2016 നവംബർ 29, ചൊവ്വാഴ്ച

178.വർഗ-ബഹുജന സംഘടനകൾ ................................

                                     178. വർഗ-ബഹുജന സംഘടനകൾ  പോഷക സംഘടനകളല്ല......
              പിന്നെ എന്താണ്?.....മാർക്സിസം അനുസരിച്ചു്  പ്രവർത്തിക്കുന്ന  തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ജനങ്ങളെ സംഘടിപ്പിക്കുന്നത് അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും  നില നിൽക്കുന്ന ചൂഷക സാമൂഹ്യ വ്യവസ്ഥയുടെ നീരാളി പിടുത്തത്തിൽ നിന്നും  അവരെ രക്ഷിക്കുന്നതിനുമാണ്.  കുറെ കൂടി  വ്യക്തമായി പറഞ്ഞാൽ ഒരു നല്ല സാമൂഹ്യ വ്യവസ്ഥിതിക്കായി വിവിധ വിഭാഗം ജനങ്ങളെ അണി നിരത്താനാണ്  തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ തൊഴിലാളി വർഗ്ഗത്തെയും വിവിധ ബഹുജനങ്ങളേയും സംഘടിപ്പിക്കുന്നത്.  അതായത്  ഏത്  വിഭാഗത്തെയും സംഘടിപ്പിക്കുന്നത്  അവരുടെ  താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. അതായത്  കമ്മ്യൂണിസ്ററ്  പാർട്ടി അവരുടെ പാർട്ടിയാണ്;  അതുകൊണ്ട്  അവർ അതിൽ അണിനിരക്കുന്നു. അത്  മറ്റാരെയും പോഷിപ്പിക്കാനല്ല; അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാനാണ്.  എന്നാൽ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ  വിവിധ സംഘടനകൾ രൂപീകരിക്കുന്നത്  അതത്  സംഘടകളിൽ  അണി നിരക്കുന്ന  ജനവിഭാഗങ്ങളുടെ  നാനാവിധമായ ജീവിത പ്രശ്നങ്ങൾ പരിഹരിച്ചുകളയാം എന്നൊന്നും ഓർത്തുകൊണ്ടല്ല; മറിച്  അവരെ തന്നെ ഉപയോഗിച്ച്  അവരുടെ താത്പ്പര്യങ്ങൾ  ബലികഴിക്കുന്നതിനാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ  അവർ  യഥാർഥ തൊഴിലാളി വർഗ പ്രസ്ഥാനത്തിൽ  അണിനിരക്കാതിരിക്കുന്നതിനാണ്.  തൊഴിലാളി വർഗത്തെ തന്നെ  ഉപയോഗിച്ച്  തൊഴിലാളി വർഗ താത്പ്പര്യങ്ങൾ  അട്ടിമറിക്കുന്നതിനാണ്.    അതിനായി അവർ പല അടവുകളും സ്വീകരിക്കും.  ചിലപ്പോൾ  ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആയിരിക്കും തൊഴിലാളികളെ സംഘടിപ്പിക്കുക.  ചിലപ്പോൾ  ഒരു  പ്രത്യേക  സ്ഥലത്തിന്റെ പേരോ  പ്രത്യേക വ്യവസായത്തിന്റെ പേരോ ആയിരിക്കും.  ഏതായാലും അവരുടെ ലക്‌ഷ്യം  അവർ സംഘടിപ്പിക്കുന്ന  തൊഴിലാളികളുടെ താൽപ്പര്യം  സംരക്ഷിക്കൽ ആയിരിക്കില്ല.  ചിലപ്പോൾ ഒരു പ്രത്യേക നേതാവിന്റെ  വ്യക്തിഗത നേട്ടം ലക്ഷ്യമാക്കി ആയിരിക്കും. ശുദ്ധ ഗതിക്കാരായ  കുറെ ആളുകൾ അവരുടെ  സ്വാധീനത്തിൽ വീഴാൻ എന്നും ഉണ്ടാകും.  ചില സ്ഥാനമാനങ്ങൾ നൽകി  അവരെ വശത്താക്കാൻ  ബൂർഷ്വാ രാഷ്ട്രീയക്കാരന്  കഴിയും.  ബൂർഷ്വാ രാഷ്ട്രീയക്കാർക്ക്  അവരുടെ  ബഹു ജന സംഘടനകൾ  "പോഷക" സംഘടനകൾ  അല്ലെങ്കിൽ  വോട്ടു  ബാങ്കുകൾ ആയിട്ടാണ്  കാണുക. ഐ.എൻ.ടി.യൂ.; ബി.എം.എസ്.  തുടങ്ങിയ ട്രേഡ് യൂണിയനുകൾ  ഒരിക്കലും തങ്ങൾ തൊഴിലാളി വർഗ പ്രസ്ഥാനനത്തിന്റെ  ഭാഗമായി അവകാശപെടാറില്ല.  ശാസ്ത്രീയ മായ ഒരു വീക്ഷണവും അവർക്കില്ല.  ദാരിദ്ര്യവും കഷ്ടപ്പാടുകളും ദൈവ വിധിയാണ്  എന്ന വാദം മറ്റുള്ളവരെക്കൊണ്ട് അംഗീകരിക്കുക എന്ന  ദൗത്യമാണ്  ബൂർഷ്വാസിയ്ക്കു വേണ്ടി അവർ ഏറ്റെടുക്കുക.   നിർഭാഗ്യ വശാൽ  ഇന്ത്യയിലെ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ  1950 കൾ  മുതൽ    ഒരു നല്ല   സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം  മാറ്റി വയ്ക്കുകയും  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം  സ്വീകരിക്കുകയും ചെയ്തപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ആരോടും പറയാൻ പാടില്ലാത്ത സ്ഥിതി ആയി. അല്ലെങ്കിൽ നില നിൽക്കുന്ന വ്യവസ്ഥയുടെ സംരക്ഷകരായി അവർ മാറി.   അതുകൊണ്ട്  ബൂർഷ്വാ  പാർട്ടികൾ  തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നത്   ബൂർഷ്വാ  താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്  എന്ന്  തുറന്നുപറയാൻ പാടില്ലാത്ത അവസ്ഥ ആയി.  അതുകൊണ്ടുതന്നെ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം  തൊഴിലാളികളും  ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ  അണിനിരക്കുന്നതിനും  തൊഴിലാളി വർഗ  താത്പ്പര്യങ്ങൾ  ബാലീ കഴിക്കുന്നതിന്  കൂട്ട് നിൽക്കുന്ന  സാഹചര്യങ്ങൾ  സംജാതമായിരിക്കുകയാണ്.   

2016 നവംബർ 26, ശനിയാഴ്‌ച

176. സോഷ്യലിസം എന്ന് കേൾക്കുമ്പോൾ .......................................

