2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

77.പൊതു മേഖലകൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം?

            77. പൊതു മേഖലകൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം?
              സോവിയറ്റ്  യൂണിയനിൽ  സോഷ്യലിസത്തിന് ഉണ്ടായ തിരിച്ചടിയെ തുടർന്ന്  അമേരിക്ക ഉൾപ്പെടെയുള്ള  സാംബ്രാജ്യത്ത ശക്തികൾ സ്വീകരിച്ച സാമ്പത്തിക നയമാണ്  ആഗോള വത്ക്കരണം; സ്വകാര്യ വത്ക്കരണം; ഉദാര വത്ക്കരണം  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്.  അതിന്റെ എല്ലാം അടിസ്ഥാന പരമായ കാഴ്ചപ്പാട്  ഒന്നാണ് - ഭരണ കൂടം ജനങ്ങൾക്ക് നൽകുന്ന  സഹായങ്ങൾ  പരമാവധി കുറച്ചു കൊണ്ട് വരണം.  സർക്കാരിനായുള്ള  വരുമാനം പരമാവധി കുറച്ചു കൊണ്ട് വരണം.  സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങൾ  വൻകിട കോടീശ്വരന്മാർക്കും  ബഹുരാഷ്ട്ര  കുത്തകകൾക്കും സാഹായകരമായിരിക്കണം.  സോഷ്യലിസ്റ്റ്  കാഴ്ചപ്പാടുകളിൽ നിന്നും ഭരണ കൂടങ്ങൾ പിന്തിരിയണം. "രാഷ്ട്രീയം"  എന്നാൽ ഏത്  മാർഗത്തിലൂടെയും പണം ഉണ്ടാക്കലും ജനങ്ങൾ അറിയാതെ എന്ത്  വൃത്തികേടുകളും ചെയ്യുകയുമാണെന്ന് കരുതുന്ന കോൺഗ്രസ്;  ബി.ജെ.പി. തുടങ്ങിയ ബൂർഷ്വാ-പെറ്റി  ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക് അവയത്റയും അംഗീകരിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
............അതിനായി അവർ കണ്ടു പിടിച്ച ഏറ്റവും പ്റധാനപെട്ട ഒരു കാര്യമാണ് ഒരു കാരണ വശാലും പൊതു മേഖലകളിലെ  "ലാഭം" പൊതു ഖജനാവിൽ എത്തരുത്.    പണത്തോട്  ഒരിക്കലും അടങ്ങാത്ത ആർത്തിയോടെ കഴിയുന്ന  "ബൂർഷ്വാസി" യുടെ  സ്വഭാവം തന്നെയാണ്  ബൂർഷ്വാ-പെറ്റി  ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കും. പൊതു സമ്പത്തു്  കഴിവതും സ്വകാര്യ - വൻകിട കോടീശ്വരന്മാർക്കായി  വിട്ടു കൊടുക്കണം.  ബൂർഷ്വാ പാർട്ടികൾക്ക്  അത് വളരെ സന്തോഷം ഉള്ള കാര്യമാണ്.  അതിനു പകരമായി  എത്ര ആയിരം കോടി രൂപ വേണമെങ്കിലും അവർക്ക്  ബൂർഷ്വാസി (മുതലാളിമാർ) നൽകും. പൊതുമേഖലകൾ  സ്വകാര്യ കോടീശ്വരന്മാർക്ക്  നൽകുന്നത്  ലാഭമോ നഷ്ടമോ  നോക്കിയല്ല.  കൂടാതെ  ജനങ്ങളെ  വിഡ്ഢികളാക്കാൻ  അവ എങ്ങനെയും  നഷ്ടത്തിലും ആക്കും. നഷ്ടത്തിലാക്കുക  വളരെ എളുപ്പമുള്ള കാര്യമാണ്.  വളരെ ലാഭവും  ലക്ഷകണക്കിന് തൊഴിലവസരങ്ങളും നൽകിയിരുന്ന ബി എസ് എൻ എൽ തുലച്ചുകളഞ്ഞതു കൂടാതെ ഇൻഡ്യയുടെ നട്ടെല്ല് ആയ ഇൻഡ്യൻ റെയിൽവേയും തുലച്ചുകളയാൻ ഒരുങ്ങുകയാണ്.
..........തൊഴിലാളി വർഗ്ഗത്തിന്റെ  രക്തത്തിലും വിയർപ്പിലും കെട്ടിപ്പൊക്കിയവയാണ് പൊതു മേഖലകൾ. കേവലം "ലാഭം" മാത്റമല്ല അവയുടെ ലക്‌ഷ്യം. തൊഴിൽ അവസരങ്ങൾ  സൃഷ്ടിക്കുക എന്നത് കൂടിയാണ്. സംവരണ തത്വം പാലിച്ചുകൊണ്ടാണ് അവിടെ നിയമനങ്ങൾ നടത്തുക. പിന്നോക്ക മേഖലകൾ ഉൾപ്പെടെ ജനങ്ങൾക്ക് തൊഴിൽ അവസരങ്ങളും അവയിലൂടെ സാമ്പത്തിക പുരോഗതിയും ഉണ്ടായാൽ മാത്റമേ രാജ്യത്ത് ആകെ വ്യാവസായിക വളർച്ച ഉണ്ടാവുകയുള്ളു. എന്നാൽ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക്  അവ "കറവ പശു"ക്കൾ മാത്രമാണ്.  റെയിൽവേ സ്റ്റേഷനുകളും വിമാന താവളങ്ങളും മാത്റമല്ല എത്റ ആയിരകണക്കിന് കോടി രൂപ ഒരോ വർഷവും പൊതു ഖജനാവിൽ എത്തിച്ചുകൊണ്ടിരിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ പോലും വിറ്റു തുലച്ചെ അടങ്ങു എന്ന വാശി ജനങ്ങളെ ശത്റുക്കൾ ആയി കാണുന്നതുകൊണ്ട് മാത്രമാണ്. ബി പി സി എൽ  ഒരു കാരണ വശാലും പാർലമെന്റിൽ ചർച്ച ചെയ്യാതെ വിൽക്കാൻ പാടില്ല എന്ന സുപ്രറീം കോടതി ഉത്തരവ് പോലും  വക വയ്ക്കാതെയാണ്  വില്പന നടത്താൻ ഒരുങ്ങുന്നത്.  ഇവിടെ സംഭവിക്കുന്നത്  ഹിന്ദുക്കളുടെ പേരിൽ മാത്റം അധികാരത്തിൽ വന്നവർ രാജ്യത്തിന്റെ സമ്പത്താകെ വിറ്റു തുലയ്ക്കുന്നത്  ഇൻഡ്യൻ ജനാധിപത്യത്തെ പോലും വെല്ലുവിളിച്ചുകൊണ്ടാണ്.

..........വിമാന താവളങ്ങളും  രാജ്യത്തിന്റെ  സമ്പത്തായ  വൻകിട ഖനികളും എണ്ണ - പ്രകൃതി വാതക നിക്ഷേപങ്ങളും  അവർ വിറ്റു തുലച്ചുകൊണ്ടേയിരിക്കുന്നു. "അഴിമതി" നടത്തുന്നത്  ഏതെങ്കിലും തരത്തിൽ മോശമായി ബൂർഷ്വാ-പെറ്റി  ബൂർഷ്വാ പാർട്ടികൾ കരുതുന്നില്ല.   പൊതു മേഖലകൾ സർക്കാരിന്റെ സമ്പത്താണെങ്കിൽ  അവയിലെ ലാഭം പൊതു ഖജനാവിൽ എത്തും. അവ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി  ഉപയോഗിക്കും.  പാവപെട്ട ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും മറ്റും നൽകാൻ കഴിയും. ഓരോ ദിവസവും ചികിത്സക്കായി  പാവപ്പെട്ടവർക്ക് മറ്റുള്ളവരുടെ ദയക്കായി അപേക്ഷിക്കേണ്ടി വരില്ല.  വിദ്യാഭ്യാസ; ആരോഗ്യ മേഖലകൾ  കൂടുതൽ കാര്യക്ഷമം ആകും. വിദ്യാഭ്യാസം; ആരോഗ്യം തുടങ്ങിയ മേഖലകൾ "ലാഭ" മേഖലകൾ ആയി കാണരുത് എന്നാണ്  സോഷ്യലിസ്റ്റ്  കാഴ്ചപ്പാട്.  അത് പാടില്ല.   പൊതു മേഖലയിൽ നികുതി വെട്ടിപ്പ്  ഉണ്ടാകില്ല.  ഗുണ നിലവാരം ഉറപ്പുണ്ടാകും.  ഇതൊന്നും  പൊതുമേഖലകൾ  സ്വകാര്യ മേഘലകൾക്ക്‌  അടിയറ വയ്ക്കുന്നതിൽ  ബൂർഷ്വാ  പാർട്ടികൾക്ക് തടസം ആകുന്നില്ല.  മൂല ധന ശക്തികൾ  കൂടുതൽ കൂടുതൽ സമ്പന്നരും   ഭരണ കൂടം  സാമ്പത്തികമായി ദുർബലവും ആകണം.  മുതലാളിത്തം എന്നാൽ മുതലാളിമാരുടെ  (മൂല ധനത്തിന്റെ) ആധിപത്യം എന്നാണ്  അർത്ഥം.  അത് ചരിത്രപരമായ  സത്യവും വസ്തുതയുമാണ്.

..........മുതലാളിത്തം വളരണം എന്ന് കരുതുന്നതുകൊണ്ട്  പുരോഗമന പ്രസ്ഥാനങ്ങളും നാമ മാത്രമായ "എതിർപ്പ് " പൊതു മേഖലകളുടെ സ്വകാര്യവത്കരണത്തിൽ കാണിക്കുന്നു. ജനങ്ങളെ ആകർഷിക്കുന്നതിൽ സോഷ്യലിസ്‌റ്റ്  കാഴ്ചപ്പാടുകൾക്ക്  എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന്  മനസിലാക്കാൻ അവർക്കും ആവുന്നില്ല.  അങ്ങനെയുള്ള കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പുകളിൽ വിഷയമേ ആവുകയില്ല.
.............06 02 2015............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