455. "CAPITALISM" WILL NEVER BECOME "MARXSISM" EVEN IN THE NAME OF "PEOPLES DEMOCRACY".//(CAPITALISM FOR EVER; NEXT STAGE IS IMPERIALISM)//
455. "CAPITALISM" WILL NEVER BECOME "MARXSISM" EVEN IN THE NAME OF "PEOPLES DEMOCRACY".//(CAPITALISM FOR EVER; NEXT STAGE IS IMPERIALISM)//
454. "ജനകീയ ജനാധിപത്യ വിപ്ലവം" എന്ന പേരിൽ
453.സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച "വികസന രേഖ".
. .കേരളത്തിൽ സിപിഐ(എം) 23 മത് പാർട്ടി കോണ്ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച "വികസന രേഖ" ഇന്ത്യയുടെ ഭരണ ഘടനയോ ഫെഡറൽ ഭരണ സംവിധാനമോ മനസിലാക്കിയുള്ളതല്ല. ഇന്ത്യൻ ഭരണഘടന അംഗീകരിക്കാതെ ഒരു ഇന്ത്യൻ സംസ്ഥാനത്തിനും നിലനിൽക്കാനാവില്ല. കെ റെയിൽ വേണം എന്നതിൽ തർക്കമില്ല അതിനെതിരായ കോൺഗ്രസ് - ബിജെപി നിലപാട് ബൂർഷ്വാസിയുടെ വികസന തട്ടിപ്പിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. 65 കൊല്ലം ഇന്ത്യ ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് രാഷ്ട്രീയം എന്നാൽ എന്താണ് എന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ കാലത്തെ കേരളത്തിലെ ഭരണവും മൻമോഹൻസിങ് - സോണിയ കൂട്ടുകെട്ടിന്റെ ഇന്ത്യൻ ഭരണവും. ഭരണം എന്നാൽ ജനങ്ങളെ കൊള്ളയടിക്കലും കുംഭ കോണങ്ങളുടെ പെരുമഴയും. നാടിന്റെ എല്ലാ നേട്ടങ്ങൾക്കും അവർ എതിരാണ് . ഫെഡറൽ സ്വഭാവമുള്ള ഇന്ത്യക്ക് ഒരു സംസ്ഥാനത്തിനും തനിയെ നിൽക്കാവുന്ന കാഴ്ചപ്പാട് ഉള്ളതല്ല. ഇന്ത്യയുടെ ഭാഗമായല്ലാതെ സംസ്ഥാനങ്ങൾക്ക് നിലനിൽക്കാനുമാവില്ല. ഇന്ത്യയുടെ ഭാഗമാണ് കേരളം എന്നതും ഇൻഡ്യയിലെ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായി കേരളത്തിന് മാത്രമായി ഒരു നിലനിൽപ്പ് പ്രായോഗികമല്ല എന്നത് മനസിലാക്കുന്നില്ല എന്നതാണ് "വികസനരേഖ" യുടെ ഏറ്റവും വലിയ വികലത. മാർക്സിസം എന്താണെന്നോ; ഇന്ത്യൻ ഭരണ ഘടന എന്താണെന്നോ; ജനാധിപത്യം എന്താണെന്നോ; ഇന്ത്യയുടെ ഫെഡറൽ സംവിധാനം എന്താണെന്നോ മനസിലാക്കാതെയുള്ള ഒരു "പാർട്ടി പരിപാടി" അടിസ്ഥാന പ്രമാണം ആയി കരുതുന്നിടത്തോളം; അത് ഒരു കാരണ വശാലും ഒരു കാലവും ഒരു മാറ്റവും വരുത്താൻ പാടില്ല എന്ന നിലപാടിൽ നിൽക്കുന്നിടത്തോളം ഇതുപോലെയുള്ള വികലമായ; സമയം നശിപ്പിക്കുന്ന രേഖകൾ മാത്റമേ ഭാവിയിലും ഉണ്ടാവുകയുള്ളു. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് കേരളത്തിന് പുറത്തുള്ള സിപിഐ(എം) എങ്ങനെ ആയാലും; ഇന്ത്യ എങ്ങനെയെങ്കിലും ആയാലും കേരളത്തെ മാത്റം ഇരുപത്തിയഞ്ച്ച് വർഷങ്ങൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ "വികസനരേഖ".
