2017 മാർച്ച് 31, വെള്ളിയാഴ്‌ച

195. ബൂർഷ്വാസി എന്തിനാണ് തൊഴിലാളികളെയും മറ്റും സംഘടിപ്പിക്കുന്നത്?

           195. ബൂർഷ്വാസി  എന്തിനാണ്  തൊഴിലാളികളെയും മറ്റും                                   സംഘടിപ്പിക്കുന്നത്?
  .       .തങ്ങളോടൊപ്പം അണിനിരക്കുന്ന ചിന്താശേഷി ഇല്ലാത്ത പാവപെട്ട ജനവിഭാഗങ്ങളെ ചൂഷണം  ചെയ്യുന്നതിന് തന്നെയാണ് ബൂർഷ്വാസി അവരെ സംഘടിപ്പിക്കുന്നത്.  "പോഷകസംഘടനകൾ" എന്ന പേരിൽ സന്ഘടിപ്പിക്കുന്നത്  യഥാർത്ഥത്തിൽ അവരെ  "വോട്ട്ബാങ്ക് "   ആക്കി മാറ്റുന്നതിനും  അവർ മറ്റു സങ്ഘടനകളിൽ അണിനിരക്കാതിരിക്കുന്നതിനും വേണ്ടിയാണ്.  പക്ഷെ അവർ അത് അറിയുമ്പോഴേക്കും വളരെ താമസിച്ചിരിക്കും എന്ന് മാത്റം. എന്നാൽ കാറൽ മാർക്സ്  അവതരിപ്പിച്ച  "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നത്  സമൂഹം, മുന്നോട്ടു പോകുന്നത്  എല്ലാ മേഘലകളിലേയും തൊഴിലാളി വർഗ്ഗത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ്  എന്ന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്.  കൽക്കരി ഖനികളിലും ഇരുമ്പ് ഖനികളിലും പണിയെടുക്കുന്നവർ പണിയെടുത്തില്ലെങ്കിൽ രാജ്യത്ത്  ഒരു മൊട്ടു സൂചി പോലും ഉണ്ടാകില്ല.  അവരുടെ ജീവനും സ്വത്തിനും ഒന്നും ഒരു വിലയും ആരും കല്പിച്ചിട്ടില്ല.  നെൽ വയലുകളിലും മറ്റും പണിയെടുക്കുന്നവർ ഇല്ലെങ്കിൽ സമൂഹത്തിന്റെ ആഹാരം ഇല്ലാതെയാകും. ഇനിയും  ഒരു കൂട്ടർ എരി-പൊരി കൊള്ളുന്ന വെയിലത്ത്  രക്തം വിയർപ്പാക്കി മാറ്റിയില്ലെങ്കിൽ രാജ്യത്തു കെട്ടിടങ്ങളോ റോഡുകളോ പാലങ്ങളോ ഒന്നും ഉണ്ടാകില്ല. തേയില തോട്ടങ്ങളിലും റബ്ബർ തോട്ടങ്ങളിലും പണിയെടുക്കുന്നവർ പണി എടുത്തില്ലെങ്കിൽ ഒരാളും ചായ കുടിക്കുകയോ വാഹനങ്ങളിൽ യാത്ര ചെയ്യുകയോ ഉണ്ടാവില്ല.  സമൂഹം മുന്നോട്ടുപോകുന്നതിന്  ആവശ്യമായവ എല്ലാം സൃഷ്ടിക്കുന്നത്  തൊഴിലാളികളാണ്.  അവർ പണിയെടുക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്.   എന്നാൽ അവർ ജീവിക്കുന്നത് എങ്ങനെയാണ് എന്നാരും തിരക്കാറില്ല. സ്ഥിരമായ ജോലി ഇല്ലെങ്കിൽ അവരുടെയൊക്കെ ജീവിതം പരമ ദയനീയമാണ്.   അവരിൽ ജാതിയോ മതമോ വ്യത്യാസമില്ല.  സമൂഹത്തിന്റെ അസ്ഥിവാരം ഉറപ്പിക്കുന്നത് തൊഴിലാളി വർഗത്തിന്റെ  രക്തത്തിലും വിയർപ്പിലും ജീവനിലും ആണ് എന്ന് പറയുന്നത്  യാഥാർഥ്യം മാത്റമാണ്.  ജാതിയോ മതമോ ദേശമോ ഒന്നും തൊഴിലാളിയുടെ ജോലി സ്വഭാവത്തിൽ മാറ്റം വരുത്തുന്നില്ല.  അവരെ കാറൽ മാർക്സ്  ഒരൊറ്റ വർഗമായിട്ടാണ്  കണ്ടത്.  തൊഴിലാളി വർഗം. ഏറ്റവും കരുത്തുറ്റ വർഗമായി കണ്ടതുകൊണ്ടാണ്  മാർക്സ്  സമൂഹത്തെയാകെ മാറ്റി തീർക്കാനുള്ള  കടമ തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചത്. 
.        .കമ്മ്യൂണിസ്റ്റ്  മാനിഫെസ്റ്റൊയിൽ  മാർക്സ്  പറയുന്നത് കാണുക:   "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനന്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും  മർദനവും  നടത്തുന്ന വർഗ്ഗത്തിന്റെ  - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും  ചൂഷണവും  മർദനവും  അനുഭവിക്കുന്ന  വർഗത്തിന്  തൊഴിലാളി വർഗത്തിന്   - രക്ഷ നേടാനാവില്ല.". 
.
.           .തൊഴിലാളി വർഗം ഒരു വർഗമായി  സംഘടിക്കുമ്പോൾ ആർക്കും നേരിടാനാവാത്ത  അജയ്യശക്തിയായി അവർ മാറും.  എന്നാൽ അത്  ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കാനാവണം. ആ ലക്ഷ്യത്തിന്  മാത്രമേ തൊഴിലാളി വർഗ്ഗത്തിന്റെ യഥാർത്ഥ കരുത്ത്  പ്റകടിപ്പിക്കാനാവുകയുള്ളു. കാരണം സോഷ്യലിസത്തിന്  വേണ്ടി ആകുമ്പോൾ തൊഴിലാളി വർഗത്തോടൊപ്പം സമൂഹത്തിലെ കഷ്ടപ്പെടുന്ന എല്ലാ മേഖലകളിലെയും ജനങ്ങൾ അവരോടൊപ്പം ഉണ്ടാകും.  അതാണ് സോവിയറ്റു യൂണിയന്റെയും ചൈനയുടെയും ചരിത്രം വ്യക്തമാക്കുന്നത്.  സോഷ്യലിസം ഉപേക്ഷിച്ചതിന്റെ ഫലം ആണ്  ഇന്നത്തെ റഷ്യ.  (മുതലാളിത്തത്തിനായി  തൊഴിലാളി വർഗത്തെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഇൻഡ്യയിൽ സംഭവിച്ചത്;  ബഹു ഭൂരിപക്ഷം തൊഴിലാളികളും കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനവുമായി സഹകരിക്കാൻ തയ്യാറല്ല).  തൊഴിലാളി വർഗം  ഒരു വർഗം എന്ന നിലയിൽ സംഘടിച്ചാൽ  ബൂർഷ്വാസിയുടെയും  ചൂഷക വർഗ്ഗത്തിന്റെയും  നിലനിൽപ്പ്  അപകടത്തിലാകും എന്നു മനസിലാക്കിയ ബൂർഷ്വാസിയും അവരുടെ താൽപ്പര്യ സംരക്ഷണത്തിനായി രൂപീകരിച്ചിട്ടുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി വർഗത്തെ സംഘടിപ്പ്യ്ക്കാൻ തീരുമാനിച്ചു.  അതിനായി  അവർ പല വിധത്തിലുള്ള അടവുകളും സ്വീകരിച്ചു.  ജാതിയുടെയും മതത്തിന്റെയും പേരിലും തൊഴിലാളികളെ സംഘടിപ്പിച്ചു.  തൊഴിലാളികളെ മാത്രമല്ല സംഘടിപ്പിച്ചത്; യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും എല്ലാം അവർ സംഘടിപ്പിച്ചത്  അവരുടെ താൽപ്പര്യം; അവരുടെ ചൂഷണം; ചൂഷണാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥ എക്കാലത്തേക്കും തുടർന്ന് കൊണ്ട് പോകുന്നതിനാണ്;  വോട്ടു ബാങ്കുകൾ ശ്രഷ്ടിക്കാനാണ്. 

