174. ലെനിൻ എന്താണ് പറയുന്നത് ?
/
......."എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് തൊഴിലാളി വർഗ പ്രസ്ഥാനം സോഷ്യലിസത്തിന്റെ പ്രസക്തി "ലെവ ലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇട നൽകുകയായിരിക്കും ഫലം" എന്നാണ്. മാത്രമല്ല "സോഷ്യലിസ്റ് ആശയങ്ങൾ എത്രമാത്രം ശൈശവാവസ്ഥയിലാണോ അത്രമാത്രം സോഷ്യലിസ്ററ് ഇതര ആശയങ്ങളോട് അസഹിഷ്ണുത തന്നെ കാണിക്കണം" എന്നാണ്. എന്താണ് "ബൂർഷ്വാ ആശയങ്ങൾ?" സമ്പന്ന വർഗ്ഗങ്ങൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ അവർക്ക് ദൈവം കൊടുത്തതാണ്; പാവപ്പെട്ടവൻ
അനുഭവിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും ദൈവ വിധിയാണ്; നിങ്ങളുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മാറുന്നതിന് ദൈവത്തോട് പ്രാർഥിച്ചാൽ മതി; ഭൂമിയിലെ ജീവിതം അല്ല യഥാർഥ ജീവിതം; യഥാർഥ ജീവിതം മരണാനന്തരം ആണ്; അതിനായി നിങ്ങൾ പ്രാർഥിച്ചുകൊള്ളുക; തുടങ്ങിയവയാണ്. മാത്രമല്ല നിങ്ങൾക്ക് സമ്പന്ന വർഗങ്ങളുടെ ചൂഷണത്തിന്റെ ഫലമായുണ്ടാകുന്ന എല്ലാ യാതനകളും ദൈവ വിധി ആയി കണ്ടു സഹിക്കണം; നിങ്ങളുടെ യാതനകൾക്ക് കാരണം ചൂഷക വ്യവസ്ഥയായി കണ്ട്; നിങ്ങൾ ചൂഷകർക്ക് എതിരെ നിങ്ങളുടെ പോരാട്ടത്തതിന്റെ കുന്ത മുന തിരിക്കരുത് എന്നാണ്.
//
മാർക്സിസം സോഷ്യലിസത്തിന് മാത്രം.
"സോഷ്യലിസ്റ്റ് ഇന്ത്യ" എന്നതാക്കണം "പാർട്ടി പരിപാടി". അങ്ങനെയൊരു ലക്ഷ്യം ഇല്ലാതെ ഇന്ത്യയിൽ പാർട്ടി നിലനിൽക്കില്ല, ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താനാവില്ല. യാഥാർധ്യങ്ങൾ മനസിലാക്കുക. 1950 കൾക്ക് ശേഷമുള്ള 73 വർഷങ്ങളിലെ അനുഭവത്തിൽ നിന്നെകിലും കാര്യങ്ങൾ ബോധ്യപ്പെടുക. ലെനിൻ ഇത്റമാത്റം വ്യക്തമായി പറഞ്ഞിട്ടും ഇൻഡ്യയിൽ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നതിന് സോഷ്യലിസം ഒരു അവശ്യ ഘടകം ആയി കണ്ടില്ല. "സോഷ്യലിസം" എന്ന ലക്‌ഷ്യം മാറ്റി വച്ചിട്ട് 73 വർഷങ്ങളിലെ അനുഭവത്തിൽ നിന്നുപോലും യാതൊന്നും മനസിലാക്കാൻ തയ്യാറുമല്ല. കാറൽ മാർക്സും ലെനിന്നും സോഷ്യലിസം അല്ലാതെ മറ്റൊന്നും സ്വീകരിക്കാൻ തൊഴിലാളി വർഗത്തെ അനുവദിക്കുന്നില്ല. 1950 കളിൽ തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം ഇന്ത്യൻ ബൂർഷ്വാസി പിടിച്ചെടുത്തതുകൊണ്ട് തൊഴിലാളിവർഗം നരകയാതന അനുഭവിക്കേണ്ടി വരുന്നു. 1950 കൾക്ക് ശേഷം 73 വർഷങ്ങൾക്ക് ശേഷവും പാർട്ടി ഇല്ലാതായിക്കൊണ്ടിരിക്കു മ്പോഴും ബൂർഷ്വാ കമ്മ്യൂണിസ്റ്റ് "നേതൃത്വം" സോഷ്യലിസം അംഗീകരിക്കാൻ തയ്യാറല്ല. സോഷ്യലിസം അവർക്കൊരിക്കലും ആവശ്യമായി ബോധ്യപ്പെടില്ല.
