2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

81.MARXISM have tremendous force only with SOCIALISM

..........81.MARXISM have tremendous force only with SOCIALISM; which we had seen in old Soviet Union and China. But if we are trying to mingle with CAPITALISM it is nothing which we faced in India since 1950s. At present in India we have the benefit of Indian Constitution also. To become in power in India we wants no weapon even a pin; but we can use our slogans and theory of Marxism as weapons. This benefit was not before 1950s; but SOCIALISM was with us; then movement was grown up.
..........TO CHANGE INDIA AS A SOCIALIST COUNTRY; WE WANT ONLY A RED FLAG IN OUR HEART ALSO; NOT ONLY IN HAND. THAT IS ENOUGH AND MORE. WHEN DECIDED TO PROMOTE "CAPITALISM" IT WAS MISPLACED FROM OUR HEART.
.........Karl Marx said in his famous work "COMMUNIST MANIFESTO" (PUBLISHED IN 1848); THAT WORKING CLASS CAN ESCAPE FROM THE EXPLOITATION OF BOURGEOIS ONLY ALONG WITH THOSE SUFFERING EXPLOITATION AND OTHER HARDSHIPS OF THE SOCIETY".
.........IN INDIA, DURING 1950s IT WAS DECIDED BY S A DANGEY AND OTHERS THAT INDIAN WORKING CLASS SHOULD NOT ESCAPE FROM SUCH EXPLOITATION OF BOURGEOIS; AND THE SAME STAND IS CONTINUING EVEN THOUGH 69 YEARS WERE OVER. SO, IN 1952; WHEN THIRTY TWO COMMUNIST MEMBERS OF PARLIAMENT WITH THE LEADERSHIP OF COM. A K GOPALAN IN LOK SABHA; NOW IT IS ONLY 1+2.
..........Marxism is only with SOCIALISM and it is deadly against capitalism.There are some differences with CONGRESS because they represents the land lords, bourgeois, Corporates and imperialists forces of India and outside. We can use the word SCANDAL for Congress also. A few drops of kerosene will spoil a large quantity of food. The idea to hand-in-hand with Congress gave a gigantic blow to CPI which they cannot overcome even after so many years."

..........TEN CRORES SIGNATURE CAMPAIGN "TO PROTECT PUBLIC SECTOR UNDERTAKINGS; TO SECURE NATURAL RESOURCES AS NATIONAL WEALTH; TO PROTECT "SECULAR INDIA"; CORRUPTION-SCANDAL FREE INDIA; we must organise 10 crores signature campaign after party Plenum.
..........Ten crores is a small number when compared to India's population as 125 crores; it can increase as much as we can, but should not decrease even one. AFTER SECURING TEN CRORES SIGNATURES WE MUST ORGANISE A MASS RALLY AT DELHI TO PRESENT THE SIGNATURES TO INDIAN PRESIDENT. AT LEAST TEN LAC PEOPLES SHOULD HAVE IN THE RALLY. WILL PARTY HEAR THIS? IF SO WE CAN SEE WHAT WILL BE THE RESULT.
.........IF THE 'PROGRAMME' IS CHANGED IN THE UPCOMING PLENUM I HAVE NO DOUBT THAT CPI(M) WILL BE THE RULING PARTY OF INDIA WITHIN TEN YEARS. I AM SAYING THIS WITH FULL CONFIDENCE AND UNDERSTANDING THE POWER OF MARXIAN PRINCIPLES. FOR THIS WE MUST TARGET FOR THE RULING OF INDIA, NOT THE STATES. THE STATES POWERS ARE VERY LITTLE. IF CHANCES GETS WE WILL COME IN STATES AND DO OUR UTMOST POSSIBILITIES; BUT WILL NOT PAY OUR IDEAS. WE MUST BELIEVE THE PEOPLES AND WE WILL SAY WHAT WE CAN DO FOR THEM. THE WEALTH OF INDIA MUST BE UTILISED FOR THE WELFARE OF INDIAN CITIZENS, NOT FOR IMPERIALISTS AND NATIONAL CORPORATES. INNOCENCE AND FIRMNESS WILL BE OUR MOTTO. WITHOUT CHANGING THE PROGRAMME; AND WHEN CONTINUING THE PRESENT PROGRAMME; WE ARE NOTHING IN INDIA; WHICH WE ARE EXPERIENCING FOR THE LAST SO MANY YEARS.
.....................(24 2 2015)...................

