2020 മേയ് 28, വ്യാഴാഴ്‌ച

343. സ്ത്രീകൾക്ക്‌ സമൂഹത്തിൽ തുല്യത

343. സ്ത്രീകൾക്ക്‌ സമൂഹത്തിൽ തുല്യത അംഗീകരിക്കുന്നത് "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം മാത്രം.
/
ഇന്ത്യൻ ഭരണ ഘടന വകുപ്പ് 14, 15, 39(എ) വകുപ്പുകളിൽ എല്ലാം സ്ത്രീകൾക്ക് പുരുഷന്മാരുടെ തുല്യത അംഗീകരിക്കുന്നു എങ്കിലും യഥാർത്ഥത്തിൽ സ്ത്രീ പുരുഷ സമത്വം അഗീകരിക്കുന്നത് മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്രം അംഗീകരിക്കുന്നവർ മാത്രം.
//
"ഭഗവത് ഗീത" ഉൾപ്പെടെ ഒരിടത്തും; ഒരു മതവും പുരുഷന് തുല്യമായി സ്ത്റീയെ അംഗീകരിക്കുന്നില്ല. ഏതൊരു മത ഗ്രന്ഥവും രചിക്കുന്ന കാലത്തുള്ള അറിവുകൾ മാത്റമേ ആ കൃതിയിലും ഉണ്ടാവുകയുള്ളു. മത ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ കാണുന്നവർ മറ്റ് കാര്യങ്ങളിൽ ഒന്നും ആ നിലപാട് സ്വീകരിക്കാൻ ഒരുക്കമല്ല. അല്ലെങ്കിൽ അവർ ആധുനിക കാലത്ത് ഉണ്ടായിട്ടുള്ള വൈദ്യുതി, ഇന്റർനെറ്റ്‌ തുടങ്ങിയ ജീവിത സൗകര്യങ്ങൾ ഒന്നും ഉപയോഗിക്കരുത്. ആധുനിക കാലത്തെ എല്ലാ ജീവിത സൗകര്യങ്ങളും ഉപയോഗിക്കുന്നവർ സ്ത്രീകളുടെ സാമൂഹ്യ പദവിയിൽ മാത്റം തികച്ചും പിന്തിരിപ്പൻ നിലപാടാണ് സ്വീകരിക്കുന്നത്. ശബരി മലയിലും പുരുഷന് തുല്യമായി ദൈവത്തെ ആരാധിക്കുവാൻ സ്ത്റീയെ അംഗീകരിക്കുന്നതിന് പറയുന്ന തടസ്സം മറ്റൊന്നുമല്ല. ശബരിമലയിൽ സ്ത്രീ വിശ്വാസികളെ തടയുന്ന ബിജെപി നിലപാട് മനുസ്മൃതി അനുസരിച്ചുള്ളതാണ്. ശബരിമലയിൽ ആർ.എസ്.എസ്. ഇൻഡ്യൻ ഭരണ ഘടനയേയും സുപ്റീം കോടതിയേയും വിശ്വാസികളായ സ്ത്റീകളേയും വെല്ലു വിളിക്കുന്നു.
//
ശബരിമലയിൽ സ്ത്റിയോ പുരുഷനോ എന്ന് തീർച്ചയില്ലാത്തവർക്ക്‌ കയറാം. അത് തീരുമാനിക്കുന്നത് "താഴമൺതന്ത്റി" യാണ". എന്താണ് അദ്ദേഹത്തിന് അവിടെ കാര്യം? അദ്ദേഹം വിശിഷ്ടനായ "ബ്രാഹ്മണൻ" ആണ്". അവിടെയാണ് "മനുസ്മൃതി" കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനമാകുന്നത്. അബദ്ധജടിലമായ വസ്തുതകൾ മാത്റമാണ് ആ കൃതിയിൽ ഉള്ളത്. എന്നാൽ ഇവിടെ പ്രസക്തമാകുന്നത് ഒരു "സ്ത്റീക്ക് " പ്രസവിക്കാനുള്ള കഴിവിനെയാണ് , ഏറ്റവും നികൃഷ്ടമായി കാണുന്നത് എന്ന വസ്തുതയാണ്. "സ്ത്റി" പ്രസവിച്ചില്ലെങ്കിൽ ഈ പറയുന്ന "താഴമൺ തന്ത്റി" യും ഉണ്ടാകുമായിരുന്നില്ല. ഒരു ശിശുവിനെ സൃഷ്ടിക്കുന്നതിൽ സ്ത്രീ ശരീരത്തിൽ "പ്രകൃതി" (പ്റകൃതിയെ ദൈവമായും കരുതാം; പക്ഷെ ആരുടേയും പ്റാർത്ഥനയോട് പ്രതികരിക്കുന്ന ദൈവമല്ല) ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സംവിധാനത്തിന്റെ ഭാഗമാണ് ആർത്തവം. (അത് ഇല്ലെങ്കിൽ പ്റസവവും ഇല്ല) അതിനെയാണ് എല്ലാ മതങ്ങളും ഏറ്റവും മോശമായി കാണുന്നത്. മറ്റൊന്നാണ് ഒരു ശിശു ജനിച്ചുകഴിഞ്ഞാൽ ഉടനെ കുഞ്ഞിനായി മാതാവിൽ "മുലപ്പാൽ" ഉണ്ടായിക്കഴിയും. യഥാർത്ഥത്തിൽ മത ഗ്രന്ഥങ്ങൾ രചിച്ചവരുടെ വിവരക്കേട് മാത്റമാണ് ജീവജാലങ്ങളുടെ നിലനിൽപ്പിനായി "സ്ത്റീ" ശരീരത്തിൽ പ്റകൃതി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളെ മോശമായി കാണുന്നതിലും സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനും ഇടയാക്കിയിട്ടുള്ളത്. ബൈബിളിൽ പുരുഷന്റെ ഒരു വാരിയെല്ലിൽ നിന്നും സ്ത്റീയെ സൃഷിടിച്ചു എന്നാണ് സ്ഥാപിച്ചിരിക്കുന്നത്.
