2014 ഡിസംബർ 19, വെള്ളിയാഴ്‌ച

70. SOCIALISM AGAINST CAPITALISM

             70. The highest form of class struggle is SOCIALISM AGAINST CAPITALISM.
. .We convinced this while SOVIET UNION (USSR) was a fact and IMPERIALISM OF USA destroyed USSR with the help of GORBACHEVU; GENERAL SECRETARY OF CPSU; AND PRESIDENT OF OLD SOVIET UNION.
........SOCIALISM IS THE TOP OF SOCIAL SENSE; WHILE CAPITALISM IS THE TOP OF UTTER SELFISHNESS.......
.........Unfortunately the leaders of Indian Working class movements in 1950s were unable to understand this. In capitalism bourgeois will not be able to handle the ruling of the country directly. So they will form political organizations according to their needs and wishes and such political parties will called as bourgeois political parties.They will say that their acts will be to safeguard the interests of the peoples. But in facts they will only safeguards the interests of themselves and their owners; ie, land lords and bourgeois. In India, the growth of AMBAANI is the clear evidence. If we continue the present program, we have nothing to talk about the program to the public as the economic policy is to promote CAPITALISM which is very seriously promoting Congress and BJP and we have no role on it. We have tried our best in Bengal which is very much affected our position. And the actual economic policy; multi-phased and multi-sectoral is implementing Congress since 1947 (as mixed economy) which also cannot talk as our aim. But if approving economic policy as SOCIALIST ECONOMY THROUGH PEOPLES DEMOCRACY; we have a lot to the public. Then only our party will be on MARXIST line. Our men will be compelled to study the basic principles of Marxism.
.......As per Marxian economy and its Center point SURPLUS VALUE THEORY, a portion of manpower of an employ ie, at least 1/8 hours, will get the employer (CAPITAL) without payment of wage per day. (Marx calculate 50% of daily wage will get as Paymentless manpower and it may be correct according to his time) Now we must deduct so many factors such as cost of raw materials; diminishing value of instruments, supervisory charges,etc. etc. If 1000 employees working in a firm per day, 1000 hours of manpower will get the employer as Wageless value of manpower. The number of hours must be calculated in a week; in a month; and a year and years together. This will be a huge amount according to the number of employees working in a firm. In a SOCIALIST COUNTRY this factor will get nation, and the same will be utilised for the welfare of the nation and this will certainly affect the employee also. Marx pointed out that this is actual exploitation of manpower of employees and poor men in a capitalist society. We cannot mention these facts to our men as long as the present PROGRAM exists.
........According to Mukesh Ambani, in a statement issued by him which was published in a daily dt.21 7 2014, the cash balance of their firm was Rs.93,066 crores. The old Dheerubai Ambaani started their business with a capital amount of Rs.15,000 which grow up as Rs.65,000 crores at the time of his demise. The success story of DHEERUBAI AMBAANI, narrated in dailies at the time of his death was that he will do anything which is right or not; if profit is sure without waiting for sanction. His words are right which we must consider that what is CAPITALISM and WHAT IS REAL DEMOCRACY IN A CAPITALIST SOCIETY.
........Our party must change our PROGRAM as a SOCIALIST INDIA THROUGH PEOPLES DEMOCRACY, which PEOPLES DEMOCRACY will not be the present system; which is only bourgeois democracy because in capitalism only bourgeois democracy is possible. The "democracy" prevailing in India must be changed to that a democracy which will be safeguarding the interests of working class and poor men; because the present is only democracy in words and actually it is safeguarding the interests of BOURGEOIS AND BOURGEOIS POLITICAL PARTIES.
..(DATE OF THIS BLOG FIRST PUBLISHED ..19 12 2014)....