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

80.SUCCESS OF AAP AT DELHI

            80. SUCCESS OF AAP AT DELHI; IS A CLEAR ATTITUDE OF ORDINARY PEOPLES TOWARDS A CORRUPTION-SCANDALLESS GOVERNMENT; THEY GOT, OUT OF 67/70 (IN 2015 ELECTION) SEATS AND OUR VOTES WAS 2276 IN TOTAL FOR OUR 3 CANDIDATES. WORKING CLASS MOVEMENT OF INDIA ARE CLEAR IN THIS REGARD. UNFORTUNATELY THE LEADERS OF THE PARTY ARE NOT KNOWN HOW THE FIGHT AGAINST CORRUPTION/SCANDAL/SCAM WILL BE ADMITTED BY THE PEOPLES AND THEY ARE NOT KEEN IN THIS REGARD. THEY ARE CONSIDERING THAT CORRUPTION/SCAM ALSO WILL BE ADMITTED BY THE PEOPLES. THIS ATTITUDE SHOULD BE CHANGED.
              THE FIGHT AGAINST CORRUPTION/SCANDAL IS ALSO THE FIGHT AGAINST CAPITALISM AND ITS EXPLOITATION. CORRUPTION/SCANDAL WILL ONLY ADVERSELY AFFECT THE INTEREST OF WORKING CLASS AND POOR PEOPLES. WITHOUT DEFEATING CAPITALISM; WORKING CLASS MOVEMENT OR SOCIALIST IDEAS CAN'T GO FORWARD. SO THE FIGHT AGAINST CORRUPTION/SCANDAL WILL ALSO BE CONSIDERED ONLY AS A PART OF CLASS STRUGGLE.
               AT PRESENT OUR STAND IS THAT ALL EVILS OF CAPITALISM MUST SUFFER THE PEOPLES LIKE BHOPAL-PLACHIMADA-CHALAKUDI; AND PRICE HIKES ETC. SO THE ATTITUDE TOWARDS CAPITALISM MUST BE CHANGED AND WE SHOULD UNDERSTAND THE ORDINARY PEOPLES THAT ACTUAL STAND TO THESE ASPECTS. PROMOTING CAPITALISM IS PROMOTING PRICE HIKES AND EXPLOITATION IN ECONOMICS AND SPIRITUALITY (ATHMEEYA). EXPLOITATION ON SPIRITUALITY AND ECONOMICS ARE TWO SIDES OF ONE COIN OF CAPITALISM.
              BOURGEOIS WILL SAY POVERTY AND HARDSHIPS ARE THEIR FATE. THIS MEANS THAT THEY SHOULD NOT FIGHT AGAINST CAPITALISM AND ADMIT TO EXPLOIT THEM BY BOURGEOIS. WHEN ADMITTING CAPITALISM; WE ARE HELPLESS TO FIGHT AGAINST BOURGEOIS.
              SO TO CHANGE THEIR FATE; WE ARE PUT FORWARD THE "TEN CRORES SIGNATURE CAMPAIGN". Demands of signature campaign must be 1. SAVE INDIA; SECULAR INDIA; (2) SAVE PUBLIC SECTOR UNDERTAKINGS AND NATIONALISE OIL SECTOR OF INDIA. ARMED REVOLUTION IS NOT NECESSARY IN INDIA BECAUSE A STRONG PARLIAMENTARY SYSTEM IS EXISTING IN INDIA. Marx & Lenin could not imagine this in their period.
              IN SOCIALISM WE WANTS FOOD GRAINS FOR 125 CRORES OF INDIAN PEOPLES AND ALSO ENOUGH DOCTORS WITH A SPIRIT OF SERVICE MENTALITY INSTEAD OF MONEY; MORE AND MORE. ENOUGH SCHOOLS AND TEACHERS WITH A SPIRIT OF TEACHING INSTEAD OF MERE SELFISHNESS. HOW CAN WE MET IN CAPITALISM AND BY PROMOTING CAPITALISM? THIS IS POSSIBLE ONLY THROUGH SOCIALIST PLANNING WITH THE CO-OPERATION OF WORKING CLASS. WE HAVE SEEN HOW AAP CAME IN POWER AT DELHI AND THE SAME WILL HAPPEN IN OUR CASE ALSO IF THE ''PROGRAM'' IS CHANGED AND SUCCESSFULLY COMPLETED THE ''TEN CRORES SIGNATURE CAMPAIGN". UNFORTUNATELY "SOME" LEADERS ARE TRYING TO MAKE COALITION WITH INC AND THEREBY TO PROMOTE CORRUPTION ALSO.
              OUR PARTY MUST TAKE UP THE SIGNATURE CAMPAIGN WITH A SPIRIT OF CONDUCTING ARMED REVOLUTION. THE REVOLUTION MUST HAVE IN THE MINDS OF WORKING CLASS AND POOR PEOPLES. I AM SAYING THIS WITH UTMOST CONFIDENCE BECAUSE I KNOW THE POWER OF MARXISM AND HOW IT WILL WORK IN THE MINDS. Actually the programme is not representing the party; I know our comrades. GIVING HOUSES TO THOSE WHO HAVE NOTHING WILL NOT BE A PROBLEM IF THE RULING OF CENTRAL GOVERNMENT IS WITH US. WE KNOW EVEN THOUGH WE SUBMIT 10 CRORES SIGNATURES FOR PROTECTING PSUs & SAVE SECULAR DEMOCRACY IN INDIA; THEY WILL NOT ADMIT AND WE ARE USING THE SIGNATURE CAMPAIGN ONLY TO PROPAGATE OUR IDEAS AMONG THE PEOPLES. ONLY WE CAN IMPLEMENT THE IDEAS; FOR WHICH BOURGEOIS GOVERNMENT MUST BE THROWN OUT FROM THEIR POSITION. For this; our comrades must study the basic principles of‪ MARXISM‬; such as SURPLUS VALUE THEORY; MATERIALISM & CLASS STRUGGLE THEORY. CLASS STRUGGLE THEORY IS BETWEEN WORKING CLASS AGAINST BOURGEOIS; AT PRESENT THIS IS IMPOSSIBLE.
                                                       .....................(18th Feb., 2015)........................

2015 ഫെബ്രുവരി 17, ചൊവ്വാഴ്ച

79.ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം

                                      79.ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം                                                                   ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യൻ ജനതയുടെ സാമ്പത്തിക മോചനവും സാധ്യമാകണമെന്ന്  ആഗ്രഹിച്ച വിപ്ലവകാരി ആയിരുന്നു ഭഗത് സിംഗ്. അദ്ദേഹവും മറ്റും ആഗ്രഹിച്ച നിലയിൽ കാര്യങ്ങൾ മുന്നോട്ടുപോയിരുന്നു വെങ്കിൽ ഇന്ന് ചൈനയോടൊപ്പം  ഇന്ത്യയും ഒരു വികസിത രാഷ്ട്രവും ആകുമായിരുന്നു. ഇന്ത്യയുടെ ഗതി മറ്റൊരു വഴിക്കായി മാറി. .......ബ്രിടീഷ്‌  സർക്കാർ സർ.ജോണ്‍ സൈമണിന്റെ നേതൃത്വത്തിൽ അയച്ച 7 അംഗ പാർലമെന്റ്  സമിതിയിൽ ഇന്ത്യക്കാർ ആരും ഉണ്ടായിരുന്നില്ല. ഇതിൽ പ്രതിക്ഷേതിച്ച ജനങ്ങൾ സൈമണ്‍ കമ്മീഷന്റെ പ്രവർത്തനങ്ങളെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ 1928 ഒക്ടോബർ 30 ന് റെയിൽവേ സ്റ്റെഷനിൽ ഉപരോധിച്ചു. അതിനെ നേരിട്ട പോലീസ് നടത്തിയ ഭീകര മർദനത്തിന്റെ ഫലമായി  ലാല ലജ്പത് റായി  മരണമടഞ്ഞു. അതെ തുടർന്ന്  ലജപത് റായിയുടെ മരണത്തിനു കാരണക്കാരിൽ  ഒരാളായ ജെ.പി.സാന്ടെഴസൻ എന്ന പോലീസ്  ഓഫീസർ വധിക്കപെട്ടു. ഇതിൽ ഭഗത് സിംഗ് നിർണായക പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ പോലീസ് പിടിയിലാകാതെ രക്ഷപെട്ടു....ജനങ്ങളുടെ പ്രതിഷേധങ്ങളെ  നേരിടാൻ പൊതുജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഉന്ടാക്കുന്ന പൊതു സുരക്ഷ ബില്ലും പത്രനിയന്ത്രണ ബില്ലും തൊഴിൽ  തർക്ക ബില്ലും പാർലമെന്റിൽ അവതരിപ്പിക്കാൻ ബ്രി.സർക്കാർ തീരുമാനിച്ചു. ഭഗത് സിംഗിന്റെ നേതൃത്വത്തിൽ ഇതിനെ പ്രതിഷേധിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ച 1929 ഏപ്രിൽ 8-ന്  ഭഗത് സിംഗ്  ബോംബെറിഞ്ഞു. പുകകൊണ്ട് പാര്ലമെന്റ് ഹാൾ നിറഞ്ഞെങ്കിലും ആളപകടം ഉണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. എല്ലാവരും ഭയപെട്ട് ഓടിയെങ്കിലും വേണമെങ്കിൽ രക്ഷപെടാമായിരുന്നെങ്കിലും ഭഗത് സിംഗ്  തോക്ക് തറയിൽ എറിഞ്ഞ്  പോലിസിന്  പിടി കൊടുക്കുകയാണ് ചെയ്തത്. വിചാരണ പ്രഹസനങ്ങൾക്ക് ശേഷം 1931 മാര്ച്ച് 23 ന്‌ അദ്ദേഹത്തെ  ബ്രി.സർക്കാർ തൂക്കിലേറ്റി. വധ ശിക്ഷ നടപ്പാക്കി കഴിഞ്ഞ്  മാത്രമാണ്  വിവരം സർക്കാർ പുറത്തുവിട്ടത്. എല്ലാ കാര്യങ്ങളിലും നാം മാതൃക കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 24 -മത്തെ വയസിൽ രക്ഷപെടാമായിരുന്നിട്ടും പിടികൊടുത്ത്  മാതൃക കാണിക്കണമായിരുന്നുവോ?...സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥക്കായി  രക്തസാക്ഷിത്വം വരിച്ച എല്ലാ വിപ്ലവ കാരികൾക്കും ആദരാഞ്ജലികൾ അർപിച്ച്  നമുക്ക് ആ ലക്ഷ്യത്തിനായി പൊരുതാമെന്ന്  പ്രതിഞ്ഞയെടുക്കാം.

2015 ഫെബ്രുവരി 16, തിങ്കളാഴ്‌ച

78.ഭഗത് സിംഗ് .....ആരായിഒരുന്നു?