//
അഫ്‌ഗാനിസ്ഥാനിൽ സ്ത്റീകളെ ഏറ്റവും ക്രൂരമായ രീതിയിലാണ് ഒരു മതം കൈകാര്യം ചെയ്യുന്നത്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്റീശരീരത്തിന്റെ പ്രവർത്തനം മൂലം മാത്റമാണ് എന്ന യാതൊരു പരിഗണനയും അവിടെ നൽകുന്നില്ല. പുരുഷന് തുല്യമായ പരിഗണന സ്ത്റീക്ക് നൽകണം എന്നതിന്റെ അടിസ്ഥാനം ജീവജാലങ്ങളുടെ നിലനില്പിൽ സ്ത്രീയും പുരുഷനും തുല്യ പങ്ക് വഹിക്കുന്നു എന്നതാണ്. "പ്റസവം" എന്ന അത്യന്തം സങ്കീർണമായ സാഹചര്യങ്ങളിൽ "സ്ത്റീ" തികച്ചും നിസ്സഹായ അവസ്ഥയിലാണ്. ഇത് മനുഷ്യരുടെ മാത്റം കാര്യമല്ല. എല്ലാ ജീവജാലങ്ങളുടെയും കാര്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് മാത്റമാണ് പ്രകൃതി കണക്കിലെടു ത്തിട്ടുള്ളത്. അവിടെ സ്ത്രീക്ക് പൂർണമായ സംരക്ഷണം എന്ന ഉത്തരവാദിത്തം പുരുഷന് നൽകി. അതിനാവശ്യമായ ശാരീരിക ശക്തിയും നൽകി. എന്നാൽ മതങ്ങൾ കാണുന്നത് അത് സ്ത്രീകൾക്ക് "ദൈവം" നൽകിയ ശിക്ഷയാണെന്നാണ്. പ്രസവിക്കാൻ ഉള്ള കഴിവ് "ദൈവം" നൽകിയ അനുഗ്രഹമായി കരുതണമെങ്കിൽ മനസ്സിൽ അല്പം നന്മയും സാമാന്യബുദ്ധിയും വേണം. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീകളെ വെടിവച്ച് കൊല്ലുന്ന മതത്തെ, സ്പോർട്സ് താരങ്ങളെ കഴുത്ത് അറുത്തുകൊല്ലുന്ന, പെൺകുട്ടികളെ വിദ്യാഭ്യാസം കൊടുക്കാത്ത; ഗായകരെ അനുവദിക്കാത്ത മതം തീർച്ചയായും മാനവരാശിക്ക് ഗുണകരമാവില്ല.
//
"ബ്രാഹ്മണ" രുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ മാത്റം സൃഷിടിച്ചിട്ടുള്ള അടിസ്ഥാന ഗ്രന്ഥമായ "മനുസ്മൃതിയിൽ" (ഏഴാം അധ്യായം ) സ്ത്രീകളുടെ "പദവി" തീരുമാനിക്കപ്പെട്ടിട്ടുള്ളത്. അത് പ്രകാരം "ഭർത്താവ് " മരിച്ച സ്ത്റീക്ക് വീണ്ടും വിവാഹിതയാകാൻ പാടില്ല. അവൾ ആഹാരം ക്രമീകരിച്ച് ജീവിക്കണം. എന്നാൽ ഭർത്താവ് , ഭാര്യ മരിച്ചതിന്റെ ചടങ്ങുകൾ അവസാനിക്കുന്നതിന് മുൻപ് തന്നെ വീണ്ടും വിവാഹിതനാകണം.
