2020 ഏപ്രിൽ 25, ശനിയാഴ്‌ച

338. സമൂഹത്തിലെ സ്ത്റീകളുടെ പദവി............

                            338. സമൂഹത്തിലെ സ്ത്റീകളുടെ പദവി.
//
സ്ത്റീ  - പുരുഷ തുല്യതയുടെ അടിസ്ഥാനം. 
/
ജീവജാലങ്ങളുടെ വംശവർധനവിന് പ്രകൃതിയുടെ സംവിധാനമാണ്  സ്ത്രീ--പുരുഷ വ്യത്യാസം.  പ്രകൃതിയെ "ദൈവം" ആയി കരുതുന്നവർക്ക്  ദൈവ നിശ്ചയമായും കരുതാം.  മനുഷ്യൻ അതിൽ ഒന്നുമാത്റം. ഒരു ജീവൻ ഉണ്ടാകുന്ന അതി സങ്കീർണമായ പ്രവർത്തനത്തിന്റെ കൂടുതലും സ്ത്രീ ശരീരത്തിലാണ് നടക്കുക.  അപ്പോൾ സ്ത്രീയുടെ സംരക്ഷണ ചുമതലയും പ്രകൃതി പുരുഷനിൽ അർപ്പിച്ചിട്ടുണ്ട്. മരണം പോലും സംഭവിക്കാവുന്ന പ്രസവം പോലുള്ള സാഹചര്യത്തിൽ സംരക്ഷണ ഉത്തരവാദിത്വം പുരുഷനുണ്ട്.  മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ പുരുഷ ജീവജാലങ്ങളിലും ആണിന് ഉള്ള പ്രത്യേകത അതാണ്.  ആൺ ആനക്ക്  കൊമ്പ് ഉള്ളത് അതിനാലാണ്.  സംസ്കാര സമ്പന്നരായ മനുഷ്യരിൽ  സ്ത്രീ - പുരുഷ തുല്യതയുടെ  കാഴ്ചപ്പാട് ഈ അടിസ്ഥാന ത്തിലാണ്.  സംസ്കാരവും ശാസ്ത്ര ബോധവും ലവലേശം ഇല്ലാത്ത എല്ലാ മതങ്ങളും  "സ്ത്രീ" വിഭാഗത്തെ  രണ്ടാം താരമായി കാണുന്നത്  മതങ്ങൾ നിലവിൽ വന്ന കാലത്ത്  ശാസ്ത്റബോധം ഇല്ലാതിരുന്നാലും എല്ലാ മതങ്ങളുടേയും  അവതാരകർ "പുരുഷന്മാർ" ആയതിനാലുമാണ്.  സാമൂഹ്യജീവിയായ മനുഷ്യരിൽ  കൂടുതൽ ബോധവത്ക്കരണവും ആവശ്യമാണ്.  മതങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കലും ശാസ്ത്രബോധം ഉണ്ടാകുന്നതിന്  ആവശ്യമാണ്. 
//

..........എല്ലാ മതങ്ങളും സ്ത്രീകളെ വെറും "ഭോഗ വസ്തു" ആയി മാത്റം കണക്കാക്കി. മതങ്ങളെ അവതരിപ്പിച്ച പുരുഷന്മാരുടെ മനസിലെ വക്രതയും ക്രൂരതയും പൂർണമായും അവർ സ്ത്രീയിൽ പ്രയോഗിച്ചു. ഒരു ശിശുവിനെ ഗർഭം ധരിക്കുമ്പോൾ മുതൽ പ്രസവിക്കുന്നത് വരെയും പ്രസവ സമയത്തെ അപകടകമാരായ സാഹചര്യങ്ങളും സ്ത്രീകൾ അനുഭവിക്കുന്നതും ശിശുക്കളെ പാലൂട്ടി വളർത്തി കൊണ്ട് വരുന്നതും ദൈവങ്ങളെ അവതരിപ്പിച്ചവർ കണ്ടതേയില്ല?
അവരിൽ മനുവും വ്യാസനും മോസസും മുഹമ്മദും എല്ലാം ഉൾപ്പെടുന്നു.