//
സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യം (പാർട്ടി പരിപാടി) ഉണ്ടായിരുന്നെങ്കിൽ എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ആവു മായിരുന്നു. അങ്ങനെയൊരു ചിന്തയെ പാടില്ല എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.
//
. .ആദായ നികുതി ഉൾപ്പെടെ മിക്കവാറും എല്ലാ നികുതികളും പ്രധാന അധികാരങ്ങളും വൻകിട വ്യവസായങ്ങളും എല്ലാം കേന്ദ്രത്തിനാണ്. പാചക വാതകത്തിന്റെ ഉൾപ്പെടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം കേന്ദ്ര ഗവൺമെന്റിനായിരിക്കെ ഒരു സംസ്ഥാനത്തിനും അവിടത്തെ നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കാനാവിക്കില്ല. ഭരണ ഘടന രൂപീകരണ സമയത്ത് ആദായ നികുതി കേന്ദ്ര ഭരണത്തിനും വിൽപ്പന നികുതി സംസ്ഥാനങ്ങൾക്കും ആയിട്ടാണ് വിഭാവന ചെയ്തത്. എന്നാൽ നരേന്ദ്രമോഡി ഭരണം വിൽപ്പന നികുതികൂടി ജിഎസ്ടി എന്ന പേരിൽ കേന്ദ്രത്തിന്റേതാക്കിമാറ്റി. ഇപ്പോൾ പാചക വാതകം ഉൾപ്പെടെ എല്ലാ വസ്തുക്കളിലും കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും ആയിട്ടാണ് ഈടാക്കുന്നത്. രണ്ടും ചേർത്ത് ഒരുകുറ്റി പാചകവാതകത്തിന് 56 രൂപ അധികമായി ഈടാക്കുന്നു. നരേന്ദ്രമോഡി ഭരണത്തിന്റെ കൊള്ളയടി മൂലം ഒരു കുറ്റി പാചക വാതകത്തിൽ മാത്റം 28 കൂടുതലായി കൊടുക്കേണ്ടി വരുന്നു. പാചക വാതകത്തിന്റെ വില വർദ്ധനവ് മാത്രം മതി സാർവത്രികമായ വിലക്കയറ്റം ഉണ്ടാകുവാൻ. പട്ടാളത്തിൽ ഉൾപ്പെടെ എല്ലാ സ്ഥിര നിയമനങ്ങളും ഇല്ലാതാകുമ്പോൾ അതുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ വികസന രേഖ കണക്കിലെടുക്കുന്നില്ല. അഭ്യസ്തവിദ്യരുടെ സാർവത്രികമായ തൊഴിലില്ലായ്‌മയും അത് സൃഷ്ടിക്കുന്ന മാനുഷിക--സാമ്പത്തിക സ്ഥിതി വിശേഷം പരിമിതമായ സാമ്പത്തിക അധികാരവും കേന്ദ്ര ഭരണത്തിന്റെ ശത്രുതാപരമായ നിലപാടും കേരളം ഭരണത്തെ ഗുരുതരമായ സ്ഥിതിയിൽ എത്തിക്കും. "മട്രിമോണിയൽ പരസ്യങ്ങൾ" മുതൽ ഇല്ലാതാകുന്ന ഒരു വളരെ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളുടെ ശൃംഖല അവിടെ ഉണ്ടാകും. അതിൽ ഇല്ലാതാകുന്നത് ജീവിതങ്ങൾ ആണെന്ന് പൊതുവെ പറയാം. പക്ഷെ സർക്കാരിലേക്ക് വരുമാനങ്ങൾ ഉണ്ടാകുന്ന സമസ്ത മേഖലകളും തകരുകയാണ്. വിവാഹാവശ്യത്തിനുള്ള സമസ്ത മേഖലകളും തകരും. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും സാമ്പത്തികമായി തകരുക ആയിരിക്കും അനന്തര ഫലങ്ങൾ. പൊതുമേഖലകൾ ഇല്ലാതാകുന്നതിന്റെ അപകടം അവിടത്തെ ലാഭം പൊതു ഖജനാവിൽ എത്തുന്നത് ഇല്ലാതാകുന്നു എന്നത് മാത്റമല്ല; സംവരണം അനുസരിച്ചുള്ള നിയമനങ്ങൾ ഇല്ലാതാകുന്നത് പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതി ഇല്ലാതാക്കുമെന്ന് മാത്രമല്ല; മുന്നോക്ക - പിന്നോക്ക സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കുമെന്ന് മാത്രമല്ല; സംഘടിത തൊഴിൽ മേഖലയും തൊഴിലാളി സംഘടനകളും പൂണ്ണമായും ഇല്ലാതാകുമെന്നത് കൂടിയാണ്. സ്ഥിരം തൊഴിലാളികൾ ഇല്ലാതെ സംഘടനകളും ഉണ്ടാവില്ല. അതാണ് ബിജെപി യുടെ ആവശ്യം. ഇപ്പോൾ ഇന്ത്യൻ റെയിൽവേ ഇല്ല. പല പേരുകളിൽ പലരുടേതായി ട്രെയിൻ ഓടുന്നുണ്ട്. പക്ഷെ ഇന്ത്യൻ റയിൽവേക്ക് ആരേയും നിയമിക്കാനാവുകയില്ല.
. . ബാങ്കിങ് റിക്രൂട്മെന്റ് ബോർഡ് പിരിച്ചുവിടുകയും ബിഎസ്എൻഎൽ, റെയിൽവേ ഉൾപ്പെടെ എല്ലാ പൊതുമേഖലകളും സ്വകാര്യവത്ക്കരിക്കുകയും ചെയ്യുമ്പോൾ അഭ്യസ്ത വിദ്യരുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നം പൂർണമായും തകർന്നടിയുകയാണ് ബിജെപി ഭരണത്തിലൂടെ സംഭവിക്കുന്നത്. സ്ഥിരവരുമാനം ഇല്ലാത്തവരുടെ വൈവാഹിക ജീവിതവും സ്വപ്നമായി തന്നെ അവശേഷിക്കും. സ്ഥിരം ജോലിയുള്ളവരുടെ മെച്ചപ്പെട്ട സ്ഥിര വരുമാനത്തിലൂടെയാണ് സമൂഹം മുന്നോട്ടുപോകുന്നത്. ഒരാൾ വിവാഹിതനാവുമ്പോൾ, അയാൾ വീട് വയ്ക്കുമ്പോൾ, കാർ വാങ്ങുമ്പോൾ അതുമൂലം പരോക്ഷമായി തൊഴിൽ ലഭിക്കുന്ന വളരെ വലിയ മേഖലകളുണ്ട്. അവിടെയൊക്കെ ജീവിതം താളം തെറ്റുന്ന സാഹചര്യമാണ് ബിജെപിയുടെ തുടർ ഭരണം ഇടയാക്കാൻ പോകുന്നത്. ജീവൻ പോലും ബലിയർപ്പിക്കേണ്ടിവരുന്ന പട്ടാളത്തിൽ പോലും സ്ഥിരമല്ലാത്ത നിയമനത്തിനാണ് മോഡി സർക്കാർ പദ്ധതി ഇടുന്നത്. പട്ടാളത്തിൽ സ്ഥിരം അല്ലാത്തവർക്ക് മരണം സംഭവിച്ചാൽ അടുത്ത ആശ്രിതർക്ക് ആശ്രിത നിയമനത്തിന് പോലും അർഹത ഉണ്ടാവില്ല.