//
ഭഗവത് ഗീത--ഒൻപതാം അധ്യായം; 32 മത് ശ്ളോകത്തിൽ പറയുന്നത് "സ്ത്റീകളും വൈശ്യരും ശൂദ്രരും നീച യോനിയിൽ (നീച കുലത്തിൽ) പിറന്നവരാണ് എന്നാണ്. (അവർക്ക് മോക്ഷത്തിന് അവകാശം ഇല്ല; എങ്കിലും അവർ എന്നെ (കൃഷ്ണനെ) ഭജിച്ചാൽ മോക്ഷം ലഭിക്കും.). (ബ്രാഹ്മണനും ക്ഷത്റിയനും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ.) അവിടെ ബ്രാഹ്മണ സ്ത്റീക്ക് പോലും ഇളവില്ല. ഒരേ യോനിയിൽ നിന്നും പുരുഷനായ ബ്രാഹ്മണൻ ജനിച്ചാൽ അത് സുകൃത യോനിയും ബ്രാഹ്മണ സ്ത്റീ ജനിച്ചാൽ നീച യോനി; (പാപ) യോനിയും ആകുന്ന വിചിത്റ സ്ത്റീ ആണ് "ഭഗവത് ഗീത"യിലെ പാവം ബ്രാഹ്മണ സ്ത്റീ.
//
"ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത. ഇത് കൂടുതൽ ബോധ്യപ്പെടാൻ അടുത്ത ശ്ളോകം (33) കൂടി വായിക്കണം.
(അവിടെ പറയുന്നത് മോക്ഷത്തിന് അവകാശമുള്ള അർജുനൻ മരിച്ചാൽ വീരസ്വർഗം തന്നെ ലഭിക്കും. എന്നാണ്. ജയിച്ചാൽ രാജ്യാവകാശം; മരിച്ചാൽ വീര സ്വർഗം തന്നെ ലഭിക്കും.) (അതുകൊണ്ട് യുദ്ധം ചെയ്യാൻ മടിക്കേണ്ടതില്ല).
//
രാമായണത്തിൽ തപസ് അനുഷ്ഠിക്കുന്ന ശൂദ്രന്റെ കഴുത്തു് വെട്ടുകയാണ് ശ്രീരാമൻ എന്ന് കൂടി മനസിലാക്കണം. കാലഹരണപ്പെട്ട അറുപിന്തിരിപ്പൻ ചാതുർവർണ്യ വ്യവസ്ഥ പുനഃ സ്ഥാപിക്കാൻ കൂട്ട് നിൽക്കുകയാണ് എന്ന വസ്തുത. അതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് - "കാര്യം കാണാൻ "ഹിന്ദു"; അതുകഴിഞ്ഞാൽ "ജന്തു" എന്ന്.
// 0 7 12 2018 //

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
343. വർഗ സമരത്തിന്റെ കാഴ്ചപ്പാടിൽ.
..........ബ്രാഹ്മണാധിപത്യം തകർക്കാതെ ഇന്ത്യയിൽ വർഗ സമരം മുന്നോട്ടുകൊണ്ടുപോകാനും സാമൂഹ്യ ഘടനയിൽ മാറ്റം ഉണ്ടാക്കാനും ആവില്ല. എല്ലാവരും മനുഷ്യരാണ് എന്നത് അംഗീകരിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടം. സമൂഹത്തെ പല തട്ടുകളാക്കി തിരിക്കുകയും യഥാർത്ഥത്തിൽ ജോലി ചെയ്യുന്നവരെ നികൃഷ്ടമാകുയി കാണുന്നു എന്നതും സ്ത്രീകളെ ഒന്നാകെ രണ്ടാം താരമാക്കി തിരിക്കുകയും ചെയ്യുന്നു എന്നതാണ് അപകടകരമായ സ്ഥിതിവിശേഷം. അത് കൊണ്ട് തന്നെ അത് ഇന്ത്യൻ ഭരണ ഘടനയെ നിരാകരിക്കുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുന്പ് അതിനെതിരെ ശ്രീ. ബുദ്ധൻ നടത്തിയ ശ്രമങ്ങൾ പോലും വിജയിച്ചില്ല എന്നത് അത് എത്ര മാത്റം ആഴത്തിൽ വേരോട്ടം ഉള്ളതാണ് എന്ന് അനുമാനിക്കാം. ജനങ്ങളെ പല തട്ടുകളാക്കി വേർ തിരിക്കുന്നതുകൊണ്ടാണ് അംബേദ്ക്കർ 1927 ൽ "മനുസ്മൃതി" കത്തിച്ചത്. അത് ഒരു നിർണായക സംഭവം ആയി തന്നെ കാണണം. പുരാണ കൃതികളെ വിശ്വാസികൾക്ക് തീർച്ചയായും ആശ്രയിക്കാം. എന്നാൽ അതിലെ ഉള്ളടക്കം ശാസ്ത്രീയമായ രീതിയിൽ കാണുകയും വേണം. ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നതിലെ അവയുടെ ഉള്ളടക്കം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും സാമൂഹ്യനീതി നിഷേധിക്കുന്നതും ആണ്. അങ്ങനെയുള്ള കാഴ്ചപ്പാടുകളിൽ ഭരണ ഘടനാ ശില്പി കൂടി ആയ ബി ആർ അംബേദ്ക്കർ ആധുനിക ഇന്ത്യയ്ക്ക് നൽകിയ സംഭാവനകളെ കുറച്ചുകാണുന്നത് അംബേദ്ക്കറെയും ആ മഹാ മനുഷ്യനെ ആരാധിക്കുന്നവരെയും അവഹേളിക്കുന്നതിന് തുല്യമായിരിക്കും.
