2015 ജനുവരി 18, ഞായറാഴ്‌ച

76. WHY PUBLIC SECTOR UNDERTAKINGS MUST BE PROTECTED?

   76.WHY PUBLIC SECTOR UNDERTAKINGS MUST BE PROTECTED?  (2) SAVE INDIA; SECULAR INDIA.
.........During August, 1991 Gorbachev liquidated old Soviet Union, imperialists forces restarted their exploitation policy all over the world. They were very happy to note that in future there will not be any hindrance before them to exploit under developed nations.  They put forward their agenda before underdeveloped nations like India and capitalist (bourgeois) political parties like Congress and BJP were very happy to admit their agenda.  Bourgeois political parties have no agenda other than purely cheating the peoples and earn money through scandals; BJP exploiting even 'HINDUTHWA' also.

 ..........Main target of imperialist forces are Liberalisation; Privatisation; and Globalisation.  Actually these three demands have only one aim, to exploit poor nations. They demanded the under developed nations that  all benefits giving to ordinary peoples must be stopped and governments only must function for the benefits of Corporates and market will decide matters.   They will not only stop subsidies; but also ensure that the GOVERNMENT should be weak in economically to stop subsidies.  For that they will PRIVATISE ALL PUBLIC SECTOR UNDERTAKINGS THOSE GIVING HUGE PROFIT FOR THE COUNTRY.  "PROFIT" SHOULD BE ONLY WITH BOURGEOIS AND CORPORATES IN EVERY FIELD.
.........The bourgeois political parties worked according to the guide lines of imperialist forces and started to destroy the public sector undertakings of India.  What are the features of PSUs?
1. Mainly they are the wealth of the nation.
2. Secondly the profit of PSUs can be utilized for the welfare of the nation and the same will improve the position of poor peoples.
3. Thirdly the products of PSUs can maintain the quality; because the intention of the products are not merely profit.
4. Another fact is that the products of PSUs will control the price hikes.
5. But the private sector is only intended to make huge profit in any way.  Old AMBANI once said that he will do anything if he can gain profit in any way without waiting for sanction and he will not consider the doings are right or false.  6. By aiming to demolish the PSUs, another main factor is that GOVERNMENT WILL BE WEAK AND BOURGEOIS WILL BE WEALTHY TO CONTROL EVERY FIELD OF THE COUNTRY.
7. There will not happen evasion from taxation.  The main intention of the imperialists forces that all socialist concepts of the governments provided to poor peoples must be stopped and those who have purchasing capacity only need exist.
8. All kinds of natural resources should have provided to capitalists forces and profit only should be with them.
9.The most important point of SOCIALISM is that all kinds of natural resources such as earth, mines, sea  etc. are the wealth of the nation and its benefits should be utilised for the development of the nation.
10.  Preventing BLACK MONEY.  The bourgeois political parties BJP, INC etc. are not ready to admit this.
11. Providing employment opportunities with reservation of backward classes.

........They are considering politics as business as bourgeois doing; bourgeois political parties making money by selling PSUs .  So the fight to protect the PSUs are the fight for PEOPLES DEMOCRACY which  should reach the aim, A SOCIALIST INDIA; and also WE SHOULD RAISE THE SLOGAN - SAVE INDIA; SECULAR INDIA.  PLEASE ENSURE  A BJP FREE INDIA.
......................18 01 2015................
........TO PROTECT PSUs WE SHOULD ORGANISE A SIGNATURE CAMPAIGN OF TEN CRORES SIGNATURE  AND THE COLLECTED SIGNATURES MUST SUBMIT TO THE PRESIDENT OF INDIA WITH A RALLY OF AT LEAST TEN LAC PEOPLES IN DELHI. IF PARTY IS ADMITTING A SOCIALIST INDIA THEN ONLY IT WILL WORKOUT.  OUR AIM IS TO PROPAGATE THE SOCIALIST IDEAS AMONG THE PEOPLES.  The NARENDRA MODI LEAD BJP GOVERNMENT IS A THREAT TO THE SECULAR CONCEPT OF INDIAN CONSTITUTION ALSO.  COMMUNAL FORCES RAISES THE SLOGAN THAT SOME BODY SHOULD GO FROM INDIA; THE SAID SLOGAN WILL CERTAINLY A THREAT TO NORMAL LIFE OF THE CITIZENS OF INDIA.  SO THE SLOGAN SHOULD BE SAVE PUBLIC SECTOR UNDERTAKINGS AND ALSO SAVE INDIA; SECULAR INDIA.........
...................(18 01 2015).....................