                                                78.ഭഗത് സിംഗ് .....ആരായിഒരുന്നു?                                                    ഭഗത് സിന്ഗിനെകുറിച്  പലരും കേട്ടിരിക്കും. മിക്കവാറും അദ്ദേഹത്തിന്റെ  ചിത്രവും ഉപയോഗിക്കും. എന്നാൽ എത്രപേർക്ക്  അറിയും അദ്ദേഹം ആരായിരുന്നു എന്ന്?   സ്വന്തം ജീവിതം കൊണ്ടും  മരണം കൊണ്ടും വിപ്ലവ ബോധം എന്താണെന്ന് ലോകത്തിന്  കാണിച്ചുകൊടുത്ത ഭാരതത്തിന്റെ മഹാ വിപ്ലവകാരിയാണ് ഭഗത്  സിംഗ്.  1907 സെപ്തംബർ 27 ന്  പന്ജാബിലെ ലായൽപൂർ  ജില്ലയിലാണ് അദ്ദേഹം ജനിച്ചത്‌. കിഷൻ സിംഗ് - വിദ്യാവതി മാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1919 ഏപ്രിൽ 13ന്  പഞാബിലെ ജാലിയൻവാല ബാഗിലെ കൂട്ടകൊല അദ്ദേഹത്തെ വളരെയേറെ ദുഖിപപിച്ചു. അന്ന് അദ്ദേഹത്തിന് 12 വയസ്സ് മാത്രം ആണ് പ്രായം. ബ്രിട്ടീഷു്കാർക്കെതിരെ ആയുധമെടുത്ത്  പോരാടണം എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒമ്പതാം ക്ലാസ്സിൽ പഠികുമ്പോൾ തന്നെ വിധ്യാർധികളെ സംഘടിപ്പിക്കാനും അവർക്ക്  നേതൃത്വം കൊടുക്കാനും അദ്ദേഹം തയ്യാറായി. അടുത്തുള്ള ലാലലജ്പത് റായി സ്ഥാപിച്ച "ദ്വാരകാദാസ് " ലൈബ്രറിയിലെ സ്ഥിരമായ വായന അദ്ദേഹത്തിന്റെ വിപ്ലവ ബോധത്തിന്റെ ഗതി ശരിയായ പാതയിലാക്കി.  മാർക്സിന്റെയും ലെനിന്റെയും കൃതികൾ അദ്ദേഹം ആവേശപൂർവ്വം വായിച്ചു. ലെനിൻ അദ്ദേഹത്തിന്റെ പ്രിയംകരനായ നേതാവായി. ഗോർകിയുടെ "അമ്മ" അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി.  ആയിടെയാണ്  അദ്ദേഹം ചന്ദ്രശേഖർ ആസാദ് ;ജതീന്ദ്രദാസ് ; സുഘദെവ് തുടങ്ങിയവരുമായും സുഹ്ര്ദുബന്ധം സ്ഥാപിക്കുകയും ഹിന്ദുസ്ഥാൻ റിപ്പ്ബ്ലിക്  ഓഫ് സോഷ്യലിസ്റ്റ് അസോസിയേഷൻ (എച്.ആർ.എസ്‌. എ) എന്ന രാഷ്ട്രീയപ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ബിരുദ പഠനം പൂർത്തിയാക്കിയ ഭഗത്തിനെ വിവാഹിതനാക്കാൻ മാതാ-പിതാക്കൾ നടത്തിയ എല്ലാ ശ്രമങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞ് വിപ്ലവത്തിന്റെ പാതയിലേക്ക്  പ്രവേശിക്കുകയായിരുന്നു. വിപ്ലവകാരിയായി മാറിയ ഭഗതിനെ വേട്ടയാടാൻ അധികാരികൾ ശ്രമമാരംഭിച്ചു. അദ്ദേഹം  ലാഹോറിലേക്ക്  മാറി "ഹ്രാ"യുടെ പ്രവർത്തനങ്ങളിൽ മുഴുകി. പിന്നീട് അദ്ദേഹം പ്രവർത്തനം ഡൽഹിയിലേക്ക്  മാറ്റി; "വീർ അർജുൻ" എന്ന പത്രത്തിന്റെ ലേഘകനായി കുറെ നാൾ പ്രവർത്തിച്ചു.                                                                                                     (തുടരും)

2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

77.പൊതു മേഖലകൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം?

