2019 ഡിസംബർ 24, ചൊവ്വാഴ്ച

317. CITIZENSHIP SHOULD NOT BE ON THE BASE OF CASTE OR RELIGION.

                    317. CITIZENSHIP SHOULD NOT BE ON THE BASE OF CASTE OR RELIGION.
(BJP CAN'T UNDERSTAND WHAT IS HAPPENING IN INDIA AND LOSING THEIR BASE DUE TO LACK OF COMMON SENSE. INDIANS CAN'T TOLERATE THEM).
..........BY ADMITTING CITIZENSHIP ON THE BASE OF RELIGION, BJP GOVERNMENT IS NEGLECTING CONSTITUTION OF INDIA. AS IT IS CLEAR VIOLATION OF INDIAN CONSTITUTION, MODI GOVERNMENT HAVE NO RIGHT TO CONTINUE IN POWER AND SO SHOULD RESIGN FROM POWER. Through changing the provisions for CITIZENSHIP; actually they are finding the way to "HINDU RASHTRA" in India. India should face another GENERAL ELECTION with their (BJP) plan about CITIZEN SHIP, based on religion base. They should obtain clear peoples verdict on this issue. Constitution of India must change before admitting such change.
..........Any country is deciding that there will be superiority for any CASTE/RELIGION in the country, there are every chance for enmity between caste and religions; the ruling of the country will face acute hardships and fight and quarrels will be common phenomena in normal life. As SANGHA PARIVAR is based only on HINDU IDEOLOGY AND BASED ON "BHAGAVATH GEETHA" which is admitted the supremacy of BRAHMINS; no peaceful co-existence of citizens can be followed. Please see the findings from the BHAGAVATH GEETHA also:
..........As per "Bhagavath Geetha"; Chapter 9, Sloga 32; only BRAHMINS AND KSHATHRIYAS are eligible for "MOKISHA". Ladies; Vaishyas and Shoodraas are not eligible for MOKSHA. It is very pity that even Brahmin or Kshathreeya ladies were not allowed for getting MOKSHA. Then the position other than Brahmins and Kshathreeyas? It is not known whether the newly entered "Hindus" will have the option for MOKSHA considering all hindus as BRAMINS. There should not any kind of discrimination among Hindus. Through these outdated and UNSCIENTIFIC ideology; SANGHAPARIVAR only intending to spread the rivalry among common peoples and citizens.
..........It is only a fact that normal social life is impossible without the co-operation of all sectors of the society; because everything we are using is the outcome of humanity in general which belongs to individuals and they belongs to various countries and various religions. We knew nobody can split the SCIENCE which are formed one by one from the history and is it possible "HINDUS" will never use any of them as they have no hereditary right on it?
..........The actual origins of Indian Culture are Dravidians and they were conquered by Aryas those came from Tigrease–Euphrates sector. We can find its symptoms in Rguweda and Old Bible. Aryas were claimed that they were "DEWAS" and Dravidians are "ASURAS'. The evidence we could get from Harappa; Mohanjedaro culture. Their leader was "BHARADA" and he made his capital at "INDRAPRASTHA" at Delhi. Aryas killed thousands of Dravidas and after they made them SLAVES. Nobody will become slaves by themselves. Aryans were minority in population but were ferocious in nature. They knew use of horse and would attack sharply and destroy non Aryans who were the real inhabitants in India. The WONDERFUL THINGS WE CAN SEE IN OUR OLD TEMPLES AND OTHER PLACES MADE IN STONE which also part of Indian culture was built on the blood and skeleton of dravidian slaves. The DRAVIDIAN culture are far; far away when compared to "ARYA" culture which is based on 4 CASTE system. The EMPIRE MAHABALI; (in Kerala) whose kingdom was known as everybody are equals; was also part of that. In India; Aryas came; Alexander came; Mugals came; and foreigners came. We should admit all of these and they all helped to make the present India. So India is a country of "UNITY IN DIVERSITY" and trying to destroy even any of them make hurt the social life. Now they all Indian Citizens and should be considered as equals.
..........Anybody wants that somebody should go out from India; that should be only ARYAS; because they are the most worse culture bears. But at present every body are Indian citizens; and tolerance should be our method of life.
.. .. ..               ....              ....
See extract from RIG "VEDA"
(1. Forth from the bosom of the mountains, eager as two swift mares with loosened rein contending,
Like two bright mother cows who lick their youngling, Vipas and Sutudri speed down their waters.
2. Impelled by Indra whom ye pray to urge you, ye move as 'twere on chariots to the ocean.
Flowing together, swelling with your billows, O lucid Streams, each of you seeks the other.
3. I have attained the most maternal River, we have approached Vipas, the broad, the blessed.
Licking as 'twere their calf the pair of Mothers flow onward to their common home together.
4. We two who rise and swell with billowy waters move forward to the home which Gods have made us.
Our flood may not be stayed when urged to motion. What would the singer, calling to the Rivers?
5. Linger a little at my friendly bidding rest, Holy Ones, a moment in your journey.
With hymn sublime soliciting your favour Kusika's son hath called unto the River.
6. Indra who wields the thunder dug our channels: he smote down Vrtra, him who stayed our currents.
Savitar, God, the lovely-handed, led us, and at his sending forth we flow expanded.
7. That hero deed of Indra must be lauded for ever that he rent Ahi in pieces.
He smote away the obstructors with his thunder, and eager for their course forth flowed the waters.
8. Never forget this word of thine, O singer, which future generations shall reecho.
In hymns, O bard, show us thy loving kindness. Humble us not mid men. To thee be honour!
9. List quickly, Sisters, to the bard who cometh to you from far away with car and wagon.
Bow lowly down; be easy to be traversed stay, Rivers, with your floods below our axles.
10. Yea, we will listen to thy words, O singer. With wain and car from far away thou comest.
Low, like a nursing mother, will I bend me, and yield me as a maiden to her lover.
11. Soon as the Bharatas have fared across thee, the warrior band, urged on and sped by Indra,
Then let your streams flow on in rapid motion. I crave your favour who deserve our worship.
12. The warrior host, the Bharatas, fared over the singer won the favour of the Rivers.
Swell with your billows, hasting, pouring riches. Fill full your channels, and roll swiftly onward.
13. So let your wave bear up the pins, and ye, O Waters, spare the thongs;
And never may the pair of Bulls, harmless and sinless, waste away.
- Rig Veda, Mandala 3. Hymn 33).

2019 ഡിസംബർ 18, ബുധനാഴ്‌ച

316. "ഹിന്ദുത്വം" എന്നത് മുഖം മൂടി മാത്രം.

                                                   316. "ഹിന്ദുത്വം" എന്നത് മുഖം മൂടി മാത്രം. 
          യഥാർഥത്തിൽ ആര്യന്മാരാണ് ഇന്ത്യ ഭരിക്കുന്നത്. ബ്രാഹ്മണ മേധാവിത്വം ആണതിന്റെ അടിത്തറ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭഗവത് ഗീത എന്ത് പങ്കാണ് വഹിക്കുക എന്ന് അറിയാമോ? മനുസ്മൃതി യുടെ പങ്ക് മനസിലാക്കണമെങ്കിൽ RSS ന്റെ അടിത്തറ അറിയണം. ചാതുർ വർണ്യം മാറിയാൽ ഹിന്ദുത്വം ഉണ്ടോ? എല്ലാത്തിന്റെയും അടിസ്ഥാനം ബ്രാഹ്മണത്വം ഉയർത്തി പിടിക്കലാണ്. അതിന്റെ ഭീകരത ശ്രി.ബുദ്ധന് മനസിലായതുപോലെ പിന്നീട് ഇന്ത്യയിൽ മനസ്സിലാക്കിയവർ ചുരുക്കമാണ്. അതുകൊണ്ടാണ് ബ്രാഹ്മണത്വം ശ്രീ.ബുദ്ധനെ ഇന്ത്യയിൽ നിന്നും നാടുകടത്തിയത്. അത് മനസിലാക്കിയത് കൊണ്ടാണ് അമ്പദ്ക്കർ മനുസ്മൃതി കത്തിച്ചതും ബുദ്ധമതത്തിൽ ചേർന്നതും. സംഘപരിവാറിന് ഒപ്പം നിൽക്കുന്നവർക്കും എന്താണ് യഥാർഥത്തിൽ "ബ്രാഹ്‌മണത്വം" എന്ന് മനസിലാക്കുന്നവരല്ല.
..........BJP യുടെ ലക്ഷ്യം മതേതര ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കി മാറ്റുക എന്നതാണ്. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് കാർക്കൊപ്പം നിന്നവർ ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ ഗാന്ധിജിയെ ആദ്യം തന്നെ വധിച്ചു. ഇപ്പോൾ മുസ്ലിങ്ങൾക്കെതിരെ യാണ്. പിന്നെ മറ്റുള്ളവരുടെ നേരെ തിരിയും. ജമ്മു - കാഷ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങൾ ആക്കി മാറ്റി. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ ആക്കി മാറ്റാനുള്ളതാണ് CAB.
..........ഇൻഡ്യയുടെ ചരിത്രം പരിശോധിച്ചാൽ ആദി ഭാരതീയർ എന്ന് അവകാശപ്പെടാവുന്നത് ദ്രാവിഡ വിഭാഗത്തിനാണ്. യൂഫ്രട്ടീസ്-ടൈഗ്രിസ് തടത്തിൽ നിന്ന് എത്തിയ വിഭാഗമാണ് ആര്യന്മാർ എന്ന് വിളിക്കപ്പെടുന്നത്. ഇറാൻ വഴി ഇൻഡ്യയിലേക്കു വന്നവർ ആദി ദ്രാവിഡരെ ആക്രമിച്ചു കൊന്നൊടുക്കിയതിന്റെ തെളിവുകളാണ്‌ ഹാരപ്പ-മോഹൻജെദാരോ പ്രദേശത്തു് കണ്ടെത്തിയത്. അവരുടെ നേതാവായിരുന്നു ഇന്ദ്രൻ. അദ്ദേഹത്തിന്റെ ആസ്ഥാനം ആയിരുന്നു ഇന്ദ്രപ്രസ്ഥം. (ഇപ്പോൾ ഡൽഹി). ഇന്ദ്രപ്രസ്ഥം ആണ് ദേവന്മാരുടെ ആസ്ഥാനം ആയിരുന്നത്. അത് ആകാശത്ത് ഒന്നും ആയിരുന്നില്ല. തുടർന്ന് ദേവ-അസുര യുദ്ധം എന്നറിയപ്പെടുന്നത് ആര്യ-ദ്രാവിഡ ഏറ്റുമുട്ടലുകളാണെന്ന്‌ അനുമാനിക്കാം. അന്ന് യുദ്ധത്തിൽ പരാജയ പെട്ടവരെ അടിമകളാക്കി. ആ അടിമകളെ കൊണ്ട് പണിയിച്ചിട്ടുള്ളവയാണ് നമ്മുടെ ശിലാക്ഷേത്രങ്ങളും മറ്റും. സ്വയം ആരും അടിമകൾ ആവില്ല. ആര്യന്മാരെ തുടർന്ന് അലക്‌സാണ്ടറും ബാബറും ഇന്ത്യ ആക്രമിച്ചതിന്റെ ചരിത്രം നമുക്കറിയാം. തുടർന്ന് പോർച്ചു ഗീസുകാരും ഡച്ചുകാരും ഇഗ്ളീഷ് കാരും ഭാരതത്തെ ആക്രമിക്കുകയും ഭരിക്കുകയും ചെയ്തു. ഇന്ന് ഭാരതം എന്നാൽ എല്ലാവരും ചേരുന്നതാണ്. അതായത് നാനാത്വത്തിൽ ഏകത്വം. അത് അംഗീകരിക്കാതെ ഏതെങ്കിലും ജനവിഭാഗത്തിനെതിരെ ആരെങ്കിലും തിരിയുക എന്നാൽ ആദ്യമായി തിരിയേണ്ടത് ആര്യന്മാർക്കെതിരെയാണ്. ആദ്യം പോകേണ്ടത് ആര്യന്മാർ ആണ്. കാരണം ആദി ഭാരതീയ സംസ്ക്കാരം എന്നത് ദ്രാവിഡ സംസ്കാരം ആയിരുന്നു എന്നത് തന്നെ. അതായത് ചാതുർ വർണ്യത്തിന് മുന്പുണ്ടായിരുന്നത്. നമ്മുടെ ഓണം അനുസ്മരിക്കുന്ന "കള്ളവും ചതിയും ഇല്ലാത്ത; മാനുഷരെല്ലാം ഒന്നുപോലെ" കഴിഞ്ഞ മാവേലിയുടെ കാലം; നമ്മുടെ ഓണക്കാലം അനുസ്മരിപ്പിക്കുന്നത് ആര്യന്മാർക്കും മുൻപ് ഭാരതത്തിലുണ്ടായിരുന്ന ദ്രാവിഡ സംസ്കാരം എത്റ മഹത്തരം ആയിരുന്നു എന്നുകൂടിയാണ്. ആര്യ സംസ്ക്കാരത്തിന്റെ ഭാഗമാണ് ബ്രാമണാധിപത്യം. അതിന്റെ തുടർച്ചയാണ് മാവേലിയെ ഇല്ലാതാക്കിയ ആര്യ ആധിപത്യം. അതാണ്‌ ഇന്ന് ഇന്ത്യ ഭരിക്കുന്നത്. "മാവേലി"യേ ഇല്ലാതാക്കിയപ്പോൾ ഇല്ലതായത് മഹത്തായ "ദ്രാവിഡ " സംസ്ക്കാരം കൂടിയായിരുന്നു.
......... ആധുനിക ഇന്ത്യയുടെ അടിത്തറ എല്ലാവരും ചേരുന്നതാണ്. നാനാത്വത്തിൽ ഏകത്വം. നന്മയും തിന്മയും എല്ലാ വിഭാഗങ്ങളിലും ഉണ്ടായിരുന്നു. അത് മനുഷ്യസഹജം എന്ന് കരുതിയുള്ള പരസ്പര സഹകരണമാണ് എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. മതങ്ങൾക്കുപരി എല്ലാവരും മനുഷ്യരാണ് എന്ന ബോധം എല്ലാവരിലും ഉണ്ടാകാതെ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാനാവില്ല.

