2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

307. "CLASS STRUGGLE" IS IMPOSSIBLE IN ELECTIONS; WHILE PROMOTING CAPITALISM..

     307. "CLASS STRUGGLE" IS IMPOSSIBLE IN ELECTIONS; WHILE PROMOTING CAPITALISM..
..........As long as CPI(M) following the economical policy "to promote Indian CAPITALISM" it cannot  consider the  participation in elections as "CLASS STRUGGLE" or present the major issues in general elections.  So at present; no fruitful effect will get us during participating in "ELECTIONS" or to get any political benefits.  
..........As a general matter; we must admit that only when getting chance to rule INDIA, we can do any considerable actions to change the life of INDIAN CITIZENS.  While participating in individual STATE RULE;  only we can follow those who conducting ruling INDIA as a whole because according to the CONSTITUTION OF INDIA; major powers are vested in CENTRAL GOVERNMENT.  Including Income Tax; major portion of revenue will get only Central Government.  A State Government can do only ruling according to the actions of Central Government. So our target must be to rule INDIA; not individual States of India. (At present no such consideration or taking anything seriously). 
..........It is considering that while participating in elections; we must present only development of local areas such as roads; bridges; hospitals; schools; etc.  and I also admit that these are inevitable points redressed by the representatives of peoples such as MLAs; MPs and other delegates.  But these will only facilitates to maintain the  normal life of ordinary peoples.  But as a whole; the development of the nation is vested on the up-gradation of life of the peoples only by increasing their income and means of existence through planned actions of the ruling force.  For example; the value of agricultural products is protected by the GOVERNMENT to maintain and secure the normal life of farmers; (not by waving of loans) that will surely increase the standard of farmers and that will strengthen industrial sector also.  It is a very good example of rubber farmers of Kerala; and bourgeois political parties safe guarding the interest of INDUSTRIALISTS; because only they will get scam from industrialists.  
..........IT IS ONLY A NATURAL JUSTICE THAT THE BENEFIT OF THE ASSETS OF THE COUNTRY SHOULD BE PLANNED TO REACH EACH AND EVERY ONE OF THE COUNTRY. ALL KINDS OF NATURAL RESOURCES SHOULD BE BENEFITED TO ALL ITS CITIZENS. CAPITALISM DENYING THIS NATURAL JUSTICE. THE BASE OF CAPITALISM IS ONLY "SELFISHNESS" OF SOME ANTI SOCIALS OF THE SOCIETY.
..........Unfortunately no such things will bring to the attention of peoples during even GENERAL ELECTIONS because our target is to promote INDIAN CAPITALISM.  We are not bothered about the poor situations of the country; how peoples of India living or any others problems they are suffering.  We will never mention about the privatisation of PSUs; because CPIM PARTY PROGRAM stands for "FREE DEVELOPMENT OF CAPITALISM".  It is only wonder to note that why CPIM not considering bourgeois political parties; while their all actions to promote CAPITALISM even privatising all PSUs. 
..........Now party considering that through agitations; we can change bourgeois political parties actions and strengthen them.  It is not the way of MARXISM; because it stands to eradicate bourgeois from their power and to establish a exploitation free world of WORKING CLASS. 
..........So Indian peoples will never vote CPIM considering its peculiar stands to various issues relating to public life even though they will vote for NOTA.  Only when admitting the target of a SOCIALIST INDIA; our fight in elections will also become a part of CLASS STRUGGLE.  Only then the political field of India became in CLASS WAR between WORKING CLASS VS. BOURGEOIS. 
..........Some comrades are considering that "CLASS STRUGGLE" is a routine process of W/C to be conducted for ever.  Actually CLASS STRUGGLE should end when establishing a SOCIALIST SOCIETY.  
..........UNFORTUNATELY; In INDIA there is not even a target of establishing a SOCIALIST SOCIETY; instead to promote CAPITALISM. 
..........It is only possible when admitting the target of SOCIALIST INDIA; CPIM can present these items also before general public; surely then peoples will note CPIM;  and vote for CPIM. 




2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

306. തെരഞ്ഞെടുപ്പുകൾ വർഗ സമരങ്ങളുടെ ഭാഗമാകുന്നില്ല.

