303. "രാഷ്ട്റീയ"ത്തിലെ തട്ടിപ്പു കാരെ കണ്ടെത്താൻ
തെരഞ്ഞെടുപ്പ്കളിൽ ജനങ്ങൾക്ക് കഴിയണം.
...........കള്ളനാണയങ്ങളെ കണ്ടെത്താൻ ജനങ്ങൾക്ക് അവസരം ഉണ്ടാകണം.
"രാഷ്ട്രീയം" എല്ലാം ശരിയാണ് എന്ന ഒരു പൊതു ധാരണ ജനങ്ങൾക്ക് ഉണ്ട്. കാര്യങ്ങൾ മനസിലാക്കാൻ എല്ലാവർക്കും ഒരേ കഴിവല്ല എന്നതാണ് ഇതിന് കാരണം. അഴിമതിയുടെയും രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ കാര്യത്തിൽ തൊഴിലാളി വർഗ രാഴ്‍ട്രീയം സ്വീകരിക്കുന്ന നിലപാട് ജനങ്ങൾ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത.
..........ജനങ്ങളെ ഏത് വിധത്തിലും വഞ്ചിച് ഏതെങ്കിലും വിധത്തിൽ അധികാരത്തിൽ എത്തിയാൽ പിന്നെ തങ്ങൾക്ക് എന്തും ചെയ്യാനുള്ള സമ്മതം ആണ് ജനങ്ങൾ തന്നിരിക്കുന്നത് എന്ന് കരുതുന്നവരാണ് ബൂർഷ്വാ രാഷ്ട്രീയത്തിലെ തട്ടിപ്പുകാർ. സർക്കാർ ഖജനാവിലേക്ക് അനേകായിരം കോടികൾ ഒരോ വർഷവും ലാഭ വിഹിതം ആയി എത്തിച്ചു കൊണ്ടിരിക്കുന്ന പൊതു മേഖലകളെ ഏതുവിധത്തിലും തകർത്തു കളയാൻ ജനങ്ങൾ തങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട് എന്ന ധാരണയാണ് ബിജെപിയും കോൺഗ്രസും വച്ചു പുലർത്തുന്നത്. അതിന്റെ ഭാഗമാണ് കോൺഗ്രസ് തുടങ്ങി വച്ചിരിക്കുന്നതും ഇപ്പോൾ ബിജെപി പൂർത്തിയാക്കി കൊണ്ടിരിക്കുന്നതുമായ "ഭാരത് പെട്രോളിയം" അടക്കമുള്ള പൊതുമേഖലയുടെ "കുഴിച്ചു മൂടൽ". തങ്ങൾക്ക് അനേകായിരം കോടികൾ കുംഭ കോണം ആയി നല്കുന്നവർക്കാണ് പൊതുമേഖലകൾ കൈ മാറുക..........1991 ൽ സോവിയറ്റ് യൂണിയനിൽ ഉണ്ടായ തിരിച്ചടികൾക്കു ശേഷം അമേരിക്ക ഉൾപ്പെടെയുള്ള സാംബ്രാജ്യത്വ ശക്തികൾ മുന്നോട്ടു വച്ച ഉദാര വത്ക്കരണം; സ്വകാര്യ വത്ക്കരണം; ആഗോളവത്ക്കരണം തുടങ്ങിയ തിട്ടൂരങ്ങൾ പൂർണ മനസോടെ നടപ്പിലാക്കുകയാണ് തികച്ചും അവരുടെ പാദ സേവകരായ കോൺഗ്രസും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നത്. സോഷ്യലിസ്റ്റു കാഴ്ചപ്പാടുകൾ പൂർണമായും ഉപേക്ഷിക്കണം എന്നതാണ് അവയുടെ കാതലായ സവിശേഷത. രാജ്യത്തിന്റെ സമ്പത് എന്ന നിലയിൽ യാതൊന്നും ഉണ്ടാകരുത്; എല്ലാം സാംബ്രാജ്യത്വ - ബഹു രാഷ്ട്റ ഭീമന്മാരുടെ കൈകളിൽ മാത്റമേ ഉണ്ടാകാൻ പാടുള്ളു. കോഴ-കുംഭ കോണങ്ങൾ തികച്ചും രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം. രാഷ്ട്റവും ജനങ്ങളും ദരിദ്രർ ആണെങ്കിൽ മാത്റമേ സമ്പന്നരായവർക്ക് ജനങ്ങളുടെമേൽ കൊടിയ ചൂഷണം നടത്താൻ ആവുകയുള്ളൂ എന്നതാണ് സ്വീകരിച്ചിട്ടുള്ള തന്ത്റം. എന്തുമാത്റം വാശിയോടെയാണ് ബിജെപിയുടെ "ഹിന്ദുത്വ" സർക്കാർ അവയത്റയും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഇതിന്റെയൊക്കെ ഭാഗമാണ് ഇപ്പോൾ കേരളത്തിലെ റബ്ബർ കൃഷിക്കാർ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ കൃഷിക്കാർ അനുഭവിക്കുന്നതും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയും.