.    .എന്നാൽ തൊഴിലാളി വർഗ പ്രസ്ഥാനവും  അതെ ലക്ഷ്യത്തിനായി  (മുതലാളിത്തം പ്രോത്സാഹിപ്പിക്കുക) പ്രവർത്തിച്ചപ്പോൾ തമ്മിലുള്ള വ്യത്യാസം തൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്താനാവാതായി. മുതലാളിത്തത്തിന്റെ ദോഷമോ സോഷ്യലിസത്തിന്റെ ഗുണമോ അറിയാൻ കഴിയാത്ത തൊഴിലാളികൾ  "എല്ലാവർക്കും സംഘടനാ വേണം"  എന്ന  ശുദ്ധഗതിയിൽ വിശ്വസിച്ചു.  സോഷ്യലിസ്ററ്  വ്യവസ്ഥ എന്ന  ലക്ഷ്യത്തിനല്ലാതെ; സമരങ്ങൾക്ക് വേണ്ടി മാത്രം നടത്തുന്ന സമരങ്ങളോട്  കാര്യമായ പ്രതികരണം  ഒരിടത്തും ലഭിക്കാതായി.   
.       . കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ കാറൽ മാർക്സ് മുന്നോട്ടുവച്ച ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ (സോഷ്യലിസ്റ്റു വ്യവസ്ഥ) എന്ന ലക്ഷ്യത്തിനായി ഇന്ത്യൻ തൊഴിലാളി വർഗത്തെ അണിനിരത്തികൊണ്ടല്ലാതെ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പ്റതിസന്ധിയിൽ നിന്ന് കരകയറുന്നതിനോ ഇൻഡ്യൻ ജനത അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനോ ആവില്ല.  

