55.സോഷ്യലിസത്തിന്റെ ശാസ്ത്റീയത ......ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാന ശാസ്ത്രീയത ഒരു രാജ്യതിലെ ഭൂമിയും എല്ലാ വിധ പ്രകൃതി വിഭവങ്ങളും രാജ്യത്തിന്റെ സമ്പത്തും അവ ജനങ്ങൾക്കാകെ അവകാശ പെട്ടതാണെന്നതും (എല്ലാ വിഭാഗങ്ങളിലും പെടുന്ന ഖനികളും എണ്ണ പ്രകൃതി വാതക നിക്ഷേപങ്ങളും ഉൾപെടെ) ആണ്. (മുതലാളിത്തം അങ്ങനെ ഒന്നും അന്ഗീകരിക്കുന്നില്ല) ഇന്നു ഇൻഡ്യയിലെ സ്ഥിതി നമുക്കറിയാം. എണ്ണ-പ്രകൃതി വാതക മേഘല അമ്ബാനിമാർ ഉൾപ്പെടെയുള്ള കോടീശ്വരന്മാർക്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള മാർഗം ആയിരിക്കുന്നു എന്ന് മാത്റമല്ല സർവ്വ മേഘലകളിലും വില കയറ്റത്തിന്റെ തിരമാലകൾ ഉണ്ടാകാൻ ഇടയാക്കുന്നു. കല്ക്കരി ലക്ഷകണക്കിനു കോടികളുടെ കുംഭകോണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവും അധികം ഇരുമ്പ് അയിര് നിക്ഷേപം ഉള്ള രാജ്യം ഇന്ത്യയാണ്. അത് പോലെ ലോകത്ത് ഏറ്റവും അധികം ബോക്സയിറ്റ് (അലൂമിനിയം) നിക്ഷേപം ഉള്ളതും നമ്മുടെ രാജ്യത്ത് ആണ്. മറ്റു നിരവധി ധാതു സമ്പത്തുകളും ഇന്ത്യയിൽ ഉണ്ട്. ലോകത്ത് ഏറ്റവും സമ്പന്ന രാജ്യം ആകാനുള്ള വിഭവ സമ്പത് ഉണ്ടായിട്ടും സ്വാതന്ത്ര്യത്തിനു ശേഷം 65 കൊല്ലങ്ങൾക്ക് ശേഷവും നമ്മുടെ രാജ്യം ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലാണ്. ഇങ്ങനെ ഒന്നും ഉള്ള രാജ്യം അല്ല ചൈന. എന്നാൽ ചൈന സോഷ്യലിസ്റ്റ് പ്ളാനിങ്ങിലുടെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. ...... സോഷ്യലിസത്തിന്റെ രണ്ടാമത്തെ ശാസ്ത്റീയത ഒരോ ചരക്കും രൂപം കൊള്ളൂന്നത് സമൂഹത്തിലെ എല്ലാ വിഭാഗന്ളുടെയും പ്രത്യക്ഷമായും പരോക്ഷ്യമായും ഉള്ള അധ്വാനശക്തികളുടെ സംയോച്നതിലൂടെ ആണെന്ന്താണ്. കാൾ മർക്സിന്റെ സാമ്പത്തിക ശാസ്ത്റ വിശകലം ആരംഭിക്കുന്നത് തന്നെ സാമ്പത്തിക ശാസ്ത്റത്തിൽ സമ്പത്ത് എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക എന്ന വാചകതോടെയാണ്. അതിനെ കുറിച്ച് കൂടുതലൊന്നും മാർക്സ് വിശദീകരിക്കുന്നില്ല. ചരക്ക് രൂപം കൊള്ളുന്നത് തൊഴിലാളിവർഗത്തിന്റെ അധ്വാനശക്തിയിലൂടെയാണ്. ഏതൊരു ചരക്കും ഒരു ഘട്ടത്തിൽ ഉൽപ്പന്നവും അടുത്ത ഘട്ടത്തിൽ അസ്സംസ്ക്രത വസ്തുവോ ഉപഭോഗ വസ്തുവോ ആയിരിക്കും. ഒരിടത്ത് സിമന്റ് ഉല്പന്നമാണങ്കിൽ അടുത്ത ഘട്ടത്തിൽ അത് അസംസ്കൃത വസ്തുവാണ്. ഒരിടത് ടയർ ഉല്പന്നമാണങ്കിൽ അടുത്ത ഘട്ടത്തിൽ അത് അസംസ്കൃത വസ്തുവാണ്. നിങ്ങൾ ഏത് വസ്തുവും എടുത്ത് പരിശോധിച്ചാലും പ്രത്യക്ഷമായും പരോക്ഷമായും വിവിധ മേഘലകളുടെ അധ്വാനശക്തികളുടെ സംയോചനം അതിൽ കാണാൻ കഴിയും. എല്ലാ മേഘലകളുടെയും ചലനം തൊഴിലാളിയുടെ.....തൊഴിലാളി വർഗത്തിന്റെ അദ്ധ്വാന ശക്തിയിലൂടെ ആണെന്ന് കാണാൻ കഴിയും. തൊഴിലാളിവർഗം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം പുറത്തുകൊണ്ടുവരാൻ അദ്ദേഹം അദ്വാനശക്തിയെ വിശകലനം ചെയ്യുകയാണ്.
2014 ഓഗസ്റ്റ് 30, ശനിയാഴ്‌ച
2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച
54. ബി.ജെ.പി. യും കോണ്‍ഗ്രസ്സും സാമ്രാജ്യ ദാസന്മാർ മാത്രം.