       306. തെരഞ്ഞെടുപ്പുകൾ വർഗ സമരങ്ങളുടെ ഭാഗമാകുന്നില്ല.   
.........."മുതലാളിത്തം പ്റോത്സാഹിപ്പിക്കണം" എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് സിപിഐ (എം) പങ്കെടുക്കുന്ന തെരഞ്ഞെടുപ്പുകൾ ഒന്നും വർഗ സമരത്തിന്റെ ഭാഗമായി മാറ്റാൻ കഴിയുന്നില്ല. ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ കാപഠ്യ വാഗ്ധോരണികളുടെ ഭാഗമായ "വികസനം" എന്ന കേവല പദപ്റയോഗത്തിലേക്ക് മാത്റമായി തെരഞ്ഞെടുപ്പുകൾ മാറുന്നു. ജനജീവിതം സാധാരണ ഗതിയിൽ ആക്കുന്നതിനുള്ള "വികസനം" (സൗകര്യങ്ങൾ) തീർച്ചയായും ആവശ്യമാണ്. റോഡുകളും പാലങ്ങളും ആശുപത്റികളും വിദ്യാലയങ്ങളും എല്ലാം ഉണ്ടാകണം.
..........എന്നാൽ ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇവ മാത്റം മതിയാവുകയില്ല. രാജ്യത്തിന്റെ വളർച്ച എന്നാൽ ജനങ്ങളുടെ ജീവിത നിലവാരത്തിൽ ഉണ്ടാകേണ്ട വളർച്ചയാണ്. രാജ്യത്തിന്റെ ആകെ സമ്പത്തും ആകെ ജനങ്ങൾക്കും പ്റയോജനപ്പെടണം. മുതലാളിത്തം അത് അനുവദിക്കുന്നില്ല. "കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ" എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന പ്റമാണം. എന്നാൽ സോഷ്യലിസത്തിലെ ലക്‌ഷ്യം തികച്ചും വ്യത്യസ്തമാണ്. ബഹുഭൂരിപക്ഷം ജനങ്ങൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തൊഴിലും അതിൽ നിന്നും ന്യായമായ വരുമാനവും ഉണ്ടാകണം. അത് വ്യാവസായിക വളർച്ചയ്ക്കും അനിർവാര്യമാണ്. ജനങ്ങളിൽ ഭൂരിപക്ഷവും തൊഴിലും വരുമാനവും ഇല്ലാത്തവരായതാണ് വ്യാവസായിക രംഗത്തെ തിരിച്ചടികൾക്ക് കാരണം. അത് പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത് ഭരണ കൂടത്തിന്റെ ഉത്തര വാദിത്വം ആണ്. ആ ഉത്തര വാദിത്വം നിർവഹിക്കുന്നതിൽ സ്വാതന്ത്റിയാനന്തര ഭാരതത്തിലെ ഭരണം നിർവഹിച്ച ഇൻഡ്യൻ നാഷണൽ കോൺഗ്രസിനും അവരെ തുടർന്ന് ഭരണം ഏറ്റെടുത്തിട്ടുള്ള ഹിന്ദു വർഗീയ വാദികൾക്കും കഴിഞ്ഞിട്ടില്ല; കഴിയുന്നില്ല എന്നതാണ് ഇൻഡ്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇവയൊക്കെയും തെരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യാൻ കഴിയണം.
..........കാർഷിക മേഖലയിലെ പ്റശ്നങ്ങൾ ബൂർഷ്വാ രാഷ്ട്റീയക്കാർക്ക് ഒരു പ്റശ്നമേയല്ല. സോഷ്യലിസ്റ്റു വ്യവസ്ഥയിൽ മാത്റമേ കാർഷിക മേഖലയിലെ പ്റശ്നങ്ങൾ പരിഹരിക്കാൻ ആവുകയുള്ളൂ എന്ന കാര്യം ജനങ്ങളുടെ ശ്രധയിൽ കൊണ്ട് വരുന്നതിന് സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലാത്തതുകൊണ്ട് പാർട്ടിയ്ക്കും കഴിയുന്നില്ല.