//
............സാർ ചക്റവർത്തിയുടെ ഏകാധിപത്യ സാമ്പ്രാജ്യം ആയിരുന്നിട്ടും; ഫ്യുഡലിസം അതിന്റെ പൂർണ അർഥത്തിൽ ആയിരുന്നിട്ടും; മുതലാളിത്തം അതിന്റെ പ്റാരംഭ ഘട്ടം ആയിരുന്നിട്ടും; സോഷ്യലിസ്‌റ്റ് രാഷ്ട്റം എന്ന ലക്ഷ്യം അംഗീകരിക്കാൻ ലെനിൻ മടിച്ചില്ല. മാർക്സിസവും സോഷ്യലിസവും തമ്മിലും സോഷ്യലിസവും തൊഴിലാളി വർഗ്ഗവും തമ്മിലുമുള്ള ബന്ധവും ലെനിൻ മനസിലാക്കിയിരുന്നു. ഇൻഡ്യയിൽ അതൊക്കെ മനസിലാക്കിയിരുന്നവർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കാം" എന്ന നിലപാട് സ്വീകരിച്ചതിൽ നിന്നും മനസിലാക്കാൻ കഴിയുക. അതിന്റെ ഫലമോ - നൂറു വർഷം തികയുമ്പോൾ പ്റസ്ഥാനം നിലനിൽപ്പിനായി നട്ടം തിരിയുന്നു.
............."ഭൗതിക വാദ" ത്തിന്റെ പ്രസക്തി എന്താണെന്ന് പിടി കിട്ടുന്നുമില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ എന്തിനാണ് ഭൗതിക വാദം എന്ന് ആലോചിക്കാതെ ദൈവ വിശ്വാസത്തിലാണ് കുഴപ്പം കണ്ടെത്തിയത്..
.......... 2."സോഷ്യലിസം" എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഓർമ്മ വരിക റഷ്യൻ വിപ്ലവത്തെ കുറിച്ചാണ്. അവിടെ നടന്നതെല്ലാം ഇവിടെയും ആവർത്തിക്കണം എന്നാണ് അവരുടെ ധാരണ. അതാണ് വിപ്‌ളവം. അതിനാണെങ്കിൽ ഇൻഡ്യയിൽ "ദ്സാർ ചക്രവർത്തി" പോലും ഇല്ല. പിന്നെ എന്ത് ചെയ്യും? മുതലാളിത്തം പ്രോത്സാഹിപ്പിക്കാം: വളരെ എളുപ്പമായി കാര്യങ്ങൾ. ചാതുർ വർണ്യത്തിന്റെ നീരാളി പിടുത്തത്തിൽ ഞെരിഞ്ഞമർന്നിരുന്ന യഥാർഥ തൊഴിലാളി വർഗം ഈ നിലപാട് കൂടി ആയപ്പോൾ ഒരു തരത്തിലും പ്രസ്ഥാനവുമായി അടുക്കാതെ ആയി. അവരുടേതടക്കം അടിസ്ഥാന ജനവിഭാങ്ങളുടെ യാതനകൾ അറിഞ്ഞതായി ഭാവിച്ചില്ല; അല്ലെങ്കിൽ അവർ അതൊക്കെ സഹിക്കേണ്ടതാണ് എന്ന നിലപാട് എടുത്തു. അതിന്റെയൊക്കെ ഫലമായി ലെനിൻ എന്താണോ സംഭവിക്കുമെന്ന് പറഞ്ഞത് അത് പോലെയൊക്കെ സംഭവിച്ചു. അറുപിന്തിരിപ്പന്മാരുടെ ആശയങ്ങൾ രാഷ്ട്രീയ രംഗത്ത് എത്തി; വർഗീയ കോമരങ്ങൾ ഇൻഡ്യയുടെ ഭരണാധികാരികളും ആയി.