54. പൊതു മേഖലകൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം? ...ബി.ജെ.പി. യും കോണ്‍ഗ്രസ്സും സാമ്രാജ്യ ദാസന്മാർ മാത്രം.....1991 ൽ ഗോർബച്ചേവ് സോവിയറ്റ് യൂണിയൻ പിരിച്ചുവിടുകയും പാർട്ടിയെ നിരോധിക്കുകയും ചെയ്തതോടെ അമേരിക്ക ഉൾപെടെയുള്ള സാമ്രാജ്യ ശക്തികൾ അവരുടെ കൊളോണിയൽ ചൂഷണത്തിന്റെ ക്രൂര ദംഷ്ട്രങ്ങൾ പുറത്തെടുത്തു. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ പുതിയ പുതിയ കോളനികൾ സ്ഥാപിക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ മൂന്നാം ലോക യുദ്ധം ഇല്ലാതെ തന്നെ ഇൻഡ്യ ഉൾപെടെയുള്ള രാജ്യങ്ങളെ അവരുടെ വരുതിയിൽ ആക്കാൻ കഴിഞ്ഞു. കോണ്ഗ്രെസ്, ബി.ജെ.പി. തുടങ്ങിയ ബൂര്ഷ്വ-പെറ്റി ബൂർഷ്വാ പാർട്ടികൾക്ക് അവരുടെ സാമ്ബ്രാജ്യ വിധേയത്വം പ്രകടിപ്പിക്കാൻ നല്ല അവസരം ആണ് ലഭിച്ചത്. സ്വാർഥതയിൽ കവിഞ്ഞ ഒരുതരതില്ലുള്ള ജനതാല്പര്യവും തങ്ങൾക് ഇല്ല എന്ന് കിട്ടിയ അവസരതിലൂടെ അവർ തെളിയിച്ചു. ഒരു തരത്തിലുള്ള സോഷ്യലിസ്റ്റ് കാഴ്ചപാടുകളും പാടില്ല എന്നതാണ് സാമ്ബ്രാജ്യ ശക്തികളുടെ നിലപാട്. രാഷ്ട്രം ദുർബലവും മൂലധന ശക്തികൾ കൂടുതൽ കൂടുതൽ കരുത്തരും ആകണം. രാഷ്ട്രത്തിന്റെ സംമ്പത്താകെ മൂലധന ശക്തികളുടെ വരുതിയിൽ ആകണം. പൊതുമേഘലകൾ പാടില്ല എന്ന് പറയുന്നതിന്റെ അർത്ഥം വളരെ വലുതാണ്. അവയുടെ ലാഭം രാഷ്ട്രത്തിന് ലഭിച്ചാൽ അവ ജനങ്ങൾക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കും. അത് പാടില്ല. പൊതുമേഘല സ്ഥാപനങ്ങളിൽ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അവ വിലകയറ്റം തടയാൻ സഹായിക്കും. അവ ഗുണ നിലവാരം ഉള്ളവ ആകും. പരമാവധി രാഷ്ട്രത്തിന്റെ സമ്പത്ത് ഘടനയെ ശക്തമാക്കും. വികസിത മുതലാളിത്ത രാജ്യങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായ തരത്തിൽ ബാധിക്കാതിരുന്നത് സാമാന്യം ശക്തമായ പൊതു മേഖലകൾ ഉണ്ടായിരുന്നത് കൊണ്ടാണ്. അവ ഒന്നും പാടില്ല. സബ് സിഡികൾ കൊടുക്കരുത് എന്ന് മാത്റം അല്ല അവരുടെ ആവശ്യം; സബ് സിഡികൾ കൊടുക്കാൻ ഭരണ കൂടതിനു കഴിയരുത് എന്നും അവർക്ക് കരുതൽ ഉണ്ട്. സാംബ്രാജ്യ ദാസന്മാർ ആയ ബൂർഷ്വാ പാർടികളോട് പൊതുമേഘലകൾ എന്ത് ദോഷം ആണ് ചെയ്തത്? പൊതുമേഖലകൾ ദുർബലാമായാൽ രാഷ്ട്രം ദുർബലമാകും; മൂലധന ശക്തികൾ കൂടുതൽ ശക്തരാകും. മുതലാളിത്തം അതാണ് ആവശ്യപ്പെടുന്നത്. അഴിമതികൾ വഴി ബൂർഷ്വാ പാർടികൾക് കോടികണക്കിന് രൂപയുടെ സമ്പത്ത് ഉണ്ടാക്കാനും പൊതുമേഘലകൾ ഇല്ലാതെയാകുന്നതിലൂടെ കഴിയും. നമ്മുടെ എണ്ണ -പ്രകൃതി വാതക മേഘല റിലയൻസിന്റെ കൈപിടിയിൽ ആയതാണ് ഇൻഡ്യയിൽ വിലക്കയറ്റത്തിന്റെ സുനാമികൾ തന്നെ ഉണ്ടായികൊണ്ടിരിക്കാൻ കാരണം. എഫ്.എ.സി.റ്റി. തകരാൻ കാരണം. സാംബ്രാജ്യ ദാസന്മാരായ ബൂര്ഷ്വ--പെറ്റി.. ബൂർഷ്വാ പാര്ടികൾക്ക് ഭരണം ലഭിക്കണം എന്നല്ലാതെ മറ്റ് ചിന്താഗതികൾ ഒന്നും ഇല്ല. ഏത് മാർഗത്തിലൂടെയും അഴിമതികൾ നടത്തുന്നതിനാണ് അവരുടെ ശ്രമം. പൊതുമേഖലകൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾ മുതലാളിത്തം തന്നെ ഇല്ലാതാക്കുന്നതിനും സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾ കൂടി ആകണം. സാംബ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന ലെനിന്റെ വാക്കുകൾ ഇന്ത്യയിൽ വിസ്മരിച്ചു. മുതലാളിത്തം എത്ര മാത്രം വളർന്നാലും സോഷ്യലിസത്തിൽ എത്തുകയില്ല എന്ന് മാത്രം അല്ല; നമ്മുടെ പാത കൂടുതൽ കൂടുതൽ ദുർഘടം ആയിക്കൊണ്ടിരിക്കും. "എന്തുചെയ്യണം?" എന്നാ കൃതിയിൽ ലെനിൻ സൂചിപ്പിക്കുന്നത് ബൂര്ഷ്വാ പാർലമെന്ററി തെരഞ്ഞെടുപ്പുകൾ മുതലാളിത്തിന് എതിരെയുള്ള പ്രചരണത്തിനുള്ള വേദികൾ കൂടിയാകണം എന്നാണ്. എങ്കിൽ മാത്രമേ ഇങ്ങനെയുള്ള തിരഞ്ഞെടുപ്പുകൾ സ്ഥായിയായ പ്രയോചനം നേടിത്തരുകയുള്ളൂ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിൽക്കുന്നതുകൊണ്ട് ലെനിന്റെ വാക്കുകൾ അപ്രസക്തമാകുന്നു; പ്രക്ഷോഭ സമരങ്ങൾ നിഷ്പ്രയോചനങ്ങൾ ആയി തീരുന്നു.
2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച
53.ഭാരതത്തിൽ എങ്ങിനെയാണ് സോഷ്യലിസം സ്ഥാപിക്കുക?