75.ജനകീയ ജനാധിപത്യത്തിന് വേണ്ടിയുള്ള സമരം

     75."ജനകീയ ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നായിരിക്കണം അർഥം. മുതലാളിത്തത്തിൽ മൂലധനത്തിന്റെ ആധിപത്യം ആയിരിക്കും നടപ്പിലാവുക. വാക്കുകളുടെ അർഥം മാറ്റിയെടുക്കാനാവില്ല.
...........മുതലാളിത്തത്തിൽ ബൂർഷ്വാ ജനാധിപത്യം മാത്രമേ നടപ്പിലാവുകയുള്ളു. ചരിത്റപരമായി രൂപപ്പെട്ടുവന്ന സമ്പന്ന വർഗങ്ങളുടെ ഭരണ തുടർച്ചയാണത്. ഇൻഡ്യയിൽ ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയും നാടുവാഴിത്തത്തിന്റെ തുടർച്ചയും ആണത്. പിന്നോക്ക വിഭാഗങ്ങളുടെ നേർക്കുള്ള പീഡനങ്ങളും അടിച്ചമർത്തലുകളും അതിന്റെ ഭാഗമാണ്. അതിൽ അടിയുറച്ച മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ചൂഷണങ്ങളിൽ നിന്നും തൊഴിലാളി വർഗ്ഗവും സാധാരണ ജനങ്ങളും മോചനം നേടേണ്ടതുണ്ട്. സാമ്പത്തിക മോചനത്തോടൊപ്പം അല്ലാതെ "ജനാധിപത്യം" മാത്രമായി മോചിതമാവുകയില്ല. "സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുക" എന്ന കാറൽ മാർക്സിന്റെ കണ്ടെത്തൽ വസ്തുതകൾ മാത്റമാണ്. സാമ്പത്തിക--രാഷ്ട്റീയ മോചനമാണ് "ജനകീയ ജനാധിപത്യ" ത്തിലൂടെ നേടിയെടുക്കേണ്ടത്.
..........പാർട്ടി പരിപാടി ഭേദഗതി ചെയ്യുകയും ജനകീയ ജനാധിപത്യത്തിനായി ജനങ്ങളെ അണി നിരത്തുകയും വേണം. "സോഷ്യലിസ്റ് സമ്പദ് ഘടന, ജനകീയ ജനാധിപത്യ ത്തിലൂടെ" എന്ന ലക്ഷ്യമാണ് നേടിയെടുക്കേണ്ടത്. സോഷ്യലിസ്റ് സാമൂഹ്യ വ്യവസ്ഥയോടൊപ്പം മാത്രമേ ജനകീയ ജനാധിപത്യം പ്രാവർത്തികമാവുകയുള്ളൂ. അതിന് മുൻനിരയിൽ നിന്ന് പോരാടേണ്ടത് തൊഴിലാളി വർഗമാണ്‌. തൊഴിലാളിവർഗം എന്ന് കേൾക്കുമ്പോൾ പലർക്കും ആശയകുഴപ്പം ഉണ്ടാകും. അത് അല്പം കൂടി വ്യക്തമാക്കി പറഞ്ഞാൽ മാർക്സിസം അന്ഗീകരിക്കുന്നവർ എന്നോ ഒരു നല്ല സാമൂഹ്യ വ്യവസ്ഥതി അന്ഗീകരിക്കുന്നവർ എന്നോ പറയാം. മാർക്സിസം അറിയപെടുന്നത് തൊഴിലാളി വർഗ്ഗത്തിന്റെ തത്വ ശാസ്ത്രം എന്നാണ്. എന്ന് പറഞ്ഞാൽ മാത്റം മതിയാവുകയില്ല. പണിയെടുക്കുകയും ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന എല്ലാവരുടേയും തത്വ ശാസ്ത്രം ആണത്. സോഷ്യലിസ്റ്റ് വ്യവസ്ഥ അങ്ഗീകരിക്കുന്ന ആർക്കും അതിൽ അണിചേരാം.
..................മാർക്സിസം എന്ന തത്വ ശാസ്ത്രം ലോക തൊഴിലാളി വർഗത്തിന് മുമ്പിൽ അവതരിപ്പിച്ച കാറൽ മാർക്സും ഫ്റെഡറിക് എൻഗൽസും തൊഴിലാളി വർഗത്തിൽ പെട്ടവരായിരുന്നില്ല. സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി അന്ഗീകരിച്ചതുകൊണ്ടാണ് അവർ അതിനായി നിലകൊണ്ടത്.
"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ" യിൽ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനന്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്. മാർക്സിസതിന്റെ ആവിർഭാവം കാര്യങ്ങളിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ബൂർഷ്വാസി അവരുടെ ചൂഷണ സ്വഭാവത്തിൽ നിന്ന് വളരെയൊന്നും മാറിയിട്ടില്ല എന്നത് വസ്തുതകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.
.................ഇന്ത്യൻ ഭരണ ഘടന വിഭാവന ചെയ്യുന്നത് "പരമാധികാര-മതേതര-സോഷ്യലിസ്റ്റ് ജനാധിപത്യ റിപബ്ളിക് " എന്നതിന്റെ അന്തസത്ത പൂർണ അർഥത്തിൽ നടപ്പിലാകേണ്ടതുണ്ട്. ഇന്ത്യൻ ഭരണ ഘടനയിൽ സൂചിപ്പിക്കുന്ന "സോഷ്യലിസ്റ്റ് " കാഴ്ചപ്പാട് ശാസ്ത്റീയ സോഷ്യലിസത്തിന് എതിരാണ് എന്ന് ഒരിടത്തും സൂചനയില്ല. ശാസ്ത്രീയ സോഷ്യലിസത്തിനായി ജനങ്ങളെ അണിനിർത്തരുത് എന്ന സൂചനയും ഒരിടത്തും ഇല്ല. എന്നാൽ ശാസ്ത്രീയ വീക്ഷണങ്ങൾ അന്ഗീകരിക്കുന്ന തൊഴിലാളി വർഗ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ മാത്രമേ അത് സാധ്യമാക്കാൻ ആവുകയുള്ളൂ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി തൊഴിലാളി വർഗത്തെയും സാധാരണ ജനങ്ങളെയും അണിനിരത്തണം. സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കുമ്പോൾ മാത്രമേ ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണം ഉണ്ടാവുകയുള്ളു. വർഗീയ - ഫാസിസ്റ്റ് കളുടെ പിടിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും അത് അത്യന്താപേക്ഷ്യമാണ്. .................മാർക്സിസത്തിന്റെ അവിഭാജ്യ ഭാഗമായ വർഗ സമരത്തിന്റെ കാഴ്ചപ്പാടിൽ തന്നെ തൊഴിലാളി വർഗത്തെ ഇന്ത്യയിലെ ചൂഷക വർഗ്ഗങ്ങൾക്കെതിരെ അണിനിരത്തുകയും തൊഴിലാളി വർഗ്ഗത്തെ അടിച്ചമർത്തുന്ന ചൂഷക വർഗങ്ങളുടെ മർദ്ദനോപകരണമായ "ഭരണകൂടം" തൊഴിലാളിവർഗത്തിന്റേതാകണം എന്ന രാഷ്ട്രീയ ലക്ഷ്യമാകണം "ജനകീയ ജനാധിപത്യം സ്ഥാപിക്കുക" എന്നതിലൂടെ നേടിയെടുക്കേണ്ടത്. ആധുനിക പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രത്യേകതകളായ സംഘടനാ സ്വാതന്ത്ര്യം; അഭിപ്രായ സ്വാതന്ത്ര്യം; സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുന്ന ഭരണ ഘടന; ജനങ്ങൾക്കുള്ള പരമാധികാരം തുടങ്ങിയ മൗലികാവകാശങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇൻഡ്യൻ തൊഴിലാളി വർഗത്തിന് മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാനാകും; ഉറച്ച ലക്ഷ്യ ബോധം ഉണ്ടെങ്കിൽ. ഒരോ അഞ്ചു വർഷവും ഭരണകൂടത്തെ നിലനിർത്തുന്നതിനോ അഥവാ മാറ്റുന്നതിനോ ജനങ്ങൾക്കുള്ള പരമാധികാരത്തെ കണ്ടില്ലെന്ന് ഭാവിക്കാനാവില്ല. കാറൽ മാർക്സിന്റെ കാലത്തോ 1950 കൾക്ക് മുൻപുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലോ ഈ സാഹചര്യം ഉണ്ടായിരുന്നില്ല.എന്നാൽ സാധാരണ ജനങ്ങളുടെ മോചനത്തിനായുള്ള പോരാട്ടത്തിൽ അണിനിരക്കുന്നവർ അവരെ ഒപ്പം നിർത്തുന്നതിനും അവരുടെ വിശ്വാസം ആർജിക്കുന്നതിനും പരമ പ്റാധാന്യം നില്കേണ്ടതുണ്ട്. അവരുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും ഉണ്ടാകാതിരിക്കുന്നതിന് തൊഴിലാളി വർഗം നിതാന്ത ജാഗ്രത പുലർതുകയും വേണം.
..............മുതലാളിത്ത വ്യവസ്ഥയിൽ നിലനിൽക്കുന്ന "രാഷ്‌ട്റീ" യത്തിലെ പണത്തിന്റെ മേൽക്കയിലും ജാതി-വർഗീയതയിലും മനം മടുപ്പുള്ള വലിയ ജന വിഭാഗങ്ങൾ ഉണ്ടെന്നതും വസ്തുതകൾ മാത്റമാണ്‌. പൊതുരംഗത്ത് നിലകൊള്ളുന്നവരിൽ കളങ്കരഹിതരായവർക്ക് സമൂഹം വലിയ അംഗീകാരം ആണ് നൽകുന്നതെന്ന് സ.ഇ എം എസ്; ജ്യോതിബസു തുടങ്ങിയ തൊഴിലാളിവർഗത്തിന്റെ കരുത്തരായ നേതാക്കളെല്ലാം ഉദാഹരണങ്ങളാണ്. അഴിമതിക്കും രാഷ്ട്രീയത്തിലെ വ്യവസായ വത്ക്കരത്തിനും (രാഷ്ട്റീയം ധനസമ്പാദനത്തിനുള്ള ഉപായം ആയി കാണുന്ന ബൂർഷ്വാ--പെറ്റി ബൂർഷ്വാ രാഷ്ട്രീയം) എതിരായുള്ള പോരാട്ടമായി ജനകീയ ജനാധിപത്യത്തിനായുള്ള പോരാട്ടം മാറ്റിയെടുക്കണം. .............രാഷ്ട്രീയത്തിൽ സത്യസന്ധതയും ജനങ്ങളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ആത്മാർത്ഥതയും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ജനങ്ങളുടെ താൽപ്പര്യമാണ് 2020 ജനുവരിയിൽ ഡൽഹി അസംബ്ളി തെരെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് എഴുപതിൽ അറുപത്തി രണ്ടു സീറ്റിലും വിജയം നേടിക്കൊടുത്തത്. "ആം ആദ്മി പാർട്ടി" എന്നത് പെറ്റി ബൂർഷ്വാ സ്വഭാവം മാത്റമുള്ള ഒരു രാഷ്ട്രീയ പാർട്ടി ആണെങ്കിൽപോലും അവരുടെ അഴിമതിക്കെതിരെയുള്ള നിലപാടിനാണ് ജനങ്ങൾ അംഗീകാരം കൊടുത്തത്. ഈ കാര്യത്തിൽ എത്റയോ ഉന്നത നിലവാരത്തിൽ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയും. അതായിരിക്കും നമ്മുടെ പ്രവർത്തനങ്ങളുടെ അടിത്തറയും.
....18 01 2015....(Updated).....
//////////////////////////////////////////////////////////////////////////////////////////////////////////////////////////////