..........3. സോഷ്യലിസ്ററ് ആശയങ്ങൾ ജനങ്ങൾക്കിടെ ഉണ്ടായിരുന്നപ്പോൾ സ. ഈ.എം.എസിനെ പോലെ വളരെ ഉന്നത ശ്രേണിയിൽ ആയിരുന്നവർ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും ജനങ്ങൾ പ്രസ്ഥാനത്തിലേക്ക് ഒഴുകിയെത്തി. വി. ആർ. കൃഷ്ണയ്യരെപ്പോലെയുള്ളവർ ഭൗതികവാദത്തിലേയ്ക്ക് എത്തിയില്ലെങ്കിൽ പോലും ഉറച്ച സോഷ്യലിസ്റ്റ് ആശയക്കാർ ആയി. അതിനു പകരം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നായപ്പോൾ ഒരു മേഖലയിൽ നിന്നും ആരും പ്രസ്ഥാനത്തോട് അടുക്കാതെ ആയി; അടുക്കുന്നവരാകട്ടെ സ്വന്തം "രാഷ്ട്രീയ ഭാവി" യിൽ കവിഞ്ഞ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തവരും ആയി. മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ മുതലാളിത്തത്തിന് എതിരായതുകൊണ്ട് പാർട്ടി ക്ലാസുകളിൽ അവയെല്ലാം വികലമായി അവതരിപ്പിച്ചു; പഠിച്ചവർക്കാകട്ടെ അത് മറ്റുള്ളവരോട് പറയാൻ പാടില്ലാത്തവയും ആയി.
..........."വർഗ സമരം" ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണ് എന്ന് പറയാൻ പാടില്ല; കാരണം നമുക്ക് ബൂർഷ്വാസിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അവിടെയാണ് "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന നിലപാട് പ്രസക്തമായി വരുന്നത്. എന്നാൽ ചൂഷക വർഗ്ഗങ്ങൾ അവരുടെ നിലപാടുകളിൽ ലവലേശം വിട്ടുവീഴ്ചക്ക് പോലും ഒരുക്കമല്ല എന്നതും ഓർക്കണം. എല്ലാ കഷ്ടപ്പാടുകളും മുതലാളിത്ത ചൂഷണ വ്യവസ്ഥയുടെ ഫലം ആണെന്ന് പറയാൻ ആവില്ല; ചൂഷണ വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. "നിലനിൽക്കുന്ന എല്ലാ നിയമങ്ങളും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ വാഴ്ചക്കായി സൃഷ്ടിച്ചിട്ടുളളവയാണ് " എന്ന പ്രാഥമിക മാർക്സിസ്റ്റ് കാഴ്ചപ്പാടുകളാണ് നിഷേധിക്കപ്പെടുന്നത്. "എല്ലാം ദൈവ വിധി യാണ്"; "മുന്ജന്മ പാപം;", "മുന്ജന്മസുകൃതം"; "പെൺ ചൊല്ല് കേൾക്കുന്നവൻ പെരുവഴിയാധാരം" തുടങ്ങിയവ എല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ അങ്ങനെയുള്ളവ ആകെ നിഷേധിക്കുന്നു എന്നതാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് വന്നപ്പോൾ അപ്രസക്തമായത്. അപ്പോൾ ഭൗതികവാദ ത്തിന്റെയും പ്രസക്തി ഇല്ലാതായി. മാർക്സ് കണ്ടെത്തിയ "മിച്ച മൂല്യം" ആണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ; അത് തന്നെയാണ് മുതലാളിത്തത്തിന്റെയും അടിത്തറ. മുതലാളിത്തത്തിന്റെ "അടിത്തറ" തകർത്താണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ പണിയാൻ. മുതലാളിത്തം ; പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മാർക്സിസത്തിന്റെ സാമ്പത്തിക വശവും നമുക്ക് നഷ്ടപ്പെട്ടു. നാം പിന്തുടരുന്നത് "മാർക്സിസം-ലെനിനിസം" ആണെന്ന് എത്രമാത്രം ആണയിട്ടു പറഞ്ഞാലും അത് ആർക്കും ബോധ്യപ്പെടുകയില്ല; പ്രസ്ഥാനം മുന്നോട്ടു പോവുകയുമില്ല.
