2025 ഡിസംബർ 23, ചൊവ്വാഴ്ച

623. ജനാധിപത്യത്തിലെ അഭിപ്രായസ്വാതന്ത്ര്യം OR FREEDOM OF CRITICISM

      623. ജനാധിപത്യത്തിലെ അഭിപ്രായസ്വാതന്ത്ര്യം അല്ലെങ്കിൽ വിമർശന സ്വാതന്ത്ര്യം.

//
ജനാധിപത്യത്തിൽ അക്രമ പ്രവർത്തന ങ്ങൾക്കും കൊലപാതകങ്ങൾക്കും സ്ഥാനം ഇല്ല. അതിനു പകരം ആണ് ഒരു പൗരൻ തെറ്റ് ചെയ്‌താൽ അത് തെറ്റാണ് എന്ന് പറയാൻ മറ്റു പൗരന്മാർക്ക് അവകാശം ഉണ്ട് എന്നത്. അതിനാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുക. അവിടെയാണ് എല്ലാവർക്കും പരസ്പരം വിമർശിക്കാൻ ഉള്ള അവകാശം. ജനാധിപത്യത്തിൽ പരസ്പരം വിമർശിക്കാൻ അവകാശം നൽകുന്നത് സമൂഹത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കുന്നതിനാണ്. ഒരോ പൗരനും രാഷ്ട്രീയ അധികാരത്തിൽ തുല്യരാണ്. അത് അംഗീകരിക്കാത്തവരാണ് അക്റമത്തിന്റെ പാത സ്വീകരിക്കുന്നത്. രാജവാഴ്ച യിൽ  ആർക്കും  രാഷ്ട്രീയ സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ  ഉണ്ടായിരുന്നില്ല. രാജാവിനെ അനുസരിക്കുക മാത്രമായിരുന്നു പ്രജകളുടെ കടമ. അതാണ് രാജ വാഴ്ചകൾ തന്നെ ഇല്ലാതാക്കാൻ കാരണം. ഇല്ലാതാക്കിയതും ജനങ്ങൾ തന്നെയാണ്. ഇപ്പോൾ ജനങ്ങൾ ആണ് രാജാക്കന്മാർ. വോട്ട് ചെയ്യുമ്പോൾ ആരാണ് ഭരിക്കേണ്ടത് എന്ന് അവർ തീരുമാനിക്കുക യാണ്. തീർച്ചയായും അവരിൽ കൂടുതൽ പേർ ഉള്ളവർ ആണ് ഭരണം നിർവഹിക്കുക. 
//
ഒരു വിധത്തിലും ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി പഴയ "ശ്രീരാമന്റെ" "രാജവാഴ്ച" പുനസ്ഥാപിക്കാൻ ആണ് ശ്രമിക്കുന്നത്. ബിജെപിയുടെ "രാഷ്ട്രീയം" ഓരോ പൗരന്റെയും രാഷ്ട്രീയ അധികാരത്തെ പൂർണ്ണമായും നിരാകരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യമോ ഇന്ത്യൻ ഭരണ ഘടനയോ അംഗീകരിക്കാത്ത  ഹിന്ദുത്വ ബിജെപി  അവയൊക്കെ അംഗീകരിക്കുന്നതായി  സത്യപ്രതിജ്ഞ ചെയ്‌ത്‌  തന്നെ അതിനെ ഇല്ലാതാക്കുകയാണ്.  അതുകൊണ്ട് തന്നെ ജനാധിപത്യം അംഗീകരിക്കാത്തവരെ വോട്ട് ചെയ്യാതെ ഭരണത്തിൽ നിന്നും ഒഴിവാക്കാനും ജനങ്ങൾക്ക് കഴിയും. എല്ലാ തൊഴിലവകാശങ്ങളും ഇല്ലാതാക്കുകയും സ്ഥിരം തൊഴിൽ പൂർണമായും ഇല്ലാതാക്കി ഇന്ത്യ ഒട്ടാകെ കരാർ നിയമനങ്ങളും 178 രൂപ കുറഞ്ഞ വേതനം ആക്കുകയും ചെയ്യുന്ന ഹിന്ദുത്വ സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കരി നിയമങ്ങൾക്ക് എതിരായ ചർച്ചകൾ ഒന്നും പാർലമെന്റിൽ അനുവദിക്കാതെയാണ് അത് നടപ്പിലാക്കാൻ തയാറാകുന്നത്. അതിനെതിരായി ഇന്ത്യയിലെ എല്ലാ തെരെഞ്ഞെടുപ്പുകളിലും ബിജെപിക്ക് എതിരായി ജനങ്ങൾ വോട്ട് ചെയ്യേണ്ടതുണ്ട്.