..........ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക തകർച്ച മുതലാളിത്തത്തിന്റെ സ്വാഭാവിക പരിണാമം ആണെന്നും ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് അവരുടെ വ്യക്തിഗത ലക്ഷ്യങ്ങൾ അല്ലാതെ രാജ്യത്തിന്റെ അഭിവൃദ്ധി ഒരിക്കലും അവരുടെ ലക്ഷ്യം ആവില്ലെന്നും പറയാൻ കഴിയുന്നില്ല.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ധാരണയിൽ നിൽക്കുന്നതുകൊണ്ട് പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം തെരെഞ്ഞെടുപ്പിൽ ഒരു വിഷയമേ ആക്കുന്നില്ല. അഴിമതിയും തെരഞ്ഞെടുപ്പിലെ ഒരു വിഷയം ആക്കാൻ പാർട്ടി ഒരുക്കമല്ല.
..........ഇവയൊക്കെ മുതലാളിത്തത്തിനെതിരെ; ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ അതിശക്തമായ ആയുധം ആയി ഉപയോഗിക്കാൻ കഴിയുമെന്നതാണ്; പാർട്ടിയ്ക്ക് മറ്റു ബൂർഷ്വാ പാർട്ടികളെ അപേക്ഷിച് സ്വന്തമായ ഒരു സാമ്പത്തിക നിലപാട് ഉണ്ട് എന്ന് ബോധ്യപ്പെടുത്താൻ കഴിയും എന്നതാണ് ഇവ തെരഞ്ഞെടുപ്പുകളിൽ വിഷയം ആക്കുന്നതുകൊണ്ടുള്ള മെച്ചം. അതിനാകട്ടെ; സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം നമുക്ക് ഉണ്ടായിരിക്കണം.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ തുടരുന്നത് സമരം ചെയ്ത് ബൂർഷ്വാസിയുടെ നിലപാടുകളിൽ മാറ്റം വരുത്തി അവരെക്കൊണ്ട് കാര്യങ്ങൾ ഭംഗിയാക്കാം എന്ന ധാരണയിലാണ്. ഭരണത്തിൽ അല്ലെങ്കിൽ സമരം നടത്തുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും സാധാരണയായി ചെയ്യുന്ന പ്രവർത്തനം ആണ്. നാം നടത്തുന്ന സമരങ്ങളും ആ ഗണത്തിൽ മാത്രമേ ഇന്നത്തെ നിലയിൽ ജനങ്ങൾ കാണുകയുള്ളു. അവയൊന്നും വർഗസമരങ്ങൾ ആവുകയില്ല.
.........എന്നാൽ മാർക്സിസം തൊഴിലാളിവർഗ്ഗത്തിൽ അർപ്പിക്കുന്ന കടമ ബൂർഷ്വാസിയെ നന്നാക്കുക എന്നതല്ല; ഭരണകൂടം അവരിൽ നിന്നും പിടിച്ചെടുക്കുക എന്നതാണ്. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്റമേ അപ്റകാരം ഒരു ലക്ഷ്യത്തിന്റെ പ്റസക്തി ഉണ്ടാകുന്നുള്ളൂ. അതാണ് പാർട്ടി പരിപാടി ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കണം എന്ന് അഭിപ്രായപ്പെടുന്നത്. അപ്പോൾ തെരഞ്ഞെടുപ്പുകൾ തൊഴിലാളിവർഗവും ബൂർഷ്വാസിയും ആയി രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം ആയി മാറും. അപ്പോൾ മാത്റമേ പാർട്ടി നടത്തുന്ന സമരങ്ങൾ "വർഗ സമരങ്ങൾ" ആണെന്ന് നമുക്ക് അവകാശപ്പെടാൻ ആവുകയുള്ളൂ.
..........വർഗസമരങ്ങൾ എന്നെന്നും നടത്താനുള്ളതല്ല. മുതലാളിത്ത വ്യവസ്ഥക്കെതിരെ; ചൂഷക വർഗങ്ങൾക്കെതിരെ നടത്തുന്ന സമരങ്ങളിൽ കൂടി തൊഴിലാളി വർഗ്ഗത്തിൽ "ജാതി-മത ബോധങ്ങൾക്കുപരി തങ്ങൾ "ഒരു വർഗ" മാണ് " എന്ന ബോധം ഉണ്ടാകണം. "വർഗ ബോധം" വർഗ സമരം ആയി മാറണം; അത് സോഷ്യലിസത്തിലും എത്തിച്ചേരണം. എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ തുടരുന്നിടത്തോളം തൊഴിലാളി വർഗ്ഗത്തിൽ ഇപ്പോൾ കാണുന്ന "നിസ്സംഗത" തന്നെ തുടരാൻ ആണ് ഇട വരുത്തുക..
..................28 10 2019.................

