72.ബൂർഷ്വാസിയുടെ രാഷ്ട്റീയം. ബൂർഷ്വാ രാഷ്ട്റീയക്കാരന് "രാഷ്ട്റീയം" പണം ഉണ്ടാക്കുന്നതിനുള്ള വ്യവസായം ആണ്. ബൂർഷ്വാസി വ്യവസായം നടത്തുമ്പോൾ അയാൾക്ക് വേണ്ട എല്ലാ സഹായങ്ങളും വഴിവിട്ട രീതിയിൽ ചെയ്യാൻ ബൂർഷ്വാ രാഷ്ട്റീയക്കാരാൻ ഒരുക്കമാണ്. പകരമായി ബൂർഷ്വാ രാഷ്ട്റീയക്കാരന് എത്റ ആയിരം കോടി കൊടുക്കാനും ബൂർഷ്വാസിയും തയ്യാറാണ്. ഇതിന് ഏറ്റവും നല്ല തെളിവ് പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ ധീരുഭായ് അംബാനിയുടെ ചരിത്റം ആണ്. അദ്ദേഹം അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി അറുപത്തി അയ്യായിരം കോടിയുടേത് ആയിരുന്നു. 2002 ജൂലൈ-8 ലെ പത്റങ്ങളിൽ അദ്ദേഹത്തിന്റെ മഹത്വങ്ങൾ വെളിപെടുതിയത്തിന്റെ കൂട്ടത്തിൽ അദ്ദേഹം പറഞ്ഞിരുന്നത് പത്റന്ഗളിൽ വന്നു: "എനിക്ക് ലാഭം ഉണ്ടാക്കാനുള്ള അവസരം വന്നാൽ ഞാൻ ആരുടേയും അനുവാദത്തിനായി കാത്തുനില്ക്കാറില്ല. ശരിയായ കാര്യം മാത്റമേ ചെയ്യാവു എന്ന നിർബന്ധവും എനിക്കില്ല." "ഇന്ദിരാ ഗാന്ധി മുതൽ വാജ് പൈ വരെയുള്ള രാഷ്ട്റീയ നേതാക്കൾ ഈ വ്യവസായ ചക്റവർതിയുടെ മുമ്പിൽ പലപ്പോഴും കൈ കൂപ്പി നില്ക്കേണ്ടി വന്നു. മുതലാളിത്തത്തിലെ ജനാധി പത്യ- ത്തിന്റെയും ബൂർഷ്വാസിയുടെയും (മൂലധനത്തിന്റെയും) ബന്ധം ആണിവിടെ വ്യക്തമാകുന്നത്. അധികാരം നഷ്ടപെടുമെന്ന് വന്നാൽ ബൂർഷ്വാ രാഷ്ട്റീയക്കാരനും ഏത് അറ്റം വരെയും പോകുമെന്നതിന് തെളിവാണ് 1975 ൽ ഇന്ദിരാഗാന്ധി അടിന്യന്തിരാവസ്ഥ പ്റഘ്യാപിച്ചതും ജനാധിപത്യം കൽതുറിങ്കിൽ ആയതും.ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്ന് ആയിരങ്ങളാണ് (സിഘ്കാർ) വധിക്കപെട്ടത്. 2002 ൽ ഗുജറാത്തിലും 2012 ൽ യു.പി.യിലും ഹിന്ദു വര്ഗീയ വാദികളും അധികാരത്തിനായി എന്തും ചെയ്യാൻ മടി ഇല്ലാത്തവർ ആണെന്ന് തെളിയിച്ചു. വർഗീയ കലാപം അധികാരത്തിൽ എത്താൻ എളുപ്പവഴിയാണ് എന്ന് കണ്ടെത്തിയ ഹിന്ദു വർഗീയ വാദികൾ ഇന്ത്യ ഒട്ടാകെ കലാപം സംഘടിപ്പിക്കാൻ ശ്റമിക്കുകയാണ്. 2008.ൽ യു.പി.എ സഘ്യതിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചപ്പോൾ റിലയൻസ് പാർലമെന്റിൽ കോടികൾ വാരി വിതറിയാണ് കോണ്‍ഗ്രസ് ഭരണത്തെ നിലനിർത്തിയത്. പകരമായി കൃഷ്ണ-ഗോദാവരി തടത്തിൽ കണ്ടെത്തിയ പ്റകൃതി വാതകം മുഴുവൻ റിലയൻസിനു വിട്ടുകൊടുത്തു. ബൂർഷ്വാസിയും ബൂർഷ്വാ രാഷ്ട്റീയക്കാരനും ചേർന്ന് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണ്. "വർഗ സമരം" എന്ന് കേട്ടിട്ടുള്ളതല്ലാതെ അത് ആര് ആർക്കെതിരെ ആണെന്നതിനെ കുറിച്ച് ഒരു പിടിയും ഇല്ലാതെ മുതലാളിത്തം പ്റൊത്സാഹിപ്പിക്കാൻ തീരുമാനിക്കുകയും കോണ്‍ഗ്രസിനെ പിന്തുണക്കാൻ ഒരവസരം കാത്തിരിക്കുകയുമാണ്. വർഗസമരം തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയുമായിട്ടാണെന്ന് മനസിലാക്കുന്നുവെങ്കിൽ; ഭരണ കൂടം തൊഴിലാളിവർത്തിന്റെതാകണം എന്ന് തീരുമാനിക്കുന്നുവെങ്കിൽ ഒരു ബൂർഷ്വാ ഭരണ കൂടത്തെയും ഭാവിയിൽ പിന്തുണക്കാനാവില്ല്; കാരണം അത് എല്ലാ സമരങ്ങളെയും അർഥശൂന്ന്യമാക്കികൊണ്ടിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