//
ഈ കാര്യങ്ങൾ ഒന്നും ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഉള്ളവർക്കും മനസിലായിട്ടില്ല. ഹിന്ദുത്വ ബിജെപിക്കും തീർത്തും മനസിലായിട്ടില്ല. അതാണ് അവർ പ്രതിപക്ഷം എന്ത് പറഞ്ഞാലും കേൾക്കാൻ തയാറല്ലാത്തത്. പ്രതിപക്ഷവും ജനപ്രതിനിധികൾ തന്നെയാണ് എന്നതും ബിജെപിക്കും തീർത്തും മനസിലായിട്ടില്ല. നാളെ അവർക്കും ഭൂരിപക്ഷം ഉണ്ടെങ്കിൽ ഭരിക്കാൻ അവകാശം ഉള്ളവരാണ്. പ്രതിപക്ഷത്തുള്ള ജന പ്രതിനിധികളുടെ അഭിപ്രായം കേൾക്കാൻ തയ്യാറല്ലാത്ത ഭരണപക്ഷത്തെ അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യരുത് എന്ന് പറയാനും ജനങ്ങൾക്ക്‌ അവകാശം ഉണ്ട്.
എന്നാൽ ഇടത്പക്ഷ നിലപാട് തെരെഞ്ഞെടുപ്പുകളിൽ പോലും കോൺഗ്രസ് ബിജെപി തുടങ്ങിയ പാർട്ടികളെ വിമർശിക്കില്ല എന്നതാണ് . അത് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി  ഇല്ലാതാകാൻ മാത്രമാണ് ഇടയാക്കുക.   ഇടത് പക്ഷം "സ്വർണം കട്ടു" എന്ന ശുദ്ധ നുണ കോൺഗ്രസ് ഉൾപ്പെടെ ഉള്ളവർ പറഞ്ഞപ്പോൾ ഇടത് പക്ഷം "വികസന" ത്തിൽ മാത്രം ഉറച്ചുനിൽക്കുക ആയിരുന്നു.
//
 ജനാധിപത്യത്തിലെ പരസ്പര "വിമർശനത്തിന്റെ" പ്രസക്തി മനസിലാകാത്തത് കൊണ്ടായിരിക്കാം കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ (പഞ്ചായത്ത്; അസംബ്ലി; പാർലമെന്റ്) ഒന്നും എതിർ രാഷ്ട്രീയത്തിൽ പെടുന്നവരെ യാതൊരു തരത്തിലും വിമർശിക്കാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നത്. ഇന്ത്യ ഒട്ടാകെയും ഈ പ്രവണത തന്നെ ആയിരിക്കണം നടക്കുന്നത് എന്നും കരുതാം. സത്യസന്ധമായ രാഷ്ട്രീയം എന്താണ് എന്ന് ജനങ്ങളെ പഠിപ്പിക്കാനുള്ള അവസരമായും തെരഞ്ഞെടുപ്പുകളെ ഉപയോഗിക്കേണ്ടതുണ്ട്. അങ്ങനെയൊന്നും ചെയ്യാത്തത് മൂലം തൊഴിലാളിവർഗ രാഷ്ട്രീയം പിന്തള്ളപ്പെടുകയും "രാഷ്ട്രീയം" ജനങ്ങളെ ദ്രോഹിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നവർ വിജയിക്കാൻ ഇടയാവുകയും ചെയ്യുന്നു. കേരളത്തിൽ 2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് അതാണ്. നിലനിൽക്കുന്നത് ചൂഷണാടിസ്ഥിത സാമൂഹ്യവ്യവസ്ഥ ആണെന്നത് ബോധ്യപ്പെടാത്തത്‌ കൊണ്ട് മാത്രം സംഭവിക്കുന്ന രാഷ്ട്രീയ ദുരന്തം ആണത്. എല്ലാ വിധ പിന്തിരിപ്പൻ ആശയങ്ങളും ശക്തിപ്പെടാൻ ഇടതുപക്ഷം :വികസനത്തിൽ" മാത്രം ഉറച്ചു നിൽക്കുന്നതുന മൂലം സംഭവിക്കുന്നു. എന്നാൽ പിന്തിരിപ്പൻ ശക്തികൾ അത് ശക്തമായി മുതലെടുക്കുകയും ബോധപൂർവം നുണപ്രചരണങ്ങളിലൂടെ തൊഴിലാളിവർഗ്ഗ രാഷ്ട്രീയം തന്നെ ഇല്ലാതാക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സിപിഐ(എം) വിമർശിക്കാത്തത് സീതാറാം യെച്ചൂരിയെ ഓർത്താണ് എന്ന് കരുതാം. എന്താണ് കോണ്ഗ്രസ് എന്ന് സിപിഐ(എം)ന് ഒരിക്കലും മനസ്സിലാവില്ല എന്നത് ഇന്ത്യൻ ജനതയുടെ ആകെയും ദുരന്തം ആവുകയാണ്. സിപിഐ ക്ക് ഒരിക്കലും അതിന് ആവില്ല. പക്ഷെ കോൺഗ്രസിന് "സ്വർണം കട്ടെ" എന്ന ശുദ്ധ നുണ പറയുന്നതിന് ഒരു മടിയും ഉണ്ടായില്ല. എന്നാൽ ബിജെപിയേയും വിമർശിക്കില്ല എന്ന നിലപാട് മനസ്സിലാവുന്നില്ല. കർണാടകത്ത് 500 കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ പ്രതിയായ ബിജെപി സംസ്ഥാന അധ്യക്ഷനാണ് തിരുവനന്തപുരം കോർപ്പറേഷനിലെ കൗസിലർ ആയിരുന്ന അനിലിന്റെ ആത്മഹത്യക്ക് ഒരു കാരണക്കാരൻ എന്നത് ചൂണ്ടിക്കാണിച്ചാൽ അവിടെ ഭാവിയിൽ കൗസിലർമാരുടെ ആത്മഹത്യകൾ ഉണ്ടാകാൻ ഇടയാവുമായിരുന്നില്ല. ശുദ്ധ തട്ടിപ്പ് നേതൃത്വം ചെയ്യുമ്പോൾ അണികളും ആ വഴിയെ മാത്രമേ പോവുകയുള്ളു.
//
ഇടതുപക്ഷത്ത് ഉള്ള കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ജനാധിപത്യം എന്താണ് എന്ന് മനസിലായിട്ടില്ലാത്തതു കൊണ്ട് ബിജെപി; കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെ തെറ്റുകൾ ചൂണ്ടികാണിച്ച് ഭാവിയിൽ അവർക്ക് വോട്ട് ചെയ്യരുത് എന്ന് പറയാൻ (അതിനാണ് വിമർശന സ്വാതന്ത്ര്യം അല്ലെങ്കിൽ അഭിപ്രായസ്വാതന്ത്ര്യം എന്ന് പറയുക) തയ്യാറാകാത്തത്. അവർ അത് ചെയ്തില്ലെങ്കിൽ തെറ്റ് ചെയ്യുന്നവർ അത് തുടരുന്നതിനും അത് അക്രമ പ്രവർത്തനങ്ങൾക്കും കൊലപാതങ്ങൾക്കും കാരണമാകും. കേരളത്തിൽ ഇല്ലാതിരുന്ന "ആൾക്കൂട്ട കൊലപാതകം" നടക്കാനിട ആയത് അതിന്റെ ഫലമാണ്. ഛത്തീസ്‌ഘട്; ബിലാസ്പുർ സ്വദേശിയായ രാം നാരായൺ ഭയ്യാൽ; എന്ന യുവാവിനെ ഒരു സംഘം ആർ എസ് എസ് ഗുണ്ടകൾ വധിച്ചു. ഭാവിയിൽ ആ ഗുണ്ടകളുടെ ജീവിതവും ജയിലഴികൾക്ക് അകത്താകും. കേരളത്തിൽ കെ റെയിൽ ഉൾപ്പെടെ കേരളത്തിലെ എല്ലാ വികസനപ്രവർത്തങ്ങൾക്കും എതിരായ നിലപാട് സ്വീകരിക്കുന്ന ബിജെപി; കോൺഗ്രസ് ഉൾപ്പെടെ യുള്ളവരുടെ തെറ്റുകൾ ചൂണ്ടികാണിച്ച് അവർക്ക് വോട്ട് ചെയ്യരുത് എന്ന് പറയാതിരിക്കുന്നത്. അത് പ്രതിപക്ഷത്തെ അഴിമതികൾക്കും സ്ത്രീ വിരുദ്ധതക്കും തട്ടിപ്പ് രാഷ്ട്രീയത്തിനും വീണ്ടും വീണ്ടും ജനങ്ങൾ ഇരയാകാൻ ഇടയാക്കും. "രാഹുൽ മാങ്കൂട്ടം" എന്ന സാമൂഹ്യവിരുദ്ധന് സംരക്ഷം കൊടുക്കുന്ന കെപിസിസി പ്രസിഡന്റ് ഭാവിയിൽ സ്ത്രീ സമൂഹത്തിന് ആകെയും ഭീഷണിയാണ്. അഴിമതികൾക്കും സ്ത്രീ വിരുദ്ധതക്കും തട്ടിപ്പ് രാഷ്ട്രീയത്തിനും കൂട്ട് നിൽക്കുന്ന ജനവിരുദ്ധ പത്രങ്ങളെയും ഒറ്റപ്പെടുത്തുക എന്ന നിലപാടും സ്വീകരിക്കേണ്ടതുണ്ട്.
//
ഇപ്പോഴും പറയുന്നത് കേരളത്തിലെ ഇടതുപക്ഷ "അടിത്തറ ഇളകിയില്ല" എന്നാണ്. 34 കൊല്ലം ഭരിച്ചിട്ടും ബംഗാളിലും പറയുന്നത് അവിടത്തെ ഇടതുപക്ഷ "അടിത്തറ ഇളകിയില്ല" എന്നാണ്. കേരളത്തിൽ കഴിഞ്ഞ പത്ത് കൊല്ലം ഭരിക്കുകയും കേന്ദ്രഅവഗണനകൾ മാത്രം ഉണ്ടായിട്ടും അഴിമതി ഇല്ലാതെ കിഫ്‌ബി വഴി പരമാവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും ഒരു ഇഞ്ച് പോലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു പോകുന്നില്ല എന്നത് മനസിലാക്കുന്നില്ല. ബിജെപി വളരുന്നത് കാര്യമാക്കുന്നില്ല. കാരണം "വികസന"ത്തിൽ രാഷ്ട്രീയം ഇല്ല. മുതലാളിത്തത്തിന് അനുകൂലമായിട്ടും സോഷ്യലിസത്തിന് എതിരായിട്ടും ആണ് 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും എതിരായി തെരഞ്ഞെടുപ്പുകളിൽ ഒരക്ഷരം പോലും, ചുരുങ്ങിയത് തൊഴിലാളി വിരുദ്ധ നിയമങ്ങൾക്ക് എതിരെ പോലും പറയില്ല. രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന കെപിസിസി പ്രസിഡന്റിനെ പ്പോലും യാതൊന്നും പറഞ്ഞ് വേദനിപ്പിച്ചില്ല. അവർ "സ്വർണം കട്ടെ" പാട്ടു പാടിയത് കേട്ട് ആസ്വദിച്ചു. മുതലാളിത്തത്തിന് അനുകൂലമായ നിലപാട് ഒരിക്കലും ഉപേക്ഷിക്കരുത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണമായും ഇല്ലാതായാലും എങ്ങനെയെങ്കിലും ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ "ശരിയാക്കി" ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക എന്ന നിലപാട് ഉപേക്ഷിക്കരുത്. ബഹുഭൂരിപക്ഷം പത്രങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധ; സോഷ്യലിസ്റ്റ് വിരുദ്ധ പത്രങ്ങൾ ആണെന്നത് പോലും അവഗണിച്ചു. തെറ്റ് തിരുത്തും എന്ന് പറയുന്നത് എവിടെയാണ് തെറ്റ് എന്ന് മനസിലാക്കാതെ യാണ്. മുതലാളിത്തത്തി ന് ഉള്ളത് അല്ല മാർക്സിസം എന്നത് ഒരു കാരണവശാലും അംഗീകരിക്കില്ല. "വർഗ്ഗ ശത്രുക്കൾ" എന്ന വിഷയമേയില്ല എന്നത് "മാർക്സിസം" ഇപ്പോൾ പ്രവർത്തനത്തിൽ ഇല്ല എന്നത് അടിവരയിട്ട് കാണിക്കുന്നു.