                                         176.  സോഷ്യലിസം  എന്ന്  കേൾക്കുമ്പോൾ..............
          എല്ലാവർക്കും ഓർമ്മ വരിക പഴയ സോവിയറ്റു യൂണിയനെയാണ്.  സാർ ചക്രവർത്തിയുടെ സ്വേച്ഛാധിപത്യത്തെ തൂത്തെറിഞ്  ഒക്ടോബർ വിപ്ലവത്തിലൂടെ വളരെ വേഗം ലോകത്തു തന്നെ അത്ഭുതമായി മാറുകയായിരുന്നു പഴയ സോവിയറ്റു യൂണിയൻ. നാലു വർഷത്തോളം നീണ്ടു നിന്ന അതി ഭയങ്കരമായ ആഭ്യന്തര യുദ്ധത്തെ കൊച്ചു സോവിയറ്റു യൂണിയൻ അതി ജീവിച്ചത്  ലോകത്തിനുതന്നെ അത്ഭുതമായിരുന്നു.  സാർ ചക്രവർത്തിയുടെ സർവ സൈന്യാധിപൻ ആയിരുന്ന  കൊൽചെക്കിൻറെ  നേതൃത്വത്തിൽ മുഴുവൻ സാബ്രാജ്യ ശക്തികളുടെയും സഹായത്തോടെ ഒരേ സമയം പതിനാല്  യുദ്ധ മുഖങ്ങൾ തുറന്നുകൊണ്ടാണ്   "വെള്ള പട്ടാളം" ചെമ്പടയെ നാമാവശേഷമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാനം സോവിയറ്റു യൂണിയനിലെ തൊഴിലാളി വർഗ്ഗവും പാവപെട്ട ജന വിഭാഗങ്ങളും കൃഷിക്കാരും  അവരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ടാണ്  സോഷ്യലിസത്തിന്റെ ചെങ്കൊടി ഉയർത്തിപ്പിടിച്  ഒക്ടോബർ വിപ്ലവത്തെ സംരക്ഷിച്ചത്.  മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്  തൊഴിലാളി വർഗത്തോടൊപ്പം  സോഷ്യലിസം എന്ന ലക്ഷ്യത്തിനായി എന്ത് നേടാൻ കഴിയും എന്നതിന്റെ തെളിവ് കൂടിയാണ് അവിടെ നടന്നത്. പ്രതി വിപ്ലവത്തെ അതിജീവിക്കാനും സോഷ്യലിസ്ററ്  രാഷ്ട്രം പടുത്തുയർത്താനും ഒരേ സമയം  വിപ്ലവ ഭരണ കൂടത്തിന്  കഠിന യത്‌നം നടത്തണമായിരുന്നു.  എന്നിട്ടും  പ്രതിവിപ്ലവത്തെ അതിജീവിച്  വളരെ കുറച്ചു കാലം കൊണ്ട് തന്നെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ദീർഘ കാലത്തെ വളർച്ചയെ പിന്തള്ളിക്കൊണ്ട്  സോവിയറ്റു യൂണിയൻ മുന്നോട്ടു പോയി.  രണ്ടാം ലോക മഹാ യുദ്ധത്തെ അതി ജീവിച്ചത് ഒന്നര കോടി  ജീവൻ നൽകിക്കൊണ്ടാണ്.  അങ്ങനെയൊക്കെ  വളർന്നുവന്ന സോവിയറ്റു യൂണിയനിലെ ഇന്നത്തെ അവസ്ഥയിൽ നിന്നും പാഠം പഠിച്ചുകൊണ്ടു വേണം  ഇന്ത്യയിൽ നമുക്ക്  മുന്നോട്ടു പോകുവാൻ. അവിടത്തെ സാഹചര്യങ്ങൾ ഒന്നും നമുക്ക് ഇവിടെയില്ല. അനുകൂല സാഹചര്യങ്ങൾ വളരെ ഏറെ ഉണ്ട് താനും.  എന്നാൽ പഴയ സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും കാര്യങ്ങൾ മനസ്സിലോർത്തു അതൊക്കെ ഇവിടെയും ആവർത്തിക്കണം എന്ന്  ആരെങ്കിലും ധരിച്ചാൽ നമുക്ക്  സോഷ്യലിസം  എന്ന ലക്‌ഷ്യം തന്നെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും.  ഈ ധാരണകളാണ് ഇൻഡ്യയിലെ  കമ്മ്യൂണിസ്ററ്  പ്രസ്ഥാനം ഒരു നൂറ്റാണ്ടോളാം പ്രവർത്തിച്ചിട്ടും എങ്ങും എത്താതെ; ഇന്ത്യൻ ജനതയുടെ വിശ്വാസം ആർജിക്കുവാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചത്.   പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അസാധ്യമാണെന്നും അതുകൊണ്ട്  നിലനിൽക്കുന്ന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാമെന്നും തീരുമാനിച്ചു. തൊഴിലാളി വർഗം  സോഷ്യലിസത്തോട്  കാണിക്കുന്ന അതെ ആവേശം  മുതലാളിത്തത്തോടും  കാണിക്കും  എന്ന വിചിത്രമായ  ധാരണയാണ്  ഇവിടെ സംഭവിച്ചത്.  1976-ൽ ഭരണ ഘടന തന്നെ ഭേദഗതി ചെയ്ത്  "പരമാധികാര; സോഷ്യലിസ്ററ്; മതേതര ജനാധിപത്യ റിപ്പബ്ലിക് "  എന്ന് തീരുമാനിച്ചിട്ടും സാഹചര്യങ്ങളിൽ വന്ന മാറ്റം ഉൾകൊള്ളാൻ  നേതൃത്വം  തയ്യാറായില്ല. .............................(2) "മാവോ വാദികൾ" കൊടും കാടുകളിൽ എത്രയോ യാതനകൾ സഹിച്  ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഇന്ന്  ഇൻഡ്യയിൽ എവിടെ നിന്നും ആരോടും സംസാരിക്കാം; പ്രസ്താവന നടത്താം; പത്രസമ്മേളനം നടത്താം; പ്രസിദ്ധീകരണങ്ങൾ വഴി പ്രചരിപ്പിക്കാം.  അത്  ജന ജീവിതത്തിനു ഹാനികരം ആകുന്ന തരത്തിൽ ആകരുതെന്ന്  മാത്രം.  ആരെയും ബോംബ് വച്ച്  കൊല്ലാനുള്ളത്  ആകരുത് എന്ന് മാത്രം.  സോഷ്യലിസ്ററ് ആശയങ്ങൾ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന്  ഇതുപോലെ  അനുകൂലമായ സാഹചര്യങ്ങൾ  സായുധ വിപ്ലവം നടന്നിട്ടുള്ള ഏതെങ്കിലും രാജ്യത്ത്  ഉണ്ടായിരുന്നുവോ? ഒരോ രാജ്യത്തെയും  സാഹചര്യം ഉപയോഗിച്ച് മാത്രമേ എവിടെയും പ്രവർത്തിക്കുവാൻ ആവുകയുള്ളൂ.   നിർഭാഗ്യ വശാൽ  ഇൻഡ്യയിൽ  സോഷ്യലിസ്ററ്  ആശയങ്ങൾ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായപ്പോൾ സോഷ്യലിസം മാറ്റി വയ്ക്കുകയും മുതലാളിത്തം സ്വീകരിക്കുകയും ചെയ്തു. സോഷ്യലിസം എത്രമാത്രം മെച്ചമാണെങ്കിലും  മുതലാളിത്തത്തിന്റെ  "സുഖലോലുപത്വത്തിൽ" വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം  സോഷ്യലിസത്തിനെതിരെ  നിലയുറപ്പിക്കുമെന്നതും  നാം കാണുക തന്നെ വേണം.  എന്നാൽ  തൊഴിലാളിവർഗ്ഗത്തിന്റെയും  കൃഷിക്കാരുടെയും  എത്രമാത്രം പണിയെടുത്തിട്ടും ജീവിതത്തിൽ ദാരിദ്ര്യം മാത്രം അനുഭവിക്കുന്ന ജന കോടികളും സോഷ്യലിസത്തോടൊപ്പം ഉണ്ടാകുമെന്നതും  ഉറപ്പാണ്.   നിലനിൽക്കുന്ന  പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസത്തിന് ലഭിക്കുന്ന  വളരെ വലിയ പിന്തുണയോടെ  "ബൂർഷ്വാ ഭൂ പ്രഭു വർഗ്ഗത്തിന്റെ" എല്ലാ പ്രതിലോമ പ്രവർത്തനങ്ങളെയും അതിജീവിക്കാൻ തൊഴിലാളി വർഗത്തിനും സോഷ്യലിസത്തിനും കഴിയുന്നതായിരിക്കും.  ജനങ്ങളുടെ ഉറച്ച  പിന്തുണ ഉണ്ടെന്ന്  തിരഞ്ഞെടുപ്പിലൂടെ തന്നെ  വ്യക്തമാക്കുന്നത്  വിപ്ലവകരമായ സാമ്പത്തിക നടപടികൾ താരതമ്മ്യേന എളുപ്പമാക്കിത്തീർക്കും.  മുതലാളിത്തത്തിന്  ജനപിന്തുണ നേടാൻ ശ്രമിക്കുന്ന ഇന്നത്തെ സ്ഥിതി മാറ്റി  നമ്മുടെ ലക്‌ഷ്യം  സോഷ്യലിസ്ററ്  ഭാരതം എന്നതാക്കി മാറ്റിയെടുക്കണം.  അതിനാണ്  "പാർട്ടി പരിപാടി" ഭേദഗതി ചെയ്ത്  "സോഷ്യലിസ്ററ്  ഭാരതം; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന പരിപാടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നത്.

