലാം ഉണ്ടായി. എന്നാൽ ഒരോ മതങ്ങളുടെയും (ദൈവങ്ങളുടെയും) അവതാരകർ തങ്ങളുടെ മതം അല്ലെങ്കിൽ ദൈവം മാത്രമാണ് സത്യവും യാഥാർഥവും എന്ന് തീരുമാനിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ ശ്രമിച്ചു. അത് ഇപ്പോഴും തുടരുകയാണ്. എല്ലാവരും മനുഷ്യരാണ്; എല്ലാ നേട്ടങ്ങളും മാനവ രാശിയുടേതാണ് എന്ന ബോധപൂർവം ഉള്ള സഹകരണം ആണ് ഉണ്ടാകേണ്ടത്.
..............3..............
(3). ഭൗതികവാദം.
...........ശാസ്ത്ര ബോധം ഉണ്ടാവുക എന്നാൽ എല്ലാം യാന്ത്രികം ആയി കാണുക എന്ന അർഥം ഇല്ല. മതത്തിന്റെ ചൂഷണ സ്വഭാവം ഇല്ലാതാവുക എന്ന് മാത്റം അർഥം കണ്ടാൽ മതി. ഉദാഹരണം ആയി എല്ലാ മതങ്ങളും "ആർത്തവ" ത്തിന്റെ പേരിൽ സ്ത്രീകളെ ഒന്നടങ്കം നികൃഷ്ടം ആയി കാണുകയാണ്. പ്രകൃതി ജീവജാലങ്ങളുടെ നിലനിൽപ്പ് (വംശ വർദ്ധനവ്) മാത്രമാണ് കണക്കിലെടുക്കുന്നത്. പക്ഷെ മരണം പോലും ഉണ്ടാകാവുന്ന പ്രസവം പോലെയുള്ള സാഹചര്യങ്ങളിൽ സ്ത്രീക്ക് ശത്രുക്കളിൽ നിന്നും ഉണ്ടാകാൻ ഇടയുള്ള സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്തം പുരുഷന് പ്രകൃതി നൽകിയിട്ടുണ്ട്. അതാണ് ആണിന് കൂടുതൽ കരുത്ത് നൽകിയത്. ഒരു ശിശു ജനിക്കുന്നതിനുള്ള എല്ലാ ഘടകങ്ങളും സ്ത്രീ ശരീരത്തിലും നൽകി. പരസ്പര പൂരകങ്ങളായിട്ടാണ് പ്രകൃതി സ്ത്രീയയേയും പുരുഷനെയും സൃഷ്ടിച്ചിട്ടുള്ളത്. അതാണ് കൊമ്പൻ ആനക്ക് കൊമ്പ് നൽകിയത്. പ്രകൃതിയിൽ എല്ലാ ജീവജാലങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യരിൽ മാത്രമാണ് പുരുഷൻ സ്ത്രീയുടെ മേൽ ഗുണ്ട സമീപനം കാണിക്കുന്നത്. സാമാന്യ ബുദ്ധി ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നം ആണ് വിഷയം. ഭഗവത് ഗീത; ഒൻപതാം അധ്യായത്തിലെ 32 മത്തെ ശ്ലോഗം അനുസരിച്ച് ബ്രാഹ്മണ സ്ത്രീകൾക്ക് പോലും "മോക്ഷ" ത്തിന് അവകാശം ഇല്ല. പുതുതായി ഒരു ജീവനെ സൃഷ്ടിക്കുന്നതിനായി പ്രകൃതി സ്ത്രീ ശരീരത്തിൽ വരുത്തിയിട്ടുള്ള അത്ഭുതകരമായ സംവിധാനം ആണെന്ന വസ്തുത മതത്തെ സൃഷ്ടിച്ചിട്ടുള്ളവർ മനസിലാക്കിയിട്ടില്ല. ആർത്തവം ഇല്ലാത്ത സ്ത്രീക്ക് പ്രസവിക്കാൻ ആവില്ല എന്ന കാര്യം മതത്തെ സൃഷ്ടിച്ചവർ മനസിലാക്കിയില്ല. ശബരിമലയിൽ സ്ത്റീ ആണെങ്കിൽ കയറാൻ പാടില്ല; സ്ത്റീയോ പുരുഷനോ എന്ന് തീർച്ച ഇല്ലെങ്കിൽ പ്രവേശിക്കാം. അത് തീരുമാനിക്കുന്നത് "താഴമൺ തന്ത്രി" യാണ്. (ആരാണ് "താഴമൺ തന്ത്രി? എന്താണ് ശബരിമലയിൽ അദ്ദേഹത്തിന്റെ പദവി? അവിടെയാണ് "മനുസ്മൃതിയും" ബ്രാഹ്മണാധിപത്യവും എപ്രകാരം സാമൂഹ്യ ജീവിതത്തെ നിയന്ത്രിക്കുന്നു എന്നത് വ്യക്തമാകുന്നത്.