2019 നവംബർ 28, വ്യാഴാഴ്‌ച

315. പൊതു മേഖലകളെ എങ്ങനെ സംരക്ഷിക്കാം?

                                      315. പൊതു മേഖലകളെ എങ്ങനെ സംരക്ഷിക്കാം?
,        .സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പൊതുമേഖല "ചൂഷണം വിമുക്ത സാമൂഹ്യ വ്യവസ്ഥ" യുടെ ഭാഗമാണ്.  പൊതു മേഖലകൾ ഇല്ലാതാക്കി സർക്കാർ ഖജനാവിൽ പണം എത്തരുത്, വൻകിട മുതലാളിമാരുടെ കൈവശം മാത്രമെ എത്താൻ പാടുള്ളു എന്നത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം, ഭരണ ഘടനയോടുള്ള വെല്ലുവിളിയും അഴിമതി നടത്തുക എന്ന ലക്ഷ്യവും മാത്രം.  പൊതുമേഖലകളിൽ അഴിമതി നടത്തുക ബുദ്ധിമുട്ടാണ്. എന്നാൽ അവ കോർപ്പറേറ്റുകൾക്ക് നൽകിയാൽ  "തെരെഞ്ഞെടുപ്പ് ഫണ്ട്" ആയി എത്ര ആയിരം കോടികൾ വേണമെങ്കിലും വാങ്ങാം എന്നതാണ് ബിജെപി കാണുന്ന ഒരു വലിയ നേട്ടം.  മാത്റമല്ല പിന്നോക്ക വിഭാഗങ്ങൾക്ക്‌ ഭരണ ഘടനാ പരമായി അവകാശപ്പെട്ട "സംവരണ ആനുകൂല്യങ്ങൾ" നൽകുന്നതിൽ നിന്നും ഒഴിവാകുകയും ചെയ്യാം. 
.........പൊതുമേഖലകൾ ജനങ്ങളുടെ സ്വത്ത് ആണ്. അവയിലെ ലാഭം ഭരണ കൂടത്തിനും അങ്ങനെ ജനങ്ങൾക്കും ഉള്ളതാണ്. അവയുടെ പ്രവർത്തനത്തിലൂടെ ഗുണ മേന്മയുള്ള ഉത്പ്പന്നങ്ങൾ ജനങ്ങൾക്ക് ലഭിയ്ക്കും. അവിടെ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അങ്ങനെ കള്ളപ്പണം തടയാൻ പറ്റും. അവയുടെ ലക്‌ഷ്യം ലാഭം മാത്രമല്ല; ജനങ്ങൾക്ക് ആവശ്യമുള്ളത്റ അളവിൽ ഉത്പാദനം നടത്തുക; തൊഴിലും വരുമാനവും ഉള്ള ജനങ്ങൾ ഉണ്ടെങ്കിൽ മാത്റമെ രാജ്യത്ത് വ്യവസായ വളർച്ച ഉണ്ടാവുകയുള്ളു എന്നതുകൊണ്ട് പരമാവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകണം; ന്യായമായ വേതനം ഉണ്ടാകണം; അത്കൊണ്ട് പൊതു മേഖലകളുടെ ലക്ഷ്യങ്ങളിൽ സംവരണം അടക്കമുള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാകണം തുടങ്ങിയ ലക്ഷ്യങ്ങൾ എല്ലാം ഉൾപ്പെടുന്നു. എന്നാൽ ആ ലക്ഷ്യങ്ങൾ എല്ലാം ഉപേക്ഷിച്ചാണ് സ്വാകാര്യ മുതലാളിമാരുടെ ലാഭത്തിലേയ്ക്ക് മാത്രമായി വിറ്റുതുലയ്ക്ക്ന്നത്. പൊതു മേഖലകൾ ഇല്ലാതാക്കി സർക്കാർ ഖജനാവിൽ പണം എത്തരുത്, വൻകിട മുതലാളിമാരുടെ കൈവശം മാത്രമെ എത്താൻ പാടുള്ളു എന്നത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം, ഭരണ ഘടനയോടുള്ള വെല്ലുവിളിയും അഴിമതി നടത്തുക എന്ന ലക്ഷ്യവും മാത്രം. എന്നാൽ അതിനായി മാത്റം ജന വിധി നേടാതെ പൊതു മേഖലകൾ സ്വകാര്യ വത്ക്കരിക്കാൻ പാടില്ല എന്ന നിലപാട്  സിപിഐ (എം) സ്വീകരിക്കണം. മുതലാളിത്തം വളരാൻ സ്വകാര്യ വത്ക്കരണം ആവശ്യമാണ് എന്ന നിലപാടാണ് പാർട്ടി  ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് ഉപേക്ഷിച്ചുകൊണ്ട് ഒരു കാരണ വശാലും രാജ്യത്തിന്റെ സമ്പത്തു് ഇല്ലാതാക്കാൻ അനുവദിക്കുകയില്ല എന്ന ഒരു നിലപാട് സ്വീകരിച്ച് അതി ശക്തമായ പ്റക്ഷോഭപരിപാടികൾ സ്വീകരിച്ചാൽ ജനങ്ങൾ അതിനെ സ്വാഗതം ചെയ്യും. ഇപ്പോൾ ബിജെപി ഹിന്ദുത്വത്തിനാണ് വോട്ട് നേടിയിട്ടുള്ളത്. പൊതു മേഖലകൾ വിറ്റു തുലയ്ക്കാനല്ല. പൊതു മേഖലകളുടെ സ്വകാര്യ വത്ക്കരണം അതിനായുള്ള ജനവിധി നേടാതെ അനുവദിക്കുകയില്ല എന്ന നിലപാട് പാർട്ടി സ്വീകരിക്കണം.
..........അതിനായി പാർട്ടിയുടെ നേരിട്ടുള്ള പോരാട്ടമാണ് ആവശ്യം. എങ്കിൽ മാത്റമെ എല്ലാ ബഹുജന സംഘടനകളുടേയും പങ്കാളിത്തം ഉറപ്പുവരുത്താൻ ആവുകയുള്ളൂ. സോഷ്യലിസ്റ്റു രാജ്യത്തിനായുള്ള പോരാട്ടമായി അതിനെ കാണുകകൂടി വേണം.  മുതലാളിത്തം വളരണം എന്ന കാഴ്ചപ്പാടിൽ നിൽക്കുന്നിടത്തോളം സമരങ്ങൾ വർഗ സമരങ്ങളുടെ ഭാഗമാകാത്തതും ലക്ഷ്യബോധം ഇല്ലാത്തവയും മാത്റം ആയിരിക്കും കാരണം മുതലാളിത്തം വളർന്നാൽ എത്തിച്ചേരുക സാമ്പ്രാജ്യത്വം ആയിട്ടായിരിക്കും.  വ്യക്തമായ ഒരു രാഷ്ട്രീയ ലക്‌ഷ്യം ഇല്ലാത്തതുകൊണ്ട്  ഗംഭീരമായി നടത്തുന്ന സമരങ്ങൾ എല്ലാം പിന്നീട് ഒരു രാഷ്ട്രീയ ഗുണവും നൽകുന്നില്ല; അതിനെക്കുറിച്ച് പിന്നീട് ആരും ഓർക്കാറും ഇല്ല.  
..........പൊതുമേഖലകൾ സ്വകാര്യവത്ക്കരിക്കാൻ അനുവദിക്കുകയില്ല എന്ന് പ്റഖ്യാപിച്ച് ആറുമാസത്തെ എങ്കിലും ഇന്ത്യ ഒട്ടാകെ ആവശ്യമായ പ്രചരണങ്ങളോടെ നടത്തുന്ന സമരങ്ങളുടെ ഭാഗമായി കേരളത്തിൽ മാത്റം തിരുവനന്തപുരത്തു് 25000 പേരെ റെയിൽവേ സ്റ്റേഷനിൽ അണി നിരത്തണം. ഇൻഡ്യയിൽ ആകെ നാല് സ്ഥലങ്ങളിൽ മാത്റമായി ഈ സമരത്തിന്റെ കേന്ദ്രങ്ങളായി കരുതിയാലും മതി. (തിരുവനന്തപുരം, ഡൽഹി; കൊൽക്കൊട്ട, ബോംബെ). എല്ലായിടങ്ങളിലും പരമാവധി പ്റവർത്തകരെ അണി നിരത്തണം. ജയിലിൽ പോകുന്നവർ ജാമ്മ്യം എടുക്കുകയില്ല എന്നതായിരിക്കണം നിലപാട്. (ജയിൽ വാസം നല്ല കാര്യങ്ങൾക്കും ആകാം) എല്ലാവരും ഒരു ദിവസം മരിക്കും. അത് എന്റെ രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാകട്ടെ എന്നതായിരിക്കണം നമ്മുടെ നിലപാട്. എന്നാൽ അങ്ങനെ ഉള്ളവർ മരിക്കാൻ പാടില്ല എന്ന നിലപാട് ആയിരിക്കും അപ്പോൾ സമൂഹം സ്വീകരിക്കുക. ഇന്ത്യ ഒട്ടാകെ ഒരു ദിവസം റെയിൽവേ സ്തംഭിച്ചാൽ മതി. ഇൻഡ്യ ഒട്ടാകെ അന്ന് സ്തംഭിക്കും. ജയിലിൽ എത്ര പേരെ എത്ര നാൾ സൂക്ഷിക്കാൻ പറ്റും എന്ന് അവർ നോക്കട്ടെ. പൊതു മേഖലകളുടെ സ്വകാര്യ വത്ക്കരണം അവസാനിപ്പിക്കാതെ ജയിലിൽ നിന്നും പുറത്തു വരികയില്ല എന്നതായിരിക്കണം നമ്മുടെ നിലപാട്.
..........പി ബി അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ നേതാക്കളും ഉണ്ടായിരിക്കണം. പ്റസംഗം അല്ല ആവശ്യം; പ്റവർത്തി ആണ്. പക്ഷെ പാർട്ടി പരിപാടി മാറാതെ പാർട്ടി അതിനു തയ്യാറാവില്ല.
..........ഇങ്ങനെ ഒരു പരിപാടി നടപ്പിലായാൽ പാർട്ടി ഒരു കമ്മ്യൂണിസ്റ്റു പാർട്ടി ആണെന്ന് ജനങ്ങൾ അംഗീകരിക്കും. ഇൻഡ്യയിൽ ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്നും ആ പാർട്ടിയുടെ സാമ്പത്തിക നയം എന്താണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ പ്റക്ഷോഭത്തോടെ നമുക്ക് കഴിയും. അല്ലാതെ ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്ന് ഇന്നത്തെ നിലയിൽ ഇന്ത്യയിൽ ആരെയും ബോധ്യപ്പെടുത്താൻ ആവില്ല. തൊഴിലാളി വർഗ്ഗത്തിന്റെ മോചനം എന്ന ലക്ഷ്യം 1950 കളിൽ തന്നെ ഉപേക്ഷിച്ചു. പകരം മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം സ്വീകരിച്ചു. ഏത് അഴിമതിക്കാരെ കൂട്ടുപിടിച്ചും നിലനിൽക്കാൻ പറ്റുമോ എന്നാണ് ഇപ്പോഴത്തെ നോട്ടം. അതാണ്‌ പണ്ട് കെ എം മാണിയെ കൂടെ കൂട്ടാൻ നോക്കിയത്. അങ്ങനെയൊന്നും പാർട്ടി രക്ഷ പെടുകയില്ല. ഇല്ലാതാവുകയേ ഉള്ളൂ. ടാറ്റായ്ക്ക് കാർ ഫാക്റ്ററി ഉണ്ടാക്കാൻ വാശി പിടിച്ചതുകൊണ്ടാണ് പ. ബംഗാളിലെ ഭരണം നഷ്ടമായത്. കോൺഗ്രസുമായി ആജീവനാന്ത സഖ്യം ആണ് യെചൂരി കുറുക്കുവഴി ആയി കാണുന്നത്. ഇപ്പോൾ പാർട്ടി എന്താണ് എന്ന് ജനങ്ങൾക്ക് ഒരു പിടിയും കിട്ടുന്നില്ല. ഭരണം പിടിക്കാൻ സായുധ വിപ്ളവം ആവശ്യമില്ല. എന്നാൽ നമ്മുടെ ലക്‌ഷ്യം സോഷ്യലിസ്റ്റു ഭാരതം എന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താം. പാർട്ടി പരിപാടി ഭേദഗതി ചെയ്തുകൊണ്ട് നാം സ്വീകരിക്കുന്നത് ഇൻഡ്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മോചനം എന്ന ലക്‌ഷ്യം തന്നെയാണ്; ആയിരിക്കണം.  നമ്മുടെ ലക്ഷ്യത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല. അങ്ങനെയുള്ള പോരാട്ടം അധിക കാലം വേണ്ടി വരില്ല. ഇന്ത്യ ഭരിക്കുന്നത് സി പി ഐ (എം) ആയിരിക്കും.  സോഷ്യലിസ്‌റ്റ്  സമ്പദ്  ഘടന ജനകീയ ജനാധിപത്യത്തിലൂടെ  എന്ന "പരിപാടി" നാം അംഗീകരിക്കുന്നതോടെ നാം ലക്‌ഷ്യം ആക്കുന്നത് ജനാധിപത്യം എന്ന പേരിൽ ഇന്ന് ഇൻഡ്യയിൽ നടക്കുന്ന രാഷ്ട്രീയത്തിലെ പണത്തിന്റെ  "പേകൂത്ത് " അവസാനിപ്പിക്കുക എന്നതാണ്. 