            77. പൊതു മേഖലകൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം?
              സോവിയറ്റ്  യൂണിയനിൽ  സോഷ്യലിസത്തിന് ഉണ്ടായ തിരിച്ചടിയെ തുടർന്ന്  അമേരിക്ക ഉൾപ്പെടെയുള്ള  സാംബ്രാജ്യത്ത ശക്തികൾ സ്വീകരിച്ച സാമ്പത്തിക നയമാണ്  ആഗോള വത്ക്കരണം; സ്വകാര്യ വത്ക്കരണം; ഉദാര വത്ക്കരണം  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്.  അതിന്റെ എല്ലാം അടിസ്ഥാന പരമായ കാഴ്ചപ്പാട്  ഒന്നാണ് - ഭരണ കൂടം ജനങ്ങൾക്ക് നൽകുന്ന  സഹായങ്ങൾ  പരമാവധി കുറച്ചു കൊണ്ട് വരണം.  സർക്കാരിനായുള്ള  വരുമാനം പരമാവധി കുറച്ചു കൊണ്ട് വരണം.  സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങൾ  വൻകിട കോടീശ്വരന്മാർക്കും  ബഹുരാഷ്ട്ര  കുത്തകകൾക്കും സാഹായകരമായിരിക്കണം.  സോഷ്യലിസ്റ്റ്  കാഴ്ചപ്പാടുകളിൽ നിന്നും ഭരണ കൂടങ്ങൾ പിന്തിരിയണം. "രാഷ്ട്രീയം"  എന്നാൽ ഏത്  മാർഗത്തിലൂടെയും പണം ഉണ്ടാക്കലും ജനങ്ങൾ അറിയാതെ എന്ത്  വൃത്തികേടുകളും ചെയ്യുകയുമാണെന്ന് കരുതുന്ന കോൺഗ്രസ്;  ബി.ജെ.പി. തുടങ്ങിയ ബൂർഷ്വാ-പെറ്റി  ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക് അവയത്റയും അംഗീകരിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
............അതിനായി അവർ കണ്ടു പിടിച്ച ഏറ്റവും പ്റധാനപെട്ട ഒരു കാര്യമാണ് ഒരു കാരണ വശാലും പൊതു മേഖലകളിലെ  "ലാഭം" പൊതു ഖജനാവിൽ എത്തരുത്.    പണത്തോട്  ഒരിക്കലും അടങ്ങാത്ത ആർത്തിയോടെ കഴിയുന്ന  "ബൂർഷ്വാസി" യുടെ  സ്വഭാവം തന്നെയാണ്  ബൂർഷ്വാ-പെറ്റി  ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കും. പൊതു സമ്പത്തു്  കഴിവതും സ്വകാര്യ - വൻകിട കോടീശ്വരന്മാർക്കായി  വിട്ടു കൊടുക്കണം.  ബൂർഷ്വാ പാർട്ടികൾക്ക്  അത് വളരെ സന്തോഷം ഉള്ള കാര്യമാണ്.  