//
"സോഷ്യലിസം" ഇന്ത്യൻ മാതൃകയിൽ എന്നത് അംഗീകരിച്ചാൽ അത് നേടിയെടുക്കുക എന്നത് മാർക്സിസം എന്ന തത്വശാസ്ത്രത്തിന് ഒരു പ്രശ്‌നമേയല്ല. എന്നാൽ എന്താണ് മാർക്സിസം എന്നത് തീർത്തും മനസിലായിട്ടില്ലാത്ത സിപിഐ(എം) പൊളിറ്റ് ബ്യൂറോയെ അത് ബോധ്യപ്പെടുത്തുകയും അസാധ്യമായ കാര്യമാണ്. എത്രമാത്രം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാലും മുതലാളിത്തം പ്രോത്സാഹി പ്പിക്കുന്നത് ഉപേക്ഷിക്കില്ല എന്ന് മാത്രമാണ് "അടിത്തറ ഇളകിയിട്ടില്ല" എന്ന കണ്ടെത്തലിന്റെ അടിസ്ഥാനം. നിലപാടിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശം ഇല്ല എന്ന സൂചനയും അതിൽ ഉണ്ട്. "വികസന" ത്തിൽ മാത്രം നിലകൊള്ളുന്നത് ഒരു രാഷ്ട്രീയവും ഇല്ല എന്നതിന്റെ പ്രഖ്യാപനവും ആണ്. സീതാറാം യെച്ചൂരിയുടെ , "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു" എന്ന നിലപാടിൽ തന്നെ മുന്നോട്ട് പോകും എന്നതിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
//
"സോഷ്യലിസം" ഇന്ത്യൻ മാതൃകയിൽ എന്നത് ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ജനാധിപത്യവും അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ ജനതയുടെ മുൻപാകെ സമർപ്പിക്കുകയാണ്. ഇന്ത്യൻ ഭരണ ഘടനയിൽ ഇന്ത്യൻ ജനത വളരെ വലിയ ഭൂരിപക്ഷത്തിൽ അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിലാക്കുന്നതിന് ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. യഥാർത്ഥ ജനാധിപത്യം എന്നത് "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" നടപ്പിലാക്കുന്നതിനാണ് ജനങ്ങൾ അംഗീകാരം നൽകേണ്ടത്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയസ്വാതന്ത്ര്യം ഉള്ളവരാണ്. ലോകമൊട്ടാകെ സോഷ്യലിസത്തിന് ആരും കൃത്യമായ മാതൃക നിർവചിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് 14; 15 അനുശാസിക്കുന്ന ഒരോ പൗരന്മാരുടെയും തുല്യതയാണ് സോഷ്യലിസത്തിന്റെയും അടിസ്ഥാനം. മാർക്സിസം എന്ന തത്വ ശാസ്ത്രം അംഗീകരിക്കുന്നവർക്ക് അല്ലാതെ ഡോ. ബി ആർ അംബേദ്ക്കറുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ആവില്ല.
//
"എല്ലാവരുടെയും ഒരു "വോട്ട് മാത്റം" മതി; ഒരു പുതിയ ഇന്ത്യക്ക്.