..........പൊതു മേഖലകളിലെ ലാഭം പൊതു ഖജനാവിൽ എത്തിയാൽ അവ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. അങ്ങനെ ഒരു കാരണവശാലും സംഭവിക്കരുത് എന്നാണ് കോൺഗ്രസ്--ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ നിലപാട്.
പൊതുമേഖലകളിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിൽ സംവരണ തത്വം അനുസരിച്ചായിരിക്കും നിയമനം നടത്തുക. അത് പാടില്ല.
അവിടെ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അവിടെ ഗുണ മേന്മയുള്ള ഉത്പന്നങ്ങൾ ആണ് നിർമിക്കുക.
പരമാവധി "ലാഭം" എന്ന കാഴ്ചപ്പാടിൽ അല്ല പൊതു മേഖലകൾപ്രവർത്തിക്കുക എന്നതുകൊണ്ട് വില വർദ്ധനവിനെ തടയാൻ ഒരു പരിധി വരെ പൊതു മേഖലകൾക്ക് കഴിയും.
അങ്ങനെയൊന്നും സംഭവിക്കരുത്.

രാഷ്ട്രീയം പണം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല വ്യവസായം ആയി കരുതുന്ന കള്ള നാണയങ്ങളെ പരാജയപ്പെടുത്തുവാൻ തെരഞ്ഞെടുപ്പുകളെ ജനങ്ങൾ ഉപയോഗിക്കണം എന്ന് അപേക്ഷിക്കുന്നു.
..........കേരളത്തിൽ ഭരണം നടത്താൻ ഇടതുപക്ഷങ്ങൾക്ക് ഒരോ അഞ്ചു വർഷ ഇടവേളകളിലാണ് അവസരം ലഭിക്കാറുള്ളത്. അങ്ങനെ ലഭിച്ചിട്ടുള്ള ഇട വേളകളിലെ ഭരണം കൊണ്ട് തന്നെ ഇൻഡ്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവിത നിലവാരത്തിൽ നിന്നും വളരെയേറെ മുന്നോട്ടു പോകാൻ കേരളത്തിനായിട്ടുണ്ട്.
ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ കേന്ദ്ര ഭരണകൂടത്തിന്റെ ശത്റുതാ പരമായ സമീപനത്തെ അതിജീവിച്ചു കൊണ്ടുവേണം ഇടതു സർക്കാരുകൾക്ക് ഭരണം നടത്താൻ എന്ന സാഹചര്യം ആണ് എപ്പോഴും നിലനിൽക്കുക.
കോണ്ഗ്രസും ബിജെപിയും മറ്റു ബൂർഷ്വാ പാർട്ടികകളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവസ്ഥ എത്റയോ ദയനീയമാണെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയത്തിലെ അഴിമതി എന്ന ദുർഭൂതത്തെ കുഴിച്ചുമൂടുക എന്നതാണ് ഇടതുപക്ഷ സർക്കാരുകളുടെ ലക്‌ഷ്യം.

രാഷ്ട്രീയത്തിൽ സത്യസന്ധത പുലരണം എന്ന് ആഗ്രഹിക്കുന്ന എലാ നല്ലയാളുകളും
ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.
............14 10 2019.............
ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.
............14 10 2019.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