2020 ഏപ്രിൽ 19, ഞായറാഴ്‌ച

337. വൈരുധ്യാത്മക ഭൗതികവാദം

                             
                              337. വൈരുധ്യാത്മക ഭൗതികവാദം.(1)
.....ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
നൂറു കൊല്ലം മുൻപ് ഉണ്ടായിരുന്ന ബ്രിട്ടിഷ് സാമ്പ്രാജ്യവും അമ്പത് കൊല്ലം മുമ്പ് ഉണ്ടായിരുന്ന കോൺഗ്രസും ഇന്ന് ഇല്ല.
.....കൊറോണ വൈറസിനെ നേരിടുന്നതിൽ കമ്യൂണിസ്റ്റ് രാജ്യങ്ങൾ കൂടുതൽ മികവ് പുലർത്തുന്നത് ആഗോള തലത്തിൽ പരക്കെ അംഗീകരിക്കപ്പെടുന്നു. ചൈനയും ക്യൂബയും മുതലാളിത്ത രാജ്യങ്ങളെ സഹായിക്കാൻ തയാറാകുന്നത് ആഗോള തലത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ കാരണമാകാം.
ഇത് ഭാവിയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ അംഗീകരിക്കപ്പെടുന്നതിന് ഇടയാക്കും.
ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.
അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു.
വിപരീതങ്ങളുടെ ഐക്യവും സമരവും എന്നത് യാഥാർഥത്തിൽ വലിയ കാര്യം ഒന്നും അല്ല. പോസിറ്റീവും നെഗറ്റീവും ചേർന്നാൽ മാത്റമേ വൈദ്യുതി ഉണ്ടാവുകയുള്ളു എന്ന് എല്ലാവർക്കും അറിയാം. പോസിറ്റീവും പോസിറ്റീവും തമ്മിലും നെഗറ്റീവും നെഗറ്റീവും തമ്മിലും പ്രവർത്തനം ഇല്ല. പോസിറ്റീവും നെഗറ്റീവും ചേർന്നാൽ മാത്രമേ പ്രവർത്തനം ഉള്ളു. ഇവിടെ വിപരീതങ്ങൾ തമ്മിൽ സമരം ഉണ്ട്. ഐക്യവും ഉണ്ട്. ഇത് ഇല്ലെങ്കിൽ വൈദ്യുതി ഇല്ല. ഇത് മനസിലാക്കാൻ എന്താണ് ബുധിമുട്ട്?
അളവിലെ മാറ്റം ഗുണത്തിലെ മാറ്റം ആകും. അതും മനസിലാക്കാൻ എന്താണ് തടസം? ഒരു സൈക്കിൾ ഡയനാമോയിലെ വൈദ്യുതി ഊർജം ഉപയോഗിച്ച് ഒരു ട്രയിൻ ഓടിക്കാൻ ആവുമോ? ആവില്ല. അതിന് ജല വൈദ്യുതി നിലയങ്ങളിലെ വൻതോതിലുള്ള വൈദ്യുതി തന്നെ വേണം.
ചെറിയ മന്ദമാരുതൻ ഉണ്ടായാൽ നമുക്ക് കാലവർഷം ഉണ്ടാവില്ല. അതിന് വലിയ കൊടുങ്കാറ്റ്‌ തന്നെ വേണം. ചെറിയ ചാറ്റൽ മഴകൊണ്ട് പ്രയോചനം ഒന്നും ഇല്ല. നല്ല മഴ പെയ്താൽ മാത്റമേ കൃഷി ഇറക്കാനും കുടി വെള്ളവും ഉണ്ടാവുകയുള്ളു. അളവിലെ മാറ്റം ഗുണത്തിലെ മാറ്റം ആകുന്നു.
ജനിച്ചു വീണ ഒരു കുഞ്ഞ് എപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. ആ കുഞ്ഞ് അത് ആണ്. എന്നാൽ അല്ല താനും. കാരണം അതിന്റെ വളർച്ച നാം കാണുന്നത് കുറേ കഴിയുമ്പോൾ മാത്രം ആണ്. ഒരോ സെക്കന്റിലും എല്ലാം മാറുന്നു. (അത് നാം മനസിലാക്കുന്നത് പിന്നീടാണ് എന്ന് മാത്രം).
........വൈരുധ്യങ്ങളിലൂടെയാണ് പ്രകൃതി മുന്നോട്ടു പോകുന്നത് എന്ന് ആദ്യമായി ചൂണ്ടി കാണിച്ചത് കാറൽ മാർക്സ് അല്ല. മാർക്സിനും മുൻപ് ഉണ്ടായിരുന്ന ഗ്രീക്കു - ജർമ്മൻ തത്വ ചിന്തകരാണ്.
ജനനവും മരണവും പോലെ; കൂട്ടലും കുറക്കലും പോലെ; ഗുണനവും ഹരണവും പോലെ; നന്മയും തിന്മയും പോലെ; പ്ളസും മൈനസും പോലെ ( + ; - )ശരിയും തെറ്റും പോലെ; പ്രവർത്തനവും പ്രതിപ്രവർത്തനവും പോലെ (ഇതാണ് റോക്കറ്റ് പോകുന്നതിന്റെ അടിസ്ഥാനം); പോസിറ്റീവും നെഗറ്റീവും പോലെ വൈരുധ്യങ്ങളിലൂടെ പ്രപഞ്ചം മുന്നോട്ടു പോകുന്നു.
(ഇതൊന്നും മനസിലാകാത്തവർ കാറൽ മാർക്സിനെ കുറ്റം പറഞ്ഞു സമാധാനിക്കുന്നു.)
നിഷേധത്തിന്റെ നിഷേധം. അതും നിസാരമാണ്. ഒരു തെങ്ങിലെ കരിക്ക് താഴെ വീഴില്ല. മാതൃ വൃക്ഷം അതിന്റെ ഭാരം സഹിച്ചു തന്നെ അതിനെ സംരക്ഷിക്കും. എന്നാൽ തേങ്ങ ശരിക്കും മൂപ്പായാൽ തെങ് തന്നെ തേങ്ങയെ ഉപേക്ഷിക്കും. തേങ്ങയും മാതൃ വൃക്ഷത്തെ ഉപേക്ഷിച്ച് പോകും. എന്നാൽ അനുകൂല സാഹചര്യം ഉണ്ടായാൽ അത് മുളച്ച് വളർന്ന്‌ വീണ്ടും തെങ്ങ്‌ ആയി വീണ്ടും കരിക്കും തേങ്ങയും ആയി പഴയതു തന്നെ ആവർത്തിക്കും.
ഇതിനെയാണ് നിഷേധങ്ങളുടെ നിഷേധം എന്ന് പറയുക. ഇത് ജീവനുള്ള എല്ലാത്തിന്റെയും കാര്യമാണ്.
മനുഷ്യന്റെയും കാര്യമാണ്. കുറച്ചൊക്കെ ആലോചിക്കുകയും വേണം.

ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
 ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.
 അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