2016 നവംബർ 23, ബുധനാഴ്‌ച

177. ഒരു കാര്യം സമൂഹത്തിൽ അവതരിപ്പിക്കുംമ്പോൾ

             177. ഒരു കാര്യം സമൂഹത്തിൽ അവതരിപ്പിക്കുംമ്പോൾ അത്  എപ്രകാര്യം പ്രാവർത്തികമാകും എന്നുകൂടി
 കണക്കിലെടുക്കണം.  സോഷ്യലിസം ആയാൽ നമുക്കുള്ളതെല്ലാം ഇല്ലാതാകും എന്ന് വന്നാൽ ജീവനുള്ള;
എന്തെങ്കിലും കൈവശം ഉള്ളവരാരും അതിനോട് സഹകരിക്കില്ല.  രണ്ടരക്കോടി ജനങ്ങൾ മരിച്ചിട്ടാണ്  പഴയ
 സോവിയറ്റു യൂണിയൻ നിലവിൽ വന്നത്. എന്നാൽ ഇന്ന് സോവിയറ്റു യൂണിയൻ ഇല്ല എന്നുമാത്രമല്ല
 ജനങ്ങൾ അവിടുത്തെ കമ്മ്യൂണിസ്ററ്  പാർട്ടിയ്ക്ക് വോട്ടു ചെയ്യാനും  തയ്യാറല്ല.   എന്റെ പോസ്റ്റ്  ശരിക്കും
 വായിക്കാതെയാണ് അഭിപ്രായം പ്രകടിപ്പിച്ചത് എന്ന് കരുതുന്നു. അങ്ങയുടെ  അഭിപ്രായം അനുസരിച്ചു മുന്നോട്ടു പോയാൽ
 ആരും അതിനോട് യോചിക്കില്ല എന്ന് മാത്രമല്ല  അതികഠിനാമായി  ചെറുക്കുകയും ചെയ്യും. മാർക്സിന്റെ ആശയങ്ങൾ മനസിലാക്കാതെ  കേവലം വാക്കുകൾ  മാത്രം സ്വീകരിക്കുന്നതാണ്  പൊതുവെ കാണുന്ന പ്രത്യേകത. കാറൽ മാർക്‌സും ഏന്ഗ്ൽസും  തീർച്ചയായും മഹാന്മാരായ ചിന്തകർ ആയിരുന്നു.  എന്നാൽ അവർ  മനശാസ്തജ്ഞർ ആയിരുന്നില്ല.
സോഷ്യലിസം എത്ര നല്ലതാണെങ്കിലും  നില നിൽക്കുന്ന വ്യവസ്ഥയിൽ എല്ലാ വിധ സുഖ സൗകര്യങ്ങളും  അനുഭവിക്കുന്നവർ  അത്  ഇല്ലാതാകുന്ന സാഹചര്യം  ഒരു വിധത്തിലും അംഗീകരിയ്ക്കുകയില്ല.  ആയതിനാൽ  അത്തരം ഒരു വ്യവസ്ഥ  വരാതിരിക്കാനും വന്നുകഴിഞ്ഞാലും അതിനെതിരെ നിരന്തരമായി പ്രവർത്തിച്ചുകൊണ്ടിരിക്കും.  മാത്രമല്ല ഒരു രാജ്യത്തെ ജനങ്ങൾ എല്ലാവരും ഒരു പോലെ ചിന്താ ശക്തി ഉള്ളവരായിരിക്കില്ല.  അങ്ങനെയുള്ളവരെ സോഷ്യലിസത്തിനെതിരെ ആണി  നിരത്താൻ
സോഷ്യലിസത്തിന്റെ ശത്രുക്കൾ ശ്രമിക്കും.  അതാണ് ഇപ്പോൾ  പഴയ സോവിയറ്റു യൂണിയനിൽ സംഭവിച്ചിരിക്കുന്നത്.
 ഒരു പാർട്ടി ക്ലാസിൽ  വളരെ സീനിയർ ആയ ഒരു  സഖാവ്  പറഞ്ഞതാണ്  "മാർക്സിന്റെ കാലത്തു
തൊഴിലാളി വർഗത്തിന്  ഒന്നും നഷ്ടപ്പെടാൻ ഇല്ലായിരുന്നു. എന്നാൽ  ഇന്ന് എന്തെങ്കിലും നഷ്ടപെടാൻ
ഇല്ലാത്തവർ  നമ്മുടെ കൂടെ ആരെങ്കിലും ഉണ്ടോ?" എന്ന്.  അതിൽ നിന്നും എന്ത് മനസിലാക്കണം?
സോഷ്യലിസം നമുക്ക് വേണ്ട എന്നു തന്നെ.  അതാണ് ഇപ്പോഴത്തെ പാർട്ടി ലൈൻ. അതിനോട്
എല്ലാവരും എങ്ങനെ പ്രതികരിക്കും എന്നത് ഇന്ത്യ ഒട്ടാകെയുള്ള അവസ്ഥ പറഞ്ഞുതരും.  യഥാർഥത്തിൽ
 വ്യക്തിപരമായ  സ്വത്തുക്കൾ  ആർക്കും സ്വന്തമായി  സൂക്ഷിക്കാം; അനുഭവിക്കാം.  ഉത്പ്പാദനോപാദികൾ
മാത്രമാണ്  പൊതു ഉടമസ്ഥതയിൽ  ആകണമെന്ന്  നിഷ്ക്കർഷിക്കുന്നത്.   അവിടെ മാത്രമാണ്  അദ്ധ്വാന
ശക്തിയുടെ  ചൂഷണം ഉണ്ടാകുന്നത്.  ഒരാൾ സ്വന്തമായി ഉപയോഗിക്കുന്ന  ഒന്നിലും  ചൂഷണം ഉണ്ടാകുന്നില്ല.
  ഇനിയും 99.999999999 ശതമാനം ആളുകളും  ചിന്താ ശക്തിയുടെ കാര്യത്തിൽ തികച്ചും വട്ടപ്പൂജ്യം ആണ്.
അവരെ ആർക്കും അവരുടെ ഏത്  ദുഷ്ട ലക്ഷ്യത്തിനും ഉപയോഗിക്കാം.  അതാണ്  ആർ. എസ്. എസ്. ;
ഐ.എസ്. തുടങ്ങിയവ.  യഥാർഥത്തിൽ  "സ്വർഗം" എന്നത്  ആർക്കും മരണാനന്തരം ലഭിക്കുന്നില്ല
എന്നതും  ആത്മാവ് എന്നത്  ഒരു ആശയം മാത്രമാണെന്നും  ആരെയെങ്കിലും  നമുക്ക് ബോധ്യപ്പെടുത്താൻ ആവുമോ?
 എത്ര മാത്രം  "വിദ്യാഭ്യാസം" നേടിയാലും  സാമൂഹ്യ ജീവിതത്തിൽ അതൊന്നും ആരുടേയും
ബോധമണ്ഡലത്തിലേയ്ക്ക് കയറുകയില്ല.   അതിന്  കഴിഞ്ഞാൽ  എല്ലാ മതങ്ങളുടെയും അടിത്തറ തകരും.
 ഈ ഭൂമിയിൽ മതത്തിന്റെ പേരിലുള്ള കൊടും ക്രൂരതകൾ ഇല്ലാതാകും.  എല്ലാവരും   "മനുഷ്യർ"  ആണെന്ന്  എല്ലാവരും അംഗീകരിക്കും.  ഈ ഭൂമിയിൽ തന്നെ മനുഷ്യ ജീവിതം സ്വർഗം ആക്കി മാറ്റാൻ കഴിയും. 

