305. ശബരിമല വിഷയത്തിലെ അടിസ്ഥാന പ്റശ്നം ഹിന്ദുത്വ-ചാതുർവർണ്യ-ഫ്യുഡൽ ആശയങ്ങളുടെ സംരക്ഷണമാണ്. അവിടെ താൽപ്പര്യം സംരക്ഷിക്കപ്പെടേണ്ടത് പന്തളത്തു രാജാവിന്റെയും ശബരിമല മേൽശാന്തി താഴമൺ താന്ത്രിമാരുടേയും സവർണ്ണ അധിപന്മാരുടേയും നിലനിൽപ്പാണ്. "ആചാരങ്ങൾ" നിലനിർത്തി കൊണ്ട് മാത്റമേ അവർക്കും നിലനിൽക്കാൻ ആവുകയുള്ളു. ജനങ്ങളുടെ അന്ധ വിശ്വാസങ്ങളിൽകൂടി മാത്റം നിലനിൽപ്പുള്ള കോൺഗ്രസ് - ബിജെപി പാർട്ടികൾക്കും "ആചാരങ്ങൾ" മാത്റമാണ് ആശ്റയം.
..........ചൂഷക വർഗങ്ങൾക്ക് "സ്ത്രീത്വം" ചൂഷണോപാധി മാത്രമാണ്.
.........ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ചുകൊണ്ടു മാത്റമേ ഈ വെല്ലു വിളികളെ അതിജീവിക്കാൻ നമുക്കാവുകയുള്ളു.
..........ചൂഷക വർഗങ്ങൾക്ക് "സ്ത്രീത്വം" ചൂഷണോപാധി മാത്രമാണ്.
.........."സ്ത്രീത്വ" ത്തിന്റെ മഹത്വം അംഗീകരിക്കുകയാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയുടെ തെളിവ്. ജീവജാലങ്ങളുടെ നിലനിൽപ്പിനായി പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സവിശേഷത അംഗീകരിക്കുക മാത്രമാണ് നാം അതിലൂടെ തെളിയിക്കുന്നത്. വികലമായ സാമൂഹ്യ വീക്ഷണമുള്ള ബൂർഷ്വാ രാഷ്ട്രീയത്തിന് ഇത് ഒരിക്കലും അംഗീകരിക്കാൻ ആവുകയില്ല.
..........അഴിമതി-കോഴ കുംഭകോണം തുടങ്ങിയവ മാത്റം ഭക്ഷണം ആക്കുന്ന രാഷ്ട്രീയത്തിലെ ദുഷ്ട ശക്തികൾക്ക് എതിരെ ജനങ്ങൾക്ക് പരമാവധി പ്റഹരം ഏൽപ്പിക്കാൻ പറ്റുന്ന അവസരം ആണ് തെരഞ്ഞെടുപ്പുകൾ. കോൺഗ്രസ് രാഷ്ട്രീയത്തെ അപ്പാടെ തങ്ങളുടടെ കുംഭ കോണ പണം ഉപയോഗിച്ച് തങ്ങളുടെ ചാക്കിൽ ആക്കാൻ ശ്ശ്റമിക്കുന്ന ബി ജെ പി എന്ന രാഷ്ട്രീയ വിഴുപ്പു ഭാണ്ഡം. അതിൽ ചാടാൻ തയാറായി നിൽക്കുകയാണ് ഇന്ത്യ ഒട്ടാകെയുള്ള കോൺഗ്രസ് എന്ന ആൾക്കൂട്ടം. ഭാരത് പെട്രോളിയം; BSNL ഉൾപ്പെടെയുള്ള പൊതുമേഖലകളെ തകർക്കുന്നതിൽ അവർക്ക് എന്ത് യോചിപ്പാണ്. 2016-18 വർഷങ്ങളിൽ പൊതു മേഖലാ എണ്ണ കമ്പനികൾ ഭാരത സർക്കാരിന് നൽകിയ ലാഭവിഹിതം 45, 000 കോടിയാണ്. അത് ഇല്ലാതാക്കുന്നതിൽ മാധ്യമ തംബ്രാക്കൻമാർക്ക് യാതൊരു ഉളുപ്പുമില്ല. പൊതു മേഖല സ്ഥാപനങ്ങളിലെ ഒന്നും ലാഭം ഒരു കാരണവശാലും ജനങ്ങൾക്ക് ഉപകാരപ്പെടരുത്. എല്ലാം അംബാനി-അദാനിമാർക്ക് അടിയറ വച്ച് ഇന്ത്യയെ അവർ രക്ഷിക്കുകയാണത്രറേ. ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം കോടിയാണ് കോർപറേറ്റുകൾക്ക് അനുവദിച്ച നികുതി ഇളവ്. അവരാണല്ലോ ഇൻഡ്യയിലെ കഷ്ടപ്പെടുന്ന ജനവിഭാഗം. അതിന്റെയൊക്കെ നികുതി ഭാരം പെട്രോൾ-ഡീസൽ തുടങ്ങിയവയിലൂടെ ജനങ്ങൾക്ക് മേൽ ചുമത്തുകയും. ജനങ്ങളിൽ രാഷ്ട്രീയ ബോധം; പൗര ബോധം എന്താണ് എന്ന് തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പുകളിൽ ആണ്.
..........കോൺഗ്രസ് എന്ന രാഷ്ട്റീയ വൈകൃതം എന്താണ് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് സരിത എസ് നായർ രാഹുൽ ഗാന്ധിയ്ക്ക് എതിരെ വയനാട്ടിലും അമേത്തിയിലും പോയി മത്സരിക്കാൻ ഇടയാക്കിയത്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഏതറ്റം വരെ നശിക്കാൻ പാടില്ല എന്നാണ് സരിത എസ് നായരുടെ അനുഭവം തെളിയിക്കുന്നത്. അതിന്റെ മറ്റൊരു തെളിവാണ് അവരുടെ ധനകാര്യമന്ത്രി പി ചിദംബരം ഇപ്പോൾ തീഹാർ ജയിലിൽ കഴിയുന്നത്. അതിന്റെ മറ്റൊരു തെളിവാണ് "പാലാരിവട്ടം" പാലം.
..........ഗാന്ധിജിയെ വധിച്ചത് വീണ്ടും അവതരിപ്പിച്ചപ്പോൾ അവർ കാണിച്ച നിഷ്പക്ഷത ഗാന്ധിജിയോടുള്ള അവരുടെ ആത്മാർഥത എന്തായിരുന്നു എന്നതിന്റെ തെളിവാണ്.
..........കേരളത്തിലെ റബ്ബർ മേഖലയെ തകർച്ചയുടെ പാതാളത്തിൽ ആക്കിയത് കോൺഗ്രസ്സിന്റെ ക്റൂരതയുടെ ഫലം മാത്റമാണ്. റബ്ബർ കൃഷിക്കാരനും അത് ഉപജീവനം ആക്കിയ പതിനായിരങ്ങളും ഏത് വിധത്തിൽ നശിച്ചാലും ടയർ വ്യവസായികളുടെ കോടികളുടെ കുംഭകോണം മാത്റമായിരുന്നു അവർക്ക് ആവശ്യം..........ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ചുകൊണ്ടു മാത്റമേ ഈ വെല്ലു വിളികളെ അതിജീവിക്കാൻ നമുക്കാവുകയുള്ളു.
..........അഞ്ച് അസംബ്‌ളി തെരഞ്ഞെടുപ്പുകളിൽ കോഗ്രസിന്റെയും ബിജെ പി യുടേയും യഥാർഥ ചിത്റം സഖാക്കൾ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