2016 ജൂലൈ 18, തിങ്കളാഴ്‌ച

161. മുതലാളിത്ത വ്യവസ്ഥയിൽ വിലക്കയറ്റം തടയുക പ്രായോഗികമല്ല.

                     161. മുതലാളിത്ത വ്യവസ്ഥയിൽ വിലക്കയറ്റം തടയുക പ്രായോഗികമല്ല.                                മുതലാളിത്ത വ്യവസ്ഥയിൽ ചരക്ക് ഉത്പാദനം ലാഭത്തിന്  വേണ്ടി മാത്രമാണ്.  ലാഭം എത്രമാത്രം കൂടുതൽ ഉണ്ടോ അവിടെ മൂലധനം ധൈര്യമായി  മുന്നോട്ടു വരും. ലാഭം കൂടുന്തോറും അവിടെ മുതൽ മുടക്കാനുള്ള  വ്യഗ്രതയും കൂടി കൂടി വരും.  ചരക്ക് ഉത്പാദനം മാത്രമല്ല; സാമൂഹ്യ വസ്ഥയുടെ സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്നവർ അടിസ്ഥാന പ്രമാണമാക്കുക തങ്ങൾക്ക്  എപ്രകാരം കൂടുതൽ ധനം ആർജിക്കാം; അതിനായി എപ്രകാരം അധികാരത്തിൽ എത്തിച്ചേരാം; അതിന് ഏതെല്ലാം മാർഗങ്ങൾ പ്രയോഗിക്കാം തുടങ്ങിയവയൊക്കെയാണ്.  എല്ലാവരും എല്ലാത്തിനും ഉപരിയായി സ്വാർത്ഥതയെ കാണുന്നതുകൊണ്ട് ആർക്കും അതിൽ അസ്വാഭാവികതയൊന്നും തോന്നുകയും ഇല്ല. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയായ സോഷ്യലിസത്തിൽ മാത്രമേ സമൂഹത്തിന്റെ ആകെ നന്മയും അഭിവൃദ്ധിയും ലക്ഷ്യം ആവുകയുള്ളൂ. രാജ്യത്തിന്റെ ആകെ സമ്പത്തും ജനങ്ങളുടെ ആകെ നന്മയ്ക്കായി ആസൂത്രണം ചെയ്യണം; പ്രയോജനപ്പെടുത്തണം.  അവിടെ മാത്രമേ  വിലക്കയറ്റം  തടയാൻ ഭരണ കൂടത്തിന്  സാധ്യമാവുകയുള്ളു.  മുതലാളിത്തത്തിലെ അടിസ്ഥാന പ്രമാണം പണം ഇല്ലാത്തവൻ പിണം എന്നാണ്. "പണത്തിന് മേലെ പരുന്തും പറക്കുകയില്ല";  "നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേട് ആ പണം നീക്കി കൊള്ളും" തുടങ്ങിയവയൊക്കെ മുതലാളിത്തത്തിലെ നാട്ടുനടപ്പിനെ സൂചിപ്പിക്കുന്നു...........ഇത്  ഇൻഡ്യ  ഒട്ടാകെയുള്ള അവസ്ഥയാണ്. (2) ഇൻഡ്യയിൽ ഇന്ന് നിലവിലുള്ള 28 സംസ്ഥാനങ്ങളിലും കേന്ദ്രം നേരിട്ടു ഭരിക്കുന്ന പ്രദേശങ്ങളിലും ഒരേ സാമ്പത്തിക നയം മാത്രമേ നടപ്പിലാവുകയുള്ളു. കറൻസിയുടെ മൂല്യ ശോഷണം സംഭവിച്ചാൽ ഇൻഡ്യ ഒട്ടാകെ  ഒരു പോലെ  അല്ലാതെ ഏതെങ്കിലും പ്രദേശങ്ങളിൽ മാത്രമായി വ്യത്യാസം വരുത്തുവാനാവില്ല. ഇൻഡ്യയിൽ അടിക്കടി കറൻസിയുടെ മൂല്യ ശോഷണം സംഭവിക്കുന്നത്  രാജ്യത്തിന്റെ  സാമ്പത്തിക നിലയുടെ ദയനീയതയെയാണ്  സൂചിപ്പിക്കുന്നത്.  മഹാനായ കാറൽ മാർക്സിന്റെ വിഖ്യാതമായ ഗ്രന്ഥം "മൂലധനം" എന്ന കൃതി ആരംഭിക്കുന്നത്  "സാമ്പത്തിക ശാസ്ത്രത്തിൽ സമ്പത്ത് എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ്  അനുഭവപ്പെടുക" എന്ന വാചകത്തോടെയാണ്.  "ചരക്കിന്റെ" അഥവാ അവശ്യ വസ്തുക്കളുടെ ഉത്പാദനം വർദ്ധിക്കാതെ കറൻസിയുടെ ഉത്പാദനം മാത്രമായി വർധിപ്പിച്ചാൽ  അതിനു്  മൂല്യം ഇല്ലാതെയാകും. കറൻസി അച്ചടിക്കുക എളുപ്പമാണ്.  