53.ഭാരതത്തിൽ എങ്ങിനെയാണ് സോഷ്യലിസം സ്ഥാപിക്കുക? ഇവിടെ ആരും പഴയ സോവിയറ്റു യൂണിയന്റെ ചരിത്രം അങ്ങനെ തന്നെ ആവർത്തിച്ചു കളയാം എന്ന ധാരണ വേണ്ട. അവിടെ ഇപ്പോൾ ജനങ്ങൾ പഴയ കമ്മ്യൂണിസ്റ് പാർട്ടിക്ക് വോട്ട് ചെയ്യാൻ പോലും തയ്യാറല്ല. സായുധ വിപ്ലവത്തിൽ കൂടി മാത്രമേ സോഷ്യലിസം സാധ്യമാവുകയുള്ളു എന്ന ചിലരുടെ ധാരണകളും അപ്രസക്തമാക്കുന്നതാണ് പഴയ സോവിയറ്റു യൂണിയനിലെ ഇപ്പോഴത്തെ അവസ്ഥ. സമൂഹത്തിൽ ഒരു ശതമാനം ആളുകൾ പോലും ചിന്തിക്കാൻ കഴിവുള്ളവരല്ല; അനുസരിക്കാൻ മാത്രം കഴിയുന്നവരാണ് എന്നിരിക്കെ; എല്ലാവരെയും തോക്കിൻ മുനയിൽ നിർത്തി നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സോഷ്യലിസത്തിലേയ്ക്ക് കൊണ്ടുപോകാൻ ആവില്ല. മുതലാളിത്തം ആണെങ്കിൽ തനിക്കും ഒരു അംബാനി ആകാമായിരുന്നു എന്ന് ചിന്തിക്കുന്നവർ എവിടെയും എന്നും കാണും. നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളും നാം ആഗ്രഹിക്കുന്ന തരത്തിൽ ചിന്തിക്കും എന്നും ആരും കരുതരുത്. ഊമ്മൻ ചാണ്ടിയെ പോലുള്ളവരും നരേന്ദ്ര മോദിയെ പോലുള്ളവരും എന്നും എവിടെയും കാണും. നമുക്ക് അവരെയൊക്കെ സഹിക്കുക അല്ലാതെ കൊന്നൊടുക്കാൻ ആവില്ല. അതുകൊണ്ട് സ്വകാര്യ മേഖല ഇല്ലാത്ത ഒരു സോഷ്യലിസത്തെ കുറിച്ചും ആരും ചിന്തിക്കേണ്ടതില്ല. ഉപ ജീവനത്തിനായി ഒരോരുത്തരും ഒരോ മാർഗം കണ്ടുപിടിക്കും. അത് സമൂഹത്തിന് യോചിച്ചതാണെങ്കിൽ അനുവദിക്കണം; പ്രോത്സാഹിപ്പിക്കണം. സോഷ്യലിസം ഒരു പരമാധികാര രാഷ്ട്രത്തിൽ മാത്റമേ സാധ്യമാകുകയുള്ളു. ഇൻഡ്യ ഒരു പരമാധികാര രാഷ്ട്രം ആണ്. എന്നാൽ സംസ്ഥാനങ്ങൾ പരമാധികാരം ഉള്ളവയല്ല. ഇൻഡ്യൻ പാർലമെന്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള അധികാരങ്ങൾ മാത്രമേ സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ആവുകയുള്ളൂ. നമ്മുടെ ഭരണ ഘടനയുടെ 1976-ലെ 42-മത് ഭേദഗതി പ്രകാരം ഇൻഡ്യ ഒരു പരമാധികാര (സോഷ്യലിസ്റ്റ് - മതേതര) ജനാധിപത്യ റിപ്പബ്ളിക് ആണ്. കൂടാതെ 51 (എ) വകുപ്പിൽ "മൗലിക കർത്തവ്യങ്ങളിൽ" 51 (ബി) വകുപ്പ് അനുസരിച്ച് "ശാസ്ത്രീയ മന:സ്ഥിതിയും മാനുഷ്യകത്വവും അനെവ്ഷണ - പരിഷ്കരണ മനോഭാവവും വികസിപ്പിക്കുക" എന്നതും ഉൾപെടുന്നു......ഈ വാചകങ്ങളിൽ അടങ്ങിയിരിക്കുന്ന അർഥം അതിന്റെ പൂർണ അർഥത്തിൽ പ്രാവർതികമാക്കണമെങ്കിൽ ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഉള്ള തൊഴിലാളിവര്ഗ പ്രസ്ഥാനങ്ങൾക്ക് മാത്രമേ സാധ്യമാവുകയുള്ളു. സോഷ്യലിസം ഇൻഡ്യ ഒട്ടാകെയല്ലാതെ വളരെ പരിമിതമായ അധികാരങ്ങൾ മാത്രം ഉള്ള ഏതെങ്കിലും സംസ്ഥാനങ്ങളിൽ മാത്രമായി നടപ്പാക്കാൻ ആവില്ല. ഇൻഡ്യൻ ഭരണ ഘടന അനുസരിച്ച് കേന്ദ്ര ഭരണകൂടത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ എന്നും സംസ്ഥാന ഭരണകൂടത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ എന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരം ഉള്ളവ എന്നും ആയി അധികാരങ്ങൾ വേർതിരിച്ചിട്ടുണ്ട്. എന്നാൽ പരമാധികാരം എല്ലാത്തിന്റെയും ഉപരിയായി പാർലമെന്റിനാണ്. രാജ്യരക്ഷ, ആഭ്യന്തര സുരക്ഷ, വിദേശ കാര്യം, തുറമുഘങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ, പ്രധാനപെട്ട നികുതികൾ (ആദായ നികുതി, കസ്റ്റംസ്, എക്സൈസ്, തുടങ്ങിയവ), വൻകിട വ്യവസായങ്ങൾ മുതലായവയുടെ അധികാരം കേന്ദ്ര ഭരണകൂടതിനാണ്. ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, കൃഷി, ചെറുകിട വ്യവസായങ്ങൾ, ക്രമസമധാനം മുതലായ വകുപ്പുകൾ സംസ്ഥാന ഭരണത്തിനാണ്. ക്രമസമാധാനം തകർനെന്ന പേരിലാണ് 1957-ലെ കേരളത്തിലെ ഈ.എം.