93.രാജവാഴ്ച (ഫ്യൂഡലിസം) തകർത്ത് ബൂർഷ്വാസി അധികാരം പിടിച്ചെടുക്കുന്നതിനെയാണ് ജനാധിപത്യ വിപ്‌ളവം അല്ല്ലെങ്കിൽ ബൂർഷ്വ വിപ്‌ളവം എന്ന് പറയുക. ഇന്ത്യയിൽ അത് നമ്മുടെ സ്വാതന്ത്ര്യ ലബ്ദിയോടെ കഴിഞ്ഞു. അതോടെ ഇന്ത്യയിൽ ബൂർഷ്വാ പർലമെന്ററി ജനാധിപത്യം നടപ്പിലായി. ഇനിയും മാറേണ്ടത് സോഷ്യലിസ്റ്റ് ജനാധിപത്യത്തിലേക്ക് (ജനകീയ ജനാധിപത്യം) ആണ്. ലെനിന്റെ ഒരു കൃതിയിൽ പറയുന്നുണ്ട് കൊളോണിയൽ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരങ്ങൾ ബൂർഷ്വ വിപ്ലവങ്ങൾ  കൂടി ആയിരിക്കും എന്ന്. സ്വാന്തന്ത്ര്യ പ്രാപ്തിയോടെ അത് പൂർത്തിയാകും എന്നും പറയുന്നുണ്ട്. 1924 -ൽ ലെനിൻ അന്തരിച്ചു. എന്നാൽ എത്ര കൃത്യമായി കാര്യങ്ങൾ മനസിലാക്കുന്നു എന്നതാണ് നാം ഓർക്കേണ്ടത്. നമ്മുടെ സ്വാന്ത്ര്യ സമരത്തിൽ ബൂർഷ്വാസിക്കായിരുന്നു നേതൃത്വം. അവർ ഭരണാധികാര ശക്തിയുമായി. 

..........ഫ്യുഡലിസം രാജ വാഴ്ചയാണ്. അവിടെ തെരഞ്ഞെടുപ്പ് എന്ന പ്രശ്നമേയില്ല. ഒന്നും അറിയില്ലായിരുന്നു എന്നതാണ് ഇ എം എസിന് സംഭവിച്ച കുഴപ്പം. ഫ്യുഡലിസത്തിൽ രാജാവിനെ സഹായിക്കുന്ന "പ്റഭുക്കന്മാർക്" കൊല്ലും കൊലയ്ക്കും അധികാരം ഉള്ളവരാണ്. സ്വന്തമായി സൈന്യങ്ങൾ വരെ ഉള്ളവർ. അവർ യുദ്ധങ്ങളിൽ രാജാവിനെ സഹായിക്കും. പ്രഭുക്കന്മാർക്ക് നികുതി പിരിക്കാം. അതിൽ നിന്നും രാജാവിന് പങ്കു കൊടുക്കണം. ബാക്കി സൈന്യത്തെ സംരക്ഷിക്കാൻ ഉപയോഗിക്കാം. അങ്ങനെയുള്ള പ്രഭുക്കന്മാർ ഇന്ത്യയിൽ ഒരിടത്തും ഇല്ല. ഇവിടെയുള്ളത് വ്യവസായി ആയ കൃഷിക്കാർ മാത്റം. കുറെ ഭൂമി കൈവശം ഉള്ളതുകൊണ്ട് ആരും പ്രഭുക്കന്മാർ ആവില്ല. 
സ്വതന്ത്റ ഇൻഡ്യയിൽ ആദ്യ ഘട്ടത്തിൽ അത് ഇൻഡ്യയിലും ഉണ്ടായിരുന്നു. ഇപ്പോൾ നമ്മുടെ ഭരണ ഘടനയാണ് എല്ലാം.
..............സോഷ്യലിസത്തിന്റെ പ്രസക്തി ലെവലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്കിട നല്കുകയായിരിക്കും ഫലം എന്നും ലെനിൻ പറയുന്നുണ്ട്.  

.............1950 കളിൽ തന്നെ സോഷ്യലിസ്റ്റു ഭാരതം എന്ന ലക്ഷ്യം അന്ഗീകരിച്ചിരുന്നു എങ്കിൽ ഇൻഡ്യയുടെ സ്തിതി ഇന്നത്തേത് ആകുമായിരുനന്നില്ല. കേരളത്തിൽ നടപ്പിലാക്കിയത്‌ പോലുള്ള ഭൂപരിഷ്കരണങ്ങൾ മറ്റ്  സംസ്ഥാനങ്ങളിൽ നടപ്പിലായിട്ടില്ല എന്നതും ചാതുര് വർണ്യത്തിൽ അധിഷ്ടിതമായ സാമൂഹ്യ വ്യവസ്ഥ നിലനില്ക്കുന്നുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ അതിനെ ഫ്യൂടലിസം  ആയി ചിത്രീകരിക്കുന്നത്  ഫ്യൂടലിസം എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ്. ............രാജ വാഴ്ചയെ സംരക്ഷിച്ച്‌  നിലനിർത്തുന്ന "കൊല്ലും കൊലക്കും അധികാരമുള്ള" നാടുരാജാക്കന്മാർ ആണ്  ഫ്യൂടൽ പ്രഭുക്കന്മാർ.  അങ്ങനെയുള്ള ഫ്യൂടൽ വാഴ്ച ഇന്ത്യയിൽ ഒരിടത്തും ഇപ്പോൾ  ഇല്ല. "വ്യവസായി ആയ കർഷകൻ" ആണ് ഇന്ത്യയിൽ ഉള്ളത്.  

...........കാറൽ മാർക്സിന്റെ "മൂലധനം" എന്ന കൃതിയുടെ    "മൂലധനത്തിന്റെ ആദിമ സഞ്ചയം"  എന്ന അധ്യായത്തിൽ  ഇന്ഗ്ലണ്ടിൽ പതിനേഴാം നൂറ്റാണ്ടിൽ പ്രഭുക്കന്മാർ  25-30 ഏക്കർ വരെ കൃഷി സ്ഥലം സ്വന്തമായി ഉണ്ടായിരുന്ന കൃഷിക്കാരെ  അവരുടെ കൃഷി-വാസ സ്ഥലങ്ങളിൽ നിന്നും ബലമായി കുടിയൊഴിപ്പിച്ച് അവരുടെ  കൃഷി സ്ഥലങ്ങൾ പിടിച്ചെടുത്ത്  പരുത്തി കൃഷിക്കായും ആട് വളർത്തൽ  സ്ഥലങ്ങളായും  മാറ്റി എന്ന് പറയുന്നുണ്ട്. പ്രഭുക്കന്മാരെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. വാസ സ്ഥലങ്ങൾ  നഷ്ടപ്പെട്ട്  നിരാലംബർ  ആയി അലഞ്ഞ്  തിരിഞ്ഞവരെ  പിടിച്ച്  പ്രത്യേകം മുദ്ര  അടിച്ച്  ജയിലിലാക്കി. പിന്നീട് അവരെ പുതിയതായി തുടങ്ങിയ പരുത്തി തുണി ഫാക്ടറികളിലെ തൊഴിലാളികളും ആക്കി. 

...........ഇന്ഗ്ലണ്ടിൽ പ്രഭുക്കന്മാർ തന്നെയാണ്  മുതലാളിമാർ ആയതും. "മൂലധനം" എങ്ങനെയാണ് വളര്ന്നു വന്നത് എന്നതിന്റെ ചില സൂചനകളാണ് ഇവിടെ മാർക്സ് നല്കുന്നത്.  കൂടുതൽ ഭൂമി ഉള്ളതുകൊണ്ട്  മാത്രം അത് ഫ്യൂടലിസം  ആവില്ല. മുതലാളിത്ത വളർച്ചയുടെ  ഭാഗം മാത്രം ആണത്.  ഇൻഡ്യയിൽ  സോഷ്യലിസ്റ്റ് ഭാരതം എന്ന ലക്ഷ്യം അംഗീകരിക്കാൻ സഘാക്കൾ ഇപ്പോഴും പറയുന്ന ന്യായം അതൊക്കെ ആയിരിക്കും. 