അതിനു പകരമായി  എത്ര ആയിരം കോടി രൂപ വേണമെങ്കിലും അവർക്ക്  ബൂർഷ്വാസി (മുതലാളിമാർ) നൽകും. പൊതുമേഖലകൾ  സ്വകാര്യ കോടീശ്വരന്മാർക്ക്  നൽകുന്നത്  ലാഭമോ നഷ്ടമോ  നോക്കിയല്ല.  കൂടാതെ  ജനങ്ങളെ  വിഡ്ഢികളാക്കാൻ  അവ എങ്ങനെയും  നഷ്ടത്തിലും ആക്കും. നഷ്ടത്തിലാക്കുക  വളരെ എളുപ്പമുള്ള കാര്യമാണ്.  വളരെ ലാഭവും  ലക്ഷകണക്കിന് തൊഴിലവസരങ്ങളും നൽകിയിരുന്ന ബി എസ് എൻ എൽ തുലച്ചുകളഞ്ഞതു കൂടാതെ ഇൻഡ്യയുടെ നട്ടെല്ല് ആയ ഇൻഡ്യൻ റെയിൽവേയും തുലച്ചുകളയാൻ ഒരുങ്ങുകയാണ്.
..........തൊഴിലാളി വർഗ്ഗത്തിന്റെ  രക്തത്തിലും വിയർപ്പിലും കെട്ടിപ്പൊക്കിയവയാണ് പൊതു മേഖലകൾ. കേവലം "ലാഭം" മാത്റമല്ല അവയുടെ ലക്‌ഷ്യം. തൊഴിൽ അവസരങ്ങൾ  സൃഷ്ടിക്കുക എന്നത് കൂടിയാണ്. സംവരണ തത്വം പാലിച്ചുകൊണ്ടാണ് അവിടെ നിയമനങ്ങൾ നടത്തുക. പിന്നോക്ക മേഖലകൾ ഉൾപ്പെടെ ജനങ്ങൾക്ക് തൊഴിൽ അവസരങ്ങളും അവയിലൂടെ സാമ്പത്തിക പുരോഗതിയും ഉണ്ടായാൽ മാത്റമേ രാജ്യത്ത് ആകെ വ്യാവസായിക വളർച്ച ഉണ്ടാവുകയുള്ളു. എന്നാൽ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക്  അവ "കറവ പശു"ക്കൾ മാത്രമാണ്.  റെയിൽവേ സ്റ്റേഷനുകളും വിമാന താവളങ്ങളും മാത്റമല്ല എത്റ ആയിരകണക്കിന് കോടി രൂപ ഒരോ വർഷവും പൊതു ഖജനാവിൽ എത്തിച്ചുകൊണ്ടിരിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ പോലും വിറ്റു തുലച്ചെ അടങ്ങു എന്ന വാശി ജനങ്ങളെ ശത്റുക്കൾ ആയി കാണുന്നതുകൊണ്ട് മാത്രമാണ്. ബി പി സി എൽ  ഒരു കാരണ വശാലും പാർലമെന്റിൽ ചർച്ച ചെയ്യാതെ വിൽക്കാൻ പാടില്ല എന്ന സുപ്രറീം കോടതി ഉത്തരവ് പോലും  വക വയ്ക്കാതെയാണ്  വില്പന നടത്താൻ ഒരുങ്ങുന്നത്.  ഇവിടെ സംഭവിക്കുന്നത്  ഹിന്ദുക്കളുടെ പേരിൽ മാത്റം അധികാരത്തിൽ വന്നവർ രാജ്യത്തിന്റെ സമ്പത്താകെ വിറ്റു തുലയ്ക്കുന്നത്  ഇൻഡ്യൻ ജനാധിപത്യത്തെ പോലും വെല്ലുവിളിച്ചുകൊണ്ടാണ്.