എസ് . മന്ത്രിസഭയെ കേന്ദ്രം 1959-ൽ പിരിച്ചു വിട്ടത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏതെങ്കിലും സംസ്ഥാനത്തിൽ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നു ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാമെന്നല്ലാതെ സോഷ്യലിസത്തിന്റെ കാര്യം ചിന്തികേണ്ടതില്ല. എന്നാൽ പരിപാടി അങ്ങനെയുള്ള കാര്യങ്ങളിലെക്കൊന്നും കടക്കുന്നതേയില്ല. ഇന്നത്തെ സാഹചര്യങ്ങളിൽ കേന്ദ്രത്തിൽ ഭരണം കിട്ടിയാലും മുതലാളിത്തം അല്ലാതെ സോഷ്യലിസത്തെ കുറിച്ച് ആലോചിക്കാൻ ആവില്ല. പ. ബെന്ഗാളിൽ സംസ്ഥാന ഭരണത്തിന്റെ പരിമിതിയെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. പറഞ്ഞത് മുതലാളിത്തം അല്ലാതെ മറ്റുമാർഗം ഒന്നും ഇല്ല എന്നാണ്. മുതലാളിത്തേതര പാത, വിവിധ ഉടമസ്തതാ രീതികളോട് കൂടിയ ബഹുമുഘ ഘടന എന്നെല്ലാം പറഞ്ഞാൽ ഇൻഡ്യൻ നാഷണൽ കോൺണ്ഗ്രെസ്സ് നെഹ്രുവിന്റെ കാലം മുതൽ നടപ്പാക്കി വരുന്ന മിശ്ര സംബദ് ഘടനയാണ്. അവിടെ മഹാനായ കാറൽ മാർക്സ് അവതരിപ്പിച്ച ആശയങ്ങൾ അപ്രസക്തമാകുന്നു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതും കോൺഗ്രസ്സിന്റെ നിലപാടാണ്. നിലവിൽ അതാണ് നമ്മുടെ ലക്‌ഷ്യം. അതിന്റെ പാർടിയാണ് ഇന്നുള്ളത്. മുതലാളിത്തത്തിനായി ഒരു കമ്മ്യൂണിസ്റ് പാർട്ടി ആവശ്യമാണെന്ന് ജനങ്ങൾ (തൊഴിലാളി വർഗം) കരുതുന്നില്ല. "ഭരണ കൂടം ബൂർഷ്വാസിയുടെ മർദ്ദനോപകാരണം ആണ് " എന്ന വർഗ സമരം അനുസരിച്ചുള്ള വിലയിരുത്തൽ ഇപ്പോഴത്തെ "കാഴ്ചപ്പാട്" നിലനിൽക്കുന്നിടത്തോളം പ്രസക്തമല്ല. കാരണം അത് ശക്തമാക്കുക എന്നതിലാണ് നാമിപ്പോൾ. "സോഷ്യലിസ്ററ് ഭാരതം" എന്ന പരിപാടി അംഗീകരിക്കുമ്പോൾ മാത്രമേ നമുക്ക് ഒരു ലക്ഷ്യം ഉണ്ടാകുന്നുള്ളൂ. ഇപ്പോൾ നമുക്കൊരു ലക്ഷ്യം ഇല്ല. കാര്യങ്ങൾ ആത്മ നിഷ്ടമായി കണ്ടാൽ പോര. വസ്തുനിഷ്ടമായി കാണണം.
2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച
52. വിമർശിക്കുന്നവരെ ശത്രു ആയി കാണരുത്
52.....വിമർശിക്കുന്നവരെ ശത്രു ആയി കാണരുത് ........സോവിയറ്റ് യൂണിയനിൽ വെടി മരുന്നിനു തീ പിടിച്ചതുപോലെ പ്രവര്ത്തിച്ച ഒരു തത്വ ശാസ്ത്രം ഇൻഡ്യയിൽ അതിന്റെ യാതൊരു ഗുണവും കാണിക്കുന്നില്ല.1920-25 മുതൽ ഇൻഡ്യിൽ നാമമാത്രമായി പ്രവര്തിക്കാൻ തുടങ്ങിയിട്ട് 1950-കൾ വരെ പടി പടിയായി വളര്ന്നു വന്നു. "കല്കട്ട " തീസീസ് നു ശേഷം ഇന്ത്യൻ സാഹചര്യങ്ങളിൽ എങ്ങിനെ സോഷ്യലിസം സ്ഥാപിക്കാമെന്നല്ല പരിശോധിച്ചത്; എങ്ങിനെ മുതലാളിതം പ്രോത്സാൽഹിപ്പിക്കാമെന്ന് ആണ് . 1950..കൾക്ക് ശേഷം ഇൻഡ്യയിൽ പ്രസ്ഥാനം മുരടിക്കുകയാണ് ചെയ്തത് എന്നതിൽ ആർക്കും തർക്കം കാണുമെന്നു കരുതുന്നില്ല. ഈ വിഷയം പരിശോധിക്കുമ്പോൾ സഘാക്കൾ എന്നോട് ദയവായി സഹകരികണം. 90 വർഷങ്ങൾ കഴിഞ്ഞ നമ്മുടെ നാട്ടിലെ പ്രസ്ഥാനം രക്ഷപെടുത്താൻ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. കേരളത്തിൽ 1940 മുതൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്. 1957.. കഷ്ടിച്ച് ഭൂരിപക്ഷം ലഭിച്ചു. ജ. വി.ആർ. കൃഷ്ണയ്യർ, മുണ്ടശേരി മാസ്റ്റെർ ഉൾപ്പെടെ 65 സീറ്റാണ് ഉണ്ടായിരുന്നത്. (പതിനേഴ് വര്ഷം കൊണ്ട് ഏറെകുറെ 42 ശതമാനത്തിന്റെ വളര്ച്ച ഉണ്ടായി. അതിനു ശേഷം 60 വർഷത്തോളം പ്രവർത്തിച്ചിട്ടും അതിൽ നിന്നും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒട്ടു മിക്ക ജില്ലകളിലും പരാജയപ്പെടുന്നു എന്ന പ്രശ്നം അവശേഷിക്കുകയാണ്. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കൽ പോയിട്ട് സാമൂഹ്യ പരിഷ്കരണങ്ങൾ പോലും സാധ്യമല എന്നതാണ് സത്യം." എന്ന സ.ഈ.എം.