2014 ഡിസംബർ 15, തിങ്കളാഴ്‌ച

69.വർഗീയതയെ നേരിടാൻ

                                                        69.വർഗീയതയെ നേരിടാൻ.                                                                            വർഗീയതയെ നേരിടാൻ  കോണ്‍ഗ്രസിനെ  സഹായിക്കണം എന്ന് കേൾക്കുമ്പോൾ ഒരു വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. തനിയെ നിൽക്കാൻ കഴിവില്ലാത്ത കോണ്‍ഗ്രസ്  എങ്ങിനെയാണ്  വർഗീയ വിപത്ത്  നേരിടുക? അവർക്ക്  അതിന്  കഴിയുമെങ്കിൽ  2002 ലെ ഗുജറാത്ത്  സംഭവമോ  2012 ലെ  യൂ.പി. യിലെ  സംഭവമോ ഉണ്ടാകുമായിരുന്നുവോ? ഇന്ന്  നരേന്ദ്ര മോഡി  സർക്കാർ ഉണ്ടാകുമായിരുന്നുവോ? വർഗീയ  വിപത്തിനെ നേരിടാൻ കഴിയുക ചെങ്കൊടിയുടെ പ്രസ്ഥാനത്തിന്  മാത്റം ആണ്. അതിനു തീരുമാനിക്കണം എന്ന് മാത്റം. പഴയ പുന്നപ്റ-വയലാർ  സഖാക്കൾ ഉപയോഗിച്ച വാരിക്കുന്തം എടുക്കണം. അതിന്റെ  ഒരറ്റത്ത്  ചെങ്കൊടി കെട്ടി  ഒരാൾ  വർഗീയ  കലാപം  നടക്കുന്ന സ്ഥലത്ത്  നില  ഉറപ്പിച്ചാൽ  മതി.  വാരിക്കുന്തം ഉപയോഗിക്കാനല്ല. അത്  കൊടി കെട്ടാൻ ഉപയോഗിക്കുന്നു  എന്ന് മാത്റം.  പക്ഷെ  ആ കൊടിയുടെ  അടുത്ത്  രക്ഷ ആഗ്രഹിക്കുന്ന  എല്ലാവരും എത്തികൊള്ളും.  അവർക്ക് ആത്മവിശ്വാസം കൊടുക്കണം.  അത് മാത്റം മതി.  ഇൻഡ്യയിൽ ചെങ്കൊടി മുതലാളിത്തത്തിന്റെ  കുറ്റിയിൽ  കെട്ടിയത് കൊണ്ടാണ് അതിന്  തുണിയുടെ വില പോലും ഇല്ലാതെ പോയത്. സോഷ്യലിസത്തിന്റെ  കുറ്റിയിൽ കെട്ടിയാൽ  കാര്യം വേറെയാകും. പുതിയ സഘാക്കളിൽ  ചെങ്കൊടിയുടെ ചരിത്റം  അറിയാത്തവരും ഉണ്ടാകും എന്നത് കൊണ്ട്  പറയാം. 