2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

54. ബി.ജെ.പി. യും കോണ്‍ഗ്രസ്സും സാമ്രാജ്യ ദാസന്മാർ മാത്രം.

                     54. പൊതു മേഖലകൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം? ...ബി.ജെ.പി. യും കോണ്‍ഗ്രസ്സും സാമ്രാജ്യ ദാസന്മാർ  മാത്രം.....1991 ൽ ഗോർബച്ചേവ്  സോവിയറ്റ് യൂണിയൻ  പിരിച്ചുവിടുകയും     പാർട്ടിയെ  നിരോധിക്കുകയും  ചെയ്തതോടെ  അമേരിക്ക ഉൾപെടെയുള്ള  സാമ്രാജ്യ ശക്തികൾ അവരുടെ കൊളോണിയൽ ചൂഷണത്തിന്റെ ക്രൂര ദംഷ്ട്രങ്ങൾ പുറത്തെടുത്തു. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ പുതിയ പുതിയ  കോളനികൾ  സ്ഥാപിക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ  മൂന്നാം ലോക യുദ്ധം ഇല്ലാതെ തന്നെ  ഇൻഡ്യ  ഉൾപെടെയുള്ള രാജ്യങ്ങളെ അവരുടെ വരുതിയിൽ ആക്കാൻ കഴിഞ്ഞു.  കോണ്ഗ്രെസ്, ബി.ജെ.പി. തുടങ്ങിയ  ബൂര്ഷ്വ-പെറ്റി  ബൂർഷ്വാ പാർട്ടികൾക്ക് അവരുടെ സാമ്ബ്രാജ്യ വിധേയത്വം  പ്രകടിപ്പിക്കാൻ നല്ല അവസരം ആണ്  ലഭിച്ചത്.  സ്വാർഥതയിൽ കവിഞ്ഞ ഒരുതരതില്ലുള്ള  ജനതാല്പര്യവും തങ്ങൾക്  ഇല്ല എന്ന്  കിട്ടിയ അവസരതിലൂടെ അവർ തെളിയിച്ചു.  ഒരു തരത്തിലുള്ള സോഷ്യലിസ്റ്റ് കാഴ്ചപാടുകളും പാടില്ല എന്നതാണ്  സാമ്ബ്രാജ്യ ശക്തികളുടെ  നിലപാട്.  രാഷ്ട്രം ദുർബലവും  മൂലധന ശക്തികൾ കൂടുതൽ കൂടുതൽ കരുത്തരും ആകണം. രാഷ്ട്രത്തിന്റെ സംമ്പത്താകെ   മൂലധന ശക്തികളുടെ  വരുതിയിൽ ആകണം.  പൊതുമേഘലകൾ പാടില്ല എന്ന് പറയുന്നതിന്റെ  അർത്ഥം  വളരെ വലുതാണ്‌.  അവയുടെ  ലാഭം രാഷ്ട്രത്തിന്  ലഭിച്ചാൽ  അവ ജനങ്ങൾക്  ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കും. അത് പാടില്ല.  പൊതുമേഘല  സ്ഥാപനങ്ങളിൽ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അവ വിലകയറ്റം തടയാൻ സഹായിക്കും.  അവ ഗുണ നിലവാരം ഉള്ളവ ആകും.  പരമാവധി രാഷ്ട്രത്തിന്റെ  സമ്പത്ത്  ഘടനയെ ശക്തമാക്കും. വികസിത മുതലാളിത്ത രാജ്യങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം  ഇന്ത്യയെ കാര്യമായ തരത്തിൽ ബാധിക്കാതിരുന്നത് സാമാന്യം ശക്തമായ പൊതു മേഖലകൾ ഉണ്ടായിരുന്നത് കൊണ്ടാണ്.  അവ ഒന്നും പാടില്ല. സബ് സിഡികൾ കൊടുക്കരുത്  എന്ന്  മാത്റം അല്ല അവരുടെ ആവശ്യം; സബ്  സിഡികൾ  കൊടുക്കാൻ ഭരണ കൂടതിനു കഴിയരുത്‌ എന്നും അവർക്ക്  കരുതൽ  ഉണ്ട്. സാംബ്രാജ്യ  ദാസന്മാർ  ആയ ബൂർഷ്വാ  പാർടികളോട്  പൊതുമേഘലകൾ  എന്ത് ദോഷം ആണ് ചെയ്തത്?  പൊതുമേഖലകൾ ദുർബലാമായാൽ രാഷ്ട്രം ദുർബലമാകും;  മൂലധന ശക്തികൾ കൂടുതൽ ശക്തരാകും.  മുതലാളിത്തം അതാണ്‌ ആവശ്യപ്പെടുന്നത്.   അഴിമതികൾ വഴി  ബൂർഷ്വാ പാർടികൾക്  കോടികണക്കിന്  രൂപയുടെ സമ്പത്ത് ഉണ്ടാക്കാനും പൊതുമേഘലകൾ  ഇല്ലാതെയാകുന്നതിലൂടെ കഴിയും. നമ്മുടെ  എണ്ണ -പ്രകൃതി വാതക മേഘല  റിലയൻസിന്റെ   കൈപിടിയിൽ ആയതാണ് ഇൻഡ്യയിൽ  വിലക്കയറ്റത്തിന്റെ സുനാമികൾ തന്നെ ഉണ്ടായികൊണ്ടിരിക്കാൻ കാരണം.  എഫ്.എ.സി.റ്റി. തകരാൻ കാരണം. സാംബ്രാജ്യ ദാസന്മാരായ  ബൂര്ഷ്വ--പെറ്റി.. ബൂർഷ്വാ പാര്ടികൾക്ക്  ഭരണം ലഭിക്കണം എന്നല്ലാതെ മറ്റ് ചിന്താഗതികൾ ഒന്നും ഇല്ല.  ഏത്  മാർഗത്തിലൂടെയും അഴിമതികൾ നടത്തുന്നതിനാണ്  അവരുടെ ശ്രമം.  പൊതുമേഖലകൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട്  നടത്തുന്ന സമരങ്ങൾ മുതലാളിത്തം  തന്നെ ഇല്ലാതാക്കുന്നതിനും സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾ കൂടി ആകണം. സാംബ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന ലെനിന്റെ വാക്കുകൾ ഇന്ത്യയിൽ വിസ്മരിച്ചു. മുതലാളിത്തം എത്ര മാത്രം വളർന്നാലും സോഷ്യലിസത്തിൽ എത്തുകയില്ല എന്ന് മാത്രം അല്ല; നമ്മുടെ പാത കൂടുതൽ കൂടുതൽ ദുർഘടം ആയിക്കൊണ്ടിരിക്കും.  "എന്തുചെയ്യണം?" എന്നാ കൃതിയിൽ ലെനിൻ സൂചിപ്പിക്കുന്നത്  ബൂര്ഷ്വാ പാർലമെന്ററി തെരഞ്ഞെടുപ്പുകൾ മുതലാളിത്തിന് എതിരെയുള്ള   പ്രചരണത്തിനുള്ള വേദികൾ കൂടിയാകണം എന്നാണ്.   എങ്കിൽ മാത്രമേ ഇങ്ങനെയുള്ള  തിരഞ്ഞെടുപ്പുകൾ സ്ഥായിയായ പ്രയോചനം നേടിത്തരുകയുള്ളൂ.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിൽക്കുന്നതുകൊണ്ട്  ലെനിന്റെ വാക്കുകൾ അപ്രസക്തമാകുന്നു;  പ്രക്ഷോഭ സമരങ്ങൾ നിഷ്പ്രയോചനങ്ങൾ ആയി തീരുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