എസ്സിന്റെ വാക്കുകൾ (തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും എന്ന കൃതിയുടെ 53-മത്തെ പേജു് )കാര്യം നമുക്ക് അല്പ്പം കൂടി പരിശോധിച്ച് നോക്കാം. സോഷ്യലിസം എന്നത് ഒരു രാജ്യത്തെ സർവമേഘലകളെയും സ്പര്ശിക്കുന്ന സാമ്പത്തിക വളര്ച്ചയാണ്. അതൊരിക്കലും സായുധ വിപ്ളവത്തിൽ കൂടി നേടാവുന്നത് അല്ല. ജനാധിപത്യം ഇല്ലാത്ത സാഹചര്യങ്ങളിൽ മാത്രമാണ് അധികാരത്തിൽ എത്തി ചേരാൻ സായുധ വിപ്ളവം പ്രസക്തമാകുന്നത്. പഴയ റഷ്യയിൽ ജനാധിപത്യം ഉണ്ടായിരുന്നില്ല. റഷ്യ യിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എത്രമാത്രം ബുദ്ധിമുട്ടായിരുന്നു എന്നത് മാര്ക്സിം ഗോര്ക്കി യുടെ "അമ്മ" എന്ന കൃതി വായിച്ചാൽ മനസ്സിലാകും. ഇൻഡ്യയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഇന്ന് യാതൊരു ബുദ്ധിമുട്ടും ഇല്ല. നാം അതിനു തയ്യാറാകണം എന്ന് മാത്രം. ഈ കാര്യം പ്രസ്ഥാനത്തിന്റെ മുമ്പിൽ എത്തിക്കാൻ ഞാൻ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് പോലും ആരും കാണുനില്ല. "മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസതിലെക്കുള്ള ലോക വ്യാപിയായ പരിവര്തന പ്രക്രിയയുടെ അഭേദ്യ ഭാഗമാണ് ഇന്ത്യൻ വിപ്ളവം" എന്ന യഥാർത്ഥത്തിൽ ക്രൂഷ്ചേവിന്റെ (?) നിലപാടിലാണ് നാം ഇപ്പോഴും നില്ക്കുന്നത്. ഇന്ഗ്ലണ്ട് , അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ വന്കിട കൊർപൊരറ്റുകൾക്ക് അപ്പാടെ ഒരേ സമയം മാനസിക പരിവർത്തനം വന്നാൽ മാത്റം സാധ്യമാകുന്ന ഒരു ലക്ഷ്യത്തിനായി കാത്തിരിക്കണോ എന്ന് ആലോചിക്കുക. (20th August; 2014)
2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
50. വർഗീയത .......വികലമായ സാമൂഹ്യ വീക്ഷണം
50. വർഗീയത - വികലമായ സാമൂഹ്യ ബോധം. എല്ലാ വിഭാഗങ്ങളിലും പെടുന്ന വര്ഗീയത വികലമായ സാമൂഹ്യ വീക്ഷണം ആണ്. എല്ലാ വിഭാഗങ്ങളെയും മനുഷ്യർ ആയി കാണാൻ വര്ഗീയ വാദികൾക്ക് ആവില്ല. മാനവ രാശി അനുഭവിക്കുന്ന എല്ലാ നേട്ടങ്ങളും മാനവരാശിയുടെ ആകെ നേട്ടങ്ങൾ ആണ് എന്ന് അന്ഗീകരിക്കാൻ അവർ ഒരുക്കമല്ല. തികച്ചും ചിന്താ ശൂന്യതയുടെ ഫലം ആണ് വര്ഗീയ വാദം. ഇന്ന് നാം ഉപയോഗിക്കുന്ന ആശയ വിനിമയത്തിന് അടിസ്ഥാനം ആയ കംപ്യുട്ടർ സംവിധാനത്തിന് നാം കടപെട്ടിരിക്കുന്നത് ഗണിത ശാസ്ത്രതോട് ആണ്. അതിന്റെ തുടക്കം ഒന്ന് മുതലുള്ള സംഗ്യകൾ ആണ്. അത് മാനവ രാശിയുടെ ആകെ സംഭാവനയാണ്. ആത്മാവ് ഉണ്ട് എന്ന് വിശ്വസിക്കുന്നവരുടെ ആത്മാവ് കഴിഞ്ഞ ജന്മത്തിൽ ആരിൽ ആയിരുന്നു എന്ന് ആര്ക്ക് അറിയാം? (ഞാൻ അങ്ങിനെ വിശ്വസിക്കുന്ന ആൾ അല്ല) ജീവൻ കൊടുക്കുന്നവര്ക് മാത്രമേ അത് എടുക്കാൻ ഉള്ള അവകാശം ഉള്ളു എന്നായിരുന്നു ശ്രീ ബുദ്ധൻ അരുളി ചെയ്തത്. ബ്രാഹ്മണ മേധാവിത്വത്തിൽ അധിഷ്ടിതമായ ചാതുർവർണ്യ വ്യവസ്ഥയെ ശ്രീ.ബുദ്ധൻ കഠിനമായി എതിർത്തു. അതുകൊണ്ട് ബുദ്ധമതത്തെ ബ്രാഹ്മണ മതം ഇൻഡ്യയിൽ നിന്ന് നാട് കടത്തി. വര്ഗീയത എപ്പോഴും ദൈവ വിശ്വാസവുമായി ബെന്ധപെട്ടാണ് സ്ഥിതി ചെയ്യുക. എന്നാൽ അത് പലപ്പോഴും ഭീകര രൂപം കൈകൊള്ളും. ജീവൻ കൊടുത്ത ദൈവം തന്നെ അത് തിരിചെടുക്കട്ടെ എന്ന് ചിന്തിക്കാൻ വര്ഗീയ വാദികൾക്ക് ആവില്ല. രാഷ്ട്രീയ നേട്ടത്തിനാണ് വര്ഗീയത കൂടുതലായി ഉപയോഗിക്കുക. അതിന്റെ ഉദാഹരണമാണ് 2002..ൽ ഗുജറാത്തിലും 2012..ൽ യു.പി. യിലും അരങ്ങേറിയത്. അതിന്റെ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞവർ ഇന്ത്യ ഒട്ടാകെ ഗുജറാത്ത് ആവര്തിക്കാനാണ് ശ്രമിക്കുന്നത്. വർഗീയ കലാപങ്ങളുടെ പ്രത്യേകത അവ തുടർകലാപങ്ങൾക്ക് ഇടവരുത്തുമെന്നതാണ്. വര്ഗീയവാദികൾ എപ്പൊഴും തങ്ങൾ ഇന്ന വിഭാഗത്തിൽ പെടുന്നവർ ആണ് എന്ന് മറ്റുള്ളവരെ ബോധ്യപെടുത്താൻ ശരീരത്തിൽ എന്തെങ്കിലും അടയാളം സൂക്ഷിക്കും. ഇത് പലപ്പോഴും അവർക്ക് തന്നെ വിനയായി ഭവിക്കും. മനുഷ്യന് എപ്പോഴാണ് എന്തെങ്കിലും അത്യാഹിതം സംഭവിക്കുക