2019 നവംബർ 26, ചൊവ്വാഴ്ച

314. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസത്തിന്റെ പ്രശ്നമേയില്ല"

                        314. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസത്തിന്റെ പ്രശ്നമേയില്ല" 
..........എന്നാണു ഇ എം എസ് പറഞ്ഞു വച്ചിട്ടുള്ളത്. (തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും, പേജ് 53). അപ്പോൾ സോഷ്യലിസം വേണമെങ്കിൽ സായുധ വിപ്ളവം നടത്തണം. അല്ലെങ്കിൽ സോഷ്യലിസമേ ഉപേക്ഷിക്കണം. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് 1950 മുതൽ തുടരുകയാണ്. കാരണം സകല കുഴപ്പങ്ങൾക്കും കാരണം കണ്ടു പിടിച്ചിരിക്കുന്നത് "പാർലമെന്ററി" സംവിധാനത്തിലാണ്. അവരുടെ പരിഹാരം ആകട്ടെ "സായുധ വിപ്ളവം" മാത്റം. അവിടെയാണ് ഞാൻ പറയുന്നത് "ആധുനിക പാലമെന്ററി ജനാധിപത്യം മാർക്സിസത്തിന്റെ ഭാഗമാണ്" എന്ന്. അത് ആർക്കും അങ്ങ് ബോധ്യപ്പെടുന്നില്ല. കൂടാതെ പാലമെന്ററി മാർഗം ഇല്ലാതെ സോഷ്യലിസം സാധ്യമല്ല എന്നും. എന്തെങ്കിലും നിയമ വാഴ്ച വേണമെങ്കിൽ പാർലമെന്റും അസ്സബ്ളിയും വേണം. സോഷ്യലിസം എന്നത് ദീർഘ കാലം കൊണ്ട് മാത്റം രാജ്യത്തു ഉണ്ടാകേണ്ട സാമ്പത്തിക വളർച്ചയാണ്. അത് ഏതായാലും സായുദ്ധം വിപ്ളവം കൊണ്ട് നേടാൻ ആവില്ല. രാജ വാഴ്ചയിൽ അധികാരത്തിൽ എത്താൻ ഉള്ള ഒരു മാർഗം മാത്രമാണ് സായുധ വിപ്ളവം. 
.......... എന്തെല്ലാം; എവിടെയെല്ലാം എനിയ്ക്ക് പഠിപ്പിക്കേണ്ടതുണ്ട് എന്ന് അറിയുമോ? അതും ഇന്ത്യ ഒട്ടാകെ. മുതലാളിത്തം പ്രോത്സാഹിപ്പിച്ചും വർഗ സമരം നടത്താം, ജാതിയാണ് കുഴപ്പം; ഫ്യുഡലിസം ആണ് തുടങ്ങി എന്തെല്ലാം? പണ്ട് ഇ എം എസ് പോലും പാർട്ടിയിൽ വന്നതും ഇപ്പോൾ വരുന്നവരെല്ലാം ഉപജീവനത്തിനായി രാഷ്ട്രീയം കാണുന്നവരാണെന്നതും (മിക്ക വാറും) ശശിമാർ ആണെന്നതും ആരും കാണുന്നില്ല. വിമർശിക്കുന്നത് കൊണ്ട് ഞാൻ പാർട്ടിയ്ക്ക് എതിരാണ് എന്ന പ്രചരണം വേറെയും. ഇപ്പോൾ 70 വയസായി. പറ്റുന്നിടത്തോളം ഇപ്പോഴത്തെ വഴിയിൽ തന്നെ മുന്ന്നോട്ടു പോകും. 
..........യാതൊന്നും പി ബി വരെ എത്തുകയില്ല എന്നതും ഇപ്പോൾ "പഠിപ്പിച്ചു" കൊണ്ടിരിക്കുന്നത് അല്ലാതെ മറ്റൊന്നും ഒരിടത്തും ചർച്ചപോലും ആകില്ല എന്നതും ഇൻഡ്യയിലെ പ്രസ്ഥാനത്തിന്റെ ഭാവി എന്താകും എന്നതിൽ പോലും പാർട്ടി നേതൃത്വത്തിന് ഒരു പ്റശ്നമേയല്ല എന്നതും വസ്തുതകൾ മാത്റമാണ്.
..........പ.ബംഗാളിൽ ടാറ്റായുടെ കാർ ഫാക്ടറി തുടങ്ങാൻ വെമ്പൽ പൂണ്ടിരിക്കുന്ന സൂര്യയ കാന്ത് മീശ (2016 ൽ അദ്ദേഹം പാഞ്ഞു - ഇടതു പക്ഷം ജയിച്ചാൽ ടാറ്റായുടെ കാർ ഫാക്ടറി വരും എന്ന്). അദ്ദേഹം പോലും വിജയിക്കാൻ ജനം സമ്മതിച്ചില്ല. അവിടെ പോലും ജനങ്ങൾ അംഗീകരിക്കാത്തത് ഇന്ത്യ ഒട്ടാകെ നടപ്പാക്കാൻ ഇരിക്കുന്ന പോളിറ്റ് ബ്യുയോ. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കലാണ് എല്ലാത്തിനും പരിഹാരം എന്ന് മാത്റം ചിന്തിക്കുന്ന ഒരു ജനറൽ സെക്രട്ടറി.

2019 നവംബർ 25, തിങ്കളാഴ്‌ച

313. മാർക്സിസത്തെയും സോഷ്യലിസ്റ് ആശയങ്ങളേയും

                 313. മാർക്സിസത്തെയും സോഷ്യലിസ്റ് ആശയങ്ങളേയും ഇല്ലാതാക്കാൻ ശ്റമിക്കുന്നവർ പകരം പ്റതിഷ്ഠിക്കാൻ നോക്കുന്നത് ആത്മീയ വാദവും മുതലാളിത്തവും ആണ്. മതത്തിന്റെ കീഴിൽ ഭരണം നടക്കുന്ന രാജ്യങ്ങളിൽ മതത്തിലെ വിഭാഗങ്ങളിൽ തമ്മിൽ തമ്മിൽ നടക്കുന്ന കൊടും പാതകങ്ങൾ അവർ കണ്ടില്ലെന്ന് ഭാവിക്കുന്നു. ലോക മുതലാളിത്തം വളർന്നു വന്നതിനെ കുറിച്ച് കാറൽ മാർക്സ് പറയുന്നത് -- സർവാന്ഗം രക്തത്തിൽ കുളിച് ഒരു രക്തരക്ഷസിനെ പോലെയാണെന്നാണ്. ഇൻഡ്യയിൽ ഈസ്റ് ഇന്ത്യ കമ്പനി നടത്തിയതിനെയും അമേരിക്കയിൽ റെഡ് ഇന്ത്യൻസിനെ ഉന്മൂലനം നടത്തിയും ആഫ്രിക്കയിൽ കറുത്ത നിറക്കാരെ കൂട്ടത്തോടെ വേട്ടയാടി പിടിച് അടിമകളാക്കിയും കൊടും ക്രൂരതകൾ നടത്തിയും മറ്റുമാണ് മുതലാളിത്തം വളർന്നു വന്നത്. അതെല്ലാം മാർക്സിന്റെ പരിശോധനയിൽ വരുന്നതാണ്. രക്തത്തിൽ കുളിച്ചാണ് ഇന്നത്തെ അമേരിക്ക വളർന്നു വന്നത്. ഒരു കാരണവശാലും സോഷ്യലിസം ഭൂമുഖത്തു പാടില്ല എന്ന നിലപാട് എടുക്കുന്നവർ മാനവ രാശിയുടെ ആകെ ശത്രുക്കൾ മാത്രമാണ്. ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം അവർ ഭയപ്പെടുന്നു. അമേരിക്കയിൽ ആകെ ജന സംഘ്യ ഇരുപത്തിയഞ്ചു കോടിയോളം മാത്രമാണെന്നതും അമേരിക്കയുടെ വിസ്തൃതിയും (ഇന്ത്യയുടെ പതിനഞ്ച് ഇരട്ടി) എല്ലാം മറക്കുന്നു. ഇൻഡ്യയുടെ ആകെ അവസ്ഥയും കോൺഗ്രസിന്റെ സ്ഥിതിയും ഇൻഡ്യയിലെ ജന സംഘ്യയും എലാം പരിഗണിക്കേണ്ടതാണ്. സോഷ്യലിസ്റ്റു ആശയ ഗതിയും കാലങ്ങളിൽ കൂടി പരിഷ്‌ക്കരിക്കപ്പെടേണ്ടതുണ്ട്. സോവിയറ്റ് യൂണിയനിൽ ഉണ്ടായ അനുഭവങ്ങൾ കൂടി കണക്കിലെടുത്താവും സോഷ്യലിസം മുന്നോട്ടു പോവുക.
.........."മാർക്സിസം" എന്താണെന്ന് മനസിലാക്കുക എല്ലാവർക്കും അത്റ എളുപ്പമുള്ള കാര്യമല്ല. 1950 കൾക്ക് ശേഷം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തവർക്ക് എന്താണ് "മാർക്സിസം" എന്ന് യാതൊരു പിടിയും ഉള്ളവർ ആയിരുന്നില്ല. സോവിയറ്റ് യൂണിയനിൽ നടന്നതെല്ലാം ഇവിടേയും ആവർത്തിക്കേണ്ടി വരുമെന്ന് അവർ ഭയന്നു. ഭൂമുഖത്തുനിന്ന് തന്നെ മുതലാളിത്തം തുടച്ചു നീക്കാൻ രൂപം കൊടുത്ത "മാർക്സിസം" ഇൻഡ്യയിൽ കൈകാര്യം ചെയ്തവർ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങനെ സോഷ്യലിസം സ്ഥാപിക്കണം എന്ന് അറിയാത്തവർ ആയിരുന്നതുകൊണ്ട് ഇൻഡ്യൻ മുതലാളിത്തം പോത്സാഹിപ്പിക്കാൻ ആണ് തീരുമാനിച്ചത്. മുതലാളിത്തം എന്താണെന്നും അവർക്കറിയില്ലായിരുന്നു. വ്യവസായ വളർച്ച മാത്രമാണ് മുതലാളിത്തം എന്ന് അവർ കരുതി. മുതലാളിത്തം പഴയ അടിമ വ്യവസ്ഥയുടെയും ഫ്യൂഡലിസത്തിന്റെയും തുടർച്ചയാണ്. പന്തളത്തു രാജാവ് ഒരു വ്യക്തി മാത്രമല്ല. താഴമൺ തന്ത്രി പഴയ ബ്രാഹ്മണാധിപത്യത്തിന്റെ തുടർച്ചയാണ്. ദളിതൻ ഒരു സുപ്രഭാതത്തിൽ ദളിതൻ ആയതല്ല. ചരിത്രപരമായ പിന്നോക്കാവസ്ഥയാണ് അവരുടേത്. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രി സഭ കേരളത്തിൽ ബിർളയെ ക്ഷണിച് "മാവൂർ റയോൺസ് " തുടങ്ങിയതും 2008 ൽ പ.ബംഗാളിൽ ടാറ്റായുടെ കാർ ഫാക്ടറിയ്ക്കായി "നന്ദീഗ്രാമിൽ" കൃഷിക്കാരുടെ ഭൂമി ഏറ്റെടുത്തതും മറ്റും അതിന്റെ ഭാഗമാണ്. അപ്പോൾ വർഗസമരം ഉൾപ്പെടെയുള്ള അടിസ്ഥാന തത്വങ്ങൾ അവർ വിസ്മരിച്ചു. മാവോ വാദികളുടെ ധാരണ മാർക്സിസം എന്നാൽ സായുധ വിപ്ളവം മാത്രമാണെന്നാണ്. എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ആകെ കൊന്നൊടുക്കാമെന്ന് അവർ കരുതുന്നു. അവർക്ക് വോട്ടു ചെയ്യാമെന്ന് കരുതിയാലും തെഞ്ഞെടുപ്പിൽ അവർ മത്സരിയ്‌ക്കില്ല.

2019 നവംബർ 13, ബുധനാഴ്‌ച

312. ""MAOISM" IS NOT MARXISM.