..........റഷ്യയിൽ സാർ ചക്രവർതിയുടെ വാഴ്ച (ഭരണം) ആയിരുന്നിട്ടും  അവികസിത മുതലാളിത്തം ആയിരുന്നിട്ടും സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കാൻ അതൊന്നും ലെനിന് തടസ്സം ആയില്ല. അവികസിത മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക് പോകാമെന്ന് ലെനിൻ തെളിയിച്ചു. അത് കൊണ്ടാണ് "മാർക്സിസം"  ... "മാർക്സിസം-ലെനിനിസം" ആയത് ; അല്ലാതെ എങ്ങനെ ഭരണം പിടിച്ചെടുത്തു എന്നത് കൊണ്ടല്ല. ജനാധിപത്യം ഇല്ലാതിരുന്നത്  കൊണ്ടാണ് സായുധ വിപ്ലവത്തിന്റെ പാത അവിടെ സ്വീകരിക്കേണ്ടി വന്നത്.  ഇൻഡ്യയിൽ  പ്രവർത്തന സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്നത്  അനുകൂല സാഹചര്യം ആയിട്ടാണ് കാണേണ്ടത്. ചരക്ക്  ഉൽപ്പാദനം; വിശ്വാസം; രാഷ്ട്രീയം തുടങ്ങി സമസ്ത മേഘലകളെയും ചൂഷണത്തിനുള്ള മേഘലകളാക്കി  ബൂര്ഷ്വാസി മാറ്റുന്നു. വിലകയറ്റം; അഴിമതി;വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ എല്ലാം മുതലാളിത്തത്തിന്റെ ഭാഗമാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചുകൊണ്ട്  അഴിമതിക്കെതിരെയും മറ്റും സമരം ചെയ്യുന്നത്  വൃഥാ വ്യായാമങ്ങൾ മാത്രം ആണ്.
............31 032015...............

2015 ജനുവരി 16, വെള്ളിയാഴ്‌ച

72.ബൂർഷ്വാസിയുടെ രാഷ്ട്റീയം

                                          72.ബൂർഷ്വാസിയുടെ രാഷ്ട്റീയം.                                                                          ബൂർഷ്വാ രാഷ്ട്റീയക്കാരന്  "രാഷ്ട്റീയം" പണം ഉണ്ടാക്കുന്നതിനുള്ള  വ്യവസായം  ആണ്.  ബൂർഷ്വാസി വ്യവസായം  നടത്തുമ്പോൾ  അയാൾക്ക്‌  വേണ്ട എല്ലാ സഹായങ്ങളും  വഴിവിട്ട  രീതിയിൽ  ചെയ്യാൻ  ബൂർഷ്വാ രാഷ്ട്റീയക്കാരാൻ   ഒരുക്കമാണ്.  പകരമായി  ബൂർഷ്വാ രാഷ്ട്റീയക്കാരന്  എത്റ  ആയിരം  കോടി കൊടുക്കാനും ബൂർഷ്വാസിയും  തയ്യാറാണ്‌.  ഇതിന്  ഏറ്റവും നല്ല  തെളിവ്  പതിനയ്യായിരം  രൂപയിൽ  വ്യവസായം  തുടങ്ങിയ  ധീരുഭായ്  അംബാനിയുടെ  ചരിത്റം  ആണ്. അദ്ദേഹം അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി അറുപത്തി അയ്യായിരം കോടിയുടേത്  ആയിരുന്നു. 2002 ജൂലൈ-8 ലെ  പത്റങ്ങളിൽ അദ്ദേഹത്തിന്റെ മഹത്വങ്ങൾ വെളിപെടുതിയത്തിന്റെ കൂട്ടത്തിൽ അദ്ദേഹം   പറഞ്ഞിരുന്നത്  പത്റന്ഗളിൽ വന്നു:   "എനിക്ക്  ലാഭം ഉണ്ടാക്കാനുള്ള അവസരം വന്നാൽ ഞാൻ ആരുടേയും അനുവാദത്തിനായി  കാത്തുനില്ക്കാറില്ല. ശരിയായ കാര്യം മാത്റമേ ചെയ്യാവു എന്ന നിർബന്ധവും എനിക്കില്ല."  "ഇന്ദിരാ ഗാന്ധി മുതൽ വാജ് പൈ വരെയുള്ള രാഷ്ട്റീയ നേതാക്കൾ ഈ വ്യവസായ ചക്റവർതിയുടെ മുമ്പിൽ പലപ്പോഴും കൈ കൂപ്പി നില്ക്കേണ്ടി വന്നു.  മുതലാളിത്തത്തിലെ  ജനാധി പത്യ- ത്തിന്റെയും ബൂർഷ്വാസിയുടെയും  (മൂലധനത്തിന്റെയും) ബന്ധം  ആണിവിടെ വ്യക്തമാകുന്നത്. അധികാരം  നഷ്ടപെടുമെന്ന്  വന്നാൽ ബൂർഷ്വാ രാഷ്ട്റീയക്കാരനും ഏത്  അറ്റം വരെയും പോകുമെന്നതിന്  തെളിവാണ്  1975 ൽ  ഇന്ദിരാഗാന്ധി അടിന്യന്തിരാവസ്ഥ പ്റഘ്യാപിച്ചതും ജനാധിപത്യം കൽതുറിങ്കിൽ  ആയതും.ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്ന്  ആയിരങ്ങളാണ്  (സിഘ്കാർ) വധിക്കപെട്ടത്‌.   2002 ൽ  ഗുജറാത്തിലും 2012 ൽ  യു.പി.യിലും ഹിന്ദു വര്ഗീയ വാദികളും അധികാരത്തിനായി  എന്തും ചെയ്യാൻ മടി ഇല്ലാത്തവർ ആണെന്ന് തെളിയിച്ചു.  വർഗീയ കലാപം  അധികാരത്തിൽ എത്താൻ എളുപ്പവഴിയാണ് എന്ന് കണ്ടെത്തിയ ഹിന്ദു വർഗീയ  വാദികൾ ഇന്ത്യ ഒട്ടാകെ കലാപം സംഘടിപ്പിക്കാൻ ശ്റമിക്കുകയാണ്. 2008.ൽ  യു.പി.എ  സഘ്യതിനുള്ള പിന്തുണ  ഇടതുപക്ഷം  പിൻവലിച്ചപ്പോൾ  റിലയൻസ്  പാർലമെന്റിൽ കോടികൾ വാരി വിതറിയാണ്  കോണ്‍ഗ്രസ്  ഭരണത്തെ നിലനിർത്തിയത്.  പകരമായി  കൃഷ്ണ-ഗോദാവരി തടത്തിൽ കണ്ടെത്തിയ പ്റകൃതി വാതകം മുഴുവൻ റിലയൻസിനു  വിട്ടുകൊടുത്തു. ബൂർഷ്വാസിയും  ബൂർഷ്വാ രാഷ്ട്റീയക്കാരനും  ചേർന്ന്  ജനങ്ങളുടെ സമ്പത്ത്  കൊള്ളയടിച്ച്  കൊണ്ടിരിക്കുകയാണ്.    "വർഗ സമരം" എന്ന് കേട്ടിട്ടുള്ളതല്ലാതെ അത്  ആര് ആർക്കെതിരെ ആണെന്നതിനെ  കുറിച്ച്  ഒരു പിടിയും ഇല്ലാതെ  മുതലാളിത്തം പ്റൊത്സാഹിപ്പിക്കാൻ തീരുമാനിക്കുകയും  കോണ്‍ഗ്രസിനെ പിന്തുണക്കാൻ ഒരവസരം കാത്തിരിക്കുകയുമാണ്.  വർഗസമരം തൊഴിലാളിവർഗ്ഗവും  ബൂർഷ്വാസിയുമായിട്ടാണെന്ന്  മനസിലാക്കുന്നുവെങ്കിൽ; ഭരണ കൂടം  തൊഴിലാളിവർത്തിന്റെതാകണം  എന്ന്  തീരുമാനിക്കുന്നുവെങ്കിൽ  ഒരു  ബൂർഷ്വാ ഭരണ കൂടത്തെയും  ഭാവിയിൽ പിന്തുണക്കാനാവില്ല്;  കാരണം അത്  എല്ലാ  സമരങ്ങളെയും  അർഥശൂന്ന്യമാക്കികൊണ്ടിരിക്കും.                                                                                                                                   