// 
ഹിന്ദുത്വ ബിജെപി ഇൻഡ്യ ഭരിക്കുന്നത് യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തേയും ഇന്ത്യൻ ഭരണ ഘടനയേയും പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്. ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗമായ
"പരമാധികാര; മതേതര; സോഷ്യലിസ്റ്റ്; ജനാധിപത്യ റിപ്പബ്ലിക്" എന്നതിലെ ഒരക്ഷരം പോലും ബ്രാഹ്മണാധിപത്യ ഹിന്ദു രാഷ്ട്രത്തിനായി നിലകൊള്ളുന്ന സംഘപരിവാറിന് അംഗീകരിക്കാൻ ആവില്ലാത്തതാണ്. കാരണം അവരുടെ "രാമരാജ്യം" രാജവാഴ്ചയാണ്. അവിടെ ജനാധിപത്യത്തിന്റെ പ്രശ്നമേയില്ല. അത്കൊണ്ട് തന്നെ ഇന്ത്യൻ ജനാധിപത്യത്തേയും ഇന്ത്യൻ ഭരണ ഘടനയേയും ഇല്ലാതാക്കുന്നതിനാണ് അവയെല്ലാം അംഗീകരിക്കുന്നതായി പ്രതിജ്ഞ ചെയ്തുകൊണ്ട് ഇന്ത്യൻ ജനതയെ അവർ വഞ്ചിക്കുന്നത്. എന്നാൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഭരണ ഘടനയേയും ജനാധിപത്യത്തേയും പൂർണമായും ഉൾക്കൊണ്ടു തന്നെ ഇന്ത്യൻ ജനതയുടെ ജീവിതം ഭദ്രമാക്കുന്നതിന് കഴിയും. അതിനുള്ള രാഷ്ട്രീയ തീരുമാനം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ (സിപിഐ(എം); സിപിഐ) എടുത്താൽ മാത്രം മതി.
//
"സോഷ്യലിസം" ഇന്ത്യൻ മാതൃകയിൽ എന്നത് ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ജനാധിപത്യവും അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ ജനതയുടെ മുൻപാകെ സമർപ്പിക്കുകയാണ്. ഇന്ത്യൻ ഭരണ ഘടനയിൽ ഇന്ത്യൻ ജനത വളരെ വലിയ ഭൂരിപക്ഷത്തിൽ അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിലാക്കുന്നതിന് ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. യഥാർത്ഥ ജനാധിപത്യം എന്നത് "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" നടപ്പിലാക്കുന്നതിനാണ് ജനങ്ങൾ അംഗീകാരം നൽകേണ്ടത്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയസ്വാതന്ത്ര്യം ഉള്ളവരാണ്. ലോകമൊട്ടാകെ സോഷ്യലിസത്തിന് ആരും കൃത്യമായ മാതൃക നിർവചിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് 14 സൂചിപ്പിക്കുന്ന സാമൂഹ്യസമത്വം തന്നെയാണ് സോഷ്യലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
//
നിങ്ങളുടെ ഒരു "വോട്ട് മാത്റം" മതി; ഒരു പുതിയ ഇന്ത്യക്ക്. തുരത്തുക വർഗീയ കോമരങ്ങളെ.....
//
ഭവനരഹിതർ ഇല്ലാത്ത കേരളം ആണ് കേരളത്തിലെ "ഇടതുപക്ഷ മുന്നണി" യുടെ ലക്ഷ്യം.
"ഭവനരഹിതർ ഇല്ലാത്ത "ഇന്ത്യ"യാണ്
ഇടതുപക്ഷമുന്നണിയുടെ ലക്ഷ്യം എന്നാക്കി മാറ്റിയാൽ വളരെ അകലെ അല്ലാതെ ഇടതുപക്ഷമുന്നണി ആകും ഇന്ത്യ ഭരിക്കുക. അതിനുള്ള ശേഷി "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിനുണ്ട്. സിപിഐ(എം) പാർട്ടി പരിപാടി ഭേദഗതി ചെയ്ത് "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന പാർട്ടി പരിപാടി തത്വത്തിൽ അംഗീകരിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഹിന്ദുത്വ വാദികളെ ഒഴിവാക്കുന്നതിനും ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിനും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കുന്നതിനിയമം കഴിയും. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കാത്തിടത്തോളം വർഗ സമര സിദ്ധാന്തത്തിൽ അധിഷ്ഠിതമായ മാർക്സിസം സിപിഐ(എം) അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ് അർഥം.