      
312. INDIAN "MAOISM" IS NOT MARXISM.
//
"IN DEMOCRACY" ACTUAL "POWERS" TRANSFERING FROM MONARCHY TO "PEOPLES" AND HUMANITY CANNOT GO TO HISTORY AGAIN. IN DEMOCRACY, EACH CITIZENS ARE HOLDING "POLITICAL POWER" AND THEY CAN DECIDE WHO MUST BE THE RULERS. ANY BOURGEOISE POLITICAL PARTIES MISUSING "DEMOCRACY", IS NOT THE FAULT OF DEMOCRACY; BUT ONLY THOSE POLITICAL PARTIES MISUSING DEMOCRACY HOLDS ITS RESPONSIBILITY. DEMOCRACY CANNOT REGULATE ANY POLITICAL PARTIES AND IT SHOULD DECIDE BY THEMSELVES//
//
.........THE IDEAS CALLED AS "MARXISM" IS CONSISTING OF THREE PARTS NAMED AS MARXIAN ECONOMY INCLUDING SURPLUS VALUE THEORY; CLASS STRUGGLE THEORY AND MATERIALISM AND DIALECTICAL MATERIALISM. THE WAY HOW TO GET IN POWER IS NOT A PART OF MARXISM. THE WAY OF ARMED REVOLUTION NECESSITATING ONLY IN A KINGDOM; RULED BY A KING AND THERE ARE NO CHANCE TO BECOME IN POWER THROUGH GENERAL ELECTION AND THE PEOPLES HAVE TO BE REMOVED THE KING FROM POWER. NO SUCH SITUATION IS EXISTING IN INDIA. ACCORDING TO THE CONSTITUTION OF INDIA; INDIA IS A COUNTRY UNDER THE CONCEPT "SOVEREIGN; SECULAR; SOCIALIST; DEMOCRATIC REPUBLIC".
//
The purpose of MARXSISM is SOCIALISM, an exploitation free social system, and the way to reach such a state of living is not the part of MARXSISM, and modern democracy is also most suitable for it, because the actual POWERS is vested with PEOPLES, and peoples can decide their living circumstances also.
//
..........The way of Indian "MAOISTS" admitted actually only "ANTI SOCIAL" stand due to ignorance of actual position of Indian situations and ignorance of democracy. The method they are admitted is ARMED REVOLUTION and it cannot be implemented in Indian Politics. They are merely trying to repeat what had happened in old Russia or happened in China without convincing the contents of Indian CONSTITUTION which is giving them also to participate in election as candidate and they have right to propagate what ideas they are spreading in wild forest to backward peoples. Was this right existed in old Russia or in China or in India before 1947? The cause of their "stand" is the ignorance of "MOVEMENT THEORY" OF Karl Marx that every things are changing in each and every second. When there were KINGDOM was existed in any part of India; or India were under the rule of BRITAIN; their plan to catch power could be implemented. But at present; no such situation is existing anywhere in India. MAOISTS are not able to convince the DEMOCRACY existing in India; where all posts of ADMINISTRATION such as PRESIDENT of INDIA; Prime Minister etc. are only "elected" only for five years; and after their prescribed period; they will be ousted from power; if they are not electing for further period. "SOCIALISM", can be realized only through so many years through "SOCIALIST PLANNING" because there should be healthy and educated people in socialism and it can never be achieved through armed revolution.
//
 "Political power" which was concentrated only in the king in "monarchy" shifted to individual citizens in democracy. Before the advent of democracy, there were no other means of transferring political power from the monarch other than "armed revolution". In democracy every citizen is entitled to hold any "ADMINISTRATIVE POST OF THE COUNTRY. No one had the right to even think of such a thing in the monarchy. Whatever the intention of "Hindu" communalists to make a woman "Draupadi Murmu" the President of India, that woman is also entitled to hold the post of President, that is the the glory of democracy.
// 
The original meaning of the word "democracy" is "rule by the people". When the monarchy existed, the political power of the country was vested in the king alone. Monarchy has almost been wiped off from the face of the earth. In "democracy" the political power of the "king" is transferred to individual citizens. Any citizen is eligible to hold any office in the country. A woman named "Droupadi Murmu" is eligible to hold the post of "President of India" is the glory of democracy and unthinkable in the old royal days. If the meaning of democracy is to be complete, the concentration of wealth of the old monarchy must become part of the political structure of democracy. It is only possible through a "SOCIALIST ECONOMY". The content of Indian "CONSTITUTION" as Sovereign; Socialist; Secular and Democratic Republic" ; is obliged to implement in full meaning is obliged by each and every citizen.
//
..........And also those who are killing by MAOISTS are not actually their enemies; but only entering in Govt. Service through proper recruitment according to the rules and reservation of caste basis; only for maintaining mere life and they will be out of service when they attaining their maximum age eligibility in Government service. Perhaps; they also may be their parents or brothers. MAOISTS will get nothing by killing their brothers and parents.
..........They don't know the actual fact that the BOURGEOIS REVOLUTIONS (DEMOCRATIC REVOLUTIONS) of India were over during our Independence and when we got freedom from Britain in 1947. In European countries after demolishing "FEUDALISM" (DICTATORSHIP OF KING) (most probably it was armed revolutions); bourgeois were formed BOURGEOIS PARLIAMENTARY DEMOCRACY. Almost all the European countries it was conducted through armed revolutions. In 17th-18th century due to the industrial revolution in European countries; a new economically strong wing became more powerful than the feudal lords and the feudal lords became weak economically. The new economically power wing (bourgeois) had not any kind of political power; (which was among the King and feudal lords) (their lands were not in their custody, which was possessed by the bourgeois on very few $ on lease; started agitations for parliamentary democracy with the support of working class which was ended in parliamentary democracy under the leadership of bourgeois.
..........INDIAN COMMUNIST LEADERS ARE ALSO NOT KNOW ABOUT DEMOCRATIC REVOLUTION OR BOURGEOIS REVOLUTION AND THEY ARE NOT ADMITTING THE TARGET - A SOCIALIST INDIA ONLY ON THIS SUBJECT AND THEY MERELY PROMOTING INDIAN CAPITALISM.
..........In India; our MAOISTS are trying to repeat BOURGEOIS REVOLUTIONS again through ARMED REVOLUTION and they are fighting against PEOPLES OF INDIA; those who are actually in power.
//13 11 2019//




2019 നവംബർ 9, ശനിയാഴ്‌ച

311. മാവോയിസം മാർക്സിസം അല്ല.

                                              
 
311. "മാവോയിസം" മാർക്സിസം അല്ല.
//
.........."മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്. "മാർക്സിസം രൂപം കൊള്ളുന്നത് 1850 കളിൽ (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലം) ആണ്. അന്ന് ഇൻഡ്യ ഭരിക്കുന്നത് ഇഗ്ളീഷ് ഈസ്ററിന്ഡ്യാ കമ്പനിയാണ്. പാർലമെന്ററി മാർഗത്തിൽ തൊഴിലാളി വർഗം അധികാരത്തിൽ വരുന്നതിനെക്കുറിച്ചു് മാർക്സിന് ചിന്തിക്കാൻ പോലും പറ്റുന്ന കാലഘട്ടം ആയിരുന്നില്ല.
//
.........എന്നാൽ ഇന്നത്തെ സാഹചര്യങ്ങളിൽ യഥാർഥത്തിൽ മാവോ വാദികൾ സ്വീകരിച്ചിട്ടുള്ള നിലപാട് അറിവില്ലായ്മ കൊണ്ടുണ്ടായ സാമൂഹ്യ വിരുദ്ധത മാത്രം. സായുധ വിപ്ളവത്തിന്റെ പ്രസക്തി രാജവാഴ്ചയിൽ മാത്രമാണ്. രാജവാഴ്ച ഉണ്ടായിരുന്നപ്പോൾ അത് എക്കാലത്തേയ്ക്കു മുള്ളതായിരുന്നു. അതിൽ നിന്നും ജനാധിപത്യത്തി ലേക്കുള്ള മാറ്റത്തിനാണ് ബൂർഷാ വിപ്ലവങ്ങൾ അല്ലെങ്കിൽ ജനാധിപത്യ വിപ്ളവങ്ങൾ എന്ന് പറയുക. യൂറോപ്യൻ നാടുകളിൽ മിയ്ക്കവാറും അത് സായുധ വിപ്ളവങ്ങൾ ആയിരുന്നു. മിയ്ക്കവാറും അവിടെ ബൂർഷ്വാസിയ്ക്കായിരിക്കും നേതൃത്വം. എന്നാൽ റഷ്യയിൽ അത് ലെനിന്റെ നേതൃത്വത്തിൽ ആണ് നടത്തിയത്. സായുധ വിപ്ളവം അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. സാർ ചക്റവർത്തിയുടെ ഭരണം എന്നന്നേയ്ക്കുമായി ഇല്ലാതാക്കി.
//
രാജവാഴ്ചയിൽ രാജാവിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന "രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ ഒരോ പൗരന്മാരിലേക്കുമായി മാറി. രാജാവിൽ നിന്നും രാഷ്ട്രീയ അധികാരം മാറ്റുന്നതിന് സായുധ വിപ്ലവം അല്ലാതെ മറ്റ്‌ മാർഗ്ഗങ്ങൾ ജനാധിപത്യം നിലവിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്നില്ല. ജനാധിപത്യത്തിൽ ഒരോ പൗരനും രാജ്യത്തെ ഏത് പദവിയും വഹിക്കാൻ അർഹത ഉണ്ട്. രാജ വാഴ്ചയിൽ അങ്ങനെയൊരു കാര്യം ചിന്തിയ്ക്കാൻ പോലും ആർക്കും അർഹത ഉണ്ടായിരുന്നില്ല. "ദ്രൗപതി മൂർമു" എന്ന വനിതയെ ഇന്ത്യയുടെ രാഷ്ട്രപതി ആക്കുന്നതിന് "ഹിന്ദു" വർഗീയവാദികളുടെ ഉദ്ദേശം എന്തൊക്കെ ആണെങ്കിലും ആ വനിതക്കും രാഷ്ട്രപതിയുടെ പദവി വഹിക്കാൻ അർഹത ഉണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം.
//
നിർഭാഗ്യവശാൽ "മാവോയിസ്റ്റ്" സുഹൃത്തുക്കൾക്ക് കാര്യങ്ങൾ മനസിലായിട്ടില്ല. രാജവാഴ്ചയിലെ സായുധ വിപ്ലവം തന്നെ എന്നെന്നും തുടരാം എന്നാണ് അവർക്ക് ഇപ്പോഴുമുള്ള ധാരണ. പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായത് പോലും അവർ അറിഞ്ഞിട്ടില്ല. സായുധ വിപ്ലവം വളരെ എളുപ്പവഴിയായി അവർ കരുതുന്നു. ജനങ്ങളെ എന്താണ് മാർക്സിസം എന്ന് പഠിപ്പിക്കാൻ ജനാധിപത്യത്തിലെ സൗകര്യങ്ങൾ ഉപയോഗി ക്കാൻ പോലും അവർ തയ്യാറല്ല. സാധാരണക്കാരായ ബഹുഭൂരിപക്ഷ ത്തെയും അവഗണിച്ച് ആർക്കും അധിക കാലം ഭരിക്കാൻ ആവില്ല. ജനാധിപത്യത്തിൽ ഒരിക്കൽ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ നിശ്ചിത കാലാവധി കഴിഞ്ഞാൽ വീണ്ടും ജനങ്ങൾ അവരെ തെരെഞ്ഞെടുന്നില്ലെങ്കിൽ രാഷ്ട്രീയ അധികാരങ്ങൾ ഇല്ല. ജനാധിപത്യ ത്തിലെ "അഭിപ്രായ സ്വാതന്ത്ര്യം" രാജ വാഴ്ചയിൽ ഉണ്ടായിരുനില്ല. എന്നാൽ ജനാധിപത്യ ത്തിൽ ജനങ്ങളുടെ യോചിപ്പും അത്യാവശ്യമാണ്. അതിന് രാഷ്ട്രീയ പാർട്ടികളും ആവശ്യമാണ്. അങ്ങനെ ഉണ്ടാകുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന് എതിരായി ചിന്തിക്കുന്നവരാണ് എങ്കിൽ ജനങ്ങൾക്ക് അവരെ അധികകാലം നിലനിർത്താൻ ആവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ സംഭവിച്ചതു പോലെ ഹിന്ദു വർഗീയ വാദികൾക്കും അധിക കാലം ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ ആവില്ല.
//
..........നമ്മുടെ സ്വാതന്ത്ര്യ സമരം വഴി ഇൻഡ്‌യിലെ ബൂർഷ്വാ വിപ്ളവവും (ജനാധിപത്യ വിപ്ളവം) പൂർത്തിയായി. ഇൻഡ്യയിൽ അത് ഇന്ത്യൻ ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ആണ് നടത്തിയത്. നേതൃത്വ പരമായ പങ്കു വഹിക്കുന്നതിന് ഇന്ത്യൻ തൊഴിലാളിവർഗത്തിന് ആയില്ല. ഇൻഡ്യൻ ബൂർഷ്വാസിയ്ക്കു വേണ്ടി അവരുടെ നിയന്ത്റണത്തിൽ നിൽക്കുന്ന കോൺഗ്രസ്--ബി ജെ പി ഉൾപ്പെടുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ഭരണം നടത്തുന്നു. അംബാനി--അദാനി മാരുടെ ആഗ്രഹങ്ങൾ ഭരണ കൂടത്തിന്റെ തീരുമാനങ്ങൾ ആയി മാറുന്നു. അതിന് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ എന്നാണ് മാർക്സിസം വിലയിരുത്തുക.
//
..........ഇന്ത്യയിൽ ഒരിടത്തും ഇപ്പോൾ രാജ വാഴ്ച ഇല്ല. മാവോയിസ്റ്റുകൾക്ക് അത് മനസിലായിട്ടില്ല. ഇൻഡ്യയിൽ തെരഞ്ഞെടുപ്പുകളിൽ മാവോയിസ്റുകൾക്കും മത്സരിക്കാം. അവർ കൊടും കാടുകളിൽ പ്റചരിപ്പിക്കാൻ ശ്റമിക്കുന്നത് എവിടെയും ജനങ്ങളോട് പറയാം. അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാറ്റം ഇൻഡ്യയിൽ വരുത്തുന്നതിന് ഇന്ത്യൻ ഭരണ ഘടന അവർക്കും അനുവാദം നൽകുന്നു. അതിനൊന്നും യാതൊരു തടസവും ഇവിടെ ഇല്ല. എന്നാൽ ആർക്കും ജീവ ഹാനി വരുത്തുകയോ ജനങ്ങളുടെ ജീവിതം തടസപ്പെടുത്തുന്നതോ ആകരുത് എന്ന് മാത്റം. അതൊന്നും അവർക്ക് മനസിലായിട്ടില്ല. സോഷ്യലിസമാകട്ടെ  സോഷ്യലിസ്റ് ആസൂത്രണങ്ങളിലൂടെ ദീർഘ കാലം കൊണ്ട് മാത്രം യാഥാർഥ്യമാകുന്ന സാമൂഹ്യമാറ്റമാണ്.  ആരോഗ്യവും വിദ്യാഭ്യാസവും ഉള്ള ജനങ്ങളാണ് അവിടെ ഉണ്ടാകേണ്ടത്. അത് ഒരിക്കലും സായുധ വിപ്ലവത്തിലൂടെ നേടിയെടുക്കാനാവില്ല.
//
ജനാധിപത്യ വിപ്ളവം എന്താണെന്ന് അവർക്കു മനസിലായിട്ടില്ല. വീണ്ടും റഷ്യയിൽ ലെനിൻ നടത്തിയത് ഇന്ത്യയിലും നടത്താനാണ് മാവോയിസ്റ്റുകൾ ശ്റമിക്കുന്നത്. ഇവിടെ മാവോയിസം എന്ന് പറയുന്നത് ISIS പോലെ വെറുതെ പ്രശ്നം ഉണ്ടാക്കി സ്വയം ചാവുകയും മറ്റുള്ളവരേ കൊല്ലിക്കുകയും ചെയ്യുകയാണ്.
//
..........ജനങ്ങളാൽ തെരെഞ്ഞെടുക്കളപ്പെട്ട ഒരു ഭരണ കൂടത്തിന് അത് അനുവദിക്കാൻ ആവില്ല. ഒരോ അഞ്ചു വർഷങ്ങൾ കൂടുമ്പോഴും സംസ്ഥാന ഭരണത്തിനെയോ കേന്ദ്ര ഭരണത്തിനേയോ മാറ്റുന്നതിന് ജനങ്ങൾക്ക് ഇൻഡ്യയിൽ ഇപ്പോൾ അവകാശമുണ്ട്. ബ്രിടീഷ് ഭരണ കാലത്തോ ഇൻഡ്യ ഒരു "പരമാധികാര; ജനാധിപത്യ; മതേതര; സോഷ്യലിസ്റ്റു റിപ്പബ്ളിക് " ആകുന്നതിനു മുൻപോ അതിനു സാഹചര്യം ഉണ്ടായിരുന്നില്ല. മാവോ വാദികൾക്ക് അത് മനസിലായിട്ടില്ല.
..........മാവോ വാദികൾക്ക് മാത്റമല്ല ബൂർഷ്വാ വിപ്ളവം അല്ലെങ്കിൽ ജനാധിപത്യ വിപ്ളവം എന്താണെന്ന് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനങ്ങൾക്കും ബോധ്യപ്പെട്ടിട്ടില്ല. ഇൻഡ്യയിൽ സോഷ്യലിസ്റ്റു രാഷ്ട്റം എന്ന ലക്‌ഷ്യം അംഗീകരിക്കാതിരിക്കുന്നതിന് തടസ്സമായി പറയുന്ന ഒരു കാരണവും അതുതന്നെയാണ്. സ്വാതന്ത്റിയ സമരത്തിൽ നേതൃത്വം ഇൻഡ്യൻ ബൂർഷ്വാസിയ്ക്ക് ആയിരുന്നതുകൊണ്ട് ഇന്ത്യ ഒട്ടാകെ ഭൂ പരിഷ്കരണം നടപ്പാക്കിയില്ല എന്ന ന്യായീകാരണം സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കുന്നതിന് തടസ്സം ആകാൻ പാടില്ല. സാർ ചക്റവർത്തിയുടെ പഴയ റഷ്യയെ അമേരിക്കയെ പോലും വെല്ലുവിളിക്കാൻ പര്യാപ്തമായ സോവിയറ്റ് യൂണിയൻ ആക്കാൻ കഴിഞ്ഞ "മാർക്സിസം" എന്ന തത്വ ശസ്ത്റത്തിന്റെ മുന്പിൽ ഇൻഡ്യയിലെ നടപ്പിലാക്കാത്ത ഭൂ പരിഷ്ക്കരണവും ചാതുർ വർണ്യത്തിൽ അധിഷ്ഠിതമായ ജാതി വ്യവസ്ഥയും സൂര്യ പ്റകാശത്തിന് മുൻപിലെ മഞ്ഞു കണം പോലെ അപ്റത്യക്ഷമാകും.
//09 11 2019//
 