2015 ജനുവരി 11, ഞായറാഴ്‌ച

73.ബൂർഷ്വാ (Bourgeois) പർലമെന്ററി ജനാധിത്യം

                                  ബൂർഷ്വാ (Bourgeois) പർലമെന്ററി  ജനാധിത്യം                                                   73.മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയിലെ ജനാധിപത്യത്തിനാണ്  ബൂർഷ്വാ ജനാധിപത്യം എന്ന്  പറയുക. മാർക്സിന്റെ കാലത്തെ ജനാധിപത്യ സങ്കല്പങ്ങളിൽ നിന്ന് ആധുനിക പാര്ലമെന്ടറി ജനാധിപത്യം വളരെയേറെ മാറ്റം വന്നിട്ടുണ്ട്. സ്വതന്ത്റമായ  നീതിന്യായ വ്യവസ്ഥ; ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന നിയമ സഭ; ഭരണ നിർവഹണ സംവിധാനം; മാധ്യമ സ്വാതന്ത്ര്യം എന്നിവ പാർലമെന്ററി ജനാധി-പത്യത്തിന്റെ നാല്  നേടുംതൂണുകൾ ആണെന്നാണ്‌  വയ്പ്പ്.   സാധാരണഗതിയിൽ ആരും ഇത്  തികച്ചും കുറ്റമറ്റതാണെന്ന്  കരുതും. എന്നാൽ സാധാരണ ജനങ്ങൾക്ക്‌ ഇവയൊന്നും ഗുണകരമാകാത്ത രീതിയിൽ ഇവയ്ക്കെല്ലാം ഉപരിയായി പണം (മൂലധനം) പ്റവർത്തിച്ചുകൊണ്ടിരിക്കും.  2. ഇൻഡ്യയിൽ  1947.ലെ  അധികാര കൈമാറ്റത്തിന് ശേഷം അധികാരത്തിൽ എത്തിയ കോണ്‍ഗ്രസ്  ആദ്യ കാലങ്ങളിൽ  സോഷ്യലിസതിലേക്കാണ്  പോകുന്നത്  എന്ന തോന്നൽ സാധാരണക്കാരിൽ ഉണ്ടാക്കിയെന്നത് നേരാണ്.  എന്നാൽ ശാസ്ത്റീയ അടിസ്ഥാനങ്ങളിൽ ഉറച്ചു കൊണ്ടല്ലാതെ സോഷ്യലിസത്തിലേക്ക്  പോകാൻ ആവില്ല എന്നതും  അതിന്  കോണ്‍ഗ്രസ്സിന്  ആവില്ല എന്നതും  ഇൻഡ്യയിലെ എസ്  ഏ  ഡാന്ഗെ  തുടങ്ങിയവർക്ക്  മനസിലായില്ല. അതാണ്‌  കോണ്‍ഗ്രസ്സുമായി  സഘ്യം  എന്ന ധാരണയിൽ അവർ എത്തിയത്. ബൂർഷ്വാ പാർലമെന്ററി  ജനാധിപത്യത്തിന്റെ ചരിത്റ പരമായ പാതയിൽ നിന്നും പുറത്തുകടക്കാൻ ഏതെങ്കിലും ഒരു വ്യക്തി ശ്റമിച്ചാൽ പോലും അവർക്ക് അതിന്  ആവില്ല എന്നത്  വസ്തുതയാണ്. എല്ലാ രാജ്യങ്ങളിലും കാര്യങ്ങൾ അങ്ങനെയാണ്  പോകുന്നത്. വസ്തുനിഷ്ടമായി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്റമിക്കുന്നവർക്ക്  അത്  മനസ്സിലാകും.  കോണ്‍ഗ്രസിന്റെ  മിശ്റ സമ്പത്ത് ഘടന എന്ന കാഴ്ചപാടിൽ നിന്നുപോലും  പിന്നീട്  അവർ അകന്നുപോയി.  അടിയന്തിരാവസ്ഥ കാലത്ത്  ജനങ്ങളെ  വഞ്ചിക്കുന്നതിനായി ഭരണ ഘടന ഭേദഗതി ചെയ്ത് "സോഷ്യലിസ്റ്റ് " എന്ന വാക്ക് കൂടി കൂട്ടി ചേർത്തെങ്കിലും ആ വാക്കിനോട്  നീതി പുലർത്താൻ അവർ ശ്റമിച്ചില്ല. ഇന്ദിരാ ഗാന്ധിയുടെ  ദാരുണമായ അന്ത്യത്തിന് ശേഷം അധികാരം  ഏറ്റെടുത്ത രാജീവ്  ഗാന്ധിയും തുടർന്നുള്ളവരും  അതിവേഗം  വികസിത മുതലാളിത്തത്തിലേക്ക്  കൊണ്ടുപോകാനാണ്‌  ശ്റമിച്ചത്. മുതലാളിത്തം  കടന്നുവന്ന പൈശാചികമായ പാതയിൽ നിന്നും  ഇന്ത്യൻ ബൂർഷ്വാസിയും  ഒട്ടും പുറകിലല്ല എന്ന്  ആയിരക്കണക്കിന്  ആളുകൾ പിടഞ്ഞുവീണ്  മരിക്കാൻ ഇടയായ "ഭോപ്പാൽ വിഷ വാതക" ദുരന്തത്തിന്  കാരണക്കാരൻ ആയ ബഹുരാഷ്ട്റ ഭീമനെ ഇൻഡ്യയിൽ നിന്ന്  രക്ഷപെടാൻ സഹായിക്കുന്നതിലൂടെ രാജീവ്  ഗാന്ധിയും തെളിയിച്ചു. 1991 ൽ സോവിയറ്റ്  യൂണിയനിൽ പാർടി ജനറൽ  സെക്റട്ടറി തന്നെ  പാർടിയെ നിരോധിക്കുകയും സോവിയറ്റ്  യൂണിയൻ പിരിച്ചുവിടുകയും  ചെയ്തപ്പോൾ ഇൻഡ്യൻ നാഷണൽ കോണ്ഗ്രസിന്റെ തനിനിറം വ്യക്തമായി.  സാംബ്റാജ്യത്വ വിധേയത്വത്തിന്റെ  ബീഭൽസമുഖം വ്യക്തമാവുകയായിരുന്നു പിന്നീട്  ഉണ്ടായത്. സാംബ്റാജ്യത്വ ശക്തികൾ മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും  അവർ അംഗീകരിച്ചു................................................................................................................(തുടരും)

