2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

വ്യക്തിപരമായ കഴിവുകൾ സമൂഹ നന്മയ്ക്ക്

46.പ്രകൃതി നിയമ മനുസരിച്ചുള്ള സ്വാർധത എന്ന കാഴ്ചപാട് സ്വീകരിക്കാതിരുന്നതിന്റെ പ്രതിഭലനവും സോവിയറ്റ് യൂണിയന്റെതകര്ച്ചയിലേക്ക്  ഒരു പരിധി വരെ വഴി വച്ചിട്ടുണ്ട്.   ക്രൂഴ് ചെവ്  മുതൽ ഗോർബച്ചേവ്  വരെയുള്ളവർ വഹിച്ച പങ്ക് കുറച്ചു കണ്ടുകൊണ്ടല്ല ഈ വിലയിരുത്തൽ.  ഈ വഴിക്കുള്ള പരിശോധനക്ക്  പകരം സോവിയറ്റ്  യൂണിയൻ പിരിച്ചുവിടുകയും പാർടിയെ  നിരോധിക്കുകയുമാണ്  ഗോർബച്ചേവ്  ചെയ്തത്. ഒരോ വ്യക്തിക്കും സ്വയം വളരാനുള്ള  താൽപ്പര്യം സ്വാഭാവികമാണ്. അത് അംഗീകരിച്ചു പ്രോത്സാൽഹിപ്പികുമ്പോൾ അയാളുടെ വ്യക്തിപരമായ കഴിവുകൾ കണ്ടെത്താനും അത്  രാഷ്ട്രത്തിന് മുതൽ കൂട്ടാക്കാനും കഴിയും.  സോഷ്യലിസത്തിന്  കീഴിൽ  ജനങ്ങൾക്ക്  ആവശ്യമായ നാനാവിധമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന്  ഒരു പരിധി വരെ അത് സഹായമാവുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