 
 
 
 
 
 
 
 

2019 നവംബർ 7, വ്യാഴാഴ്‌ച

309. "മാവോ വാദികൾ" ആർക്കെതിരെയാണ് "സായുധ വിപ്ളവം" നടത്തുക?

   309. ജനാധിപത്യത്തിൽ "മാവോ വാദികൾ" ആർക്കെതിരെയാണ് "സായുധ വിപ്ളവം" നടത്തുക?
..........ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യം അംഗീകരിക്കാതെ "സായുധ വിപ്ളവം" നടത്തി മാത്റമേ അധികാരത്തിൽ എത്തുകയുള്ളൂ എന്ന രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്ന "മാവോ" വാദികൾ ആർക്കെതിരെയാണ് പോരാട്ടം നടത്തുക? ഒരോ അഞ്ചു വർഷ ഇടവേളകളിലും ഇൻഡ്യൻ പാര്ലമെന്റിലേയ്ക്കും അസംബ്ളികളിലേയ്ക്കും നടത്തുന്ന തെരെഞ്ഞെടുപ്പുകളിലൂടെ ആരാണ് അവരെ ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അങ്ങനെ നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിജയിക്കാനും മാവോ വാദികൾ ഉൾപ്പെടെ എല്ലാവർക്കും അവകാശവും കടമയും ഉണ്ട്. എന്നാൽ അങ്ങനെയുള്ള തെരെഞ്ഞെടുപ്പുകളിൽ ഒന്നും പങ്കെടുക്കാതെ ജനങ്ങൾക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കാനാണ്‌ മാവോ വാദികൾ ശ്റമിക്കുന്നത്‌.
..........രാഷ്ട്റപതി ഉൾപ്പെടെ തെരെഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി കൃത്യമായും നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെയുള്ള കാലാവധി കഴിയുമ്പോൾ വീണ്ടും തെരെഞ്ഞെടുക്കപ്പെടുന്നില്ലെങ്കിൽ പിന്നെ അവർ അധികാരത്തിൽ ഉണ്ടാവുകയില്ല. ആരും അവർക്കെതിരെ ആയുധം എടുക്കേണ്ടതില്ല.
..........ഭരണ കൂടത്തിന്റെ ഭാഗമായി പ്റവർത്തിക്കുന്ന ഉദ്യോഗസ്ഥ വിഭാഗത്തിൽ പെടുന്നവർ ആരും തന്നെ "പരമാധികാര" മുള്ളവർ അല്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണ കൂടത്തിനോടും ഭരണ ഘടനയോടും ആണ് അവർ ഉത്തരവാദപ്പെട്ടിട്ടുള്ളത്. അവരാകട്ടെ നിശ്ചിത പ്റായ പരിധിയിൽ മാത്റമേ പ്രവർത്തിക്കാൻ ആവുകയുള്ളൂ.
..........ഉപജീവനത്തിനായി സർക്കാർ സർവീസിൽ സംവരണ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്റവേശിക്കുന്ന പാവപെട്ട ചെറുപ്പക്കാരെയാണ് മാവോ വാദികൾ വേട്ടയാടുന്നത്. അവരിൽ പലരും അവരുടെ തന്നെ വീടുകളിൽ നിന്നും വരുന്നവരും ആയിരിക്കും.
..........ജനങ്ങളുടെ ജീവിതം തടസപെടുത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അവയെ മറികടക്കുക തന്നെ വേണ്ടി വരും. അതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്.
.........കമ്മ്യൂണിസ്റ്റ് --സോഷ്യലിസ്‌റ്റ് ആശയങ്ങൾ ഇന്ന് ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരുവിധ തടസങ്ങളും ഇല്ല. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം നിരവധി അക്കാഡമിക് തലങ്ങളിൽ പാഠ്യ വിഷയങ്ങൾ പോലും ആണ്. നിർഭാഗ്യ വശാൽ മാർക്സിസത്തോടും സോഷ്യലിസത്തോടും നീതി പുലർത്തേണ്ട ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം 'മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാടാണ് 1950 കൾക്ക് ശേഷം ഇൻഡ്യയിൽ സ്വീകരിച്ചത്. തന്മൂലം തൊഴിലാളി വർഗം ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ പരമാവധി അകലം പാലിക്കുകയാണ്. സോഷ്യലിസം സ്ഥാപിക്കുന്നത് പഴയ സോവിയറ്റ് യൂണിയനിലേത് പോലെ തന്നെ ഇൻഡ്യയിലും വേണം എന്ന തെറ്റിധാരണയാണ് കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാൻ കാരണം ആക്കിയത്.
..........മാവോ വാദികൾ ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന നിലപാട് തിരുത്തുകയും ജനങ്ങൾക്കുവേണ്ടി അവർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.

2019 നവംബർ 6, ബുധനാഴ്‌ച

308. യാഥാർത്യങ്ങൾ ഉൾകൊള്ളാൻ അവർക്കാവുന്നില്ല.

          308. യാഥാർത്യങ്ങൾ ഉൾകൊള്ളാൻ  അവർക്കാവുന്നില്ല.
.........."വിപ്ളവം" എന്നാൽ സായുധ വിപ്ളവം മാത്റമാണെന്നാണ് "മാവോ" വാദികൾ എന്നറിയപ്പെടുന്നവർ ഉൾപ്പെടെ ചില ആളുകളുടെ ധാരണ. കാര്യങ്ങളിൽ മാറ്റം വരുമ്പോൾ അത് മനസിലാക്കാൻ കഴിവില്ലാതെ വരുന്നത് വളരെ ദു:ഖകരമായ സ്ഥിതി വിശേഷമാണ്. ജനാധിപത്യം നിലവിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന അവസ്ഥയ്ക്കാണ് രാജവാഴ്ച (ഫ്യുഡലിസം) എന്ന് പറയുക. സ്വാതന്ത്റിയലബ്ദ്യ്ക്ക് മുൻപ് അല്ലെങ്കിൽ 1950 കാലങ്ങൾക്കു മുൻപ് ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് പ്റവർത്തിക്കാൻ ഒരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. പാർട്ടി പൂർണമായും നിയമ വിരുദ്ധം ആയിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ മാർക്സിസ്റ്റ് --കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ കൈവശം വയ്ക്കുന്നതു പോലും കുറ്റകരം ആയിരുന്നു. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്റവർത്തനം പൂർണമായും നിയമ വിരുദ്ധമായിട്ടായിരുന്നു; രഹസ്യം ആയിട്ടായിരുന്നു. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്റിയം ലഭിക്കുന്നതിന് മുൻപ് ഇന്ത്യ ബ്രിടീഷ് സാംബ്രാജ്യത്തിന്റെ കീഴിൽ ആയിരുന്നു. ജനാധിപത്യം എന്നതിനെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യാൻ ആവാത്ത അവസ്ഥ. അപ്പോൾ ഒരു രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് സായുധ വിപ്ളവം അല്ലാതെ മറ്റു യാതൊരു മാർഗവും ഇല്ല.
..........കാലം മാറി. ഇന്ത്യ ബ്രിടീഷ് ആധിപഥ്യത്തിൽ നിന്നും മോചിതമായി. പുതിയ ഭരണ ഘടന അംഗീകരിച്ചു. അത് അനുസരിച്ചു് ഇൻഡ്യ ഇപ്പോൾ ഒരു "പരമാധികാര; മതേതര; സോഷ്യലിസ്റ്റു; ജനാധിപത്യ റിപ്പബ്ളിക്ക് " ആണ്. കൂടാതെ; മൗലിക അവകാശങ്ങളിൽ; അഭിയപ്റായ സ്വാതന്ത്റിയം; സംഘടനാ സ്വാതന്ത്ര്യം; തെരഞ്ഞെടുക്കാനും തെരെഞ്ഞെടുക്കപ്പെടാനുമുള്ള സ്വാതന്ത്ര്യം, രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്റിയം തുടങ്ങിയവ എല്ലാം ഉൾപ്പെടുന്നു.
..........കമ്മ്യൂണിസ്റ്റ് --സോഷ്യലിസ്‌റ്റ് ആശയങ്ങൾ ഇന്ന് ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരുവിധ തടസങ്ങളും ഇല്ല. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം നിരവധി അക്കാഡമിക് തലങ്ങളിൽ പാഠ്യ വിഷയങ്ങൾ പോലും ആണ്. നിർഭാഗ്യ വശാൽ മാർക്സിസത്തോടും സോഷ്യലിസത്തോടും നീതി പുലർത്തേണ്ട ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം 'മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാടാണ് 1950 കൾക്ക് ശേഷം ഇൻഡ്യയിൽ സ്വീകരിച്ചത്. തന്മൂലം തൊഴിലാളി വർഗം ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ പരമാവധി അകലം പാലിക്കുകയാണ്. സോഷ്യലിസം സ്ഥാപിക്കുന്നത് പഴയ സോവിയറ്റ് യൂണിയനിലേത് പോലെ തന്നെ ഇൻഡ്യയിലും വേണം എന്ന തെറ്റിധാരണയാണ് കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാൻ കാരണം ആക്കിയത്. 
.........."മാവോവാദി" കൾക്കും സംഭവിച്ചിട്ടുള്ള തകരാറ് അവിടെ തന്നെയാണ്. മാറിയ സാഹചര്യങ്ങളിൽ എങ്ങനെ സോഷ്യലിസ്റ്റു ആശയങ്ങൾ ജനങ്ങളിൽ എത്തിക്കണം എന്ന അറിവില്ലായ്മ്മ; ജനാധിപത്യം എന്താണ് എന്ന് മനസിലാക്കാനുള്ള കഴിവില്ലായ്മ്മ. പണിയെടുക്കുന്ന ജനവിഭാഗങ്ങൾ കഷ്ടപ്പാടും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കുക എന്നതാണ് സോഷ്യലിസത്തിന്റെ കാതലായ ആശയം. ഒരു രാജ്യത്തിന്റെ എല്ലാവിധ സമ്പത്തുകൾക്കും ജനങ്ങളാകെ അവകാശികളാണ് എന്നതാണ് സോഷ്യലിസത്തിന്റെ ശാസ്ത്രീയത. ഇവയൊക്കെ ജനങ്ങളെ മനസിലാക്കിയാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും സോഷ്യലിസ്റ്റു ആശയങ്ങളോടൊപ്പം ഉണ്ടാകും. കമ്മ്യൂണിസ്റ്റു പ്റസ്ഥാനം മുതലാളിത്തത്തോടൊപ്പം നിൽക്കുന്ന നിലപാട് ഉപേക്ഷിക്കുകയും മാവോ വാദികൾ ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന നിലപാട് തിരുത്തുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.  