74.മാർക്സിസം ദൈവ വിശ്വാസത്തിന് എതിരല്ല

             74.  മതത്തോടുള്ള മാർക്സിസ്റ് സമീപനം.   "മതം മർദ്ദിത ജീവിയുടെ നിശ്വാസമാണ്; ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; ഉന്മേഷ രഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്;  ജനങ്ങളെ മയക്കുന്ന കറുപ്പാണ് അത് "  എന്നത് മാർക്സിന്റെ  വാക്കുകളാണ്.  മാർക്സിസം ദൈവ വിശ്വാസത്തിന്  എതിരാണ് എന്ന ഒരു ധാരണ പൊതുവേയുണ്ട്. ഒരു സാമൂഹ്യ ശാസ്ത്രം എന്ന നിലയിൽ എല്ലാ വിഷയങ്ങളും മാർക്സിസം ശാസ്ത്റീയമായിട്ടാണ്  പരിശോധിക്കുന്നത്. ദൈവം എന്നത് യഥാർധത്തിൽ ഒരു ആശയം ആണെങ്കിലും അത്  നിർവഹിക്കുന്ന ധർമം വ്യത്യസ്തമാണ്. നിത്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ ദൈവം സഹായിക്കും എന്ന ഒരു വിശ്വാസം പൊതുവേയുണ്ട്. എല്ലാ കഷ്ടപാടുകളിൽനിന്നും ദൈവം രക്ഷിക്കും എന്ന ധാരണയും സാധാരണയാളുകൾക്ക് ഉണ്ട്. വേണ്ടപെട്ടവരുടെ അകാല ദേഹവിയോഗം സംഭവിക്കുമ്പോൾ  ദൈവ നിശ്ചയം ആണെന്ന ധാരണയിൽ ആശ്വസിക്കുന്നവർ ഉണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ദൈവവിശ്വാസം ഉണ്ടാക്കുന്ന  ആശ്വാസങ്ങളേ  മർക്സിസം  ഒരു തരത്തിലും കുഴപ്പം കാണുന്നില്ല.   എന്നാൽ നമ്മുടെ ചുറ്റും കാണുന്ന ബഹുഭൂരിപക്ഷവും പ്രാർധിക്കുന്നത്  സമൂഹം എങ്ങിനെയായാലും എന്റെ കാര്യം മാത്റം ഭംഗിയാക്കി തരണേ എന്നാണ്.  ഹിന്ദു പുരാണത്തിൽ  ഒരു "ഭസ്മാസുരന്റെ" കഥയുണ്ട്.  താൻ ആരുടെ ശിരസിൽ കൈ വയ്ക്കുന്നുവോ  അയാൾ ഭസ്മമായി പോകണം  എന്ന് അയാൾ പരമ ശിവനോട്  പ്രാർത്ഥിക്കുന്നതും  പരമ ശിവൻ അത്  അംഗീകരിച്ചു കൊടുക്കുന്നതുമാണ് കഥ.   ഒരു നല്ല ശതമാനവും ദൈവത്തോട് പ്രാർഥിക്കുന്നത്  ഭസ്മാസുരന്റെ  സ്വാഭാവത്തിലാണ്.  എന്നാൽ തന്നോടൊപ്പം സമൂഹവും നന്നാവണം എന്ന് പ്രാർഥിക്കുന്നത്  "യേശു കൃസ്തു" മാത്രമാണ്.  "സ്വർഗ്ഗത്തിലെ പോലെ നിന്റെ ഇഷ്ട്ടം  ഭൂമിയിലും ആകേണമേ"  എന്ന പ്രാർത്ഥന  സ്വർഗത്തിൽ ഉണ്ടെന്ന്  കരുതുന്ന  സുഖവും സന്തോഷവും  ഈ ഭൂമിയിലും ഉണ്ടാകണം  എന്ന് ആര്  പ്രാർത്ഥിച്ചാലും  അത് ആരും  തെറ്റായി കാണുകയില്ല.  എന്നാൽ മറ്റുള്ളവർ എങ്ങനെ ആയാലും  തന്റെ കാര്യം  മാത്രം ശരിയാകണം.  സ്വാർഥതയുടെ അടിസ്ഥാനത്തിൽ എന്ത് ക്റൂരതയും കാണിക്കാൻ മടിയില്ലാത്തവർ അതിനെല്ലാം ദൈവത്തോട്  കൂട്ടുനില്ക്കാനാണ്  പ്രാർധിക്കുന്നത്. ദൈവം കൂട്ട് നിൽക്കുമെന്നാണ് അവർ ചിന്തിക്കുന്നത്. അവരുടെ ദൈവം അവരുടെ മാത്റം ദൈവം ആണ്. അങ്ങിനെയുള്ള ദൈവ വിശ്വാസം സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്ത്  ചില്ലറയല്ല. അവിടെയാണ് ദൈവം പ്രശ്നകാരിയാകുന്നത്.  അവിടെയാണ്‌  യേശുകൃസ്തുവിന്റെ  "എല്ലാവർക്കും ശിശുക്കളെ പോലെ  ഹൃദയ ശുദ്ധി ഉണ്ടാകണം" എന്ന പ്രാർധനയുടെ പ്രസക്തി ഉണ്ടാകുന്നത്.  യേശു പ്രാർധിക്കുന്നതു  സമൂഹത്തിലെ എല്ലാവർക്കും വേണ്ടിയാണ്.   ലോക ചരിത്രത്തിൽ ബുദ്ധ മതം ഒഴികെയുള്ള മതങ്ങളുടെ എല്ലാം ചരിത്റം കൊലപാതകങ്ങളുടെ ചരിത്റം കൂടിയാണ്.  എല്ലാം സ്വാർധതയ്ക്ക്  വേണ്ടി നടത്തിയിട്ടുള്ള കൊലപാതകങ്ങൾ. പല പേരുകളിൽ അറിയപെടുന്നു എന്ന് മാത്റം. കരയിലും കടലിലും ഉള്ള സസ്യ ലതാതികൾ ഉൾപ്പെടെയുള്ള എല്ല ജീവജാലങ്ങളും ദൈവ സൃഷ്ടി ആണെന്നല്ലേ  കരുതുന്നത്? സങ്കുചിത ചിന്തകൾ ഉപേക്ഷിച്ച്  അങ്ങനെ കരുതുവാനുള്ള ഹൃദയ വിശാലത കാണിക്കാൻ മനസ്സിൽ കളങ്കം ഇല്ലാത്തവർക്ക്  മാത്റമേ കഴിയുകയുള്ളൂ.   എന്നാൽ പണത്തോടും അധികാരത്തോടും ഉള്ള അത്യാർത്തി  മനസിലുള്ളവർ  ദൈവത്തിന്റെ പേരിൽ കൊടും ക്രൂരതകൾ കാണിക്കുമ്പോൾ അവരുടെ ഉള്ളിൽ ദൈവത്തിന്  പകരം ചെകുത്താൻ കുടിയിരിക്കും. ദൈവത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെയും ചൂഷണങ്ങളെയും മാത്റമേ  മാർക്സിസം എതിർക്കുന്നുള്ളൂ. ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും  എല്ലാ വിധത്തിലുള്ള സമ്പത്തുകളേയും  സൃഷ്ടിച്ച ദൈവം അത്  എല്ലാവർക്കും  വേണ്ടിയാണ്  സൃഷ്ടിച്ചത്  എന്ന് എല്ലാവരും അന്ഗീകരിച്ചാൽ ലോകം എത്റ സന്തോഷത്തോടെ മുന്നോട്ടു പോകും. അത് അന്ഗീകരിക്കാതെ ദൈവത്തിന്റെ പേരിൽ കൊലപാതകങ്ങൾ നടത്തുകയും  അത് അധികാരത്തിൽ എത്താനുള്ള മാർഗം  ആയി കരുതുകയും ചെയ്‌താൽ  മാർക്സിസം  ചെറുത്ത്  നില്ക്കുക  തന്നെ ചെയും.  മറ്റുള്ളവർ എങ്ങനെ ആയാലും ലോകത്തിലെ സമ്പത്തു്  പൂർണമായും തന്റേത്  ആകണം എന്ന് കരുതി പ്രവർത്തിച്ചാൽ  മറ്റുള്ളവർക്ക് അത് അംഗീകരിക്കാൻ ആവില്ല. എല്ലാം എല്ലാവരുടെയും  ആയിരിക്കും എന്ന്  കരുതിയാൽ  എല്ലാവർക്കും  സന്തോഷമായി ജീവിക്കാം.   പൊതുവെ ചിന്താ ശേഷി കുറഞ്ഞ ആളുകൾ മറ്റുള്ളവർ ചെയ്യുന്നതിനെ അനുകരിക്കാനാണ്  തയ്യാറാവുക.  അങ്ങനെയുള്ളവർ  തീരെ ചെറിയ പ്രായം മുതൽ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മതപരമായ ചടങ്ങുകളിലൂടെ വളർന്നു വരുന്നതുകൊണ്ടും  മതം കൈകാര്യം ചെയ്യുന്നവർ അത് തങ്ങളുടെ ഉപജീവനമായി കരുതുന്നതുകൊണ്ട്  ആരും തങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോകാതിരിക്കാൻ ശ്രമിക്കുന്നതുകൊണ്ടും  മതപരമായ കെട്ടുപാടുകളിൽ നിന്നും  സാധാരണക്കാരായ ആളുകൾ മാറി ചിന്തിക്കുക സ്വാഭാവികമല്ല.  അതാണ്  മാർക്സ്  പറഞ്ഞത്  "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന്.   ഏതെങ്കിലും  ലഹരി മരുന്നുകൾക്ക് അടിമയായിട്ടുള്ളവർ അതിൽ നിന്നും മാറുക ബുദ്ധിമുട്ടാണ്.  