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

305. ശബരിമല വിഷയത്തിലെ അടിസ്ഥാന പ്റശ്നം

             305. ശബരിമല വിഷയത്തിലെ അടിസ്ഥാന പ്റശ്നം ഹിന്ദുത്വ-ചാതുർവർണ്യ-ഫ്യുഡൽ ആശയങ്ങളുടെ സംരക്ഷണമാണ്. അവിടെ താൽപ്പര്യം സംരക്ഷിക്കപ്പെടേണ്ടത് പന്തളത്തു രാജാവിന്റെയും ശബരിമല മേൽശാന്തി താഴമൺ താന്ത്രിമാരുടേയും സവർണ്ണ അധിപന്മാരുടേയും നിലനിൽപ്പാണ്‌. "ആചാരങ്ങൾ" നിലനിർത്തി കൊണ്ട് മാത്റമേ അവർക്കും നിലനിൽക്കാൻ ആവുകയുള്ളു. ജനങ്ങളുടെ അന്ധ വിശ്വാസങ്ങളിൽകൂടി മാത്റം നിലനിൽപ്പുള്ള കോൺഗ്രസ് - ബിജെപി പാർട്ടികൾക്കും "ആചാരങ്ങൾ" മാത്റമാണ് ആശ്റയം. 

..........ചൂഷക വർഗങ്ങൾക്ക്‌ "സ്ത്രീത്വം" ചൂഷണോപാധി മാത്രമാണ്.
.........."സ്ത്രീത്വ" ത്തിന്റെ മഹത്വം അംഗീകരിക്കുകയാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയുടെ തെളിവ്. ജീവജാലങ്ങളുടെ നിലനിൽപ്പിനായി പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സവിശേഷത അംഗീകരിക്കുക മാത്രമാണ് നാം അതിലൂടെ തെളിയിക്കുന്നത്. വികലമായ സാമൂഹ്യ വീക്ഷണമുള്ള ബൂർഷ്വാ രാഷ്ട്രീയത്തിന് ഇത് ഒരിക്കലും അംഗീകരിക്കാൻ ആവുകയില്ല.
..........അഴിമതി-കോഴ കുംഭകോണം തുടങ്ങിയവ മാത്റം ഭക്ഷണം ആക്കുന്ന രാഷ്ട്രീയത്തിലെ ദുഷ്ട ശക്തികൾക്ക് എതിരെ ജനങ്ങൾക്ക് പരമാവധി പ്റഹരം ഏൽപ്പിക്കാൻ പറ്റുന്ന അവസരം ആണ് തെരഞ്ഞെടുപ്പുകൾ. കോൺഗ്രസ് രാഷ്ട്രീയത്തെ അപ്പാടെ തങ്ങളുടടെ കുംഭ കോണ പണം ഉപയോഗിച്ച് തങ്ങളുടെ ചാക്കിൽ ആക്കാൻ ശ്ശ്റമിക്കുന്ന ബി ജെ പി എന്ന രാഷ്ട്രീയ വിഴുപ്പു ഭാണ്ഡം. അതിൽ ചാടാൻ തയാറായി നിൽക്കുകയാണ് ഇന്ത്യ ഒട്ടാകെയുള്ള കോൺഗ്രസ് എന്ന ആൾക്കൂട്ടം. ഭാരത് പെട്രോളിയം; BSNL ഉൾപ്പെടെയുള്ള പൊതുമേഖലകളെ തകർക്കുന്നതിൽ അവർക്ക് എന്ത് യോചിപ്പാണ്. 2016-18 വർഷങ്ങളിൽ പൊതു മേഖലാ എണ്ണ കമ്പനികൾ ഭാരത സർക്കാരിന് നൽകിയ ലാഭവിഹിതം 45, 000 കോടിയാണ്. അത് ഇല്ലാതാക്കുന്നതിൽ മാധ്യമ തംബ്രാക്കൻമാർക്ക് യാതൊരു ഉളുപ്പുമില്ല. പൊതു മേഖല സ്ഥാപനങ്ങളിലെ ഒന്നും ലാഭം ഒരു കാരണവശാലും ജനങ്ങൾക്ക് ഉപകാരപ്പെടരുത്. എല്ലാം അംബാനി-അദാനിമാർക്ക് അടിയറ വച്ച് ഇന്ത്യയെ അവർ രക്ഷിക്കുകയാണത്രറേ. ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം കോടിയാണ് കോർപറേറ്റുകൾക്ക് അനുവദിച്ച നികുതി ഇളവ്. അവരാണല്ലോ ഇൻഡ്യയിലെ കഷ്ടപ്പെടുന്ന ജനവിഭാഗം. അതിന്റെയൊക്കെ നികുതി ഭാരം പെട്രോൾ-ഡീസൽ തുടങ്ങിയവയിലൂടെ ജനങ്ങൾക്ക് മേൽ ചുമത്തുകയും. ജനങ്ങളിൽ രാഷ്ട്രീയ ബോധം; പൗര ബോധം എന്താണ് എന്ന് തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പുകളിൽ ആണ്.
..........കോൺഗ്രസ് എന്ന രാഷ്ട്റീയ വൈകൃതം എന്താണ് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് സരിത എസ് നായർ രാഹുൽ ഗാന്ധിയ്ക്ക് എതിരെ വയനാട്ടിലും അമേത്തിയിലും പോയി മത്സരിക്കാൻ ഇടയാക്കിയത്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഏതറ്റം വരെ നശിക്കാൻ പാടില്ല എന്നാണ് സരിത എസ് നായരുടെ അനുഭവം തെളിയിക്കുന്നത്. അതിന്റെ മറ്റൊരു തെളിവാണ് അവരുടെ ധനകാര്യമന്ത്രി പി ചിദംബരം ഇപ്പോൾ തീഹാർ ജയിലിൽ കഴിയുന്നത്. അതിന്റെ മറ്റൊരു തെളിവാണ് "പാലാരിവട്ടം" പാലം.
..........ഗാന്ധിജിയെ വധിച്ചത് വീണ്ടും അവതരിപ്പിച്ചപ്പോൾ അവർ കാണിച്ച നിഷ്പക്ഷത ഗാന്ധിജിയോടുള്ള അവരുടെ ആത്മാർഥത എന്തായിരുന്നു എന്നതിന്റെ തെളിവാണ്.
..........കേരളത്തിലെ റബ്ബർ മേഖലയെ തകർച്ചയുടെ പാതാളത്തിൽ ആക്കിയത് കോൺഗ്രസ്സിന്റെ ക്റൂരതയുടെ ഫലം മാത്റമാണ്. റബ്ബർ കൃഷിക്കാരനും അത് ഉപജീവനം ആക്കിയ പതിനായിരങ്ങളും ഏത് വിധത്തിൽ നശിച്ചാലും ടയർ വ്യവസായികളുടെ കോടികളുടെ കുംഭകോണം മാത്റമായിരുന്നു അവർക്ക്‌ ആവശ്യം.
.........ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ചുകൊണ്ടു മാത്റമേ ഈ വെല്ലു വിളികളെ അതിജീവിക്കാൻ നമുക്കാവുകയുള്ളു.
..........അഞ്ച് അസംബ്‌ളി തെരഞ്ഞെടുപ്പുകളിൽ കോഗ്രസിന്റെയും ബിജെ പി യുടേയും  യഥാർഥ ചിത്റം സഖാക്കൾ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2019 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

303. "രാഷ്ട്റീയ"ത്തിലെ തട്ടിപ്പു കാരെ കണ്ടെത്താൻ തെരഞ്ഞെടുപ്പ്കളിൽ ജനങ്ങൾക്ക് കഴിയണം.

                                     303. "രാഷ്ട്റീയ"ത്തിലെ തട്ടിപ്പു കാരെ കണ്ടെത്താൻ 
                                              തെരഞ്ഞെടുപ്പ്കളിൽ ജനങ്ങൾക്ക് കഴിയണം.