ചിലർ "സ്ത്രീകൾ" ഒന്നാകെ "മോക്ഷ" ത്തിന് അവകാശം ഇല്ലാത്തവർ ആണെന്ന് തീരുമാനിച്ചപ്പോൾ; മറ്റു ചിലർ വിലക്കപ്പെട്ട "കനി" യുടെ പേരിൽ ശപിക്കപെട്ടവൾ ആക്കി മാറ്റി. ഇനിയും ഒരു കൂട്ടർ അവളെ പുരുഷന്റെ വെറും കൃഷി സ്ഥലങ്ങൾ ആയിട്ടാണ് കണക്കാക്കുന്നത്. അടിമ സ്ത്രീയിൽ മുഹമ്മതിന്റെതായി ഒരു കുഞ്ഞിനെ ജനിപ്പിച്ചിട്ട്‌ പോലും ദൈവം ആ അടിമ സ്ത്രീയുടെ അടിമത്വം ഇല്ലാതാക്കുന്നതിന് കുറിച്ച് ചിന്തിച്ചില്ല. മനസ്സാക്ഷി ഇല്ലാത്ത ഒരു ദൈവം.
സദാ സമയവും കൂടെയുള്ള സഹജീവിയോട് കാണിക്കേണ്ട സൗമനസ്യം പോലും അവർ കാണിച്ചില്ല. അവരുടെ മനസ്സിൽ തോന്നിയതെല്ലാം ദൈവത്തിന്റേതാക്കി അവർ മാറ്റി.
എല്ലാം അറിയുന്ന, സർവ്വ ശക്തരായ "ദൈവങ്ങൾ" സ്ത്രീകളോട് ഒരു കരുണയും കാണിച്ചില്ല? ജീവന്റെ നിലനിൽപ്പിനായി സ്‌ത്രീ ശരീരത്തിൽ നടത്തിയ മഹാ അത്ഭുതങ്ങളെ കുറിച്ച്; ലോകത്തിലെ ബാക്കി എല്ലാം പറഞ്ഞു കൊടുത്തിട്ടും ദൈവ പ്റതി പുരുഷന്മാരെ അവ മാത്റം ബോധ്യപ്പെടുത്തിയില്ല? ഒരു ശിശുവിനെ ഗർഭം ധരിക്കുന്നതിനായി സ്ത്റീ ശരീരത്തിൽ വരുത്തുന്ന ക്റമീകരണങ്ങളുടെ ഭാഗമായ "ആർത്തവ"ത്തെ സ്ത്റീത്വത്തെ ആകെ ജീവിതകാലമത്റയും അവഹേളിക്കുന്നതരത്തിൽ ചിത്രീകരിച്ചതിൽ യഥാർത്ഥ ദൈവമാണോ പ്റതി പുരുഷന്മാരാണോ ഉത്തരവാദികൾ?
എന്നാൽ പ്രകൃതി ജീവജാലങ്ങളിൽ ഒന്നായി മാത്റമേ മനുഷ്യനേയും കാണുന്നുള്ളൂ. എല്ലാ ജീവജാലങ്ങളിലും സ്ത്രീക്ക് തുണയായും സഹായി ആയും സംരക്ഷകരായും പരസ്പര പൂരകങ്ങൾ ആയും പുരുഷന്മാരേയും അവതരിപ്പിച്ചു. എല്ലാം ഒരേയൊരു ലക്ഷ്യത്തിനായി - ഭാവി തലമുറ അല്ലെങ്കിൽ വംശവർദ്ധനവ്. തീർച്ചയായും പ്രകൃതി അത്ഭുതം തന്നെയാണ്. എവിടെ; എന്ത്; എങ്ങനെ വേണമോ അവിടെ അത് അങ്ങനെ തന്നെ ഉണ്ടായിരിക്കും. ജനിച്ചു വീണ ഒരു കുഞ്ഞിനെ എങ്ങനെ പാൽ കുടിക്കണം എന്ന് ആരും പഠിപ്പിക്കേണ്ടതില്ല. ഇതിലെ അതിശയം പോലും ദൈവ പ്രതിപുരുഷന്മാർ ശ്രദ്ധിച്ചില്ല? അവിടെ യാതൊരു പണിക്കുറവും ഉണ്ടായിരിക്കുകയില്ല. അഥവാ അങ്ങനെ ഉണ്ടെങ്കിൽ അത് ആരും ആരെയും പ്രാർത്ഥിച്ച് പരിഹരിക്കാനും ശ്രമിക്കേണ്ടതില്ല.