2016 നവംബർ 18, വെള്ളിയാഴ്‌ച

175.ഏതു ജനാധിപത്യം ആണ് വേണ്ടത്?

                                                         175. ഏതു ജനാധിപത്യം  ആണ്  വേണ്ടത്?
             മുതലാളിത്ത വ്യവസ്ഥയിൽ അതിന്റെ ജനാധിപത്യം - അതിനാണ്  ബൂർഷ്വാ ജനാധിപത്യം എന്ന് പറയുക.  അത് മാത്രമേ പ്രായോഗികമാവുകയുള്ളു.  ദേശീയ ജനാധിപത്യം എന്നും ജനകീയ ജനാധിപത്യം  എന്നും പറഞ്ഞാലൊന്നും  അതിന്റെ സ്വഭാവത്തിൽ മാറ്റം വരികയില്ല.  അതിന്  അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. ബൂർഷ്വാ പാർലമെന്റ്  എന്നത്  ബൂർഷ്വാസി ആവിഷ്‌ക്കരിച്ചതും അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ  വേണ്ടി രൂപം കൊടുത്തതുമാണ്‌.   അതോടൊപ്പം ഉള്ള  എല്ലാ വിധ  ചൂഷണോപാധികളും ബൂർഷ്വാസിയുടെയും  പെറ്റി  ബൂർഷ്വാസിയുടെയും താൽപ്പര്യ സംരക്ഷണത്തിനായി വിനിയോഗിക്കപ്പെടും.  മതപരമായ  അന്ധ വിശ്വാസങ്ങൾ  പ്രചരിപ്പിക്കുന്നതിനായി  അവർ  എല്ലാ ശ്രമങ്ങളും നടത്തും.   ദൈവത്തിന്റെ കപട മുഖം മൂടി അവരെ രക്ഷപ്പെടുത്തും എന്നാണ്  അവരുടെ ധാരണ.  അത് വലിയ അളവിൽ  വിജയിക്കുന്നുണ്ട്. മുകേഷ് അമ്പാനി  ഗുരുവായൂർ അമ്പലത്തിൽ  ഒരിക്കൽ   "തുലാഭാരം"  നടത്തി  എന്നാണ്  അറിവ്.  എന്നാൽ നമുക്ക് ആവശ്യം  ജനങ്ങളുടെയും തൊഴിലാളി വർഗത്തിന്റെയും ആകെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി  ജനങ്ങളുടെ ആധിപത്യം  (ജനകീയ ജനാധിപത്യം) ആക്കി മാറ്റിയെടുക്കണം.  അതിനു നമുക്ക് സോഷ്യലിസ്ററ്  ജനാധിപത്യം  എന്നും  പറയാം. നീണ്ടുനിൽക്കുന്ന പോരാട്ടം തന്നെ അതിന്  ആവശ്യമാണ്. എന്നാൽ  മുതലാളിത്തം പ്രോത്സാഹിപ്പിച്ചു അത് നമുക്ക്  നേടിയെടുക്കാനാവില്ല. ബൂർഷ്വാ  ജനാധിപത്യം  ആണ് നമുക്ക് വേണ്ടത് എങ്കിൽ  മുതലാളിത്തത്തോടൊപ്പം  തന്നെ നിൽക്കണം. അതല്ല യഥാർഥ ജനകീയ ജനാധിപത്യം  ആണ്  നമുക്കാവശ്യം എങ്കിൽ സാമ്പത്തിക വ്യവസ്ഥയിൽ തന്നെ മാറ്റം വരുത്തണം. സോഷ്യലിസത്തോടൊപ്പം മാത്രമേ അത് യാഥാർഥ്യമാവുകയുള്ളു.  ഇവിടെ നാം ഓർക്കേണ്ടത്  ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ - സാംസ്ക്കാരിക ഉപരിഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ കണ്ടെത്തലാണ്. മാർക്സ് "മൂലധനം" എന്ന കൃതി രചിക്കുന്നതിനും മുമ്പ് രചിച്ച ഒരു കൃതിയാണ്  "അർത്ഥ ശാസ്ത്ര നിരൂപണത്തിനൊരു സംഭാവന" എന്നത്. അതിന്റെ  ആമുഖത്തിൽ പറയുന്നതാണ്  - "പരിത സ്ഥിതി മനുഷ്യന്റെ ബോധത്തെ യാണ് നിർണയിക്കുക; ബോധം പരിത സ്ഥിതിയെയല്ല" എന്നതും  ഏതൊരു രാജ്യത്തെയും സാമ്പത്തിക വ്യവസ്ഥയാണ്  രാഷ്ട്രീയ - സാംസ്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്നതും. ലെനിന്റെ എല്ലാ കൃതികളിലും ഈ കാര്യം  ആവർത്തിച്ചു  പറയുണ്ട്.  നിർഭാഗ്യ വശാൽ ഇൻഡ്യയിൽ ആർക്കും ഇതിന്റെ  ആശയം പിടി കിട്ടിയില്ല.  അല്ലെങ്കിൽ ചാതുർ വർണ്യത്തിലും ഫ്യൂഡലിസത്തിലും കെട്ടിപ്പടുത്ത ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുമായിരുന്നില്ല.  വർഗ സമരം എന്നാൽ ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിൽ ആണെന്ന് പോലും മനസിലാക്കാതിടത്   ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ്  രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്ന് മനസിലാക്കാത്തതിനെ കുറ്റപ്പെടുത്താനാവില്ല.  മുതലാളിത്തത്തിൽ "മുതാലാളിത്തം" പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ ലോകത്താരും നമുക്ക് ശത്രുക്കളായി  ഉണ്ടാവില്ല എന്ന് ആരും ഓർത്തില്ല.  അമേരിക്ക  നമുക്ക്  പാർട്ടി ക്‌ളാസ് തരാമെന്ന്  ഒരിക്കൽ പറഞ്ഞത് ഓർക്കുക.   ജനകീയ ജനാധിപത്യം  എന്ന ലക്‌ഷ്യം  നാം സ്വീകരിക്കുകയാണെങ്കിൽ  മുതലാളിത്തത്തിന്റെ  ജനങ്ങൾക്കെതിരായ പ്രവണതകൾക്കെല്ലാം  എതിരായ  പോരാട്ടമായി അതിനെ മാറ്റണം.  ഇന്ത്യൻ ഭരണ ഘടന വിഭാവന ചെയ്യുന്ന    "പരമാധികാര-മതേതര-സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്"    എന്നതിന്റെ അന്തസത്ത പൂർണ അർഥത്തിൽ നടപ്പിലാക്കാനായി  ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യം  നാം ഏറ്റെടുക്കണം. ശാസ്ത്രീയ വീക്ഷണങ്ങൾ അന്ഗീകരിക്കുന്ന തൊഴിലാളി വർഗ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ മാത്രമേ അത് സാധ്യമാക്കാൻ ആവുകയുള്ളൂ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി തൊഴിലാളി വർഗത്തെയും സാധാരണ ജനങ്ങളെയും ആണിനിരത്തണം. സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കുമ്പോൾ മാത്രമേ ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണം ഉണ്ടാവുകയുള്ളു. വർഗീയ - ഫാസിസ്റ്റ് കളുടെ പിടിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും അത് അത്യന്താപേക്ഷ്യമാണ്.