2015 ജനുവരി 6, ചൊവ്വാഴ്ച

73..SOCIALISM & PEOPLES DEMOCRACY

            73.SOCIALISM AND PEOPLES DEMOCRACY. Karl Marx was born on 1818  May 5th and demised on March 14, 1883. (In Germany, Treer town of Pressia)  During his time,  British Empire was  a Sun never set Kingdom and which was formed by mainly English East India company; they came India and conquered India and brought under their control.  During 1857 the first Independence strike had happened and British Queen took over the control over India. At that time Marx was not in a position to evaluate Parliamentary Democracy. (Marx demised on March, 1883).  Considering the power of English East India company, he had came under a conclusion that British capitalism was ripe for revolution and he had opined that if a revolution is successfully conducted in England, the result will be a socialist world. Later he opined that British Working class were under the influence of colonial exploitation and they will not take up the risk to conduct a revolution there.   It is only unfortunate that when Marx considered about the growth of English East India Company; about the revolution in England; that will be a burden of Marxism to admit the target of Socialism later.  Lenin; in old Russia were not considered the words of Marx as a problem to admit SOCIALISM.
2. As the science is rapidly changing, there will not be "a complete developed" position of capitalism to decide "it is quite satisfactorily developed capitalism." No body is considering that nothing can be preserved for ever  even technologies because everything is changing day by day.  From the history and present circumstances, wherever a country is developed in capitalism, the power of CAPITAL is growing tremendously which ends in world war and global exploitation.  Understanding this fact, LENIN opined that "in a chain of imperialism, weak unit will fallen first.
3.  If old Russia was a developed stage, if a news paper like "Manorama" was there, the position would not was easy. At present in India; the peoples of India can change the GOVERNMENT in five years intervals. At the time of Marx; any body can even imagine to think so? Unfortunately; since 1950s the Communist movement of India decided to promote Indian capitalism. Anybody will vote for a Communist party for CAPITALISM? 
4. We cannot follow what was done in other countries as such in India. If a "reliance" was in old Russia, what will happen there? No body is considering the power of money. While decided to promote CAPITALISM and to treat CAPITALIST DEMOCRACY (BOURGEOIS DEMOCRACY) as PEOPLES DEMOCRACY peoples were in confusion what are the differences between LEFT PARTIES AND RIGHT PARTIES. There is nothing to distinguish between left and right except red flag. The leaders not considered the existing facilities for bourgeois to tarnish the left movements and they are vigilant to prevent the growth of left movements with all their amenities such as money, medias etc. and organizing all kinds of organisations such as labourer, students, women, etc etc. as supporting organizations to their political parties as vote banks and exploiting themselves. Under the conception that scandals are common in capitalism, no gravity were given scandal issues of bourgeois parties. At present Lenin's words, "imperialism is the highest form of capitalism" is working all over the world.The Corproate forces are playing every countries according to their wishes neglecting the parliamentary systems prevailing in each countries. Narendra Modi is only an instrument to them. So, in India we should place the propaganda a "SOCIALIST INDIA THROUGH PEOPLES DEMOCRACY" and educate the ordinary peoples about what is capitalism and socialism. .......(6th JANUARY, 2015)

2015 ജനുവരി 3, ശനിയാഴ്‌ച

72. ബൂർഷ്വാ പാര്മെലിന്ടരി ജനാധിപത്യത്തിൽ

                               72.ബൂർഷ്വാ  പാർലമെന്ടരി ജനാധിപത്യത്തിൽ.                                                എല്ലാ മേഘലകളിലും ജനങ്ങളുടെ താത്പര്യ പ്റകാരമാണ്  മുന്നോട്ടു പോകുന്നതെന്ന്  പൊതുവെ ധാരണ ഉണ്ടാക്കാൻ ബൂർഷ്വാസിയും ബൂര്ഷ്വാ രാഷ്ട്റീയക്കാരനും ശ്റമിക്കുമെങ്കിലും  മൂലധനത്തിന്റെ അപ്റമാദിത്വം വെന്നിക്കൊടി പാറിച്ചുകൊണ്ട് തന്നെയാണ്  മുതലാളിത്തത്തിലെ ജനാധിപത്യം  മുന്നോട്ടു പോകുന്നത്  എന്ന്  കാണാൻ കഴിയും. മുതലാളിത്ത ചൂഷണതിന്റെ ദയനീയ വിധേയരാണ് കേരളത്തിലെ റബ്ബർ കർഷകർ. സാംബ്റാജ്യത്വ ആഗോളവത്കരണത്തിന്റെ ഭാഗമായ ഇറക്കുമതി നയം പ്റയോചനപെടുത്തി കേരളത്തിലെ റബ്ബർ വ്യവസായം കൂടിയുള്ള ഒരു പത്റ മുതലാളിയുടെ താത്പര്യം സംരക്ഷിക്കുവാൻ കോണ്ഗ്രസ്-കേരള കോണ്‍ഗ്രസ്  കൂട്ടുകെട്ടും പത്റ  മുതലാളിയും  ചേർന്ന്  ലക്ഷകണക്കായ റബ്ബർ കർഷകരെ ക്രൂരമായി ചൂഷണം ചെയ്യുകയാണ്.   കോടീശ്വരന്മാരുടെ  താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെ ബൂർഷ്വാ രാഷ്ട്രീയക്കാരുടെ സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കപെടും. ബൂർഷ്വാ പാർലമെന്റരി ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ്  പത്റ-ദൃശ്യ മാധ്യമങ്ങൾ എന്നാണ്  പൊതുവേയുള്ള ധാരണ. എന്നാൽ "മൂലധനം" അവിടെയും എങ്ങനെ ജനങ്ങളെ വിഡ്ഢികളാക്കാമെന്ന്  കാണിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയുടെ നിലയില്ലാക്കയത്തിൽ ബൂർഷ്വാ രാഷ്ട്രീയക്കാർ മുങ്ങികുളിക്കുമ്പോൾ "മ" പത്രത്തിന്റെ വളരെ വലിയ സ്വാധീനം ഉപയോഗിച്ച്  അവയെല്ലാം മൂടിവച്ച്  എത്റയെല്ലാം ശ്രമിച്ചിട്ടും ഒരു പൈസയുടെ പോലും ക്റമക്കേട്‌  കണ്ടെത്താൻ കഴിയാത്ത സ.പിണറായി വിജയന്റെ "ലാവലിൻ" കേസോ സ.വി.എസ്.അച്ചുതാനന്ദന്റെ  "ഭൂദാന" കേസോ ആയിരിക്കും  ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക. "പൊതുജനം കഴുത"യാണെന്ന്  പറഞ്ഞു പ്റചരിപ്പിക്കുകയും  അവരെ കഴുതകളാക്കുകയുമാണ്  ബൂർഷ്വാ  രാഷ്ട്റീയക്കാർ  ചെയ്യുന്നത്.   പണത്തോടുള്ള ഒടുങ്ങാത്ത ആർത്തി  മൂലം ബൂർഷ്വാസി  നെട്ടോട്ടം ഓടുകയാണ്. ജീവിക്കാൻ പണം വേണം. അത് ന്യായമായ രീതിയിൽ  നേടുന്നതിനെ  ആരും എതിർക്കുകയില്ല.  എല്ലാവരും സഹായിക്കും. എന്നാൽ എന്തുമാത്റം പണം ഉണ്ടാക്കിയാലും മതിയാകാതെ അതിനായി എന്തും ചെയ്യാൻ  തയ്യാറാവുകയാണ്‌  ബൂർഷ്വാസി. അതിന്  ഏത്  മേഘലയാണ്  കൂടുതൽ നല്ലത് എന്ന വെപ്റാളത്തിലാണവർ.  വ്യവസായം ആണോ?  രാഷ്ട്റീയമാണോ?  ആത്മീയതയാണോ? പാരമ്പര്യം ആണോ? ദൈവം ആണോ? വിദ്യാഭ്യാസം ആണോ? ആരോഗ്യം ആണോ? ഏത്  മാർഗം  ഉപയോഗിച്ച്  പണം ഉണ്ടാക്കുന്നതിലും  ഒരിടത്തും ഒരു  മനസാക്ഷിക്കുത്തും  അവർ കാണിക്കാറില്ല. ധനം ഉള്ളതുകൊണ്ട്  മാത്റം ആരും ചീത്ത ആവുകയില്ല. ഒരു കോടിയിൽ ഒന്ന് എന്ന നിലയിലോ മറ്റോ സമ്പന്നരിലും  നല്ലവർ ഉണ്ടാകും.   ചരിത്റത്തിൽ  ഒരു ശ്റി. ബുദ്ധനും  പഴയ ഫ്രെഞ്ച്  സോഷ്യലിസ്റ്റ് ആയ സെ.സൈമണും  കാറൽ മാർക്സ് - എന്ഗ്ൽസും,  ഇ.എം.എസും  മറ്റും ഉണ്ടായിട്ടുണ്ട് എന്നത് നേരാണ്.  അത് വളരെ വളരെ  അപൂർവ്വം  ആണെന്ന് മാത്റം. ഒരിടത്ത്  ജനങ്ങളുടെ ദയനീയമായ ചിന്താ ശേഷിയെ കുറിച്ച്  ലെനിൻ പറയുന്നുണ്ട്.   ഏത്  തട്ടിപ്പിനും ഇരയാകാൻ കുറെ ആളുകളെ ആർക്കും ലഭിക്കും. അതാണ്‌ ബൂർഷ്വാസിയും ബൂർഷ്വാ രാഷ്ട്രീയക്കാരനും  മുതലാക്കുന്നത്.  മുതലാളിത്ത  ജനാധിപത്യത്തിലെ  ഗുണകരമായ വശങ്ങൾ സംരക്ഷിച്ചുകൊണ്ടും  "ജനാധിപത്യം" എന്നാൽ ജനങ്ങളെ വിഡ്ഢികളാക്കലാണ്  എന്ന ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ  ധാരണകളെ ഇല്ലാതാക്കിയും വേണം ജനങ്ങൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗികേണ്ടത്.