2017 മാർച്ച് 27, തിങ്കളാഴ്‌ച

196. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം...

                                 196.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം..............                               ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" തുടരുന്നിടത്തോളം  "അടവ് നയം"  ഇന്ത്യൻ ബൂർഷാസിക്കെതിരെയോ അവരുടെ രാഷ്ട്രീയ പാർട്ടികൾക്ക്  എതിരെയോ ആവുകയില്ല.  കാരണം  "മുതലാളിത്ത  സമൂഹത്തിന്റെ സ്വതന്ത്രമായ  വളർച്ച" യാണ്  നമ്മുടെ മനസ്സിൽ.  ജനങ്ങളിൽ നിന്ന് പ്രസ്ഥാനത്തെ അകറ്റാൻ; ജനങ്ങളെ ശത്രുക്കൾ ആക്കാൻ  മാത്രമേ ഈ നിലപാട് സഹായിക്കുകയുളളു  എന്ന് പശ്ചിമ ബംഗാളിലെ  അനുഭവത്തിൽ നിന്നുപോലും പഠിക്കുകയില്ല.  പരിപാടിയിൽ ഭേദഗതി വരണം എന്നാവശ്യപ്പെടുന്നത്  ഇപ്പോഴത്തെ കാഴ്ചപ്പാട് മാറ്റിയെടുക്കണം എന്നതിനാണ്.  വളരെ കഷ്ടപ്പെട്ട്  സംഘടിപ്പിക്കുന്ന  പരിപാടികൾ പോലും  ഒരു വോട്ട്  പോലും നേടാൻ സഹായിക്കുന്നില്ല എന്നത്  എങ്ങനെയാണ്  പ്രധാന പെട്ട സഖാക്കളെ  ബോധ്യപ്പെടുത്തുക?  കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നടത്തിയ സമരങ്ങൾ; ഉമ്മൻ ചാണ്ടി എന്ന വ്യക്തിയിൽ മാത്രം ഒതുക്കി നിർത്തുകയാണ് ഉണ്ടായത്.  യഥാർഥത്തിൽ കോൺഗ്രസ് എന്ന  ബൂർഷ്വാ പാർട്ടി  "രാഷ്ട്രീയം"  എന്നാൽ പണം ഉണ്ടാക്കുക;  എല്ലാവിധ വൃത്തികേടുകളും നടത്തുകയാണ്   എന്ന്  ധരിച്ചിരിക്കുന്നവരുടെ  ഒരു കൂട്ടം മാത്രമാണ്  എന്ന് തുറന്നു കാട്ടാൻ തയ്യാറായില്ല. അവർ  ഇടപെടുന്ന സകല മേഖലകളും അഴിമതിയുടെ  ദുർഗന്ധ പൂരിതമാക്കുന്നതിൽ ഒരു തെറ്റും അവർ കാണുന്നില്ല.  അതിന്റെ ഫലമായി  തിരുവനന്തപുരത്തു  "ജയിലിൽ കിടക്കേണ്ടയാൾ" അനായാസം ജയിച്ചു വരാൻ ഇടയാക്കി. കേരളത്തിലെ മിക്കവാറും എല്ലാ മണ്ഡലങ്ങളും  ഇതാണ് സംഭവിച്ചത്.  കെ. എം. മാണിയ്ക്ക് എതിരെ നടത്തിയ  സമരം  "ബൂർഷ്വാ  ചെറ്റത്തരം"  ആയി ചൂണ്ടിക്കാണിക്കാൻ തയാറായില്ല.  മാണി എന്നെങ്കിലും നമ്മുടെ കൂടെ വന്നെങ്കിൽ എന്ന് ആശിച്ചു്  ആയിരിക്കണം  അപ്രകാരം ഒരു നിലപാട് എടുത്തത്.  വളരെ സീനിയർ ആയ നേതാക്കൾ പോലും വളരെ ആയാസകരമായ നടത്തുന്ന പ്രസംഗങ്ങൾ  "ആകാശത്തേയ്ക്ക്  വയ്ക്കുന്ന വെടികൾ"  പോലെ ആയി മാറുന്നു എന്നതാണ്  നിർഭാഗ്യകരമായ വസ്തുത.  ബി.