2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

307. "CLASS STRUGGLE" IS IMPOSSIBLE IN ELECTIONS; WHILE PROMOTING CAPITALISM..

     307. "CLASS STRUGGLE" IS IMPOSSIBLE IN ELECTIONS; WHILE PROMOTING CAPITALISM..
..........As long as CPI(M) following the economical policy "to promote Indian CAPITALISM" it cannot  consider the  participation in elections as "CLASS STRUGGLE" or present the major issues in general elections.  So at present; no fruitful effect will get us during participating in "ELECTIONS" or to get any political benefits.  
..........As a general matter; we must admit that only when getting chance to rule INDIA, we can do any considerable actions to change the life of INDIAN CITIZENS.  While participating in individual STATE RULE;  only we can follow those who conducting ruling INDIA as a whole because according to the CONSTITUTION OF INDIA; major powers are vested in CENTRAL GOVERNMENT.  Including Income Tax; major portion of revenue will get only Central Government.  A State Government can do only ruling according to the actions of Central Government. So our target must be to rule INDIA; not individual States of India. (At present no such consideration or taking anything seriously). 
..........It is considering that while participating in elections; we must present only development of local areas such as roads; bridges; hospitals; schools; etc.  and I also admit that these are inevitable points redressed by the representatives of peoples such as MLAs; MPs and other delegates.  But these will only facilitates to maintain the  normal life of ordinary peoples.  But as a whole; the development of the nation is vested on the up-gradation of life of the peoples only by increasing their income and means of existence through planned actions of the ruling force.  For example; the value of agricultural products is protected by the GOVERNMENT to maintain and secure the normal life of farmers; (not by waving of loans) that will surely increase the standard of farmers and that will strengthen industrial sector also.  It is a very good example of rubber farmers of Kerala; and bourgeois political parties safe guarding the interest of INDUSTRIALISTS; because only they will get scam from industrialists.  
..........IT IS ONLY A NATURAL JUSTICE THAT THE BENEFIT OF THE ASSETS OF THE COUNTRY SHOULD BE PLANNED TO REACH EACH AND EVERY ONE OF THE COUNTRY. ALL KINDS OF NATURAL RESOURCES SHOULD BE BENEFITED TO ALL ITS CITIZENS. CAPITALISM DENYING THIS NATURAL JUSTICE. THE BASE OF CAPITALISM IS ONLY "SELFISHNESS" OF SOME ANTI SOCIALS OF THE SOCIETY.
..........Unfortunately no such things will bring to the attention of peoples during even GENERAL ELECTIONS because our target is to promote INDIAN CAPITALISM.  We are not bothered about the poor situations of the country; how peoples of India living or any others problems they are suffering.  We will never mention about the privatisation of PSUs; because CPIM PARTY PROGRAM stands for "FREE DEVELOPMENT OF CAPITALISM".  It is only wonder to note that why CPIM not considering bourgeois political parties; while their all actions to promote CAPITALISM even privatising all PSUs. 
..........Now party considering that through agitations; we can change bourgeois political parties actions and strengthen them.  It is not the way of MARXISM; because it stands to eradicate bourgeois from their power and to establish a exploitation free world of WORKING CLASS. 
..........So Indian peoples will never vote CPIM considering its peculiar stands to various issues relating to public life even though they will vote for NOTA.  Only when admitting the target of a SOCIALIST INDIA; our fight in elections will also become a part of CLASS STRUGGLE.  Only then the political field of India became in CLASS WAR between WORKING CLASS VS. BOURGEOIS. 
..........Some comrades are considering that "CLASS STRUGGLE" is a routine process of W/C to be conducted for ever.  Actually CLASS STRUGGLE should end when establishing a SOCIALIST SOCIETY.  
..........UNFORTUNATELY; In INDIA there is not even a target of establishing a SOCIALIST SOCIETY; instead to promote CAPITALISM. 
..........It is only possible when admitting the target of SOCIALIST INDIA; CPIM can present these items also before general public; surely then peoples will note CPIM;  and vote for CPIM. 




2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

306. തെരഞ്ഞെടുപ്പുകൾ വർഗ സമരങ്ങളുടെ ഭാഗമാകുന്നില്ല.

       306. തെരഞ്ഞെടുപ്പുകൾ വർഗ സമരങ്ങളുടെ ഭാഗമാകുന്നില്ല.   
.........."മുതലാളിത്തം പ്റോത്സാഹിപ്പിക്കണം" എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് സിപിഐ (എം) പങ്കെടുക്കുന്ന തെരഞ്ഞെടുപ്പുകൾ ഒന്നും വർഗ സമരത്തിന്റെ ഭാഗമായി മാറ്റാൻ കഴിയുന്നില്ല. ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ കാപഠ്യ വാഗ്ധോരണികളുടെ ഭാഗമായ "വികസനം" എന്ന കേവല പദപ്റയോഗത്തിലേക്ക് മാത്റമായി തെരഞ്ഞെടുപ്പുകൾ മാറുന്നു. ജനജീവിതം സാധാരണ ഗതിയിൽ ആക്കുന്നതിനുള്ള "വികസനം" (സൗകര്യങ്ങൾ) തീർച്ചയായും ആവശ്യമാണ്. റോഡുകളും പാലങ്ങളും ആശുപത്റികളും വിദ്യാലയങ്ങളും എല്ലാം ഉണ്ടാകണം.
..........എന്നാൽ ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇവ മാത്റം മതിയാവുകയില്ല. രാജ്യത്തിന്റെ വളർച്ച എന്നാൽ ജനങ്ങളുടെ ജീവിത നിലവാരത്തിൽ ഉണ്ടാകേണ്ട വളർച്ചയാണ്. രാജ്യത്തിന്റെ ആകെ സമ്പത്തും ആകെ ജനങ്ങൾക്കും പ്റയോജനപ്പെടണം. മുതലാളിത്തം അത് അനുവദിക്കുന്നില്ല. "കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ" എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന പ്റമാണം. എന്നാൽ സോഷ്യലിസത്തിലെ ലക്‌ഷ്യം തികച്ചും വ്യത്യസ്തമാണ്. ബഹുഭൂരിപക്ഷം ജനങ്ങൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തൊഴിലും അതിൽ നിന്നും ന്യായമായ വരുമാനവും ഉണ്ടാകണം. അത് വ്യാവസായിക വളർച്ചയ്ക്കും അനിർവാര്യമാണ്. ജനങ്ങളിൽ ഭൂരിപക്ഷവും തൊഴിലും വരുമാനവും ഇല്ലാത്തവരായതാണ് വ്യാവസായിക രംഗത്തെ തിരിച്ചടികൾക്ക് കാരണം. അത് പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത് ഭരണ കൂടത്തിന്റെ ഉത്തര വാദിത്വം ആണ്. ആ ഉത്തര വാദിത്വം നിർവഹിക്കുന്നതിൽ സ്വാതന്ത്റിയാനന്തര ഭാരതത്തിലെ ഭരണം നിർവഹിച്ച ഇൻഡ്യൻ നാഷണൽ കോൺഗ്രസിനും അവരെ തുടർന്ന് ഭരണം ഏറ്റെടുത്തിട്ടുള്ള ഹിന്ദു വർഗീയ വാദികൾക്കും കഴിഞ്ഞിട്ടില്ല; കഴിയുന്നില്ല എന്നതാണ് ഇൻഡ്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇവയൊക്കെയും തെരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യാൻ കഴിയണം.
..........കാർഷിക മേഖലയിലെ പ്റശ്നങ്ങൾ ബൂർഷ്വാ രാഷ്ട്റീയക്കാർക്ക് ഒരു പ്റശ്നമേയല്ല. സോഷ്യലിസ്റ്റു വ്യവസ്ഥയിൽ മാത്റമേ കാർഷിക മേഖലയിലെ പ്റശ്നങ്ങൾ പരിഹരിക്കാൻ ആവുകയുള്ളൂ എന്ന കാര്യം ജനങ്ങളുടെ ശ്രധയിൽ കൊണ്ട് വരുന്നതിന് സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലാത്തതുകൊണ്ട് പാർട്ടിയ്ക്കും കഴിയുന്നില്ല.
..........ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക തകർച്ച മുതലാളിത്തത്തിന്റെ സ്വാഭാവിക പരിണാമം ആണെന്നും ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് അവരുടെ വ്യക്തിഗത ലക്ഷ്യങ്ങൾ അല്ലാതെ രാജ്യത്തിന്റെ അഭിവൃദ്ധി ഒരിക്കലും അവരുടെ ലക്ഷ്യം ആവില്ലെന്നും പറയാൻ കഴിയുന്നില്ല.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ധാരണയിൽ നിൽക്കുന്നതുകൊണ്ട് പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം തെരെഞ്ഞെടുപ്പിൽ ഒരു വിഷയമേ ആക്കുന്നില്ല. അഴിമതിയും തെരഞ്ഞെടുപ്പിലെ ഒരു വിഷയം ആക്കാൻ പാർട്ടി ഒരുക്കമല്ല.
..........ഇവയൊക്കെ മുതലാളിത്തത്തിനെതിരെ; ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ അതിശക്തമായ ആയുധം ആയി ഉപയോഗിക്കാൻ കഴിയുമെന്നതാണ്; പാർട്ടിയ്ക്ക് മറ്റു ബൂർഷ്വാ പാർട്ടികളെ അപേക്ഷിച് സ്വന്തമായ ഒരു സാമ്പത്തിക നിലപാട് ഉണ്ട് എന്ന് ബോധ്യപ്പെടുത്താൻ കഴിയും എന്നതാണ് ഇവ തെരഞ്ഞെടുപ്പുകളിൽ വിഷയം ആക്കുന്നതുകൊണ്ടുള്ള മെച്ചം. അതിനാകട്ടെ; സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം നമുക്ക് ഉണ്ടായിരിക്കണം.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ തുടരുന്നത് സമരം ചെയ്ത് ബൂർഷ്വാസിയുടെ നിലപാടുകളിൽ മാറ്റം വരുത്തി അവരെക്കൊണ്ട് കാര്യങ്ങൾ ഭംഗിയാക്കാം എന്ന ധാരണയിലാണ്. ഭരണത്തിൽ അല്ലെങ്കിൽ സമരം നടത്തുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും സാധാരണയായി ചെയ്യുന്ന പ്രവർത്തനം ആണ്. നാം നടത്തുന്ന സമരങ്ങളും ആ ഗണത്തിൽ മാത്രമേ ഇന്നത്തെ നിലയിൽ ജനങ്ങൾ കാണുകയുള്ളു. അവയൊന്നും വർഗസമരങ്ങൾ ആവുകയില്ല.
.........എന്നാൽ മാർക്സിസം തൊഴിലാളിവർഗ്ഗത്തിൽ അർപ്പിക്കുന്ന കടമ ബൂർഷ്വാസിയെ നന്നാക്കുക എന്നതല്ല; ഭരണകൂടം അവരിൽ നിന്നും പിടിച്ചെടുക്കുക എന്നതാണ്. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്റമേ അപ്റകാരം ഒരു ലക്ഷ്യത്തിന്റെ പ്റസക്തി ഉണ്ടാകുന്നുള്ളൂ. അതാണ് പാർട്ടി പരിപാടി ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കണം എന്ന് അഭിപ്രായപ്പെടുന്നത്. അപ്പോൾ തെരഞ്ഞെടുപ്പുകൾ തൊഴിലാളിവർഗവും ബൂർഷ്വാസിയും ആയി രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം ആയി മാറും. അപ്പോൾ മാത്റമേ പാർട്ടി നടത്തുന്ന സമരങ്ങൾ "വർഗ സമരങ്ങൾ" ആണെന്ന് നമുക്ക് അവകാശപ്പെടാൻ ആവുകയുള്ളൂ.
..........വർഗസമരങ്ങൾ എന്നെന്നും നടത്താനുള്ളതല്ല. മുതലാളിത്ത വ്യവസ്ഥക്കെതിരെ; ചൂഷക വർഗങ്ങൾക്കെതിരെ നടത്തുന്ന സമരങ്ങളിൽ കൂടി തൊഴിലാളി വർഗ്ഗത്തിൽ "ജാതി-മത ബോധങ്ങൾക്കുപരി തങ്ങൾ "ഒരു വർഗ" മാണ് " എന്ന ബോധം ഉണ്ടാകണം. "വർഗ ബോധം" വർഗ സമരം ആയി മാറണം; അത് സോഷ്യലിസത്തിലും എത്തിച്ചേരണം. എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ തുടരുന്നിടത്തോളം തൊഴിലാളി വർഗ്ഗത്തിൽ ഇപ്പോൾ കാണുന്ന "നിസ്സംഗത" തന്നെ തുടരാൻ ആണ് ഇട വരുത്തുക..
..................28 10 2019.................

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

305. ശബരിമല വിഷയത്തിലെ അടിസ്ഥാന പ്റശ്നം

             305. ശബരിമല വിഷയത്തിലെ അടിസ്ഥാന പ്റശ്നം ഹിന്ദുത്വ-ചാതുർവർണ്യ-ഫ്യുഡൽ ആശയങ്ങളുടെ സംരക്ഷണമാണ്. അവിടെ താൽപ്പര്യം സംരക്ഷിക്കപ്പെടേണ്ടത് പന്തളത്തു രാജാവിന്റെയും ശബരിമല മേൽശാന്തി താഴമൺ താന്ത്രിമാരുടേയും സവർണ്ണ അധിപന്മാരുടേയും നിലനിൽപ്പാണ്‌. "ആചാരങ്ങൾ" നിലനിർത്തി കൊണ്ട് മാത്റമേ അവർക്കും നിലനിൽക്കാൻ ആവുകയുള്ളു. ജനങ്ങളുടെ അന്ധ വിശ്വാസങ്ങളിൽകൂടി മാത്റം നിലനിൽപ്പുള്ള കോൺഗ്രസ് - ബിജെപി പാർട്ടികൾക്കും "ആചാരങ്ങൾ" മാത്റമാണ് ആശ്റയം. 