ഹിന്ദു മതം അനുസരിച്ച് (വ്യാസന്റെ മാതാവ് സത്യവതിയുടെ ജനനം) പുരുഷ ന്റെ ബീജം സ്ത്രീ ശരീരത്തിൽ എത്തുന്നത് ആമാശയത്തിൽ ആണെന്ന് വേദവ്യാസൻ ധരിച്ചു. ഒരു മത്സ്യത്തിന്റെ ആമാശയത്തിൽ എത്തിയാലും അത് മനുഷ്യ ശിശു ആയിക്കൊളളും? അത് കുടത്തിൽ സൂക്ഷിച്ചാലും കുഞ്ഞു ജനിക്കും എന്നും കരുതി. വസിഷ്ഠന്റെ ബീജം കുടത്തിൽ സൂക്ഷിച്ചാണ് നാരദൻ ഉണ്ടാകുന്നത് എന്നാണ് ഒരു കഥ. അങ്ങനെ മഹാഭാരതത്തിലെ മത്സ്യഗന്ധിയും (സത്യവതി) വേദ വ്യാസനും മഹാഭാരതവും ഉണ്ടായി. ബൈബിളിൽ പുരുഷന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെ ഉണ്ടാക്കി.
"കൃഷി" സ്ഥലത്ത് എങ്ങനെ വേണമെങ്കിലും കൃഷി ഇറക്കും? അവളുടെ സമ്മതം ആവശ്യമേയില്ല? (ഖുറാൻ) സ്ത്രീയെ എന്തായിട്ടാണ് കരുതുന്നത് ?
സ്ത്രീയുടെ കാര്യം മതത്തിന്റെ പേരിൽ ആണെങ്കിൽ എന്തും ആരും വിശ്വസിക്കണം എന്നാണ് ചിലർ ശഠിക്കുന്നത്.
മനഃശാസ്ത്രവും ശാസ്ത്രം ആയി തന്നെയാണ് കരുതുന്നത്.
വ്യക്തി ജീവിതത്തിൽ മത വിശ്വാസ്വം പുലർത്തുന്നത് ഒരോ വ്യക്തിയുടെയും സ്വകാര്യം ആണ്. അത് രാഷ്ട്രീയത്തിന്റെയും സ്ത്രീകളോടുള്ള വിവേചനത്തിന്റെയും ഭാഗം ആകാതിരുന്നാൽ മതി. അമ്പലങ്ങളിലും പള്ളികളിലും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും മതത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല. ബൗദ്ധിക നിലവാരത്തിൽ പുരുഷനോടൊപ്പം തന്നെയാണ് സ്ത്രീകളും.
(പാർട്ടി നേതാക്കൾ ശാസ്ത്രീയ വീക്ഷണം ഇല്ലാത്ത ബഡായി കഥകൾക്ക് പ്രചാരം കൊടുക്കുന്നത് ചാതുർവർണ്യ വ്യവസ്ഥ ഉറപ്പിക്കുകയും സംഘ പരിവാർ ശക്തികൾക്ക് ഊർജം പകരുകയാണ് ചെയ്യുക).
(തികച്ചും സാങ്കല്പിക കഥകളിൽ ജനങ്ങളെ ഉറപ്പിച്ച് നിർത്തുകയും രാജ്യത്തിന്റെ സമ്പത്താകെ അഴിമതി - കുംഭ കോണങ്ങൾ വഴി വൻകിട മുതലാളിമാർക്ക് തീറെഴുതുകയും ചെയ്യുമ്പോൾ ശാസ്ത്രീയ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും അത്യാവശ്യ പൗരധർമമാണ്).