. ."വികസനരേഖ" യുടെ വിശദീകരണത്തിന്റെ ഭാഗമായി പറഞ്ഞ ഒരു കാര്യം "പാർലമെന്ററി മാർഗത്തിൽ" സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി കരുതുന്നില്ല" എന്ന് കൂടിയാണ്. പാർലമെന്ററി ജനാധിപത്യത്തെ താരതമ്മ്യം ചെയ്യേണ്ടത് അതിന് മുൻപ് ഉണ്ടായിരുന്ന രാജവാഴ്ച യോടാണ്. രാജവാഴ്ചയിൽ പ്രജകൾക്കാർക്കും രാഷ്ട്രീയ സ്വാതന്ത്റിയം ഇല്ല. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്‌ട്രീയ സ്വാതന്ത്റിയം ഉണ്ട്. സ്വയം സ്ഥാനാർഥി ആകുന്നതിനും ആർക്കും വോട്ടു ചെയ്യുന്നതിനും ആരെയും സ്ഥാനാർഥി ആയി നിർദേശിക്കുന്നതിനും ഒരോ പൗരനും അവകാശമുണ്ട്. പൗരന്റെ "വോട്ട് " രഹസ്യമാണ് എന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ "ശക്തി". നരേന്ദ്ര മോഡിക്ക് വേണമെങ്കിലും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാം. അയാൾക്ക് ഇടതുപക്ഷമാണ് ശരി എന്ന് ബോധ്യപ്പെടണം. അത് സാധ്യമാകും എന്നതാണ് പാർട്ടി പരിപാടി "ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കുക" എന്നതായി അംഗീകരിച്ചാൽ മാർക്സിസത്തിന്റെ ശക്തി. "വോട്ട് " എന്നത് യഥാർത്ഥത്തിൽ അയാളുടെ "അഭിപ്രായം" കൂടിയാണ്. ഇന്ത്യൻ ജനതയിൽ അഞ്ചിൽ നാല് ഭാഗം ജനങ്ങളും സോഷ്യലിസത്തിന് അനുകൂലമാണ് എന്നതിന്റെ തെളിവ് ഇന്ത്യൻ ഭരണ ഘടന തന്നെയാണ്. രാജവാഴ്ചയിൽ നിന്നും ജനാധിപത്യത്തെ വ്യത്യസ്തമാക്കുന്ന അടിസ്ഥാന വസ്തുതയാണ് ഒരോ പൗരനും ഭരണ നിർവഹണത്തിൽ സ്വന്തം "അഭിപ്റായം രേഖപ്പെടുത്താൻ സാധ്യമാണ് എന്നത്. മാത്റമല്ല അഭിപ്രായ സ്വാതന്ത്റിയം, സ്വതന്ത്റമായ ജുഡീഷ്യറി, എക്സികൂട്ടീവ് തുടങ്ങിയവയെല്ലാം ജനാധിപത്യത്തിന്റെ പ്രത്യേകതകളും രാജ വാഴ്ചയിൽ ഇല്ലാത്തതുമാണ്. പാർട്ടി നിലകൊള്ളുന്നത് "ജനകീയ ജനാധിപത്യ" ത്തിനാണ്. "ജനാധിപത്യം" എന്ന വാക്കിന്റെ അർഥം "ജനങ്ങളുടെ ആധിപത്യം" എന്ന് തന്നെയാണ്. പക്ഷെ അത് യഥാർത്ഥ ജനാധിപത്യം ആകണമെങ്കിൽ "മുതലാളിത്ത" ത്തിലെ പണത്തിന്റെയും ജാതിമത ശക്തികളുടേയും ആധിപത്യം ഇല്ലാതെയാകണം. എന്നാൽ നിർഭാഗ്യവശാൽ പാർട്ടിയുടെ നിലപാട് "മുതലാളിത്തം പ്രോത്സാഹിപ്പിച്ചും" അത് നേടാമെന്നാണ്. യഥാർത്ഥത്തിൽ പണത്തിന്റെ ആധിപത്യം ഇല്ലാതായി ജനങ്ങളുടെ, യഥാർത്ഥ "മനുഷ്യരുടെ" ആധിപത്യം ആകണം. അത് സോഷ്യലിസത്തിൽ മാത്റമേ സാധ്യമാവുകയുള്ളു. അതിന് അത്യന്താപേക്ഷിതമായ വസ്തുത പാർട്ടി "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന പാർട്ടി പരിപാടി അംഗീകരിക്കുകയും അതിനായി ജനങ്ങളെ അണിനിരത്തുക എന്നത് മാത്റമാണ്.