എന്ന് ആർക്കും പറയാനാവില്ല. അങ്ങനെയുള്ളപ്പോൾ ആദ്യം കാണുന്നവർ അവരെ സഹായിക്കണം എന്നതാണ് സാമാന്യ രീതി. എന്നാൽ ഒരു വര്ഗീയ വാദിക്ക് അപകടം സംഭവിച്ചാൽ ശരീരത്തിൽ അടയാളം ഉണ്ടെങ്കിൽ അതെ രീതിയിൽ തന്നെ ചിന്തിക്കുന്ന മറ്റൊരു വര്ഗീയ വാദിയാണ് കാണുന്നതെങ്കിൽ അയാൾ സഹായിക്കുകയില്ല. ഒരു മനുഷ്യന് മാത്റമേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാൻ ആവുകയുള്ളൂ. ആധുനിക കാലഘട്ടത്തിൽ എല്ലാ ജാതി-മതങ്ങളിലും പെടുന്നവർ എല്ലാവരും മനുഷ്യർ ആണ് എന്ന ബോധത്തിൽ പരസ്പരം സഹായിച്ചും സഹകരിച്ചും മാത്രമേ ജീവിക്കുവാൻ ആവുകയുള്ളൂ. ഒരു അത്യാഹിതം സംഭവിച്ചാൽ എല്ലാ മതങ്ങളിലും പെടുന്നവർ സഹായിക്കണം. വർഗീയ വാദികൾക് അതിനാവുകയില്ല. പൊതുവെ മന്ദ ബുദ്ധികളായ അവരെ അതൊന്നും ബോധ്യപെടുതുവാനും ആവില്ല. വര്ഗീയ ഭീകരതയുടെ മറ്റൊരു രൂപം ആണ് 2008.ൽ ബോംബെയ്യിൽ താജ് ഹോട്ടലിലും മറ്റും സംഭവിച്ചത്. ഇസ്രയേൽ ഗാസയിൽ നടത്തിയതും അത് തന്നെ. മനുഷ്യനെ തിരിച്ചറിയാൻ ആവാത്ത വികലമായ സാമൂഹ്യ ബോധം ആണ് വർഗീയത. പൊതുവെ എല്ലാവരാലും ആദരിക്കപ്പെടുന്ന സുരേഷ് ഗോപിയെ പോലുള്ള സിനിമാ നടന്മാരും അതുപോലെ എല്ലാ മേഘലകളിലും നിറഞ്ഞു നിൽക്കുന്നവരും വർഗീയ വാദികളായി മാറുന്ന വിചിത്രമായ കാഴ്ച ഇന്ന് കാണുന്നത് അവർ ശരാശരി മാനസിക വളർച്ച നേടാത്തവർ ആണെന്നാണ് തെളിയിക്കുന്നത്. അത് അവർ സമൂഹത്തിൽ ഒറ്റപ്പെടുന്നതിലേക്കും പുറംതള്ളപ്പെടുന്നതിലേക്കും ആണ് എത്തിക്കുക. ഐ.എസ്. എന്ന പേരിലും മതം ഭ്രാന്തായി മാറി മനുഷ്യന്റെ കഴുത്ത് അറുക്കലും മറ്റും നടത്തി പിന്തിരിപ്പൻ ആശയങ്ങളിൽ മനുഷ്യനെ തളച്ചിടാൻ ആണ് ശ്രമിക്കുന്നത്. അതിനെല്ലാം സഹായിക്കുന്ന വർഗീയതയെ വളർത്താനാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ ശ്രി. നാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നത്.
2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച
ഈ കുറിപ്പ് എഴുതുന്ന ആളെക്കുറിച്ച് അല്പം കൂടി
1969.ൽ സ. ഇ എം എസ് ന്റെ നേതൃത്ത്വത്തിൽ ഐക്യ മുന്നണി മന്ത്രി സഭ കേരളത്തി ൽ ഉണ്ടായിരുന്നപോൾ എ ഐ വയ് എഫ്. വഴി യാണ് ഞാൻ സി.പി.ഐ. രാഷ്ട്രീയത്തിൽ എത്തുന്നത്.സ.വഴിത്തല ഭാസ്കരൻ ആണ് അന്നത്തെഎന്റെ ഗുരു. എന്നാൽ താമസിയാതെ അച്യുതമേനോന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പിന്തുണയോടെ മന്ത്രി സഭ വന്നു.20 വയസേ ഉണ്ടായിരുന്നുള്ളു എങ്കിലും കോണ്‍ഗ്രസ് ബെന്ധം എനിക് യോജിക്കാമായിരുന്നതല്ല. കിട്ടിയ അവസരങ്ങളിൽ എല്ലാം ഞാൻ അതിനെ ശക്തിയായി എതിർത്തു. 1971.ൽ നടന്ന ഒൻപതാം പാര്ടി കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന പ്രതിനിധിയും ആയിരുന്നു ഞാൻ. അവിടെയും എന്റെ നിലപാട് ഞാൻ ആവര്ത്തിച്ചു. കൊച്ചിയിൽ നടന്ന പാർടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തിലെ റെഡ് വാളന്റീയർ ആയിരുന്നു. തുടർന്ന് സി പി ഐ പ്രവര്ത്തനം തുടര്ന്നു.1974.ൽ ....സി.പി.ഐ. തൊടുപുഴ താലുക്ക് കമ്മിറ്റി ജോ.സെക്രടറി ആയിരുന്നു. പാര്ടി കൊണ്ഗ്രെസ്സ് വിജയിപ്പിക്കാൻ നടത്തിയ അത്മാർഥമായ പ്രവർതനങ്ങളാൽ ഞാൻ താലുക്ക് സെക്രട്ടറി ആകണമെന്ന ഏക കണ്ടമായ അഭിപ്രായമായിരുന്നു. ഞാൻ അതിശക്തമായി എതിരത്തു . കൊണ്ഗ്രെസ്സ് ബന്ധം തുടരുമെങ്കിൽ സി.പി.ഐ. ൽ തുടരാൻ ആവില്ല എന്നതായിരുന്നു യഥാര്ഥ കാരണം. എന്നാൽ അത് ആരോടും തുറന്നു പറഞ്ഞില്ല. പാര്ടി കൊണ്ഗ്രെസ്സ് കഴിഞ്ഞു. കൊണ്ഗ്രെസ്സ് ബന്ധത്തിൽ അതി ശക്തമായി സന്തോഷിചിരുന്നവർക്ക് എന്റെ അഭിപ്രായം എങ്ങിനെ പരിഗണിക്കാൻ? ഞാൻ സി.പി.ഐ. രാഷ്ട്രീയം ഉപേക്ഷിച്ച് സെക്രടരിക്ക് കത്ത് കൊടുത്തു. ജനയുഗം പത്രത്തിന്റെ എജെന്റും ആയിരുന്നു. കുടിശിക എല്ലാം കൊടുത്തു ഏര്പ്പാട് തീർത്തു.