74. മതത്തോടുള്ള മാർക്സിസ്റ് സമീപനം. "മതം മർദ്ദിത ജീവിയുടെ നിശ്വാസമാണ്; ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; ഉന്മേഷ രഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്; ജനങ്ങളെ മയക്കുന്ന കറുപ്പാണ് അത് " എന്നത് മാർക്സിന്റെ വാക്കുകളാണ്. മാർക്സിസം ദൈവ വിശ്വാസത്തിന് എതിരാണ് എന്ന ഒരു ധാരണ പൊതുവേയുണ്ട്. ഒരു സാമൂഹ്യ ശാസ്ത്രം എന്ന നിലയിൽ എല്ലാ വിഷയങ്ങളും മാർക്സിസം ശാസ്ത്റീയമായിട്ടാണ് പരിശോധിക്കുന്നത്. ദൈവം എന്നത് യഥാർധത്തിൽ ഒരു ആശയം ആണെങ്കിലും അത് നിർവഹിക്കുന്ന ധർമം വ്യത്യസ്തമാണ്. നിത്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ ദൈവം സഹായിക്കും എന്ന ഒരു വിശ്വാസം പൊതുവേയുണ്ട്. എല്ലാ കഷ്ടപാടുകളിൽനിന്നും ദൈവം രക്ഷിക്കും എന്ന ധാരണയും സാധാരണയാളുകൾക്ക് ഉണ്ട്. വേണ്ടപെട്ടവരുടെ അകാല ദേഹവിയോഗം സംഭവിക്കുമ്പോൾ ദൈവ നിശ്ചയം ആണെന്ന ധാരണയിൽ ആശ്വസിക്കുന്നവർ ഉണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ദൈവവിശ്വാസം ഉണ്ടാക്കുന്ന ആശ്വാസങ്ങളേ മർക്സിസം ഒരു തരത്തിലും കുഴപ്പം കാണുന്നില്ല. എന്നാൽ നമ്മുടെ ചുറ്റും കാണുന്ന ബഹുഭൂരിപക്ഷവും പ്രാർധിക്കുന്നത് സമൂഹം എങ്ങിനെയായാലും എന്റെ കാര്യം മാത്റം ഭംഗിയാക്കി തരണേ എന്നാണ്. ഹിന്ദു പുരാണത്തിൽ ഒരു "ഭസ്മാസുരന്റെ" കഥയുണ്ട്. താൻ ആരുടെ ശിരസിൽ കൈ വയ്ക്കുന്നുവോ അയാൾ ഭസ്മമായി പോകണം എന്ന് അയാൾ പരമ ശിവനോട് പ്രാർത്ഥിക്കുന്നതും പരമ ശിവൻ അത് അംഗീകരിച്ചു കൊടുക്കുന്നതുമാണ് കഥ. ഒരു നല്ല ശതമാനവും ദൈവത്തോട് പ്രാർഥിക്കുന്നത് ഭസ്മാസുരന്റെ സ്വാഭാവത്തിലാണ്. എന്നാൽ തന്നോടൊപ്പം സമൂഹവും നന്നാവണം എന്ന് പ്രാർഥിക്കുന്നത് "യേശു കൃസ്തു" മാത്രമാണ്. "സ്വർഗ്ഗത്തിലെ പോലെ നിന്റെ ഇഷ്ട്ടം ഭൂമിയിലും ആകേണമേ" എന്ന പ്രാർത്ഥന സ്വർഗത്തിൽ ഉണ്ടെന്ന് കരുതുന്ന സുഖവും സന്തോഷവും ഈ ഭൂമിയിലും ഉണ്ടാകണം എന്ന് ആര് പ്രാർത്ഥിച്ചാലും അത് ആരും തെറ്റായി കാണുകയില്ല. എന്നാൽ മറ്റുള്ളവർ എങ്ങനെ ആയാലും തന്റെ കാര്യം മാത്രം ശരിയാകണം. സ്വാർഥതയുടെ അടിസ്ഥാനത്തിൽ എന്ത് ക്റൂരതയും കാണിക്കാൻ മടിയില്ലാത്തവർ അതിനെല്ലാം ദൈവത്തോട് കൂട്ടുനില്ക്കാനാണ് പ്രാർധിക്കുന്നത്. ദൈവം കൂട്ട് നിൽക്കുമെന്നാണ് അവർ ചിന്തിക്കുന്നത്. അവരുടെ ദൈവം അവരുടെ മാത്റം ദൈവം ആണ്. അങ്ങിനെയുള്ള ദൈവ വിശ്വാസം സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. അവിടെയാണ് ദൈവം പ്രശ്നകാരിയാകുന്നത്. അവിടെയാണ് യേശുകൃസ്തുവിന്റെ "എല്ലാവർക്കും ശിശുക്കളെ പോലെ ഹൃദയ ശുദ്ധി ഉണ്ടാകണം" എന്ന