1917 ൽ ഒക്ടോബർ വിപ്ളവത്തിലൂടെ പഴയ റഷ്യയിൽ സോഷ്യലിസ്റ്റ്  ശിശു ജനിച്ചത്‌  കയ്യിൽ ഒരു ചെറിയ ചെങ്കൊടിയും കൊണ്ടാണ്. ആ കൊടിയിൽ സോഷ്യലിസവും മാർക്സിസവും ഉണ്ടായിരുന്നു. ആ കൊടി അവിടെ നിർവഹിച്ച പങ്ക്  അറിഞ്ഞാൽ ആരും അമ്പരന്ന്  പോകും.   പ്റതി വിപ്ളവ അട്ടിമറിയുടെ ഭാഗമായി  ട്സാർ ചക്റവർത്തിയുടെ സർവ സയ്ന്യാധിപൻ ആയിരുന്ന കൊല്ചാക്കിന്റെ  നേതൃത്വത്തിൽ വെള്ളപട്ടാളം ചുവപ്പ്  സേനയെ നേരിട്ടു. അവരെ സഹായിക്കാൻ എല്ലാ സാംബ്റാജ്യ ശക്തികളും ഉണ്ടായിരുന്നു. പതിനാല്  യുദ്ധ മുഘങ്ങളിൽ ആയി ചുവപ്പ്  സേനയെ നേരിട്ടു. നാല്  വർഷത്തോളം പ്റതിവിപ്ളവ ആഭ്യന്തരയുദ്ധം നടന്നു. എന്നിട്ടും  ആ സോഷ്യലിസ്റ്റു  ശിശുവിനെ വക വരുത്താൻ പിന്തിരിപ്പന്മാർക്ക്  കഴിഞ്ഞില്ല. പ്റതിവിപ്ളവ യുദ്ധം  കഴിഞ്ഞപ്പോൾ  വ്യവസായങ്ങളുടെ ശവപ്പറമ്പ്  ആയിരുന്നു സോവിയറ്റ് യൂണിയൻ. അവിടെ നിന്നാണ്  അവർ വളർന്നുവന്നത്.     ഇവിടെ  വർഗീയ വാദികളെ ആശയപരമായിട്ടാണ്  നേരിടേണ്ടത്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്; കുടിക്കുന്ന ജലം ഒന്നാണ്; ഉപയോഗിക്കുന്ന ഭാഷ ഒന്നാണ്; കഴിക്കുന്ന ഭക്ഷണം ഒന്നാണ്;  ഉപയോഗിക്കുന്ന  ഉപകരണങ്ങൾ ഒന്നാണ്; എല്ലാവരും  മനുഷ്യരാണ്  എന്ന വസ്തുത എല്ലാവരും അന്ഗീകരിക്കണം എന്ന് മാത്റമേ നമുക്ക്  പറയാനുള്ളൂ. എന്നാൽ  പൊതുവെ മന്ദബുദ്ധികളായ (അല്ലാത്തവർ വർഗീയ വാദികൾ ആവില്ല) വർഗീയവാദികൾക്ക്‌  ഇവ മനസ്സിലാകാൻ ബുദ്ധിമുട്ടാണ്.  അപ്പോൾ അവർ  ഇൻഡ്യയുടെ  ഭരണ ഘടന  അന്ഗീകരിക്കണം  എന്ന് ആവശ്യപെടണം.(പരമാധികാര-സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ  റിപ്പബ്ളിക്കാണ്  ഇൻഡ്യ). നാം അവിടെ ഉറച്ച്  നിന്നാൽ മതി.