..........ചൂഷക വർഗങ്ങൾക്ക്‌ "സ്ത്രീത്വം" ചൂഷണോപാധി മാത്രമാണ്.
.........."സ്ത്രീത്വ" ത്തിന്റെ മഹത്വം അംഗീകരിക്കുകയാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയുടെ തെളിവ്. ജീവജാലങ്ങളുടെ നിലനിൽപ്പിനായി പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സവിശേഷത അംഗീകരിക്കുക മാത്രമാണ് നാം അതിലൂടെ തെളിയിക്കുന്നത്. വികലമായ സാമൂഹ്യ വീക്ഷണമുള്ള ബൂർഷ്വാ രാഷ്ട്രീയത്തിന് ഇത് ഒരിക്കലും അംഗീകരിക്കാൻ ആവുകയില്ല.
..........അഴിമതി-കോഴ കുംഭകോണം തുടങ്ങിയവ മാത്റം ഭക്ഷണം ആക്കുന്ന രാഷ്ട്രീയത്തിലെ ദുഷ്ട ശക്തികൾക്ക് എതിരെ ജനങ്ങൾക്ക് പരമാവധി പ്റഹരം ഏൽപ്പിക്കാൻ പറ്റുന്ന അവസരം ആണ് തെരഞ്ഞെടുപ്പുകൾ. കോൺഗ്രസ് രാഷ്ട്രീയത്തെ അപ്പാടെ തങ്ങളുടടെ കുംഭ കോണ പണം ഉപയോഗിച്ച് തങ്ങളുടെ ചാക്കിൽ ആക്കാൻ ശ്ശ്റമിക്കുന്ന ബി ജെ പി എന്ന രാഷ്ട്രീയ വിഴുപ്പു ഭാണ്ഡം. അതിൽ ചാടാൻ തയാറായി നിൽക്കുകയാണ് ഇന്ത്യ ഒട്ടാകെയുള്ള കോൺഗ്രസ് എന്ന ആൾക്കൂട്ടം. ഭാരത് പെട്രോളിയം; BSNL ഉൾപ്പെടെയുള്ള പൊതുമേഖലകളെ തകർക്കുന്നതിൽ അവർക്ക് എന്ത് യോചിപ്പാണ്. 2016-18 വർഷങ്ങളിൽ പൊതു മേഖലാ എണ്ണ കമ്പനികൾ ഭാരത സർക്കാരിന് നൽകിയ ലാഭവിഹിതം 45, 000 കോടിയാണ്. അത് ഇല്ലാതാക്കുന്നതിൽ മാധ്യമ തംബ്രാക്കൻമാർക്ക് യാതൊരു ഉളുപ്പുമില്ല. പൊതു മേഖല സ്ഥാപനങ്ങളിലെ ഒന്നും ലാഭം ഒരു കാരണവശാലും ജനങ്ങൾക്ക് ഉപകാരപ്പെടരുത്. എല്ലാം അംബാനി-അദാനിമാർക്ക് അടിയറ വച്ച് ഇന്ത്യയെ അവർ രക്ഷിക്കുകയാണത്രറേ. ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം കോടിയാണ് കോർപറേറ്റുകൾക്ക് അനുവദിച്ച നികുതി ഇളവ്. അവരാണല്ലോ ഇൻഡ്യയിലെ കഷ്ടപ്പെടുന്ന ജനവിഭാഗം. അതിന്റെയൊക്കെ നികുതി ഭാരം പെട്രോൾ-ഡീസൽ തുടങ്ങിയവയിലൂടെ ജനങ്ങൾക്ക് മേൽ ചുമത്തുകയും. ജനങ്ങളിൽ രാഷ്ട്രീയ ബോധം; പൗര ബോധം എന്താണ് എന്ന് തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പുകളിൽ ആണ്.
..........കോൺഗ്രസ് എന്ന രാഷ്ട്റീയ വൈകൃതം എന്താണ് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് സരിത എസ് നായർ രാഹുൽ ഗാന്ധിയ്ക്ക് എതിരെ വയനാട്ടിലും അമേത്തിയിലും പോയി മത്സരിക്കാൻ ഇടയാക്കിയത്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഏതറ്റം വരെ നശിക്കാൻ പാടില്ല എന്നാണ് സരിത എസ് നായരുടെ അനുഭവം തെളിയിക്കുന്നത്. അതിന്റെ മറ്റൊരു തെളിവാണ് അവരുടെ ധനകാര്യമന്ത്രി പി ചിദംബരം ഇപ്പോൾ തീഹാർ ജയിലിൽ കഴിയുന്നത്. അതിന്റെ മറ്റൊരു തെളിവാണ് "പാലാരിവട്ടം" പാലം.
..........ഗാന്ധിജിയെ വധിച്ചത് വീണ്ടും അവതരിപ്പിച്ചപ്പോൾ അവർ കാണിച്ച നിഷ്പക്ഷത ഗാന്ധിജിയോടുള്ള അവരുടെ ആത്മാർഥത എന്തായിരുന്നു എന്നതിന്റെ തെളിവാണ്.
..........കേരളത്തിലെ റബ്ബർ മേഖലയെ തകർച്ചയുടെ പാതാളത്തിൽ ആക്കിയത് കോൺഗ്രസ്സിന്റെ ക്റൂരതയുടെ ഫലം മാത്റമാണ്. റബ്ബർ കൃഷിക്കാരനും അത് ഉപജീവനം ആക്കിയ പതിനായിരങ്ങളും ഏത് വിധത്തിൽ നശിച്ചാലും ടയർ വ്യവസായികളുടെ കോടികളുടെ കുംഭകോണം മാത്റമായിരുന്നു അവർക്ക്‌ ആവശ്യം.
.........ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ചുകൊണ്ടു മാത്റമേ ഈ വെല്ലു വിളികളെ അതിജീവിക്കാൻ നമുക്കാവുകയുള്ളു.
..........അഞ്ച് അസംബ്‌ളി തെരഞ്ഞെടുപ്പുകളിൽ കോഗ്രസിന്റെയും ബിജെ പി യുടേയും  യഥാർഥ ചിത്റം സഖാക്കൾ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2019 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

303. "രാഷ്ട്റീയ"ത്തിലെ തട്ടിപ്പു കാരെ കണ്ടെത്താൻ തെരഞ്ഞെടുപ്പ്കളിൽ ജനങ്ങൾക്ക് കഴിയണം.

                                     303. "രാഷ്ട്റീയ"ത്തിലെ തട്ടിപ്പു കാരെ കണ്ടെത്താൻ 
                                              തെരഞ്ഞെടുപ്പ്കളിൽ ജനങ്ങൾക്ക് കഴിയണം.

...........കള്ളനാണയങ്ങളെ കണ്ടെത്താൻ ജനങ്ങൾക്ക് അവസരം ഉണ്ടാകണം.
"രാഷ്ട്രീയം" എല്ലാം ശരിയാണ് എന്ന ഒരു പൊതു ധാരണ ജനങ്ങൾക്ക് ഉണ്ട്. കാര്യങ്ങൾ മനസിലാക്കാൻ എല്ലാവർക്കും ഒരേ കഴിവല്ല എന്നതാണ് ഇതിന് കാരണം. അഴിമതിയുടെയും രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ കാര്യത്തിൽ തൊഴിലാളി വർഗ രാഴ്‍ട്രീയം സ്വീകരിക്കുന്ന നിലപാട് ജനങ്ങൾ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. 
..........ജനങ്ങളെ ഏത് വിധത്തിലും വഞ്ചിച് ഏതെങ്കിലും വിധത്തിൽ അധികാരത്തിൽ എത്തിയാൽ പിന്നെ തങ്ങൾക്ക് എന്തും ചെയ്യാനുള്ള സമ്മതം ആണ് ജനങ്ങൾ തന്നിരിക്കുന്നത് എന്ന് കരുതുന്നവരാണ് ബൂർഷ്വാ രാഷ്ട്രീയത്തിലെ തട്ടിപ്പുകാർ. സർക്കാർ ഖജനാവിലേക്ക് അനേകായിരം കോടികൾ ഒരോ വർഷവും ലാഭ വിഹിതം ആയി എത്തിച്ചു കൊണ്ടിരിക്കുന്ന പൊതു മേഖലകളെ ഏതുവിധത്തിലും തകർത്തു കളയാൻ ജനങ്ങൾ തങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട് എന്ന ധാരണയാണ് ബിജെപിയും കോൺഗ്രസും വച്ചു പുലർത്തുന്നത്. അതിന്റെ ഭാഗമാണ് കോൺഗ്രസ് തുടങ്ങി വച്ചിരിക്കുന്നതും ഇപ്പോൾ ബിജെപി പൂർത്തിയാക്കി കൊണ്ടിരിക്കുന്നതുമായ "ഭാരത് പെട്രോളിയം" അടക്കമുള്ള പൊതുമേഖലയുടെ "കുഴിച്ചു മൂടൽ". തങ്ങൾക്ക് അനേകായിരം കോടികൾ കുംഭ കോണം ആയി നല്കുന്നവർക്കാണ് പൊതുമേഖലകൾ കൈ മാറുക.
.........1991 ൽ സോവിയറ്റ് യൂണിയനിൽ ഉണ്ടായ തിരിച്ചടികൾക്കു ശേഷം അമേരിക്ക ഉൾപ്പെടെയുള്ള സാംബ്രാജ്യത്വ ശക്തികൾ മുന്നോട്ടു വച്ച  ഉദാര വത്ക്കരണം; സ്വകാര്യ വത്ക്കരണം;  ആഗോളവത്ക്കരണം  തുടങ്ങിയ തിട്ടൂരങ്ങൾ പൂർണ മനസോടെ നടപ്പിലാക്കുകയാണ് തികച്ചും അവരുടെ പാദ  സേവകരായ കോൺഗ്രസും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നത്.  സോഷ്യലിസ്റ്റു കാഴ്ചപ്പാടുകൾ പൂർണമായും ഉപേക്ഷിക്കണം എന്നതാണ് അവയുടെ കാതലായ സവിശേഷത.  രാജ്യത്തിന്റെ സമ്പത് എന്ന നിലയിൽ യാതൊന്നും ഉണ്ടാകരുത്; എല്ലാം സാംബ്രാജ്യത്വ  - ബഹു രാഷ്ട്റ ഭീമന്മാരുടെ കൈകളിൽ മാത്റമേ ഉണ്ടാകാൻ പാടുള്ളു.  കോഴ-കുംഭ കോണങ്ങൾ തികച്ചും രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം. രാഷ്ട്റവും ജനങ്ങളും  ദരിദ്രർ ആണെങ്കിൽ മാത്റമേ സമ്പന്നരായവർക്ക്  ജനങ്ങളുടെമേൽ കൊടിയ ചൂഷണം നടത്താൻ ആവുകയുള്ളൂ എന്നതാണ് സ്വീകരിച്ചിട്ടുള്ള തന്ത്റം.    എന്തുമാത്റം വാശിയോടെയാണ്   ബിജെപിയുടെ "ഹിന്ദുത്വ" സർക്കാർ അവയത്റയും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 
ഇതിന്റെയൊക്കെ ഭാഗമാണ് ഇപ്പോൾ കേരളത്തിലെ റബ്ബർ കൃഷിക്കാർ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ കൃഷിക്കാർ അനുഭവിക്കുന്നതും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയും.
..........പൊതു മേഖലകളിലെ ലാഭം പൊതു ഖജനാവിൽ എത്തിയാൽ അവ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. അങ്ങനെ ഒരു കാരണവശാലും സംഭവിക്കരുത് എന്നാണ് കോൺഗ്രസ്--ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ നിലപാട്.
പൊതുമേഖലകളിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിൽ സംവരണ തത്വം അനുസരിച്ചായിരിക്കും നിയമനം നടത്തുക. അത് പാടില്ല.
അവിടെ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അവിടെ ഗുണ മേന്മയുള്ള ഉത്പന്നങ്ങൾ ആണ് നിർമിക്കുക.
പരമാവധി "ലാഭം" എന്ന കാഴ്ചപ്പാടിൽ അല്ല പൊതു മേഖലകൾപ്രവർത്തിക്കുക എന്നതുകൊണ്ട് വില വർദ്ധനവിനെ തടയാൻ ഒരു പരിധി വരെ പൊതു മേഖലകൾക്ക് കഴിയും.
അങ്ങനെയൊന്നും സംഭവിക്കരുത്.
രാഷ്ട്രീയം പണം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല വ്യവസായം ആയി കരുതുന്ന കള്ള നാണയങ്ങളെ പരാജയപ്പെടുത്തുവാൻ തെരഞ്ഞെടുപ്പുകളെ ജനങ്ങൾ ഉപയോഗിക്കണം എന്ന് അപേക്ഷിക്കുന്നു.
..........കേരളത്തിൽ ഭരണം നടത്താൻ ഇടതുപക്ഷങ്ങൾക്ക് ഒരോ അഞ്ചു വർഷ ഇടവേളകളിലാണ് അവസരം ലഭിക്കാറുള്ളത്. അങ്ങനെ ലഭിച്ചിട്ടുള്ള ഇട വേളകളിലെ ഭരണം കൊണ്ട് തന്നെ ഇൻഡ്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവിത നിലവാരത്തിൽ നിന്നും വളരെയേറെ മുന്നോട്ടു പോകാൻ കേരളത്തിനായിട്ടുണ്ട്.
ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ കേന്ദ്ര ഭരണകൂടത്തിന്റെ ശത്റുതാ പരമായ സമീപനത്തെ അതിജീവിച്ചു കൊണ്ടുവേണം ഇടതു സർക്കാരുകൾക്ക് ഭരണം നടത്താൻ എന്ന സാഹചര്യം ആണ് എപ്പോഴും നിലനിൽക്കുക.
കോണ്ഗ്രസും ബിജെപിയും മറ്റു ബൂർഷ്വാ പാർട്ടികകളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവസ്ഥ എത്റയോ ദയനീയമാണെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയത്തിലെ അഴിമതി എന്ന ദുർഭൂതത്തെ കുഴിച്ചുമൂടുക എന്നതാണ് ഇടതുപക്ഷ സർക്കാരുകളുടെ ലക്‌ഷ്യം.
രാഷ്ട്രീയത്തിൽ സത്യസന്ധത പുലരണം എന്ന് ആഗ്രഹിക്കുന്ന എലാ നല്ലയാളുകളും
ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.
............14 10 2019.............