ജെ.പി. സർക്കാരിനെതിരെ  നടത്തുന്ന പ്രസംഗങ്ങളിൽ അവർ കോർപ്പറേറ്റുകൾക്ക്‌  നൽകുന്ന  സഹായത്തെക്കുറിച്ചു്  ഒരക്ഷരം പോലും സംസാരിക്കാതിരിക്കാൻ പ്ര്രത്യേകം  ശ്രദ്ധിക്കുന്നു.  കാരണം  എന്നെങ്കിലും  അവർക്കൊക്കെ  മനസ് മാറിയിട്ട് വേണമല്ലോ  നമ്മൾ വിഭാവനം ചെയ്യുന്ന നല്ല സാമൂഹ്യ വ്യവസ്ഥ ഉണ്ടാകാൻ.  ആരിലൊ  എങ്ങനെയോ ഉണ്ടായ ഒരു  ഭ്രാന്തൻ ആശയം എങ്ങനെ ഒരു പ്രസ്ഥാനത്തെ തകർത്തു കളയുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തുവാൻ ആവില്ല.  ബി.ജെ.പി. സർക്കാരിനെതിരെ നടത്തുന്ന സമരങ്ങൾ  കേവലം "വർഗീയത" ക്കെതിരെ മാത്രം ആയാൽ മതിയാവുകയില്ല.  ഇൻഡ്യൻ ഭരണ ഘടനയിലെ  മതേതരത്തെ; നാനാത്വത്തിൽ ഏകത്വം എന്ന ഭാരത സംസ്കാരത്തെ; പൊതു മേഖലകൾ തകർക്കുന്നതിലൂടെ നമ്മുടെ സമ്പത് ഘടനയെ എങ്ങനെ അവർ തകർക്കുന്നു എന്ന് ചൂണ്ടി കാണിക്കണം. മനുഷ്യൻ എന്ന വാക്കിന്റെ അർഥം അറിയാത്ത പ്രാകൃത കാഴ്ചപ്പാടിനെ തുറന്നു കാണിക്കണം.    പെട്രോളിയം മേഖല അടക്കം ഇൻഡ്യയുടെ സാമ്പത്തിക നയങ്ങളുടെ നിയന്ത്രണം നടത്തുന്ന  "അംബാനി" മാരെ തുറന്ന് കാണിക്കുന്നവയാകണം.  ക്രൂഡ് ഓയിൽ വില ബാരലിന്   150 ഡോളർ വരെ ആയപ്പോൾ  ഈടാക്കിയ വിലയിലും കൂടുതൽ  50 ഡോളർ ആയിരിക്കുമ്പോഴും  ഈടാക്കി; അതിലൂടെ  നികുതികളായി കോടികൾ ഈടാക്കി കോർപ്പറേറ്റുകൾക്ക്  ചെയ്യുന്ന പാദ  സേവ ഒരു  "ഹിന്ദു" വിനേയും സഹായിക്കാനല്ല; യഥാർഥത്തിൽ പാവപെട്ട ഹിന്ദുക്കളെയും നരേന്ദ മോഡി വഞ്ചിക്കുകയാണ്  എന്ന വസ്തുത വളരെ സീനിയർ ആയ നേതാക്കളുടെ പ്രസംഗങ്ങളിൽ ഉണ്ടായാൽ മാത്രമേ അവ മറ്റു നേതാക്കൾ ആവർത്തിക്കാൻ ഇടയാക്കുകയുള്ളു.  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും നികുതിയും  ഒരു കാരണവും ഇല്ലാതെ ഉയർത്തുന്നത്   കറൻസിയുടെ മൂല്യ ശോഷണത്തിന്  മാത്രമാണ് ഇഡാ വരുത്തുന്നത്.  അഴിമതിയിലും ബൂർഷ്വാ പാർട്ടികൾ ഒരേ സ്വഭാവ ക്കാരാണ്   എന്നതാണ് ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത്.  അംബാനിയുൾപ്പെടെയുള്ളവർക്ക്   ലോകത്തിലെ തന്നെ വലിയ ധനികർ  ആകാൻ മാത്രമാണ്  കോൺഗ്രസ്/ബി.ജെ.പി. രാഷ്ട്രീയക്കാർ സഹായിക്കുന്നത്.  പൊതു മേഖലകളുടെ  സ്വകാര്യ വത്ക്കരണം തടയുന്നതിലും "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട്  വിഘാതമായി നിൽക്കുകയാണ്.   