2014 ഡിസംബർ 6, ശനിയാഴ്‌ച

68. കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം എന്നിവയുടെ ഉത്ഭവം

        68. കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം  എന്നിവയുടെ ഉത്ഭവം  എന്ന  കൃതിയിൽ  മാർക്സിസതിന്റെ  സ്ഥാപക ആചാര്യന്മാരിൽ  ഒരാളായ ഫ്റടറിക്ക്  എങ്കൽസ് ചൂണ്ടിക്കാട്ടുന്നത്  "വർഗസമരം" നിരവധി ഘട്ടങ്ങളിലൂടെ കടന്ന്  മുതലാളിത്ത വ്യവസ്ഥയിൽ  ബൂർഷ്വാസിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടമാണ്  എന്നാണ് .  അടിമത്വവും സ്വകാര്യ സ്വത്ത്‌ സമ്പ്റദായവും നിലവിൽ വന്നപ്പോൾ അടിമകളെ അടിച്ചമർത്തുന്നതിനും അടിമ ഉടമകൾക്ക്  സംരക്ഷണം കൊടുക്കുന്നതിനുമാണ്  ഭരണ കൂടത്തിന്റെ പ്റാകൃത രൂപം നിലവിൽ വരുന്നത്. ചരിത്റത്തിൽ ഉണ്ടായിട്ടുള്ള ഭരണ കൂടങ്ങൾ എല്ലാം സമ്പന്ന വർഗങ്ങളുടെതും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്  ഉള്ളതുമായിരുന്നു. എക്കാലത്തും  'ഭരണ കൂടം' തൊഴിലാളി-വർഗത്തെയും ദരിദ്ര വിഭാഗങ്ങളെയും അടിച്ചമർതുന്നതിനുള്ള "മർദ്ദനോപകരണം" എന്ന നിലക്കാണ്  വർത്തിച്ചിട്ടുള്ളത് .  "പ്റാകൃത കമ്യൂണിസം"; "അടിമത്വം";  "ഫ്യൂടലിസം"; "മുതലാളിത്തം"; "സോഷ്യലിസം"; കമ്യൂണിസം  എന്നിങ്ങനെ  സാമ്പത്തിക വ്യവസ്ഥയുടെ  അടിസ്ഥാനത്തിൽ കാലഘട്ടങ്ങളെ  തിരിക്കുന്നു എങ്കിലും അവയൊക്കെ കേവലം നിഗമനങ്ങൾ മാത്റം ആണ്. അടിമത്വം  ഫ്യൂടലിസതിലും നിലനിന്നിരുന്നു.  ബ്രിട്ടനിൽ ഫ്യൂടലിസത്തിൽ തന്നെയാണ്  മുതലാളിത്തം കെട്ടിപ്പടുത്തത്.   "പ്റാകൃത കമ്യൂണിസം"  എന്നത്  സ്വകാര്യ സ്വത്ത്‌  സംപ്റദായം നിലവിൽ വരുന്നതിനും മുമ്പുള്ള ചരിത്റാതീത കാല ഘട്ടം ആണ്. ഒറ്റ ഒറ്റയായി  നടന്നിരുന്ന മനുഷ്യൻ ക്റമേണ കൂട്ടം കൂട്ടമായി  കഴിയുന്നത്‌  ശത്റുക്കളെ   നേരിടുന്നതിനും വേട്ടയാടുന്നതിനും കൃഷി ചെയ്യുന്നതിനും കൂടുതൽ പ്റയോചന പ്റദമാണെന്ന്  കണ്ടെത്തി. അന്ന്  എല്ലാം എല്ലാവരുടെതും ആയിരുന്നു. എല്ലാവരും എല്ലാവർക്കും വേണ്ടി നില കൊണ്ടിരുന്നു. (അതായത്  അന്ന്  ദൈവങ്ങളും ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ആരംഭിചിയ്ട്ടില്ല എന്ന്  അർഥം).   മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാസി നേരിട്ടല്ല തൊഴിലാളി വർഗവുമായി ഏറ്റുമുട്ടുക. ബൂർഷ്വാസിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ബോധ്യമുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ വഴിയാണ്  ബൂർഷ്വാസിയുടെ ആധിപത്യം സ്ഥാപിച്ചെടുക്കുക. സ്വാർഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ്  മുതലാളിത്തം. മുതലാളിത്തം വിശ്വാസ പ്റമാണമായി കൊണ്ടുനടക്കുന്ന ബൂർഷ്വാ രാഷ്ട്രീയക്കാരനും ബൂർഷ്വാസിയുടെ അതേ മാനസിക അവസ്ഥ തന്നെയുള്ളവരായിരിക്കും.  വ്യക്തി ജീവിതത്തിൽ മറ്റാരും അറിയാതെ അയാൾ നടത്താൻ ആഗ്രഹിക്കുന്ന ചെറ്റത്തരങ്ങൾക്കും  തെമ്മാടിത്തരങ്ങൾക്കും  അയാൾ കൊടുക്കുന്ന പേരാണ്  "രാഷ്ട്രീയം".  എത്റ വൃദ്ധൻ ആയ നേതാവ്  പ്റായപൂർതി  ആകാത്ത പെണ്‍കുട്ടിയെ പീടിപ്പിച്ചാലും  സ്വന്തം ഭാര്യയെ വധിച്ചാലും ഓഫീസ്  ജീവനക്കാരിയെ വധിച്ച്‌  ചാക്കിൽ കെട്ടി സൂക്ഷിച്ചാലും  എത്റ  ലക്ഷം കോടിയുടെ അഴിമതിയും കുംഭ കോണവും  നടത്തിയാലും  അതെല്ലാം  അവര്ക്ക്   "രാഷ്ട്രീയം" ആണ്.  അതിൽ ചേരുന്ന എല്ലാവരും സ്വന്തം സ്വാർഥത ഒഴികെ മറ്റൊന്നും കണക്കിലെടുക്കാത്തത്  കൊണ്ട് എല്ലാവരും ഒറ്റകെട്ടുമാണ്. ചിലർ  എല്ലാത്തിനും  നേരെ കണ്ണടച്ച്  "പരിശുദ്ധൻ" ആകാൻ ശ്റമിക്കുന്നതും സ്വന്തം സ്വാർഥത  സംരക്ഷിക്കാൻ  വേണ്ടി  മാത്റം. 
...6 12 2014...