2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ഈ കുറിപ്പ് എഴുതുന്ന ആളെക്കുറിച്ച് അല്പം കൂടി

1969.ൽ  സ. ഇ  എം എസ്  ന്റെ നേതൃത്ത്വത്തിൽ ഐക്യ മുന്നണി മന്ത്രി സഭ കേരളത്തി ൽ ഉണ്ടായിരുന്നപോൾ എ ഐ വയ്  എഫ്. വഴി യാണ് ഞാൻ സി.പി.ഐ. രാഷ്ട്രീയത്തിൽ എത്തുന്നത്.സ.വഴിത്തല ഭാസ്കരൻ ആണ് അന്നത്തെഎന്റെ ഗുരു. എന്നാൽ താമസിയാതെ അച്യുതമേനോന്റെ  നേതൃത്വത്തിൽ കോണ്‍ഗ്രസ് പിന്തുണയോടെ മന്ത്രി സഭ വന്നു.20 വയസേ ഉണ്ടായിരുന്നുള്ളു എങ്കിലും കോണ്‍ഗ്രസ്  ബെന്ധം എനിക് യോജിക്കാമായിരുന്നതല്ല. കിട്ടിയ അവസരങ്ങളിൽ എല്ലാം ഞാൻ അതിനെ ശക്തിയായി എതിർത്തു.  1971.ൽ നടന്ന ഒൻപതാം പാര്ടി കോണ്‍ഗ്രസ്  സംസ്ഥാന സമ്മേളന പ്രതിനിധിയും ആയിരുന്നു ഞാൻ. അവിടെയും എന്റെ നിലപാട് ഞാൻ ആവര്ത്തിച്ചു.  കൊച്ചിയിൽ നടന്ന പാർടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തിലെ റെഡ് വാളന്റീയർ  ആയിരുന്നു. തുടർന്ന് സി പി ഐ  പ്രവര്ത്തനം തുടര്ന്നു.1974.ൽ  ....സി.പി.ഐ. തൊടുപുഴ താലുക്ക് കമ്മിറ്റി  ജോ.സെക്രടറി ആയിരുന്നു. പാര്ടി കൊണ്ഗ്രെസ്സ് വിജയിപ്പിക്കാൻ നടത്തിയ അത്മാർഥമായ പ്രവർതനങ്ങളാൽ ഞാൻ താലുക്ക് സെക്രട്ടറി ആകണമെന്ന ഏക കണ്ടമായ അഭിപ്രായമായിരുന്നു. ഞാൻ അതിശക്തമായി എതിരത്തു .   കൊണ്ഗ്രെസ്സ്  ബന്ധം തുടരുമെങ്കിൽ  സി.പി.ഐ. ൽ തുടരാൻ ആവില്ല എന്നതായിരുന്നു യഥാര്ഥ കാരണം. എന്നാൽ അത് ആരോടും തുറന്നു പറഞ്ഞില്ല. പാര്ടി കൊണ്ഗ്രെസ്സ്  കഴിഞ്ഞു. കൊണ്ഗ്രെസ്സ് ബന്ധത്തിൽ അതി ശക്തമായി സന്തോഷിചിരുന്നവർക്ക്  എന്റെ അഭിപ്രായം എങ്ങിനെ പരിഗണിക്കാൻ? ഞാൻ സി.പി.ഐ. രാഷ്ട്രീയം ഉപേക്ഷിച്ച്  സെക്രടരിക്ക്  കത്ത് കൊടുത്തു. ജനയുഗം പത്രത്തിന്റെ എജെന്റും ആയിരുന്നു. കുടിശിക എല്ലാം കൊടുത്തു ഏര്പ്പാട്  തീർത്തു.തുടർന്ന്  1976.ൽ  സർക്കാർ സർവീസ്.ൽ  പ്രവേശിച്ചു.  മാറ്റ് രാഷ്ട്രീയത്തിൽ ഒന്നും പോയില്ല. പിന്നീട് 1979.ൽ  പി.കെ.വി. രാജി വച്ച്  ഇടതു മുന്നണി ഭരണം വന്നു. സി.പി.ഐ. പുനരേകീകരണം എന്ന മുദ്രാവാക്യം ഉയരത്തി. അത്  ശരിയായനിലപാട് എന്ന നിലയിൽ  ജോയിന്റ് കൌണ്‍സിൽ പ്രവകര്തകനായി. സ.അച്യുതമേനോനുമായി നടത്തിയ കത്തിടപാടുകളെ  തുടർന്നാണ്‌  ദേശീയ ജനാധിപത്യ  മുന്നണി യെ കുറിച്ചും  ജനകീയ ജനാധിപത്യ മുന്നണിയെ കുറിച്ചും അറിയുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നെത്ര്ത്വത്തിൽ ഉള്ള ജനകീയ ജനാധിപത്യ  മുന്നണി  വേണമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. അച്ചുത മേനോന്റെ കത്തിൽ നിന്നാണ്  പാർട്ടി രണ്ടാകാനുള്ള കാരണം കൊണ്ഗ്രസ്സുമായുള്ള ബന്ധം ആണെന്ന് അറിയുന്നത്. 1957.ലെ നാലാം പാർട്ടി കൊണ്ഗ്രെസിൽ തന്നെ കൊണ്ഗ്രെസ് സഘ്യത്തെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു. അന്ന് നാലിൽ  മൂന്നു ഭൂരിപക്ഷത്തോടെ ആ വിഷയം തള്ളി കളഞ്ഞതാണ്. ദാന്ഗെയും മറ്റും വിട്ടില്ല.സി.പി.ഐ. രാഷ്ട്രീയത്തിലെ ചളികുഴികൾ  കണ്ടെതാൻ എനിക്ക് ആരുടേയും സഹായം ആവശ്യമായിരുന്നില്ല. ജനകീയ ജനാധിപത്യ മുന്നണി എന്നതിൽ  ഒരു തൊഴിലാളിവര്ഗ ഭരണകൂടം എന്നതാണ് ഞാൻ കണ്ടത്.  നേത്രത്വത്തിൽ ഉറച്ച നിലപാട് ഇല്ലാത്ത മുന്നണി സംവിധാനത്തിൽ ഒരു തൊഴിലാളി വർഗ ഭരണകൂടം എന്ന കാഴ്ചപാട് പോലും  ഇല്ല. മുതലാളിത്തം പ്രൊത്സാൽഹിപ്പിക്കൽ  ഉണ്ടെന്ന്  അന്ന് മനസ്സിലാക്കിയിരുന്നില്ല.സി.പി.ഐ. പാര്ടി പരിപാടി ഭേദഗതി ചെയ്ത് ജനകീയ ജനാധിപത്യ മുന്നണി സ്വീകരിക്കണം എന്ന എന്റെ അഭിപ്രായം  അച്യുതമേനോന്റെ  അടുത്ത് അറിയിച്ചു. എന്നാൽ അദ്ധേഹതിനു അതിനോട്  യോജിപ്പ് ഇല്ലായിരുന്നു. തുടര്ന്നാണ് 1985.ൽ കേരള എൻ ജി ഓ. യൂണിയൻ പ്രവര്തകനാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