എന്നാൽ ചരക്കു ഉത്പ്പാദനം വർധിപ്പിക്കുക അത്ര എളുപ്പമല്ല. കറൻസിയുടെ അച്ചടി മാത്രമായി നടക്കുന്നതുകൊണ്ടാണ്  കറൻസിയുടെ മൂല്യ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. (3)  കാർഷിക മേഖല ലാഭകരം അല്ലാത്തതും കൃഷിക്കാർ പലപ്പോഴും പ്രകൃതി പ്രതിഭാസങ്ങൾക്ക്   വിധേയരാവുന്നതുകൊണ്ടും ഉത്പ്പന്നങ്ങൾക്ക്  ന്യായമായ വില കിട്ടാത്തതുകൊണ്ടും ഇന്ത്യൻ കാർഷിക മേഖല തകർച്ചയിലാണ്. ബൂർഷ്വാ ഭരണക്കാർ അവർക്ക്  എത്ര കോടികൾ വേണമെങ്കിലും  സംഭാവന കൊടുക്കുന്ന വൻകിട വ്യവസായികളുടെ താൽപ്പര്യം മാത്രമേ പരിഗണിക്കുകയുള്ളൂ.കേരളത്തിലെ റബ്ബർ മേഖല ഇതിന്‌  ഏറ്റവും നല്ല ഉദാഹരണം ആണ്.  എന്നാൽ വ്യാവസായിക മേഖലയുടെ അടിത്തറ ആകേണ്ട കാർഷിക മേഖലയുടെ തകർച്ച വ്യവസായ മേഖലയെയും തകർക്കുന്നു. കൂടാതെ പൊതു മേഖലകൾ പാടില്ല എന്ന നിലപാട്  സമ്പദ്  ഘടനയുടെ  സമസ്ത മേഖലകളെയും തകർത്തുകൊണ്ടിരിക്കുന്നു. ചരക്ക്  ഉദ്പാദനം പുറകോട്ടും  കറൻസിയുടെ അച്ചടി മുന്നോട്ടും പോയിക്കൊണ്ടിരുന്നു. ഫലം കറൻസിയുടെ മൂല്യ ശോഷണം മാത്രമാണ്.   ഇവയുടെയൊക്കെ ഫലമായി രാജ്യത്ത്‌ ഉണ്ടാകുന്ന സാമ്പത്തിക തകർച്ച പരിഹരിക്കാൻ ബൂർഷ്വാ ഭരണക്കാർ കണ്ടെത്തിയ കുറുക്കുവഴിയാണ് അടിക്കടി പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും വിലയും വർധിപ്പിക്കൽ.  കൂടാതെ റയിൽവേ ചരക്ക്  കൂലിയിൽ വർദ്ധനവ് വരുത്തിയാലും അത്  എല്ലാ മേഖലയിലും വില കയറ്റത്തിന് കാരണമാകും.   ഇവയുടെയൊക്കെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം തടയാൻ ഇൻഡ്യയിലെ ഏതെങ്കിലും സംസ്ഥാന സർക്കാരുകൾ ശ്രമിച്ചാലും കാര്യമായ ഫലം ഉണ്ടാവുക ബുദ്ധിമുട്ടാണ്.  സോഷ്യലിസ്റ്റ്  വ്യവസ്ഥയിൽ മാത്രമേ വിലക്കയറ്റം പ്രായോഗികമായി തടയുവാനാവുകയുള്ളു.
ചരക്ക്  ഉത്പാദനത്തിന്റെ  മൗലികമായ ലക്‌ഷ്യം  "ലാഭം"  എന്നതിൽ നിന്നും മാറി സമൂഹത്തിന്റെ ആവശ്യങ്ങൾ നിർവഹിക്കപ്പെടുക എന്നതായി മാറണം.  അവിടെ മാത്രമേ  വിലക്കയറ്റം പ്രായോഗികമായി തടയുവാനും  കറൻസിയുടെ മൂല്യം സംരക്ഷിക്കപ്പെടുന്നതിനും സാധ്യമാവുകയുള്ളു.  അവിടെ മാത്രമേ  പണത്തിന്റെ സർവാധിപത്യം എന്നതിൽ നിന്നും  യഥാർഥ  ജനാധിപത്യത്തിലേക്ക്  സമൂഹത്തിന്  നീങ്ങാനാവുകയുള്ളു.  അവിടെ മാത്രമേ  രാജ്യത്തിന്റെ സമ്പത്‌  ജനങ്ങളുടെ സമ്പത്  എന്ന
സ്ഥിതി സംജാതമാവുകയുള്ളു. വിലക്കയറ്റം തടയാനായി നടത്തുന്ന സമരങ്ങൾ  മുതലാളിത്ത  വ്യവസ്ഥയോടുള്ള സമരമായി മാറണം. അപ്പോൾ മാത്രമേ  സമരം  "വർഗ സമരത്തിന്റെ" പാതയിൽ ആവുകയുള്ളൂ.  അപ്പോൾ മാത്രമേ  ബൂർഷ്വാസിയുടെയും അവരുടെ ശിങ്കിടികളായ ബൂർഷ്വാ രാഷ്ട്രീയക്കാരന്റെയും ചെറ്റത്തരങ്ങൾ തുറന്നു കാണിക്കാനാവുകയുള്ളു.