2016 നവംബർ 11, വെള്ളിയാഴ്‌ച

174. ലെനിൻ എന്താണ് പറയുന്നത്?.

    174. ലെനിൻ എന്താണ് പറയുന്നത് ?
/
......."എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് തൊഴിലാളി വർഗ പ്രസ്ഥാനം സോഷ്യലിസത്തിന്റെ പ്രസക്തി "ലെവ ലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇട നൽകുകയായിരിക്കും ഫലം" എന്നാണ്. മാത്രമല്ല "സോഷ്യലിസ്റ് ആശയങ്ങൾ എത്രമാത്രം ശൈശവാവസ്ഥയിലാണോ അത്രമാത്രം സോഷ്യലിസ്ററ് ഇതര ആശയങ്ങളോട് അസഹിഷ്ണുത തന്നെ കാണിക്കണം" എന്നാണ്. എന്താണ് "ബൂർഷ്വാ ആശയങ്ങൾ?" സമ്പന്ന വർഗ്ഗങ്ങൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ അവർക്ക് ദൈവം കൊടുത്തതാണ്; പാവപ്പെട്ടവൻ അനുഭവിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും ദൈവ വിധിയാണ്; നിങ്ങളുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മാറുന്നതിന് ദൈവത്തോട് പ്രാർഥിച്ചാൽ മതി; ഭൂമിയിലെ ജീവിതം അല്ല യഥാർഥ ജീവിതം; യഥാർഥ ജീവിതം മരണാനന്തരം ആണ്; അതിനായി നിങ്ങൾ പ്രാർഥിച്ചുകൊള്ളുക; തുടങ്ങിയവയാണ്. മാത്രമല്ല നിങ്ങൾക്ക് സമ്പന്ന വർഗങ്ങളുടെ ചൂഷണത്തിന്റെ ഫലമായുണ്ടാകുന്ന എല്ലാ യാതനകളും ദൈവ വിധി ആയി കണ്ടു സഹിക്കണം; നിങ്ങളുടെ യാതനകൾക്ക് കാരണം ചൂഷക വ്യവസ്ഥയായി കണ്ട്; നിങ്ങൾ ചൂഷകർക്ക് എതിരെ നിങ്ങളുടെ പോരാട്ടത്തതിന്റെ കുന്ത മുന തിരിക്കരുത് എന്നാണ്.