2015 ജനുവരി 2, വെള്ളിയാഴ്‌ച

71. മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യം എന്നാൽ

                                   71.മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യം എന്നാൽ.                                        മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യം എന്നാൽ മൂലധനത്തിന്റെ ആധിപത്യം (മുതലാളിമാരുടെ ആധിപത്യം) എന്നാണ്  അർഥം. ഇന്ന് ഇൻഡ്യയിൽ മുകേഷ് അമ്പാനിയുടെ ആധിപത്യം എത്രമാത്രം ഉണ്ട് എന്ന് മനസിലാക്കിയാൽ അത് വ്യക്തമാകും.  എണ്ണ-പ്രകൃതിവാതക മേഖല പോലെ  എസ്.ബി.ഐ.യുടെ  നിയന്ത്രണത്തിലൂടെ  സാമ്പത്തിക മേഖലയും  അയാൾ വരുതിയിൽ ആക്കിയിരിക്കുന്നു.  അംബാനി മാരുടെ ശിങ്കിടികൾ മാത്രമാണ്  ബൂർഷ്വാ രാഷ്ട്രീയ നേതൃത്വം.  നെഹ്‌റു കുടുമ്പത്തിന്റെ പ്റത്യേകത ഇൻഡ്യ തന്നെ വിലക്ക് വാങ്ങാൻ തക്ക സാമ്പത്തിക കഴിവ്  അവർക്ക്  ഉണ്ടായിരുന്നു എന്നതാണ്.  സ്വാതന്ത്ര്യ സമരത്തിൽ നേത്രത്വം കൊടുത്തു എന്നതിലുപരി മോത്തിലാൽ നെഹ്രുവിന്റെ സാമ്പത്തിക  കഴിവ്  ആയിരുന്നു മികച്ചു നിന്ന യോഗ്യത.  പണം ഇല്ലാത്തവൻ  പിണം എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണം. ആ യോഗ്യത  നെഹ്‌റു കുടുംപതിന്റെ പാരമ്പര്യം ഇന്ത്യൻ ജനത അനുഭവിക്കണം എന്നത് കൂടി  ആയി  മാറിയിരിക്കുന്നു. ആനയേയും  ആനപിണ്ടത്തേയും ചുമക്കേണ്ട ഗതികേടിലായിരിക്കുന്നു ഇന്ഡ്യൻ ജനത.  ഇന്ദിരാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തവർ രാഷ്ട്റീയം  വ്യവസായം ആയി മാത്രം കാണുന്നവർ ആണ്. ജനാധിപത്യത്തോടുള്ള ബൂർഷ്വാ  കാഴ്ചപാടുകളിൽ നിന്ന് പോലും അവർ അകന്നുപോയി.  വളരെ വേഗത്തിലാണ്  സോണിയ ഗാന്ധിയുടെ സമ്പാദ്യം 12,500  കോടിയുടെതായി  വളർന്നത്‌. ലോകത്തിലെ തന്നെ  എണ്ണ പെട്ട  ധനാഢ്യരിൽ  ഒരാളായി  അവർ  മാറിയിരിക്കുന്നു. ഇന്ത്യൻ ജനതയുടെ മോചനം ഇൻഡ്യൻ ജനാധിപതത്തിന്റെ ജനകീയ വത്കരണത്തോടെ മാത്റമേ പ്റായോഗികമാവുകയുള്ളു. വൻകിട കോടീശ്വരന്മാരുടെയും രാഷ്ട്റീയ വ്യവസായികളുടെയും മത ഭീകര വാദികളുടേയും പിടിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കണമെങ്കിൽ  മൂലധന ശക്തികളിൽ നിന്നുകൂടി രാഷ്ട്റീയം മോചിപ്പിക്കപെടണം. മഹാനായ കാറൽ മാർക്സ്  ചൂണ്ടി കാണിക്കുന്നതുപോലെ ഒരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ജനങ്ങളുടെ ആകെ താത്പര്യം സംരക്ഷിക്കുന്നതാണന്കിൽ മാത്റമേ ജനാധിപത്യവും ജനങ്ങളുടെതായി മാറുകയുള്ളൂ. മുതലാളിത്ത വ്യവസ്ഥയിലെ ജനാധിപത്യം അതിന്റെ ചരിത്റപരമായ വളർച്ചയിലെ സ്വഭാവം വ്യക്തമാക്കികൊണ്ടിരിക്കും എന്നത്  അനുഭവത്തിൽ നിന്നും ജനങ്ങൾ   പഠിച്ചുകൊണ്ടിരിക്കുന്നു. കുംഭകോണങ്ങൾ അവകാശം പോലെയാണ്  ബൂർഷ്വാ രാഷ്ട്റീയ പാർടികൾ നടത്തികൊണ്ടിരിക്കുന്നത്.  ഇൻഡ്യയിലെ ഒരു കോടീശ്വരനായ മുകേഷ് അമ്പാനി തന്നെ വെളുപ്പെടുത്തിയ കണക്കനുസരിച്ച്  20 7 2014  ലെ അവരുടെ ക്യാഷ് ബാലൻസ്  93,066 കോടിയുടേത് ആയിരുന്നു. ഇൻഡ്യയുടെ ആകെ സമ്പത്തിന്റെ എഴുപത്‌  ശതമാനവും 57 ശതകോടീശ്വരന്മാരുടെ സമ്പത്തിന്  തുല്യമാണെന്ന്  വെളിവായിരിക്കുന്നു.  സമ്പത്തിന്റെ ഒരു പ്രത്യേകത അത് വർധിക്കുംതോറും  അവരുടെ ആധിപത്യവും വർധിക്കുമെന്നതാണ്.   ഭാരതത്തിന്റെ പ്രധാന മന്ത്രിയായ  നരേന്ദ്ര മോഡി;  ബിർള; സഹാറ തുടങ്ങിയവരിൽ നിന്നും  വൻതോതിലുള്ള കോഴ കൈപറ്റിയതായുള്ള  ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ  കണ്ടെത്തലുകൾ  നിഷേധിക്കപ്പെടുകയോ  കാര്യമായ തുടർ അനെവേഷണങ്ങൾ  ഇല്ലാതെയോ  ആവുകയാണ്. ബൂർഷ്വാസി  അവരുടെ താൽപ്പര്യം സംരക്ഷിക്കും എന്നുറപ്പുള്ള  ബൂർഷ്വാ രാഷ്ട്രീയകാരന്   എത്ര ആയിരം കോടി കൊടുത്താലും  രാജ്യത്തിന്റെ ഭരണം  അവരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാക്കി മാറ്റും.   ജനങ്ങൾക്ക്  ആകെ അവകാശപെട്ട നമ്മുടെ പ്റകൃതി സമ്പത്ത്  ബൂർഷ്വാ രാഷ്ട്റീയക്കാരുടെ ഒത്താശയോടെ കൊള്ളയടിച്ച്  ഉണ്ടാക്കി കൊണ്ടിരിക്കുന്ന മൂലധനം ഇന്ഡ്യൻ ജനാധിപത്യത്തിന്  തന്നെ  ഭീഷണി ആയികൊണ്ടിരിക്കുകയാണ്.  മുതലാളിത്തത്തിലെ വളർച്ച മൂലധന ശക്തികൾക്ക്  ലാഭം  ഉള്ള മേഘലകളിൽ മാത്റമേ ഉണ്ടാവുകയുള്ളൂ. ജനങ്ങളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പാർപ്പിടം; കുട്ടികളുടെ വിദ്യാഭ്യാസം; ആരോഗ്യം  തുടങ്ങിയ മേഘലകളിൽ ഭരണകൂടം കാര്യക്ഷമമായി ഇടപെടണമെങ്കിൽ രാജ്യത്തിന്റെ ഭരണം സോഷ്യലിസ്റ്റ് ആശയങ്ങളിൽ  ഉറച്ചതായിരിക്കണം. ശാസ്ത്രീയ വീക്ഷണങ്ങൾ ഉൾകൊള്ളുന്ന തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്ക്‌  മാത്റമേ ആ ലക്ഷ്യങ്ങളിലേക്ക്  രാജ്യത്തെ നയിക്കാനാവുകയുള്ളൂ.  ഇൻഡ്യയിലെ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ  കാര്യങ്ങളുടെ കിടപ്പ്  മനസിലാക്കി മുതലാളിത്തോടുള്ള നിലപാടുകളിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്ന് പ്രതീക്ഷിക്കാം.