പൂണൂൽ ഇട്ടവൻ പറഞ്ഞാൽ എത്ര വലിയ വിവരക്കേടും ആരും സമ്മതിക്കും എന്നതാണ് ഏറ്റവും വലിയ ഗതികേടും അപകടവും. അത് സംസ്കൃതം കൂടി ആണെങ്കിൽ ഏത് കൊലകൊമ്പനും കൊമ്പ് തറയിൽ കുത്തും. ഇൗ സ്ഥിതി മാറ്റി എടുത്തേ പറ്റൂ.
വർഗ സമരത്തിന്റെ കാഴ്ചപ്പാടിൽ യഥാർത്ഥ തൊഴിലാളി വർഗത്തിൽ ബഹുഭൂരിപക്ഷവും ദളിത്-പിന്നോക്ക വിഭാഗം ആയി സമൂഹത്തിന്റെ മുഖ്യ ശ്രേണിയിൽ നിന്ന് മാറ്റപ്പെട്ടിരിക്കുകയാണ് എന്നതും അവരോടു നീതി ചെയ്യണമെങ്കിൽ അംബേദ്ക്കരോട് നീതി ചെയ്തുകൊണ്ട് മാത്റമേ സാധ്യമാവുകയുള്ളു എന്നതും വസ്തുതകൾ മാത്രമാണ്. അതുകൊണ്ട്‌ ബി ആർ അംബേദ്ക്കറും ഇൻഡ്യൻ ജനതയുടെ ആകെ ആദരവ് അർഹിക്കുന്നു.
........മനുസ്മൃതിയും രാമായണവും മഹാഭാരതവും ബിസി 500 ന് ശേഷം രചിക്കപെട്ടതാണെന്ന് അനുമാനിക്കാം. മൗര്യ സാമ്ബ്രാജ്യം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചാണക്യന്റെ പദവിയാണ് എല്ലാവരും കണക്കിലെടുത്തത്. മനുസ്മൃതിയിൽ ബ്രഹ്‌മാവ്‌ ഒഴികെയുള്ള ദൈവങ്ങൾ ഒന്നും കാണുന്നില്ല. പണം പലിശക്ക് കൊടുക്കുന്നത് വൈശ്യന്റെ ജോലിയിൽ വരുന്നതാണെന്ന് പറയുന്നതും ബ്രാഹ്മണനോട് കടത്തുകൂലി വാങ്ങരുതെന്ന് പറയുന്നതും മറ്റും കാര്യങ്ങൾ ഒത്തിരി പഴക്കം ഇല്ലന്നെന് തെളിയിക്കുന്നു. (മനുസ്മൃതി അദ്ധ്യായം 7). ശൂദ്രനെ പരമാവധി ദ്രോഹിക്കുന്നതിലും ബ്രാഹ്മണനെ ഏറ്റവും ഉയരത്തിൽ പ്രതിഷ്ഠിക്കുന്നതിലും ഒന്നിലും ആരും ഒരു പിശുക്കും കാണിക്കുന്നില്ല. മനുസ്മൃതിയിലെ പകുതിയോളം ഭീഷ്മരുടെ ഉപദേശം ആയി മഹാഭാരതത്തിലുണ്ട്. എന്നാൽ ബ്രഹ്‌മാവിനെ തഴഞ്ഞു. മനുസ്മൃതിയിൽ കൃഷ്ണനും വിഷ്ണുവും ഇല്ല. ബ്രഹ്‌മാവിന്റെയും ദേവേന്ദ്രന്റെയും പ്രാധാന്യം വ്യാസൻ ഇല്ലാതാക്കി. രാമനും കാര്യമായ ഊന്നൽ നൽകിയില്ല. അതിനു പകരം കൃഷ്ണനെ ഗംഭീരമാക്കി. അങ്ങനെ വ്യാസനും ഏറ്റവും മുന്നോട്ടു വന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