...........കള്ളനാണയങ്ങളെ കണ്ടെത്താൻ ജനങ്ങൾക്ക് അവസരം ഉണ്ടാകണം.
"രാഷ്ട്രീയം" എല്ലാം ശരിയാണ് എന്ന ഒരു പൊതു ധാരണ ജനങ്ങൾക്ക് ഉണ്ട്. കാര്യങ്ങൾ മനസിലാക്കാൻ എല്ലാവർക്കും ഒരേ കഴിവല്ല എന്നതാണ് ഇതിന് കാരണം. അഴിമതിയുടെയും രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ കാര്യത്തിൽ തൊഴിലാളി വർഗ രാഴ്‍ട്രീയം സ്വീകരിക്കുന്ന നിലപാട് ജനങ്ങൾ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. 
..........ജനങ്ങളെ ഏത് വിധത്തിലും വഞ്ചിച് ഏതെങ്കിലും വിധത്തിൽ അധികാരത്തിൽ എത്തിയാൽ പിന്നെ തങ്ങൾക്ക് എന്തും ചെയ്യാനുള്ള സമ്മതം ആണ് ജനങ്ങൾ തന്നിരിക്കുന്നത് എന്ന് കരുതുന്നവരാണ് ബൂർഷ്വാ രാഷ്ട്രീയത്തിലെ തട്ടിപ്പുകാർ. സർക്കാർ ഖജനാവിലേക്ക് അനേകായിരം കോടികൾ ഒരോ വർഷവും ലാഭ വിഹിതം ആയി എത്തിച്ചു കൊണ്ടിരിക്കുന്ന പൊതു മേഖലകളെ ഏതുവിധത്തിലും തകർത്തു കളയാൻ ജനങ്ങൾ തങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട് എന്ന ധാരണയാണ് ബിജെപിയും കോൺഗ്രസും വച്ചു പുലർത്തുന്നത്. അതിന്റെ ഭാഗമാണ് കോൺഗ്രസ് തുടങ്ങി വച്ചിരിക്കുന്നതും ഇപ്പോൾ ബിജെപി പൂർത്തിയാക്കി കൊണ്ടിരിക്കുന്നതുമായ "ഭാരത് പെട്രോളിയം" അടക്കമുള്ള പൊതുമേഖലയുടെ "കുഴിച്ചു മൂടൽ". തങ്ങൾക്ക് അനേകായിരം കോടികൾ കുംഭ കോണം ആയി നല്കുന്നവർക്കാണ് പൊതുമേഖലകൾ കൈ മാറുക.
.........1991 ൽ സോവിയറ്റ് യൂണിയനിൽ ഉണ്ടായ തിരിച്ചടികൾക്കു ശേഷം അമേരിക്ക ഉൾപ്പെടെയുള്ള സാംബ്രാജ്യത്വ ശക്തികൾ മുന്നോട്ടു വച്ച  ഉദാര വത്ക്കരണം; സ്വകാര്യ വത്ക്കരണം;  ആഗോളവത്ക്കരണം  തുടങ്ങിയ തിട്ടൂരങ്ങൾ പൂർണ മനസോടെ നടപ്പിലാക്കുകയാണ് തികച്ചും അവരുടെ പാദ  സേവകരായ കോൺഗ്രസും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നത്.  സോഷ്യലിസ്റ്റു കാഴ്ചപ്പാടുകൾ പൂർണമായും ഉപേക്ഷിക്കണം എന്നതാണ് അവയുടെ കാതലായ സവിശേഷത.  രാജ്യത്തിന്റെ സമ്പത് എന്ന നിലയിൽ യാതൊന്നും ഉണ്ടാകരുത്; എല്ലാം സാംബ്രാജ്യത്വ  - ബഹു രാഷ്ട്റ ഭീമന്മാരുടെ കൈകളിൽ മാത്റമേ ഉണ്ടാകാൻ പാടുള്ളു.  കോഴ-കുംഭ കോണങ്ങൾ തികച്ചും രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം. രാഷ്ട്റവും ജനങ്ങളും  ദരിദ്രർ ആണെങ്കിൽ മാത്റമേ സമ്പന്നരായവർക്ക്  ജനങ്ങളുടെമേൽ കൊടിയ ചൂഷണം നടത്താൻ ആവുകയുള്ളൂ എന്നതാണ് സ്വീകരിച്ചിട്ടുള്ള തന്ത്റം.    എന്തുമാത്റം വാശിയോടെയാണ്   ബിജെപിയുടെ "ഹിന്ദുത്വ" സർക്കാർ അവയത്റയും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 
ഇതിന്റെയൊക്കെ ഭാഗമാണ് ഇപ്പോൾ കേരളത്തിലെ റബ്ബർ കൃഷിക്കാർ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ കൃഷിക്കാർ അനുഭവിക്കുന്നതും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയും.
..........പൊതു മേഖലകളിലെ ലാഭം പൊതു ഖജനാവിൽ എത്തിയാൽ അവ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. അങ്ങനെ ഒരു കാരണവശാലും സംഭവിക്കരുത് എന്നാണ് കോൺഗ്രസ്--ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ നിലപാട്.
പൊതുമേഖലകളിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിൽ സംവരണ തത്വം അനുസരിച്ചായിരിക്കും നിയമനം നടത്തുക. അത് പാടില്ല.
അവിടെ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അവിടെ ഗുണ മേന്മയുള്ള ഉത്പന്നങ്ങൾ ആണ് നിർമിക്കുക.
പരമാവധി "ലാഭം" എന്ന കാഴ്ചപ്പാടിൽ അല്ല പൊതു മേഖലകൾപ്രവർത്തിക്കുക എന്നതുകൊണ്ട് വില വർദ്ധനവിനെ തടയാൻ ഒരു പരിധി വരെ പൊതു മേഖലകൾക്ക് കഴിയും.
അങ്ങനെയൊന്നും സംഭവിക്കരുത്.
രാഷ്ട്രീയം പണം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല വ്യവസായം ആയി കരുതുന്ന കള്ള നാണയങ്ങളെ പരാജയപ്പെടുത്തുവാൻ തെരഞ്ഞെടുപ്പുകളെ ജനങ്ങൾ ഉപയോഗിക്കണം എന്ന് അപേക്ഷിക്കുന്നു.
..........കേരളത്തിൽ ഭരണം നടത്താൻ ഇടതുപക്ഷങ്ങൾക്ക് ഒരോ അഞ്ചു വർഷ ഇടവേളകളിലാണ് അവസരം ലഭിക്കാറുള്ളത്. അങ്ങനെ ലഭിച്ചിട്ടുള്ള ഇട വേളകളിലെ ഭരണം കൊണ്ട് തന്നെ ഇൻഡ്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവിത നിലവാരത്തിൽ നിന്നും വളരെയേറെ മുന്നോട്ടു പോകാൻ കേരളത്തിനായിട്ടുണ്ട്.
ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ കേന്ദ്ര ഭരണകൂടത്തിന്റെ ശത്റുതാ പരമായ സമീപനത്തെ അതിജീവിച്ചു കൊണ്ടുവേണം ഇടതു സർക്കാരുകൾക്ക് ഭരണം നടത്താൻ എന്ന സാഹചര്യം ആണ് എപ്പോഴും നിലനിൽക്കുക.
കോണ്ഗ്രസും ബിജെപിയും മറ്റു ബൂർഷ്വാ പാർട്ടികകളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവസ്ഥ എത്റയോ ദയനീയമാണെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയത്തിലെ അഴിമതി എന്ന ദുർഭൂതത്തെ കുഴിച്ചുമൂടുക എന്നതാണ് ഇടതുപക്ഷ സർക്കാരുകളുടെ ലക്‌ഷ്യം.
രാഷ്ട്രീയത്തിൽ സത്യസന്ധത പുലരണം എന്ന് ആഗ്രഹിക്കുന്ന എലാ നല്ലയാളുകളും
ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.
............14 10 2019.............