//
മാർക്സിസം സോഷ്യലിസത്തിന് മാത്രം.
"സോഷ്യലിസ്റ്റ് ഇന്ത്യ" എന്നതാക്കണം "പാർട്ടി പരിപാടി". അങ്ങനെയൊരു ലക്ഷ്യം ഇല്ലാതെ ഇന്ത്യയിൽ പാർട്ടി നിലനിൽക്കില്ല, ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താനാവില്ല. യാഥാർധ്യങ്ങൾ മനസിലാക്കുക. 1950 കൾക്ക് ശേഷമുള്ള 73 വർഷങ്ങളിലെ അനുഭവത്തിൽ നിന്നെകിലും കാര്യങ്ങൾ ബോധ്യപ്പെടുക. ലെനിൻ ഇത്റമാത്റം വ്യക്തമായി പറഞ്ഞിട്ടും ഇൻഡ്യയിൽ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നതിന് സോഷ്യലിസം ഒരു അവശ്യ ഘടകം ആയി കണ്ടില്ല. "സോഷ്യലിസം" എന്ന ലക്‌ഷ്യം മാറ്റി വച്ചിട്ട് 73 വർഷങ്ങളിലെ അനുഭവത്തിൽ നിന്നുപോലും യാതൊന്നും മനസിലാക്കാൻ തയ്യാറുമല്ല. കാറൽ മാർക്സും ലെനിന്നും സോഷ്യലിസം അല്ലാതെ മറ്റൊന്നും സ്വീകരിക്കാൻ തൊഴിലാളി വർഗത്തെ അനുവദിക്കുന്നില്ല. 1950 കളിൽ തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം ഇന്ത്യൻ ബൂർഷ്വാസി പിടിച്ചെടുത്തതുകൊണ്ട് തൊഴിലാളിവർഗം നരകയാതന അനുഭവിക്കേണ്ടി വരുന്നു. 1950 കൾക്ക് ശേഷം 73 വർഷങ്ങൾക്ക് ശേഷവും പാർട്ടി ഇല്ലാതായിക്കൊണ്ടിരിക്കു മ്പോഴും ബൂർഷ്വാ കമ്മ്യൂണിസ്റ്റ് "നേതൃത്വം" സോഷ്യലിസം അംഗീകരിക്കാൻ തയ്യാറല്ല. സോഷ്യലിസം അവർക്കൊരിക്കലും ആവശ്യമായി ബോധ്യപ്പെടില്ല.
//
............സാർ ചക്റവർത്തിയുടെ ഏകാധിപത്യ സാമ്പ്രാജ്യം ആയിരുന്നിട്ടും; ഫ്യുഡലിസം അതിന്റെ പൂർണ അർഥത്തിൽ ആയിരുന്നിട്ടും; മുതലാളിത്തം അതിന്റെ പ്റാരംഭ ഘട്ടം ആയിരുന്നിട്ടും; സോഷ്യലിസ്‌റ്റ് രാഷ്ട്റം എന്ന ലക്ഷ്യം അംഗീകരിക്കാൻ ലെനിൻ മടിച്ചില്ല. മാർക്സിസവും സോഷ്യലിസവും തമ്മിലും സോഷ്യലിസവും തൊഴിലാളി വർഗ്ഗവും തമ്മിലുമുള്ള ബന്ധവും ലെനിൻ മനസിലാക്കിയിരുന്നു. ഇൻഡ്യയിൽ അതൊക്കെ മനസിലാക്കിയിരുന്നവർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കാം" എന്ന നിലപാട് സ്വീകരിച്ചതിൽ നിന്നും മനസിലാക്കാൻ കഴിയുക. അതിന്റെ ഫലമോ - നൂറു വർഷം തികയുമ്പോൾ പ്റസ്ഥാനം നിലനിൽപ്പിനായി നട്ടം തിരിയുന്നു.
............."ഭൗതിക വാദ" ത്തിന്റെ പ്രസക്തി എന്താണെന്ന് പിടി കിട്ടുന്നുമില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ എന്തിനാണ് ഭൗതിക വാദം എന്ന് ആലോചിക്കാതെ ദൈവ വിശ്വാസത്തിലാണ് കുഴപ്പം കണ്ടെത്തിയത്..
.......... 2."സോഷ്യലിസം" എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഓർമ്മ വരിക റഷ്യൻ വിപ്ലവത്തെ കുറിച്ചാണ്. അവിടെ നടന്നതെല്ലാം ഇവിടെയും ആവർത്തിക്കണം എന്നാണ് അവരുടെ ധാരണ. അതാണ് വിപ്‌ളവം. അതിനാണെങ്കിൽ ഇൻഡ്യയിൽ "ദ്സാർ ചക്രവർത്തി" പോലും ഇല്ല. പിന്നെ എന്ത് ചെയ്യും? മുതലാളിത്തം പ്രോത്സാഹിപ്പിക്കാം: വളരെ എളുപ്പമായി കാര്യങ്ങൾ. ചാതുർ വർണ്യത്തിന്റെ നീരാളി പിടുത്തത്തിൽ ഞെരിഞ്ഞമർന്നിരുന്ന യഥാർഥ തൊഴിലാളി വർഗം ഈ നിലപാട് കൂടി ആയപ്പോൾ ഒരു തരത്തിലും പ്രസ്ഥാനവുമായി അടുക്കാതെ ആയി. അവരുടേതടക്കം അടിസ്ഥാന ജനവിഭാങ്ങളുടെ യാതനകൾ അറിഞ്ഞതായി ഭാവിച്ചില്ല; അല്ലെങ്കിൽ അവർ അതൊക്കെ സഹിക്കേണ്ടതാണ് എന്ന നിലപാട് എടുത്തു. അതിന്റെയൊക്കെ ഫലമായി ലെനിൻ എന്താണോ സംഭവിക്കുമെന്ന് പറഞ്ഞത് അത് പോലെയൊക്കെ സംഭവിച്ചു. അറുപിന്തിരിപ്പന്മാരുടെ ആശയങ്ങൾ രാഷ്ട്രീയ രംഗത്ത് എത്തി; വർഗീയ കോമരങ്ങൾ ഇൻഡ്യയുടെ ഭരണാധികാരികളും ആയി.
..........3. സോഷ്യലിസ്ററ് ആശയങ്ങൾ ജനങ്ങൾക്കിടെ ഉണ്ടായിരുന്നപ്പോൾ സ. ഈ.എം.എസിനെ പോലെ വളരെ ഉന്നത ശ്രേണിയിൽ ആയിരുന്നവർ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും ജനങ്ങൾ പ്രസ്ഥാനത്തിലേക്ക് ഒഴുകിയെത്തി. വി. ആർ. കൃഷ്ണയ്യരെപ്പോലെയുള്ളവർ ഭൗതികവാദത്തിലേയ്ക്ക് എത്തിയില്ലെങ്കിൽ പോലും ഉറച്ച സോഷ്യലിസ്റ്റ് ആശയക്കാർ ആയി. അതിനു പകരം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നായപ്പോൾ ഒരു മേഖലയിൽ നിന്നും ആരും പ്രസ്ഥാനത്തോട് അടുക്കാതെ ആയി; അടുക്കുന്നവരാകട്ടെ സ്വന്തം "രാഷ്ട്രീയ ഭാവി" യിൽ കവിഞ്ഞ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തവരും ആയി. മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ മുതലാളിത്തത്തിന് എതിരായതുകൊണ്ട് പാർട്ടി ക്ലാസുകളിൽ അവയെല്ലാം വികലമായി അവതരിപ്പിച്ചു; പഠിച്ചവർക്കാകട്ടെ അത് മറ്റുള്ളവരോട് പറയാൻ പാടില്ലാത്തവയും ആയി.
..........."വർഗ സമരം" ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണ് എന്ന് പറയാൻ പാടില്ല; കാരണം നമുക്ക് ബൂർഷ്വാസിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അവിടെയാണ് "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന നിലപാട് പ്രസക്തമായി വരുന്നത്. എന്നാൽ ചൂഷക വർഗ്ഗങ്ങൾ അവരുടെ നിലപാടുകളിൽ ലവലേശം വിട്ടുവീഴ്ചക്ക് പോലും ഒരുക്കമല്ല എന്നതും ഓർക്കണം. എല്ലാ കഷ്ടപ്പാടുകളും മുതലാളിത്ത ചൂഷണ വ്യവസ്ഥയുടെ ഫലം ആണെന്ന് പറയാൻ ആവില്ല; ചൂഷണ വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. "നിലനിൽക്കുന്ന എല്ലാ നിയമങ്ങളും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ വാഴ്ചക്കായി സൃഷ്ടിച്ചിട്ടുളളവയാണ് " എന്ന പ്രാഥമിക മാർക്സിസ്റ്റ് കാഴ്ചപ്പാടുകളാണ് നിഷേധിക്കപ്പെടുന്നത്. "എല്ലാം ദൈവ വിധി യാണ്"; "മുന്ജന്മ പാപം;", "മുന്ജന്മസുകൃതം"; "പെൺ ചൊല്ല് കേൾക്കുന്നവൻ പെരുവഴിയാധാരം" തുടങ്ങിയവ എല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ അങ്ങനെയുള്ളവ ആകെ നിഷേധിക്കുന്നു എന്നതാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് വന്നപ്പോൾ അപ്രസക്തമായത്. അപ്പോൾ ഭൗതികവാദ ത്തിന്റെയും പ്രസക്തി ഇല്ലാതായി. മാർക്സ് കണ്ടെത്തിയ "മിച്ച മൂല്യം" ആണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ; അത് തന്നെയാണ് മുതലാളിത്തത്തിന്റെയും അടിത്തറ. മുതലാളിത്തത്തിന്റെ "അടിത്തറ" തകർത്താണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ പണിയാൻ. മുതലാളിത്തം ; പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മാർക്സിസത്തിന്റെ സാമ്പത്തിക വശവും നമുക്ക് നഷ്ടപ്പെട്ടു. നാം പിന്തുടരുന്നത് "മാർക്സിസം-ലെനിനിസം" ആണെന്ന് എത്രമാത്രം ആണയിട്ടു പറഞ്ഞാലും അത് ആർക്കും ബോധ്യപ്പെടുകയില്ല; പ്രസ്ഥാനം മുന്നോട്ടു പോവുകയുമില്ല.
................4."സോഷ്യലിസ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം അംഗീകരിക്കുകയാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മായി ഇന്ത്യൻ ഭരണ ഘടനയുടെ പിന് ബലവും നമുക്ക് ലഭിക്കുന്നതാണ്.
...............5. 1920-25 കാലം മുതൽ 1950 കൾ വരെ ക്റമേണ വളർന്നു വന്ന പ്റസ്‌ഥാനം 1950 കൾക്ക് ശേഷം വളർന്നില്ല എന്ന് മാത്റമല്ല പതുക്കെ പതുക്കെ തകരാനും തുടങ്ങി. എത്റയൊക്കെ തകർന്നാലും
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നനിലപാടിൽ നിന്നും മാറാൻ ഒരുക്കമല്ലെങ്കിൽ ചെങ്കൊടി ഇൻഡ്യയിൽ പരിപൂർണമായും തകരുകയും ഹൈന്ദവ വർഗീയ വാദികളുടെ നീരാളിപ്പിടുത്തത്തിൽ ഇന്ത്യൻ ജനത എന്നന്നേയ്ക്കും അമരുകയും ആയിരിക്കും ഫലം.
.............താമസിക്കുന്ന ഒരോ ദിവസവും തകർച്ച അതിവേഗത്തിൽ ആയിരിക്കും എന്നെങ്കിലും ഓർക്കുക. ആരുടേയും ദുരഭിമാനത്തിന് അല്ല ഇവിടെ പരിഗണന കൊടുക്കേണ്ടത്.
.................11 11 2016.............
 105. According to Lenin, (What is to be done?)