പ്രാർധനയുടെ പ്രസക്തി ഉണ്ടാകുന്നത്. യേശു പ്രാർധിക്കുന്നതു സമൂഹത്തിലെ എല്ലാവർക്കും വേണ്ടിയാണ്. ലോക ചരിത്രത്തിൽ ബുദ്ധ മതം ഒഴികെയുള്ള മതങ്ങളുടെ എല്ലാം ചരിത്റം കൊലപാതകങ്ങളുടെ ചരിത്റം കൂടിയാണ്. എല്ലാം സ്വാർധതയ്ക്ക് വേണ്ടി നടത്തിയിട്ടുള്ള കൊലപാതകങ്ങൾ. പല പേരുകളിൽ അറിയപെടുന്നു എന്ന് മാത്റം. കരയിലും കടലിലും ഉള്ള സസ്യ ലതാതികൾ ഉൾപ്പെടെയുള്ള എല്ല ജീവജാലങ്ങളും ദൈവ സൃഷ്ടി ആണെന്നല്ലേ കരുതുന്നത്? സങ്കുചിത ചിന്തകൾ ഉപേക്ഷിച്ച് അങ്ങനെ കരുതുവാനുള്ള ഹൃദയ വിശാലത കാണിക്കാൻ മനസ്സിൽ കളങ്കം ഇല്ലാത്തവർക്ക് മാത്റമേ കഴിയുകയുള്ളൂ. എന്നാൽ പണത്തോടും അധികാരത്തോടും ഉള്ള അത്യാർത്തി മനസിലുള്ളവർ ദൈവത്തിന്റെ പേരിൽ കൊടും ക്രൂരതകൾ കാണിക്കുമ്പോൾ അവരുടെ ഉള്ളിൽ ദൈവത്തിന് പകരം ചെകുത്താൻ കുടിയിരിക്കും. ദൈവത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെയും ചൂഷണങ്ങളെയും മാത്റമേ മാർക്സിസം എതിർക്കുന്നുള്ളൂ. ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും എല്ലാ വിധത്തിലുള്ള സമ്പത്തുകളേയും സൃഷ്ടിച്ച ദൈവം അത് എല്ലാവർക്കും വേണ്ടിയാണ് സൃഷ്ടിച്ചത് എന്ന് എല്ലാവരും അന്ഗീകരിച്ചാൽ ലോകം എത്റ സന്തോഷത്തോടെ മുന്നോട്ടു പോകും. അത് അന്ഗീകരിക്കാതെ ദൈവത്തിന്റെ പേരിൽ കൊലപാതകങ്ങൾ നടത്തുകയും അത് അധികാരത്തിൽ എത്താനുള്ള മാർഗം ആയി കരുതുകയും ചെയ്‌താൽ മാർക്സിസം ചെറുത്ത് നില്ക്കുക തന്നെ ചെയും. മറ്റുള്ളവർ എങ്ങനെ ആയാലും ലോകത്തിലെ സമ്പത്തു് പൂർണമായും തന്റേത് ആകണം എന്ന് കരുതി പ്രവർത്തിച്ചാൽ മറ്റുള്ളവർക്ക് അത് അംഗീകരിക്കാൻ ആവില്ല. എല്ലാം എല്ലാവരുടെയും ആയിരിക്കും എന്ന് കരുതിയാൽ എല്ലാവർക്കും സന്തോഷമായി ജീവിക്കാം. പൊതുവെ ചിന്താ ശേഷി കുറഞ്ഞ ആളുകൾ മറ്റുള്ളവർ ചെയ്യുന്നതിനെ അനുകരിക്കാനാണ് തയ്യാറാവുക. അങ്ങനെയുള്ളവർ തീരെ ചെറിയ പ്രായം മുതൽ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മതപരമായ ചടങ്ങുകളിലൂടെ വളർന്നു വരുന്നതുകൊണ്ടും മതം കൈകാര്യം ചെയ്യുന്നവർ അത് തങ്ങളുടെ ഉപജീവനമായി കരുതുന്നതുകൊണ്ട് ആരും തങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോകാതിരിക്കാൻ ശ്രമിക്കുന്നതുകൊണ്ടും മതപരമായ കെട്ടുപാടുകളിൽ നിന്നും സാധാരണക്കാരായ ആളുകൾ മാറി ചിന്തിക്കുക സ്വാഭാവികമല്ല. അതാണ് മാർക്സ് പറഞ്ഞത് "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന്. ഏതെങ്കിലും ലഹരി മരുന്നുകൾക്ക് അടിമയായിട്ടുള്ളവർ അതിൽ നിന്നും മാറുക ബുദ്ധിമുട്ടാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