2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

302. WHAT IS CLASS STRUGGLE?

A COMMENT: Till the date in India who lies in which class not definite.hence class struggle is mith here.
ANSWER:
                                                       302. WHAT IS CLASS STRUGGLE?
..........DO YOU KNOW WHO WAS FREDRIC ANGELS WHO HELPED KARL MARX IN INTRODUCING MARXISM? He was not an employee, but son of an INDUSTRIALIST, financially sound, unless
his help, Marx was unable to do anything.
..........Actually CLASS STRUGGLE is between SOCIALISM Vs CAPITALISM. CAPITALISM based only on exploitation on working class and other poor peoples in various field. It is not only in manpower, but in belief, religion and castism also. Anybody can see the hardships of poor "DALIT" sectors' sufferings only on the reason of their birth, which was placed on them by exploitation of "ATHMEEYATHA" of elite group. BJP using "HINDUTHWA" only as a tool of exploitation on poor peoples. Please see the obedience they showing to the IMPERIALISM OF USA.
..........Karl Marx considered "WORKING CLASS" as the fact behind the production of all kinds of commodities; engaged using their manpower without any kind of caste/religion and their sufferings and hardships are equal all over the world.  Those who are suffering more and more; but their wage will be only to maintain their normal life; or below actually they wants.  But the capitalist will become more and more thick day by day without any kind of physical work.
..........Marx considered only the bare truth.   So MARX described them as the most powerful wing of the society to change their life and "fate" only along with those suffering poverty and hardships throughout their life. (S A DANGEY & OTHERS IGNORED THIS FACT IN INDIA).
..........But when considering the social system; SOCIALISM AND CAPITALISM all those who like SOCIALISM AS SOCIAL JUSTICE; all kinds of mankind irrespective of their birth/financial status will become on the side of SOCIALISM; because CAPITALISM is based on pure selfishness and cruelty to general public and mankind.  
..........While SOVIET UNION WAS A FACT, AMERICA AND ALL IMPERIALIST COUNTRIES WERE AGAINST OLD SOVIET UNION. UNFORTUNATELY, IN INDIA INCLUDING EMS, NOBODY KNEW ACTUALLY WHAT IS CLASS STRUGGLE AND THEY DECIDED TO PROMOTE INDIAN CAPITALISM AND HIDE THE FACT FROM WORKING CLASS AND NOTHING MENTIONED IN THE PARTY PROGRAM.  

2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

301. സോഷ്യലിസമാണ് ലക്ഷ്യമെങ്കിൽ; സി പി ഐ (എം) ന് അതിനു കഴിയുമായിരുന്നു...