2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

302. WHAT IS CLASS STRUGGLE?

A COMMENT: Till the date in India who lies in which class not definite.hence class struggle is mith here.
ANSWER:
                                                       302. WHAT IS CLASS STRUGGLE?
..........DO YOU KNOW WHO WAS FREDRIC ANGELS WHO HELPED KARL MARX IN INTRODUCING MARXISM? He was not an employee, but son of an INDUSTRIALIST, financially sound, unless
his help, Marx was unable to do anything.
..........Actually CLASS STRUGGLE is between SOCIALISM Vs CAPITALISM. CAPITALISM based only on exploitation on working class and other poor peoples in various field. It is not only in manpower, but in belief, religion and castism also. Anybody can see the hardships of poor "DALIT" sectors' sufferings only on the reason of their birth, which was placed on them by exploitation of "ATHMEEYATHA" of elite group. BJP using "HINDUTHWA" only as a tool of exploitation on poor peoples. Please see the obedience they showing to the IMPERIALISM OF USA.
..........Karl Marx considered "WORKING CLASS" as the fact behind the production of all kinds of commodities; engaged using their manpower without any kind of caste/religion and their sufferings and hardships are equal all over the world.  Those who are suffering more and more; but their wage will be only to maintain their normal life; or below actually they wants.  But the capitalist will become more and more thick day by day without any kind of physical work.
..........Marx considered only the bare truth.   So MARX described them as the most powerful wing of the society to change their life and "fate" only along with those suffering poverty and hardships throughout their life. (S A DANGEY & OTHERS IGNORED THIS FACT IN INDIA).
..........But when considering the social system; SOCIALISM AND CAPITALISM all those who like SOCIALISM AS SOCIAL JUSTICE; all kinds of mankind irrespective of their birth/financial status will become on the side of SOCIALISM; because CAPITALISM is based on pure selfishness and cruelty to general public and mankind.  
..........While SOVIET UNION WAS A FACT, AMERICA AND ALL IMPERIALIST COUNTRIES WERE AGAINST OLD SOVIET UNION. UNFORTUNATELY, IN INDIA INCLUDING EMS, NOBODY KNEW ACTUALLY WHAT IS CLASS STRUGGLE AND THEY DECIDED TO PROMOTE INDIAN CAPITALISM AND HIDE THE FACT FROM WORKING CLASS AND NOTHING MENTIONED IN THE PARTY PROGRAM.  

2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

301. സോഷ്യലിസമാണ് ലക്ഷ്യമെങ്കിൽ; സി പി ഐ (എം) ന് അതിനു കഴിയുമായിരുന്നു...

                                  301. സോഷ്യലിസമാണ് ലക്ഷ്യമെങ്കിൽ;
...........സി പി ഐ (എം) ന് അതിനു കഴിയുമായിരുന്നു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് ഇല്ലായിരുന്നു എങ്കിൽ സിപിഐ(എം) ന് പൊതുമേഖലകളെ സ്വകാര്യവത്ക്കരിക്കുക എന്ന നിലപാടിനോട് ഒരു തരത്തിലും പൊരുത്തപ്പെടുവാൻ ആകുമായിരുന്നില്ല. രാജ്യം ഗുരുതരമായ സാമ്പത്തിക പ്റതിസന്ധികളിലൂടെ കടന്നു പോയി കൊണ്ടിരിക്കുമ്പോഴും രാജ്യത്തിന്റെ ഖജനാവിലേക്ക് കോടിക്കണക്കിനു രൂപ എല്ലാ വർഷവും നൽകിക്കൊണ്ടിരിക്കുന്ന പൊതു മേഖലകൾ യാതൊരു മനഃസാക്ഷിയും ഇല്ലാതെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെ ജനങ്ങളെ അണിനിരത്തി നേരിടുമായിരുന്നു.
..........ഇപ്പോൾ പാർട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് ഇന്ത്യയിലെ ഒരു കാര്യത്തിലും പാർട്ടിയ്ക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എന്നതാണ്. ഏത് വിഷയത്തിലും അതാത് മേഖലകളിലുള്ളവർക്ക് വേണമെങ്കിൽ സമരം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം.  കാർഷിക മേഖലയിലേത് അടക്കം പ്രശ്നങ്ങൾ മുതലാളിത്ത വ്യവസ്ഥയിൽ പരിഹരിക്കാൻ കഴിയുമോ എന്ന കാര്യത്തിലൊന്നും പാർട്ടിയ്ക്ക് ഉത്തരവാദിത്വങ്ങൾ ഒന്നും തന്നെയില്ല. തികച്ചും നിരുത്തരവാദിത്വ പരമായ ഈ നിലപാടാണ് പാർട്ടി നൂറു വർഷം പിന്നിടുമ്പോഴും 0.5 ശതമാനത്തിന്റെ പോലും പിന്തുണ നേടാൻ കഴിയാത്തതിന്റെ കാരണം. എന്തൊക്കെ ആയാലും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാര്യത്തിൽ ഒരു പുനഃപരിശോധനയ്ക്കും പാർട്ടി ഒരുക്കമല്ല.
..........അതിന്റെ ഭാഗമാണ് ഇൻഡ്യയുടെ രക്തക്കുഴലുകൾ എന്ന് പോലും വിശേഷിപ്പിക്കാവുന്ന ഇൻഡ്യൻ റെയിൽവേ ആകെ സ്വകാര്യ മേഖലയ്ക്ക് കൈ മാറുന്ന കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. ഇതിനെ സിപിഐ(എം) ഒരു തരത്തിലും അംഗീകരിക്കുകയില്ല എന്ന് പ്റഖ്യാപിച്ചുകൊണ്ട് പറ്ക്ഷോഭത്തിന് തുനിഞ്ഞാൽ ഇൻഡ്യൻ തൊഴിലാളി വർഗം മാത്റമല്ല ഇന്ത്യൻ ജനതയാകെ സിപിഐ(എം) നോടൊപ്പം ഉണ്ടാകും. പക്ഷെ ഇപ്പോഴത്തെ "പരിപാടി" യിൽ തുടരുന്നിടത്തോളം പാർട്ടി ഒരിക്കലും അതിന് തയാറാവുകയില്ല.
..........റെയിൽവേ അടക്കമുള്ള പൊതുമേഖലകളെ സംരക്ഷിക്കുക എന്നത് അത്റ നിസാരമായ പോരാട്ടമായി കാണേണ്ടതില്ല. ഇൻഡ്യൻ മുതലാളിത്തത്തോടുള്ള; ഇന്ത്യൻ ചൂഷക വർഗങ്ങളോടുള്ള പോരാട്ടമായി അതിനെ കാണണം. ഇൻഡ്യൻ റെയിൽവേ ഒരുകാരണവശാലും ഒരു തിരജെഞ്ഞെടുപ്പിൽ ജനങ്ങളുടെ മുൻപിൽ "സ്വകാര്യവൽക്കരണം" ഒരു വിഷയമായി അവതരിപ്പിച് ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ നേടികൊണ്ടല്ലാതെ സ്വകാര്യ വത്ക്കരണം അനുവദിക്കുകയില്ല എന്ന് പ്റഖ്യാപിച് പോരാട്ടം ആരംഭിക്കണം. ആവശ്യമായ പ്റചരണങ്ങളോടെ ഒരു ദിവസം ഇൻഡ്യൻ റെയിൽവേ സ്തംഭിപ്പിക്കണം. ചുരുങ്ങിയത് മൂന്നു മാസത്തെയെങ്കിലും പ്റചരണം ഇതിനു ആവശ്യമാണ്. 
..........സോഷ്യലിസ്റ്റു വ്യവസ്ഥയുടെ പ്രസക്തി ജനങ്ങളെ പഠിപ്പിക്കുക എന്നതായിരിക്കണം ഈ പ്രക്ഷോഭത്തിലൂടെ നാം നേടിയെടുക്കേണ്ട ആശയ ലക്ഷ്യം.  "എന്ത് ചെയ്യണം?" എന്ന കൃതിയിൽ "സോഷ്യലിസത്തിന്റെ പ്റസക്തി ലെവ ലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയ ഗതിയ്ക്ക്  ഇടയാക്കുക എന്നതായിരിക്കും  ഫലം" എന്ന ലെനിന്റെ  വാക്കുകൾ അവഗണിച്ചതിന്റെ ദുരന്തഫലം  1950 കാലം മുതൽ ഇൻഡ്യയിൽ നേരിട്ടു കൊണ്ടിരിക്കുകയാണ്. 1952 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവലം രണ്ട്  പാർലമെന്റ് അംഗങ്ങൾ മാത്റം ഉണ്ടായിരുന്ന ഹിന്ദു വർഗീയ വാദികൾ ഇൻഡ്യയുടെ ഭരണം നിർവഹിക്കുക എന്നസ്ഥിതിയിലും കമ്യൂണിസ്റ്റു പ്റസ്ഥാനം ദയനീയമായ അവസ്ഥയിലും എത്തിച്ചേർന്നു.  
..........ഒരു സംസ്ഥാനത് ഒരു റെയിൽവേ സ്റ്റേഷനിൽ മാത്റം എന്ന തോതിൽ എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേ സ്തംഭിപ്പിക്കണം. ഒരോ കേന്ദ്രത്തിലും അമ്പതിനായിരം ആളുകളെങ്കിലും ഉണ്ടാകണം. പങ്കെടുക്കുന്നവർ ഏത് സാഹചര്യങ്ങളെയും നേരിടുവാൻ ഒരുക്കമുള്ളവർ ആയിരിക്കണം. അറസ്റ്റും ജയിൽ വാസവും എല്ലാം നേരിടേണ്ടി വരും. ജയിലിൽ പോകുന്നവർ റെയിൽവേ സ്വകാര്യവൽക്കരണം ഉപേക്ഷിക്കാതെ ജാമ്മ്യം എടുക്കാൻ പാടില്ല എന്നുള്ളതായിരിക്കണം നിലപാട്.
.........അത് നമ്മുടെ "ലോങ്ങ് മാർച് " ആയി തന്നെ കാണണം. രാജ്യത്തിനും തൊഴിലാളി വർഗത്തിനും വേണ്ടി ജീവൻ പോലും ഉപേക്ഷിക്കാൻ തയാറുള്ളവർ ആയിരുന്നു നൂറു വർഷം പിന്നിടുന്ന നമ്മുടെ പ്റസ്ഥാനത്തിന്റെ പഴയ തലമുറ. ഇപ്പോൾ ആ കാഴ്ചപ്പാടുകൾ ഉള്ളവർ കുറവാണ്. എന്നാൽ ത്യാഗം അനുഭവിക്കാൻ തയ്യാറല്ലാതെ; കേവലം തരക്കേടില്ലാതെ ഒരു തൊഴിൽ എന്ന് മാത്റം കരുതുന്നവരെ തിരിച്ചറിയാനും ഈ പോരാട്ടത്തിന് കഴിയും.
........സോഷ്യലിസ്ററ് രാജ്യങ്ങൾ ആയിട്ടുള്ളതെല്ലാം ത്യാഗ പൂർവമായ പോരാട്ടങ്ങളിലൂടെയാണ്. ഇവിടെ സായുധ വിപ്ളവത്തിന്റെ ആവശ്യമില്ല. എന്നാൽ ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാനുള്ള അവസരമായി ഇങ്ങനെയുള്ള പോരാട്ടങ്ങളെ ഉപയോഗിക്കണം. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മോചന പോരാട്ടമായി റെയിൽവേ യുടെയും പൊതുമേഖലകളുടെ ആകെയും സ്വകാര്യ വത്ക്കരണത്തിന് എതിരായ പോരാട്ടത്തെ മാറ്റിയെടുക്കണം.
........നിർഭാഗ്യവശാൽ ഇപ്പോഴത്തെ പാർട്ടി "പരിപാടി" യിൽ തുടരുന്നിടത്തോളം ഇപ്റകാരമുള്ള പോരാട്ടങ്ങൾ ഒന്നും ഉണ്ടാവുകയില്ല. കേവലം "സമരങ്ങൾ നടത്തുന്നു" എന്ന് വരുത്താനുള്ള പതിവ് സമരങ്ങൾ മാത്റം.
..........സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ "മാർക്സിസം" എന്ന തത്വശാസ്ത്റം തൊഴിലാളി വർഗ്ഗത്തിൽ അതിന്റെ ഭൗതിക ശക്തി കണ്ടെത്തുകയാണ് ചെയ്യുക. ഒരു ആശയം ഭൗതിക ശക്തി ആയി മാറുന്ന അവസ്ഥ. 1950 വരെ ഇൻഡ്യയിൽ ഉണ്ടായിരുന്നതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് എടുത്തപ്പോൾ ഇല്ലാതായി തീർന്ന അവസ്ഥ. സോഷ്യലിസത്തിന്റെ അഭാവത്തിൽ ആ സ്ഥാനം "ഹിന്ദുത്വത്തിന്റേ"തായ; തികച്ചും തൊഴിലാളി വർഗ വിരുദ്ധ അവസ്ഥയിൽ എത്തിച്ചേർന്നു. അതാണ് 1952 ൽ ഇന്ത്യൻ പാർലമെന്റിൽ 32 കമ്മ്യൂണിസ്റ് പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നത് ഇന്നത്തെ നാമ മാത്റ അവസ്ഥയിൽ ആകുന്നതിന് ഇട വരുത്തിയത്.
............04 10 2019............