//4//
അല്ല. അതിന് മുൻപ് ഒരു കഥയുണ്ട്. ഒരു രാജാവ് (ശാന്തനു) വേട്ടക്ക് പോയി. വനത്തിൽ വച്ച് അദ്ദേഹത്തിന് സ്‌ഖലനം ഉണ്ടായി. അത് വളരെ "ദിവ്യ മുഹൃത്തം" ആയതുകൊണ്ട് അദ്ദേഹം അത് താമരയിലയിൽ ശേഖരിച്ച് ഒരു പരുന്തു വശം കൊട്ടാരത്തിൽ രാജ്ഞിക്കായി കൊടുത്തയച്ചു. മാർഗ്ഗമധ്യേ മറ്റൊരു പരുന്ത് ഭക്ഷണം ആണെന്ന് തെറ്റിദ്ധരിച്ച് തട്ടിയെടുക്കാൻ ശ്രമിക്കുകയും അത് താഴെ ജലത്തിൽ വീഴുകയും ചെയ്തു. അത് ഒരു മൽസ്യം വിഴുങ്ങുകയും മത്സ്യത്തിന്റെ ഉള്ളിൽ ഒരു പെൺകുഞ് ആയി മാറുകയും അത് പിന്നീട് മുക്കുവന്റെ കയ്യിൽ എത്തിച്ചേർന്നു എന്നാണ് വ്യാസൻ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. മഹാ ബുദ്ധിമാൻമാർ ഈ കഥ തന്ത്റത്തിൽ ഒഴിവാക്കും. അതാണ് കെ പ്രകാശം വിവർത്തനം ചെയ്തത് എന്ന് പ്രത്യേകം പറഞ്ഞത്. വ്യാസന്റെ മാതാവ് "ക്ഷത്രിയ രക്തം" ആണെന്ന് വരുത്താൻ ശ്രഷ്ടിച്ച കഥയാണിത്. പക്ഷെ ആരും ആ കഥ മാത്റം കണക്കിലെടുത്തിട്ടില്ല.
//5//
ശുദ്ധ ബഡായി കഥകൾ സത്യമാണെന്ന് വിശ്വസിച്ച് മനുഷ്യരെ മനുഷ്യരായി കാണാതിരിക്കാൻ ശ്രമിക്കുന്നവരാണ് വർഗീയ വാദികൾ. (ചാണകങ്ങൾ). ഇത് എല്ലാ മതങ്ങൾക്കും ബാധകമാണ്. പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒന്ന് മാത്റമാണ് മനുഷ്യർ. സ്ത്രീകളോടുള്ള സമീപനത്തിൽ എല്ലാ മതങ്ങളും തുല്യരാണ്. മാർക്സിസം മാത്രമാണ് മനുഷ്യരെ മനുഷ്യർ ആയി കാണുന്നുള്ളൂ.
"വായു" എന്നാൽ എന്താണ് എന്ന് നമുക്കറിയാം. നാം ശ്വസിക്കുന്ന അന്തരീക്ഷ വായു. അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും നമുക്കറിയാം. ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ (3/4 ഭാഗം), ഹൈഡ്രജൻ എല്ലാം അതിൽ അടങ്ങിയിരിക്കുന്നു. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും രാമായണത്തിൽ പറയുന്ന പോലെയുള്ള "ഹനുമാൻ" ജനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന പാവങ്ങൾ ഈ കാലത്തും ഉണ്ട് എന്നത് കൗതുകകരം തന്നെ അല്ലേ? ഹനുമാനെ ഒരു വാനരൻ ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിലും അതിന് ശ്രീ.ലങ്ക മുതൽ ഹിമാലയം വരെ പറക്കാനും ഒരു ഉപകരണവും ഇല്ലാതെ ഒരു മല തുരന്നു എടുക്കാനും അതുമായി തിരിച്ച് ശ്രീ. ലങ്ക വരെ പറക്കാനും കഴിയും?
//
/////13 05 2020/////

 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