തീർച്ചയായും പ്രകൃതി അത്ഭുതം തന്നെയാണ്. എന്നാൽ അത് ആരെങ്കിലും അവതരിപ്പിച്ച പരസ്പരം ശതൃതയോടെ കാണുന്ന വ്യാജ ദൈവങ്ങൾ ആയി കരുതേണ്ടതില്ല. പ്രാർത്ഥിച്ച് പരിഹരിക്കാനും ആവില്ല. പ്രകൃതിയുടെ പണിക്കുറവ് ആയി വളരെ അപൂർവം ആയി സ്ത്രീയോ പുരുഷനോ എന്ന് തീർച്ച ഇല്ലാതെയും ജനിക്കുന്നവർ ഉണ്ട്. ഹൃദയം ഉൾപ്പെടെ തകരാറോടെ ജനിക്കുന്നവരും ഉണ്ട്. അവിടെ ഒന്നും ആരുടേയും പ്റാർത്ഥന ഫലിക്കാറില്ല.
മനുഷ്യരിൽ മാത്റം സ്ത്രീകളിലെ "ആർത്തവം" മാലിന്യമായും അശുദ്ധമായും കണക്കാക്കി. ശബരിമലയിൽ സ്ത്റീ ആണെങ്കിൽ കയറാൻ പാടില്ല; സ്ത്റീയോ പുരുഷനോ എന്ന് തീർച്ച ഇല്ലെങ്കിൽ പ്രവേശിക്കാം. അത് തീരുമാനിക്കുന്നത് "താഴമൺ താന്ത്രി" യാണ്. (ആരാണ് "താഴമൺ തന്ത്രി? എന്താണ് ശബരിമലയിൽ അദ്ദേഹത്തിന്റെ പദവി?)
ആധുനിക കാലത്തെ ശസ്ത്ര അറിവുകൾ പോലും മതത്തെ ഉപജീവന മാർഗ്ഗമായും രാഷ്ട്രീയ ആയുധമായും മറ്റുള്ളവരെ ആശയപരമായി കീഴടക്കുന്നതിനുള്ള "ആത്മീയ" ആയുധം ആക്കുന്നവരും വ്യാവസായിക അസംസ്‌കൃത വസ്തു ആക്കുന്നവരും ഒരു ശിശുവിനെ സൃഷ്ടിക്കുന്നതിനായി പ്രകൃതി (അല്ലെങ്കിൽ ദൈവം) സ്ത്രീ ശരീരത്തിൽ ചെയ്തിരിക്കുന്ന അത്ഭുതകരമായ സംവിധാനത്തെ കണ്ടതായി; മനസിലാക്കുന്നതായി; അംഗീകരിക്കുന്നതായി ഭാവിക്കുന്നില്ല.
അവരും "മത ഗ്രന്ഥങ്ങൾ" തന്നെയാണ് അടിസ്ഥാനമായി കാണുക.
അവരൊക്കെ വെറും മരമണ്ടന്മാർ മാത്റം ആണോ? അതോ ശുദ്ധ തട്ടിപ്പു കാരോ?
"വിശ്വാസങ്ങൾ" ക്കായി സ്വന്തം ജീവിത പങ്കാളിയോട്; പ്രകൃതിയോട്; മനസാക്ഷിയോട് ജീവിത കാലം മുഴുവൻ വഞ്ചന കാണിക്കുകയോ?യഥാർഥത്തിൽ അവർ വഞ്ചിക്കുന്നത് യഥാർഥ "ദൈവ"ത്തെ (പ്രകൃതി) തന്നെ അല്ലെ?
................25 04 2020.................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