2020 മേയ് 1, വെള്ളിയാഴ്‌ച

339. ഭഗവത് ഗീത--ഒൻപതാം അധ്യായം;

339. ഭഗവത് ഗീത--ഒൻപതാം അധ്യായം;
..........32 മത് ശ്ളോകത്തിൽ പറയുന്നത് "സ്ത്റീകളും വൈശ്യരും ശൂദ്രരും നീച യോനിയിൽ (നീച കുലത്തിൽ) പിറന്നവരാണ് എന്നാണ്. (അവർക്ക് മോക്ഷത്തിന് അവകാശം ഇല്ല; എങ്കിലും അവർ എന്നെ (കൃഷ്ണനെ) ഭജിച്ചാൽ മോക്ഷം ലഭിക്കും.). (ബ്രാഹ്മണനും ക്ഷത്റിയനും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ.) അവിടെ ബ്രാഹ്മണ സ്ത്റീക്ക് പോലും ഇളവില്ല. ഒരേ യോനിയിൽ നിന്നും പുരുഷനായ ബ്രാഹ്മണൻ ജനിച്ചാൽ അത് സുകൃത യോനിയും ബ്രാഹ്മണ സ്ത്റീ ജനിച്ചാൽ നീച യോനി; (പാപ) യോനിയും ആകുന്ന വിചിത്റ സ്ത്റീ ആണ് "ഭഗവത് ഗീത"യിലെ പാവം ബ്രാഹ്മണ സ്ത്റീ.