. .മാർക്സിസം ലോക തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ച ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയാണ് സോഷ്യലിസം. അങ്ങനെയൊരു ലക്‌ഷ്യം ഇന്ത്യയിൽ ആവശ്യമേയില്ല എന്ന കാഴ്ചപ്പാടിന്റെ പ്രകടനം കൂടിയാണ് "വികസന രേഖ". 1950 കാലം മുതൽ ഇന്ത്യയിൽ അങ്ങനെയൊരു ലക്ഷ്യമില്ല. അതിന്റെ ഫലമായി ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്നത് പോലും ഇപ്പോൾ ഇല്ല. ഒരു രാജ്യത്തെ ഭരണം രാജ വാഴ്ചയിൽ നിന്നും ജനാധിപത്യത്തിലേക്ക് മാറുന്നതിന് "സായുധ വിപ്‌ളവം" അത്യന്താപേക്ഷിതമാണ്. കാരണം "രാജാധികാരം" ദൈവ ദത്തമാണെന്നും രാജാവിനെ ഒരിക്കലും ആർക്കും മാറ്റാനാ വില്ലെന്നുമാണ് പണ്ട് ഉണ്ടായിരുന്ന പൊതു ധാരണ. ലോകത്ത് ഒട്ടു മിക്കവാറും രാജ്യങ്ങളിൽ രക്തരൂക്ഷിത വിപ്ളവങ്ങളിൽ കൂടിയയാണ് "രാജ വാഴ്ച" ഇല്ലാതാക്കിയത്. അതിന് മാർക്സിസം നൽകുന്ന പേര് "ബൂർഷ്വാ വിപ്ളവങ്ങൾ" എന്നാണ്. ഒരു കൃതിയിൽ ലെനിൻ പറയുന്നത് "കൊളോണിയൽ രാജ്യങ്ങളിലെ സ്വാതന്ത്റിയ സമരങ്ങൾ ബൂർഷ്വാ വിപ്ളവങ്ങൾ കൂടി ആയിരിക്കും എന്നാണ്. ഇന്ത്യയിലാകട്ടെ ഇന്ത്യയുടെ "സ്വാതന്ത്റിയ സമരം" ബൂർഷ്വാ വിപ്ളവങ്ങളുടെ ചുമതല കൂടി നിർവഹിക്കുകയായിരുന്നു. "രാജാധികാരം" അതിന്റെ പൂർണ അർത്ഥത്തിൽ ഇന്ത്യയിൽ ഒരിടത്തും നിലനിൽക്കുന്നില്ല. വസ്തുതകൾ ഇതായിരിക്കെ, നൂറുവർഷമായ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനം ഒരിക്കലും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുകയില്ല എന്ന് മാത്റമാണ് പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കുകയില്ല എന്ന നിലപാടിന്റെ അർഥം. അങ്ങനെയൊരു ലക്‌ഷ്യം ഇല്ലെങ്കിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധിക കാലം നിലനിൽക്കാൻ സാധ്യയില്ല. കാരണം സോഷ്യലിസത്തിന് അല്ലാതെ മുതലാളിത്തത്തിന് "മാർക്സിസം" എന്ന തത്വ ശാസ്ത്റം അനാവശ്യമാണ്. എന്താണ് മാർക്സിസം എന്നും ഏത് ജനവിഭാഗങ്ങൾക്കായിട്ടാണ് കാറൽ മാർക്സ് അതിന് രൂപം കൊടുത്തത് എന്നും അറിയില്ലാത്തതിനാൽ മാത്റമാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാട് " സ്വീകരിച്ചതും നീണ്ട 74 വർഷങ്ങൾ അത് പിന്തുടർന്നതും. നൂറു വർഷമായ പാർട്ടി പരമ ദയനീയമായ സാഹചര്യത്തിൽ എത്തിയിട്ടും തികച്ചും "മാർക്സിസ്റ്റു വിരുദ്ധമായ" നിലപാട് മേലിലും തുടരുന്നതായാൽ അടിസ്ഥാന വർഗ്ഗങ്ങൾ ഇനിയും അകന്നുപോകുന്നതിനും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ വാഴ്ച എക്കാലത്തേക്കും തുടരുന്നതിനും മാത്റമാണ് ഇടയാവുക. 65 വർഷങ്ങൾ ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഴിമതിയും കുംഭകോണങ്ങളും നിമിത്തം നരകയാതന അനുഭവിച്ച ജനങ്ങൾ അവരെ ഭരണത്തിൽ നിന്നും പുറത്താക്കി. എന്നാൽ അതിനു ശേഷം അധികാരത്തിൽ വന്ന ഹിന്ദു വർഗീയ വാദികളാകട്ടെ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന നിലയിലാണ് ഭരണം നടത്തുന്നത്. കാറൽ മാർക്സ് ഏത് ജനവിഭാഗങ്ങൾക്കായിട്ടാണോ "മാർക്സിസം" എന്ന തത്വശാസ്ത്റം ആവിഷ്ക്കരിച്ചത്, ആ ജനവിഭാഗങ്ങളെ അവഗണിച്ചാൽ സ്വാഭാവികമായും ഇന്ത്യയിൽ പാർട്ടി ഇല്ലാതാകും. ഇന്ത്യൻ ജനാധിപത്യം അന്ഗീകരിച്ചുള്ള സോഷ്യലിസത്തിന്റെ "ഇന്ത്യൻ മോഡൽ" പോലും പരിശോധിക്കാൻ ഒരുക്കമല്ല എന്നത് മാർക്സിസം പൂർണമായും ഉപേക്ഷിച്ചു എന്ന് മാത്രമാണ് വ്യക്തമാക്കുക.
. .സ. ഇ.എം.എസ്. നോടുള്ള എല്ലാ ആദരവുകളോടും കൂടിയാണ് അദ്ദേഹത്തിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയിലെ 53-മത്തെ പേജിലെ "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കുന്നത് പോയിട്ട് സാമൂഹ്യ പരിഷ്ക്കരണങ്ങൾ പോലും അസ്സാദ്ധ്യമാണെന്നും പറയുന്നുണ്ട്. സ.ഇഎംഎസിന് എന്താണ് ജനാധിപത്യം എന്നും എന്താണ് മുതലാളിത്തം എന്നും കാറൽ മാർക്സ് ആവിഷ്‌ക്കരിച്ച "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു എന്നും അറിയില്ലാതിരുന്നതിന്റെ കെടുത്തിയാണ് ഇന്ന് ഇന്ത്യൻ ജനത അനുഭവിക്കുന്നത്. ചരിത്രത്തിൽ നിന്നും പാഠം പഠിച്ചാണ് ജനങ്ങൾ മുന്നോട്ടു പോകുന്നത്. പഴയ രാജ വാഴ്ചയിൽ മാത്റം ബാധകമാകുന്ന "സായുധ വിപ്ളവത്തിലേക്കും" പോകാനാവില്ലന്ന് വ്യക്തം.