തുടർന്ന് 1976.ൽ സർക്കാർ സർവീസ്.ൽ പ്രവേശിച്ചു. മാറ്റ് രാഷ്ട്രീയത്തിൽ ഒന്നും പോയില്ല. പിന്നീട് 1979.ൽ പി.കെ.വി. രാജി വച്ച് ഇടതു മുന്നണി ഭരണം വന്നു. സി.പി.ഐ. പുനരേകീകരണം എന്ന മുദ്രാവാക്യം ഉയരത്തി. അത് ശരിയായനിലപാട് എന്ന നിലയിൽ ജോയിന്റ് കൌണ്‍സിൽ പ്രവകര്തകനായി. സ.അച്യുതമേനോനുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ് ദേശീയ ജനാധിപത്യ മുന്നണി യെ കുറിച്ചും ജനകീയ ജനാധിപത്യ മുന്നണിയെ കുറിച്ചും അറിയുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നെത്ര്ത്വത്തിൽ ഉള്ള ജനകീയ ജനാധിപത്യ മുന്നണി വേണമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. അച്ചുത മേനോന്റെ കത്തിൽ നിന്നാണ് പാർട്ടി രണ്ടാകാനുള്ള കാരണം കൊണ്ഗ്രസ്സുമായുള്ള ബന്ധം ആണെന്ന് അറിയുന്നത്. 1957.ലെ നാലാം പാർട്ടി കൊണ്ഗ്രെസിൽ തന്നെ കൊണ്ഗ്രെസ് സഘ്യത്തെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു. അന്ന് നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ആ വിഷയം തള്ളി കളഞ്ഞതാണ്. ദാന്ഗെയും മറ്റും വിട്ടില്ല.സി.പി.ഐ. രാഷ്ട്രീയത്തിലെ ചളികുഴികൾ കണ്ടെതാൻ എനിക്ക് ആരുടേയും സഹായം ആവശ്യമായിരുന്നില്ല. ജനകീയ ജനാധിപത്യ മുന്നണി എന്നതിൽ ഒരു തൊഴിലാളിവര്ഗ ഭരണകൂടം എന്നതാണ് ഞാൻ കണ്ടത്. നേത്രത്വത്തിൽ ഉറച്ച നിലപാട് ഇല്ലാത്ത മുന്നണി സംവിധാനത്തിൽ ഒരു തൊഴിലാളി വർഗ ഭരണകൂടം എന്ന കാഴ്ചപാട് പോലും ഇല്ല. മുതലാളിത്തം പ്രൊത്സാൽഹിപ്പിക്കൽ ഉണ്ടെന്ന് അന്ന് മനസ്സിലാക്കിയിരുന്നില്ല.സി.പി.ഐ. പാര്ടി പരിപാടി ഭേദഗതി ചെയ്ത് ജനകീയ ജനാധിപത്യ മുന്നണി സ്വീകരിക്കണം എന്ന എന്റെ അഭിപ്രായം അച്യുതമേനോന്റെ അടുത്ത് അറിയിച്ചു. എന്നാൽ അദ്ധേഹതിനു അതിനോട് യോജിപ്പ് ഇല്ലായിരുന്നു. തുടര്ന്നാണ് 1985.ൽ കേരള എൻ ജി ഓ. യൂണിയൻ പ്രവര്തകനാകുന്നത്.
2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച
വ്യക്തിപരമായ കഴിവുകൾ സമൂഹ നന്മയ്ക്ക്
46.പ്രകൃതി നിയമ മനുസരിച്ചുള്ള സ്വാർധത എന്ന കാഴ്ചപാട് സ്വീകരിക്കാതിരുന്നതിന്റെ പ്രതിഭലനവും സോവിയറ്റ് യൂണിയന്റെതകര്ച്ചയിലേക്ക് ഒരു പരിധി വരെ വഴി വച്ചിട്ടുണ്ട്. ക്രൂഴ് ചെവ് മുതൽ ഗോർബച്ചേവ് വരെയുള്ളവർ വഹിച്ച പങ്ക് കുറച്ചു കണ്ടുകൊണ്ടല്ല ഈ വിലയിരുത്തൽ. ഈ വഴിക്കുള്ള പരിശോധനക്ക് പകരം സോവിയറ്റ് യൂണിയൻ പിരിച്ചുവിടുകയും പാർടിയെ നിരോധിക്കുകയുമാണ് ഗോർബച്ചേവ് ചെയ്തത്. ഒരോ വ്യക്തിക്കും സ്വയം വളരാനുള്ള താൽപ്പര്യം സ്വാഭാവികമാണ്. അത് അംഗീകരിച്ചു പ്രോത്സാൽഹിപ്പികുമ്പോൾ അയാളുടെ വ്യക്തിപരമായ കഴിവുകൾ കണ്ടെത്താനും അത് രാഷ്ട്രത്തിന് മുതൽ കൂട്ടാക്കാനും കഴിയും. സോഷ്യലിസത്തിന് കീഴിൽ ജനങ്ങൾക്ക് ആവശ്യമായ നാനാവിധമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധി വരെ അത് സഹായമാവുകയും ചെയ്യും.
സ്വാർധത യിലും ഉണ്ട് വൈരുധ്യം
45. സ്വാർധത .....യിലും ഉണ്ട് വൈരുധ്യം. ഒരു പരിധി വരെയുള്ള സ്വാര്ധത പ്രകൃതി നിയമ മാണ് . ഏതു ജീവ ജാലതിനും നില നിൽക്കാനും വളരാനുമുള്ള പ്രകൃതി നിയമ മനുസരിച്ചുള്ള സ്വാർധത നാം അംഗീകരിച്ചു കൊടുക്കണം. കോഴി കുഞ്ഞിനെ സംരക്ഷിക്കുന്ന തള്ളകോഴി യുടെ സ്വാര്ധതയും സൂര്യപ്രകാശത്തിനു വേണ്ടിയുള്ള സസ്യങ്ങളുടെ സ്വാർധതയും പോലെ മനുഷ്യനിലുള്ള നില നിൽക്കാനും വളരാനുമുള്ള പ്രകൃതിനിയമ മനുസരിച്ചുള്ള സ്വാർധത സോഷ്യലിസതിലും അനു വദിചു കൊടുക്കുകയും പ്രോത്സാൽഹിപ്പിക്കുകയും വേണം. അത് സോഷ്യലിസത്തിന്റെ വളർച്ചക്ക് അനുയോജ്യമാക്കി മാറ്റണം. എന്നാൽ പ്രകൃതിയും ഒന്നിനെയും ഒരു പരിധിയിൽ കൂടുതൽ വളരാൻ അനുവദിക്കുന്നില്ല എന്ന വസ്തുതയും നാം കാണണം.
