72.ബൂർഷ്വാ പാർലമെന്ടരി ജനാധിപത്യത്തിൽ. എല്ലാ മേഘലകളിലും ജനങ്ങളുടെ താത്പര്യ പ്റകാരമാണ് മുന്നോട്ടു പോകുന്നതെന്ന് പൊതുവെ ധാരണ ഉണ്ടാക്കാൻ ബൂർഷ്വാസിയും ബൂര്ഷ്വാ രാഷ്ട്റീയക്കാരനും ശ്റമിക്കുമെങ്കിലും മൂലധനത്തിന്റെ അപ്റമാദിത്വം വെന്നിക്കൊടി പാറിച്ചുകൊണ്ട് തന്നെയാണ് മുതലാളിത്തത്തിലെ ജനാധിപത്യം മുന്നോട്ടു പോകുന്നത് എന്ന് കാണാൻ കഴിയും. മുതലാളിത്ത ചൂഷണതിന്റെ ദയനീയ വിധേയരാണ് കേരളത്തിലെ റബ്ബർ കർഷകർ. സാംബ്റാജ്യത്വ ആഗോളവത്കരണത്തിന്റെ ഭാഗമായ ഇറക്കുമതി നയം പ്റയോചനപെടുത്തി കേരളത്തിലെ റബ്ബർ വ്യവസായം കൂടിയുള്ള ഒരു പത്റ മുതലാളിയുടെ താത്പര്യം സംരക്ഷിക്കുവാൻ കോണ്ഗ്രസ്-കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടും പത്റ മുതലാളിയും ചേർന്ന് ലക്ഷകണക്കായ റബ്ബർ കർഷകരെ ക്രൂരമായി ചൂഷണം ചെയ്യുകയാണ്. കോടീശ്വരന്മാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെ ബൂർഷ്വാ രാഷ്ട്രീയക്കാരുടെ സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കപെടും. ബൂർഷ്വാ പാർലമെന്റരി ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് പത്റ-ദൃശ്യ മാധ്യമങ്ങൾ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ "മൂലധനം" അവിടെയും എങ്ങനെ ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് കാണിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയുടെ നിലയില്ലാക്കയത്തിൽ ബൂർഷ്വാ രാഷ്ട്രീയക്കാർ മുങ്ങികുളിക്കുമ്പോൾ "മ" പത്രത്തിന്റെ വളരെ വലിയ സ്വാധീനം ഉപയോഗിച്ച് അവയെല്ലാം മൂടിവച്ച് എത്റയെല്ലാം ശ്രമിച്ചിട്ടും ഒരു പൈസയുടെ പോലും ക്റമക്കേട് കണ്ടെത്താൻ കഴിയാത്ത സ.പിണറായി വിജയന്റെ "ലാവലിൻ" കേസോ സ.വി.എസ്.അച്ചുതാനന്ദന്റെ "ഭൂദാന" കേസോ ആയിരിക്കും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക. "പൊതുജനം കഴുത"യാണെന്ന് പറഞ്ഞു പ്റചരിപ്പിക്കുകയും അവരെ കഴുതകളാക്കുകയുമാണ് ബൂർഷ്വാ രാഷ്ട്റീയക്കാർ ചെയ്യുന്നത്. പണത്തോടുള്ള ഒടുങ്ങാത്ത ആർത്തി മൂലം ബൂർഷ്വാസി നെട്ടോട്ടം ഓടുകയാണ്. ജീവിക്കാൻ പണം വേണം. അത് ന്യായമായ രീതിയിൽ നേടുന്നതിനെ ആരും എതിർക്കുകയില്ല. എല്ലാവരും സഹായിക്കും. എന്നാൽ എന്തുമാത്റം പണം ഉണ്ടാക്കിയാലും മതിയാകാതെ അതിനായി എന്തും ചെയ്യാൻ തയ്യാറാവുകയാണ് ബൂർഷ്വാസി. അതിന് ഏത് മേഘലയാണ് കൂടുതൽ നല്ലത് എന്ന വെപ്റാളത്തിലാണവർ. വ്യവസായം ആണോ? രാഷ്ട്റീയമാണോ? ആത്മീയതയാണോ? പാരമ്പര്യം ആണോ? ദൈവം ആണോ? വിദ്യാഭ്യാസം ആണോ? ആരോഗ്യം ആണോ? ഏത് മാർഗം ഉപയോഗിച്ച് പണം ഉണ്ടാക്കുന്നതിലും ഒരിടത്തും ഒരു മനസാക്ഷിക്കുത്തും അവർ കാണിക്കാറില്ല. ധനം ഉള്ളതുകൊണ്ട് മാത്റം ആരും ചീത്ത ആവുകയില്ല. ഒരു കോടിയിൽ ഒന്ന് എന്ന നിലയിലോ മറ്റോ സമ്പന്നരിലും നല്ലവർ ഉണ്ടാകും. ചരിത്റത്തിൽ ഒരു ശ്റി. ബുദ്ധനും പഴയ ഫ്രെഞ്ച് സോഷ്യലിസ്റ്റ് ആയ സെ.സൈമണും കാറൽ മാർക്സ് - എന്ഗ്ൽസും, ഇ.എം.എസും മറ്റും ഉണ്ടായിട്ടുണ്ട് എന്നത് നേരാണ്. അത് വളരെ വളരെ അപൂർവ്വം ആണെന്ന് മാത്റം. ഒരിടത്ത് ജനങ്ങളുടെ ദയനീയമായ ചിന്താ ശേഷിയെ കുറിച്ച് ലെനിൻ പറയുന്നുണ്ട്. ഏത് തട്ടിപ്പിനും ഇരയാകാൻ കുറെ ആളുകളെ ആർക്കും ലഭിക്കും. അതാണ് ബൂർഷ്വാസിയും ബൂർഷ്വാ രാഷ്ട്രീയക്കാരനും മുതലാക്കുന്നത്. മുതലാളിത്ത ജനാധിപത്യത്തിലെ ഗുണകരമായ വശങ്ങൾ സംരക്ഷിച്ചുകൊണ്ടും "ജനാധിപത്യം" എന്നാൽ ജനങ്ങളെ വിഡ്ഢികളാക്കലാണ് എന്ന ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ ധാരണകളെ ഇല്ലാതാക്കിയും വേണം ജനങ്ങൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗികേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