//
ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. ഒരു രാഷ്ട്രീയ ചുമതല ആയിത്തന്നെ ഇന്ത്യൻ ജനതയുടെ തീരുമാനം നിർവഹിക്കുന്നതിന് ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നതിന് കഴിയുക ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ന് മാത്റമാണ്. അതിനായി ഒരു "വോട്ട്" എന്നാവശ്യപ്പെട്ടാൽ ഇന്ത്യൻ ജനത അത് അംഗീകരിക്കും, സ്വീകരിക്കും. എന്നാൽ ബംഗാൾ മോഡൽ നടപ്പിലാക്കണം എന്നാണ് ഉദ്ദേശമെങ്കിൽ ബംഗാളിലെ അനുഭവം ഇന്ത്യ ഒട്ടാകെ ഉണ്ടാകും. ഇപ്പോൾ സിപിഐ (എം) ബംഗാൾ മോഡലിൽ ഉറച്ചു നിൽക്കുകയാണ്. ബംഗാളിൽ നടപ്പാക്കിയ "മുതലാളിത്തത്തിന്റെ സ്വതന്ത്റമായ വളർച്ച" ഇന്ത്യ ഒട്ടാകെ നടപ്പാക്കണം എന്നാണ് ഉദ്ദേശമെങ്കിൽ ബംഗാളിലെ അനുഭവം ഇന്ത്യ ഒട്ടാകെ ഉണ്ടാകും. അത് ത്രിപുരയിലേക്കും വ്യാപിപ്പിക്കുകയും അനുഭവം ബോധ്യപ്പെടുകയും ചെയ്തു. നിലപാടിൽ ഒരു മാറ്റവും വരുത്താൻ സിപിഐ (എം) പോളിറ്റ് ബ്യൂറോ ഒരുക്കമല്ല. മറ്റൊരു രാജ്യത്തും ലഭിക്കാത്ത അവസരമാണ് ഇന്ത്യയിൽ ഇന്ത്യൻ ഭരണ ഘടന തന്നെ അഞ്ചിൽ നാല് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെ അംഗീകരിച്ച സാഹാചര്യം ഇന്ത്യയിൽ ഉള്ളത്. അത് നടപ്പിലാക്കുക എന്ന ഉത്തരവാദിത്തം സിപിഐ(എം) ഏറ്റെടുക്കുക തന്നെ വേണം.ആ ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ഈ കാലഘട്ടത്തിൽ ചെയ്യേണ്ട ചുമതല. മറ്റൊരു രാജ്യത്തും ലഭിക്കാത്ത അവസരമാണ് ഇന്ത്യയിൽ സിപിഐ(എം) ന് ലഭിച്ചിട്ടുള്ളത്.
//
ബംഗാളിൽ 34 വർഷമായി തുടർച്ചയായ ഭരണം ഉണ്ടായിട്ടും അടിസ്ഥാനപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഇന്ത്യയുടെ ഫെഡറൽ സംവിധാനം. "രാജ്യത്തിന്റെ പരമാധികാരം" ഇന്ത്യൻ പാർലമെന്റിനും പാർലമെന്റിൽ ഭൂരിപക്ഷം ഉള്ള ഭരണത്തിനും ആയിരിക്കെ; പാർട്ടി പരിപാടി എല്ലായ്പ്പോഴും രാജ്യം മൊത്തത്തിൽ ഭരിക്കുക എന്ന ലക്ഷ്യത്തോടെയും ഇന്ത്യൻ പാർലമെൻ്റിൽ ഭൂരിപക്ഷം നേടി പരമോന്നത അധികാരത്തോടെയും എന്നത് ആയിരിക്കണം.
//12 06 2022//
.
452. "DOCUMENT" OF DEVELOPMENT" discussed in the CPI(M) Kerala State Conference as part of 23rd PARTY CONGRESS.
/