.         .According to Lenin, (What is to be done?) the importance of SOCIALISM should not see even a little less; otherwise bourgeois ideologies will come forward. What are bourgeois ideologies? The wealth those are enjoying by bourgeois, etc. are given to them by god and the poverty and hardships suffering by poor peoples and working class are their fate; and for the remedy is only praying to god, they should not fight against bourgeois; etc. etc. Lenin also added that there are smooth path to develop and spread for bourgeois ideologies. Lenin added: Socialist ideologies how much in primary stage; we should show intolerance to other ideologies. In India; we have no doubt to promote capitalism, neglecting what is CLASS STRUGGLE THEORY. What was Lenin strongly pointed out; the same happened in India.

..........In old Soviet Union, Lenin proved that undeveloped countries can also built up SOCIALISM, and hence we called "Marxism-Leninism." The same had happened in China also, because China were also not a developed country in 1949. But Mao also decided to establish SOCIALISM in China without deciding to promote CAPITALISM and if Mao decided to promote capitalism; there would not be a China today. Mao also proved undeveloped country can also become SOCIALIST COUNTRY by socialist planning with the wholehearted co-operation of working class.

..........Karl Marx only considered the then growth of English East India Company; which was capable to make a Sun never set Kingdom of Great Britain. It is not the matter that how the revolution was done in old Russia or China; but Lenin made some corrections to Marxism; that Marx pointed that Socialism is possible only after the developed stage of capitalism. So Lenin reiterated the importance of socialism; he actually understood what is MARXISM in its real meaning.
He understood how it related to working class;
..........Unfortunately in India, no body understood the relation of MARXISM with WORKING CLASS. So, merely decided to promote capitalism without considering "WHAT IS CAPITALISM?" and how it will affect working class. Nobody considered the facilities to organisse working class in a Parliamentary democracy; but before 1947, there were no permissions to do so. Now, the words of Lenin became true in India.
.............In 1952; the number of MPs for RSS (BJP) in Parliament was 2; Communists - 32. When Communist movements decided to promote CAPITALISM; neglecting the words of Lenin; neglecting SOCIALISM; RSS and BJP came forward; and socialist ideologies defeated. If SOCIALISM returns to its real position; no doubt comrades; BJP will not be a problem to us.  If CPIM changing its Party Program, admitting  "Socialist Economy through Peoples Democracy"  CPI (M) will be the ruling party of India. For that; we wants no weapons; even a pin; but only the ideas of Marxism & Socialism and we SHOULD be free from the concept to promote Indian capitalism. We cannot change bourgeois democracy to "peoples democracy" in capitalism; it is only possible in SOCIALISM; now we are spoiling ourselves only..
 ..                    ..                                         
///

2016 നവംബർ 5, ശനിയാഴ്‌ച

173. എന്താണ് വർഗ സമരം?

                                173. എന്താണ് വർഗ സമരം?                                                               
കാറൽമാർക്സിന്റെ ആശയപരമായ കണ്ടെത്തലുകളിൽ ഏറ്റവും പ്രധാനപെട്ടതാണ്  "വർഗ സമര സിദ്ധാന്തം".   മാർക്സ് ചൂണ്ടിക്കാണിക്കുന്നത്  അടിമത്വ വ്യവസ്ഥയോടും  സ്വകാര്യ സ്വത്തു സമ്പ്രദായത്തോടും  ഒപ്പം വർഗ സമരവും ആരംഭിച്ചു എന്നാണ്. 
. .ഗോത്റങ്ങൾ തമ്മിൽ ഉണ്ടാകാറുള്ള കലഹങ്ങളിൽ പരാജയപ്പെടുന്നവരെ ആദ്യകാലങ്ങളിൽ വധിക്കുകയാണ് പതിവെങ്കിൽ ക്റമേണ അടിമകളാക്കുകയും അവരുടെ സമ്പത്ത് തട്ടിയെടുക്കലും നിലവിൽ വന്നു. അടിമ -ഉടമ സമ്പ്റദായം നടപ്പിലായപ്പോൾ സ്വാഭാവികമായി വ്യത്യസ്ത താത്പര്യങ്ങൾ ഉടലെടുത്തു. തുടർന്നുണ്ടായ വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം. അടിമ - ഉടമ വൈരുധ്യങ്ങളാണ് ഭരണ കൂടങ്ങൾ നിലവിൽ വരാൻ കാരണം.
തൊഴിലാളിയുടെ താത്പര്യയങ്ങളും മുതലാളിയുടെ താതപ്പര്യങ്ങളും പരസ്പ്പര വിരുദ്ധങ്ങളാണ്. അവയുടെ ഏറ്റുമുട്ടൽ വർഗ സമരങ്ങളായും അവ വർഗ രഹിത അവസ്ഥയിലേക്കും നയിക്കും. സോഷ്യലിസത്തിൽ ഉത്പാദനോപകരണങ്ങളും ഉത്പാദനോപാദികളും സമൂഹത്തിന്റെ ആകെ നിയന്ത്രണത്തിൽ ആയിരിക്കും. അവിടെ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന സ്ഥിതി ആയിരിക്കില്ല.