2017 മാർച്ച് 7, ചൊവ്വാഴ്ച

194. RED FLAG WILL GO FORWARD......

                                           194. RED FLAG WILL GO FORWARD................................................
THE PROGRAM FIXED TO BE CONDUCTED ON 19th MARCH, 2017 AT HYDERABAD SHOULD BE CONDUCTED AT ANY COST AND COM. PINARAI VIJAYAN MUST ATTEND THE FUNCTION.
PARTY AS A WHOLE SHOULD BE TAKEN AS A CHALLENGE. WE CANNOT WITHDRAW FROM THE STRUGGLE TO SECURE THE SECULAR NATURE OF OUR COUNTRY. THE BLACK EVIL FORCES OF INDIA KILLED OUR RASHTRA PITHA GANDHIJI AND NOW THEY ARE TRYING TO DESTROY THE SECULAR INDIA WITH OUR  CONSTITUTION...COMMUNAL FORCES OF INDIA DON'T KNOW THE MEANING OF "HUMANITY". THEY ARE TRYING TO BROUGHT INDIA THOUSANDS OF YEARS BACK; WHERE THE MOST WORSE FOUR CASTE SYSTEM PREVAILED; AND THOSE WHO WERE ACTUALLY FOUGHT FOR  UP KEEPING THE SOCIETY BY HARD WORKING; WHERE CONSIDERED AS MOST WORSE; THEY WERE ACTUAL WORKING CLASS. IN ANY WAY EVERYBODY WILL DIE ONCE; IF OUR SACRIFICE IS TO SECURE THE SECULAR CONCEPT OF INDIA; AND TO FIGHT AGAINST THE BLACK EVIL FORCES OF INDIA; THAT WILL NOT COUNT AS AN ORDINARY DEATH. THIS IS NOT INTENDED TO INVOLVE ANY KIND OF VIOLENCE TO ANYBODY;.....BUT WE MUST TAKE ALL STEPS TO DEFEND ANY KIND OF ROWDY ACTIVITIES OF ANYBODY; OUR FLAG POLES MUST BE CAPABLE ENOUGH TO DO ANYTHING IF SITUATION WANTS TO SECURE OUR LIFE AND WE MUST EXPECT SUCH KIND OF ANTI SOCIAL ACTIVITIES OF EVIL BLACK FORCES................OUR COMRADES MUST CONSIDER THIS ACTUAL STRUGGLE IN THE WAY OF CLASS STRUGGLE AND FIGHT AGAINST FASCISM.   We are suffering the result of surrendering oil sector to private sector like AMBANI etc. and the price of petrol/diesel/cooking gas are raising without any justification and due to this; price hikes of all items of commodities is common phenomena. The decision to privatize the railway will also became another tragedy to citizens of India. It is learned that Kozhikode Railway Station in Kerala is also within the purview of privatization. I presume that the proposed Rally at Hyderabad in Telangana State to be conducted on 19th of this month (19th March; 2017) will be a venue to declare battle against the proposed privatization of Railways by Narendra Modi Sarkar of BJP. There should be clear verdict of the peoples of India to privatize Indian Railways and to surrender our public sector undertakings to foreign investors.