...........ജീവജാലങ്ങളുടെ നിലനിൽപ്പ് ആണ് പ്രക്രുതി കണക്കി ലെടുത്ത ത്‌. എന്നാൽ എല്ലാ മതങ്ങളും സ്‌ത്രീകളെ നികൃഷ്ടമായി കാണുകയാണ്.
"ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് "ശോഭ സുരേന്ദ്രൻ" ഉൾപ്പെടെ പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത. ഇത് കൂടുതൽ ബോധ്യപ്പെടാൻ അടുത്ത ശ്ളോകം (33) കൂടി വായിക്കണം. (അവിടെ പറയുന്നത് മോക്ഷത്തിന് അവകാശമുള്ള അർജുനൻ മരിച്ചാൽ വീരസ്വർഗം തന്നെ ലഭിക്കും. എന്നാണ്. ജയിച്ചാൽ രാജ്യാവകാശം; മരിച്ചാൽ വീര സ്വർഗം തന്നെ ലഭിക്കും.) (അതുകൊണ്ട് യുദ്ധം ചെയ്യാൻ മടിക്കേണ്ടതില്ല).
"മുന്ജന്മ പാപ"വും മറ്റും ആരാണ് തീരുമാനിക്കുക?
വാക്കുകൾ അല്ല, അതിലെ ആശയങ്ങൾ ആണ് സ്വീകരിക്കേണ്ടത്.
ശാസ്ത്ര ബോധവും എല്ലാവരും മനുഷ്യരാണ് എന്ന ചിന്താഗതി യുമാണ് ഇൗ കാലത്ത് എല്ലാവർക്കും ഉണ്ടാകേണ്ടത്. ആരും പിന്തിരിപ്പന്മാർ ആകരുത്.
രാമായണത്തിൽ തപസ് അനുഷ്ഠിക്കുന്ന ശൂദ്രന്റെ കഴുത്തു് വെട്ടുകയാണ് ശ്രീരാമൻ എന്ന് കൂടി മനസിലാക്കണം. കാലഹരണപ്പെട്ട അറുപിന്തിരിപ്പൻ ചാതുർവർണ്യ വ്യവസ്ഥ പുനഃ സ്ഥാപിക്കാൻ കൂട്ട് നിൽക്കുകയാണ് എന്ന വസ്തുത. അതാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് - "കാര്യം കാണാൻ "ഹിന്ദു"; അതുകഴിഞ്ഞാൽ "ജന്തു" എന്ന്.
ഒരു "ഹിന്ദു" കുപ്പായം ഇടുവിച്ചാൾ ചൂഷക വർഗ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നത് ഇൻഡ്യൻ ബൂർഷ്വാസി സമർത്ഥമായി ഉപയോഗിക്കുന്നു.
(2)
ഹിന്ദു മതം അല്. സംസ്കാരം ആണത്റെ. അതായത് ശവസംസ്കാരം? അതിന്റെ അടിസ്ഥാനം മനുസ്മൃതി അടിസ്ഥാനമായ ബ്രഹ്മണാധിപത്യം ആണ്. അത് പ്രകാരം എല്ലാ സമ്പത്തും ബ്രാഹ്മണരുടേത് ആണ്. ശൂദ്രന് ധനം സമ്പാദിക്കാൻ അവകാശം ഇല്ല. അഥവാ സമ്പാദിച്ചാലും ബ്രാഹ്മണന് എടുക്കാം. ധനം സമ്പാദിച്ചാൽ അയാൾ ദാസ്യവേല വേല ചെയ്യില്ല. അതാണ് കാരണം. സ്ത്രീകളെ അപ്പാടെ നികൃഷ്ടമായി കാണുകയാണ് മനുസ്മൃതിയിൽ. മനുഷ്യത്വം കണി കാണാത്ത ഒരു സംസ്കാരം.? ശൂദ്രൻ മറ്റു മൂന്നു വർണങ്ങളുടെയും ദാസ്യ വൃത്തി ചെയ്യണം? അതിനും താഴെ ഉളളവർ വെറും ചണ്ടാളർ മാത്രം? മനുഷ്യർ ആയി ആരും ഇല്ലാത്ത ഒരു മതം. എല്ലാ മതങ്ങളും ദൈവങ്ങളും അങ്ങനെ തന്നെ. അതാണ് ഡോ . അംബേദ്ക്കർ 1927 തന്നെ അത് കത്തിച്ചത്. പക്ഷെ ഇപ്പോഴും ഇന്ത്യയിൽ ബ്രാഹ്മണാധിപത്യം തുടരുകയാണ്.
(ഒരു "ഹിന്ദു" കുപ്പായം ഇടുവിച്ചാൾ ചൂഷക വർഗ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നത് ഇൻഡ്യൻ ബൂർഷ്വാസി സമർത്ഥമായി ഉപയോഗിക്കുന്നു).
(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ സി നാരായണന്റെ മഹാഭാരതത്തെ കുറിച്ചുള്ള ലേഖനങ്ങൾ കാണുക.)
-2-
ബ്രഹ്‌മാവിനോട് കാണിച്ച ക്രൂരത...
.........."മനുസ്മൃതി"യിൽ  മനു ഗംഭീരമായി അവതരിപ്പിച്ച  "ബ്രഹ്‌മാവ്‌  എന്ന ലോക സൃഷ്ടാവിനോട്  വേദവ്യാസൻ കാണിച്ചത്  ക്രൂരത തന്നെയാണ്.  മനു വിന്റെ  ബ്രാഹ്മണ പ്രേമവും ക്ഷത്രിയന്റെ  വീരതയും  ശൂദ്രനോടുള്ള ക്രൂരതയും  സ്ത്രീകളോടുള്ള അവഗണന യും  എല്ലാം അംഗീകരിച്ച വേദവ്യാസൻ ബ്രഹ്‌മാവിനെ മാത്റം അവഗണിച്ചു.  അതിനു പകരം ശ്രീ.കൃഷ്ണൻ എന്ന പുതിയ ദൈവത്തെ സൃഷ്ടിച്ചു. കൃഷ്ണനെ വാനോളം പുകഴ്ത്തി. ഭഗവത് ഗീതയിലും പിന്നീട്  ഭാഗവതത്തിലും കൃഷ്ണനെയും പിന്നീട് കൃഷ്ണൻ മഹാ വിഷ്ണു ആയി മാറുകയും ചെയ്തു.  ശിവ പുരാണത്തിലും ബ്ര്ഹമാവിനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. മഹാ വിഷ്ണുവും ബ്രഹ്‌മാവും പരസ്പരം "ഉണ്ണീ  വാ; വാ" എന്നാണ്  സംബോധന ചെയ്യുന്നത്. ഈ കാര്യത്തിൽ  പണ്ഡിതരായ വ്യക്തികളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.  ഹിന്ദു പുരാണങ്ങൾ അനുസരിച്ച്  മഹാ വിഷ്ണുവിന്റെ സ്ഥാനം ബ്ര്ഹമാവിന് അല്ലേ ഉണ്ടാകേണ്ടിയിരുന്നത്? 
.............ദൈവങ്ങളോട് സത്യത്തിൽ ഒരു ശത്രുതയും ഇല്ലത്ത  ഒരു ഇന്ത്യൻ പൗരന്റെ സംശയം മാറ്റുന്നതിന് എല്ലാ നല്ലവരുടെയും സഹായം പ്രതീക്ഷിക്കുന്നു.  അത് പോലെ തന്നെ ദൈവങ്ങൾ തന്നെ പരസ്പരം അവഗണിക്കുന്നതും ഒരു നിരീക്ഷകൻ എന്ന നിലയിൽ  ഗൗരവത്തോടെ കാണുകയാണ്. 

............"ലക്ഷമീദേവി" തന്നെ വിഷയത്തിൽ ഇടപെടുമെന്ന്  പ്രതീക്ഷിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