                                  301. സോഷ്യലിസമാണ് ലക്ഷ്യമെങ്കിൽ;
...........സി പി ഐ (എം) ന് അതിനു കഴിയുമായിരുന്നു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് ഇല്ലായിരുന്നു എങ്കിൽ സിപിഐ(എം) ന് പൊതുമേഖലകളെ സ്വകാര്യവത്ക്കരിക്കുക എന്ന നിലപാടിനോട് ഒരു തരത്തിലും പൊരുത്തപ്പെടുവാൻ ആകുമായിരുന്നില്ല. രാജ്യം ഗുരുതരമായ സാമ്പത്തിക പ്റതിസന്ധികളിലൂടെ കടന്നു പോയി കൊണ്ടിരിക്കുമ്പോഴും രാജ്യത്തിന്റെ ഖജനാവിലേക്ക് കോടിക്കണക്കിനു രൂപ എല്ലാ വർഷവും നൽകിക്കൊണ്ടിരിക്കുന്ന പൊതു മേഖലകൾ യാതൊരു മനഃസാക്ഷിയും ഇല്ലാതെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെ ജനങ്ങളെ അണിനിരത്തി നേരിടുമായിരുന്നു.
..........ഇപ്പോൾ പാർട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് ഇന്ത്യയിലെ ഒരു കാര്യത്തിലും പാർട്ടിയ്ക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എന്നതാണ്. ഏത് വിഷയത്തിലും അതാത് മേഖലകളിലുള്ളവർക്ക് വേണമെങ്കിൽ സമരം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം.  കാർഷിക മേഖലയിലേത് അടക്കം പ്രശ്നങ്ങൾ മുതലാളിത്ത വ്യവസ്ഥയിൽ പരിഹരിക്കാൻ കഴിയുമോ എന്ന കാര്യത്തിലൊന്നും പാർട്ടിയ്ക്ക് ഉത്തരവാദിത്വങ്ങൾ ഒന്നും തന്നെയില്ല. തികച്ചും നിരുത്തരവാദിത്വ പരമായ ഈ നിലപാടാണ് പാർട്ടി നൂറു വർഷം പിന്നിടുമ്പോഴും 0.5 ശതമാനത്തിന്റെ പോലും പിന്തുണ നേടാൻ കഴിയാത്തതിന്റെ കാരണം. എന്തൊക്കെ ആയാലും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാര്യത്തിൽ ഒരു പുനഃപരിശോധനയ്ക്കും പാർട്ടി ഒരുക്കമല്ല.
..........അതിന്റെ ഭാഗമാണ് ഇൻഡ്യയുടെ രക്തക്കുഴലുകൾ എന്ന് പോലും വിശേഷിപ്പിക്കാവുന്ന ഇൻഡ്യൻ റെയിൽവേ ആകെ സ്വകാര്യ മേഖലയ്ക്ക് കൈ മാറുന്ന കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. ഇതിനെ സിപിഐ(എം) ഒരു തരത്തിലും അംഗീകരിക്കുകയില്ല എന്ന് പ്റഖ്യാപിച്ചുകൊണ്ട് പറ്ക്ഷോഭത്തിന് തുനിഞ്ഞാൽ ഇൻഡ്യൻ തൊഴിലാളി വർഗം മാത്റമല്ല ഇന്ത്യൻ ജനതയാകെ സിപിഐ(എം) നോടൊപ്പം ഉണ്ടാകും. പക്ഷെ ഇപ്പോഴത്തെ "പരിപാടി" യിൽ തുടരുന്നിടത്തോളം പാർട്ടി ഒരിക്കലും അതിന് തയാറാവുകയില്ല.
..........റെയിൽവേ അടക്കമുള്ള പൊതുമേഖലകളെ സംരക്ഷിക്കുക എന്നത് അത്റ നിസാരമായ പോരാട്ടമായി കാണേണ്ടതില്ല. ഇൻഡ്യൻ മുതലാളിത്തത്തോടുള്ള; ഇന്ത്യൻ ചൂഷക വർഗങ്ങളോടുള്ള പോരാട്ടമായി അതിനെ കാണണം. ഇൻഡ്യൻ റെയിൽവേ ഒരുകാരണവശാലും ഒരു തിരജെഞ്ഞെടുപ്പിൽ ജനങ്ങളുടെ മുൻപിൽ "സ്വകാര്യവൽക്കരണം" ഒരു വിഷയമായി അവതരിപ്പിച് ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ നേടികൊണ്ടല്ലാതെ സ്വകാര്യ വത്ക്കരണം അനുവദിക്കുകയില്ല എന്ന് പ്റഖ്യാപിച് പോരാട്ടം ആരംഭിക്കണം. ആവശ്യമായ പ്റചരണങ്ങളോടെ ഒരു ദിവസം ഇൻഡ്യൻ റെയിൽവേ സ്തംഭിപ്പിക്കണം. ചുരുങ്ങിയത് മൂന്നു മാസത്തെയെങ്കിലും പ്റചരണം ഇതിനു ആവശ്യമാണ്. 