..........വിമാന താവളങ്ങളും  രാജ്യത്തിന്റെ  സമ്പത്തായ  വൻകിട ഖനികളും എണ്ണ - പ്രകൃതി വാതക നിക്ഷേപങ്ങളും  അവർ വിറ്റു തുലച്ചുകൊണ്ടേയിരിക്കുന്നു. "അഴിമതി" നടത്തുന്നത്  ഏതെങ്കിലും തരത്തിൽ മോശമായി ബൂർഷ്വാ-പെറ്റി  ബൂർഷ്വാ പാർട്ടികൾ കരുതുന്നില്ല.   പൊതു മേഖലകൾ സർക്കാരിന്റെ സമ്പത്താണെങ്കിൽ  അവയിലെ ലാഭം പൊതു ഖജനാവിൽ എത്തും. അവ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി  ഉപയോഗിക്കും.  പാവപെട്ട ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും മറ്റും നൽകാൻ കഴിയും. ഓരോ ദിവസവും ചികിത്സക്കായി  പാവപ്പെട്ടവർക്ക് മറ്റുള്ളവരുടെ ദയക്കായി അപേക്ഷിക്കേണ്ടി വരില്ല.  വിദ്യാഭ്യാസ; ആരോഗ്യ മേഖലകൾ  കൂടുതൽ കാര്യക്ഷമം ആകും. വിദ്യാഭ്യാസം; ആരോഗ്യം തുടങ്ങിയ മേഖലകൾ "ലാഭ" മേഖലകൾ ആയി കാണരുത് എന്നാണ്  സോഷ്യലിസ്റ്റ്  കാഴ്ചപ്പാട്.  അത് പാടില്ല.   പൊതു മേഖലയിൽ നികുതി വെട്ടിപ്പ്  ഉണ്ടാകില്ല.  ഗുണ നിലവാരം ഉറപ്പുണ്ടാകും.  ഇതൊന്നും  പൊതുമേഖലകൾ  സ്വകാര്യ മേഘലകൾക്ക്‌  അടിയറ വയ്ക്കുന്നതിൽ  ബൂർഷ്വാ  പാർട്ടികൾക്ക് തടസം ആകുന്നില്ല.  മൂല ധന ശക്തികൾ  കൂടുതൽ കൂടുതൽ സമ്പന്നരും   ഭരണ കൂടം  സാമ്പത്തികമായി ദുർബലവും ആകണം.  മുതലാളിത്തം എന്നാൽ മുതലാളിമാരുടെ  (മൂല ധനത്തിന്റെ) ആധിപത്യം എന്നാണ്  അർത്ഥം.  അത് ചരിത്രപരമായ  സത്യവും വസ്തുതയുമാണ്.

..........മുതലാളിത്തം വളരണം എന്ന് കരുതുന്നതുകൊണ്ട്  പുരോഗമന പ്രസ്ഥാനങ്ങളും നാമ മാത്രമായ "എതിർപ്പ് " പൊതു മേഖലകളുടെ സ്വകാര്യവത്കരണത്തിൽ കാണിക്കുന്നു. ജനങ്ങളെ ആകർഷിക്കുന്നതിൽ സോഷ്യലിസ്‌റ്റ്  കാഴ്ചപ്പാടുകൾക്ക്  എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന്  മനസിലാക്കാൻ അവർക്കും ആവുന്നില്ല.  അങ്ങനെയുള്ള കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പുകളിൽ വിഷയമേ ആവുകയില്ല.
.............06 02 2015............