.          . അടിമ ഉടമയ്ക്ക്  സംരക്ഷണം  കൊടുക്കുന്നതിനും അടിമവ്യസ്ഥ ഉറപ്പിക്കുന്നതിനുമാണ്  ഭാരണകൂടത്തിന്റെ പ്രാകൃത രൂപം നിലവിൽ വന്നത് എന്നാണ്.   ഭരണ കൂടം എല്ലാ കാലങ്ങളിലും  സമ്പത്തുള്ളവന്റേത്  ആയിരുന്നു എന്നാണ്.  ലോകത്തിന്റെ എല്ല്ലാ ഭാഗങ്ങളിലും എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾ മതത്തിന്റെ പേരിലും അതിലെ അവാന്തര വിഭാഗങ്ങളുടെ  പേരിലും പോരടിക്കുകയും ക്രൂരമായ കൊലപാതകങ്ങൾ നടത്തുകയും ചെയ്യമ്പോൾ മാർക്സ്  ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും രണ്ടു വർഗങ്ങളായി തിരിച്ചു. ചൂഷകരും ചൂഷിതരും. പണി എടുക്കുന്നവരും അവരെ ചൂഷണം ചെയ്യുന്നവരും.  മാർക്സിന്റെ  പ്രസിദ്ധമായ ഒരു വാചകം ഉണ്ട്:   "പണി എടുക്കുന്നവൻ നേടുന്നില്ല; നേടുന്നവൻ പണി എടുക്കുന്നുമില്ല."  അത് അദ്ദേഹം അല്പം കൂടി വ്യക്തമാക്കി: ആധുനിക കാല ഘട്ടത്തിൽ വർഗ്ഗങ്ങൾ അറിയപ്പെടുക - തൊഴിലാളി വർഗ്ഗവും ബൂർഷ്വാസിയും എന്ന രീതിയിലാണ്. 
.            .മാർക്സ് കാര്യങ്ങൾ പരിശോധിക്കുന്നത്  "ചരക്ക് " ഉത്പാദനവുമായി  ബന്ധപ്പെടുത്തിയാണ്.  "മുതലാളിത്ത  സാമ്പത്തിക വ്യവസ്ഥയിൽ  "സമ്പത്" എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക  എന്ന വാക്കുകളോടെയാണ് മാർക്സിന്റെ  പ്രസിദ്ധമായ കൃതി  "മൂല ധനം" ആരംഭിക്കുന്നത്.  സമൂഹത്തിന്റെ  ദൈനംദിന  ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്നത്   നാനാ വിധമായ  വസ്തുക്കൾ  വഴിയാണ്.  അവയെല്ലാം  ഒരോ മേഖലയിലെ  "ചരക്കു"കൾ  ആണ്.  ഇവ അല്പം വിശദീകരിക്കാം.  നാം രാവിലെ ഒരു കപ്പ്  ചായ കുടിക്കുന്നു എന്ന് കരുതുക.  അതിലെ തേയില;  പഞ്ചസാര; ചായ തിളപ്പിക്കുന്ന പാത്രം; ഗ്ലാസ്;  പാല്; ഇന്ധനമായി ഉപയോഗിക്കുന്ന വസ്തു; വെള്ളം കോരുന്ന പാത്രം  തുടങ്ങിയവയെല്ലാം ഒരോ മേഖലയെ  പ്രതിനിധീകരിക്കുന്നു.  അവയുടെ എല്ലാം നിർമാണ മേഘലയിൽ  പ്രവർത്തിക്കുന്നത് തൊഴിലാളികളാണ്.  
.            .ഇവിടെ നാം പരിശോധിച്ചത് ഒരു കപ്പ്  ചായയുടെ കാര്യം മാത്രമാണ്.  ഇതുപോലെ സമൂഹത്തിന്റെ സമസ്ത മേഘലകളേയും  പരിശോധിക്കണം. എല്ലാ മേഖലകളെയും പ്രവർത്തിപ്പിക്കുന്നത് തൊഴിലാളികളാണ്.  അവയെയൊന്നും  നമുക്ക്  ജാതിയുടെയോ മതത്തിന്റെയോ പേരിൽ തരം തിരിക്കാനാവില്ല.  എല്ലാവരും തൊഴിലാളികളാണ്.  മാർക്സ് അവരെ  "തൊഴിലാളി വർഗം" എന്ന്  വിളിക്കുന്നു.  ജീവിതം നില നിർത്താനായി സ്വന്തം അദ്ധ്വാന ശക്തി വിൽക്കേണ്ടി വരുന്നവനാണ്  തൊഴിലാളി. ഏതു മേഖല ആണെങ്കിലും  ജീവിക്കാനായി  തൊഴിൽ ചെയ്യേണ്ടി വരുന്നവരെല്ലാം "തൊഴിലാളി വർഗ"ത്തിലാണ്  ഉൾപ്പെടുക.  ഏത്  മേഘല ആയാലും ഏതു രാജ്യം ആയാലും തൊഴിലിന്റെ സ്വഭാവത്തിൽ തൊഴിലാളി ഒരു പോലെയാണ്.  ഏതു രാജ്യത്‌  ആയാലും ഒരു ഖനിയിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ജീവനുള്ള ഭീഷണി ഒരു പോലെയാണ്.  ഏതു ജോലി ആണെങ്കിലും ഏതു രാജ്യമാണെങ്കിലും തൊഴിലാളിയുടെ പ്രശ്നങ്ങൾ പൊതുവെ ഒരുപോലെ ആയിരിക്കും. അതുകൊണ്ട്  മഹാനായ കാറിൽ മാർക്സ്  ലോകത്താകെയുള്ള  തൊഴിലാളികളേയും  ഒരൊറ്റ വർഗമായിട്ടാണ്  കാണുന്നത്. അതുകൊണ്ടാണീ  മാർക്സ് പറഞ്ഞത്  -  "സർവ രാജ്യ തൊഴിലാളികളെ; ഏകോപിക്കുവിൻ. നിങ്ങൾക്ക്  നഷ്ടപ്പെടുവാൻ വിലങ്ങുകൾ മാത്രം.  നേടുവാനോ; ഒരു വലിയ ലോകമുണ്ടുതാനും."  എന്ന്.  
.            .മാർക്സ്  വിഭാവനം ചെയ്തത്  ലോകമൊട്ടാകെയുള്ള തൊഴിലാളിവർഗ്ഗത്തിന്റെ ഐക്യവും ഒരൊറ്റ ഭരണ കൂടവും ആണ്.   സൂര്യൻ അസ്തമിക്കാത്ത  ബ്രിടീഷ്  സാംബ്രാജ്യത്തിന്റെ  വെന്നിക്കൊടിയുടെ  കാലത്താണ്  മാർക്സ് ജീവിച്ചത്.  അന്നത്തെ കാലത്തെ  സാഹചര്യത്തിൽ  മാർക്സ്   നടത്തിയ ആഹ്വാനം  അപ്രായോഗികം ആണെന്ന് നമുക്ക് പറയാനാവില്ല. കാലഘട്ടത്തിൽ വന്ന മാറ്റത്തിൽ  ഒരൊറ്റ രാഷ്ട്രം എന്നത്  എന്നെങ്കിലും പ്രായോഗികം ആകുമോ എന്ന് ഇപ്പോൾ നമുക്ക് പറയാനാവില്ല.  എന്നാൽ  ശാസ്ത്രീയമായ വിശകലനങ്ങളോടെ  മാർക്സ് തെളിയിച്ചതാണ്  തൊഴിലാളികളുടെ  വിയർപ്പുകളിലൂടെയാണ്  ലോകത്താകെയുള്ള സമ്പത്തും ഉണ്ടാകുന്നത്  എന്നത്. ഇന്ന് നാം ലോകമൊട്ടാകെ കാണുന്ന  മഹാ അത്ഭുതങ്ങൾ എല്ലാം അടിമകളുടെ രക്തത്തിലും യാതനകളും കെട്ടിപൊക്കിയതാണെന്ന്  നമുക്കറിയാം. എല്ലാ കഷ്ടപ്പാടുകളും അനുഭവിക്കേണ്ടി വരുന്നത്  എല്ലാ രാജ്യങ്ങളിലെയും  തൊഴിലാളികളാണ്; തൊഴിലാളി വർഗമാണ്.  എല്ലാ അപകടങ്ങളും അനുഭവിക്കേണ്ടി വരുന്നത്  അവരാണ്.  എപ്പോഴും ജീവൻ നഷ്ടപ്പെടുന്നത് അവർക്കാണ്.   എന്നാൽ എല്ലാ സമ്പത്തും അനുഭവിക്കുന്നത്  മറ്റൊരു വർഗമാണ്.  എല്ലാ സുഖഭോഗങ്ങളും അവർക്കാണ്.  എത്രയെല്ലാം  കഷ്ടപ്പെട്ടാലും  തൊഴിലാളി എന്നും ദാരിദ്ര്യത്തിൽ തന്നെയാണ്.  പണിയെടുക്കുന്നത് എന്നെ നിർത്തിയിട്ടും  സമ്പത്തുള്ളവന്റെ സമ്പത്  എന്നുമെന്നും പെരുകികൊണ്ടേയിരിക്കും. 
.               .സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടെയും  കാലം മുതൽ  ചൂഷക വർഗ്ഗങ്ങൾക്ക്  സംരക്ഷണം നൽകുന്നതിനും പണിയെടുക്കുന്ന വർഗത്തെ അടിച്ചമർത്തുന്നതിനും  ഉപയോഗിച്ചു  വരുന്ന  "ഭരകൂടം" തൊഴിലാളി വർഗ്ഗത്തിന്റെ കൈകളിൽ എത്തിച്ചേർന്നാൽ മാത്രമേ  വർഗ വൈരുധ്യങ്ങൾക്ക്  അറുതി വരുത്തുന്നതിനും ചൂഷണ വിമുക്തമായ സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും  സാധ്യമാവുകയുള്ളു.