..........സോഷ്യലിസ്റ്റു വ്യവസ്ഥയുടെ പ്രസക്തി ജനങ്ങളെ പഠിപ്പിക്കുക എന്നതായിരിക്കണം ഈ പ്രക്ഷോഭത്തിലൂടെ നാം നേടിയെടുക്കേണ്ട ആശയ ലക്ഷ്യം.  "എന്ത് ചെയ്യണം?" എന്ന കൃതിയിൽ "സോഷ്യലിസത്തിന്റെ പ്റസക്തി ലെവ ലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയ ഗതിയ്ക്ക്  ഇടയാക്കുക എന്നതായിരിക്കും  ഫലം" എന്ന ലെനിന്റെ  വാക്കുകൾ അവഗണിച്ചതിന്റെ ദുരന്തഫലം  1950 കാലം മുതൽ ഇൻഡ്യയിൽ നേരിട്ടു കൊണ്ടിരിക്കുകയാണ്. 1952 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവലം രണ്ട്  പാർലമെന്റ് അംഗങ്ങൾ മാത്റം ഉണ്ടായിരുന്ന ഹിന്ദു വർഗീയ വാദികൾ ഇൻഡ്യയുടെ ഭരണം നിർവഹിക്കുക എന്നസ്ഥിതിയിലും കമ്യൂണിസ്റ്റു പ്റസ്ഥാനം ദയനീയമായ അവസ്ഥയിലും എത്തിച്ചേർന്നു.  
..........ഒരു സംസ്ഥാനത് ഒരു റെയിൽവേ സ്റ്റേഷനിൽ മാത്റം എന്ന തോതിൽ എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേ സ്തംഭിപ്പിക്കണം. ഒരോ കേന്ദ്രത്തിലും അമ്പതിനായിരം ആളുകളെങ്കിലും ഉണ്ടാകണം. പങ്കെടുക്കുന്നവർ ഏത് സാഹചര്യങ്ങളെയും നേരിടുവാൻ ഒരുക്കമുള്ളവർ ആയിരിക്കണം. അറസ്റ്റും ജയിൽ വാസവും എല്ലാം നേരിടേണ്ടി വരും. ജയിലിൽ പോകുന്നവർ റെയിൽവേ സ്വകാര്യവൽക്കരണം ഉപേക്ഷിക്കാതെ ജാമ്മ്യം എടുക്കാൻ പാടില്ല എന്നുള്ളതായിരിക്കണം നിലപാട്.
.........അത് നമ്മുടെ "ലോങ്ങ് മാർച് " ആയി തന്നെ കാണണം. രാജ്യത്തിനും തൊഴിലാളി വർഗത്തിനും വേണ്ടി ജീവൻ പോലും ഉപേക്ഷിക്കാൻ തയാറുള്ളവർ ആയിരുന്നു നൂറു വർഷം പിന്നിടുന്ന നമ്മുടെ പ്റസ്ഥാനത്തിന്റെ പഴയ തലമുറ. ഇപ്പോൾ ആ കാഴ്ചപ്പാടുകൾ ഉള്ളവർ കുറവാണ്. എന്നാൽ ത്യാഗം അനുഭവിക്കാൻ തയ്യാറല്ലാതെ; കേവലം തരക്കേടില്ലാതെ ഒരു തൊഴിൽ എന്ന് മാത്റം കരുതുന്നവരെ തിരിച്ചറിയാനും ഈ പോരാട്ടത്തിന് കഴിയും.
........സോഷ്യലിസ്ററ് രാജ്യങ്ങൾ ആയിട്ടുള്ളതെല്ലാം ത്യാഗ പൂർവമായ പോരാട്ടങ്ങളിലൂടെയാണ്. ഇവിടെ സായുധ വിപ്ളവത്തിന്റെ ആവശ്യമില്ല. എന്നാൽ ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാനുള്ള അവസരമായി ഇങ്ങനെയുള്ള പോരാട്ടങ്ങളെ ഉപയോഗിക്കണം. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മോചന പോരാട്ടമായി റെയിൽവേ യുടെയും പൊതുമേഖലകളുടെ ആകെയും സ്വകാര്യ വത്ക്കരണത്തിന് എതിരായ പോരാട്ടത്തെ മാറ്റിയെടുക്കണം.
........നിർഭാഗ്യവശാൽ ഇപ്പോഴത്തെ പാർട്ടി "പരിപാടി" യിൽ തുടരുന്നിടത്തോളം ഇപ്റകാരമുള്ള പോരാട്ടങ്ങൾ ഒന്നും ഉണ്ടാവുകയില്ല. കേവലം "സമരങ്ങൾ നടത്തുന്നു" എന്ന് വരുത്താനുള്ള പതിവ് സമരങ്ങൾ മാത്റം.
..........സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ "മാർക്സിസം" എന്ന തത്വശാസ്ത്റം തൊഴിലാളി വർഗ്ഗത്തിൽ അതിന്റെ ഭൗതിക ശക്തി കണ്ടെത്തുകയാണ് ചെയ്യുക. ഒരു ആശയം ഭൗതിക ശക്തി ആയി മാറുന്ന അവസ്ഥ. 1950 വരെ ഇൻഡ്യയിൽ ഉണ്ടായിരുന്നതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് എടുത്തപ്പോൾ ഇല്ലാതായി തീർന്ന അവസ്ഥ. സോഷ്യലിസത്തിന്റെ അഭാവത്തിൽ ആ സ്ഥാനം "ഹിന്ദുത്വത്തിന്റേ"തായ; തികച്ചും തൊഴിലാളി വർഗ വിരുദ്ധ അവസ്ഥയിൽ എത്തിച്ചേർന്നു. അതാണ് 1952 ൽ ഇന്ത്യൻ പാർലമെന്റിൽ 32 കമ്മ്യൂണിസ്റ് പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നത് ഇന്നത്തെ നാമ മാത്റ അവസ്ഥയിൽ ആകുന്നതിന് ഇട വരുത്തിയത്.
............04 10 2019............