2016 ജൂലൈ 14, വ്യാഴാഴ്‌ച

160. Majority in the State Committee of WB is ..........

                  160. Majority in the State Committee of WB is only fools majority like old National Council Majority of old SA Dange. WB peoples kicked away CPM-Congress coalition. Indian peoples already kicked away INC from power because of their corruption and other anti-social activities. Communist-Congress coalition was the policy of SA Dange; which was placed in waste-bin by Indian Working Class. Should not repeat the waste of the history again. Anybody can quit the party and join in INC for their safety without destroying CPM. They should not challenge the party. In West Bengal; there are land-slide victory for TMC and should go there admitting the verdict of WB peoples and in Lok Sabha; there are majority for BJP; they can also admit BJP and Narendra Modi without fighting against "Peoples Majority." In history; majority always stands with hooliganism and falsehood. Jesus and Socrates were killed through "majority"......................The adamant stand of WB comrades will lead as such the party of Madhya Pradesh. They can't understand why Jyothi Basu was denied the post of PM; because they are only fools or they don't know what is CPM politics. When there got a chance of PM offered to CPM; the number of MPs was only 44(CPM) and the No. of MPs in Lok Sabha are 540. Then total LDF was 64. Even if CPM admitted that chance; Jyoti Basu was became only a tool of Congress to implement Globalization; privatization and liberalization. If there were considerable majority for CPM in Lok Sabha in that time; the question was entirely different. The stand taken by PB was correct to the then strength of CPM in those days. According to CPM stand; INC represents the bourgeois; land lord forces of India. If WB comrades admits class struggle theory of Marxism; they can't coalition with bourgeois; land lord forces of India.