2014 ഓഗസ്റ്റ് 2, ശനിയാഴ്‌ച
ഈ കുറിപ്പുകൾ എഴുതുന്നയാൾ
ഈ കുറിപ്പുകൾ എഴുതുന്നയാൾ 28 വര്ഷം സർക്കാർ സർവീസിൽ (പോലിസ് വകുപ്പിൽ, മിനിസ്റ്റീരിയൽ വിഭാഗം) ആയിരുന്നു. കേരള എൻ. ജി. ഓ. യൂണിയൻ കോട്ടയം ജില്ല കൌണ്‍സിൽ അംഗമായി 20 വര്ഷം പ്രവര്ത്തിച്ചു. ഒരിക്കൽ പോലുംസംഘടന കാര്യങ്ങളിൽ വീഴ്ച വരുത്തിയിട്ടുള്ളതായി വിമര്ശനങ്ങൾ ഉണ്ടായിട്ടില്ല. ഔധൊഗിക ജോലി കാര്യങ്ങളിൽ സത്സേവനകുറിപ്പുകൾ മാത്റം.എന്നാൽ ഒറ്റ വാക്കിൽ സംശയം ചോതിക്കനലാതെ എനിക്ക് പറയാനുള്ളത് പറയാൻ അവസരം ഉണ്ടായിരുന്നില്ല. മറ്റു മാര്ഗം ഇല്ലാതെ പറയാനുള്ളത് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഭാഗമാക്കി..........
ലെനിൻ പറഞ്ഞു....
ലെനിൻ പറഞ്ഞു: മാർക്സിസം അജയ്യം ആണ്; കാരണം അത് സത്യം ആണ്. ആ അജയ്യതയാണ് റഷ്യയിൽ കുറച്ചു കാലം കൊണ്ട് തെളിയിച്ചത്. ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ചു വളരെ കുറച്ചു കാലം കൊണ്ടുലോകശക്തിയായി സോവിയറ്റ് യൂണിയൻ മാറിയതു മാർക്സിസതിന്റെയും സോഷ്യലിസത്തിന്റെയും ശക്തിയാണ് . സോഷ്യലിസം ഉള്ളിടത് ഇപ്പോഴും ശക്തി തെളിയിച്ചുകൊണ്ടിരിക്കുന്നു.... ആ ശക്തിയിലുള്ള പൂര്ണ ബോധ്യം കൊണ്ടാണ് ഞാൻ പറയുന്നത്..........
സോഷ്യലിസം എന്ന ലക്‌ഷ്യം
സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു. അപ്പോൾ മാത്റമേ ആവുകയുള്ളൂ.
ഇവിടെ പരിശോധിക്കുന്നത് ഇന്ഡിയ യിലെ പ്രസ്ഥാനം മുരടിച്ചു പോയതിന്റെ തത്വ്തിക പ്രശ്നങ്ങൾ ആണ്. ഒരാശയം കൊണ്ട് ഒരാളെ സ്വാധീനിക്കാം. എന്നാൽ അയാളുടെ തൂക്കം സ്വര്ണം കൊടുത്താലും അയാളുടെ മനസു നിങ്ങൾക്ക് വാങ്ങാനാവില്ല. മുതലാളിത്തം പ്രോസാൽഹിപ്പിക്കുക എന്ന നിലപാട് പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ അമ്പാനിയെ എത്രമാത്രം സഹായിച്ചു എന്ന് ആലോചിക്കുക. അതിന്റെ ദുരന്തം ആണ് ഇൻഡ്യയിലെ ഇന്നത്തെ വിലക്കയറ്റം. പ്രസ്ഥാനം "ബൊൻസായ് " ആയി നിൽക്കുന്നതിന്റെ കാരണവും അതാണ്.. നിലവിലെ പരിപാടിയെ പൊടി തുടച് എടുതാലൊന്നും കാര്യങ്ങളിൽ മാറ്റം സംഭവിക്കുയില്ല. ജനകീയ ജനാധിപത്യം എന്നത് ജനങ്ങളുടെ ജനാധിപത്യം ആയി മാറണം. ചിലർ അതിനെ തൊഴിലാളിവർഗ സർവാധിപത്യമായും മനസ്സിലാക്കുന്നുണ്ട് . അതിനു അത്രയധികം അർഥം കൊടുകേണ്ടതുമില്ല. അതിൽ ഒരു തന്ത്രം ഒളിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ അടവുകളും തന്ത്രങ്ങളും ബൂര്ഷ്വാസിക്കെതിരെ അല്ല. അവരെ പ്രോത്സാൽഹിപ്പിക്കുംപോൾ തന്ത്രം അവര്ക്കെതിരെ ആവുകയില്ല. പിന്നെ ആര്കെതിരെ ആണോ, അവർ അത് തിരിച്ചറിയുന്നു. അതാണ് അവർ അടുക്കാത്തത്. പിന്നോക്കക്കാരും മറ്റുള്ളവരും മറ്റു എവിടെ പൊയാലും ഇങ്ങൊട്ടു വരില്ല. അത് മനപ്പൂർവമാണെന്നല്ല സൂചിപ്പിക്കുന്നത്. നാം മനസ്സിലാക്കാതെ സംഭവിക്കുന്നതാണ്. അവർ ഒരു മടിയും കൂടാതെ ബി.ജെ.പി. യിൽ ചേരുന്നു...............മുതലാളിത്തം പ്രോത്സാൽഹിപ്പിക്കുക എന്ന് പച്ചയായി പറഞ്ഞാൽ അത് പാസാക്കുക ബുദ്ധിമുട്ടാണ് എന്നറിയാം. അത് കൊണ്ട് കണ്ടെത്തിയ കുറുക്കു വഴിയാണ് "സാമ്പത്തിക വികാസത്തിന്റെ നിലവാരം" എന്നും പ്രത്യശാസ്ത്ര നിലവാരം എന്നുമുള്ളത്. ഇതിനു ഇപ്പോൾ ഉള്ള നേതാക്കൾ ആരും അല്ല ഉത്രവാതികൾ. 1950 കളിൽ നേതൃത്വം ഏറ്റെടുത്ത എസ് ഏ ദാന്ഗെ, സി. രാജേശ്വര റാവു, അജയ് ഘോഷ്, ബസവ പുന്നയ്യ എന്നിവരാണ്. ആശയം മുഘ്യമായി ആരുടേത് എന്നറിയില്ല. ഇപ്പോൾ ആരെയും കുറ്റക്കാർ ആയി കരുതുന്നതിൽ വലിയ കാര്യമില്ല. ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപെടണം എന്നുമാത്രം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)