//
https://www.facebook.com/share/p/17Nen77S44/
 
 
 
 //////////////////
623. FREEDOM OF EXPRESSION OR FREEDOM OF CRITICISM IN DEMOCRACY.
//
There is no place for violence and murder in democracy. Instead, if a citizen makes a mistake, other citizens have the right to say that it is wrong. That's what freedom of speech. That's where everyone has the right to criticize each other. In democracy, the right to criticize each other is given to prevent violence and murder in society. Every citizen is equal in political power. Those who do not accept democracy are taking the path of violence.That didn't exist in the monarchy. The only duty of the subjects was to obey the king. That was the reason why the monarchy itself was abolished. It was the people who abolished it. Now the people are the kings. When they vote, they decide who will rule. Of course, those who have more of them will rule. Even those in the Communist movements in India have not understood any of these things. 
//
It can be assumed that the reason the CPI(M) did not criticize the Indian National Congress was because of Sitaram Yechury. The fact that the CPI(M) will never understand what Congress is, become a tragedy for the entire Indian people. The CPI would never be able to do that because of some hereditary causes. But the Congress had no hesitation in telling the blatant lie of "let the gold be cut". But it is hard to understand why CPI(m) don't criticize the BJP The BJP state president, who is accused in a Rs 500 crore land scam case in Karnataka, is one of the reasons behind the suicide of Anil, a councilor in the Thiruvananthapuram Corporation. If that were pointed out, there would be no chance of councilor suicides in the future. When pure fraud is the leadership, the followers will follow that path.
//
The Hindutva BJP has not fully understood either. That is why they are not ready to listen to whatever the opposition says. The BJP has also not fully understood that the opposition is also the people's representatives. If they have a majority tomorrow, they have the right to rule. The people also have the right to say that they should not vote for a ruling party in the next election that is not ready to listen to the opinions of the people's representatives in the opposition. The "politics" of BJP is totally rejecting the political power of each citizen as they want to establish "monarchy" of old "Sri Ram.   Therefore, people can remove those who do not accept democracy from government without voting. 
//
The BJP Government is eliminating all employment rights and completely eliminating permanent employment, making all of India contract-based. The Hindutva Government is preparing to implement its anti-labor laws, which fixing the minimum wage at Rs 178, without allowing any debate in Parliament. Against that, people need to vote against the BJP in all elections in India.
Perhaps it's because "Communist" leaders don't understand the relevance of mutual "criticism" in democracy the Communist Party leadership is taking special care to avoid criticizing those who are in opposition politics in any way during the elections held in Kerala (Panchayat; Assembly; Parliament). Through avoiding criticism, actually happening protecting Anti-socials working in bourgeois politics. It can be assumed that this trend is happening all over India. Elections should also be used as an opportunity to teach people what honest politics is. By not doing so, working-class politics is marginalized and those who use "politics" only to harm the people are allowed to succeed. That is what happened in the local elections held in Kerala in December 2025. It is a political disaster that occurs only because people are not convinced that what exists is an exploitative social system. All kinds of reactionary ideas are allowed to grow stronger because the Left insists solely on "development". But reactionary forces are taking advantage of this and are deliberately trying to destroy working-class politics through spreading utter lies like "GOLD" robbery of some anti--socials.
//
Since the Communist leaders in the Left do not understand what democracy is, and they will not say to the peoples that do not vote to BJP; INC etc pointing to the mistakes as corruption, looting of public assets, communalism, anti women attitude etc. (That's why it's called freedom of criticism or freedom of expression). If they don't do that, those who do wrong will continue to do so, which will lead to acts of violence and murder. The result was that "mob murders" that did not exist in Kerala also happened. A young man named Ram Narayan Bhayyal, a native of Bilaspur, Chhattisgarh, was killed by a group of RSS goons. In the future, the lives of those goons will also be in prison. The BJP, INC,etc. which takes a stand against all development projects in Kerala, including K-Rail, point out the mistakes, which will cause to cheat the peoples in future also. The KPCC president, who protects the anti-social "Rahul Mangkootam", is a total threat to the female community in the future. There is also need to take a stand to isolate anti-people newspapers that support corruption, misogyny, and fraudulent politics.