................4."സോഷ്യലിസ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം അംഗീകരിക്കുകയാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മായി ഇന്ത്യൻ ഭരണ ഘടനയുടെ പിന് ബലവും നമുക്ക് ലഭിക്കുന്നതാണ്.
...............5. 1920-25 കാലം മുതൽ 1950 കൾ വരെ ക്റമേണ വളർന്നു വന്ന പ്റസ്‌ഥാനം 1950 കൾക്ക് ശേഷം വളർന്നില്ല എന്ന് മാത്റമല്ല പതുക്കെ പതുക്കെ തകരാനും തുടങ്ങി. എത്റയൊക്കെ തകർന്നാലും
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നനിലപാടിൽ നിന്നും മാറാൻ ഒരുക്കമല്ലെങ്കിൽ ചെങ്കൊടി ഇൻഡ്യയിൽ പരിപൂർണമായും തകരുകയും ഹൈന്ദവ വർഗീയ വാദികളുടെ നീരാളിപ്പിടുത്തത്തിൽ ഇന്ത്യൻ ജനത എന്നന്നേയ്ക്കും അമരുകയും ആയിരിക്കും ഫലം.
.............താമസിക്കുന്ന ഒരോ ദിവസവും തകർച്ച അതിവേഗത്തിൽ ആയിരിക്കും എന്നെങ്കിലും ഓർക്കുക. ആരുടേയും ദുരഭിമാനത്തിന് അല്ല ഇവിടെ പരിഗണന കൊടുക്കേണ്ടത്.
.................11 11 2016.............
105. According to Lenin, (What is to be done?)
. .According to Lenin, (What is to be done?) the importance of SOCIALISM should not see even a little less; otherwise bourgeois ideologies will come forward. What are bourgeois ideologies? The wealth those are enjoying by bourgeois, etc. are given to them by god and the poverty and hardships suffering by poor peoples and working class are their fate; and for the remedy is only praying to god, they should not fight against bourgeois; etc. etc. Lenin also added that there are smooth path to develop and spread for bourgeois ideologies. Lenin added: Socialist ideologies how much in primary stage; we should show intolerance to other ideologies. In India; we have no doubt to promote capitalism, neglecting what is CLASS STRUGGLE THEORY. What was Lenin strongly pointed out; the same happened in India.
..........In old Soviet Union, Lenin proved that undeveloped countries can also built up SOCIALISM, and hence we called "Marxism-Leninism." The same had happened in China also, because China were also not a developed country in 1949. But Mao also decided to establish SOCIALISM in China without deciding to promote CAPITALISM and if Mao decided to promote capitalism; there would not be a China today. Mao also proved undeveloped country can also become SOCIALIST COUNTRY by socialist planning with the wholehearted co-operation of working class.
..........Karl Marx only considered the then growth of English East India Company; which was capable to make a Sun never set Kingdom of Great Britain. It is not the matter that how the revolution was done in old Russia or China; but Lenin made some corrections to Marxism; that Marx pointed that Socialism is possible only after the developed stage of capitalism. So Lenin reiterated the importance of socialism; he actually understood what is MARXISM in its real meaning.
He understood how it related to working class;
..........Unfortunately in India, no body understood the relation of MARXISM with WORKING CLASS. So, merely decided to promote capitalism without considering "WHAT IS CAPITALISM?" and how it will affect working class. Nobody considered the facilities to organisse working class in a Parliamentary democracy; but before 1947, there were no permissions to do so. Now, the words of Lenin became true in India.
.............In 1952; the number of MPs for RSS (BJP) in Parliament was 2; Communists - 32. When Communist movements decided to promote CAPITALISM; neglecting the words of Lenin; neglecting SOCIALISM; RSS and BJP came forward; and socialist ideologies defeated. If SOCIALISM returns to its real position; no doubt comrades; BJP will not be a problem to us. If CPIM changing its Party Program, admitting "Socialist Economy through Peoples Democracy" CPI (M) will be the ruling party of India. For that; we wants no weapons; even a pin; but only the ideas of Marxism & Socialism and we SHOULD be free from the concept to promote Indian capitalism. We cannot change bourgeois democracy to "peoples democracy" in capitalism; it is only possible in SOCIALISM; now we are spoiling ourselves only.. .. ..
///
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