//
It is still said that the Left in Kerala has not "shaken its foundation". After the ruling of 34 years in Bengal, it is been said in Bengal that the Left there has not "shaken its foundation". Despite ruling Kerala for the last ten years and only being neglected by the Centre, and carrying out maximum development work through KIFBI without corruption, the communist movement is not moving forward even an inch. The growth of BJP is not an issue and there is no politics in "development". Communist parties have been operating in India for the past 75 years, since 1950, and being pro-capitalist and anti-socialist target. Not a single word will be said against the Congress and the BJP in the elections, at least not against the anti-labor laws. Even the KPCC president, who protects Rahul Mangkootam, did not say anything to hurt him. Never give up the stance in favor of capitalism. Even if the communist movement is completely eliminated, we should not abandon our stance of somehow "correcting" the Indian National Congress and handing it over to the government of India. They even ignored the fact that the vast majority of newspapers were anti-communist and anti-socialist newspapers. Saying that we will correct the mistake is without understanding where the mistake is. Marxism, which is not for capitalism, will not be accepted socialism under any circumstances. There is no such thing as class enemies.
//
If admitting SOCIALISM as the goal, the burial of BJP is not an issue of MARXISM. But CPI(M) PB will never admit SOCIALISM in INDIA. But it is impossible to convince the CPI(M) Politburo, which has absolutely no understanding of what Marxism is. The basis for the finding that "the foundation has not been shaken" is simply that no matter how much the Communist Party disappears from India, it will not give up promoting capitalism. It also indicates that there is no intention to change the position. It is also a declaration that there is no other politics in standing only on "development". Things are pointing to Sitaram Yechury's stance that "only the Indian National Congress can save India" continuing.
//
"SOCIALISM IN INDIAN MODEL" ADMITTING INDIAN CONSTITUTION AND INDIAN "DEMOCRACY". IN "DEMOCRACY" EVERY CITIZEN HOLDING POLITICAL FREEDOM ALSO AND THEY CAN DECIDE THE FUTURE OF THE COUNTRY THROUGH THEIR VOTE. ONLY IN SOCIALISM THE PROBLEMS OF FARMERS CAN BE SOLVED. ONLY CPI(M) CAN BE IMPLEMENTED IT IN INDIA THROUGH CONSOLIDATING ALL LEFT IDEOLOGISTS.. EITHER "BHARATHYEEYA JANATHA PARTY (BJP) OR INDIAN NATIONAL CONGRESS (INC) CAN'T SOLVE ANY PROBLEMS OF INDIA BECAUSE THEY CAN'T IGNORE THE CORPORATES OF INDIA. If farmers get MRP that will solve all problems not only FARMERS, BUT SOLVE ALL PROBLEMS OF AGRICULTURAL WORKERS, AND THOSE STEPS WILL CERTAINLY AFFECT EACH AND EVERY SECTORS OF THE SOCIETY. At present when ONION farmers get only Re.one per KG, remain only suicide of everybody. ACCORDING TO THE CONSTITUTION OF INDIA; ARTICLE 14 AND 15 INSISTS "EQUALITY" AMONG CITIZENS, AND THE SAME IS THE BASE OF SOCIALIST INDIA. ONLY THOSE ADMITTING MARXISM CAN IMPLEMENT OF SPIRIT OF THE CONSTITUTION WHICH THE WILL POWER OF DR B R AMBEDKAR ALSO REPRESENTS. ROWDYISM AND HOOLIGANISM ARE NOT PART OF DEMOCRACY. SO, THAT SHOULD BE RETURNED IN THE SAME COIN WHO EVER IT MAY BE, FOR THE SAKE OF DEMOCRACY.
RUNNING FROM THE SCENE IS NOT THE METHOD OF RED FLAG.
//